മഴയേ : ഭാഗം 3

മഴയേ : ഭാഗം 3

എഴുത്തുകാരി: ശക്തി കല ജി

ആ ചെറുപ്പക്കാരൻ അവളുടെ മുൻപിൽ കൂടി തിരികെ പോയത് പോലും അറിയാതെ നിന്ന് പോയി…. തിരിഞ്ഞ് നടക്കുമ്പോഴും അവൻ്റെ ചുണ്ടിൽ കുസൃതി ചിരിയുണ്ടായിരുന്നു… അവൻ തേടിയെത്തിയത് കിട്ടിയെന്ന മുഖഭാവമായിരുന്നു…. മഴത്തുള്ളികൾ ഭുമിയിലേക്ക് പതിച്ചു തുടങ്ങി… ഭൂമി തൻ്റെ പ്രണയിനിയെ പുൽകാൻ ആവേശത്തോടെ കാത്തിരുന്ന നിമിഷം….. ചെമ്പക പൂക്കൾ മഴത്തുള്ളികളൊടൊപ്പം മരത്തിൽ നിന്നും പൊഴിഞ്ഞ് മണ്ണിൽ വീണു കൊണ്ടിരുന്നു……. പൂക്കളിൽ കാൽപാദം പതിയാതെ ശ്രദ്ധയോടെ മുൻപോട്ട് നടന്നു… ദാവണി തുമ്പ് ചുറ്റി പിടിച്ച് കൊണ്ട് അമ്പലനടയുടെ മുൻപിൽ നിന്ന് കൊണ്ട് തൊഴുതു.. ” ൻ്റെ കൃഷ്ണാ എപ്പോഴും എല്ലാവർക്കും തുണയാവണേ”

എന്ന് കൈകൂപ്പി തൊഴുതു പ്രാർത്ഥിച്ചു… മുത്തശ്ശനപ്പോഴേക്ക് തെഴുത് പ്രസാദവുമായി അവളുടെ അരികിലെത്തിയിരുന്നു… മുത്തശ്ശൻ അവളുടെ നെറ്റിയിൽ കളഭം തൊട്ട് കൊടുത്തു…. കളഭത്തിൻ്റെ തണുപ്പ് നെറ്റിയിൽ നിന്ന് മനസ്സിലേക്കും പടർന്നു…. മുത്തശ്ശൻ്റെ കൈയ്യിൽ നിന്നും ഇലക്കീറിലെ പ്രസാദം വാങ്ങി ഭദ്രമായി വലത് കൈവെള്ളയ്ക്കുള്ളിൽ ഒതുക്കി പിടിച്ചു…. കുടയെടുത്തത് കൊണ്ട് നിവർത്തി പിടിച്ച് കൊണ്ട് വേഗം വീട്ടിലേക്ക് നടന്നു… മുത്തശ്ശൻ ഉത്സാഹത്തോടെ പരിചയക്കാരോട് സംസാരിക്കുന്നത് കണ്ടപ്പോൾ മനസ്സുനിറഞ്ഞു… വീട്ടിലേക്ക് തിരിയുമ്പോൾ ഒരു ബൈക്ക് അവരേയും കടന്ന് പോയി… ഉത്തര തിരിഞ്ഞ് നോക്കിയതും ബൈക്കിൽ നിന്ന് അമ്പലത്തിൽ കണ്ട ചെറുപ്പക്കാരൻ എത്തി നോക്കുന്നുണ്ടായിരുന്നു…

അവൾ വേഗം മുഖം തിരിച്ച് മുത്തശ്ശനൊപ്പം വീട്ടിലേക്ക് നടന്നു… മുത്തശ്ശൻ പതിവിലും ഉന്മേശവനായി തോന്നി… കുറേ കാലത്തിന് ശേഷം ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു… ഉത്തര അടുക്കളയിൽ പോയി അമ്മയ്ക്കും ഉണ്ണിക്കും നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.. … പ്രസാദം പൂജാമുറിയിൽ കൊണ്ടുവച്ചു തിരിഞ്ഞു നടന്നപ്പോൾ അവളറിയാതെ ഇലക്കിറിൽ നിന്ന് ഒരു താമരപ്പൂവിതൾ ഭൂമിയിലേക്ക് പതിച്ചു…. എങ്ങ് നിന്നോ വന്ന മാരുതൻ താമര പൂവിതളിനെ തഴുകി തലോടി തറവാടിൻ്റെ പുറത്തേക്ക് കൊണ്ടുപോയി… മുറ്റത്തെ കുഞ്ഞ് അമ്പലത്തിന് ചുറ്റും മൂന്നുവട്ടം വലം വച്ചു…. തുളസിത്തറയും കടന്ന് അവസാനം കാവിൽ ചെന്ന് വീണു…. താമര പൂവിതളിൽ നിന്ന് കുഞ്ഞ് ദേവി ചൈതന്യം ഉയർന്നു വന്നു….

നിമിഷങ്ങൾക്കകം ഒരു വല്യ പ്രകാശത്തോടെ ആ കുഞ്ഞ് ദേവി ചൈതന്യം കാവിനുള്ളിൽ അപ്രത്യക്ഷമായി…. മുറ്റത്തെ കുഞ്ഞു അമ്പലം മുത്തശ്ശിയുടെ കാലം കഴിഞ്ഞ് ആരും പൂജ ചെയ്തിട്ടില്ല…. വിളക്ക് വച്ചിട്ടുമില്ല…. മുത്തശ്ശിയുടെ മരണത്തിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്… ixxxxxxixxxxxxixxxxxxixxxxxxixxxxxxixxxxxx . അച്ഛൻ്റെ മുറിയിലേക്ക് ഞാൻ എത്തി നോക്കി.. ഇപ്പോഴും അവിടെ കട്ടിലിൽ കണ്ണടച്ച് കിടപ്പുണ്ട് എന്ന് തോന്നുo.. പാവം അച്ഛന് അച്ഛൻ്റെ കൂടപ്പിറപ്പിനെയൊക്കെ കാണാൻ ആഗ്രഹമുണ്ടായിരുന്നിരിക്കും…….. . ഇപ്പോൾ താമസിക്കുന്നത് അമ്മയുടെ തറവാടാണ്…. അമ്മയുടെ അച്ഛനാണ് ഇവിടുത്തെ മുത്തശ്ശൻ…. അച്ഛൻ്റെ തറവാട്ടിൽ ഇത് വരെ പോയിട്ടില്ല…. പോകാൻ ഒട്ടു ആഗ്രഹവുമില്ല….

ഞങ്ങളെ ഇതുവരെ തിരിഞ്ഞ് നോക്കാത്തവരെ ഞങ്ങൾക്കും വേണ്ട അത്രേയുള്ളു… അച്ഛന് അമ്മയെ ഇഷ്ടമായിരുന്നു.. തറവാട്ടിലുള്ളവർ സമ്മതിച്ചില്ല.. അവിടുത്തെ മുത്തശ്ശിയുടെ നിർദ്ദേശപ്രകാരം ഒരു ദിവസം അമ്മയെ വിവാഹം കഴിച്ചങ്ങോട്ടേക്ക് ചെന്നപ്പോൾ അവിടത്തെ മുത്തശ്ശൻ ഇറക്കിവിട്ടതാണ്… അച്ഛൻ്റെ അമ്മയൊഴികെ ഏട്ടനും ഏടത്തിയും അച്ഛനും എല്ലാരുo എതിർത്തു… അവിടുന്ന് ഇറക്കിവിട്ടപ്പോൾ അമ്മയുടെ തറവാട്ടിൽ അവരെ സ്വീകരിച്ചു… അച്ഛൻ പിന്നീട് തിരിച്ച് പോയില്ല… ഇവിടെ അമ്മ ഒറ്റ മകളായത് കൊണ്ട് ഇവിടെ തന്നെ കൂടി…. ഇതൊക്കെ അമ്മ പറഞ്ഞറിഞ്ഞ കഥകളാണ്… ഒരിക്കൽ അച്ഛൻ അമ്പലത്തിലെ ഉത്സവത്തിന് കൊണ്ടുപോയിട്ടുണ്ട്… മുത്തശ്ശനെയും മുത്തശ്ശിയേയും വല്യച്ഛനേയും കുടുംബത്തെയും ദൂരെ നിന്നു കണ്ടത് ഓർമ്മയുണ്ട്.. അവർക്ക് ഒരു മകൻ ഉള്ളതായാണ് ഓർമ്മ… …..

ഒരു ഏട്ടനുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും കൊതിച്ച് പോയിട്ടുണ്ട്… എന്തോ അവരോട് ഒന്നു സംസാരിക്കാൻ മനസ്സ് കൊണ്ടാഗ്രഹിച്ച് മുൻപോട്ട് പോയി എങ്കിലും അച്ഛൻ അപ്പോഴേക്ക് കണ്ടു…… എന്നെ നിർബന്ധിച്ച് തിരികെ കൊണ്ടുവന്നു… ദിവാകട്ടേനോട് വല്ലാതെ ദേഷ്യപ്പെടുന്നതും കണ്ടു… പിന്നീട് ഒരിക്കൽ പോലും അങ്ങോട്ടേക്ക് വിളിച്ച് കൊണ്ട് പോയിട്ടില്ല….. അവസാന നിമിഷങ്ങളിൽ അച്ഛൻ എന്നോട് എന്തോക്കെയോ പറയണമെന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു…. “തിരിച്ച് പോകണമെന്നും നിന്നെയും കാത്ത് ഒരു കുഞ്ഞു ദേവി തറവാട്ടിൽ കാത്തിരിക്കുന്നുവെന്നുമാണ്…. തിരികെ പോയില്ലെങ്കിൽ ഇനിയും ഈ തറവാട്ടിൻ മരണങ്ങൾ ഉണ്ടാവും ” അവസാനം അച്ഛൻ പറഞ്ഞ വാക്കുകൾ….

ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു… പക്ഷേ എങ്ങോട്ടാണ് തിരിച്ച് പോകേണ്ടത് എന്നോ…. എവിടെയാണ് കാത്തിരിക്കുന്നതെന്നോ അറിയില്ല…… മുത്തശ്ശൻ ഇന്ന് തിരുമേനിയുടെ അടുക്കൽ പോകുമ്പോൾ അറിയാൻ കഴിയുമായിരിക്കും…. എന്തോ ഇവിടം വിട്ട് പോകാൻ സമയമായി എന്ന് മനസ്സ് പറയുന്നു….. പക്ഷേ അമ്മയേയും മുത്തശ്ശനേയും ഉണ്ണിയേയും വിട്ട് ഞാൻ എങ്ങനെ പോകും….. എങ്ങോട്ടും പോകാൻ കഴിയില്ല….. .മനസ് നിലയില്ലാ കയo പോലെ ആഴങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു….. “ഉത്തരേ വേഗം വന്നേ… സമയത്ത് ഒരുങ്ങില്ല… എന്തെങ്കിലും ദിവാസ്വപ്നവും കണ്ട് എവിടെയെങ്കിലും നിൽക്കുo…. അവസാനം ധൃതി പിടിച്ച് ഒന്നും കഴിക്കാതെ ഒറ്റ ഓട്ടമാ…”

അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു… അതെ അമ്മ പറഞ്ഞത് ശരിയാണ് സ്വപ്നങ്ങളിലൂടെയാണ് പലപ്പോഴും തൻ്റെ യാത്ര… ചുണ്ടിൽ പുഞ്ചിരി വിടർന്നു… അവൾ വേഗം സാരി മാറി മുടി ഒതുക്കി കെട്ടി അടുക്കളയിലേക്ക് ചെന്നു… ഒരു ഹോട്ടലിലേക്ക് ഉച്ചയ്ക്ക് ഊണിനുള്ള കൂട്ടാനും കറികളും ഉണ്ടാക്കി കൊടുക്കും…. ഉണ്ണി തോരന് കാബേജ് കൊത്തിഅരിഞ്ഞ് വച്ചിരുന്നു… അവൾ ഒരു പഴയ ഷാൾ എടുത്ത് സാരിപുറത്തൂടെ ചുറ്റി കെട്ടി…. തേങ്ങാ തിരുമി ജീരകവും മഞ്ഞൾ പൊടിയും ഉപ്പും മുളകും ചേർത്ത് ചതച്ച് കൊത്തി അരിഞ്ഞ കാബേജിൽ ചേർത്ത് ഇളക്കി ചേർത്തുവച്ചു…… വല്യ ചട്ടി അടുപ്പത്ത് വച്ച് കടുക് പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും ഇട്ട് മുപ്പിച്ചു ഇളക്കി വച്ചിരുന്ന കാബേജ് ചട്ടിയിലേക്ക് ഇട്ട് ഇളക്കി അടച്ചു വച്ചു…

ഉള്ള സമയം കൊണ്ട് പറ്റുന്ന സഹായം ചെയ്തു കൊടുത്തു…… ഉത്തര വേഗം കഴിച്ച് എഴുന്നേറ്റു… ” അമ്മേ ശമ്പളം കിട്ടി തുടങ്ങിയാൽ ഈ ബുദ്ധിമുട്ടുകൾ എല്ലാം കുറയും. .. ഞാൻ ഹോട്ടലിൽ പറഞ്ഞിട്ടുണ്ട് ഈയാഴ്ചയും കൂടിയെ ചെയ്ത് തരാൻ പറ്റു എന്ന്… ഞാനൂടി ഇല്ലെൽ അമ്മയ്ക്ക് തനിയെ ബുദ്ധിമുട്ടാ….. “.. ഉണ്ണി ദിവാകരേട്ടനെ ഒന്നു പോയി കാണ്… പഠിക്കാൻ പോകുന്ന കാര്യം തീരുമാനിക്ക്ട്ടോ…. അച്ഛൻ്റെ മാത്രമല്ല എൻ്റെയും കൂടി ആഗ്രഹമാണ് നിൻ്റെ പഠിത്തം തുടരണമെന്നുള്ളത്……. ചേച്ചി പറഞ്ഞാൽ അനുസരിക്കില്ലേ “ഉത്തര വാത്സല്യത്തോടെ ഉണ്ണിയുടെ തലമുടിയിൽ വിരലോടിച്ച് കൊണ്ട് ചോദിച്ചു.. ” ചേച്ചിയുടെ ഇഷ്ടം പോലെ ഞാൻ പോവാം.. ഉത്തരേച്ചി ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്ക് വിഷമമാ” ഉണ്ണിയുടെ കണ്ണു നിറഞ്ഞു… ” എനിക്കിപ്പോ എന്താ…,

പേര് കേട്ട കോളേജിൽ നല്ല ശമ്പളത്തോടെയുള്ള ജോലി… എന്ത് കഷ്ടപ്പാടാ…. എനിക്ക് ൻ്റെ ഉണ്ണി പഠിച്ചാൽ മതി… “… ” എല്ലാത്തിനും ദൈവം വഴിയുണ്ടാക്കും”…ഒരു വഴി ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്.. ഭഗവാൻ എല്ലാം നടത്തി തരും “.. ഞാനിറങ്ങട്ടെ സമയമായി ”.. അവൾ ബാഗും കുടയുമായി അച്ഛൻ്റെ മുറിയിലേക്ക് പോയി… . .. ” അച്ഛാ പോയിട്ട് വരാം ” എന്ന് മാത്രം പറഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങി… അച്ഛനിന്ന് ശരീരം കൊണ്ട് കുടെയില്ലെങ്കിലും മനസ്സ് കൊണ്ട് കൂടെയുണ്ട് എന്ന് വിശ്വസിക്കാനാനിഷ്ട്ടം…. അത് കൊണ്ട് ദിവസം കുറച്ച് നേരമെങ്കിലും അച്ഛൻ്റെ മുറിയിൽ വന്നിരുന്ന് അച്ഛനോടെന്നപ്പോൽ കഥയും പറഞ്ഞിരിക്കും… അച്ഛൻ കൂടെയുണ്ടെന്ന് തോന്നും.. അവൾ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു കുഞ്ഞു ദേവി ഉത്തര പോകുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു…..

അവൾക്ക് കാവാലായി എന്നും ഉണ്ടാവും എന്ന ഉറപ്പിൽ…. മുത്തശ്ശൻ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു… . ” മുത്തശ്ശാ ഞാൻ പോയിട്ട് വരാം ” എന്ന് പറഞ്ഞ് അവൾ വേഗം പഠിപ്പുര കടന്നു നടന്നു… ഇടവഴിയിലൂടെ നടന്നു… കാവിൽ നിന്നുള്ള കുഞ്ഞുദേവി ചൈതന്യം താമര പൂവിതളിൻ്റെ രൂപത്തിൽ അവൾ പോലുമറിയാതെ അവളുടെ കാർക്കൂന്തലിൽ വന്നൊളിച്ചു…. റോഡിലേക്ക് കയറി കുറച്ച് ദൂരം നടന്നപ്പോൾ രാവിലെ കണ്ട ബൈക്ക് ഒരു വീടിൻ്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടു.. രാവിലെ അമ്പലത്തിൽ വച്ച് കണ്ടയാളും കൂടെയൊരു ചെക്കനും ഒരു പ്രായമുള്ള സ്ത്രീയും മുറ്റത്ത് നിൽക്കുന്നത് കണ്ടു….. ആകാംക്ഷയോടെ ഒന്നെത്തി നോക്കി…

വിരൽ തുമ്പിലെ തണുപ്പ് ഓർത്തമ്പോൾ ചുണ്ടിൽ പുഞ്ചിരി വിടർന്നു…. എപ്പോൾ ഇത് വഴി പോയാലും അടഞ്ഞു കിടക്കുന്ന ഈ വീട്ടിലേക്ക് അറിയാതെ നോട്ടം എത്തുമായിരുന്നു… ഇതിന് മുന്നേ രണ്ടു കുഞ്ഞുങ്ങളുള്ള കുടുംബമായിരുന്നു ഇവിടെ താമസിച്ചിരുന്നത്… ദിവസവും ഈ വഴി പോകുമ്പോൾ കുശലം ചോദിക്കുമായിരുന്നു…. ഒരു മാസം മുന്നേയാണ് അവർ താമസം മാറിയത്… ഓരോന്നാലോചിച്ച് ബസ്സു വന്നത് പോലും അറിയാതെ നിൽപ്പാണ്.. . ബസ്സിൻ്റെ ഹോണടി കേട്ട് വേഗം കുട മടക്കി ബാഗിൽ വച്ചു… ബസ്സിൽ കയറി…. അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു… പരിചയഭാവം തോന്നിച്ച ആ മിഴികൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു… വീണ്ടും കാണാൻ മനസ്സ് കൊതിക്കുന്നു…

ബസ്സിൽ നിന്നിറങ്ങി കോളേജിലേക്ക് നടക്കുമ്പോഴും ആ ബൈക്ക് വന്നു കോളേജ് വാതിൽക്കൽ നിർത്തുന്നത് കണ്ടു.. . ബൈക്ക് ഓടിച്ചിരുന്ന ആളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി രാവിലെ അമ്പലത്തിൽ വച്ച് കണ്ടയാൾ… ബൈക്കിന് പുറകിൽ നിന്ന് ഒരു ആൺക്കുട്ടി ഇറങ്ങുന്നത് കണ്ടു… വിഷ്ണു തൻ്റെ ക്ലാസിലെ കുട്ടിയാണല്ലോ എന്നവൾ ഓർത്തു… വിഷ്ണു വിഷ് ചെയ്തപ്പോൾ തിരിച്ച് വിഷ് ചെയ്ത് വേഗം സ്റ്റാഫ് റൂമിലേക്ക് നടന്നു.. തിരിഞ്ഞ് നോക്കണമെന്ന് മനസ്സ് ആഗ്രഹിച്ചെങ്കിലും നോക്കിയില്ല….. വല്ലാത്തൊരു പരിഭ്രമം മനസ്സിൽ നിറഞ്ഞിരുന്നു… പഠിപ്പിക്കുന്നതിനിടയിൽ പലപ്പോൾ നോട്ടo വിഷ്ണുവിൽ ചെന്നു നിന്നു. അവൻ ഒരു പുഞ്ചിരിയോടെ നോക്കിയിരിക്കുന്നുണ്ട്…

അപ്പോഴാണ് ശ്രദ്ധിച്ചത് അടുത്തിരിക്കുന്നവൻ ഫോണിൽ വീഡിയോ ഓണാക്കി വച്ചിരിക്കുന്നത് കണ്ടത്… അലസമായി മുടി നീട്ടിവളർത്തി കാതിൽ കടുക്കനിട്ട് ചുവന്ന കണ്ണുകളും ആകെ കുടി വല്ലാത്ത ഭയം തോന്നുന്ന രൂപം… .ഞാൻ ദേഷ്യത്തോടെ അവൻ്റെ കൈയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു……. ” ദേ എന്നോട് കളിക്കാൻ നിക്കരുത്… ആളറിയാതെ ആന്നെങ്കിൽ ഫോൺ തിരിച്ച് തന്നാൽ ഞാൻ ക്ഷമിച്ചേക്കാം” എന്ന് പറഞ്ഞ് കിരൺ എൻ്റെ കൈയ്യിൽ പിടിച്ചു ഫോൺ പിടിച്ച് വാങ്ങാൻ ശ്രമിച്ചു…… പെട്ടെന്നുള്ള അവൻ്റെ പ്രവർത്തിയിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം ചുറ്റും കുടി… പെട്ടെന്നാണ് കിരൺ കൂട്ടത്തിൽ നിന്ന് താഴേക്ക് വീഴുന്നത് കണ്ടത്…

എങ്ങനെ വീണു എന്ന് നോക്കുമ്പോൾ ചുരുട്ടി പിടിച്ച കൈയ്യുമായി തൊട്ടു മുന്നിൽ വിഷ്ണു നിൽക്കുന്നത് കണ്ടത്…. എന്താ സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുന്നേ വിഷ്ണു എൻ്റെ കൈയ്യും പിടിച്ച് പ്രിൻസിപ്പാൾ കാബിനിനു മുൻപിൽ എത്തിയിരുന്നു…. ഈ സമയം കിരൺ ബൈക്കുമെടുത്തു പാഞ്ഞു… എതിരെ വന്ന കാറിൽ എങ്ങ് നിന്നോ താമരപ്പൂവിതൾ കാറിനു മുകളിൽ പതിച്ചു…. കാറിൻ്റെ നിയന്ത്രണം വിട്ട് കിരണിൻ്റെ ബൈക്കിൽ തട്ടി….. അലർച്ചയോടെ കിരൺ റോഡരുകിൽ തലയിടിച്ച് വീണു…. ….തുടരും

മഴയേ : ഭാഗം 2

Share this story