നെഞ്ചോരം നീ മാത്രം : ഭാഗം 36 – അവസാനിച്ചു

Share with your friends

എഴുത്തുകാരി: Anzila Ansi

വീണ്ടും അഞ്ജുവിന്റെയും ഹരിയുടെയും ജീവിതത്തിൽ പഴയതുപോലെ സന്തോഷങ്ങൾ നിറഞ്ഞു….. കിങ്ങിണി മോളുടെ കളിചിരികൾ കൊണ്ട് ശ്രീ മംഗലം ഉണർന്നു…. ദിവസങ്ങൾ കൊഴിഞ്ഞ് ആഴ്ചകളും മാസങ്ങളുമായി… അഞ്ജുവിന്ന് വയറ് അൽപം വന്നു… ഇപ്പോൾ കിങ്ങിണി മോളും ഹരിയും ദിവസനെ രാത്രി കുഞ്ഞുവാവയോട് കാര്യം പറച്ചിലാണ് പരിപാടി…. രണ്ടിനും ഉറക്കം പോലും ഇല്ല… അഞ്ജുവിന് ഇപ്പോൾ അഞ്ചാം മാസമാണ്…. അഞ്ജുവും ഹരിയും കിങ്ങിണി മോളും കൂടി ഇന്ന് ഉണ്ണിക്കണ്ണനെ കാണാൻ പോകുകയാണ്…. ഈ ഉണ്ണിക്കണ്ണൻ ആരാണെന്നല്ലേ നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്…

അത് വേറെ ആരുമല്ലട്ടോ നമ്മുടെ കണ്ണേട്ടന്റെയും നാൻസിയുടെയും കണ്ണ്മണി നോഹ കൃഷ്ണജിത്ത്…. വീട്ടില് ഉണ്ണി എന്ന് വിളിക്കും…. തിരക്ക് മൂലം കുഞ്ഞ് ജനിച്ചിട്ട് ഇതുവരെ അഞ്ജുവിന് അവനെ വന്ന് ഒന്ന് കാണാൻ കഴിഞ്ഞില്ല… ഉണ്ണിയെ കണ്ടതുമുതൽ കിങ്ങിണി മോൾ അവനോടൊപ്പം ഇരുന്ന് കളിയും ചിരിയും ഒക്കെയായിരുന്നു… തിരികെ പോരാൻ കൂട്ടാക്കാതെ ഉണ്ണിയുടെ കൂടെ ഇരിപ്പായിരുന്നു കിങ്ങിണി മോള്,… അവസാനം മോള് ഇല്ലാതെ അനിയൻ വാവ വിഷമിക്കും എന്ന് പറഞ്ഞിട്ടാണ് മനസ്സില്ലാമനസ്സോടെ കിങ്ങിണി മോള് ഹരിക്കും അഞ്ജുവിനൊപ്പം തിരികെ പോരാൻ കൂട്ടക്കിയത്….

പുതിയ അധ്യായന വർഷത്തിൽ കിങ്ങിണി മോളെ സ്കൂളിൽ ചേർത്തു…. പുതിയ ഉടുപ്പും ബാഗും ബുക്സും ഒക്കെ വാങ്ങി… ഇന്നുമുതൽ കിങ്ങിണി മോള് സ്കൂളിൽ പോയി തുടങ്ങുകയാണ്… വീടിന്റെ മുന്നിൽ നിന്ന് സ്കൂൾ ബസ് ഉണ്ട്… പുള്ളിക്കാരി രാവിലെ തൊട്ട് ഉത്സാഹത്തിലാണ് സ്കൂളിൽ പോകാൻ… പക്ഷേ സ്കൂൾ ബസ് കണ്ടത് കരയാൻ തുടങ്ങി… പിന്നെ അഞ്ജുവും ഹരിയും ചേർന്നാണ് മോളെ സ്കൂളിൽ കൊണ്ടാക്കിയത്… സ്കൂളിൽ പോയി തുടങ്ങിയപ്പോൾ കിങ്ങിണി മോൾക്ക് പുതിയ കൂട്ടുകാരെ കിട്ടി… പിന്നെ രാത്രികളിൽ സ്കൂളിലെ വിശേഷങ്ങൾ വാവയോട് പറയലായി അവളുടെ പ്രധാന പരുപാടി…

ഹരി വന്നാൽ പിന്നെ അച്ഛനും മോളും കൂടി അടിയാണ് വാവയോട് സംസാരിക്കാൻ…. ഒരു ദിവസം കിങ്ങിണി മോള് സ്കൂൾ ബസ്സിൽ വന്നില്ല…. ഹരിയെ വിളിച്ചു പറഞ്ഞപ്പോൾ സ്കൂളിൽ പോയി നോക്കാം എന്ന് അവൻ പറഞ്ഞു… അഞ്ജു നിറവയറും താങ്ങി ആതിയുടെ വീടിന്റെ മുന്നിൽ തന്നെ നിന്നു… കുറച്ചു സമയത്തിനു ശേഷം ഹരിയുടെ വണ്ടി വീടിന് മുന്നിൽ വന്നു നിന്നു… അഞ്ജു വയറും താങ്ങി വേഗം ഹരിയുടെ അടുത്തേക്ക് നീങ്ങി… ശ്രീയേട്ടാ മോള് എന്തേ…? അവൾ കാറിനകത്ത് നോക്കിക്കൊണ്ട് ഹരിയോട് ചോദിച്ചു…. ഹരിയുടെ മൗനവും മുഖത്തെ നിരാശയും അഞ്ജുവിനെ ഭയപ്പെടുത്തി…. ശ്രീയേട്ടാ എന്റെ മോൾ എന്തെ…?? ശ്രീയേട്ടൻ സ്കൂളിൽ പോയി നോക്കിയോ…?

അഞ്ജു അണച്ചുകൊണ്ട് ഹരിയോട് ചോദിച്ചു… ഞാൻ സ്കൂളിൽ പോയിരുന്നു…. മോള് ഇന്ന് ചെന്നിട്ടില്ല എന്നാണ് അവർ പറഞ്ഞത്…. ഹരി നിറകണ്ണുകളോടെ പറഞ്ഞു….. എന്തൊക്കെ ശ്രീയേട്ടൻ ഈ പറയുന്നേ മോളെ രാവിലെ ഞാൻ അല്ലേ സ്കൂൾ ബസ്സിൽ കയറ്റിവിട്ടത്…. പിന്നെ അവൾ എവിടെ പോകാനാ…. അവൾ സ്കൂളിൽ തന്നെ കാണും ശ്രീയേട്ടാ…. ശ്രീയേട്ടൻ വാ നമുക്ക് ഒന്നുകൂടി പോയി നോക്കാം…. അഞ്ജു കരഞ്ഞുകൊണ്ട് ഹരിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു… നിമിഷനേരം കൊണ്ട് തന്നെ ശ്രീ മംഗലത്ത് എല്ലാവരും എത്തിച്ചേർന്നു…. അഞ്ജുവും കീർത്തിയും കരഞ്ഞുകൊണ്ട് ഒരു മൂലയ്ക്ക് ഇരിപ്പുണ്ട്…. എല്ലാവരുടെയും മുഖത്ത് ആശങ്കയും ഭയവും നിറഞ്ഞുനിന്നു…..

അവിടെ മൊത്തം ഒരു തരം സ്മശാനം മൂകത തളം കെട്ടി നിന്നു….. ആ നിശബ്ദതെ മുറിച്ചുകൊണ്ട് ഹരിയുടെ ഫോൺ ശബ്ദിച്ചു…. പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള കോൾ ആയതു കൊണ്ട് ഹരി ആദ്യം കട്ട് ചെയ്തു… വീണ്ടും കോൾ വന്നതും ഹരി ഫോണെടുത്തു ചെവിയോടു ചേർത്തുവേച്ചു… മറു തലത്തിൽനിന്ന് കേട്ട വാർത്ത ഹരിയുടെ ചോരയെ തിളപ്പിച്ചു… ഇരു കണ്ണുകളും ചുവന്നു അതിൽ നിന്നും കണ്ണുനീർനു പകരം ചോര പൊടിഞ്ഞു.. ഫോൺ വെച്ചതും ഹരിയുടെ ചുറ്റും എല്ലാവരുംകൂടി…. അവന്റെ വലിഞ്ഞുമുറുകിയ മുഖം കണ്ടതും കിങ്ങിണി മോളെ കുറിച്ചുള്ള അറിവ് കിട്ടി എന്നുള്ള സൂചനയായിരുന്നു…..

ആരാ ഹരിയേട്ടാ നമ്മുടെ മോളെ….? ഉണ്ണി ദേഷ്യത്തോടെ ഹരിയോട് ചോദിച്ചു…. വൈഷ്ണവി…. ആ പേര് കേട്ടതും അവിടെ ഇരുന്നവരെല്ലാം ഒന്ന് ഞെട്ടി… അഞ്ജു ഓടി ഹരിയുടെ അടുത്തേക്ക് വന്നു…. എന്താ ശ്രീയേട്ടാ അവൾക്ക് വേണ്ടത്… എന്തിനാ അവൾ എന്റെ മോളെ എന്നിൽ നിന്ന് അടർത്തി മാറ്റിയത്…. അവൾക്ക് ആവശ്യം പണമാണ്…. രണ്ട് കോടിയാണ് അവൾ ചോദിക്കുന്നത്…. ഹരി ദേഷ്യത്തോടെ പറഞ്ഞു… അവൾക്ക് വേണ്ടത് പണമല്ലേ നമുക്ക് പണം കൊടുക്കാം… എന്റെ മോളെ എനിക്ക് വേണം ശ്രീയേട്ടാ…. അഞ്ചു കരഞ്ഞുകൊണ്ട് ഹരിയുടെ ഷർട്ടിന്റെ കോളറിൽ പിടിമുറിക്കികൊണ്ട് പറഞ്ഞു….

പണം കൊടുക്കാൻ ഞാനും തയ്യാറാണ് പക്ഷേ…. ഹരി പറയാതെ പാതി വഴിയിൽ വച്ച് നിർത്തി…. അഞ്ജു നിറകണ്ണുകളോടെ അവനെ നോക്കി എന്താണെന്ന് ചോദിച്ചു…. പണം നീ കൊണ്ട് ചെല്ലണം എന്നാണ് അവളുടെ ആവശ്യം… ഈ അവസ്ഥയിൽ നിന്നെ ഞാൻ അവളുടെ അടുത്തേക്ക് ഒറ്റയ്ക്ക് വിടില്ല… നമുക്ക് വേറെ വഴി നോക്കാം അഞ്ജു… വേണ്ട ഞാൻ തന്നെ പോകാം… ശ്രീയേട്ടൻ വേഗം പണം ശരിയാക്ക്‌…. നിറഞ്ഞൊഴുകി കൊണ്ടിരുന്ന കണ്ണുകൾ അവൾ അമർത്തി തുടച്ചു ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് അഞ്ജു ഉറച്ച തീരുമാനത്തോടെ പറഞ്ഞു…. മോളെ നീ ഒറ്റക്ക്….

ഹരി എന്തോ പറയാൻ വന്നതും അഞ്ജു കൈ ഉയർത്തി അവനെ തടഞ്ഞു…. പണവുമായി അഞ്ജു ശ്രീ മംഗലത്ത് നിന്നും ഇറങ്ങി പുറത്തുനിന്നു… വൈഷ്ണവി അയച്ച കാർ അഞ്ജുവിന് മുന്നിൽ കൊണ്ടുവന്ന് നിർത്തിയതും അവൾ കയറിയിരുന്നു…. നിമിഷനേരംകൊണ്ട് അന്തരീക്ഷത്തിൽ പൊടി പടർത്തി ആ വെളുത്ത ഒമിനി മുന്നോട്ടേക്ക് കുതിച്ചുപാഞ്ഞു…. ഒരു മണിക്കൂറിനുശേഷം ആ വണ്ടി എവിടെയോ നിർത്തി… അഞ്ജുവിനെ ആരൊക്കെയോ ചേർന്ന് പുറത്തേക്കിറക്കി….. അഞ്ജുവിന്റെ കണ്ണുകളെ മുടിരുന്ന കറുത്ത തുണി അഴിച്ചുമാറ്റി… കണ്ണിലേക്ക് വെളിച്ചം തട്ടിയതും അഞ്ജു കണ്ണ് ചിമ്മി… അവൾ കണ്ണുകൾ ഇറുകെ അടച്ചു… അൽപസമയത്തിനുശേഷം മെല്ലെ തുറന്നു മുന്നിൽ പുച്ഛത്തോടെ നിൽക്കുന്ന വൈഷ്ണവിയെ കണ്ടതും അഞ്ജുവിന്റെ കണ്ണുകൾ കുറുകി…

അവൾ ദേഷ്യത്തോടെ വൈഷ്ണവിയെ നോക്കി… അഞ്ജലി ശ്രീഹരിക്ക് ദേഷ്യം വരുന്നുണ്ടോ….? ഹ്മ്മ്മ്…. എവിടെ എന്റെ പണം…. വൈഷ്ണവി ഒരു പുച്ഛത്തോടെ അഞ്ജുവിനെ നോക്കി ചോദിച്ചു…. എവിടെ എന്റെ മോള്…? ആദ്യം അവളെ കാണിക്ക്… അഞ്ജു ഒരു അമ്മയുടെ ഉത്കണ്ഠയോടെ ചോദിച്ചു…. നിന്റെ മോളോ…. ഹ്മ്മ്….. നിന്റെ മോളെ ഞാൻ ഇവിടേക്ക് കൊണ്ടു വന്നിട്ടില്ലല്ലോ അഞ്ജലി … ഇവിടെ ഉള്ളത് എനിക്ക് ശ്രീഹരിയിൽ ഉണ്ടായ ഞങ്ങളുടെ കുഞ്ഞാണ്… നിന്റെ കുഞ്ഞ് നിന്റെ വൈറ്റിൽ ഉണ്ടല്ലോ… കഷ്ടം… അതും ഈ ഭൂമി കാണാതെ നിന്നോടൊപ്പം തിരുവല്ല… വൈഷ്ണവി പറഞ്ഞത് കേട്ടതും അഞ്ജുവിന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി…. അവൾ തന്റെ വലതു കൈ അടിവയറിനോട് ചേർത്തുപിടിച്ചു….

അത് കണ്ട വൈഷ്ണവി പൊട്ടിച്ചിരിച്ചു… നീ പേടിക്കുക ഒന്നും വേണ്ട… നീ മരിച്ചാലും നിന്റെ ശ്രീയേട്ടനെ എനിക്ക് വേണ്ട…. അവൻ കൊടുത്തയച്ച ഈ പണം മാത്രം മതി എനിക്ക് ഇനിയുള്ള കാലം ജീവിക്കാൻ…. പിന്നെ നിന്നെ ഇല്ലാതാക്കുന്നത് വേറൊന്നും കൊണ്ടല്ല ഞാൻ വേണ്ടാന്ന് വെച്ച് എച്ചില് സന്തോഷിച്ച് ജീവിക്കുന്നത് എനിക്ക് കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ടണ്…. നീയും അവനും ചേർന്നുള്ള സന്തുഷ്ട കുടുംബം അത് അങ്ങോട്ട് എനിക്ക് സഹിക്കുന്നില്ല…. എന്ത് ചെയ്യാനാ അഞ്ജലി രക്തത്തിലലിഞ്ഞു പോയി ഈ സ്വഭാവം ഇനി ഒട്ടും മാറ്റാനും പറ്റില്ല…… എന്റെ ജീവൻ നീ എടുത്തോ പക്ഷേ എന്റെ കുഞ്ഞു എന്തേ…?

ദൈവത്തെ ഓർത്ത് അവളെ ഒന്നും ചെയ്യരുത്… നിന്റെ കുഞ്ഞോ… ഹ്മ്മ്…. What ever… ഒന്നുമില്ലെങ്കിലും ഞാൻ ഒത്തിരി വേദന സഹിച്ച് പ്രസവിച്ചതല്ലേ കൊല്ലാൻ താൽപര്യമില്ല…. അതുകൊണ്ട് അവൾ ഇപ്പോൾ ശ്രീ മംഗലത്ത് എത്തിക്കാണും…. എന്റെ ലക്ഷ്യം നീ ആയിരുന്നു… അപ്പോ ശരി… Good bye forever mrs anjali sreehari….. പഞ്ച് ഡയലോഗ് അടിച്ച് വൈഷ്ണവി തിരിഞ്ഞതും അവൾക്കു മുന്നിൽ നിൽക്കുന്ന ഹരിയെ കണ്ട് അവളൊന്നു ഞെട്ടി…. ആഹാ… കഴിഞ്ഞോ നിന്റെ പ്രഹസനം… അതോ ഇനിയും ഉണ്ടോ…. ഹരി ഒരു പുച്ഛത്തോടെ വൈഷ്ണവിയോട് ചോദിച്ചു…. നീ… നീ എ ..ങ്ങനെ ഇ…വിടെ… ഹരിയെ കണ്ട് പതറിയ വൈഷ്ണവി വിറച്ചുകൊണ്ട് ചോദിച്ചു നിന്റെ മുന്നിലേക്ക് വെറുതെ എന്റെ പെണ്ണിനെ ഞാൻ ഇട്ടു തരുമെന്ന് നീ വിചാരിച്ചോ…

ഹരിയുടെ ചങ്കിൽ ജീവൻ ഉള്ളടത്തോളം കാലം അവളുടെ ശരീരത്തിൽ ഒരു പോറൽ പോലും പറ്റില്ല…. ഒന്നും കാണാതെ അവളെയും എന്റെ കുഞ്ഞിനെയും നിന്റെ മുന്നിൽ ഞാൻ ഇട്ടു തരും എന്ന് വിശ്വസിച്ച l വൈഷ്ണവി രഘുരാമൻ അവിടെ തെറ്റി…. ഹരി വൈഷ്ണവിയെ അങ്ങനെ വിളിച്ചതും അവളൊന്നു ഞെട്ടി…. അവൾ ഉമ്നീര് വിഴുങ്ങി ഹരിയെ നോക്കി…. നീ നോക്കണ്ട എല്ലാം ഞാൻ സമയത്ത് അറിയുന്നുണ്ടായിരുന്നു.. ആദർശ് നിന്നെ ഉപേക്ഷിച്ചതടക്കം….. പക്ഷേ എന്റെ കണ്ണുവെട്ടിച്ച് എന്റെ കുഞ്ഞിനെ നീ കൊണ്ടുപോകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. അതുകൊണ്ടുമാത്രമാണ് നിന്റെ മുന്നിൽ ഇവളെ കുറച്ചു സമയമെങ്കിലും ഇങ്ങനെ നിർത്തേണ്ടി വന്നത്….

ഹരിയുടെ ചുവന്ന കണ്ണുകളും വലിഞ്ഞുമുറുകിയ മുഖവും ഭയം ഉണർത്തി അവൾ ആലോചിച്ചു നിൽക്കാതെ അഞ്ജുവിനെ തള്ളി പുറത്തേക്കോടി…. അഞ്ജു താഴെ വീഴും മുമ്പ് ഹരി അവളെ പിടിച്ചിരുന്നു…. പണവും കെട്ടിപ്പിടിച്ചു മറ്റൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി ഓടിയ വൈഷ്ണവിയെ ഒരു ലോറി ഇടിച്ചു തെറിപ്പിച്ചു അവളുടെ ശരീരത്തിലൂടെ ആ ലോറി കേറി ഇറങ്ങി…. എല്ലുകൾ ഓരോന്നും ഒടിയുന്ന അസഹനീയമായ വേദന അവളറിഞ്ഞു കൊണ്ട് തന്നെ മരണത്തെ അവൾ കീഴടക്കി…. ആ കാഴ്ചകണ്ട് അഞ്ജു ഹരിയുടെ കൈയിലേക്ക് കുഴഞ്ഞുവീണു…. ഹരി അവളെയും കോരിയെടുത്ത് ഹോസ്പിറ്റലിലേക്ക് പോയി….

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ലേബർ റൂമിന്റെ വാതിൽതുറന്ന് ഒരു നേഴ്സ് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു കൈ കുഞ്ഞുമായി പുറത്തേക്ക് വന്നു… അഞ്ജലിയുടയെ കൂടെ ആരാ ഉല്ലേ…. ഹരി വിറയാർന്ന കാലുകളോടെ മുന്നോട്ടേക്ക് ചെന്നു…. ആ നേഴ്സ് അവനിലേക് ഒരു ചിരി പകർന്നുനൽകി… മോൻ ആണ്…. അതും പറഞ്ഞ് കുഞ്ഞിനെ അവനു നേരെ നീട്ടി… കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിനൊപ്പം ഹരിയുടെ മിഴികൾ ലേബർ റൂമിന്റെ അകത്തേക്ക് നീണ്ടു…. പേടിക്കാനൊന്നുമില്ല കുറച്ചു കഴിഞ്ഞ് മുറിയിലേക്ക് മാറ്റും ഹരിയുടെ നോട്ടം ശ്രദ്ധിച്ച് നേഴ്സ് അവനോടായി പറഞ്ഞു… ചുവന്നു തുടുത്ത പഞ്ഞിക്കെട്ടുപോലെയുള്ള ആ കുഞ്ഞു കാവിളിൽ ഹരി ഒന്നു മുത്തി….

കുഞ്ഞിനെ തിരികെ ആ നേഴ്സിന്റെ കയ്യിൽ തന്നെ കൊടുത്തു… ഹരി പെട്ടെന്ന് തന്നെ ഈ സന്തോഷവാർത്ത വീട്ടിൽ വിളിച്ചു പറഞ്ഞു… നിമിഷനേരം കൊണ്ട് തന്നെ ശ്രീ മംഗലത്തുകാരും മാണിക്യ മംഗലത്തുകാരും ഹോസ്പിറ്റലിൽ എത്തി…. അഞ്ജുവിനെ മുറിയിലേക്ക് മാറ്റിയതും കുഞ്ഞിനെ കളിപ്പിക്കാൻ നീണ്ട നിരയായിരുന്നു ആ മുറിക്കുള്ളിൽ… അവസാനം എല്ലാരും കൂടി കുഞ്ഞിനെ എടുക്കാൻ അടിയായി… പിന്നെ നേഴ്സ് വന്ന് എല്ലാവരെയും പിടിച്ചു പുറത്താക്കേണ്ടിവന്നു… കിങ്ങിണി മോള് കുഞ്ഞുവാവയ്ക്ക് ഒപ്പമായിരുന്നു…. ഇടയ്ക്ക് കുഞ്ഞു കരഞ്ഞതും കിങ്ങിണി മോള് സങ്കടത്തോടെ അഞ്ജുവിനെ നോക്കി…

അഞ്ജു ഒരു ചെറുചിരിയോടെ കുഞ്ഞിനെ കയ്യിലെടുത്ത് പച്ച ഗൗൺണിന്റെ കെട്ടഴിച്ച് കുഞ്ഞിനെ തന്റെ മാറോടു ചേർത്തു… മാറിൽ നിന്നും പാല് നുകരുന്ന കുഞ്ഞിനെ കിങ്ങിണി മോള് കൗതുകത്തോടെ നോക്കിനിന്നു…. മോൾക്ക്‌ വേണോ….. പാലുകുടിക്കുന്ന കുഞ്ഞിനെ നോക്കിക്കൊണ്ടിരിക്കുന്ന കിങ്ങിണി മോളെ കണ്ടപ്പോൾ അഞ്ജുവിന്റെ മാറു വിങ്ങി…. എനിച്ചു ബേണ്ട അമ്മേ…. വാവേദേ അല്ലേ…. കിങ്ങിണി മോൾക്ക്‌ തോറു മതി…..കിങ്ങിണി മോള് അഞ്ജുവിനോട് സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ഹരി മുറിയിലേക്ക് വന്നത്…..

ഇവിടെ എന്താ അമ്മയും മക്കളും കൂടി ചർച്ച… ഹരി എല്ലാം കേട്ടിട്ടാണ് അങ്ങോട്ട് വന്നേ എന്ന് അവന്റെ മുഖം കണ്ടാൽ മനസ്സിലാകും… ഹരി അഞ്ജുവിനെ നോക്കി കണ്ണ് ചിമ്മി അടച്ചു… അവൾ തിരിച്ച് ഹരിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു… ഹരി കിങ്ങിണി മോളെയും എടുത്തു അഞ്ജുവിനൊപ്പം ഇരുന്നു… അവരുടെ ജീവിതം ഇവിടെ അവസാനിക്കുകയല്ല… നമ്മുക്ക് ഇവിടെ വെച്ച് അവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത് നിർത്താം… അവർ ജീവിക്കട്ടെ… ഇതുവരെ എന്റെ ഹരിയെയും അഞ്ജുവിനെയും ഹൃദയത്തിലേറ്റിയ എല്ലാവർക്കും ഒത്തിരി സ്നേഹം….. അവസാനിച്ചു… എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും എന്നോടൊപ്പം ഉണ്ടാകും എന്ന് കരുതുന്നു…. പുതിയ ഒരു നോവലുമായി (മിഴിയോരം) നാളെതന്നെവരാം…❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 35

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!