അനാഥ : ഭാഗം 23

Share with your friends

എഴുത്തുകാരി: നീലിമ

അതിന്റെ സത്യാവസ്ഥ നമുക്ക് അറിയണം.. ഒന്നുകിൽ ഡോക്ടർ ചതിച്ചതാണ്.. അല്ലെങ്കിൽ ആ സ്കാനിങ് സെന്ററിൽ ഉള്ളവരെ സംശയിക്കണം. നിങ്ങൾ എവിടെ നിന്നാണ് സ്കാൻ എടുത്തത്? ദേവീ scans… ഡേവിഡ് ഡോക്ടർ റെക്കമെന്റ് ചെയ്തതാണ്… അവിടെ നിന്ന് തെന്നെ എടുക്കണമെന്ന് പറഞ്ഞിരുന്നു. നമുക്ക് നാളെ അവിടെ വരെ ഒന്ന് പോകാം… മ്മ്.. അതേ… കിരണിനെയും കൂട്ടാം… ഒരു പോലീസ് കൂടെ ഉള്ളത് നല്ലതാണ്.. ശെരിയെടാ.. അപ്പൊ നാളെ കാണാം.. നീ കിരണിനെ വിളിച്ചു പറഞ്ഞേക്ക്..

ചതിച്ചതാണോ ഞങ്ങളെ? രണ്ട് ഡോക്ടർസും ചേർന്ന്??? അതിന്റെ ആവശ്യം?? എത്രയാലോചിച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മൂന്ന് പേരും സ്കാനിങ് സെന്ററിലേക്ക് പോയി. കിരൺ ഒപ്പം ഉണ്ടായിരുന്നത് കൊണ്ട് വിവരങ്ങൾ അറിയാൻ ബുദ്ധിമുട്ട് ഉണ്ടായില്ല… ചെറിയ ഒരു വിരട്ടലിന്റെ ആവശ്യമേ ഉണ്ടായുള്ളൂ. ഡേവിഡ് ഡോക്ടർ പറഞ്ഞിട്ടാണ് അവർ അങ്ങനെ ഒരു റിപ്പോർട്ട്‌ തന്നതെന്തന്നാണ് അവിടെ നിന്നും അറിയാൻ കഴിഞ്ഞത്. വീണ്ടും മനസ്സ് മുഴുവൻ സംശയങ്ങളും ചോദ്യങ്ങളും കുമിഞ്ഞു കൂടി.

ടാ കിരണേ… അരുണും ആ ഡേവിഡ് ഡോക്ടറും തമ്മിൽ എന്താണ് ബന്ധം? അയാൾ എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത്? ഞങ്ങളെ വിഷമിപ്പിച്ചിട്ട് അയാൾക്ക് എന്ത് നേട്ടം? അയാൾ മാത്രമല്ലല്ലോ?. ഡോക്ടർ ഗീതയും പറഞ്ഞില്ലേ? അവരുടെ ലക്ഷ്യം കാശാണെന്നു കരുതാം… പക്ഷെ, ഡേവിഡ് ഡോക്ടർ??? അയാൾ ഒരു കോടീശ്വരൻ ആണ്.. അല്ലെങ്കിൽ തന്നെയും ഇത്രയും ഫേമസ് ആയ ഒരു ഡോക്ടർ പ്രഫഷണൽ എത്തിക്സ് മറന്ന് കാശിനു വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട്. നമുക്ക് ഒരു കാര്യം ചെയ്യാം..

ആ ഡേവിഡ് ഡോക്ടറിനെ പൊക്കാം.. എന്താ? കിരൺ ഞങ്ങളെ നോക്കി.. അത് തന്നെയാ എനിക്കും തോന്നുന്നത്. പക്ഷെ രഹസ്യമായിട്ടാവണം… ഇന്ന് sunday അല്ലേ? അയാൾ വീട്ടിൽ കാണും.. നമുക്ക് അങ്ങോട്ട്‌ പോയാലോ? റാം എന്നെ നോക്കി.. ഞാൻ കിരണിനെയും. കിരൺ റാമിന് നേരെ തിരിഞ്ഞു. ടാ… നീ അയാളെ വിളിക്ക്.. എന്നിട്ട് നിനക്ക് വളരെ വേണ്ടപ്പെട്ട ഒരു പേഷ്യന്റിന് ഡോക്ടറിനെ കാണണം അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിക്ക്.. റാം ഉടൻ തന്നെ ഫോൺ എടുത്ത് അയാളെ വിളിച്ചു.

ടാ.. അയാൾ വീട്ടിൽ ഉണ്ട് 12 മണിക്ക് മുൻപ് ചെന്നാൽ കാണാമെന്ന്. നമുക്ക് ഇപ്പൊ തന്നെ പോയേക്കാം.. ടാ… നീ അപ്പുനോട് പറഞ്ഞോ? കിരൺ എന്നെ നോക്കി. ഞാൻ വിളിച്ചിരുന്നു ടാ… ഇപ്പൊ കുറച്ചായി അവരൊക്കെ വന്നിട്ട്. നിമ്മീടെ അച്ഛന് എന്തോ നല്ല സുഖമില്ല എന്ന് പറഞ്ഞു.. എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ. കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു എന്ന്… നിമ്മീടെ അസുഖം കാരണം mind ഡിസ്റ്റർബേഡ് ആയിരുന്നു. ഒന്ന് പോകാൻ പോലും കഴിഞ്ഞില്ല. ഇപ്പൊ കുഴപ്പമില്ല എന്ന പറഞ്ഞത്.

നിമ്മിക്ക് സുഖമില്ല എന്നെ ഞാൻ അവനോട് പറഞ്ഞുള്ളു. അപ്പോഴേക്കും ഫോണിൽ കൂടി കരച്ചിൽ തുടങ്ങി. ips കാരനാണെകിലും ചേച്ചിടെ കാര്യം പറയുമ്പോൾ അവൻ കുഞ്ഞ് വാവയാ… അത് കൊണ്ട് കൂടുതൽ ഡീറ്റെയിൽസ് ഒന്നും പറഞ്ഞില്ല. അത് നന്നായി… ഇല്ലെങ്കിൽ അവൻ ആ ഡേവിഡ് ഡോക്ടറിനെ ഇടിച്ചു പഞ്ചർ ആക്കിയേനെ… ⭐️⭐️⭐️⭐️⭐️⭐️ റാമിനൊപ്പം എന്നെ കണ്ടപ്പോൾ ഡോക്ടർ ഒന്ന് ഞെട്ടി. പിന്നെ ഞെട്ടൽ മറച്ചു പിടിച്ചു ചിരി വരുത്തി… മഹേഷ്‌ എന്താ റാമിനൊപ്പം? നിമിഷയ്ക്ക് എന്തെങ്കിലും?

ഇപ്പൊ ഒന്നും ഇല്ല. ഉണ്ടാകാതിരിക്കാനാണ് വന്നത്. ഡോക്ടർ സംശയത്തിൽ എന്നെ നോക്കി… ഡോക്ടർ റാമിനെ നോക്കി… ഏതോ patient ഉണ്ടെന്ന് പറഞ്ഞത് മഹേഷ്‌ ആണോ? ഞങ്ങൾ അതിനു മറുപടി പറഞ്ഞില്ല. ഞങ്ങൾ അകത്തേയ്ക്ക് വന്നോട്ടെ? വന്നോളൂ… ഡോക്ടർ തിരിഞ്ഞ് അകത്തേയ്ക്ക് പോയി.. പിറകെ ഞങ്ങളും… സാറിന്റെ വൈഫ്‌? അവൾ ഇവിടെ ഇല്ല… മക്കളോ? അയാൾ വിഷമത്തിൽ മുഖം കുനിച്ചു… ഞങ്ങൾക്ക് കുട്ടികളില്ല.. oh സോറി… റാം വിഷമം ഭാവിച്ചു. പക്ഷെ എനിക്ക് ദേഷ്യമാണ് തോന്നിയത്.

തനിക്ക് മക്കൾ ഇല്ലാത്തത് കൊണ്ടാണോ ഞങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയത്? ഞാൻ അത് ചോദിച്ചപ്പോൾ അയാളുടെ മുഖം വിളറി വെളുത്തു.. എന്നിട്ടും സമ്മതിച്ചു തരാൻ ഭാവം ഉണ്ടായിരുന്നില്ല. ഒടുവിൽ തെളിവ് സഹിതം ഞങ്ങൾ എല്ലാം അറിഞ്ഞു എന്നയാളെ ബോധ്യപ്പെടുത്തി. ഡോക്ടറെ… നിങ്ങളെപ്പോലെ പ്രഗത്‌ഭനായ ഒരു ഡോക്ടറിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചതല്ല ഇതൊന്നും. നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല. പക്ഷെ,, നിങ്ങൾ ഇവിടെ കുറ്റവാളിയാണ്…

ഒരു കുരുന്നു ജീവനെ ഇല്ലാതാകാൻ നോക്കിയായാൾ… ഒരു കൊലപാതകിയാകാൻ തയാറെടുത്തയാൾ… എന്ത് തെറ്റാണ് ഞങ്ങളുടെ കുഞ്ഞ് നിങ്ങളോട് ചെയ്തത്? നിങ്ങൾ ഇത്ര നാളത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ വളരെ മാന്യൻ ആയിരുന്നു… പ്രഫഷണൽ എത്തിക്സ് മുറുകെ പിടിച്ചിരുന്നയാൾ… അങ്ങനെയുള്ള നിങ്ങൾ സ്വന്തം ഇമേജ് പോലും നോക്കാതെ ഇങ്ങനെയൊക്കെ ചെയ്യണമെങ്കിൽ…. എന്തായിരുന്നു അതിന് പിന്നിലുള്ള ചേതോവികാരം??? പറയണം ഡേവിഡ് സാർ…

നിങ്ങൾ അത് പറയാതെ ഞങ്ങൾ ഇവിടെ നിന്നും പോകില്ല… ശെരിയാണ്… എന്റെ പ്രൊഫഷൻ തിരഞ്ഞെടുത്ത ആരും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത്… എന്നെ തേടിയെത്തുന്നവർക്ക് ദൈവമാകേണ്ടവനാണ് ഞാൻ… ഇത് വരെ ഞാൻ അങ്ങനെ ആയിരുന്നു. ഇപ്പൊ ഞാൻ കാലനാകാൻ ശ്രമിച്ചത് എന്റെ മകന് വേണ്ടിയാണ്…. അല്പം പോലും കുറ്റബോധം ആ മുഖത്ത് കാണാനായില്ല. മകന് വേണ്ടിയോ? മനസിലായില്ല…. ഞങ്ങൾ മൂന്ന് പേരും അയാളെ തന്നെ നോക്കിയിരുന്നു… അതേ… എന്റെ മകൻ.. അരുണിന് വേണ്ടി…

അരുൺ മോഹന് വേണ്ടി… അരുൺ… അവൻ നിങ്ങളുടെ മകനോ? ഞാൻ ആശ്ചര്യത്തോടെ അയാളെ നോക്കി… അവൻ.. അവൻ എന്റെ ഭാര്യയുടെ സഹോദരിയുടെ മകനാണ്… അല്ല,, മക്കൾ ഇല്ലാത്ത ഞങ്ങൾക്ക് അവൻ മകൻ തന്നെ ആയിരുന്നു… ഞങ്ങളുടെ മകൻ… അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു… ഒരു പിതാവിന്റെ വാത്സല്യം ആണ് ആ മുഖത്ത് നിറഞ്ഞത്. അതിന് നിങ്ങൾ ക്രിസ്ത്യൻ അല്ലേ? ഞങ്ങളുടേത് love മാര്യേജ് ആയിരുന്നു… അതിന് ഇവിടെ പ്രസക്തിയില്ല. അയാൾ നിവർന്നിരുന്നു…

മുഖത്ത് ദേഷ്യം നിറഞ്ഞു. നിങ്ങൾ നിങ്ങൾ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയില്ലേ? അവൻ ഇത്ര നാളും അനങ്ങാൻ പോലുംകഴിയാതെ കിടന്നത് നീ കാരണമല്ലേ? ഒരു വേള അവനെ നഷ്ടമാകുമോ എന്ന് പോലും ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. ആ… നിന്നെ… ഞങ്ങളുടെ കുഞ്ഞിനെ കൊല്ലാൻ നോക്കിയ നിന്നെ ഞാൻ പൂവിട്ടു പൂജിക്കണോ ? ഇഞ്ചിഞ്ചായി കൊല്ലാൻ തന്നെയായിരുന്നു ഉദ്ദേശം… ആദ്യം നിന്റെ കുഞ്ഞിനെ… പിന്നെ നിന്നെ… 5-6 മാസം കൊതിച്ചതല്ലേ അതിന് വേണ്ടി…

പെട്ടെന്ന് ഇല്ലാതാകുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന വേദന ഞങ്ങൾക്ക് കാണണമായിരുന്നു…. അവനു ആക്‌സിഡന്റ് ഉണ്ടായപ്പോൾ ഞങ്ങൾ അനുഭവിച്ച വേദനയ്ക്ക് പകരം… അയാൾ ദേഷ്യത്തോടെ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി… കൊള്ളാം… നിങ്ങൾ ഒരു ഡോക്ടർ തന്നെയാണോ? നിങ്ങളുടെ മകനെന്നു പറയുന്നവൻ പറഞ്ഞതൊക്കെ നിങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി അല്ലേ? അതിന്റെ സത്യാവസ്ഥയെക്കുറിച്ചു നിങ്ങൾ തിരക്കിയോ? അന്നത്തെ ആക്‌സിഡന്റ് അത് ആരും ക്രീയേറ്റ് ചെയ്തതൊന്നുമല്ല…

അത് ഒരു സാധാരണ ആക്‌സിഡന്റ് തന്നെയായിരുന്നു. അത് ഇവൻ create ചെയ്തത് ആയിരുന്നു എങ്കിൽ ആ കാർ ഉടമയെ നിങ്ങളുടെ മകൻ ജീവനോടെ വിടുമായിരുന്നു? നിങ്ങൾക്ക് അറിയുമോ? നിങ്ങളുടെ മകൻ കാരണം ഇവന്റെ ഭാര്യ അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ… അത് എത്ര ഭീകരം ആയിരുന്നു എന്ന്? നിങ്ങളുടെ മകന് അവളോട് തോന്നിയ താല്പര്യം അവൾ അനുവദിച്ചു കൊടുക്കാത്തത്തിന്റെ പേരിൽ… അവളുടെ അനുവാദമില്ലാതെ കയ്യിൽ കടന്ന് പിടിച്ചപ്പോൾ തല്ലിപ്പോയതിന്റെ പേരിൽ…

ആദ്മാഭിമാനമുള്ള ഏതൊരു പെണ്ണും ചെയ്യുന്നതേ അവളും ചെയ്തുള്ളു… അതിന്റ പേരിൽ അവൾ അനുഭവിക്കേണ്ടി വന്നത് ചില്ലറയൊന്നുമല്ല… ആദ്യം അവളെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്ന ആളിനെപ്പോലും അവൻ ഇല്ലാതാക്കി… ഒരു തെളിവും അവശേഷിപ്പിയ്ക്കാതെ… ഇപ്പോഴും അവൾ ജീവിക്കുന്നത് ഇവനെ പോലെ ഒരാളെ… അവളെ നന്നായി മനസിലാക്കുന്ന ഒരാളെ അവൾക്ക് ഭർത്താവായി കിട്ടിയത് കൊണ്ട് മാത്രമാണ്…. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഡോക്ടർ ഇരുന്നു…

ഒരക്ഷരം ശബ്ദിക്കാനാകാതെ… സ്തബ്ധനായി… മക്കളെ സ്നേഹിക്കാം.. വാത്സല്യ പൂർവ്വം വളർത്താം.. പക്ഷെ… അവരുടെ സ്വഭാവം കൂടി നന്നാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.. പണവും പ്രതാപവും ഒന്നുമല്ല… നല്ല സ്വഭാവമാണ്.. നല്ല പെരുമാറ്റമാണ്.. നല്ല മനസ്സാണ്…മക്കൾക്ക് നൽകേണ്ടത്. സഹിഷ്ണുതയും.. സ്നേഹവും…. മിതത്വവും ഒക്കെയാണ് മാതാപിതാക്കൾ മക്കളെ പഠിപ്പിക്കേണ്ടത്… നിങ്ങൾക്കൊന്നും അതിന് കഴിഞ്ഞില്ല. നിങ്ങൾ അവനെ ക്രിമിനൽ ആയി വളർത്തി… അല്ല,,, അവന്റെ അച്ഛനും ക്രിമിനൽ ആയിരുന്നല്ലോ?

ഇപ്പൊ അമ്മാവനും… കൊള്ളാം നല്ല ഫാമിലി… കിരൺ പുച്ഛിച്ചു ചിരിച്ചു… ഡോക്ടർ കണ്ണുനീരും നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങളും തുടച്ചു മാറ്റി. നിങ്ങൾ ഒരു നല്ല ഡോക്ടർ അല്ല.. ഇനി ഡോക്ടർ ആയി ഇരിക്കാനുള്ള അർഹത പോലും നിങ്ങൾക്കില്ല… എന്നോട് ക്ഷമിക്കണം.. എനിക്കൊന്നും അറിയില്ലായിരുന്നു… അയാൾ മുഖം പൊത്തി കരഞ്ഞു… ഡോക്ടർ ഗീതയും നിങ്ങൾക്ക് കൂട്ടു നിന്നു അല്ലേ? ഇല്ല… അവർ ഒന്നും അറിഞ്ഞിട്ടില്ല.

ഫസ്റ്റ് സ്കാൻ റിപ്പോർട്ടും എന്റെ ആൾ ഉണ്ടാക്കിയതാണ്… അയാൾ കുനിഞ്ഞ ശിരസോടെ ഇരുന്നു… പശ്ചാത്താപം ആണല്ലോ എല്ലാത്തിന്റെയും പ്രായശ്ചിത്തം… നിങ്ങളുടെ ഈ കണ്ണുനീരിൽ സത്യം ഉണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചോട്ടെ? അയാൾ മൗനിയായിരുന്നു വീണ്ടും കരഞ്ഞു. അവനെ ഞങ്ങൾ പൂട്ടിക്കോളാം … നിങ്ങളുടെ പുന്നാര മകൻ അരുണിനെ…. കിരൺ അത് പറഞ്ഞപ്പോൾ അയാൾ അവന്റെ മുഖത്തേയ്ക്ക് മിഴിച്ചു നോക്കുന്നത് കണ്ടു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു നിങ്ങൾക്ക് അതിന് കഴിയില്ല ഓഫീസർ…..

അവൻ എന്നെ ഫോണിൽ വിളിച്ചിട്ടുണ്ട്. ആ ഫോൺ calls അല്ലാതെ മറ്റൊരു തെളിവും അവനെതിരെ നിങ്ങൾക്ക് കിട്ടില്ല. മരുമകൻ അമ്മാവനെ വിളിക്കുന്നത് തെറ്റല്ലല്ലോ? എന്റെ വായിൽ നിന്നും അവനെതിരെ ഒന്നും വീഴില്ല. അവൻ ചെയ്തതൊക്കെ തെറ്റാണ്. സമ്മതിക്കുന്നു. പക്ഷെ, മാതാപിതാക്കൾക്ക് മക്കളെ കൊല്ലാൻ കൊടുക്കാൻ കഴിയില്ലല്ലോ? എന്ത് തെറ്റ് ചെയ്താലും അവർക്ക് നോവുന്നത് അച്ഛനമ്മമാർക്ക് സഹിക്കില്ല. നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യാം. പക്ഷെ അരുൺ അവനെ നിങ്ങൾക്ക് കിട്ടില്ല.

അയാൾ അത് പറഞ്ഞു നിർത്തിയതും കിരൺ അയാൾക്കിട്ടു രണ്ട് പൊട്ടിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ കിരണിനെ പിടിച്ചു മാറ്റി…. നിങ്ങൾ ഞങ്ങൾക്ക് ഒരു സഹായം ചെയ്യണം… കുറച്ചു ദിവസങ്ങൾ കൂടി അരുൺ ഒന്നും അറിയരുത്. ഒക്കെ ഞങ്ങൾ അറിഞ്ഞു എന്ന് അവൻ അറിയാൻ പാടില്ല.. അറിഞ്ഞാൽ?? നിങ്ങൾ കാട്ടിക്കൂട്ടിയതോക്കെ തെളിവ് സഹിതം പത്രങ്ങളിൽ വരും.. ചാനലുകൾക്ക് ചാകര ആയിരിക്കും… നിങ്ങൾ ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ നല്ല ഇമേജ് അത് സ്വയം നശിപ്പിക്കരുത്…

അങ്ങനെ അല്ലെങ്കിൽ എന്റെ ശെരിക്കുള്ള സ്വഭാവം നിങ്ങൾ അറിയും… അയാളോട് ഇത്രയും പറഞ്ഞു ഞാൻ ഇറങ്ങി… പിറകെ റാമും കിരണും… പുറത്തിറങ്ങി കഴിഞ്ഞ് അവരോടായി ഞാൻ പറഞ്ഞു. ഇപ്പൊ അയാളെ ഒന്നും ചെയ്യണ്ട. കുറച്ചു ദിവസം കൂടി അരുൺ ഇതൊന്നും അറിയാതിരിക്കുന്നതാണ് നല്ലത്. അറിഞ്ഞാൽ അവൻ അടുത്ത പ്ലാൻ നോക്കും. ഭ്രാന്തനാണവൻ…. എന്താ ചെയ്യുകയെന്ന് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.

സർജ്ജറി കഴിഞ്ഞു എന്നും നിമ്മിക്ക് കുഞ്ഞിനെ നഷ്ടമായി എന്നും അവൻ വിശ്വസിക്കട്ടെ….. കുഞ്ഞ് ജനിച്ചു കഴിഞ്ഞു നമുക്ക് അവനെ നന്നായൊന്നു കാണണം…. ⭐️⭐️⭐️⭐️⭐️⭐️⭐️ എല്ലാം നിമ്മീ അറിഞ്ഞപ്പോൾ അവൾ ദീർഘമായി ഒന്ന് നിശ്വസിക്കുക മാത്രം ചെയ്തു.. അമിതമായ സന്തോഷ പ്രകടനങ്ങൾ ഒന്നും ഉണ്ടായില്ല… ഒരുപാട് സന്തോഷിച്ചാൽ അതിലേറെ ദുഖിക്കേണ്ടി വരുമെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും… അതാണല്ലോ അവൾ ജീവിതത്തിൽ നിന്നും പഠിച്ചത്… ⭐️⭐️⭐️⭐️⭐️⭐️⭐️

കുറച്ചു ദിവസങ്ങൾ പ്രത്ത്യേകിച്ചു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി… അരുണിന് എന്ത് ശിക്ഷ കൊടുക്കണം എന്നുള്ള ആലോചനയിൽ ആയിരുന്നു ഞങ്ങൾ. അതിനിടയിൽ നിമ്മിക്ക് ചെറിയ ഒരു പനി വന്നു. ക്ഷീണം ഉള്ളത് കൊണ്ട് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി. അവളെ ഇപ്പോൾ റാമിന്റെ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർ ജിൻസിയെയാണ് കാണിക്കുന്നത്. ⭐️⭐️⭐️⭐️⭐️⭐️

വെറുതെ ഓരോന്നാലോചിച്ചിരുന്നപ്പോഴാണ് സിസ്റ്റർ റൂമിലേയ്ക്ക് വന്നത്.. … നിമിഷയ്ക്ക് നാളെ ഡിസ്ചാർജ് ഉണ്ടാവും കേട്ടോ.. ഇവിടെ ഉള്ള എക്സ്ട്രാ മെഡിസിൻസ് ഒക്കെ എടുക്കാൻ വന്നതാണ്… ബാക്കിയുള്ളവ എങ്ങനെയാണ് കഴിക്കേണ്ടതെന്നു പറഞ്ഞു തരാം… സിസ്റ്റർ മെഡിസിൻ ബോക്സ്‌ എടുത്ത് അതിൽ നിന്നും tablets എടുത്ത് നോക്കാൻ തുടങ്ങി.. അപ്പോഴാണ് ഡോറിൽ ആരോ തട്ടിയത്.. മഹിയേട്ടൻ പോയി തുറന്ന് നോക്കി… ഒരു പെൺകുട്ടിയയായിരുന്നു പുറത്ത്…. സിസ്റ്ററിനെ കാണാൻ വന്നതാ…

അവൾ പറഞ്ഞിട്ട് തല ഉള്ളിലേക്കിട്ട് നോക്കി… നല്ല പരിചയമുള്ള മുഖം… ചേച്ചി… ആഹ്.. നീയോ? കയറി വാ… സിസ്റ്റർ ആ കുട്ടിയെ നോക്കി ചിരിച്ചു. ആ കുട്ടി അകത്തേയ്ക്ക് കയറി… ഇപ്പൊ മുഖം എനിക്ക് വ്യക്‌തമായി… അതേ അവൾ തന്നെ… ശ്രേയ… ശ്രേയ… ഞാൻ വിളിച്ചു… അപ്പോഴാണ് അവൾ എന്നെയും കണ്ടത്… നിമ്മിയേച്ചി… അവൾ ഓടി എന്റെ അടുത്തു വന്നു.. ചേച്ചി ഇവിടെ? ഞാൻ ചേച്ചിയെ ഒത്തിരി തിരക്കി… എവിടെയായിരുന്നു???

ഞാൻ അവളോട് എല്ലാം ചുരുക്കി പറഞ്ഞു… മോളിപ്പോ ഇവിടെയാണോ? അല്ല ചേച്ചി.. ഞാൻ കുറച്ചു ദൂരെയാ ജോലി ചെയ്യുന്നത്. ഒരു മെന്റൽ ഹോസ്പിറ്റലിൽ.. അവിടെ നേഴ്സ് ആണ്.. ഇപ്പൊ ചിറ്റപ്പൻ ഇവിടെ അഡ്മിറ്റ് ആണ്. അതാണ്‌ വന്നത്.. ചിറ്റപ്പൻ?? മ്മ്.. ഇപ്പൊ എന്റെ കൂടെയാണ്.. മോള് കല്യാണമൊക്കെ കഴിഞ്ഞപ്പോൾ രണ്ട് പേരെയും വീട്ടിൽ നിന്നും പുറത്താക്കി.. കരഞ്ഞു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നു.. എനിക്ക് ഉപേക്ഷിക്കാൻ തോന്നിയില്ല… ഇപ്പൊ എന്റെ കൂടെയാ… ചിറ്റപ്പൻ ബാത്‌റൂമിൽ ഒന്നു വീണു..

കാലിൽ ചെറിയ പൊട്ടൽ ഉണ്ട്.. രണ്ട് ദിവസം ഇവിടെ അഡ്മിറ്റ് ആയിരുന്നു. ഇന്ന് ഡിസ്ചാർജ് ആണ്…… മഹിയേട്ടൻ ഇതാരാന്നുള്ള ഭാവത്തിൽ എന്നെ നോക്കി.. ഞാൻ പറഞ്ഞിട്ടില്ലേ മഹിയേട്ടാ… ശ്രേയ.. ഫാദറിന്റെ ഓർഫനേജിൽ ഇവളായിരുന്നു എനിക്ക് കൂട്ട്… ചിറ്റപ്പന് ഇന്ന് ഡിസ്ചാർജ് ആണ്…. അവര് പാക്ക് ചെയ്ത് റൂമിനു പുറത്ത് നിൽക്കുവാണ്. ഞാൻ ഈ ചേച്ചിയെ കാണാൻ വന്നതാ… ഞാൻ പോയി അവരെ കൂട്ടി പെട്ടെന്ന് വരാം. അവൾ പുറത്തേയ്ക്ക് പോയി.. അപ്പോഴാണ് കിരൺ സാറും അങ്കിളും വന്നത്…

എങ്ങനെ ഉണ്ട് നിമ്മീ മോൾക്ക്? അങ്കിൾ എന്റെ അരികിലേക്ക് വന്നു. കുഴപ്പമില്ല അങ്കിൾ… ക്ഷീണമൊക്കെ കുറഞ്ഞു.. ഡോറിൽ തട്ടുന്ന ശബ്ദം കേട്ടു… ശ്രേയയും ചിറ്റപ്പനും കുഞ്ഞമ്മയും അകത്തേയ്ക്ക് വന്നു… ശ്രേയ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് വന്നു… പെട്ടെന്നാണ് ‘ടാ…..’ എന്നൊരു അലർച്ച കേട്ടത്… കിരൺ സാറിന്റെ അച്ഛൻ ! മുഖം ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരിക്കുന്നു… കണ്ണുകൾ ചുവന്നിരുന്നു…. അദ്ദേഹം ശ്രേയയുടെ ചിറ്റപ്പന്റെ അടുത്തേയ്ക്ക് പാഞ്ഞെത്തി… ടാ… നിന്നെ എന്റെ മുന്നിൽ കിട്ടില്ലാന്നു നീ കരുതിയോ???

ചോദ്യത്തോടൊപ്പം വലതു കൈ ഉയർത്തി ഒറ്റ അടിയായിരുന്നു കവിളിൽ… വേച്ചു പോയ ആ മനുഷ്യന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ചുവരിനോട് ചേർത്തു… ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അങ്കിൾ… അച്ഛാ… വിട്… അയാളെ വിട്… കിരൺ സാർ ഓടിച്ചെന്നു അങ്കിളിനെ പിടിച്ചു മാറ്റാൻ നോക്കി… വിടാനോ??? ഇവനെയോ??? നിനക്ക്… നിനക്കറിയാമോ?? ഇവനാ… ഇവനാ എന്റെ മോളേ കൊണ്ട് പോയത്…. അദ്ദേഹം അലറി… ആ ശബ്ദം വിറച്ചു…

തുടരും

അനാഥ : ഭാഗം 22

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!