ശക്തി: ഭാഗം 12

Share with your friends

എഴുത്തുകാരി: ബിജി

ശക്തിയും ബെഡ്ഡിന് ഒരരികിലായി കിടന്നു. എന്തോ കുറേ നാളുകൾക്കു ശേഷം ലയ സുഖമായി ഉറങ്ങി ……. അവൾ ഉറങ്ങിയതറിഞ്ഞതും….. തൻ്റെ പ്രാണനരികിലേക്ക് ശക്തി ചേർന്നു കിടന്നു അവളുടെ നെറ്റിയിൽ മെല്ലെയൊന്നു ചുംബിച്ചു. അവളുടെ വയറിനു മീതേ കൈവച്ച് അവളിലേക്ക് ചേർന്ന് കിടന്നു…….!!! ലയ സുന്ദരമായ സ്വപ്നത്തിൻ്റെ തഴുകലിൽ ആയിരുന്നു. നല്ല മഴയുള്ള പ്രഭാതം മൂടൽമഞ്ഞിനാൽ വിറകൊള്ളുന്ന വൃക്ഷലതാദികൾ തനുവിലാകെ അരിച്ചിറങ്ങുന്ന കുളിര് ഒരു നിഴലുപോലെ ബ്രൗൺ നിറമുള്ള കണ്ണുകളിലെ കുസൃതി……!!

മഴ നനഞ്ഞ രണ്ടുടലുകൾ ……മുഖത്താകെ ജലകണികകൾ ഇറ്റിറ്റു വീഴുന്നു. അവൻ തന്നിലേക്ക് പടരുന്നതായും തൻ്റെ മിഴികൾ ചുംബനങ്ങളാൽ മൂടിയപ്പോൾ അവളും ഇരുകരങ്ങളാൽ അവനെ പുണർന്നു. ….. അവളെ ചേർന്നു കിടന്ന ശക്തി ഉണർന്നു. ….. തന്നെ ഉറുമ്പടക്കം കെട്ടി പുണർന്നു കിടക്കുന്ന തൻ്റെ പെണ്ണിനെ മിഴിവോടെ നോക്കി കിടന്നു. ….. അവൾ നല്ല ഉറക്കത്തിലാണെന്നു മനസ്സിലായി. ……..!!! അവളുടെ കൈയ്യുടെ മുറുക്കം കൂടുന്നതായി അവനു തോന്നി. ഈ പെണ്ണിതെന്തു ഭാവിച്ചാണോ….!!! തൻ്റെ പ്രണയം തൻ്റെയരികിൽ ……

പെണ്ണേ ….. നീ എത്രമേൽ പ്രാണനാണെന്നറിയുമോ …… !!!അവളുടെ മുഖത്തു വീണു കിടന്ന മുടിയിഴകളെ തൻ്റെ കൈകാളാൽ മെല്ലെ മാറ്റി ….. അവളുടെ ഓമന മുഖം നോക്കി കിടന്നു. നീ എന്നിൽ നിന്നകന്നപ്പോൾ എന്തോരം വിഷമിച്ചു എന്നറിയുമോ പെണ്ണേ…… അവൻ വിഷാദത്തോടെ ഓർത്തു. …..!!! ലയ കുറുകി കൊണ്ട് ഒന്നുകൂടി അവനിലേക്ക് ചേർന്നു. അവളുടെ ചുണ്ടുകൾ അവൻ്റെ ചുണ്ടിനോട് ചേർന്നിരുന്നു. കോപ്പ് ….. കൊതിപ്പിക്കാനായി പെണ്ണിൻ്റെ ഓരോ കളികളേ ….. ന്നിട്ടോ അവളുടെ ഓഞ്ഞ ഉറക്കം……!!

ശക്തി തിരിഞ്ഞ് കിടന്നു. തലവഴിയേ പുതപ്പിട്ടു മൂടി …….!! ലയ നല്ല കളറായി സ്വപ്നത്തിൽ അവളുടെ കലിപ്പൻ്റെ ചുണ്ടിലൊക്കെ വീണമീട്ടുകയായിരുന്നു. പിന്നിടെപ്പോഴോ ആ സൂഖാനുഭൂതിയുടെ നിർവൃതിയിൽ അവളുറങ്ങി…….!! കാലത്ത് അവളുണരുമ്പോൾ മുടീപ്പുതച്ച് കിടന്നുറങ്ങുന്ന ശക്തിയെ കണ്ടതും അവളിൽ ചിരി വിടർന്നു.താൻ കണ്ട സ്വപ്നത്തിലെ തൻ്റെ കലിപ്പനെ ….ലജ്ജയോെടെ നോക്കി കിടന്നു ….. !! മെല്ലെയവൾ അവൻ്റെ കൈവിരലുകളിൽ തൻ്റെ വിരലുകളാൽ കൊരുത്തു പിടിച്ചു.

അതിലോലം ആ വിരലുകൾ ചുംബിച്ചു. ശക്തി ഞരങ്ങിയതും ലയ വിരണ്ട് ബാത്റൂമിലേക്കോടി ……!!!! ശക്തി കുസൃതിയാൽ ഒന്നു ചിരിച്ചു. പെണ്ണിന് കട്ടെടുക്കാനെ അറിയൂ ….. ഇവളിനി എന്നാണോ പഴയ പ്രണയകാലം തിരിച്ചു തരുന്നത്….!! ലയ ഫ്രഷായി താഴേക്കു പോയതും ശക്തിയും കുളിച്ച് റെഡിയായി വന്നു. അപ്പോഴാണ് ഭാമ പറയുന്നത് ഒത്തിരി നാളു കൂടി രണ്ടു പേരും വന്നതല്ലേ ദേവീക്ഷേത്രത്തിൽ പോയി തിരികൊളുത്തിയിട്ടുവാ…!!

ഭാമ ലയയെ കറുത്ത കരയുള്ള സെറ്റുമുണ്ടൊക്കെ ഉടുപ്പിച്ചു കൊടുത്തു. ഉള്ള മുടി വിടർത്തിയിട്ടു ഇരു സൈഡിൽ നിന്നും ലേശം മുടിയെടുത്ത് ചെറിയ ക്ലിപ്പിട്ടു. കാതിൽ കറുത്ത പേളിൻ്റെ കമ്മൽ കഴുത്തിൽ നേർത്ത താലിമാല …. നെറ്റിയിൽ ഒരു കുഞ്ഞിപ്പൊട്ടും തൊട്ടു സീമന്തരേഖയിൽ ഇന്നെന്തോ ശരിക്കങ്ങ് ചുമപ്പിച്ചു. എന്തിനാണോ ….. എന്തോ ……?? സ്റ്റെയർ ഇറങ്ങി വന്ന പെണ്ണിനെ കണ്ടും ശക്തി വായും തുറന്ന് എഴുന്നേറ്റു പോയി …… ഇവളിതെന്തിനുള്ള പുറപ്പാടാണാവോ …… അല്ലെങ്കിലും പെൺകൊടികളെ സെറ്റുമുണ്ടിൽ കാണാൻ ഒടുക്കത്തെ ചേലാ ……!!!

ശക്തിയേ …… കൊച്ചിനെ അമ്പലത്തിൽ തന്നെ കൊണ്ടു പോകണേ ശക്തിയുടെ നില്പ്പ് കണ്ട് രുദ്രൻ ചിരിച്ചോണ്ടു പറഞ്ഞു. ശക്തി ചമ്മൽ മറയ്ക്കാനെന്ന വണ്ണം ഫോണെടുത്ത് നോക്കിക്കൊണ്ടിരുന്നു. ലയ നോക്കുമ്പോൾ ശക്തി ഫോണിൽ തോണ്ടിക്കൊരിക്കുകയാണ്. കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടും ഈശ്വരാ ….. ചെക്കന് ഓരോ ദിവസം കൂടുംതോറും ഗ്ലാമർ കൂടീ കൂടീ വരികയാണോ …..!!! സ്വന്തം കെട്ടിയോനെ ഒരു രക്ഷയുമില്ലാത്ത വിധം ഊറ്റിക്കുടിക്കുമ്പോഴാണ് നമ്മുടെ നീലുവിൻ്റെ എൻട്രി വിത്ത് പഞ്ച് ഡയലോഗ് ….!!

“എറിയാനറിയാത്തവൻ്റെ കൈയ്യിൽ വടികൊടുത്താൽ ….. ദാ….ഇങ്ങനെയിരിക്കും …..'” ലയ അവളെ കണ്ണുരുട്ടി കാണിച്ചു….!!. കാറെടുക്കാതെ ശക്തി ബുള്ളറ്റാണ് എടുത്തത് … ശക്തി കുസൃതിയോടെ അവളു കയറാനായി വെയിറ്റു ചെയ്തു. സെറ്റുമുണ്ടും ഉടുത്ത് അവൾക്ക് കയറി ഇരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ….. ഇതെന്താ എവറസ്‌റ്റോ…… മനുഷ്യനെ നാറ്റിക്കാൻ ഓരോ കുന്ത്രാണ്ടം കണ്ടു പിടിച്ചോളും ….. ബുള്ളറ്റ് ആണു പോലും ബുള്ളറ്റ് ….. ലയ ആത്മഗതം പൊഴിച്ചു…..!!

അവളുടെ നില്പും പരവേശവും കണ്ടപ്പോൾ ചിരിയടക്കാൽ കഴിയാതെ ശക്തി വീർപ്പുമുട്ടി …..!!! അവസാനം നിവർത്തിയില്ലാതെ ശക്തിയുടെ തോളിൽപ്പിടിച്ച് വലിഞ്ഞു കേറി ഇരുന്നു. ശക്തി ഇടയ്ക്ക് മിററിലൂടെ ലയയെ നോക്കി പെണ്ണിൻ്റെ കവിളിലാണ് സൂര്യോദയം എന്നു തോന്നുന്നു. ആകെ ചുവന്നു തുടത്തു നാണത്തിൻ പൂക്കൾ വിരിഞ്ഞിരിക്കുന്നു…..!! പാടവരമ്പിൻ്റെ സൈഡിൽ ശക്തി വണ്ടി നിർത്തി …. വരമ്പിലൂടെ നടക്കാൻ തീരുമാനിച്ചു….!! ശക്തി മുണ്ടൊക്കെ മടക്കി കുത്തി മുന്നിൽ നടന്നു …..

ലയ ആണേൽ സെറ്റുമുണ്ടുമായി നടക്കാൻ ബുദ്ധിമുട്ടി ഗത്യന്തരമില്ലാതെ രണ്ടു കൈയ്യാലും കുറച്ച് പൊക്കിപ്പിടിച്ച് ശക്തിക്ക് പിന്നാലെ നടന്നു….. പെയ്തു തോർന്ന നീലാകാശം …..മഴയിൽ കുതിർന്ന പച്ച വിരിച്ച നെൽപ്പാടം ….. ഇരതേടാതായി കൂട്ടിൽ നിന്ന് പറന്നകലുന്ന കിളികൾ …….. മുന്നിൽ തൻ്റെ പ്രണയപ്പാതി ….. ആ കാലടികളെ പിൻതുടരുമ്പോൾ അവളുടെ മനമാകെ തൻ്റെ പ്രാണനോടുള്ള പ്രണയത്താൽ നിറഞ്ഞിരുന്നു…..!!! പെട്ടെന്ന് ശക്തി തിരിഞ്ഞു നിന്നു …. രാത്രിയിൽ ഞാൻ പോകുകയാണ് ….. ലീവ് എടുക്കാൻ കഴിയില്ല ……

ടൈറ്റ് ട്രെയിനിംങ് ആണ് ഇനി ഇപ്പോഴെങ്ങും വരാൻ പറ്റില്ല. ….. ശക്തി പറയുന്നതു കേട്ടതും അവളുടെ മുഖമൊന്നു മങ്ങി മുഖത്തും കണ്ണുകളിലും പരിഭവം തെളിഞ്ഞു……. മൂക്കിൻ തുമ്പ് എന്തോ ചുവന്നു വിങ്ങി ….. ചുണ്ടുകൾ വിറകൊണ്ടു …. കണ്ണൊന്നു നിറഞ്ഞു. …..!! അവളിലെ മാറ്റം കുസൃതിയോടെ ശക്തിനോക്കി കാണുകയായിരുന്നു. …… അവളെ മാറോടണയ്ക്കണമെന്നും തന്നിൽ നിന്ന് ഒരിക്കലും അകലുവാൻ ആകാത്ത വിധം വാരി പുണരണമെന്നും അവൻ ആ നിമിഷം ആഗ്രഹിച്ചു. …..!! ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തെ തൊഴുമ്പോഴും അവളിൽ സങ്കടഭാവം നിഴലിച്ചു…….!!

നീലു ഈ സമയം കാക്കിയോടു സൊള്ളുകയായിരുന്നു. ….. ഛെ ….. ചീ ….. ഇടയ്ക്കിടയ്ക്കു നീലുവിൻ്റെ കുറുകലിൽ മലയാള അക്ഷരമാലകൾ വന്നു കൊണ്ടേയിരുന്നു. …… വൃത്തികെട്ടവൻ ……. താനെന്താ കാക്കി……. പോലീസുകാരനോ ….. അതോ ഷക്കീല പടത്തിൻ്റെ സംവിധായകനോ …… ആറ്റുനോറ്റു പ്രേമിക്കാൻ കണ്ട സാധനം ….. നീലു ഫോണും ചെവിയിൽ പിടിച്ച് നെടുവീർപ്പെട്ടു …….!! മോളെന്തെല്ലാം അറിയാൻ കിടക്കുന്നു…… തിയറിയല്ലേ ഇത്…..പ്രാക്ടിക്കൽ ശ്രീലകത്തു വച്ച് ആഘോഷിക്കാം …… അനിരുദ്ധ് ചിരിയോടെ പറഞ്ഞു …. ഇയാള് കമ്മീഷണറല്ല …… കാമപ്രാന്തനാ……. നീലൂ ദേഷ്യപ്പെട്ട് ഫോൺ വെച്ചു. ….. വഷളൻ….. നീലു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ……

ക്ഷേത്രത്തിൽ നിന്നു വന്നതും രുദ്രൻ സംസാരിക്കണമെന്നും പറഞ്ഞ് ലയയെ കൂട്ടി അവരുടെ രഹസ്യ സങ്കേതമായ ഗാർഡൻ ഏരിയയിലേക്ക് നടന്നു. …… മുഖവുരയില്ലാതെ രുദ്രൻ ചോദിച്ചു….. രാഗലയരുദ്രൻ…… ഹാപ്പിയാണോ…..? അച്ഛൻ്റെ ചോദ്യത്തിൽ അവൾ പുഞ്ചിരിച്ചു. ……!! ഹാപ്പിയാണച്ഛാ …… അവൾ പറഞ്ഞു …… ലയാശക്തി……. ഹാപ്പിയാണോ…… രുദ്രൻ വീണ്ടും ചോദിച്ചു……. ?ഇത്തവണ രൂദ്രൻ്റെ മുഖം ഗൗരവമായിരുന്നു………!! അച്ഛൻ്റെ ചോദ്യത്തിൻ്റെ അർത്ഥം മനസ്സിലായതും ശക്തിയുടെ മുഖം അവളുടെ കവിളുകളെ അരുണാഭവമാക്കി…….!!! ഒരുപാടൊരുപാട് ഹാപ്പിയാണ് ….. !!

ലയമൊഴിഞ്ഞു. …… രുദ്രൻ മകളെ ചേർത്തു പിടിച്ചു. ….. കോൺവെൻ്റിൽ നിന്ന് മദറിൻ്റെ ഫോൺ കോളുണ്ടായിരുന്നു. …… കോൺവെൻ്റിലെ കുഞ്ഞുമോൾ പാർവ്വതി ഐസിയുവിലാണെന്ന് …… പനി കൂടിയതാണ് കാരണം ….. സംസാരശേഷിയില്ലാത്ത കുട്ടിയാണ്…!! ലയയുടെ അച്ഛൻ്റെ ഹോസ്പിറ്റലായ RL മൾട്ടി സ്പെഷ്യാലിറ്റിയിൽ തന്നെയാണ് ട്രീറ്റ്മെൻ്റ് ……കോൺവെൻ്റിലെ കുട്ടികളുടെ ചികിത്സയെല്ലാം സൗജന്യമായി തന്നെയാണ് രുദ്രൻ ചെയ്തു കൊടുക്കുന്നത്…….!!! ലയ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ കാണുന്നത് വെള്ളത്തുണികൊണ്ട് മൂടിയ ആ കുരുന്നിൻ്റെ നിർജ്ജീവമായ ശരീരമായിരുന്നു. …..!!

കോൺവെൻ്റിൽ ചെല്ലുമ്പോൾ പാൽ പുഞ്ചിരിയുമായി ഓടിയെത്തുന്ന നാലു വയസ്സുകാരി പാറുവിൻ്റെ മുഖം ലയയുടെ ഓർമ്മയിൽ ഓടിയെത്തി…..!! അവളെപ്പോഴും തന്നിൽ ഒരമ്മയെ തേടുമായിരുന്നു. …… താനവിടുള്ളപ്പോൾ തന്നിൽ നിന്ന് അകലാതെ ഒരമ്മയുടെ നെഞ്ചിൻ്റെ താളം കേട്ട് ഉറങ്ങാനായി തൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് അവളുറങ്ങാറുണ്ട് …… ജന്മം കൊടുത്തില്ലെങ്കിലും അവളുടെ മനസ്സിൽ താനമ്മയാണ് ….. തനിക്കും അവൾ മകൾ തന്നെയാണ്….!!

ആ മുഖത്ത് നോക്കി പാറൂന്ന് മുഴുവൻ വിളിക്കാൻ കഴിയാതെ ലയ കരഞ്ഞു പോയി തൊണ്ടയിൽ തിങ്ങിക്കൂടീയ ഗദ്ഗദത്താൽ ശ്വാസം മുട്ടുന്ന പോലെ …. ലയയ്ക്ക് ശരീരം തളരുന്നതായി തോന്നി ….. വേച്ചു വീഴാൻ പോയ അവളെ ശക്തി താങ്ങിപ്പിടിച്ചു. പനി കൂടി കടുത്ത ന്യൂമോണിയ ആയതാണ് മരണകാരണമെന്ന് പാറുവിനെ നോക്കിയ ഡോക്ടർ ത്രിലോക് പറഞ്ഞു…. കോൺവെൻറിലെങ്ങും ദുഖം തളം കെട്ടി നിന്നു.എല്ലാവരുടേയും മുഖത്ത് വേദന മാത്രം….. ഹാളിൻ്റെ ഒത്ത നടുക്ക് നിറയെ പനിനീർപ്പൂക്കളുടെ നടുവിൽ അവൾ കിടന്നു…… ആ കുഞ്ഞു മാലാഖ …….

ഇനിയൊരിക്കലും തിരിച്ചു വരാതെ …… അവൾ തൻ്റെ പ്രീയപ്പെട്ട കൂട്ടുകാരെയൊക്കെ വിട്ടു അവൾ യാത്രയായിരുന്നു. ….!!! മരണത്തിൻ്റെ തീവ്രത എത്രത്തോളം എന്നറിയാതെ കുറേ കുരുന്നുകൾ മദറും സിസ്റ്റർമാരും കരയുന്നതു കണ്ടിട്ട് വിതുമ്പുന്നുണ്ടായിരുന്നു. …..!! ലയയുടെ കണ്ണുകൾ പാറുവിൽ തന്നെയായിരുന്നു അമ്മത്തൊട്ടിലിൽ ആരോ ഉപേക്ഷിച്ച കുഞ്ഞിളം പൈതൽ …… അവൾ ആരുമില്ലാത്തവളല്ല ….

അവൾക്കു വേണ്ടി കരയുന്ന എത്ര ജന്മങ്ങൾ ഇവിടുണ്ട്…… ലയയുടെ കണ്ണുനീർ ഒഴികിയിട്ടിരുന്നു ….!!! ആ കുരുന്നിനെ മറവു ചെയ്യാൻ കൊണ്ടു പോകുന്നത് കാണാൻ ത്രാണിയില്ലാതെ ലയ വീട്ടിലേക്ക് മടങ്ങി ……!!! ചെന്നപാടെ ബെഡ്ഡിലേക്ക് കിടന്നു … വല്ലാത്ത തലവേദന തോന്നിയതിനാൽ ടാബ് ലെറ്റ്സ് കഴിച്ച് കിടന്നു മെഡിസിൻ്റെ ആലസ്യത്തിൽ അവളൊന്നു മയങ്ങി …. ശക്തി തട്ടി വിളിച്ചപ്പോഴാണ് അവളുണരുന്നത് …. അവൻ പോകാനായി റെഡിയായി നില്ക്കുകയാണ് …..

അതു കണ്ടതും സങ്കടം സഹിക്കാനാകാതെ മുറിക്ക് വെളിയിലേക്ക് നടന്നു. ……!! ശക്തിപെട്ടെന്നവളെ വലിച്ച് നെഞ്ചിലേക്കിട്ടു.അവളുടെ മിഴികൾ പിടഞ്ഞു ….. ശക്തിയുടെ കണ്ണുകളിൽ പ്രണയത്തിൻ്റെ തിരയിളക്കം അവൾ കണ്ടു. …… നീർത്തിളക്കം നിറഞ്ഞ അവളുടെ മിഴികളിൽ അവൻ മൃദുവായി ചുംബിച്ചു. ……!! ബോറാണല്ലോ ….. ഝാൻസീ റാണി ഈ കരച്ചിലും പിഴിച്ചിലും ഞാൻ പെട്ടെന്നിങ്ങ് എത്തില്ലേ ….. ഇനി വന്നാൽ പിന്നെൻ്റെ പെണ്ണിനെ വിട്ടെങ്ങോട്ടുമില്ല……!!

തുടരും ബിജി

ശക്തി: ഭാഗം 11

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!