അർച്ചന-ആരാധന – ഭാഗം 3

അർച്ചന-ആരാധന – ഭാഗം 3

എഴുത്തുകാരി: വാസുകി വസു

രാവിലത്തെ മൂർച്ചയേറിയ നോട്ടമല്ല ഇപ്പോൾ.. ചുണ്ടിലൊരു പുഞ്ചിരിയൊക്കെയുണ്ട്. വാർഡൻ പമ്മി പതുങ്ങി അവിടെയെത്തി.പുതിയ പെൺകുട്ടി ആരാധനയെ പോലെയാണ്. അതിന്റെ രഹസ്യം അറിയാനാണു അവർ വന്നത്.മനപ്പൂർവ്വം ആണ് ആരാധനയുടെ റൂമിലാക്കിയതും.അല്ലാതെ മറ്റ് മുറികളിൽ ഒഴിവില്ലാഞ്ഞിട്ടല്ല. ” എന്താ ചേച്ചി” അർച്ചന വാർഡനെ കണ്ടിരുന്നു. അതാണ് അവൾ ചോദിച്ചതും.അപ്പോഴാണ് ആരാധന വാർഡനെ ശ്രദ്ധിച്ചത്. “എന്താ നിങ്ങളിവിടെ” മൂർച്ചയേറിയ ചോദ്യം. “അല്ല അർച്ചനെയെ ഇവിടെ നിന്ന് മാറ്റാം” അവർ നിന്ന് പരുങ്ങി.

“വേണ്ടാ..അവളും ഈ റൂമിൽ തങ്ങിക്കോട്ടെ” ആരാധന അങ്ങനെ പറയുമെന്ന് അർച്ചനയൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.വാർഡനും ഞെട്ടി.അങ്ങനെയൊരു മറുപടി അവരും കരുതിയില്ല.കൂടുതൽ ആരാധനയുടെ വായിൽ നിന്ന് കേൾക്കണ്ടെന്ന് കരുതി അവർ സ്ഥലം കാലിയാക്കി. അർച്ചന പുഞ്ചിരിച്ചു കൊണ്ട് ആരാധനയുടെ സമീപമെത്തി… “ഹായ്” അർച്ചന ആരാധനയെ വിഷ് ചെയ്തു. അവൾ അപ്പോഴും മുന്നിൽ കാണുന്ന തന്റെ സ്വരൂപത്തെ അതുഭുതപ്പെട്ട് നോക്കി നിൽക്കുകയാണ്.ഇത്രക്കും രൂപസാദൃശ്യം ആരാധനയെ അമ്പരപ്പിച്ചു. ഒരുപോലെ ഇന്നുവരെ ഇരട്ടകളെ കണ്ടിട്ടേയുള്ളൂ.

ആദ്യമായാണ് ഒരുപോലത്തെ മറ്റൊന്നിനെ കാണുന്നത്. “ഹലോ ചേച്ചി എവിടാ ഉവിടെയെങ്ങുമല്ലേ” അർച്ചന ആരാധനയുടെ കണ്ണിനു മുമ്പിലൂടെ കൈകൾ അങ്ങോട്ടും ഇങ്ങോട്ടും വീശി കാണിച്ചു. “മ്മ്..മ്മ്.. ആരാധനയിൽ നിന്ന് അസപ്ഷ്ടമായൊരു മൂളൽ ഉയർന്നു. ” ഹായ് ചേച്ചി. ഞാൻ അർച്ചന. സ്ഥലം റാന്നി.. വെച്ചൂച്ചിറ”. ” ആരാധന അവളെ അടിമുടി ശ്രദ്ധിച്ചു.മുഖത്ത് ശാന്തതയാണ്.പുഞ്ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ അവൾക്ക് അലങ്കാരമാണ്.ശരിക്കും വർണ്ണിച്ചാൽ ദീപാരാധന സമയത്തെ ദേവീ വിഗ്രഹത്തിന്റെ ചൈതന്യം ആ മുഖത്ത് ഉണ്ട്. ആരാധനക്ക് എന്ത് പറയണമെന്ന് അറിയില്ല.റാഗ് ചെയ്യണമെന്ന് കരുതിയാണ് വന്നത്.

പക്ഷേ ഇവളുടെ അടുത്തിങ്ങനെ നിൽക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല.തന്റെ ഹൃദയം തരളിതമാകുന്നത് അവളറിഞ്ഞു. ദേഷ്യപ്പെടാൻ പോയിട്ടൊന്ന് നാവനക്കാൻ കൂടി കഴിയുന്നില്ല.നാവ് ബന്ധിതമായ പോലെ. “ഹായ്” ഒരുവിധം ആരാധന തിരികെ വിഷ് ചെയ്തു. അർച്ചനക്ക് സന്തോഷമായി. അത് മുഖത്ത് തെളിയുകയും ചെയ്തു. “ചേച്ചീടെ വീട് എവിടാണ്?” ആർച്ചന ഇടിച്ചു കയറുകയാണെന്ന് ആരാധനക്ക് തോന്നി. ആൾ മിടുക്കിയാണ്. കട്ടക്ക് തനിക്കൊപ്പം നിൽക്കാൻ പറ്റിയവൾ. “ട്രിവാൻഡ്രം” ആദ്യത്തെ അപരിചിത്വം മാറിയതും ആരാധന സംസാരിച്ചു തുടങ്ങി.

തന്റെ സൽസ്വരൂപത്തെ അവൾ പോലും അറിയാതെ ഇഷ്ടപ്പെട്ട് തുടങ്ങി. അർച്ചനയുടെ നീണ്ട മുടിയിലെ നനവ് തോർന്നട്ടില്ല.തോർത്ത് ഒന്നുകൂടി പിഴിഞ്ഞ് അവൾ മുടി തോർത്തി തുടങ്ങി. “ചേച്ചി ഫ്രഷായിട്ട് വാ” അർച്ചന അങ്ങനെ പറഞ്ഞതോടെ ആരാധന യാന്ത്രികമായി തെന്നി നീങ്ങി.നൈറ്റ് ഗൗണുമടുത്ത് അവൾ ബാത്ത് റൂമിൽ കയറി. വെളളം ശരീരത്തിൽ വീണതോടെ മനസ്സൊന്ന് തണുത്തു.അർച്ചനയോടൊരു സ്നേഹവും തോന്നിത്തുടങ്ങി.തനിക്കില്ലാതെ പോയൊരു കൂടപ്പിറപ്പായി അവൾക്ക് തോന്നി. ആരാധന കുളി കഴിഞ്ഞ് വരുമ്പോൾ അർച്ചന മൊബൈലിൽ തോണ്ടുകയായിരുന്നു.

“ഞാൻ എഫ്ബി ഗ്രൂപ്പിൽ കയറി കഥകൾ വായിക്കുവാരുന്നു ചേച്ചി. വായന വലിയ ഇഷ്ടമാണ്” അർച്ചനയുടെ സംസാരം കേട്ടു ആരാധനയുടെ കിളി എങ്ങോട്ടൊക്കെയോ പറന്നു.അവളുടെ കലിപ്പ് സ്വഭാവം പതിയെ ഇല്ലാതെയായി.അർച്ചനയുടെ സാമീപ്യം അവളെ മറ്റൊരു ലോകത്തിൽ എത്തിച്ചു എന്ന് പറയുന്നതാണ് ശരി.ആരാധനയുടെ മാറ്റം അവൾക്ക് തന്നെ ഉൾക്കൊളളാനായില്ല.അവളുടെ കൂടെ ചിലവിടുന്ന നിമിഷം ആരാധന മറ്റൊരാൾ ആവുകയാണ്.അതെന്താണെന്ന് അറിയണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക.. ആരാധനയെ സംബന്ധിച്ച് വായനയെന്നൊരു കാര്യമില്ല. അവളുടെ ലോകമെന്നത് ചെകുത്താൻസും അക്ഷയുമാണ്.ചെകുത്താൻസ് നല്ലവരാണെന്നാണ് ആരാധന കരുതുന്നത്.

കൂട്ടത്തിൽ നിന്ന് എട്ടിന്റെ പണി തരാനാണെന്ന് അവൾക്ക് അറിയില്ല. സത്യം പറഞ്ഞാൽ ആരാധന പാവമാണ്. ബട്ട് സൗഹൃദങ്ങൾക്കായി അവളെന്തും ചെയ്യും.അതാണ് അവളുടെ സ്വഭാവം.. ചെകുത്താൻ ഗ്രൂപ്പ് ശരിക്കും ആരാധനയെ മുതലെടുക്കുകയാണ്.ആ പൊട്ടിക്ക് ഇതൊന്നും മനസ്സിലാക്കാൻ കഴിവില്ല.അതാണ് സത്യവും.അവളുടെ ബലഹീനത അവറ്റകൾ മുതലെടുക്കുകയാണ്. ആരാധനയുടെ ലോകമെന്നത് ചെകുത്താനും അക്ഷയുമാണ്.അവനോട് ഒടുങ്ങാത്ത പ്രണയമാണ്. സ്നേഹിക്കാനും സ്നോഹിക്കപ്പെടാനും ആരാണ് ആഗ്രഹിക്കാത്തത്.സ്നേഹം കിട്ടാത്തവർ അല്ലെങ്കിൽ സ്നേഹം നഷ്ടപ്പെട്ടവർ അവർക്ക് ഇഷ്ടമായതിനെ നഷ്ടപ്പെടാതെ നോക്കാൻ ശ്രമിക്കും‌.

അക്ഷയ് ഫ്രണ്ട്ലി ആയിട്ടാണ് ആരാധനയോടെ ഇടപെട്ടത്.അവർ തമ്മിൽ പരിചയപ്പെടുന്നതും വലിയ ഒരു സംഭവമാണ്.. കഴിഞ്ഞ വർഷം അതായത് fresher’s day യിൽ അക്ഷയും റാഗിങ്ങിന് ഇരയായി.ചെകുത്താൻ ഗ്രൂപ്പിന്റെ കയ്യിലാണ് അവൻ വന്നത് പെട്ടതും.സീനിയേഴ്സ് ജ്യൂനിയറെ റാഗ് ചെയ്യും.അവർ സീനിയർ ആകുമ്പോൾ പുതിയതായി വരുന്നവരെ റാഗ് ചെയ്യും.അത്ര തന്നെ.. മുമ്പ് വാർത്തകളിൽ ഇടം പിടിച്ചതാണ് തമിഴ് നാട്ടിലെ കോയമ്പത്തൂരിലെ പ്രമുഖ കോളേജിൽ മലയാളി വിദ്യാർത്ഥികൾ മലയാളിയെ തന്നെ ഹാർപ്പിക്ക് കുടിപ്പിച്ചത്. മലയാളികൾ പൊതുവേ ഫ്രോഡുകളാണ്.പ്രത്യേകിച്ച് മറുനാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മിക്കതും കച്ചടകൾ ആകാറുണ്ട്.അത് മറ്റൊന്നുമല്ല കാരണം.

അന്യനാടുകളിൽ പൊതുവേ നിയന്തിക്കാൻ ആരുമില്ല.എല്ലാവരുമല്ല ചിലർ.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ചിലരുണ്ട്.വീട്ടുകാർ പലിശക്ക് പണം എടുത്തും ബാങ്കിൽ നിന്ന് ലോണുമെടുത്ത് ആയിരിക്കും മക്കളെ പഠിക്കാനായി അയക്കുന്നത്.ഇവർ ഇവിടെ വന്നാൽ പിന്നെ ഷോയാണ്.ലിക്കർ അടിക്കാനും ഗഞ്ചായും സുലഭമായും ലഭിക്കും.കോളേജിൽ എന്തെങ്കിലും പ്രോഗ്രാമുണ്ടെങ്കിൽ മിക്കതും ഗഞ്ചാ ആയിരിക്കും. മദ്യപിക്കണമെങ്കിൽ ലിക്കർ ഷോപ്പിൽ പോകണം.അതിനുള്ള സെറ്റപ്പ് ഒപ്പിക്കണം‌.ഗഞ്ചാ ആണെങ്കിൽ അത്രയും റിസ്ക്കില്ലാതെ ലഭിക്കും.ബീഡിയിലെ പുകയില മാറ്റി ഇത് നിറച്ച് വലിച്ചാൽ മതിയാകും. ലിക്കർ കഴിക്കുന്നതിനെക്കാൾ നല്ലത് ഇതാണ്.

ഗഞ്ചാ അടിച്ചാൽ രണ്ടു പ്രയോജനം ലഭിക്കും.ലിക്കറിനെക്കാൾ എഫക്റ്റും വായുവിൽ അപ്പൂപ്പൻ താടിപോലെ പറക്കുന്ന ഫീൽ ലഭിക്കുകയും ചെയ്യും. ലേഡീസും മോശമല്ല.അവസരം കിട്ടിയാൽ അവരും ഇതിനു സപ്പോർട്ട് ചെയ്യും.ഇതിന്റെ സുഖം അനുഭവിച്ചവർക്ക് ഉപേക്ഷിക്കാനും തോന്നില്ല. ഈ വന്ന കാലത്ത് പ്രണയമില്ലാത്തവർ ആരും തന്നെ ഇല്ലാതിരിക്കില്ല.മിക്കവർക്കും ഒന്നിൽ കൂടുതൽ സെറ്റപ്പ് ഉണ്ടായിരിക്കും. അതിന് ആൺപെൺ പക്ഷമില്ല.ഒരേ സമയം ഒന്നിലേറെ പേരെ പ്രണയിക്കുന്നവർ.പ്രേമിക്കാൻ ഒരാൾ.കൂടെ കിടക്കാൻ മറ്റൊരാൾ. ഇതാണ് ഫാഷൻ.ആത്മാർത്ഥമായി പ്രണയിക്കുന്ന വർക്ക് ഒടുവിൽ തേപ്പാകും പ്രതിഫലം.

അത് മറ്റൊന്നുമല്ല കാരണം സ്വയം മറന്ന് പ്രണയിച്ചു തന്റെ സങ്കൽപ്പലോകം പടുത്തുയർത്തും അത്ര തന്നെ. ഒടുവിൽ അവന് അല്ലെങ്കിൽ അവൾക്ക് മറ്റൊരാൾ ഉണ്ടെന്ന് അറിയുമ്പോൾ ബ്രേക്കപ്പാകും..ആത്മാർത്ഥമായ പ്രണയം സാക്ഷാത്ക്കരിക്കുന്നവർ ചുരുക്കമാണ്.. “ചേച്ചിക്ക് വായനയൊന്നും ഇല്ലേ” അർച്ചനയുടെ ചോദ്യത്തിന് ഇല്ലെന്ന് ആരാധന തലകുലുക്കി. “എനിക്ക് സമയം പോകാൻ വായനയാണ് വഴി” അർച്ചന പറഞ്ഞതിനു അവൾ മറുപടി കൊടുത്തില്ല‌.ഡ്രസ് ചേഞ്ച് ചെയ്യുന്നതിൽ ആയിരുന്നു ശ്രദ്ധ മുഴുവനും.. സമയം എട്ടുമണി കഴിഞ്ഞപ്പോൾ ആഹാരം കഴിക്കാൻ പോകാനായി ആരാധന ഓർമ്മിപ്പിച്ചു. ഹോസ്റ്റലിൽ കാന്റീൻ ഉണ്ട്. അവിടാണ് അവർ പോയത്.അതും ഒരുമിച്ച്.

അർച്ചനയും ആരാധനയും സ്നേഹമായി വരുന്നത് കണ്ടിട്ട് വാർഡന്റെ കണ്ണുതള്ളി.ആരാധനയുടെ സ്വഭാവത്തിനു ഇങ്ങനെ അല്ലല്ലോ വരേണ്ടത്.അവർ തല പുകച്ചെങ്കിലും ഒന്നും മനസ്സിലായില്ല. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് അർച്ചന ആരാധനക്ക് പ്രിയപ്പെട്ടവളായി.തനിക്കില്ലാതിരുന്നൊരു കൂടപ്പിറപ്പായി അവളെ കണ്ടു.അർച്ചനക്കും ആരാധന അങ്ങനെ ആയിരുന്നു.. അർച്ചന എവിടെ പോയാലും ആരാധന കൂടെ കാണും.തിരിച്ചും അങ്ങനെ തന്നെ. കോളേജ് മുഴുവനും സംസാരം അർച്ചനയും ആരാധനയും തമ്മിലുള്ള രൂപസാദൃശ്യവും സ്നേഹവും ആയിരുന്നു. ആരാധനയെ അറിയാവുന്നവർക്ക് ഇതൊരു അത്ഭുതം ആയിരുന്നു.

സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത മൂരാച്ചി അതാണ് ആരാധന എല്ലാവർക്കും. അവരുടെ അടുപ്പം ചെകുത്താൻ ഗ്രൂപ്പിലും ചർച്ചാ വിഷയമായി. ആരാധനക്കുളള ഫാൾട്ട് മനസ്സിലാക്കി അതെന്താണെന്ന് ചിന്തിച്ചാണു അർച്ചന പെരുമാറിയത്.അതിനാൽ തമ്മിൽ പിണങ്ങേണ്ടി വന്നില്ല.ചങ്കും കരളുമായി അവർ മാറി… ഒരുമാസത്തിന് ശേഷം… അർച്ചന കെമിസ്ട്രി ലാബിൽ നിന്നിറങ്ങാൻ വൈകി.കൂടെയുളളവർ പോയതൊന്നും അവൾ അറിഞ്ഞില്ല.നാളെ ചെയ്തു കാണിക്കേണ്ട പ്രാക്റ്റിക്കൽ തിരക്കിൽ ആയിരുന്നു അവൾ.അർച്ചനയെ എങ്ങനെ എങ്കിലും ട്രാപ്പിലാക്കാൻ നടന്നിരുന്ന ചെകുത്താൻസ് ഇത് മനസ്സിലാക്കി ലാബിൽ കടന്നു.

ക്യാമ്പസിൽ നിന്ന് കുറച്ചു മാറിയാണ് ലാബ്.നിലവിളിച്ചാൽ കൂടി ആരും കേൾക്കില്ല. പ്രാക്റ്റിക്കലിൽ മുഴുകിയിരുന്ന അർച്ചന ഇതൊന്നും അറിഞ്ഞില്ല.ചെകുത്താൻ ഗ്രൂപ്പിലെ ബിജിന്റെ കൈ അവളുടെ ശരീരത്ത് പതിച്ചപ്പോൾ അവൾക്ക് ചതി മനസ്സിലായത്.നിലവിളിക്കാൻ ഒരുങ്ങിയപ്പോൾ അശ്വിൻ വായ് പൊത്തിപ്പിടിച്ചു.മറ്റുളളവർ അവളെ തൂക്കിയെടുത്ത് നിലത്ത് കിടത്തി. പ്രാണരക്ഷാർത്ഥം അർച്ചന പിടഞ്ഞെങ്കിലും ടീംസ് നു അവളൊരു ലഹരി ആയിരുന്നു. അർച്ചനയുടെ ശരീരത്തിലെ വസ്ത്രങ്ങൾ അവർ പിച്ചി ചീന്തി.ഓരോർത്തരായി അവളെ പ്രാപിക്കാൻ ശ്രമിച്ചു.

ആരാദ്യം എന്നത് ഒരു തർക്കമായി.ഒടുവിൽ ബിജിനു നറുക്ക് വീണു. മറ്റുളളവർ അർച്ചനയുടെ തലിയിലും കയ്യിലും കാലിലും പിടിച്ചു. അവൾക്ക് ചലിക്കാൻ കഴിയാത്തവിധത്തിൽ.. ഡ്രസിന് സ്ഥാന ചലനം വരുത്തി ബിജിൻ അർച്ചനയിലേക്ക് പടർന്ന് കയറാൻ ശ്രമിച്ചു അതേശ്രമിച്ചുസമയത്താണ് വാതിൽ തുറക്കപ്പെട്ടത്.എല്ലാവരും ഞെട്ടിത്തിരിഞ്ഞ് നോക്കി. കോപത്തോടെ അരാധന പാഞ്ഞു വരുന്നു.അവൾ കാൽ ഉയർത്തി ബിജിനെ ചവുട്ടി തെറുപ്പിച്ചു.അവൻ തെറിച്ചു വീണു. “നിന്റെയൊക്കെ സകല തോന്ന്യാസത്തിനും ഞാൻ കൂട്ടു നിന്നിട്ടുണ്ട്.പക്ഷേ അർച്ചനയെ വെറുതെ വിട്ടേക്ക്” ആരാധനക്ക് കൂർത്തയുടെ പുറത്ത് ജാക്കറ്റ് ധരിക്കുന്ന സ്വഭാവം ഉണ്ട്.

നാണം മറക്കാൻ ജാക്കറ്റ് ഊരി അവൾ അർച്ചനക്ക് നേരെ എറിഞ്ഞ് കൊടുത്തു. നിലത്ത് നിന്ന് പിടഞ്ഞ് എഴുന്നേറ്റ അവളത് പെട്ടെന്ന് ധരിച്ച് അർച്ചനയുടെ കൂടെ പോകാനൊരുങ്ങി.. “ആണുങ്ങളെ കൈ വെച്ചിട്ട് നീയങ്ങനെ പോയാലോ” എഴുന്നവന്ന ബിജിൻ ആരാധനയെ കടന്നു പിടിച്ചു. “അവസരത്തിനായിട്ടാടീ നിന്നെയും കാത്തിരുന്നത്..അല്ലാതെ നിന്നെ കൂടെ കൂട്ടിയത് സ്നേഹം ഉണ്ടായിട്ടല്ല.രുചി അറിയാനായി തന്നെയാണ്” സഹിക്കാൻ കഴിഞ്ഞില്ല ആരാധനക്ക്.ഇത്രയും നാൾ കൂടെ കൂട്ടിയത് വിഷസർപ്പങ്ങളെ ആണെന്ന് മനസ്സിലായി.അവസരം കിട്ടിയപ്പോൾ തിരിഞ്ഞ് കൊത്തുന്നു. അവൾ മടിച്ച് നിന്നില്ല.കൈവീശി ബിജിന്റെ ചെകിട്ടത്ത് പൊട്ടിച്ചു.അടിയേറ്റ കരണം പൊത്തിപ്പിടിച്ചു അവൻ അലറിക്കരഞ്ഞു.

“രണ്ടിന്റെയും തുണി വലിച്ചു കീറി റേപ്പ് ചെയ്യെടാ..മാനം പോയാൽ പെണ്ണിന് എന്ത് അഭിമാനം” ഇരയെ കയ്യിൽ കിട്ടിയതു പോലെ അവർ അർച്ചനക്കും ആരാധനക്കും മേൽ ചാടി വീണു.കയ്യിൽ കിട്ടിയതിനെയൊക്കെ ആരാധന പെരുമാറി.പക്ഷേ അവൾക്ക് അവർക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ അധികം സമയം കഴിഞ്ഞില്ല.ബിജിൻ കവിളത്ത് ശക്തമായി അടിച്ചതോടെ ആരാധന താഴേക്ക് വീണു.യാതൊരു ധൃതിയുമില്ലാതെ അവൻ ആരാധനക്ക് നേരെ ചുവടുകൾ വെച്ചു. അർച്ചന ഭയന്ന് നിലവിളി തുടങ്ങി. പെട്ടന്നാണ് ഒരുവിസിലടി ഉയർന്നത്.ചെകുത്താൻസ് ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കൈ മാറിൽ കെട്ടി പുഞ്ചിരിയോടെ അവൻ നിൽക്കുന്നു…

“അക്ഷയ്…. അവൻ അവരുടെയെല്ലാം കലാപരിപാടികൾ കൊണ്ടു കുറച്ചു നേരമായിരുന്നു.എത്രനേരമിത് നീണ്ടു നിൽക്കുമെന്നും എവിടെ വരെ പോകുമെന്ന് അറിയാനുൻ കാത്ത് നിൽക്കുവായിരുന്നു… ചെകുത്താൻ ഗ്രൂപ്പിനൊരു ഞെട്ടൽ ഉണ്ടായി.അക്ഷയ് നവാഗതനായി എത്തുമ്പോൾ റാഗിങ്ങിൽ നിന്ന് അവനെ ഒഴിവാക്കിയത് ആരാധനയാണ്.അതിന്റെയൊരു പിണക്കം ഇന്നും ചെകുത്താൻസിനും അവളോടുണ്ട്.അന്ന് രക്ഷിച്ചതിന്റെ നന്ദിയും സ്നേഹവും അക്ഷയിനും ഉണ്ട്.

അതവൻ പ്രകടിപ്പിക്കാത്തത് ആരാധനയെ ഇഷ്ടപ്പെട്ടു പോകുമെന്ന ഭയത്താലാണ്… അക്ഷയ് ഒറ്റയാനാണ്.കൂസലില്ലാത്ത പ്രകൃതം.ചേരിയിലാണ് വളർന്നത്.കൊണ്ടും കൊടുത്തും തന്നെ. ഭയമെന്നത് ഒട്ടുമില്ല.. അവൻ പതിയെ ചെകുത്താൻ ഗ്രൂപ്പിനു മുമ്പിലേക്ക് ചുവടുകൾ വെച്ചു.. അവർ കരുതലോടെ നിന്നു… പഴയൊരു കണക്ക് തീർക്കാൻ അവസരം ഇതാണെന്ന് അവർ കരുതി… ” തുടരും) കുറച്ചു ഫാസ്റ്റായിട്ടാണു ഇതിന്റെ കഥ പറച്ചിൽ..സസ്പെൻസ് അറിയാൻ ക്ലൈമാക്സ് വരെ കാത്തിരിക്കുക… സ്നേഹപൂർവ്വം ©വാസുകി വസു

അർച്ചന-ആരാധന – ഭാഗം-1 & 2

Share this story