മിഴിനിറയാതെ : ഭാഗം 19

മിഴിനിറയാതെ : ഭാഗം 19

എഴുത്തുകാരി: റിൻസി പ്രിൻസ്

കരുതലോടെ അവളുടെ മുടിയിഴകൾ തഴുകി അവൻ പറഞ്ഞു , അവൾ സ്വയമറിയാതെ അവൻറെ നെഞ്ചിലേക്ക് ചേർന്നു അവൻ ഇരുകൈകൾകൊണ്ടും അവളെ ചേർത്തു പിടിച്ചു , ഒരു ഭിത്തിക്ക് അപ്പുറം ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ദത്തന്റെ കണ്ണുകളിൽ പക എരിഞ്ഞു, താൻ ഇത്രയും വർഷങ്ങൾ കാത്തു വെച്ചിരുന്ന ഒരു നിതിയാണ് സ്വാതി എന്നയാൾ ഓർത്തു, അതാണ് ഇപ്പോൾ നഷ്ടമാകാൻ പോകുന്നത്, ഇല്ല അത് താൻ അനുവദിക്കില്ല അയാളുടെ കടപ്പല്ലുകൾ ഞെരിഞ്ഞു…. സ്വാതിയെ ലക്ഷ്യം വച്ചാണ് ഇടയ്ക്കിടെ ഇങ്ങോട്ട് വരുന്നത് തന്നെ, തനിക്ക് സേലത്ത് മറ്റൊരു ഭാര്യയും കുട്ടിയും ഉള്ള വിവരം ആർക്കുമറിയില്ല,

അവരുടെ അടുത്തേക്ക് പോകാതെ ഇങ്ങോട്ട് വരുന്നത് സ്വാതി ഇവിടെയുണ്ട് എന്ന ഒറ്റ ലക്ഷ്യം വെച്ച് മാത്രമാണ്, അയാൾ ഓർത്തു, തമ്മിൽ പുണർന്നു നിൽക്കുന്ന ആദിയേയും സ്വാതിയേയും നോക്കിയപ്പോൾ അയാളുടെ കണ്ണിൽ വീണ്ടും പക എരിഞ്ഞു, “സമയം ഒരുപാടായി ഞാൻ പോട്ടെ അവൾ ആദിയോടെ ചോദിച്ചു വേണ്ട എന്ന് അവൻ തലയാട്ടി കാണിച്ചു, “വിട് ആദിയേട്ടാ സമയം ഒരുപാട് ആയി വല്യമ്മ എങ്ങാനും കണ്ടാൽ സ്വാതി ചിണുങ്ങി ” എങ്കിൽ പൊയ്ക്കോ ആദി ചിരിയോടെ പറഞ്ഞു സ്വാതി അകത്തുകയറിയതിനുശേഷമാണ് ആദി തിരിച്ച് റൂമിലേക്ക് ചെന്നത്, ആദി റൂമിലേക്ക് വന്നപ്പോൾ അവനെ തന്നെ നോക്കി നിൽക്കുന്ന വിജയ്യെ കണ്ട് ആദി ഒരു കള്ളച്ചിരി ചിരിച്ചു,

“ഈ സമയത്ത് നീ എവിടെ പോയതാ ആദി “ഞാൻ വെറുതെ കാറ്റുകൊള്ളാൻ വേണ്ടി ചമ്മിയ മുഖം മറച്ചു കൊണ്ട് ആദി പറഞ്ഞു “എന്നിട്ട് കാറ്റ് കൊണ്ടോ? വിജയ് അവനെ അടിമുടി നോക്കി ചോദിച്ചു “നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നേ? “എടാ കള്ളാ ആദി കുട്ടാ, നിൻറെ കാറ്റുകൊള്ളൽ ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ , രണ്ടുപേരും പൊട്ടിച്ചിരിച്ചു, “എടാ ഇവിടെ ഇങ്ങനെ കുത്തി പിടിച്ചിരിക്കാൻ വേണ്ടിയല്ല ഞാൻ വന്നത്, ഇവിടെ ഒക്കെ ഒന്ന് കാണാൻ വേണ്ടിയാണ്, അപ്പോൾ എങ്ങനെയാണ് നാളെ നമുക്ക് ഒന്ന് പോയാലോ, “പിന്നെന്താ നാളെ ഞാൻ നിന്നെ ഇവിടെ എല്ലാം കറക്കാൻ കൊണ്ടുവാ,

പിന്നെ ഉച്ചയാകുമ്പോൾ നീ എന്നെ ഒന്ന് ഫ്രീ ആകണം, എനിക്ക് ചെറിയ ഒരു പ്രോഗ്രാം ഉണ്ട് , “എന്ത് പ്രോഗ്രാം? നിൻറെ ഗേൾഫ്രണ്ടിന്റെ കൂടെ വെല്ല ഔട്ടിംഗ് ആണോ? “ഒന്ന് പോടാ ഇത്രയൊക്കെ പറഞ്ഞിട്ട് നിനക്ക് മനസ്സിലായില്ലേ,അങ്ങനെ ഒന്നും പോകാൻ പറ്റുന്ന ഒരു സ്റ്റേജിൽ അല്ല അവൾ, അത് മാത്രമല്ല അങ്ങനെ ഒരു പ്രണയം അല്ല ഞാൻ ഉദ്ദേശിക്കുന്നത്, “ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ? ” നിന്നോട് ഞാൻ പറഞ്ഞിരുന്നല്ലോ അവളുടെ അച്ഛൻ ഒരു ഓർഫൻ ആണെന്ന്, പുള്ളിയുടെ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്, ആ വഴി ഒന്ന് അന്വേഷിക്കാം എന്ന് കരുതി, ആരെങ്കിലും റിലേറ്റീവ്സ്,

അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവളെ ഏറ്റെടുക്കാൻ തയാറായാൽ എൻറെ റൂട്ട് ക്ലിയർ ആകും, അല്ലാതെ നീ പറഞ്ഞതുപോലെ അയാളിൽ നിന്നും ഇവളെ രക്ഷിക്കാൻ അത്ര എളുപ്പം ആണെന്ന് എനിക്ക് തോന്നുന്നില്ല, അവളെയാണ് അയാൾ ലക്ഷ്യം വെച്ചിരിക്കുന്നത് എങ്കിൽ ഒരു വിധത്തിലും വിവാഹം നടക്കാൻ അയാൾ അനുവദിക്കില്ല, അത് ഏകദേശം എനിക്ക് ക്ലിയർ ആയ കാര്യമാണ് , “അതിനിപ്പോൾ നീ എന്ത് ചെയ്യാൻ പോകുന്നു ആദി “അവൾടെ അച്ഛൻ താമസിച്ചിരുന്ന ഓർഫനേജിലെ ഡീറ്റെയിൽസ് എനിക്ക് കിട്ടിയിട്ടുണ്ട്, ഓർഫനേജിൽ പോയി പുള്ളിയെ പറ്റി തിരക്കാം,

അദ്ദേഹം എങ്ങനെ അവിടെ എത്തി എന്നൊക്കെ ഓർഫനേജിൽ ഡീറ്റെയിൽസ് കാണുമല്ലോ, റിലയറ്റീവ്സായി ആരെങ്കിലുമുണ്ടോ അങ്ങനെയൊക്കെ തിരക്കാന്ന് കരുതി , “അത് നല്ല ഐഡിയ ആണ് ഞാനും വരുന്നതിൽ നിനക്ക് വിരോധമുണ്ടോ? “എന്താടാ നീ ചോദിക്കുന്നത്, എന്ത് വിരോധം? സന്തോഷമേയുള്ളൂ നിനക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതിയ ഞാൻ നിന്നെ വിളിക്കാഞ്ഞത്, ” ബുദ്ധിമുട്ടോ ? നിന്റെ ഒരു കാര്യത്തിന് വരുന്നത് എനിക്ക് ബുദ്ധിമുട്ട് ആണോടാ ? നമ്മൾ തമ്മിൽ അങ്ങനെ ആരുന്നോ ? ആദി അവന്റെ തോളിൽ തട്ടി, കാലത്തേ കുളിച്ചു റെഡി ആയി ആദിയും വിജയും യാത്രക്ക് റെഡി ആയപ്പോൾ ആണ് സ്വാതി വരുന്നത് കയ്യിൽ ഉണ്ടാരുന്ന ഫ്ലാസ്ക് അവൾ ആദിയുടെ കയ്യിൽ കൊടുത്തു,

“ചായ ആണ് രണ്ടുപേർക്കും ഉള്ളത് ഉണ്ട് , “ഞാനിന്ന് കരുതിയുള്ളൂ, താൻ കൊണ്ടുവന്നില്ലല്ലോ കാലത്ത് പാൽ എന്ന്, ആദി പറഞ്ഞു “കൂട്ടുകാരൻ ഉള്ളതുകൊണ്ട് ചായ വന്ന് ഇട്ട് തരാൻ പറ്റില്ലല്ലോ അതുകൊണ്ട് ചായ കൊണ്ടു വരാം എന്ന് കരുതി, “നല്ല തീരുമാനം, ഞങ്ങൾ രണ്ടുപേരും ഒരിടം വരെ പോവാ “കൂട്ടുകാരൻ എവിടെ ? “അവൻ ഭയങ്കര ബ്യൂട്ടി കോൺഷ്യസ് ആണ് ഒരുങ്ങുന്നു ആദിയും സ്വാതിയും പരസ്പരം ചിരിച്ചു “എവിടെയാ പോകുന്നത് ? “പോയിട്ട് വന്നിട്ട് പറയാം, തിരിച്ചുവരുമ്പോൾ തനിക്ക് സന്തോഷമുള്ള കാര്യം ആയിരിക്കണം ഞാൻ പറയാൻ പോകുന്നതെന്ന് പ്രാർത്ഥിക്ക് “അതെന്താ അങ്ങനെ ?

“തനിക്ക് വേണ്ടിയുള്ള ഒരു യാത്രയാണിത്, “മനസ്സിലായില്ല ? “അതൊക്കെ വന്നിട്ട് പറയാം ഇപ്പോൾ എന്റെ സ്വാതികുട്ടി സമാധാനമായിട്ട് പൊയ്ക്കോ , ആദിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് സ്വാതി തിരികെ പോയി , സ്വാതി തിരിച്ചു പോകുന്നത് നോക്കി കുറേനേരം ആദി നിന്നു, അപ്പോഴേക്കും വിജയി റെഡിയായി വന്നിരുന്നു, “ഇറങ്ങിയാലോ വിജയ് ചോദിച്ചു “ചായ കുടിച്ചിട്ട് ഇറങ്ങാം ഫ്ലാസ്ക് വിജയെ കാണിച്ചു “നിൻറെ പ്രണയഭാജനം ചായ ഒക്കെ ഇട്ടു കൊണ്ടുവന്നോ ? “നീ കളിയാക്കാതെ ഇത് വന്ന് കുടിച്ചേ, ആദി രണ്ട് കപ്പുകളിലായി ചായ പകർന്നു ഇരുവരും അത് കുടിച്ചശേഷം ആദി റൂം പൂട്ടി ഇറങ്ങി,

ആദിയുടെ കാർ ഒഴുകിപ്പോകുന്നത് അടുക്കളയിലെ ജനലിൽ നിന്നുകൊണ്ട് സ്വാതി കണ്ടിരുന്നു, “മോളെ ഗീതയുടെ വിളി കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത് “എന്ത് വല്യമ്മേ? “ഞാൻ അത്യാവശ്യമായി ഒരിടം വരെ പോവാ, “വല്യച്ഛനും വരുന്നുണ്ടോ? അവൾ പേടിയോടെ തിരക്കി “ഇല്ല ദെത്തേട്ടൻ ഇവിടെയുണ്ട്, കാര്യങ്ങളൊക്കെ നന്നായി നോക്കണം, ഞാൻ വൈകുന്നേരത്തേക്ക് എത്തും, അവരുടെ ആ മറുപടി അവളിൽ ഭയം ജനിപ്പിച്ചു, ഗീത പോയിക്കഴിഞ്ഞു അവൾ ഓർത്തു,

മുത്തശ്ശി അമ്പലത്തിൽ പോയിരിക്കുന്നു, അമ്മുച്ചേച്ചി കോളേജിൽ അപ്പു കളിക്കാൻ, ആരും ഇല്ലാതെ താനും അയാളും മാത്രം ഇവിടെ, ഒരാവശ്യത്തിന് വിളിച്ചാൽ ഓടി വരാൻ അപ്പുറത്ത് ആദിയേട്ടൻ ഉണ്ടെന്ന് ഉള്ള ധൈര്യത്തിൽ ആണ് താൻ കഴിഞ്ഞത് ഇപ്പോൾ ആദിയേട്ടൻ ഇവിടെ ഇല്ല, സ്വാതി അപകടം മണത്തു, “മോളെ “എന്താ വല്യമ്മേ “ദെത്തേട്ടൻ പോവാ ഇപ്പോൾ ഇറങ്ങും എന്ന്, ഗീതയുടെ വാക്കുകൾ കുളിർമഴ പോലെ ആണ് അവളുടെ കാതുകളിൽ എത്തിയത്, “മോൾ കഴിക്കാൻ എടുക്ക്

“ശരി വല്ല്യമ്മേ ഭക്ഷണം അവൾ വിളമ്പുപോഴും അയാൾ അവളുടെ മുഖത്ത് പോലും നോക്കിയില്ല, അല്ലെങ്കിൽ ഒരു വഷളൻ നോട്ടവും ചിരിയും ഒക്കെ ഉള്ളതാണ്, ഇന്ന് അയാളുടെ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നു, എന്തോ വല്യ അപകടം സംഭവിക്കാൻ പോകുന്നതായി സ്വാതിക്ക് തോന്നി, നല്ലൊരു അവസരം അയാൾ വെറുതെ കളയുകയില്ല അവൾ മനസ്സിൽ ഓർത്തു, അശുഭമായതൊന്നും സംഭവിക്കരുതെന്ന് അവൾ മനസ്സുരുകി പ്രാർത്ഥിച്ചു, കുറച്ചു ദൂരം വണ്ടി പിന്നിട്ടപ്പോഴാണ് ഒരു ലോറി വന്ന് ആദിയുടെ കാറിനു കുറുകെ നിർത്തിയത്, അതിൽ നിന്നും ദത്തൻ ഇറങ്ങി ,

“ഇയാളുടെ വരവ് അത്ര നല്ലതല്ല ല്ലോ വിജയ് ആദിയോടെ പറഞ്ഞു “എന്താണെന്ന് നോക്കാം ആദി വിജയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ദത്തൻ ഇറങ്ങി കാറിനുനേരെ ചെന്നു, ഡ്രൈവിംഗ് സീറ്റിൽ ആദിയുടെ ഡോറിന് മുൻപിൽ ചെന്ന് അയാൾ കൊട്ടി വിളിച്ചു, “ഡോക്ടർ സാർ ഒന്ന് ഇറങ്ങിക്കേ, “ഞാനിപ്പോൾ വരാം വിജയുടെ സ്വകാര്യമായി പറഞ്ഞ് ആദി കാറിൽനിന്നിറങ്ങി, “എന്താണ് …..? ഗൗരവം വിടാതെ ആദി അയാളോട് കാര്യം തിരക്കി “ഒരു കാര്യം പറയാനാ നമുക്ക് ഒരല്പം മാറിനിൽക്കാം വിജയ് നോക്കി ദത്തൻ പറഞ്ഞു “ആയിക്കോട്ടെ കാറിനടുത്ത് നിന്നും കുറച്ചു ദൂരം അപ്പുറത്തേക്ക് നടന്ന് ആദി അയാളുടെ അരികിൽ നിന്ന് ചോദിച്ചു

” ഇനി കാര്യം പറയൂ “ഒട്ടും വളച്ചു കെട്ടാതെ കാര്യം പറയാം, ഡോക്ടറുടെ നാടല്ല ഇത്, ഇവിടെ വന്ന് എന്തെങ്കിലും തരികിട കാണിച്ചാൽ ഇവിടെയുള്ളവർ അടങ്ങിയിരിക്കും എന്ന് ഡോക്ടർ വിചാരിക്കേണ്ട, മീശ പിരിച്ച് അല്പം ഗൗരവത്തിൽ അയാൾ പറഞ്ഞു “മനസ്സിലായില്ല “കൂടുതൽ മനസ്സിലാക്കാനുള്ള ഒന്നും ഇല്ല, എൻറെ ഭാര്യയുടെ അനിയത്തിയുടെ മോളും ആയിട്ട് തനിക്കുള്ള ബന്ധം ഒക്കെ ഞാനറിഞ്ഞു, അത് കൂടുതൽ മുന്നോട്ടു കൊണ്ടുപോകണ്ട എന്നാണ് പറഞ്ഞത്, എൻറെ വീട്ടിൽ കയറി കളിച്ചത് വിവരമറിയും,

സ്വാതിയും താനും തമ്മിലുള്ള ബന്ധം അയാളറിഞ്ഞു എന്നറിഞ്ഞപ്പോൾ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായെങ്കിലും അത് വെളിയിൽ കാണിക്കാതെ ആദി പറഞ്ഞു , “അതെ ചേട്ടൻ ഒന്ന് നിന്നേ… “സ്വാതിക്ക് എന്നെ ഇഷ്ടമാണ്, എനിക്ക് തിരിച്ചും, ഈ ലോകത്ത് ആരൊക്കെ എതിർത്താലും ഞാനവളെ സ്വന്തമാക്കും, തനിക്ക് എന്താ ചെയ്യാൻ പറ്റുക എന്ന് വച്ചാ ചെയ്യ് , ആദി പറഞ്ഞു “പിന്നെ തൻറെ ഭാര്യയുടെ അനിയത്തിടെ മോളെ താൻ ഏത് രീതിയിൽ കാണും എന്ന് എനിക്ക് അറിയാം, അതിൻറെ പേരിൽ അവളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാൻ ഒരു പരാതി കൊടുതാൽ ഉണ്ടല്ലോ താനിന്ന് പോക്സോ കേസിൽ അകത്താണ്,

അത് ഞാൻ ചെയ്യേണ്ട എന്നുണ്ടെങ്കിൽ മര്യാദയ്ക്ക് ഇരിക്കാൻ നോക്ക്, ദെത്തൻറെ മുഖം ദേഷ്യം കൊണ്ട് ചുവന്നു, “പിന്നെ ഫ്രീ ആയിട്ട് ഒരു അഡ്വൈസ് തരാം, പകലായാലും പാതിരാത്രിയായാലും പെണ്ണിനെ കണ്ടാൽ പെരുമാറാൻ പഠിക്കണം, പെറ്റമ്മയും പെണ്ണാണ്, പെങ്ങളും പെണ്ണാണ്, അത് മനസ്സിലാക്കാൻ പഠിക്കണം, പിന്നെ എന്റെ പെണ്ണാണ് സ്വാതി, ഈ ആദിത്യ വർമ്മയുടെ പെണ്ണ്, അവളുടെ നേരെ നിന്റെ വൃത്തികെട്ട നോട്ടം പോലും ഇനി വീഴരുത്, വീണാൽ ഞാൻ ആരാണ് എന്ന് നീ അറിയും ആദി മീശ ഉഴിഞ്ഞു പറഞ്ഞു, അയാളുടെ സർവ്വ നാഡിഞരമ്പുകളും വലിഞ്ഞു മുറുകി,

“എന്താടാ പ്രശ്നം? വിജയ് അങ്ങോട്ട് വന്നു ചോദിച്ചു “ഹേയ് ഒന്നുല്ലടാ ചേട്ടൻ ചോദിക്കരുന്നു വീടൊക്കെ ഇഷ്ട്ടം ആകുന്നുണ്ടോ എന്നൊക്കെ ഹൌസ് ഓണർ അല്ലെ “അപ്പോൾ ഞങ്ങൾ പോകട്ടെ വല്യച്ഛ, പോയിട്ട് അല്പം തിരക്ക് ഉണ്ട്, ആദി അയാളെ നോക്കി ഒന്ന് ചിരിച്ചിട്ട് വണ്ടിയുടെ നേരെ പോയി അയാളുടെ കണ്ണിൽ പക മിന്നി, പലതും മനസ്സിൽ ഉറപ്പിച്ചു ആണ് അയാൾ തിരിച്ചു പോയത്, നിറയെ മരങ്ങളും പൂക്കളും ഉള്ള ഒരു വലിയ ഗേറ്റിന് അകത്തേക്ക് വണ്ടി കടന്നു, അവിടെ തടിയിൽ സ്നേഹാലയം എന്ന് എഴുതിയിരുന്നു, “ഇതുതന്നെയാണെന്ന് ഉറപ്പല്ലേ? വിജയ് ആദിയോട് ചോദിച്ചു

“അഡ്രസ് അനുസരിച്ച് ഇതുതന്നെയാണ് ആദി പറഞ്ഞു കാവി വസ്ത്രം അണിഞ്ഞ ഒരു സിസ്റ്റർ അവരുടെ അടുത്തേക്ക് വന്നു “എന്താണ്? ആരാ? അവർ വിനയത്തോടെ തിരക്കി “ഞങ്ങൾ തിരുവനതപുരത്ത് നിന്ന് വരുവാ ഐ ആം ഡോക്ടർ ആദിത്യൻ ഇത് ഡോക്ടർ വിജയ് ഇവിടെ താമസിച്ചിരുന്ന ഒരാളുടെ ഡീറ്റെയിൽസ് അറിയാൻ വന്നതാ “ആരുടെ? “വൺ മിസ്റ്റർ ജോണി കുറേ വർഷങ്ങൾക്ക് മുൻപ് ഉള്ളതാ “കുറേ വർഷങ്ങൾക്ക് മുൻപ് എന്ന് പറഞ്ഞാൽ “ഒരു പത്ത് ഇരുപത് വർഷങ്ങൾക്ക് മുൻപ് “ഓഹോ അപ്പോൾ മദർ സുപ്പീരിയറിനോട് ചോദിക്കണം അതാണ് മദറിന്റെ ഓഫീസ്

“ഓക്കേ സിസ്റ്റർ കണ്ടോളാം താങ്ക്സ് അവർ മദറിന്റെ റൂമിലേക്ക് കയറി മേശപ്പുറത്ത് തന്നെ സിസ്റ്റർ ജെന്നിഫർ എന്ന് എഴുതിവച്ചിട്ടുണ്ടാരുന്നു, “ഗുഡ് മോർണിംഗ് സിസ്റ്റർ വിജയ് ആണ് തുടക്കം ഇട്ടത് “വെരി ഗുഡ്മോര്ണിങ് ആരാണ് ചിരിയോടെ സിസ്റ്റർ പറഞ്ഞു ആദി കാര്യങ്ങൾ സിസ്റ്ററിനോട് വിവരിച്ചു “20 വർഷം മുൻപ് എന്ന് പറയുമ്പോൾ പഴയ റെക്കോർഡ്സിൽ കാണും ഫോട്ടോ വല്ലോം ഉണ്ടോ? “ഉണ്ട് സിസ്റ്റർ ആദി ബാഗിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരന്റെ ഫോട്ടോ എടുത്തു വിജയ് ആ ഫോട്ടോ വാങ്ങി ആദിയെ ഒന്ന് നോക്കി “നിന്റെ ഒരു കട്ട് ഉണ്ടല്ലോ വിജയ് പറഞ്ഞകേട്ട് ആദി ഫോട്ടോയിൽ നോക്കി,

ശരിയാണ് താൻ ഇത് ഇതുവരെ ശ്രേദ്ധിചതേ ഇല്ല, താൻ കുറച്ചൂടെ മോഡേൺ ആണെന്നേ ഉള്ളു ബാക്കി ഒക്കെ കറക്റ്റ് ആണ്, സിസ്റ്റർ ഫോട്ടോ വാങ്ങി നോക്കി അവരുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു, “ജോണി അവർ അറിയാതെ പറഞ്ഞു “സിസ്റ്റർക്ക് ഓർമ ഉണ്ടോ ? “പിന്നില്ലാതെ ജോണി എന്റെ പ്രിയപ്പെട്ട മകൻ ആരുന്നു അവർ ഷെൽഫിൽ നിന്നും പഴയാൽബം എടുത്തു “ഈ പ്രായത്തിൽ ആണ് ഞങ്ങൾക്ക് അവനെ കിട്ടുന്നത് അതിലെ ഫോട്ടോയിലേക്ക് നോക്കിയ വിജയും ആദിയും പരസ്പരം നോക്കി ഞെട്ടി തരിച്ചു നിന്നു

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 18

Share this story