💔 മൊഴിയിടറാതെ 💔 : ഭാഗം 25

Share with your friends

എഴുത്തുകാരി: തമസാ

“””” നീ പൊയ്‌ക്കോടാ …..””” മോളെയും കൊണ്ട് മുറ്റത്തു നിന്ന് ഗീതു നിനിലിനോട് പറഞ്ഞു …അവൻ എത്ര വട്ടം പറഞ്ഞാലും കേൾക്കില്ല ….മോളെയും കൊണ്ട് അകത്തു കയറി വാതിലടയ്ക്കുന്നത് വരെ അവൻ അവിടെ നിൽക്കും ….ഇപ്പോഴും വരുന്ന വഴിയിൽ ആളുകൾ നാണമില്ലേ ഇവൾക്ക് എന്ന അർത്ഥം വെച്ചു നോക്കാറുണ്ട് …… നിനിൽ ഓരോന്ന് പറഞ്ഞു പറഞ്ഞിപ്പോൾ പുച്ഛിക്കുന്നവരെ അവരെ എങ്ങനെ തിരിച്ചു നോക്കണം എന്ന് അവൾക്ക് അറിയാം …. “”””

ഇനിയെങ്കിലും ഒന്ന് പോകാവോ പിശാശ്ശെ ……”””” അകത്തു കേറി വാതിൽ കുറ്റിയിട്ടു കൊണ്ട് അവൾ പറഞ്ഞു ……അകത്തു നിന്ന് കുറ്റി വീഴുന്ന ശബ്ദം കേട്ടപ്പോൾ ഒരു ചിരിയോടെ അവൻ പോയി …… ഡ്രസ്സ്‌ വേഗം മാറി വന്ന് മോൾക്ക് ഭക്ഷണവും കൊടുത്തിട്ട് മോളേ മേലൊന്ന് കഴുകിച്ചു …..അവൾക്കും കുളിക്കണം എന്ന് ഉണ്ടായിരുന്നു ….മോള് ഉറങ്ങാത്തതു കൊണ്ട് അവൾ അവളെയും കൊണ്ട് ഓരോ പണിയും തീർത്തുകൊണ്ടിരുന്നു …..സമയം ഉള്ളപ്പോൾ ഓരോ പണിയും തീർത്തു വെച്ചിട്ട് കിടന്നാൽ രാവിലെ ഇത്തിരി ശ്വാസം വിടാൻ ഉള്ള നേരമെങ്കിലും കിട്ടുമല്ലോ …… “”” അമ്മേ ……..””

“”” എന്തോ ……….””””” “”””” അമ്മേ ………………””” ‘”””” എന്താഡാ നന്ദൂട്ടീ …….””” മോളേ വാരിയെടുത്ത് മാറിലേക്ക് ചേർത്ത് പിടിച്ചു , ഗീതു ….. “”” അമ്മേടെ പൊന്നിനിപ്പോ ഗിരിയേട്ടന്റെ മുഖമായി തുടങ്ങി ……””” ക്ഷീണിച്ചു തുടങ്ങിയ കുഞ്ഞിന്റെ കവിളിലൂടെ കൈ ഓടിച്ചു കൊണ്ട് അവൾ പറഞ്ഞു ……. നടപ്പിന്റെ വേഗം കൂടിത്തുടങ്ങിയപ്പോൾ മോള് ക്ഷീണിച്ചു തുടങ്ങി …..കവിളും പോയിത്തുടങ്ങി …….. മുന്നിലെ കുഞ്ഞിപ്പല്ലും കാട്ടി മോള് ചിരിച്ചിട്ട് നൈറ്റിക്ക് മുകളിൽ കൂടി ഗീതുവിന്റെ മാറിൽ ചുംബിച്ചു …… “”” അയ്യേ അയ്യേ ……..

ഈ കള്ളിപ്പെണ്ണിന് ഒരു നാണവും ഇല്ലേ ……അയ്യേ അയ്യേ …….””” മൂക്കിൽ ചൂണ്ടു വിരൽ തട്ടിക്കൊണ്ടു ഗീതു നന്ദൂട്ടിയേ കളിയാക്കി ….മോള് പിന്നെയും അങ്ങനെ തന്നെ കാണിച്ചു ….പാല് കുടിച്ചിട്ട് ഉറങ്ങാൻ വേണ്ടിയാണ് …..പതിയെ ചാമ്പുന്ന മോളുടെ കണ്ണിലേക്കു നോക്കി ഗീതു അവളെ കോരിയെടുത്തു കൊണ്ട് അകത്തേ ഓരോ ലൈറ്റും അണച്ചു കൊണ്ട് കിടപ്പ് മുറിയിലേക്ക് പോയി …. കട്ടിലിലേക്ക് കിടന്നിട്ട് മോൾക്ക് പാല് കൊടുത്തുകൊണ്ടിരുന്നു …..കുഞ്ഞിന്റെ തോളിൽ തട്ടി അവൾ താരാട്ട് പാടി ,

പതിവിനു വിപരീതമായി …… ജീവിതത്തിൽ ഒരു തുരുത്ത് കണ്ട് തുടങ്ങിയിരുന്നു അവൾ …… ആദ്യം കൂടെ ഇരിക്കുന്ന കുട്ടികൾക്ക് തന്നോട് ഉണ്ടായിരുന്ന മനോഭാവത്തിൽ നിന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട് ….ഇപ്പോൾ ഇങ്ങോട്ട് വന്നു സംസാരിക്കാറുണ്ട് ….മോളുടെ കാര്യം ചോദിക്കാറുണ്ട് …..നിനിലിനോട് ചോദിച്ചു മോളുടെ ഫോട്ടോസ് അവൻ്റെ ഫോണിൽ കാണാറുണ്ട് ….ഒരു ദിവസം കൊണ്ട് വരണം എന്നൊക്കെ പറയും …….ആകെ കിട്ടുന്ന ഞായറാഴ്ച ആണ് ഒരാഴ്ച പഠിച്ചത് ഫുൾ കുത്തിയിരുന്ന് റിവൈസ് ചെയ്യുന്നത് തന്നെ ….

പാല് കുടിച്ചു കിടന്നു മോള് ഉറങ്ങിക്കഴിഞ്ഞപ്പോൾ അവളും ഉടുപ്പ് നേരെയാക്കി മോളെയും ചേർത്ത് പിടിച്ചു കിടന്നു …….ഇപ്പോൾ കിടക്കുന്നതും എണീക്കുന്നതും മാത്രമാണ് അറിയാറ് …..ഓട്ടം ആയത് കൊണ്ട് ക്ഷീണം കാരണം മറ്റൊന്നും ഓർക്കാതെ ഉറങ്ങാൻ പറ്റുന്നുണ്ട് …….പതിനൊന്നായാലും മുൻപ് ഉറക്കം ഇല്ലായിരുന്നു ……. ക്ലോക്കിലെ ഒൻപത് മണി സൂചികളിലേക്ക് നോക്കി അവളോർത്തു …. നന്നായി ഉറക്കം പിടിച്ചു വന്നപ്പോഴാണ് വലിയ എന്തോ ശബ്ദം കേട്ടത് …..

അവൾ ഒന്നും കൂടി ശ്രദ്ധിച്ചിട്ട് ചാടി എഴുന്നേറ്റു ….ദീപൻ വന്നത് വല്ലതും ആയിരിക്കുവോ ……കട്ടിലിൽ ഇരുന്ന് അവൾ ആലോചിച്ചു …….. വീണ്ടും ശബ്ദം കേട്ടപ്പോൾ അവൾ ചെവി വട്ടം പിടിച്ചു …..വീണ്ടും അതിശക്തമായി കേട്ട ശബ്‌ദത്തിൽ നിന്ന് അവൾക്ക് അത് തന്റെ വീടിന്റെ പുറക് വശത്തെ ഡോറിൽ എന്തോ കൊണ്ട് അടിച്ചു തുറക്കുന്നതാണെന്ന് മനസിലായി ……….ലൈറ്റ് ഇടാതെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ അവൾ എങ്ങും തട്ടാതെയും മുട്ടാതെയും അടുക്കളയിൽ എത്തി ……

അടക്കിപ്പിടിച്ച ശബ്ദങ്ങൾക്കൊപ്പം വാതിലിൽ കിട്ടുന്ന ശക്തമായ പ്രഹരത്തിൽ ഫൈബർ വാതിലിന്റെ മുകളിലെ ഒറ്റ സാക്ഷ ഇളകിത്തെറിക്കാനായി വെമ്പുന്നത് അവൾ കണ്ടു ……. ഇത് ദീപനല്ല ….അവൾക്ക് ഉറപ്പായിരുന്നു …..മുൻവശത്തു കൂടി മാത്രമേ ദീപൻ വരാറുള്ളൂ …..ഇത് ആരായിരിക്കും അയ്യപ്പ സ്വാമീ ……അവൾ കിലുകിലാ വിറച്ചു ……..അടുക്കളപ്പുറത്തു നിന്ന് വിറക് വെട്ടുന്ന വാക്കത്തി കയ്യിലെടുക്കുമ്പോൾ അവളുടെ ഉടൽ , കാൽ മുട്ടും താടയും സഹിതം വിറച്ചു ………

നാളുകൾക്ക് മുമ്പ് ഇതുപോലെ അനുവാദം ചോദിക്കാതെ ഇടിച്ചു കേറി വന്ന ആളുകൾ തനിക്ക് നഷ്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ ….മോള് പോലും …….തന്റെ നഷ്ടങ്ങളുടെ അംശമാണെന്ന് അവൾക്ക് അറിവുണ്ടായിരുന്നു ……ശബ്ദം കേൾപ്പിക്കാതെ അവൾ വേഗം മുറിയിലേക്ക് നടന്നു …….അതിനിടയിൽ ജനൽ വിരി ചെറുതായി മാറ്റി മുൻവശത്തു നോക്കിയപ്പോൾ അവിടെയും ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ……..

രക്ഷപെടാനുള്ള വഴികൾ ഇനി അവൾക്കായി ആ വീട്ടിൽ ഉണ്ടായിരുന്നില്ല …….. വാക്കത്തിയിൽ മുറുകെ പിടിച്ചു കൊണ്ട് തിരികെ മുറിയിൽ ചെന്ന് നിനിലിന്റെ ഫോണിലേക്ക് അവൾ വിളിച്ചു ….റിങ് ചെയ്ത് നിന്നപ്പോൾ തന്നെ അവൾ അവന് മെസ്സേജ് അയച്ചു … “”” നിനിൽ …വീടിന്റെ ചുറ്റും കുറേ പേർ ഉണ്ട് ….ആളെ കൂട്ടി വേഗം വാ “” മെസ്സേജ് സെന്റ് ആയി കഴിഞ്ഞിട്ട് ഒന്നുകൂടി അവനെ വിളിക്കാനായി ശ്രമിക്കുമ്പോഴേക്കും പുറകിലെ വാതിൽ തറയിൽ ഞരങ്ങുന്ന ഒച്ച കേട്ടു ……എല്ലാ വീടുകളിലെയും പോലെ മുൻവശത്തെ വാതിലിനേക്കാൾ ഉറപ്പ് കുറവായിരുന്നു അവളുടെ വീടിന്റെയും പുറം വാതിലിന് ….

ആ ഒറ്റ സാക്ഷയും നിലത്തു വീണ് , വാതിൽ പുറകോട്ട് തെന്നിയിറങ്ങുന്നതിനൊപ്പം രണ്ട് ആളുകൾ അടുക്കളയിലേക്ക് വാതിൽ തട്ടിത്തെറിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി ……. ഭയന്ന് വിറയ്ക്കുന്ന കൈകൊണ്ട് കുഞ്ഞിനെ കട്ടിലിൽ നിന്ന് അവൾ വാരിക്കൂട്ടിയെടുത്തു തോളത്തേക്ക് കിടത്തി ……ഇടം കൈകൊണ്ടു മോളേ താങ്ങി വലം കയ്യാൽ വാക്കത്തിയിൽ മുറുകെ പിടിച്ചു കൊണ്ട് അവളെഴുന്നേറ്റു …

© തമസാ ലക്ഷ്മി ….

💔 മൊഴിയിടറാതെ 💔 : ഭാഗം 24

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!