നിനക്കായെന്നും : ഭാഗം 15

Share with your friends

എഴുത്തുകാരി: സ്വപ്ന മാധവ്

അത്…. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. എനിക്ക്…. വിക്കി വിക്കി സർ പറഞ്ഞു എന്താണാവോ ഭഗവാനെ ഇയാൾ പറയാൻ പോകുന്നത്… ഇയാളുടെ പരിഭ്രമം കണ്ട് തോന്നുന്നത് പ്രേമമെന്നാ.. … ദേവ്യേ…. ചതിച്ചോ… എന്നൊക്കെ ആലോചിച്ചു അയാളെ നോക്കി നിന്നു ശാരിക എനിക്ക് തന്റെ കൂട്ടുകാരി ദിവ്യയെ ഇഷ്ടാണ്… “ഹോ… സമാധാനമായി… ” “എന്താടോ… താൻ എന്തെങ്കിലും പറഞ്ഞോ..?” സർ എന്നോട് ചോദിച്ചു “ഇല്ല സർ… അല്ല… എന്നോട് എന്തിനാ പറയണേ…? അവളോട് സർ നേരിട്ട് പറഞ്ഞോ.. ”

” താൻ അവളോട് പറയൂ… കോളേജിൽ വച്ചു ഞാൻ പറഞ്ഞാൽ അത് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കും… താൻ ദിവ്യയോട് ചോദിച്ചിട്ട് എന്നോട് പറഞ്ഞാൽ മതി … അവൾക് ഇഷ്ട്ടം ആണേൽ വീട്ടുകാർ വഴി ആലോചിക്കാം… ” “ശരി സർ… ഞാൻ ചോദിച്ചിട്ട് പറയാം ” ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാരും എന്തോ ഗൂഢാലോചനയിലാണ്… ” എന്താണ് ഒരു വട്ടമേശ സമ്മേളനം…? ” “അത് നിന്നോട് പറയാൻ സൗകര്യമില്ല… “- അഞ്ജു “അതെന്താ… ഞാൻ അറിയാത്ത രഹസ്യം…? ” “നീ ഞങ്ങളോട് എല്ലാം പറയുന്നോ… ഇല്ലല്ലോ… പിന്നെ എന്താ…? ” – അഭി “ഓഹ്.. അതാണോ കാര്യം…

ഞാൻ സ്റ്റാഫ്‌ റൂമിൽ പോയതാ ” “സ്റ്റാഫ്‌ റൂമിലോ…? എന്തിനു…? “- ദിച്ചു “അത് പിന്നെ ഉണ്ടല്ലോ ദിച്ചു… അവിടെ പോയൊണ്ട് ഒരു കാര്യം അറിഞ്ഞു ” വിഷയം മാറ്റാനായി അക്കാര്യം എടുത്തിട്ട് സാറിനെ നോക്കി പോയതെന്ന് അറിഞ്ഞാൽ എല്ലാരും കൂടെ എന്നെ പഞ്ഞിക്കിടും… “എന്താടി കാര്യം പറയ്. നീ എന്താ അറിഞ്ഞത്…? ” – അഞ്ജു “ഒരു പ്രൊപോസൽ വന്നു ” “ആർക്ക്… നിനക്കാ…? പൊളിച്ചു മോളെ…..”- ദിച്ചു ” ഏഹ്…? എനിക്കല്ലടി… നിനക്കാ… ” “എനിക്കോ… 😳 ആരാ ആൾ…? ” – ദിച്ചു “അത്… ദീപക് സാറാണ്…. ”

” ദീപക് സാറോ…? ” – ദിച്ചു ” ആഹാ… സൂപ്പർ….. നമ്മുടെ ഗാങ്ങിൽ സാറും ആകും… പൊളിക്കും മോളെ… നീ യെസ് പറയ്.. “- അഭി “ഒന്ന് പോടാ ചെക്കാ… സാറാണ്… അത് ഓർമ വേണം… എങ്ങനെയാ ഞാൻ… ” – ദിച്ചു “ഓഹോ…. സാർ ആയോണ്ട് ആണോ… നിനക്ക് അയാളെ ഇഷ്ട്ടാണോ..? ” “അങ്ങനെ ചോദിച്ചാൽ… ഇഷ്ടപ്പെടാതെ ഇരിക്കാൻ കാരണം ഒന്നുമില്ലല്ലോ… ചുള്ളനാണ്, ജോലിയുണ്ട്… ലൈഫ് സെക്യൂർഡ് ആണ്… പിന്നെ നോ പറയണോ….? ” – ദിച്ചു ” ആഹ്… അപ്പോൾ ഞാൻ സാറിനോട് പറയട്ടെ… ”

“ഡീ…. എന്നാലും എന്തോ ഒരു പേടി.. ആരേലും അറിഞ്ഞാൽ ശരിയാകില്ല.. വേണ്ട ഡി ” – ദിച്ചു “പ്രേമിച്ചു നടക്കാൻ അല്ല മോളെ സർ പറഞ്ഞത്… നിനക്ക് സമ്മതം ആണെങ്കിൽ വീട്ടിൽ വന്നു സംസാരിക്കും… അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറയുമെന്ന് പേടിക്കാതെ… ഞാൻ പറയുന്നില്ല… നീ തന്നെ പോയി പറയ്… സർ സ്റ്റാഫ്‌ റൂമിൽ ഉണ്ട്… പോയി പറയ്… “എന്നും പറഞ്ഞു അവളെ ഉന്തിതള്ളി എണീപ്പിച്ചു… “ഇന്ന് വേണ്ട… പിന്നെ പറയാം… ഇന്ന് പറഞ്ഞതല്ലേയുള്ളൂ… ഉടനെ യെസ് പറഞ്ഞാൽ മോശം…

ഇത്തിരി ചുറ്റിക്കാം.. ” ” അത് നിന്റെ ഇഷ്ട്ടം…. അവസാനം കാത്തുസൂക്ഷിച്ചത് വേറെ വല്ലവളും കൊത്തികൊണ്ടു പോയിട്ട് ഇവിടെന്ന് മോങ്ങല്ല്… ” “ഏഹ്… അങ്ങനെ ആരേലും കൊണ്ടുപോകുമോ.. ഇല്ല… എന്റെ സാറിനെ ഒരുത്തിയും കൊണ്ടുപോകില്ല.. ” – ദിച്ചു എന്തോ…. എന്റെ സാറോ…? ഒന്നൂടെ പറഞ്ഞേ… എല്ലാരും കൂടെ കളിയാക്കി പിന്നെ അവിടെ തൊട്ട് അവരുടെ ഒളിച്ചു കളി തുടങ്ങുവായിരുന്നു…. സർ ഇടക്ക് അവളെ നോക്കും… അവളാണേൽ അത് കാണുമ്പോൾ ഒടുക്കത്തെ ജാഡയിട്ട് ഇരിക്കും…

പാവം സർ… അങ്ങനെ ഒരു ദിവസം വെറുതെ തെണ്ടികൊണ്ട് നടന്നപ്പോൾ ദീപക് സർ എന്നെ കൈയ്യോടെ പൊക്കി… 😪 “എന്താ ശാരിക…? അന്നത്തെന് ശേഷം താൻ എന്നെ കാണുമ്പോൾ മുങ്ങുവാണല്ലോ…? “- സർ അവൾ സാറിനെ ചുറ്റികുവാണെന്ന് പറയാൻ പറ്റോ… എന്തായാലും അവൾ തന്നെ പറയട്ടെ… ( ആത്മ ) ” ശാരിക… ഒന്നും പറഞ്ഞില്ല.. ” “അത് സർ… ഞാൻ അന്ന് തന്നെ അവളോട് പറഞ്ഞു… ഒന്നും കേട്ടു നിന്നതല്ലാതെ മറുപടി പറഞ്ഞില്ല.. ” “മ്മ്.. എന്നാൽ താൻ പൊയ്ക്കോ അവൾക് ഇഷ്ടമല്ലായിരിക്കും… സാരമില്ല ” അത് പറഞ്ഞപ്പോൾ സാറിന്റെ കണ്ണിൽ നീർത്തിളക്കം ഉണ്ടായിരുന്നു… “സർ വിഷമിക്കാതെ..

ഞാൻ ഒന്നൂടെ ചോദിക്കാം ” എന്താണ് രണ്ടാളും കൂടെ സംസാരം..? അവിടേക്ക് വന്ന ഭാരത് സർ ചോദിച്ചു “അത്… എന്റെ കാര്യമാ സർ” – ദീപക് സർ “അത് ഇത്രേയും നാളായിട്ട് ശരിയായില്ലേ സാറേ.. ” – ഭരത് സർ “ഇല്ല… ദിവ്യ ഒന്നും പറഞ്ഞില്ല… ഞാൻ പോട്ടെ സർ എനിക്ക് ഇപ്പോ ക്ലാസ്സുണ്ട് ” എന്നും പറഞ്ഞു ദീപക് സർ പോയി “ശാരിക… നീ അവളോട് പറഞ്ഞോ…? ” – ഭരത് സർ ” ആഹ്.. സർ… പറഞ്ഞു ” “അവൻ ആ കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ്… പാവമാണ്.. എന്റെ കൂടെ കോളേജിൽ പഠിച്ചതാ…

അതാ എല്ലാം തുറന്ന് പറഞ്ഞേ… ആദ്യം എന്നോടാ പറഞ്ഞത്… ഞാനാ തന്റെ സഹായം ചോദിക്കാൻ പറഞ്ഞത്… ” “ആഹാ… recommendation ആണോ സർ… ” “ആഹ് അങ്ങനെയും പറയാം…. ഒന്ന് സംസാരിക്ക്‌ ദിവ്യയോട്.. ” ” സർ.. അവൾക്കും ഇഷ്ടമാണ്… പെട്ടെന്ന് യെസ് പറഞ്ഞാൽ ഒരു ഗും ഇല്ല എന്ന് പറഞ്ഞോണ്ട് സാറിനെ ചുറ്റിക്കുന്നതാ.. ” ” ആഹാ… നന്നായി… ” “പിന്നെ അവളായിട്ട് ഇഷ്ട്ടം പറയട്ടെ എന്ന് കരുതിയാ ഞാൻ ഒന്നും പറയാത്തെ.. ” “മ്മ്… തനിക്ക് ഞാൻ കോളേജിൽ വന്ന ദിവസം എന്നെ ഒരു കുട്ടി പ്രൊപ്പോസ് ചെയ്‌തത്‌ ഓർകന്നോ..? ”

ഓർക്കുന്നോയെന്നോ… അടിയുടെ സൗണ്ട് ഇപ്പോഴും ചെവിയിൽ കേൾക്കാം… ( ആത്മ ) ” അന്ന് നിങ്ങൾ എല്ലാരും എന്നെ നോക്കിയപ്പോൾ അവൻ നോക്കിയത് ദിവ്യയെയാണ്… അന്ന് മുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയതാ പാവം… ” ” അത് പുതിയ അറിവാണ്… ഇത് തുടങ്ങിയിട്ട് കുറച്ചു നാൾ ആയല്ലേ.. സർ ഒരു കാര്യം ചോദിച്ചോട്ടെ…? ” ” മ്മ്… ചോദിക്ക് ” ” അന്ന് എന്തിനാ ആ കുട്ടിയെ അടിച്ചത്..? ” “അത്… അവൾക് നല്ല അഹങ്കാരമുണ്ടായിരുന്നു… അവളുടെ അച്ഛന്റെ സ്വത്തു വിവരണം ആയിരുന്നു ആദ്യം…

പിന്നെ അവസാനം എന്നെ കെട്ടുമെന്ന വാശിയും…. എല്ലാം കേട്ടപ്പോൾ നല്ലത് കൊടുത്തു…. ” “ആഹ്… എന്തായാലും നന്നായി… അവൾക് രണ്ടെണ്ണം കിട്ടാതെന്റെ കുറവുണ്ടായിരുന്നു.. ☺️” പറഞ്ഞു കഴിഞ്ഞത് ശേഷമാണ് എന്താ പറഞ്ഞേ എന്ന ബോധം ഉണ്ടായത്… സാറിനെ നോക്കിയപ്പോൾ ചിരിക്കുന്നു ഒരു വളിച്ച ചിരി പാസ്സാക്കി… 😁 ” എന്നാൽ ഞാൻ പോട്ടെ സർ ” ബൈ എന്നും പറഞ്ഞു സർ പോയി… എന്തോ മനസ്സിന് വല്ലാത്ത സന്തോഷം… സാറിനോട് ഒരുപാട് സംസാരിച്ചു… മൂളി പാട്ടും പാടി..

ക്ലാസ്സിലേക്ക് പോയി… അവിടെ എല്ലാരും എന്നെ നോക്കി നിൽകുവായിരുന്നു… “നീ എവിടെ മുങ്ങിയതാ പെട്ടെന്ന് “- ദിച്ചു “നിന്റെ സർ എന്നെ കൈയ്യോടെ പിടിച്ചു… ഞാൻ ഇത്രയും നാൾ മുങ്ങി നടക്കുവായിരുന്നു… ” “എന്നിട്ട് ഭരത് സാറുമായി സംസാരിച്ചു നിൽക്കുന്നതാണല്ലോ ഞങ്ങൾ കണ്ടത്… “- അഭി “അത്…. ദീപക് സർ എന്നോട് സംസാരിക്കുന്നത് കണ്ട് വന്നതാ.. ” ഒരിക്കൽ അയാൾ കാരണം കരഞ്ഞതാ.. ഇനി അത് ഉണ്ടാകരുത് എന്നും പറഞ്ഞു അഭി പോയി അഭി പറഞ്ഞത് ശരിയാണ്…

ഇനി സർ കാരണം ഞാൻ കരയില്ല എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി…. ” ആഹ് പോട്ടെ… അവൻ പറഞ്ഞതും ആലോചിച്ചു ഇരിക്കണ്ട… “- അഞ്ജു “മോളെ ദിച്ചു.. നിന്റെ കളി കൂടുന്നുണ്ടേ.. പാവം സർ നല്ല വിഷമം ഉണ്ട്…” ദിച്ചുനോട് പറഞ്ഞു “ഞാൻ പറയാം.. ഇനി ചുറ്റിക്കില്ല മോളെ… ” – ദിച്ചു **************** ഉച്ചയ്ക്ക് ക്യാന്റീനിൽ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ രണ്ടു സാറും വന്നു… പക്ഷേ, എപ്പോഴെത്തെയും പോലെ ദീപക് സർ ദിച്ചുനെ നോക്കിയില്ല….

എന്നെ നോക്കി ചിരിച്ചിട്ട് സർ രണ്ടു ടേബിൾ അപ്പുറം ഇരുന്നു കഴിക്കാൻ തുടങ്ങി ദിച്ചു ആണേൽ ഇപ്പൊ പൊട്ടുമെന്ന അവസ്ഥയിൽ മുഖം വീർപ്പിച്ചു വച്ചു ഇരിക്കുവാ… പാവം… സാറിനെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ട്… പക്ഷേ, സർ ഒട്ടും നോക്കുന്നില്ല… ദിച്ചു ഇപ്പോ കരയുമെന്ന അവസ്ഥയിൽ ആയി… കണ്ണൊക്കെ നിറഞ്ഞു തുടങ്ങി അപ്പോഴേക്കും അവർ കഴിച്ചു കഴിഞ്ഞു കൈ കഴുകാൻ പോയി.. ദിച്ചു സാറിനെ ചുറ്റി നോക്കി… സർ നോ മൈൻഡ്… സാരമില്ല അയാളെ കളിപിച്ചതല്ലേ ഇനി കുറച്ചു മോൾ അനുഭവിക്ക്.. അവളും സാറിന്റെ പിന്നാലെ എണീറ്റു പോയി ….. ഇനി എന്താകുമോ കണ്ടറിയാം..

സർ കൈ കഴുകി തിരിഞ്ഞതും ദിച്ചു തൊട്ട് മുൻപിൽ നിൽക്കുന്നു.. .. അയാൾ ഒന്ന് നോക്കിയിട്ട് നടന്നു പോയി… അപ്പോഴേക്കും ദിച്ചുന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി ” സർ…. ” ദിച്ചു വിളിച്ചു ” എന്താ ദിവ്യ? ” സർ തിരിഞ്ഞു നിന്ന് ചോദിച്ചു “എന്താ ഇന്ന് എന്നെ നോക്കാത്തെ…? ” “ഞാൻ തന്നെ നോക്കാറില്ലല്ലോ…. പിന്നെ എന്താ..? ” “നോക്കാറില്ലേ… ഇന്നലെ നോക്കിയില്ലേ? അതിന്റെ തലേന്ന് നോക്കിയില്ലേ? ഈ കഴിഞ്ഞ ആഴ്ച മുഴുവൻ നോക്കിയില്ലേ… എന്നിട്ട് കള്ളം പറയുന്നോ…? ”

കണ്ണു കൂർപ്പിച്ചു സാറിനെ നോക്കി ചോദിച്ചു സർ പെട്ടെന്ന് അവളെ ചുവരിനോട് ചേർത്തു നിർത്തി “ആഹാ… ഞാൻ നോക്കുന്നതെല്ലാം കാണുന്നുണ്ട്… എന്നിട്ടാണല്ലേ ജാഡ ഇട്ടിരിക്കുന്നത്… ” ” ഈ…. അത് പിന്നെ… വെറുതെ ” ” നിനക്ക് എന്നെ ഇഷ്ടാണോടി…? ” ” മ്മ്മ് …. ഒരുപാട് ഒരുപാട് ഇഷ്ടാണ്… ” “ആഹാ… അപ്പോൾ ചേട്ടനോട് പറ i lub u എന്ന്… ” ” അയ്യെടാ… അതൊന്നും പറ്റില്ല… മാറിക്കെ അവർ അനേഷിക്കും… ” ” പറയാതെ ഞാൻ വിടില്ല മോളെ ” എന്നും പറഞ്ഞു രണ്ടു കൈയും വച്ചു സർ ലോക്ക് ചെയ്തു ദിച്ചുനെ…

കൊച്ചു കുറെ നേരം രക്ഷപെടാൻ നോക്കി… അതിനു അനുസരിച്ചു സർ അവളുടെ അടുത്തേക്ക് വന്നു… ഇനി വേറെ വഴിയില്ലാത്തോണ്ട് കൊച്ചു പറഞ്ഞു “I love u ദീപുവേട്ടാ… ❤” Luv u too… എന്നും പറഞ്ഞു സർ കൈ എടുത്തു… അവൾ ഓടി ഞങ്ങടെ അടുത്ത് വന്നു ഒന്നും നടക്കാത്ത പോലെ ഇരുന്നു എന്തായിരുന്നു അവിടെ… ഇച്ചിരി നാണം മുഖത്തിട്ട് ഞാൻ ചോദിച്ചു ” അവിടെ എന്താ… ഒന്നുല്ല… ” “ഉവ്വ്…. ഞങ്ങൾ മോളുടെ പിന്നാലെ ഉണ്ടായിരുന്നു… ” – അഞ്ജു ദിച്ചുന്റെ കവിളിൽ ചുവപ്പ് രാശി പടർന്നിരുന്നു..

“ഇനി നാണികണ്ട… ഞങ്ങൾ കണ്ടു… “- ചഞ്ചു മ്മ്… മതി അവളെ വാരിയത്… പാവല്ലേ.. ബാ ക്ലാസ്സിൽ പോകാമെന്നു പറഞ്ഞു എല്ലാരെയും എണീപ്പിച്ചു… എനിക്ക് നല്ല സന്തോഷമായി … സർ പറഞ്ഞ കാര്യം ഞാൻ ചെയ്യ്തിരിക്കുന്നു… അതായിരുന്നു മനസ്സിൽ… അത് സാറിനെ അറിയിക്കണം… ഡീ.. ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങി… നേരെ സ്റ്റാഫ്‌ റൂമിലേക്ക് വിട്ടു… സ്റ്റാഫ്‌ റൂമിൽ എത്തിയപ്പോൾ അവിടെ സർ പ്രിയ മിസ്സുമായി സംസാരിക്കുവാ… പ്രിയ മിസ്സ്‌ ഞങ്ങളുടെ ഡിപ്പാർട്മെന്റ് ആണ്… പക്ഷേ അവർ മാരീഡ് അല്ല… സ്റ്റിൽ സിംഗിൾ ആണ്…

അവരുമായിട്ടാണ് ഇയാൾ ഇങ്ങനെ സംസാരിക്കുന്നത്… സർ പാവമാണ്… സാറിന്റെ മനസ്സിൽ ഒന്നുല്ല… പക്ഷേ, അവർ… അവർക്ക് ചെറിയ ചാഞ്ചാട്ടം ഉണ്ട്… സർ… ഞാൻ സാറിനെ വിളിച്ചു ” എന്താടോ… ഇവിടെ സംസാരികുവല്ലേ… സർ ബിസിയാണ്… താൻ പിന്നെ വാ “- അവർ എന്നോട് പറഞ്ഞു സാറിനെ നോക്കിയപ്പോൾ കേട്ടോണ്ട് ഇരികുന്നതല്ലാതെ ഒന്നും പറയുന്നില്ല… എന്തോ പെട്ടെന്ന് വിഷമമായി… രാവിലെ പുട്ടിയും അടിച്ചു ഇറങ്ങിക്കോളും ബാക്കിയുള്ളവരുടെ സമാധാനം കളയാൻ… എന്നാലും അവർക്ക് എന്താ ഇത്രയ്ക്ക് പറയാൻ… അവരെ മനസ്സിൽ ചീത്ത പറഞ്ഞ് ക്ലാസ്സിലേക്ക് പോയി….

“മല പോലെ പോയത് എലി പോലെ വന്നല്ലോ… എന്തെ ഫ്യൂസ് പോയാ മോളെ…? ” – അഞ്ജു ഒന്നും മിണ്ടിയില്ല… രൂക്ഷമായി നോക്കിയിട്ട് അവിടെ ഇരുന്നു “നോക്കി പേടിപ്പിക്കണ്ട… എവിടെ പോയതാ? ” – ദിച്ചു “അത്… സാറിനെ കാണാൻ.. ” “എന്നിട്ട് എന്തെ മുഖത്ത് തെളിച്ചം ഇല്ലല്ലോ..? ” – അഞ്ജു “അയാൾ അവിടെ പ്രിയ മിസ്സിനോട് സംസാരിക്കുവാ… ” “ആഹാ… അങ്ങേര് കൈ വിട്ടു പോയി… “- ദിച്ചു “ഏഹ്… ഒന്ന് പോടീ പേടിപ്പിക്കാതെ.. ” ” നീ ഇങ്ങനെ നടന്നോ… അവർ വളച്ചു കുപ്പിയിൽ ആക്കിയത് കണ്ടോ… ” – ചഞ്ചു ”

അവർ കുപ്പിയിൽ ഒന്നും ആക്കിയില്ല.. വെറുതെ ഓരോന്ന് പറയാതെ.. ” ” നീ എപ്പോഴെങ്കിലും സർ അധികം ആരോടെങ്കിലും സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ പ്രത്യേകിച്ചു പെണ്ണുങ്ങളോട്…? ” – ദിച്ചു ” ഇല്ല… ദീപക് സാറിനോട് മാത്രമാ ഫ്രീ ആയിട്ട് സംസാരിക്കുന്നത്… ” “ആഹ്… അത് തന്നെ ഇപ്പോ പ്രിയ മിസ്സ്‌… എന്തോ ഇല്ലേ അവർ തമ്മിൽ… ” – ദിച്ചു “ഇങ്ങനെ പേടിപ്പിക്കാതെ പോടീ… ” (ദൈവമേ…. കൈ വിട്ടു പോയോ… 😪) ഏഹ്… എന്റെ സർ വഴി തെറ്റില്ല എന്ന് മനസ്സിനെ പറഞ്ഞു സമാധാനിച്ചു…

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 14

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-