ക്ഷണപത്രം : ഭാഗം 12

ക്ഷണപത്രം : ഭാഗം 12

എഴുത്തുകാരി: RASNA RASU

നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ടാണ് മധുസൂദൻ വാതിൽ തുറന്നത്. മുന്നിൽ ചിരിച്ച് കൊണ്ട് ഓടി വന്ന് തന്നെ കെട്ടിപിടിച്ച ആളെ കണ്ടതും അയാളൊന്ന് ഞെട്ടി പോയി.. “””നയു മോളെ…!!!””” “”” അച്ഛാ.. അച്ഛന് ഒന്നും പറ്റിയിലല്ലോ..? അമ്മ എന്നെ വിളിച്ച് അച്ഛന് എന്തോ പറ്റി എന്ന് പറഞ്ഞപ്പോൾ പേടിച്ച് പോയി.””” മുഖത്ത് നിറയെ വേവലാതി നിറച്ച് കൊണ്ട് തന്നെ നോക്കുന്ന നയനയെ അയാൾ ഒരു വിറയലോടെ നോക്കി നിന്നു. പെട്ടെന്ന് തന്നെ അയാളുടെ ചൊടിയിൽ ഒരു വിജയ ചിരി വിരിഞ്ഞിരുന്നു. തന്റെ ലക്ഷ്യം തനിക്ക് മുമ്പിലെത്തി എന്ന നിർവൃതിയിൽ അയാൾ നയു മോളെ ഒന്ന് നോക്കി.

“”” അത് ശരി.. എന്നെ പറ്റിച്ചതാണല്ലേ.. ഞാൻ ഇത്രയും ദിവസം ഇങ്ങോട്ട് വരാത്തത് കൊണ്ട് ഇറക്കിയ നമ്പരാണോ ഇത്? എന്നാലും ഇതിത്തിരി കൂടി പോയി. എന്റെ ഹൃദയം പുറത്ത് ചാടാഞ്ഞത് ഭാഗ്യം””” ഒന്ന് ചിരിച്ച് കൊണ്ടവൾ അകത്തേക്ക് കയറിയതും എന്തോ ഓർത്തെന്നപോൽ അയാൾ നാലുപാടു നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് വാതിൽ പൂട്ടി.. “”” എന്റെ മോള് പേടിച്ച് പോയോ? എല്ലാം നിന്റെ അമ്മയുടെ പണിയാ..ഞാനാദ്യമേ പറഞ്ഞതാ വേണ്ടാ എന്ന് കേൾക്കണ്ടേ.. ഇപ്പോൾ അമ്മയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയിട്ടുണ്ട്””” ഒരു ഭാവവ്യത്യാസവുമില്ലാതെ പറയുന്ന മധുസുദനനെ അവൾ വേദനയോടെ നോക്കി നിന്നു പോയി.

ഒരാൾക്ക് ഇത്ര എങ്ങനെ അധപതിക്കാൻ സാധിക്കും എന്നായിരുന്നു അവളുടെ മനസ്സിൽ.. “”” ഇത്രയും വൈകിയപ്പോൾ ഞാൻ കരുതി മോള് വരില്ലെന്ന്. അല്ല മോൾക്ക് ഇന്ന് ഓഫീസില്ലെ?””” ഉള്ളിലെ പതർച്ച മറച്ച് പിടിച്ച് കൊണ്ടവൾ അയാളെ നോക്കി ഇല്ലെന്ന് തലയാട്ടി. പെട്ടെന്നാണ് മൊബൈലിൽ മെസേജ് നോട്ടിഫിക്കേഷൻ വന്നത്. നന്ദനാണ്. അവളത് അച്ഛൻ കാണാതെ വായിച്ചു. * ഞങ്ങൾ പിറക് വശത്തുണ്ട്. ഡോർ ലോക്ക് ആണ്. എങ്ങനെയെങ്കിലും അച്ഛന്റെ ശ്രദ്ധ മാറ്റി പിറകിലെ വാതിൽ തുറക്ക്* മെസേജ് വായിച്ചതും അവൾ പെട്ടെന്ന് തന്നെ നിർത്താതെ ചുമച്ച് കൊണ്ടിരുന്നു. “”” അച്ഛാ… കുടിക്കാൻ വെള്ളം.. ക്ഫു..””” “”” എന്ത് പറ്റി? ഞാനിപ്പോൾ വരാം…”

“” അടുക്കളയിലേക്ക് അയാൾ തിരിഞ്ഞതും നയന വേഗം പിറകിലേ വാതിലിന്റെ കൊളുത്ത് മാറ്റി കൊണ്ട്. Done എന്ന് മൊബൈലിൽ മെസേജ് അയച്ചു. എന്നാൽ വെള്ളം എടുക്കുന്നതിനിടയിൽ അയാൾ കൈയ്യിൽ കത്തി കൂടി എടുത്ത് ഒളിപ്പിക്കുന്നത് നയന ശ്രദ്ധിച്ചിരുന്നില്ല. “””മോളെ വെള്ളം.. എന്തായാലും ഞാൻ നിന്നെ കാണാൻ ഇരിക്കുവായിരുന്നു””” “”” എ..എന്താ അച്ഛാ..?””” “”” ഒന്നുമില്ലടാ… ഒരു മിനിറ്റ് ഞാനിപ്പോൾ വരാം..””” എന്തോ എടുക്കാനായി അയാൾ മുറിയിലേക്ക് പോയതും നന്ദനും അർഥവും ശബ്ദമുണ്ടാക്കാതെ പമ്മി കൊണ്ട് അടുത്തുള്ള മുറിയിൽ കയറി ഒളിച്ചു. കൈയിലെന്തോ ഫയലുമായി വരുന്ന അച്ഛനെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു നയന.. ”

“” എന്താ അച്ഛാ ഇത്?””” ഫയൽ വാങ്ങി കൊണ്ടവൾ ഒന്ന് നോക്കി. “”” ഇത് നയനീതിന്റെ ബിസിനസുമായി ബന്ധപ്പെട്ട ഫയലാ മോളെ.. ഇതിലൊന്ന് ഒപ്പ് ഇട്””” ചിരിച്ച് കൊണ്ട് പറയുന്ന അയാളെ ഒരു ഭയത്തോടെ നോക്കിയവൾ.. “”” ഇതിൽ ഞാനെന്തിനാ ഒപ്പിടുന്നത്?””” “”” അത്..പിന്നെ.. അവൻ മരിച്ചതിൽ പിന്നെ അവന്റെ കമ്പനി ആകെ പ്രശ്നത്തിലാ.. പണത്തിന്റെ പ്രശ്നവും എല്ലാം ഉണ്ട്. അപ്പോഴാ ഞാനറിയുന്നത് അവൻ ഒരു കമ്പനിയുമായി എന്തോ ഡീൽ സൈൻ ചെയ്തിട്ടുണ്ടെന്ന്. ആ ലാഭം കിട്ടിയാൽ നമ്മൾ രക്ഷപ്പെടും.. അതിന് മോളുടെ സൈൻ വേണം. അവൻ മോളുടെ പേരിലാ ഇപ്പോൾ കമ്പനി എഴുതി വച്ചിരിക്കുന്നത്. അത് ഒന്ന് മാറ്റണ്ടേ.. അത് അച്ഛന്റെ പേരിലേക്ക് മാറ്റിയിരുന്നെങ്കിൽ നമുക്ക് രണ്ടാൾക്കും നന്നാവും.. അതിന്റെ പേപ്പറാ ഇത്.. മോളിത് ഒപ്പിട്”””

“”” അതെന്തിനാ അച്ഛാ.. വേണ്ട.. ചേട്ടൻ എന്റെ പേരിൽ കമ്പനി എഴുതി വച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ വല്ല ലക്ഷ്യവും കാണും. ഞാൻ സംസാരിക്കാം നമ്മളുമായി ഡീൽ സൈൻ ചെയ്ത കമ്പനിയോട്..””” “”” അത് വേണ്ട.. കണ്ടവരുടെ മുമ്പിൽ കൈ നീട്ടരുത്. നീയിത് ഒപ്പിട്ടെ.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ..!””” “”” ഞാൻ പറഞ്ഞില്ലെ ഇതിൽ ഒപ്പിടില്ലെന്ന്.. ഞാൻ നോക്കാം ചേട്ടന്റെ ഓഫീസ്””” “”” ഒപ്പിടടീ…….!!!!”””” ഒളിപ്പിച്ച് വച്ച കത്തി അവൾക്ക് നേരെ ചൂണ്ടി കൊണ്ടയാൾ ഭ്രാന്ത് പിടിച്ചവനപ്പോലെ അലറി. നന്ദൻ അവൾക്കരികിലേക്ക് ഓടാൻ ശ്രമിച്ചതും അർഥവ് പിടിച്ച് വച്ചു. എന്നാൽ നയന ഒരു ചിരിയോടെ അയാൾക്ക് മുന്നിലായി നിന്നു. “”” എന്താക്കും അച്ഛൻ? ഈ കത്തി കൊണ്ട് എന്നെ കൊല്ലുമോ?

എന്റെ ചേട്ടനെ കൊന്നപോലെ എന്നെയും തീർത്താൽ പണമെല്ലാം അച്ഛന് സ്വന്തമാവുമല്ലോ അല്ലേ?””” അവളുടെ പുച്ഛം കലർന്ന സംസാരം കേട്ട് ആദ്യമൊന്നയാൾ ഞെട്ടിയെങ്കിലും പിന്നീട് ഒരു പൊട്ടിചിരിയോടെ അയാൾ അവളെ നോക്കി. “”” അപ്പോൾ എന്റെ മോൾ എല്ലാം അറിഞ്ഞു. ഇനി പ്രശ്നമില്ല. നിനക്ക് മനസിലായല്ലോ ഈ അച്ഛനെ? ഇനി സമയം കളയണ്ട ഇതിൽ ഒപ്പിട്.. വെറുതെ എന്നെ കൊണ്ട് അരുതാത്തത് ചെയ്യിക്കണ്ട. ആകെ ഒരു മോൾ കൂടിയേ നിന്റെ അമ്മക്ക് ബാക്കിയുള്ളൂ””” ആകെ തളർന്ന് പോയിരുന്നു നയന. ഇങ്ങനെയൊരു ദിവസവും തന്റെ മുന്നിൽ സമാഗതമാവുമെന്നവൾ കരുതിയിരുന്നില്ല.

ഇത്രയും കാലം തന്നെ ചേർത്ത് പിടിച്ച് ജീവിക്കാൻ പഠിപ്പിച്ചയാൾ തന്നെ തന്നോട് ഇങ്ങനെ ഒരു ചതി കാണിക്കുമെന്നവൾ വിശ്വസിച്ചിരുന്നില്ല. പണം ഒരാളെ ഇത്രയും മാറ്റുമോ? “”” ഒപ്പിടാം.. ആദ്യം എനിക്കറിയണം ഈ ഫയലിൽ സത്യത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്നും എന്റെ ചേട്ടനെ എന്തിനാ കൊന്നതെന്നും..എന്തിനാ എന്നെയും കൊല്ലാൻ ശ്രമിച്ചത്?””” നിറയുന്ന കണ്ണുകൾ അടക്കി നിർത്തി കൊണ്ടവൾ മനസിനെ കല്ലാക്കി നിർത്തി കൊണ്ട് ചോദിച്ചു. ‘””ഓ.. ഇമോഷണൽ ഡ്രാമ.. അതെങ്ങനെയാ അമ്മയുടെ അല്ലെ മോൾ.. ഇതേ ഡ്രാമ കളിച്ചത് കൊണ്ടാ ഞാനാ സാധനത്തിനെ കെട്ടേണ്ടി വന്നത്. നിനക്കറിയോ ആ സൃഷ്ടിത് ന്റെ ഭാര്യയില്ലേ..! എനിക്ക് വേണ്ടി പറഞ്ഞ് വച്ചതായിരുന്നു.

കൃത്യസമയത്ത് അവളെ അവൻ കൈക്കലാക്കി. ഞാനിവിടെ നിന്റെ അമ്മ എന്ന് പറയുന്ന സാധനത്തിനെയും കെട്ടേണ്ടി വന്നു. കൈയിൽ വന്ന പണമായിരുന്നു നിന്റെ അമ്മ കാരണം നഷ്ടമായത്. എന്നിട്ടും എല്ലാം സഹിച്ചു. നയനീതും നീയും ഉണ്ടായതോടെ എല്ലാം മറന്ന് തുടങ്ങിയതാ.. പക്ഷേ എല്ലാം തട്ടിതെറിപ്പിച്ച് കൊണ്ട് നിന്റെ ചേട്ടൻ ആ സൃഷ്ടിതിന്റെ മകനുമായി കമ്പനി തുടങ്ങാൻ പ്ലാനിട്ടു. അവരുടെ കൂട്ട് കെട്ട് കാണുമ്പോഴെ എനിക്ക് കലി കയറുമായിരുന്നു. ഒരുപാട് പറഞ്ഞു നിന്റെ ചേട്ടനോട് ആ കൂട്ട് അവസാനിപ്പിക്കാൻ. കേട്ടില്ല. അവസാനം അവരെ രണ്ടാളെയും തെറ്റിക്കാൻ ഒരവസരവും കാത്ത് നിന്നു. അവന്റെ കമ്പനിയിലൂടെ ഉണ്ടാകുന്ന ലാഭം സൃഷ്ടിതിന്റെ മകനുമായി വീതം വെക്കുക എന്ന് ഓർത്തപ്പോൾ തന്നെ എനിക്ക് വെറുപ്പ് തോന്നി..

അങ്ങനെയിരിക്കുമ്പോഴാ അവന്റെ കമ്പനിയുടെ ഫസ്റ്റ് ഡേയുടെ ആഘോഷം നടക്കുന്ന കാര്യം അറിഞ്ഞത്. കിട്ടിയ അവസരം മുതലാക്കി നടരാഷിന്റെ ഡ്രിങ്കിൽ Sleeping Pills കലക്കി ഒരു പെണ്ണിന്റെ റൂമിലാക്കി അവളോട് നയനീതാണ് അവളെ ഇവിടെ എത്തിച്ചത് എന്ന് പറയാൻ ഏർപ്പാടാക്കി… പോലീസ് പിടിച്ച് അവൻ നാണം കെടുക എന്നായിരുന്നു പ്ലാൻ.. പക്ഷേ അത് നടന്നില്ല. എന്നാലും രണ്ടാളും രണ്ട് വഴിക്കായി. അപ്പോഴാ സൃഷ്ടിത് വേന്ദ്രനാഥുമായി ഡീൽ ഉറപ്പിക്കാൻ പ്ലാനിട്ടത്. അതെങ്ങാനും നടന്നാൽ അവർ വീണ്ടും വളരും.. എനിക്കത് താങ്ങില്ലായിരുന്നു. അവരുടെ തകർച്ചയായിരുന്നു എനിക്ക് കാണേണ്ടത്. അത് കൊണ്ടാ നയനീതിനെ പിരി കേറ്റി അവന്റെ മനസിൽ വിഷം കുത്തിയിറക്കി ആ ഡീൽ തട്ടിയെടുത്തത്.

പക്ഷേ അപ്രതീക്ഷിതമായി എന്റെ സത്യം അവൻ തിരിച്ചറിഞ്ഞിരുന്നു. അതോടെ ഞങ്ങൾ തമ്മിൽ വഴക്കും ബഹളവുമായി. ആ ഡീൽ തിരിച്ച് അവന് നൽകുമെന്ന് വാശിയോടെ അവൻ പറഞ്ഞതും തനിക്ക് ചുറ്റും ലോകം തകരുന്നത് പോലെയാ എനിക്ക് തോന്നിയത്. ആ സൃഷ്ടിത് ന്റെ മുമ്പിൽ തോൽക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. അപ്പോൾ എന്റെ മനസിൽ ആകെ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.. എങ്ങനെയെങ്കിലും നയനീതിനെ തടയുക. അതിനായി ഞാൻ വീരിനെ ഏർപ്പാടാക്കി. മാധുരിയുടെ മകൻ വീരുമായി ഞാൻ നേരത്തെ കൂട്ടായിരുന്നു. അവന്റെ അച്ഛൻ മരിക്കാൻ കാരണം സൃഷ്ടിത് ആണെന്ന് ഞാൻ അവനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അവനിലും പക ഉണ്ടാക്കി. ഞങ്ങൾ ഒരുമിച്ചാ എല്ലാം ചെയ്തത്.

പക്ഷേ നയനീതിന്റെ കൂടെ നീയും ഉണ്ടാവുമെന്ന് അവസാന നിമിഷമാ നിന്റെ വിവരമില്ലാത്ത അമ്മ പറഞ്ഞത്. അവൻ നിന്നെ കൂട്ടാൻ പോയതാ എന്നറിഞ്ഞപ്പോൾ തടയാൻ ഞാൻ ശ്രമിച്ചതാ. പക്ഷേ വൈകിപ്പോയി. എന്നാലും വിഷമം തോന്നിയില്ല. വിജയിക്കണമെങ്കിൽ ചിലത് ത്യാഗവും ചെയ്യണമല്ലോ. നിന്റെ ചേട്ടനും അങ്ങനെയാണെന്ന് കരുതി. അയാളുടെ കമ്പനി എന്തായാലും തകർന്നു. അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാ ആ നടരാഷിന്റെ വളർച്ച… ആ കമ്പനിയെ അവൻ വീണ്ടും വളർത്തി. പക്ഷേ നിന്നിൽ അപ്പോഴേക്കും പക നിറഞ്ഞിരുന്നു. അത് വച്ച് തന്നെ ഞാൻ കളിച്ചു. അവനെ കൊണ്ട് നിന്നെ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചത് തന്നെ അവനെ നശിപ്പിക്കാനാ.. പക്ഷേ നാശം.. അമ്മയുടെ സ്വഭാവമല്ലെ..

എല്ലാം നീ കൊളമാക്കി. നീ അതിന് പകരം നിന്റെ ചേട്ടന്റെ മരണത്തിന്റെ പിന്നാലെ തിരിഞ്ഞു. മാധുരിയുടെ സഹായത്തോടെ അവിടെ നടക്കുന്നതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. അവളെ മകനെ കൊല്ലും എന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ അവളെല്ലാം അനുസരിച്ചു. അന്ന് നീയും നടരാഷും നയനീതിനെ പറ്റി സംസാരിച്ചത് മാധുരി കേട്ടിരുന്നു. അതോടെ സത്യമെല്ലാം പുറത്ത് വരും എന്ന ഭയം മനസിൽ നിറഞ്ഞു. അതാ മാധുരിയോട് പറഞ്ഞ് നിനക്ക് വിഷം തരാൻ പറഞ്ഞത്. ബോധം കെട്ട് കിടക്കുന്ന നിന്നെ ബാക്കി ജീവനുണ്ടെങ്കിൽ തീർക്കാൻ വീർ നെ ഏർപ്പാടാക്കി. പക്ഷേ ഏതോ പെണ്ണ് വന്ന് എല്ലാം ചളമാക്കി. ഇപ്പോൾ ഞാൻ തന്നെ ഒരു വല വിരിച്ചു.

നീയതിൽ സമർത്ഥമായി വീഴുകയും ചെയ്തു.. ഈ ഫയലിൽ കൂടി ഒപ്പിടുന്നതോടെ എല്ലാ പണവും എന്റെ അടുത്താവും. സൃഷ്ടി ത് ഗ്രൂപ്പിന്റെ പണവും എനിക്ക് വേണം. അതിനാ നിന്നെ കൊണ്ട് നടരാഷ് നെ കെട്ടിച്ചതും. അത് കൊണ്ട് പൊന്ന് മോള് ഒപ്പിട്.അച്ഛന് വേറെ പണിയുള്ളതാ…!!””” “”” You bloody….!! ച്ചെ.. താനൊരു അച്ഛനാണോ? അറപ്പ് തോന്നുവാ എനിക്ക്.. തന്നെ ഇത്രയും കാലം ഞാൻ അച്ഛൻ എന്ന് വിളിച്ചില്ലെ.. ഈ നാക്ക് അറിയാൻ തോന്നുവാ…!! ഞാൻ ഒപ്പിടില്ല. ഇതിൽ ഒപ്പിട്ടാൽ അത് എന്റെ ചേട്ടന്റെ മരണത്തോട് ഞാൻ ചെയ്യുന്ന അനീതിയാവും””” “”” മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല. ഓകെ.. എന്നാൽ പൊന്ന് മോള് ബൈ പറയാൻ റെഡിയായിക്കോ…!!””” അവൾക്ക് നേരെ കത്തി വീശി കൊണ്ട് അയാൾ അലറിയതും പിറകിൽ നിന്ന് അർഥവും നന്ദനും ചാടി വീണ് കൊണ്ട് അയാളെ പിടിച്ചു. “”” കളി അവസാനിച്ചു അച്ഛാ..

നിർത്തിയേക്ക് ഇനി..എല്ലാം പോലീസിന് അയച്ച് കൊടുത്തു. താനിപ്പോ ഇവിടെ പറഞ്ഞത് വരെ voice record ചെയ്തു..””” “”” അത് ശരി അപ്പോൾ എല്ലാരും അറിഞ്ഞ് കൊണ്ടാണല്ലേ.. അപ്പോൾ എല്ലാരും ചാവാൻ ഇറങ്ങിയതാണോ?””” “”” അച്ചു.. ഇയാളുടെ കൈ കെട്ട്.. ഇയാളിനി അനങ്ങാൻ പാടില്ല”” നന്ദൻ നിർദ്ദേശം നൽകിയതും അർഥവ് കയർ കൊണ്ടയാളെ ബന്ധിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ കത്തി അവന് നേരെ വീശി. അത് തടയാൻ ശ്രമിച്ച നയനയുടെ വയറിൽ കത്തി കയറി.. “”” ആാാാ…!!!””” വേദനയോടെ നിലത്തേക്ക് വീഴുന്ന നയനയെ കണ്ടതും നന്ദൻ തരിച്ച് പോയി. ഓടി അവൾക്ക് സമീപം എത്തുമ്പോഴും അവൾ വേദന കടിച്ച് പിടിച്ച് നിന്നു. “”” നന്ദേട്ടാ…!!!””” “””നയു.. ഡാ.. ഒന്നുമില്ല… കുറച്ച് നേരം..

ഇപ്പോൾ ഹോസ്പിറ്റലിൽ പോവാം..””” “”” അയാളെ വെറുതെ വിടരുത്..പ്ലീസ്..എന്നോട് നന്ദേട്ടൻ ക്ഷമിക്കണം. ഞാൻ ഒന്നും അറിയാതെ ഒരുപാട് വേദനിപ്പിച്ചു. മാപ്പ്…””” “””നീയിതെന്തോന്നാ പറയുന്നത്? നിനക്ക് വയ്യ.. മിണ്ടരുത്.. നമുക്ക് ഹോസ്പിറ്റലിൽ പോകാം..””” നന്ദൻ നയനയെയും എടുത്ത് കൊണ്ട് വണ്ടിയിലേക്ക് പാഞ്ഞു. നേരത്തെ വിളിച്ച് പറഞ്ഞത് പ്രകാരം പോലീസ് അവിടെ എത്തിയിരുന്നു. മധുസുദനനെ പോലീസിന് വിട്ട് കൊടുത്ത് കൊണ്ട് അർഥവും നന്ദന് പിറകിലായി പാഞ്ഞു. ദിവസങ്ങൾ ശരവേഗത്തിൽ പൊയ്മറഞ്ഞു കൊണ്ടിരുന്നു. നയനയുടെ അമ്മയെ സമാധാനിപ്പിക്കാനായിരുന്നു പ്രയാസം.

സ്വന്തം ഭർത്താവിന്റെ ദുഷ്ടത്തരവും മകന്റെ മരണത്തിന്റെ കാരണവും അവരെ വല്ലാതെ തളർത്തിയിരുന്നു.. കുറച്ച് കാലം മാനസികമായി തളർന്ന അവരെ നോക്കാൻ നയന വീട്ടിൽ തന്നെ നിന്നു. അന്നത്തെ കത്തിയുടെ മുറിവ് അവളുടെ ശരീരത്തിൽ നിന്ന് മാത്രമേ ഉണങ്ങിയിരുന്നുള്ളൂ.. അവളുടെ മനസിലേറ്റ മുറിവ് വളരെ വലുതായിരുന്നു. പണ്ടത്തെ കുട്ടി കളിയെല്ലാം എങ്ങോ പോയ്മറഞ്ഞിരുന്നു. ഇപ്പോൾ അവൾ അധികം ചിരിക്കാരോ സംസാരിക്കാരോ ഇല്ല. പലപ്പോഴും ശൂന്യതയിലേക്ക് കണ്ണും നട്ടിരിക്കുന്നത് കാണാം. അവളുടെ അവസ്ഥ മനസിലായിരുന്നത് കൊണ്ട് തന്നെ നന്ദനും അവളോട് ഒന്നും പറഞ്ഞിരുന്നില്ല. മധുസുദന് ഒപ്പം വീരിനും കൊലപാതക ശ്രമത്തിന് 12 വർഷം ജീവപര്യന്തം ശിക്ഷ ലഭിച്ചു.

കോടതിയിൽ പോലും അയാളുടെ മുഖത്ത് കുറ്റബോധത്തിന്റെ ഒരു അംശം പോലും കാണാൻ ഉണ്ടായിരുന്നില്ല. നയനയും അമ്മയും നോർമലായി വരുന്നതും കാത്ത് നന്ദൻ കാത്തിരുന്നു. ഇതിനിടയിൽ വർഷ യെ തിരിച്ച് ജോലിക്കെടുത്തു. ഇപ്പോഴും അർഥവും വർഷയും തമ്മിൽ വഴക്കാണ്. കോഫി തൂകൽ മഹാമഹം ഇപ്പോഴും അവർ പരസ്പരം തുടർന്ന് കൊണ്ടിരിക്കുന്നു. ഒരിക്കൽ അപ്രതീക്ഷിതമായി വന്ന കോളാണ് നന്ദനെ പൂർണമായും തളർത്തി കളഞ്ഞത്. “”” ഹലോ.. ഞാൻ ശരത്താണ്. എനിക്കൊന്ന് കാണണം””” സൂര്യാസ്തമയവും കണ്ട് ബീച്ചിന് അടുത്തുള്ള ബെഞ്ചിലായി ശരത്തും നടരാഷും ഇരുന്നു.

കുറച്ച് നിമിഷം രണ്ടാളും ഒന്നും പറഞ്ഞിരുന്നില്ല. “”” താൻ കരുതുന്ന പോലെ നയനയെ ഞാൻ പറ്റിച്ചതൊന്നുമല്ല കേട്ടോ.. എനിക്കവൾ എന്റെ അനിയത്തി കുട്ടിയാ. നയനീതിന്റെ കളി കൂട്ടുകാരനാ ഞാൻ.. അവൻ മരണ കിടക്കയിൽ എന്നെ ഏൽപ്പിച്ച് പോയതാ നയനയെ.. സ്വന്തം അനിയത്തിയെ പോലെയാ നോക്കിയത്. അവളുടെ ഉള്ളിൽ വളർന്ന് വരുന്ന പക കണ്ട് പലപ്പോഴും ഭയന്നിട്ടുണ്ട്. നയനീതിനെ പോലെ അവൾക്കും വല്ലതും സംഭവിച്ചാലോ എന്ന ഭയമായിരുന്നു. നിന്നെ തിരഞ്ഞ് കണ്ട് പിടിച്ചപ്പോൾ ഞാനവളോട് അപേക്ഷിച്ചതാ ഒന്നും വേണ്ടെന്ന്. അവൾ കേട്ടില്ല. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു എന്ന വ്യാജ വാർത്ത പരത്തി തന്നെ വരുത്താനായിരുന്നു അവളുടെ ലക്ഷ്യം..പിന്നെ നടന്നത് തനിക്കറിയാലോ..

പാവമാ അവൾ.. ഒന്നും ചിന്തിക്കാതെ പെരുമാറുന്ന പ്രകൃതം. ഇപ്പോൾ വല്ലാത്ത ഒരു മനോഭാവമാ അവൾക്ക്. പണ്ടത്തെ നയന എവിടെയോ പോയി മറഞ്ഞ പോലെ. സത്യത്തിൽ വല്ലാത്ത വിഷമം തോന്നി അവളെ കണ്ടപ്പോൾ.. അവൾ തന്നോട് സംസാരിക്കാറില്ലെന്ന് അവളുടെ സ്വഭാവത്തിൽ നിന്ന് മനസിലായി. അതാ തന്നെ കാണണം എന്ന് പറഞ്ഞത്””” ഒന്ന് നിർത്തി കൊണ്ടവൻ വീണ്ടും തുടർന്നു. “”” അവൾക്ക് പേടിയാണ് നടരാഷ്.. സ്നേഹിച്ചവരെല്ലാം ചതിക്കുകയോ നഷ്ടപ്പെടുകയോ ആണ് അവളുടെ ജീവിതത്തിൽ. ആരെ വിശ്വസിക്കണം എന്നവൾക്ക് അറിയില്ല ഇപ്പോൾ. സ്വന്തം അച്ഛൻ ഇങ്ങനെ ചെയ്യുമെന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. തന്നെയും നഷ്ടപ്പെടുമോ എന്ന ഭയം അവൾക്കുണ്ട്.

അതാണ് തന്നെ അകറ്റിനിർത്തുന്നത്. അവളുടെ കൂടെ ഉണ്ടായാൽ തനിക്കും അപകടമാണെന്നാ അവൾ പറയുന്നത്.. കുറ്റബോധമാണ് അവൾക്ക്. തന്നെ വിശ്വസിച്ചിലല്ലോ എന്ന്, തന്നെ അവൾ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചതാണെന്നാ അവൾ പറയുന്നത്. അവളും കുടുംബവും കാരണമാ തനിക്ക് വിഷമം ഉണ്ടായതെന്ന്. താൻ അവളെ വെറുക്കുമെന്ന്. അതാ കാണാൻ വരാത്തതെന്ന്…!!””” “”” ശരത്ത് അങ്ങനെയൊന്നും ഇല്ല. ഞാനവളോട് സംസാരിക്കാം.. ഇത്രയും ദിവസം അവളെ മനപ്പൂർവ്വം ശല്യപ്പെടുത്താതിരുന്നതാ.. അവളുടെ അവസ്ഥ ഒന്ന് ശരിയാവട്ടെ എന്ന് കരുതി. അവൾക്ക് താങ്ങായി ചെന്നപ്പോൾ അവൾ ബഹളമുണ്ടാക്കുവാ ചെയ്തത്. അവളെ കൂടുതൽ ടെൻഷനടിപ്പിക്കണ്ട എന്നേ കരുതിയിരുന്നുള്ളൂ..

അവളില്ലാതെ എനിക്ക് പറ്റില്ല. അവള് വന്ന ശേഷമാ എന്റെ ജീവിതത്തിന് തന്നെ ഒരു അർത്ഥം ഉള്ളത് പോലെ തോന്നിയത്. എനിക്കത്രയും ഇഷ്ടമാ അവളെ.. ഞാനവളെ ദയയുടെ പേരിൽ കല്യാണം കഴിച്ചതല്ല. ശരിക്കും ഇഷ്ടമായിട്ട് തന്നെയാ.. അവളോട് ഒന്ന് പറ.. അവൾക്ക് എത്ര സമയം വേണമെങ്കിലും ഞാൻ കൊടുക്കാം. കാത്തിരിക്കാൻ ഞാൻ തയ്യാറാ.. എന്നെ ഉപേക്ഷിച്ച് പോകരുത് എന്ന്””” പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. ഒന്ന് ചിരിച്ച് കൊണ്ട് ശരത്ത് അവന്റെ തോളിൽ കൈയ്യിട്ടു. “”” എന്റെ പെങ്ങളുടെ ഭാഗ്യമാ തന്നെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്. ഒരിക്കലും വിട്ട് കളയരുത് അവളെ.. പക്ഷേ അവൾക്കിപ്പോൾ ഒരു മാറ്റം ആവശ്യമാ.. ഇവിടെ നിന്നാൽ അവൾ പലതും ചിന്തിച്ച് കൂട്ടും.

ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ കാണുന്നുള്ളൂ.. ഞാനവളെ അമേരിക്കയ്ക്ക് കൊണ്ട് പോവട്ടെ? കുറച്ച് കാലം അവിടെ നിൽക്കട്ടെ അവൾ..””” നെഞ്ച് പിളരുന്ന പോലെയാണ് നന്ദൻ ആ വാക്കുകൾ കേട്ടത്. നെഞ്ച് വല്ലാതെ വേദനിക്കുന്ന പോലെ തോന്നിയവന്.. “”” അമേരിക്കയോ…! അത് വേണോ? അവൾ ഇല്ലാതെ ഞാൻ എങ്ങനെ? ഞാനും വരാം….!””” “”” അത് വേണ്ട നടരാഷ്… അവൾക്ക് കുറച്ച് സമയം വേണം നിങ്ങളെയൊക്കെ ഫേസ് ചെയ്യാൻ.. പേടിക്കേണ്ട.. അധിക കാലമൊന്നും എടുക്കില്ല. അവൾ എന്തായാലും തിരിച്ച് വരും. നിന്നോട് അവൾക്ക് ആത്മാർത്ഥമായ പ്രണയമാണ്.

അധിക നാൾ നിന്നെ കാണാതെ ഇരിക്കാൻ അവൾക്കാവില്ല. കാത്തിരിക്കണം എന്ന് മാത്രമേ എനിക്ക് തന്നോട് പറയാൻ സാധിക്കൂ””” ഒന്ന് ചിരിച്ച് കൊണ്ട് അവനെ കടന്ന് ശരത് നടന്നു. അപ്പോഴും നിസഹായനായി അവിടെ ഇരിക്കുവായിരുന്നു നടരാഷ്.. “”‘നടരാഷ്… ഞങ്ങൾ നാളെ അമേരിക്കയിലേക്ക് തിരിക്കും.  തനിക്ക് അവളെ കാണണ്ടേ?””” അതിന് മൗനമായിരുന്നു അവൻ നൽകിയ മറുപടി. * വേണ്ട…! അവൾ പോയി വരട്ടെ..എന്റെ പഴയ നയനയായി.. കാത്തിരിക്കാം ഞാൻ.. ഈ ജന്മം വരെ* മനസിൽ പലയാവർത്തി ഉരുവിട്ട് കൊണ്ടവൻ കടലിലേക്ക് നോട്ടം പതിപ്പിച്ചു. അപ്പോഴേക്കും രാത്രി സമാഗതമായിരുന്നു ഒരു പുതു പുലരിയുടെ വരവിനായി…

(തുടരും) ഇന്ന് തീർക്കാനാ കരുതിയത്😌😌 ഈ പെണ്ണിന് ഇനി അമേരിക്ക കാണണം പോലും. അവൾ പോയി കണ്ട് വരട്ടെ.. അപ്പോഴേക്കും നന്ദനെ കൊണ്ട് നമുക്ക് വേറെ കെട്ടിക്കാം😒😒 അപ്പോൾ വലിയ കന്മന്റ് പോരട്ടെ.. നാളെ റൊമാൻസ് ഒക്കെ എഴുതാൻ ഉള്ളതാ🙈🙈🙈

ക്ഷണപത്രം : ഭാഗം 11

Share this story