ക്ഷണപത്രം : ഭാഗം 8

Share with your friends

എഴുത്തുകാരി: RASNA RASU

* പടകാളി ചണ്ടി ചങ്കരി… പോർക്കലി മാർഗിനി ഭഗവതി അടിയനിൽ… അലിവോടിന്നിത്തിരി കനിയണമേ…. ഹെഹേ പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം…. അരമണി കിണി കിണി….. പലതാളം തക്കിട കിടതകതാ…..*

“””ശ്ശെടാ.. ഇതെന്താ കഥ? കമ്പനിയിൽ ഒരടി നടന്ന ശേഷം ഇവന് വട്ടായോ?””” വീട്ടിലേക്ക് പൊട്ടിച്ചിരിച്ച് കൊണ്ട് മൂളിപ്പാട്ടും പാടി വരുന്ന അർഥവിനെ കണ്ട് അന്തം വിട്ടിരിക്കുവാണ് നടരാഷും നയനയും. “”” ഹായ് ചേട്ടത്തി….!””” നയനക്ക് നേരെ കൈ നീട്ടികൊണ്ട് അർഥവ് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഒന്ന് അമ്പരന്ന് കൊണ്ട് നടരാഷ് നെ നോക്കിയവൾ അവന് നേരെ കൈ കൊടുത്തു. *എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ*

നയനയെ ചേർത്ത് നിർത്തി കൊണ്ട് വട്ടം കറങ്ങുകയാണ് അർഥവ്. ഇപ്പോൾ പൊട്ടും എന്ന നിലയിലാ നടരാഷ്.ഒടുവിൽ അടുക്കളയിൽ നിന്ന് കിട്ടിയ കത്തിയുമായി നടരാഷ് രംഗപ്രവേശനം നടത്തി. അവർക്ക് നടുവിലായി കയറി നിന്ന് കൊണ്ട് നടരാഷ് കത്തി വിശി.. “”” എന്താ ചേട്ടാ കത്തിയുമായി? മീൻ വെട്ടാൻ പോവാണോ🙄🙄?””” “”” ഈ കത്തികൊണ്ട് പലതും വെട്ടാം മകനെ.. എന്നെ കൊണ്ട് അത് ചെയ്യിക്കാതെ പൊന്ന് മോൻ ആ കൈ മാറ്റിയെ… ഇവിടെ എനിക്ക് പോലും ഡ്യൂയറ്റ് അടിക്കാൻ സമയമില്ല. അപ്പോഴാ അവന്റെ കപ്പിൾ ഡാൻസ്..””” അർഥവിന് മാത്രം കേൾക്കാൻ പാകത്തിൽ ചെവിയിൽ മൂളികൊണ്ട് നടരാഷ് നയനയെ നോക്കി നന്നായി ഒന്ന് ഇളിച്ചു,..

“”” ഓ… അങ്ങനെ… എന്നാൽ ചേട്ടൻ കൈപറ്റൂ പ്രോപ്പർട്ടിയെ..ഞാൻ പോയി എന്റെ പ്രോപർട്ടി തിരയട്ടെ””” നയനയുടെ കൈ നടരാഷ്ന് നൽകി ഒന്ന് സൈറ്റടിച്ച് കൊണ്ട് അർഥവ് അടുക്കളയിലേക്ക് വിട്ടു. “”” മാധു ബാബി… ആച്ച് ഖാനേ കേ ലിയേ ക്യാ ഹൈ?”””( മാധു ചേച്ചി..! ഇന്ന് കഴിക്കാൻ എന്താണ് ഉള്ളത്?) “”” പുലാബ് ബയ്യാ….!””” “”” പുലാബോ? ആ… പുലാബ് എങ്കിൽ പുലാബ്…! വിശന്നിട്ട് കണ്ണ് കാണാൻ മേലാ..!””” “””എന്താടാ ഇന്ന് ഇത്ര സന്തോഷം?””” അർഥവിന് അരികിലായി ഇരുന്ന് കൊണ്ട് നടരാഷും നയനയും അവൻ പറയുന്നത് കേൾക്കാൻ കാതോർത്തു. “”” അതോ…!

ആ പെണ്ണില്ലേ? അന്ന് എന്റെ കോട്ടിൽ ചിക്കൻ കറി ഒഴിച്ചവൾ.. അവളിപ്പോൾ എന്റെ സെക്രട്ടറിയാ..അവളെ ഞാൻ ഒരു വഴിയാക്കും.. മനസിൽ പ്രതികാരം ഒഴുകുവാണ്. എനിക്ക് ഊർജ്ജം വേണം. എവിടെ പുലാബ്…?””” മാധുരി ചേച്ചി കൊണ്ട് വന്ന veg ബിരിയാണി മൊത്തം ആർത്തിയോടെ തിന്ന് കൊണ്ട് അർഥവ് പലതും കണക്ക് കൂട്ടാൻ തുടങ്ങി. എന്നാൽ നയനയുടെ ചിന്ത മുഴുവനും ഹോസ്പിറ്റലിൽ വച്ച് നന്ദൻ പറഞ്ഞ വാക്കുകളിലായിരുന്നു. അതിലെ സത്യാവസ്ഥ എത്രത്തോളമെന്നറിയാനുള്ള ആകാംക്ഷ..

മനസ് ഇപ്പോഴും നന്ദൻ കുറ്റക്കാരനല്ല എന്ന് പറയാതെ പറയുന്നു. “”” അല്ല നിങ്ങളെന്താ ഇവിടെ? ചുറ്റികറങ്ങാൻ പോവാണെന്ന് പറഞ്ഞിട്ട്””” അർഥവിന്റെ ചോദ്യം കേട്ട് നയന ഒന്ന് ചിരിച്ച് കൊണ്ട് മുറിയിലേക്ക് വലിഞ്ഞു. “”” ഒന്നുമില്ലടാ.. അവൾക്ക് കുറച്ച് ക്ഷീണം പോലെ.. അതാ റെസ്റ്റ് എടുക്കാം എന്ന് കരുതി ഇങ്ങോട്ട് വന്നത്. പറഞ്ഞ പോലെ അമ്മയെ കണ്ടിലല്ലോ?””” “”” ബാബി ജീ.. ഗീത ബാബി ജീ കീ ഗർ മേ ഗയാ…( ഗീത ചേച്ചിയെ കാണാൻ പോയി)””” “”” അല്ല ചേട്ടാ..എന്തായി ആ കിളവനുമായുള്ള മീറ്റിംഗ്?””” “”” എന്താവാൻ…! ഇനി അയാളെ എന്റെ ഓഫീസിന്റെ പരിസരത്ത് കാണാൻ പാടില്ല.

എന്തൊരു അഹങ്കാരമാ..””” “”” അപ്പോൾ മീറ്റിംഗ് ചളമായെന്ന്..! പപ്പ അറിയണ്ട.””” “”അറിഞ്ഞാലെന്താ?ഇയാളെ പോലുള്ള വരുമായി ബിസിനസിന് പോയാൽ കുറച്ച് കഴിയുമ്പോൾ നമ്മുടെ ഓഫീസ് അവരുടെ കൈയ്യിലാവും””” ******* മുറിയിലെ ബാൽക്കണിയോട് ചേർന്ന് എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു നയന. “””നയു.. ഞാൻ അത്യാവശ്യമായി ഓഫീസിൽ പോവാ.. രാത്രി വരാൻ ലേറ്റാവും.. താൻ നേരത്തെ ഫുഡ് കഴിച്ച് കിടന്നോ””” ഒന്നും വ്യക്തമായി കേട്ടില്ലെങ്കിലും അവൻ പറഞ്ഞതിന് ഒന്ന് മൂളി കൊടുത്തവൾ വീണ്ടും നോട്ടം പുറത്തേക്ക് വിട്ടു.

മുറിയിൽ ചടഞ്ഞിരുന്ന് മടുത്തപ്പോൾ വെറുതെ താഴേക്കിറങ്ങിയപ്പോൾ കണ്ടു അച്ഛനുമായി ചെസ് കളിക്കുന്ന അർഥവിനെ. ഒന്ന് പുഞ്ചിരിച്ച് കൊണ്ട് അവർക്ക് സമീപമായി ചെന്നിരുന്നു. “”” ആരിത് മോളോ..! സുഖായില്ലേ മോൾക്ക്?””” നെറ്റിയിൽ കൈ വച്ച് കൊണ്ടുള്ള സൃഷ്ടിത് സർന്റെ ചോദ്യത്തിന് ഒന്ന് ചിരിച്ച് കൊടുത്തു. “”” ചേട്ടത്തി.. കളിക്കാൻ കൂടുന്നോ..?””” “”അയ്യോ..ചെസോ? എനിക്കിതിൽ അത്ര പരിചയം പോരാ””” “”” അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഇങ്ങനെയല്ലേ ഓരോന്ന് പഠിക്കുന്നത്.””” നയുവിനെ പിടിച്ചിരുത്തി കൊണ്ട് അർഥവ് കളിക്കാൻ തുടങ്ങി. പകുതി വച്ച് ഫോൺ വന്നപ്പോൾ സൃഷ്ടിത് സർ പുറത്തേക്ക് പോയി.

തന്റെ മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ട് പിടിക്കാൻ ഇതാണ് പറ്റിയ സന്ദർഭം എന്ന് നയനക്ക് തോന്നി. “”” അച്ചേട്ടന് നന്ദേട്ടന്റെ എല്ലാ കൂട്ടുകാരെയും അറിയുമോ?””” “”” അതെന്താ അങ്ങനെ ചോദിച്ചേ? ചേട്ടന്റെ ഒരു വിധം ഫ്രണ്ട്സ് എല്ലാം ബിസിനസ് ഫീൽഡിൽ വർക്ക് ചെയ്യുന്നവരാകും. അത് കൊണ്ട് അധികം പേരെയും അറിയാം..എന്താ ന യു?””” “”” അല്ല… നന്ദേട്ടൻ അമേരിക്കയിൽ ആയിരുന്നല്ലോ ഇത്രയും കാലം. അതാ ചോദിച്ചത്.നന്ദേട്ടൻ എന്താ പെട്ടെന്ന് അമേരിക്കയിൽ നിന്ന് വന്നത്?”””

“”” അതെനിക്കറിയില്ല. വല്ല ബിസിനസ് മീറ്റിംഗ് കാണും. ഇടയ്ക്ക് അതിന്റെ പേരിലാ നാട്ടിൽ വരാറ്..എന്തായാലും അത് കൊണ്ട് ചേട്ടത്തിയുടെയും ചേട്ടന്റെയും കല്യാണം നടന്നു””” “”” നന്ദേട്ടൻ എപ്പോഴാ അമേരിക്കയിൽ പോയത്?””” “”” എനിക്ക് 20 വയസ് ഉള്ളപ്പോഴാ.. അപ്പോൾ 3 വർഷമായി..!””” “”” അപ്പോൾ ഇനി തിരിച്ച് പോവുന്നില്ലേ?””” “”” ഇതെന്താ ചേട്ടത്തി എന്നോട് ചോദിക്കുന്നത്? ഇതൊക്കെ ചേട്ടനോട് ചോദിച്ചാൽ പോരെ..? എന്തായാലും പോവാണെങ്കിൽ ചേട്ടത്തിയെയും കൂടെ കൂട്ടും..അത് കൊണ്ട് വിഷമിക്കണ്ട””” ഒരു കളിയാക്കലോടെ അർഥവ് പറഞ്ഞു. ”

“” നന്ദേട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാരാ?””” “”” അത്……? എനിക്ക് ഓർമയില്ല.””” അർഥവിന്റെ കയ്യിൽ നിന്ന് ഒരു വിവരവും കിട്ടാതായതോടെ നയനക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. ഒടുക്കം ഒരു അവസാന ശ്രമമെന്ന പോലെ നയന കരുക്കൾ നീക്കി.. “”” അച്ചേട്ടന് ഒരു നയനീതിനെ അറിയോ?””” കൈയ്യിലെ ചെസ് ബോർഡ് തട്ടിയെറിഞ്ഞ് കൊണ്ട് എഴുന്നേറ്റ അർഥവിനെ കണ്ട് അവളൊന്ന് ഭയന്നു എങ്കിലും അവന്റെ കണ്ണിലെ പിടച്ചിൽ കാൺകെ അവളിൽ കൂടുതൽ സംശയം ഉടലെടുത്തു. “””നിനക്ക് നയനീതിനെ എങ്ങനെയറിയാം?”

“” വിറയൽ പുറത്ത് വരാത്ത വിധത്തിൽ അർഥവ് ചോദിച്ചു. “”” എന്റെ ചേട്ടനാ…!!””” അത് കൂടി കേട്ടതും കണ്ണ് തള്ളി നിന്ന് പോയി അർഥവ്. പിറകിലായി നടന്ന് വന്ന സൃഷ്ടിത് സർ ഉം അവളുടെ പ്രസ്താവനയിൽ നടുങ്ങി നിൽക്കുവായിരുന്നു എന്നവൾക്ക് മനസിലായി.. “”” ചേട്ടൻ പറഞ്ഞ് നന്ദേട്ടനെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ നേരിൽ കണ്ടിട്ടില്ലായിരുന്നു. ചേട്ടൻ മരിച്ചതോടെ പിന്നെ അവരെ കുറിച്ചൊന്നും ചിന്തിച്ചില്ല. ഇപ്പോഴാ ഓർമ വന്നത്. അതാ ചോദിച്ചേ?”

“” മനസിൽ പാകപ്പെടുത്തിയ നുണ അവർക്ക് മുമ്പിൽ സമർത്ഥമായി വിളമ്പുമ്പോൾ അവരുടെ കണ്ണുകളിൽ വിടരുന്ന പേടിയും കുറ്റബോധവും താൻ കണ്ടറിഞ്ഞ സത്യത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു എന്നവൾക്ക് തോന്നി. “”” നയനീതിനെ അറിയാം.! അവൻ നന്ദന്റെ ഏറ്റവും അടുത്ത കൂട്ടായിരുന്നു. പക്ഷേ മോൾ അവന്റെ അനിയത്തി ആണെന്ന് അറിഞ്ഞില്ല.””” സൃഷ്ടിത് സർ മുഖത്ത് ചിരി വരുത്താൻ പ്രയാസപ്പെട്ട് കൊണ്ട് പറഞ്ഞു. “”” എനിക്കും ഉറപ്പില്ലായിരുന്നു നിങ്ങൾക്ക് ചേട്ടനെ അറിയാമോ എന്ന്..?”””

“”” ഇത് നടരാഷ് ന് അറിയാമോ?””” ഇടറിയ ശബ്ദത്തോടെയാണ് അർഥവ് ചോദിച്ചത്. “”” അറിയില്ല…എന്താ വല്ല കുഴപ്പവും ഉണ്ടോ?””” “”” ഇല്ല. ഞാൻ വെറുതെ ചോദിച്ചതാ…!! ചേട്ടത്തി വിശ്രമിച്ചോ.. സുഖമില്ലാത്തതല്ലേ?””” “”” ശരി…പിന്നെ ചെസിൽ ഞാനാ ജയിച്ചത്. കണ്ടില്ലേ checkmate…””” അവന് നേരെ ഗൂഢമായി പുഞ്ചിരിച്ച് കൊണ്ട് നടന്ന് നീങ്ങുമ്പോൾ അവളിൽ പ്രതികാര തീ ആളികത്തുകയായിരുന്നു.. ******** “”” ഞാൻ ചോദിച്ചത് കേട്ടില്ലേ? നിനക്ക് എല്ലാം അറിയാമായിരുന്നോ എന്ന്?”””

ആരുടെയോ അടക്കിപിടിച്ചുള്ള സംസാരം കേട്ടാണ് നയന പതുങ്ങി കൊണ്ട് അച്ഛന്റെ മുറിയിലേക്ക് ഒളിഞ്ഞ് നോക്കിയത്. അവിടെ നന്ദനും അർഥവും അമ്മയും അച്ഛനും ചർച്ചയിലാണ്. ഇന്നത്തോടെ സത്യം മനസിലാക്കണം എന്ന് തീർച്ചപ്പെടുത്തി കൊണ്ടവൾ അവരുടെ വാക്കുകൾക്കായി കാതോർത്തു. “”” അറിയാം. നയന നയനീതിന്റെ പെങ്ങളാ എന്ന് അറിഞ്ഞിട്ടു തന്നെയാ ഞാനവളെ കെട്ടിയത്. അതിനെന്താ?””” “”” ചേട്ടന് വട്ടായോ? ഇത്രയും സംഭവം നടന്നിട്ടും ഞങ്ങളോടാരോടും ഒന്നും പറയാൻ തോന്നിയില്ലേ?”””” “”” അതിന് മാത്രം എന്ത് പ്രശ്നം വരാനാ? അവളെ നോക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാ..

എന്റെ പെണ്ണാ അത്””” “””നിന്റെ പെണ്ണ്…! അവൾ കാര്യമെല്ലാം മനസിലാക്കിയാലും നീ ഇത് തന്നെ പറയണം. അവള് തന്നെ നിന്നെ അവളുടെ ജീവിതത്തിൽ നിന്ന് പുറത്താക്കും””” “”” അങ്ങനെയൊന്നും വരില്ല പപ്പാ..ഞാൻ അവളോട് എല്ലാ സത്യവും പറഞ്ഞോളാം. വേണമെങ്കിൽ അവളുടെ കാല് പിടിക്കാം…!””” “”” നീ എന്ത് ചെയ്തിട്ടും കാര്യമില്ല. അവൾക്ക് നഷ്ടമായത് നിനക്ക് തിരിച്ച് നൽകാൻ കഴിയില്ല..””” “”” അമ്മേ… അമ്മയെങ്കിലും പറ.. അമ്മയ്ക്കറിയില്ലേ എന്നെ…!!””” അമ്മയുടെ അടുത്തായി നിലത്ത് മുട്ടുകുത്തിയിരുന്ന് കൊണ്ടവൻ ദയനീയമായി ചോദിച്ചു. “””മോനെ…

അച്ഛൻ പറയുന്നതിലും കാര്യമുണ്ട്. ഒരാൾക്കും പെട്ടെന്ന് പൊറുത്ത് തരാൻ പറ്റാത്ത തെറ്റാ നീ ചെയ്തത്. അവളുടെ സ്ഥാനത്ത് ഞാനാണെങ്കിലും ഒരിക്കലും നിന്നെ അംഗീകരിക്കാൻ സാധിക്കില്ല””” “””ഇല്ലമ്മേ… അവൾ എന്നെ തള്ളി പറയില്ല. അറിയാതെ അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ… അതിന് ഇത്രയും കാലം ഞാൻ നീറിയില്ലേ?””” “””നീയെങ്ങനെ അവളോട് മാപ്പ് ചോദിക്കുമെന്നാ…!! പറയാൻ.. നീ ഒറ്റ ഒരുത്തൻ കാരണമാ നയനീത് മരിച്ചത്. അത് മറക്കണ്ട. നിന്റെ വാശിയല്ലായിരുന്നോ ഞാൻ അന്നേ പറഞ്ഞതാ അവനത് വിട്ട് കൊടുക്കാൻ.. നീ കേട്ടില്ല. അവന് മുമ്പിൽ തോറ്റ് കൊടുക്കില്ല എന്ന വാശി.

നീ തന്നെയല്ലേ ആ ലോറിക്കാരനേ ഏർപ്പാടാക്കിയത്?””” വാതിൽ മറവിൽ എല്ലാം മറഞ്ഞ് കൊണ്ട് കേട്ടിരുന്ന നയന ഞെട്ടി തരിച്ചിരുന്നു പോയിരുന്നു. “”” ഇല്ലച്ഛാ… ഞാനല്ല! ശരിയാ വാശിയായിരുന്നു. പക്ഷേ അവനെ കൊല്ലാൻ ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. അവൻ എന്റെ കൂടപിറപ്പല്ലേ..പെട്ടെന്ന് അവനിൽ നിന്നൊരു ചതി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവനാണ് ആ പെൺകുട്ടിയെ പറഞ്ഞ് വിട്ടത് എന്നറിഞ്ഞപ്പോൾ തകർന്ന് പോയി. വെറുപ്പായി പോയി. അവനെ ഒന്ന് കേൾക്കാൻ പോലും നിൽക്കാതെ പറഞ്ഞ് വിട്ടു. ഒടുവിൽ ആ ബിസിനസ് ഡീൽ അവൻ തട്ടിയെടുത്തു എന്നറിഞ്ഞപ്പോൾ അതിൽ സൈൻ ചെയ്യാതിരിക്കാൻ അവനെ തടയാനാ ഞാൻ ശ്രമിച്ചത്. ഞാനല്ല ആ ലോറി വിളിച്ചത്. ഞാനല്ല അവനെ കൊന്നത്”””

“”” വെറുതെ കളവ് പറയണ്ട നന്ദാ.. ആ ലോറി ഡ്രൈവർ പറഞ്ഞത് നിന്റെ പേരാ..””” “”” സത്യായിട്ടും ഞാനല്ല. ഇതിന് പിറകിൽ ആരോ ഉണ്ട്.. ഇത്രയും കാലം എന്റെ നയനീതിനെ കൊന്നവരെ തിരഞ്ഞ് നടക്കായിരുന്നു. യാദ്യശ്ചികമായാ നയന എന്റെ മുമ്പിൽ വന്നത്. ഇനി എന്റെ മുന്നിൽ ആകെ ഒരാഗ്രഹമേ ഉള്ളൂ.. നയനയെ എങ്കിലും സംരക്ഷിക്കണം. നയനീതിന് വേണ്ടി എനിക്കത് മാത്രമേ ചെയ്യാൻ പറ്റൂ””” “”” നീ എങ്ങനെ സംരക്ഷിക്കുമെന്നാ..? ആ ലോറികാരന്റെ കാല് പിടിച്ചിട്ടാ ആ കൊലപാതകം അപകടമായി മാറ്റി നിന്നെ രക്ഷിച്ചത്. ആ നീയാ അവളെ രക്ഷിക്കാൻ പോവുന്നത്. സത്യം അറിഞ്ഞാൽ അവൾ കേസിന് പോവില്ല എന്ന് പറയാൻ പറ്റുമോ നിനക്ക്..? ചിലപ്പോൾ നീ അകത്താകാം..”””

“”” കുഴപ്പമില്ല. അവൾ എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കാം. പക്ഷേ അവൾ എന്നെ വിട്ട് പോയാൽ അതെനിക്ക് താങ്ങില്ല””” “”” ഇവന് വട്ട് മൂത്തിരിക്കാണ്.. ഇതിനു മാത്രം ഇഷ്ടം തോന്നാൻ നിങ്ങൾ തമ്മിൽ നേരത്തെ അറിയാമോ?””” ഒരു പുഞ്ചിരിയായിരുന്നു അതിന് അവൻ നൽകിയ മറുപടി. “”” അവൾ നയനീതിന്റെ സഹോദരിയാ.. ആ ഗുണം മാത്രം മതി അവളെ ഇഷ്ടപ്പെടാനെനിക്ക്””” ഓടി കിതച്ച് കിടക്കയിലേക്ക് മറിഞ്ഞ് വീഴുന്നത് വരെ അവളുടെ മനസ് ആകെ ശൂന്യമായിരുന്നു. ചേട്ടന്റെ മരണത്തെക്കുറിച്ചറിഞ്ഞ കാര്യങ്ങൾ അവളെ അത്രമാത്രം പൊള്ളിച്ചിരുന്നു.

“”ഇല്ല…എന്റെ ചേട്ടൻ ആരെയും ഉപദ്രവിക്കില്ല. ഇതെല്ലാം അയാൾ വെറുതെ പറയുവാ..എല്ലാം അഭിനയമാ””” ഒരു ഭ്രാന്തിയെ പോലെ അവൾ പുലമ്പികൊണ്ടിരുന്നു.. ആരുടെയോ നിഴൽ മുറിയിലേക്ക് വരുന്നത് കണ്ടതും അവൾ വേഗം മുഖം തലയിണയിലമർത്തി. അവളെ ഒന്ന് നോക്കി കൊണ്ട് നന്ദൻ കിടക്കയിലേക്ക് വീണു. അവളുടെ അടുത്തേക്ക് ചേർന്ന് കിടന്ന് കൊണ്ട് നന്ദൻ അവളുടെ കഴുത്തിലായി മുഖം പൂഴ്ത്തി കൊണ്ട് കരഞ്ഞ് കൊണ്ടിരുന്നു. “”” എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്.. എന്നോട് ക്ഷമിക്കില്ലേ നീ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. പ്ലീസ്.. എനിക്കറിയാം നീ ഉണർന്നിരിക്കാണെന്ന്..””” ഒരു തേങ്ങൽ മാത്രമാണ് അവന് മറുപടിയായി അവൾ കൊടുത്തിരുന്നത്. ”

“” എനിക്കറിയാം നീ എല്ലാം കേട്ടെന്ന്. നീ നന്ദനെ പറ്റി ചോദിച്ചു എന്ന് പറഞ്ഞപ്പോഴെ മനസിലായി നിനക്ക് എല്ലാം അറിയാമെന്ന്. എന്തിനാ അഭിനയിച്ചത് എന്ന് ഞാൻ ചോദിക്കില്ല.കാരണം എനിക്കറിയാം..പക്ഷേ എനിക്ക് പറയാനുള്ളത് കൂടി ഒന്ന് കേട്ടൂടെ..!!””” “”” എന്റെ ചേട്ടൻ ചതിക്കില്ല. എന്റെ ചേട്ടൻ ചതിയനല്ല. ഇല്ലാത്തത് പറഞ്ഞ് എന്നെ പറ്റിക്കാൻ നോക്കണ്ട.””” അവന്റെ ഷർട്ടിൽ പിടിച്ച് കുലുക്കി കൊണ്ടവൾ അലറി.. ” “” എനിക്ക് അഞ്ച് ദിവസത്തെ സമയം തരണം..ഞാൻ എന്റെ നിരപരാധിത്വം നിന്റെ മുന്നിൽ തെളിയിക്കും. നിന്റെ ചേട്ടൻ ചതിയനല്ല… എനിക്കറിയാം..!

എനിക്ക് കുറച്ച് സമയം താ..എല്ലാം ഞാൻ തെളിയിച്ച് കാണിച്ച് തരാം””” അവന്റെ പിടിച്ച് തള്ളികൊണ്ടവൾ ദേഷ്യത്താൽ ആർത്ത് വിളിച്ചു. “”” എനിക്കറിയാം ചതിച്ചതാരാണെന്ന്..കൂടുതൽ പറ്റിക്കാൻ നോക്കണ്ട. ഞാൻ കണ്ടതാ തന്നെ.. ഞങ്ങളെ മരിക്കാൻ വിട്ട് താനന്ന് വണ്ടിയിൽ കേറി പോയത് എനിക്കിപ്പോഴും ഓർമയുണ്ട്. കൂടുതൽ അഭിനയം വേണ്ട.. ഒരിക്കലും തന്നോട് ഞാൻ ക്ഷമിക്കില്ല. വെറുപ്പാണ് എനിക്ക് തന്നെ… ഇവിടുന്ന് ഇപ്പോൾ ഇറങ്ങണം. എനിക്ക് തന്നെ കാണണ്ട..””” അവനെ പുറത്താക്കി കൊണ്ടവൾ വാതിൽ കൊട്ടിയടച്ചു. ഇതെല്ലാം കണ്ട് കൊണ്ട് സന്തോഷമൂറുന്ന ആ കണ്ണുകളെ മാത്രം അവർ രണ്ടാളും കണ്ടിരുന്നില്ല.. (തുടരും)

ക്ഷണപത്രം : ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!