നെഞ്ചോരം നീ മാത്രം : ഭാഗം 17

Share with your friends

എഴുത്തുകാരി: Anzila Ansi

അഞ്ജുവിന് ഹൃദയം പൊട്ടുന്ന പോലെ തോന്നി… അവൾ കണ്ണുകൾ ഇറുക്കിയടച്ച് ഹരിയുടെ കൈയ്യിൽ മുറുകെ പിടിച്ചു…. ഉമ്മറപ്പടി കേറുമ്പോൾ അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു… കേറി ചെന്നതും കാണുന്നത് നിലത്ത് വാഴയിലയിൽ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്ന ശിവപ്രസാദിനെയാണ്…. അഞ്ജുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല… അവൾ നിർജീവമായി ഒരു നിമിഷം നോക്കിനിന്നു….

ആരാരുമില്ലാത്ത ഒരു അനാഥ പെണ്ണിനു വേണ്ടി സ്വന്തം ജീവിതം നൽകി അവളെ സംരക്ഷിച്ചു… ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അവളെ കളങ്കപ്പെടുത്താതെ സ്നേഹിച്ചു….. സ്വന്തം മകൾ അല്ലാഞ്ഞിട്ടുകൂടി തന്റെ മക്കളെക്കാൾ സ്നേഹവും കരുതലും ആവോളം തന്ന ഒരു നല്ല അച്ഛൻ…. രക്തബന്ധത്തെക്കാൾ വലുത് ആത്മബന്ധം ആണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച മനുഷ്യൻ… അവൾ അച്ഛന്റെ പാദത്തിലേക്ക് വീണ് അലറി കരയാൻ തുടങ്ങി…. ചലനമറ്റ കിടക്കുന്ന ശിവപ്രസാദിനെ കണ്ടപ്പോൾ അഞ്ജുവിന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു…. അവൾ ശിവ പ്രസാദിന്റെ മുഖത്തോട് മുഖം അടുപ്പിച്ചു….

0നെറ്റിയിൽ ഒന്ന് ചുംബിച്ചു… അച്ഛാ…. എഴുന്നേൽക്ക് അച്ഛാ…. ദേ അച്ഛന്റെ അഞ്ജുട്ടി വന്നേക്കുന്നു… കാണുന്നില്ലേ അച്ഛാ…. അച്ഛാ…. ഒന്ന് കണ്ണുതുറന്ന് എന്നെ നോക്ക് അച്ഛാ…. എനോട്‌… എനോട്‌…. പിണക്കണോ… അച്ഛാ…. അച്ഛന്റെ അഞ്ജുട്ടിക്ക് ഇപ്പോ ഒത്തിരി സന്തോഷമാണ്….. അത് അച്ഛനു കാണണ്ടയോ… വാ എഴുനേക്ക് അച്ഛാ… ശിവപ്രസാദിനെ അഞ്ജു കുലുക്കി വിളിച്ചുകൊണ്ടിരുന്നു…. അച്ഛൻ പറഞ്ഞത് ശരിയാ… ശ്രീയേട്ടൻ നല്ലതാണ്… എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്… അതൊക്കെ അച്ഛന് കാണണ്ടേ…. ദേ നോക്കിക്കേ എല്ലാവരും വന്നിട്ടുണ്ട്… ശ്രീയേട്ടനും അച്ഛനും അമ്മയും കിങ്ങിണി മോളും എല്ലാവരും അച്ഛനെ കാണാൻ വന്നതാണ്… എഴുന്നേൽക്ക്…. എഴുന്നേൽക്ക് അച്ഛാ….. അവരൊക്കെ നോക്കുന്നുണ്ട്….

അവരുടെ മുന്നിൽ ഇങ്ങനെ കിടക്കുന്നത് മോശമാണ്… ശ്രീയേട്ടാ… ഏട്ടൻ ഒന്നു വിളിക്ക്….. ഞാൻ ഇവിടെ നിന്നും പോയത്തിൽ എന്നോട് അച്ഛന് പിണക്കമാ… അതുകൊണ്ടാ ഞാൻ വിളിച്ചിട്ട് എഴുന്നേൽക്കാതെ… ശ്രീ ഏട്ടൻ ഒന്ന് വിളിക്ക്…. അവൾ ഹരിയെ നോക്കി പറഞ്ഞു…..അവളുടെ പദം പറഞ്ഞുള്ള കരച്ചിൽ കണ്ടു നിന്നവർക്ക് പോലും സഹിക്കാൻ കഴിഞ്ഞില്ല…. ഹരി അഞ്ജുവിനെ അവിടെനിന്നും കൊണ്ടുപോകാൻ ആവുന്നതും ശ്രമിച്ചു…. അവൾ ശിവപ്രസാദിനെ കെട്ടിപ്പിടിച്ച് അയാളുടെ നെഞ്ചിൽ കിടക്കുവാണ്…. എന്നെ വിട് ശ്രീയേട്ടാ… ഞാൻ എന്റെ അച്ഛന്റെ അടുത്തു ഇരിക്കട്ടെ…. ഇപ്പോ എന്നോട് പിണക്കമാ അതാ മിണ്ടാത്തെ…. ഞാൻ പിണക്കം മാറ്റട്ടെ വരൂ…

ശ്രീയേട്ടൻ മാറ് എന്നെ പിടിക്കണ്ട…. അവൾ ഹരി തള്ളി മാറ്റി…. ഹരി വീണ്ടും അവളെ പിടിക്കാൻ ആഞ്ഞു… എന്നെ പിടിക്കണ്ട എന്നല്ലേ ഞാൻ ശ്രീ ഏട്ടനോട് പറഞ്ഞേ… ഹരിയെ വീണ്ടും തള്ളി മാറ്റിക്കൊണ്ട് അഞ്ജു ദേഷ്യത്തോടെ പറഞ്ഞു… അവളുടെ ആ ഭാവം അവൻ ആദ്യമായി കാണുകയായിരുന്നു…… ഹരി ഒന്ന് പകച്ചു നിന്നു….. അഞ്ജു കൊച്ചുകുട്ടികളെപ്പോലെ ശിവപ്രസാദിനോട് എന്തൊക്കെയോ പറഞ്ഞ് ഇടയ്ക്ക് അവൾ കൈകൊട്ടി പൊട്ടിച്ചിരിക്കാനും തുടങ്ങി…. ഇതെല്ലാം കണ്ട് പുറത്തുനിന്ന് ശ്രീധരനും ഉണ്ണിയും കൂടി വന്ന് ഹരിയോടൊപ്പം ചേർന്ന് അവളെ പിടിച്ചു വലിച്ചു മുറിക്കുള്ളിലേക്ക് കൊണ്ടുപോയി…. വിട് മാമ്മേ എന്നെ…. എനിക്ക്

എന്റെ അച്ഛാനെ വിളിക്കണം… നിങ്ങൾ എല്ലാരും ഇവിടെ ഉണ്ടായിട്ടാണോ അച്ഛനെ നിലത്തു കിടത്തിരികുന്നേ…. നിങ്ങൾക്ക് ആൾക്കും ഒരു ഉത്തരവാദിത്വവും ഇല്ല… മാറ് ഞാൻ എന്റെ അച്ഛനെ വിളിച്ചോളാം…. അഞ്ജുവിന്റെ പറച്ചിൽ കേട്ട് ശ്രീധരൻ വിങ്ങി പൊട്ടി…. അഞ്ജുമോളെ… മോള് ഇപ്പോൾ ഇവിടെ ഇരിക്ക് മാമ്മ പോയി അച്ഛനെ വിളിക്കാം കേട്ടോ… ആണോ…. സത്യം… സത്യം… ശ്രീധരൻ തന്റെ വേദന കടിച്ചുപിടിച്ച് അഞ്ജുവിനോട് പറഞ്ഞു…. മാമ്മനെ എനിക്ക് വിശ്വാസമാണ്…. ഞാൻ ഇവിടെ ഇരിക്കാം…. മാമ്മ പോയി അച്ഛനെ വിളിക്ക്…. ആ മുറിയിൽ ആവണി മോള് അച്ഛമ്മയുടെ മടിയിൽ കരഞ്ഞു തളർന്നു കിടക്കുന്നു….

ഒരു കോണിൽ വിമല വേറെ ഏതോ ലോകത്ത് എന്ന പോലെ ഇരിക്കുന്നു…. ഹരി ശാരദാമ്മയെയും കീർത്തിയെയും ആ മുറിയിലേക്ക് പറഞ്ഞു വിട്ടിരുന്നു…. അഞ്ജുവിനെ അവർ താങ്ങി അവിടെ ഇരുത്തി…. അവൾ എന്തൊക്കെയോ പദം പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി…. ദേവരാജൻ അവിടെ ഇരുന്ന ഒരാളോട് കാര്യങ്ങൾ തിരക്കി….. മരിച്ചു എന്നറിഞ്ഞതല്ലാതെ എങ്ങനെ..? എപ്പോൾ….? എന്നൊന്നും അവർക്കറിയില്ലായിരുന്നു…. എന്താ ചേട്ടാ സംഭവിച്ചേ പെട്ടെന്ന് ഇങ്ങനെ ഉണ്ടാകാൻ…. ദേവരാജൻ ആ പുള്ളിയോട് ചോദിച്ചു…. ഒന്നും പറയേണ്ട ചേട്ടാ… പാവം പിടിച്ച ആ ശിവന് ഈ അവസ്ഥ ഉണ്ടാവാൻ കാരണം ആ രണ്ടാമത്തെ പെണ്ണാ….

അവള് നിലതോന്നും അല്ല നിൽക്കുന്നേ….. അഞ്ജു മോളെ കഷ്ടപ്പെടുത്തി വിമല ഒരുപാട് ലാളിച്ച് വളർത്തിയതല്ലേ അവളെ…. തെറ്റ് ചെയ്യുമ്പോൾ തല്ലു കൊടുത്തു ചൊല്ലി പഠിപ്പിച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കും…. എന്താ ചേട്ടാ സംഭവം… ദേവരാജൻ ഉത്കണ്ഠയോടെ ചോദിച്ചു…. നാറ്റ കേസാണ്…. ആ പെണ്ണ് രാവിലെ കെട്ടി ഒരുങ്ങി കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്നും പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങിതാണ്…. രാവിലെ ഞാൻ കണ്ടതുമാണ് കവലയിൽ വെച്ച് ശിവൻ അവളെ ബസ്സ് കേറ്റി വിടുന്നതുമൊക്കെ…. ടൗണിലെ ഒരു ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ പോലീസ് അവിടുന്ന് ഇവളെ ഒരു ചെറുക്കന്റെ ഒപ്പം പൊക്കി…

പെണ്ണിന് ഈ അടുത്താണ് 18 പോലും തികഞ്ഞത്…. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ശിവൻ ഒരു വക്കീലിനെ കൂട്ടി ചെന്ന് അവളെ കൂട്ടിക്കൊണ്ടു വന്നു…. ജനിപ്പിച്ച് പോയില്ലേ അല്ലാതെ വേറെ എന്ത് ചെയ്യാനാ… അവളെ ഇവിടെ കൊണ്ടുവന്നപ്പോൾ വിമല കുറെ തല്ല് ഒക്കെ കൊടുത്തു… ഞങ്ങൾ നാട്ടുകാരെല്ലാം കൂടിയ പിടിച്ച് മാറ്റിയത് തന്നെ.. അവൾക്ക് ഇതൊക്കെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ നിന്നു…. ഇവിടെ നിന്നും ഇറങ്ങി ഞങ്ങൾ വീട്ടിൽ ചെന്ന് കേറി ഒരു 10 മിനിറ്റ് ആയി കാണും… വിമലയുടെ നിലവിളി കേട്ടണ് ഞാനും എന്റെ ഭാര്യയും കുടി ഓടി ഇങ്ങോട്ട് വന്നത്…. ഇവിടെ വന്നപ്പോൾ ശിവൻ നെഞ്ചത്ത് കൈ തിരുമി നിലത്ത് കിടക്കുകയായിരുന്നു….

വിമല വിളിച്ചു പറഞ്ഞതിനെ തുടർന്ന് ശ്രീധരേട്ടനും കണ്ണനും കൂടി വന്നു… ഞങ്ങൾ മൂന്നുപേരും കൂടിയാണ് ഹോസ്പിറ്റലിൽ കൊണ്ടു പോയത് പക്ഷേ വഴിയിൽ വെച്ച് തന്നെ പോയിരുന്നു…. അറ്റാക്ക് ആയിരുന്നു… അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി…. മാണിക്യമംഗലത്തുനിന്നും രാജേന്ദ്രനും മഹിയും വന്നിരുന്നു….. മഹിക്ക് ഈ മരണത്തോടെ പല ചോദ്യങ്ങളുടെ ഉത്തരം നഷ്ടമായിരിക്കുന്നു…. അയാൾക്ക് വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെട്ടു…. കരഞ്ഞു തളർന്നു കിടക്കുന്ന അഞ്ജുവിനെ കണ്ടപ്പോൾ മഹിക്ക് അവളെ ഒന്ന് വാരിപ്പുണരാൻ തോന്നി….. വീണ്ടും അവിടെ നിലവിളികൾ ഉയർന്നു… ശിവപ്രസാദിനെ ചിതയിലേക്ക് എടുക്കാൻ സമയമായി….

ഹരി കുളിച്ച് ഈറനോടെ വന്നു… എന്റെ പൊന്നു മോനെ… ഞാൻ എങ്ങനെ സഹിക്കുമഡാ…. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നിന്നെ ചിതയിലേക്ക് എടുക്കുന്നത് കാണാൻ ആണോ ഈശ്വരാ എന്നെ ഇങ്ങനെ ഇട്ടിരിക്കുന്നത്… എന്റെ ആയുസ്സ് കൂടി എന്റെ കുഞ്ഞിന് നീ കൊടുത്തുകൂടായിരുന്നോ ഭഗവാനേ…. ലക്ഷ്മിമ്മയുടെ നിലവിളി അന്തരീക്ഷത്തിൽ ഉയർന്നു….. തന്റെ മകനെ ഒരുപാട് ഉട്ടിയെ ആ കൈ കൊണ്ട് തന്നെ അവർ മകന് അവസാമായി ഒരുപിടി അരിയും പൂവും നൽകി… ആ മാതൃ ഹൃദയം വിങ്ങിപ്പൊട്ടി… ശാരദാമ്മയും കീർത്തിയും കൂടി അഞ്ജുവിനെ താങ്ങി ശിവപ്രസാദിന്റെ അടുത്തേക്ക് കൊണ്ടുചെന്നു….

അവൾ കണ്ണിമ ചിമ്മാതെ അയാളെ നോക്കി നിന്നു… എന്നെ ഇട്ടേച്ച് പോവുവാണോ അച്ഛാ…. അച്ഛാ… അച്ഛന്റെ അഞ്ജുട്ടിക്ക് ഇനി ആരാ ഉള്ളേ…. അച്ഛൻ പോകല്ലേ എന്നെ ഇട്ടേച്ച്… അവള് അവസാനമായി ശിവപ്രസാദിനെ ഒന്ന് മുത്തി… പിന്നെ ബന്ധുക്കൾ ഓരോരുത്തരായി അയാളുടെ അന്ത്യകർമങ്ങൾ നിർവഹിച്ചു… ഹരി മകന്റെ സ്ഥാനത്ത് നിന്ന് ചിതയ്ക്ക് തീകൊളുത്തി…. ശിവപ്രസാദിനെ അഗ്നി വിഴുങ്ങുന്നതുകൊണ്ടു നിന്ന് അഞ്ജു ചിതയ്ക്ക് അടുത്തേക്കു ഓടാൻ തുടങ്ങിയതും എല്ലാവരും കൂടി അവളെ പിടിച്ചു നിർത്തി…. അവൾ ഒരു ഭ്രാന്തിയെ പോലെ അലറി വിളിക്കാൻ തുടങ്ങി…. വേണ്ട…. എനിക്ക് ആരെയും വേണ്ട…. എല്ലാവരും എന്നെ ഇട്ടേച്ച് പൊയ്ക്കോ….

നിങ്ങൾക്കൊക്കെ നിങ്ങളുടെ കാര്യമാണ് വലുത്… ഞാനാരാ…. ആരുമല്ല… എന്നെ ആർക്കും വേണ്ട… അഞ്ജു എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു…. ഉറങ്ങി എഴുന്നേറ്റ കിങ്ങിണി മോള് അഞ്ജു കരയുന്നത് കണ്ട് അവൾ വലിയ വായിൽ കരയാൻ തുടങ്ങി…. അവൾ ഉണ്ണിയുടെ കയ്യിൽ നിന്നും ഇറങ്ങി ഓടി അഞ്ജുവിന്റെ സാരിയിൽ പിടിച്ചു വലിച്ചു….. അഞ്ജു വേഗം താഴേക്ക് നോക്കി…. കരഞ്ഞു കലങ്ങിയ കിങ്ങിണി മോളുടെ കണ്ണും മുഖവും കണ്ടപ്പോൾ അവളുടെ ഉള്ളിലെ അമ്മമനസ്സ് ഉണർന്നു…. കിങ്ങിണി മോളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു കിടത്തി…. മരണത്തിനു വന്നവർ ഓരോരുത്തരായി പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു….

ശ്രീ മംഗലത്ത് ഉള്ളവർ അന്ന് അവിടെ തന്നെ തങ്ങാൻ തീരുമാനിച്ചു…. കീർത്തി അടുക്കളയിൽ പോയി കഞ്ഞി ഉണ്ടാക്കി… അഞ്ജുവിനുള്ള ഒരു പാത്രം കഞ്ഞിയുമായി ഹരി അവരുടെ മുറിയിലേക്ക് ചെന്നു…. അഞ്ജു നിലത്ത് അച്ഛന്റെ പഴയ ഒരു ഫോട്ടോയും കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്…. ഹരി കഞ്ഞി അവൾക്ക് നേരെ നീട്ടി എങ്കിലും അവൾ അത് നിരസിച്ചു….. പക്ഷേ ഹരി അത് കാര്യമാക്കാതെ അവളെ പിടിച്ച് മടിയിലിരുത്തി നിർബന്ധപൂർവ്വം അവൾക്ക് കഞ്ഞി പകർന്നു നൽകി….. അവൾ അനുസരണയോടെ അതുമുഴുവൻ കുടിച്ചു….. ഹരി പാത്രം മാറ്റിവെച്ച് അഞ്ജുവിനെ ബാത്റൂമിൽ കൊണ്ടുപോയി വായ കഴുകി മുഖം തുടച്ചു കൊടുത്തു….

ഹരി കട്ടിലിലിരുന്നു അവളെ അവന്റെ മടിയിൽ കിടത്തി….. പതിയെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു… ക്ഷീണം കണ്ടോ എന്തോ അഞ്ജു ഉറക്കത്തിലേക്ക് ആണ്ടു… രാവിലെ തന്നെ ശ്രീ മംഗലത്തുകാർ തിരിച്ചുപോയി….. ഹരി അഞ്ജുവിനൊപ്പം എവിടെ നിന്നു…. അനുവിനെ പുറത്തൊന്നും ഇതുവരെ കണ്ടില്ല…. കഴിഞ്ഞദിവസതെ സംഭവത്തിനുശേഷം മുറിയിൽ കേറിയതാണ് അച്ഛനെ അവസാനമായി കാണാൻ പോലും അവൾ പുറത്തിറങ്ങിയിട്ടില്ല…. അഞ്ജു അനുവിന്റെ മുറിയിലേക്ക് പോകാൻ തുടങ്ങിയതും വിമല അവളെ തടഞ്ഞു…

നീ ഇത് എങ്ങോട്ടാ ഈ പോകുന്നേ…. എന്റെ മോളെ നോക്കാൻ എനിക്കറിയാം…. നീ അവിടെ ചെന്ന് അവളുടെ അവസ്ഥ കണ്ട് സന്തോഷിക്കാൻ അല്ലേ…. അത് വേണ്ട… നിന്റെ വീട്ടീന്ന് വന്നവരെല്ലാം പോയല്ലോ നീ എന്തിനാ ഇവിടെ ഇങ്ങനെ കെട്ടിക്കിടക്കുന്നത്… നിനക്കും പോകാം…. നിനക്ക് ഈ വീട്ടിൽ ഉള്ള ഏക അവകാശി ഇന്നലെ പോയി…. ഇനി ഇങ്ങോട്ട് നീ വരണമെന്നില്ല…. വിമല ദേഷ്യത്തോടെ അഞ്ജുവിനോട് പറഞ്ഞു…. അവൾ കരഞ്ഞുകൊണ്ട് തിരിഞ്ഞ് ഓടിയതും ഹരിയെ ചെന്ന് ഇടിച്ചു നിന്നു…. അവന്റെ മുഖം കണ്ടാൽ അറിയാം അവിടെ പറഞ്ഞതെല്ലാം കേട്ടു എന്ന്…..

ഹരി അവളുടെ കൈപിടിച്ച് വിമലയുടെ മുന്നിൽ ചെന്നു നിന്നു…. നിങ്ങളൊക്കെ ഒരു സ്ത്രീയാണോ…? ഇന്നലെ മരിച്ചത് നിങ്ങളുടെ ഭർത്താവ് തന്നെയല്ലേ….? ആ മനുഷ്യനൻ എരിഞ്ഞടങ്ങിയ ചിതയുടെ ചൂട് ഇതുവരെ അടങ്ങിയിട്ടില്ല….. അതിനുമുൻപ് തന്നെ ഇങ്ങനെ പ്രശ്നമുണ്ടാക്കാൻ നിങ്ങൾക്ക് നാണമില്ലേ….. മരിച്ചുപോയ ശിവപ്രസാദിന്റെ മകളാണ് ഇവളും… നിങ്ങൾ ആ മനുഷ്യനെ കാണുന്നതിനു മുമ്പ് കണ്ടവർ…. നിങ്ങൾക്ക് എന്ത് അവകാശം ഉണ്ട് ഇവളെ ഇവിടുന്ന് പറഞ്ഞു വിടാൻ….. അച്ഛന്റെ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം ഞങ്ങൾ പോകും… അത് ഇനി നിങ്ങൾ പറയണമേന്നില്ല… പിന്നെ നിങ്ങൾ പറഞ്ഞല്ലോ….

ആ മനുഷ്യനിലൂടെ ഇവളുടെ ഇവിടുത്തെ അവകാശം എല്ലാം തീർന്നു എന്ന്…. എങ്കിൽ നിങ്ങൾ കേട്ടോ ഇവിടെ ഇവളുടെ സഹോദരങ്ങളും അച്ഛമ്മയും ഉണ്ട്…. അവർ ഇവിടെ ഉള്ളടത്തോളം കാലം അഞ്ജു ഇനിയും ഈ വീട്ടിൽ വരും…. ഹരി ദേഷ്യത്തോടെ പറഞ്ഞു… വേണ്ട ശ്രീയേട്ടാ…. വാ നമ്മുക്ക് പോകാം ഇപ്പൊ ഒരു പ്രശ്നത്തിന് നിക്കല്ലേ…. അവൾ അതും പറഞ്ഞ് ഹരിയെ പിടിച്ചുകൊണ്ടുപോയി…. വിമല ഹരിയെയും അഞ്ജുവിനെയും പുച്ഛിച്ചട്ട് അനുവിന്റെ മുറിയിലേക്ക് പോയി… വാതിലിൽ മുട്ടി കുറേനേരം വിമല വിളിച്ചു അനക്കം ഒന്നും കേൾക്കാതിരുന്നപ്പോൾ വിമലയ്ക്ക് ഉള്ളിൽ ഒരു ഭയം തോന്നി തുടങ്ങി…. അവർ വാതിൽ ഒന്നുകൂടി തെളി നോക്കി….

അത് മലർക്കെ തുറന്നു അവർ നെഞ്ചത്ത് കൈ വെച്ച് ഒരു ആശ്വാസത്തോടെ മുറിക്കുള്ളിലേക്ക് കയറി… പക്ഷേ അനുവിനെ ആ മുറിയിൽ ഒന്നും അവർക്ക് കാണാൻ സാധിച്ചില്ല…. വിമല ഉറക്കെ അനുവിനെ വിളിക്കാൻ തുടങ്ങി…. അവർ കരച്ചിലിന്റെ വക്കിൽ എതിയിരുന്നു… വിമലയുടെ ഉറക്കെയുള്ള വിളി കേട്ട് ഹരിയും അഞ്ജുവും അങ്ങോട്ടേക്ക് ഓടിച്ചെന്നു….. എന്തുപറ്റി…. എന്തുപറ്റി ചെറിയമ്മേ…. അഞ്ജു ഉത്കണ്ഠയോടെ ചോദിച്ചു… അവർ അതിനു മറുപടിയായി അഞ്ജുവിനെ ദേഷ്യത്തോടെ കൂർപ്പിച്ചു നോക്കി… എഡി ഒരുമ്പെട്ടവളെ നീ ഒറ്റ ഒരുത്തി കാരണമാണ് ഈ വീട് മുടിഞ്ഞത് തന്നെ…

ഇപ്പോ അവള് വലിയ കെട്ടിലമ്മ ചമഞ്ഞ് വന്നേക്കുന്നു…തിരക്കാൻ…. അങ്ങോട്ട് മാറി നിൽക്ക് നശൂലമേ…. ഇതെല്ലാം കേട്ട് ഹരിക്ക് നന്നായി ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു….പക്ഷേ അഞ്ജു അവനെ തടഞ്ഞു നിർത്തി….. അച്ഛമ്മ അവിടേക്ക് വന്ന് കാര്യം തിരക്കിയപ്പോൾ വിമല വീണ്ടും നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി…. എന്റെ മോള് ഇതെവിടെ പോയി…. അവൾക്ക് അച്ഛനെ ഒത്തിരി ഇഷ്ടമായിരുന്നു…. അച്ഛൻ പോയതിന്റെ സങ്കടത്തിൽ എന്റെ കുഞ്ഞ് ഇനി വല്ലോ അവിവേകം കാണിച്ചോ ഭഗവതി…. ചെറിയമ്മ പദം പറഞ്ഞു കരയാൻ തുടങ്ങി…. ഇന്നലെ സ്വന്തം കെട്ടുതാലി അറുന്ന് വീണപ്പോൾ ഇത്രയും കരഞ്ഞില്ല ഇവര്….

ഇത് എന്തൊരു ജന്മമാണ്…. സ്വന്തം അച്ഛനെ കൊലയ്ക്ക് കൊടുത്തു അതുപോട്ടെ… അവസാനമായി ഒന്ന് കാണാൻ പോലും വരാൻ കൂട്ടാക്കാത്തവളെ കാണുന്നില്ല എന്നും പറഞ്ഞ് കരയുന്നു….കഷ്ടം തന്നെ…. ഹരി മനസ്സിൽ ഒന്ന് സ്മരിച്ചു… അവൾ വല്ലവനെയും കൂടെ പോയി കാണും… ഹരി ആരോടെന്നില്ലാതെ പറഞ്ഞു…. നീ വന്നു കേറിയവൻ ആണെന്നൊന്നും ഈ വിമല നോക്കിയില്ല എന്റെ മോളെ പറ്റി അപവാദം പറഞ്ഞാലുണ്ടല്ലോ….. ഞാനൊന്നും പറയുന്നില്ല…. എന്റെ വീട്ടിലെ ആരെയും അല്ല ഇന്നലെ പോലീസ് ഹോട്ടൽ നിന്നും റെയ്ഡ് നടത്തി പൊക്കിയത്….

ഹരി വിമലക്കുള്ള പെട്ടിയിലെ അവസാന ആണിയും അടിച്ചു…. വിമല അതിന് മറുപടി ഒന്നും പറയാതെ തലകുനിച്ചു നിന്നു…. ശ്രീയേട്ടാ മതി…. ഒന്നു പോയി തിരക്കിട്ട് വാ…. ഹരി അഞ്ജുവിനെ കൂർപ്പിച്ചു ഒന്ന് നോക്കി…. അവൾ ദയനീയമായി കണ്ണുകൊണ്ട് അവനോട് അപേക്ഷിച്ചു….. ഹരി ചവിട്ടി തുള്ളി പുറത്തേക്ക് പോയി…. കുറച്ചുകഴിഞ്ഞ് ഹരി തിരികെ വന്നു…. എന്തായി ശ്രീയേട്ടാ വല്ലതും അറിഞ്ഞോ… അഞ്ജു ഹരിയോട് ഓടിപ്പിടിച്ച് വന്നു ചോദിച്ചു… വിമല ഒന്നും ചോദിച്ചില്ലങ്കിലും വാതിലിന്റെ മറവിൽ നിന്ന് അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു… ഇല്ല… പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്…..

എന്തേലും അറിഞ്ഞാൽ അവർ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്…. രാത്രി അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഹരിക്ക് ഒരു ഫോൺ call വന്നു… അവൻ പുറത്തേക്ക് എഴുന്നേറ്റ് പോയി…. അവൻ തിരികെ വന്ന് ആഹാരം കഴിക്കാൻ തുടങ്ങി… ആരായിരുന്നു ശ്രീയേട്ടാ…. സ്റ്റേഷനിൽ നിന്നായിരുന്നു,… അവളെ ഒരു ചെറുക്കന്റെ കൂടെ റെയിൽവേ സ്റ്റേഷനിൽ നിന്നും കിട്ടി… അവരുടെ കല്യാണം കഴിഞ്ഞെന്നണ് SI പറഞ്ഞത്…അവൾക്ക് 18 വയസ് തികഞ്ഞതുകൊണ്ട് സ്വന്തമായി തീരുമാനമെടുക്കാം…. അവൾക്ക് അവന്റെ കൂടെ പോയാൽ മതി എന്നാണ് പറയുന്നത്…. നമ്മുക്കിനി ഒന്നും ചെയ്യാൻ കഴിയില്ല… വിമല ഒരു തകർച്ചയോടെ ഇതെല്ലാം കേട്ടു നിന്നു….

അച്ഛന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു അഞ്ജുവും ഹരിയും തിരിച്ച് ശ്രീ മംഗലതേക്ക് പോകാനിറങ്ങി…. അഞ്ജു അച്ഛമ്മേയെ കെട്ടിപ്പിടിച്ച് കരഞ്ഞു….. ഇനി എന്നാ എന്റെ കുട്ടി ഇങ്ങോട്ട് വരിക…. ഈ അച്ഛമ്മേ മറന്നുപോകുമോ…? ആ വൃദ്ധ സങ്കടത്തോടെ അഞ്ജുവിനോട് ചോദിച്ചു…. ഞങ്ങൾ ഇടയ്ക്ക് വരാം അച്ഛമ്മേ… മറുപടി വിമലേ നോക്കി ഹരിയാണ് നൽകിയത്…. അവർ അച്ഛമ്മയുടെ അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി…

തുടരും…. ( തിരുത്തിയിട്ടില്ല..) ഞാൻ അല്ല ശിവപ്രസാദിനെ കൊന്നേ…. വിധി അതാണ്….. പിന്നെ ഈ സ്മൈലി,ഇമോജിസ് നൈസ്, സൂപ്പർ, വെയ്റ്റിംഗ് ഇതൊക്കെ കളഞ്ഞിട്ട് ഇനി അഭിപ്രായങ്ങൾ പറയ്യ് കേട്ടോ…. ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 16

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!