മിഴിയോരം : ഭാഗം 6

മിഴിയോരം : ഭാഗം 6

എഴുത്തുകാരി: Anzila Ansi

ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആരോ കോളിംഗ് ബെൽ അടിച്ചു….. ഏട്ടനാണ് പോയി നോക്കിയത് തിരികെ വന്ന് എന്നെ വിളിച്ചു കണ്ണുപൊത്തി പുറത്തേക്ക് കൊണ്ടുവന്നു….. പുറത്തുകൊണ്ടുവന്ന് എന്റെ കണ്ണിൽ നിന്നും ഏട്ടൻ കൈമാറ്റി കണ്ണുതുറന്ന് നോക്കിയതും ഞാൻ ഞെട്ടി പണ്ടാരമടങ്ങി നിന്നുപോയി എന്നെപ്പോലെ തന്നെ സെയിം എക്സ്പ്രഷൻ ആയിരുന്നു അച്ഛനും അമ്മക്കും…… ഡിയോ…. ( ഒരു വൈറ്റ് ആൻഡ് റെഡ് കോമ്പിനേഷൻ ഉള്ള ഹോണ്ട ഡിയോ ) എങ്ങനെയുണ്ട്.ഭൂമികുട്ടി ഏട്ടന്റെ സർപ്രൈസ്…. പൊളിച്ചു.. ലവ് യു ഏട്ടാ… ഉമ്മ…. (ഞാൻ ഒരു റൗണ്ട് അടിച്ചിട്ട് വരാം) റൗണ്ടും ചതുരം ഒക്കെ വൈകിട്ട് അമ്പലത്തിൽ പോയി പൂജിച്ചതിന് ശേഷം മാത്രം… (അമ്മ )

ഹ്മ്മ്മ്…… വൈകീട്ട് ഞാനും ഏട്ടനും ഏടത്തിയും അമ്പലത്തിൽ പോകാൻ ഇറങ്ങി.. ഏട്ടൻ കാറിന്റെ കീ എടുത്തു കൊണ്ട് പോകുന്നത് കണ്ടു ഞാൻ അത് വേഗം തട്ടിപ്പറിച്ച് പകരം ബുള്ളറ്റിനെ കി എടുത്തുകൊടുത്തു…. ഏട്ടൻ എന്നെ കൂർപ്പിച്ചു നോക്കി…. ഏട്ടനും ഏട്ടത്തിയും ബുള്ളറ്റിൽ പോയാൽ മതി…. (ഏട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ ഞാൻ അല്ലാതെ വേറാരും കേറിയിട്ടില്ല…. ഏട്ടന്റെ ആദ്യ സമ്പാദ്യമാണ് ഈ ബുള്ളറ്റ്…. ) ഞങ്ങളാദ്യം പോയത് ശിവന്റെ അമ്പലത്തിൽ തന്നെയാണ് ഏട്ടത്തിയെയും എന്റെ പുതിയ ഡിയോയെയും ആ കൈലാസനാഥനെ കാണിക്കാൻ…

എന്നത്തെയും പോലെ ഏട്ടന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു ഇത്തവണ ഏട്ടന്റെ കൂടെ ഏട്ടത്തിക്കുവേണ്ടിയും പ്രാർത്ഥിച്ചു… തിരുമേനിയെ കൊണ്ട് വണ്ടി പൂജിച്ചു… തിങ്കളാഴ്ച രാവിലെ ജോയിൻ ചെയ്യുന്നതിനുമുമ്പ് വന്ന് കണ്ടോളാം എന്ന് എന്റെ കാശിനാഥന് വാക്ക് കൊടുത്തു ഇറങ്ങി… പിന്നെ കൃഷ്ണന്റെ അമ്പലത്തിൽ കേറി തൊഴുതു…. വീട്ടിൽ തിരിച്ചെത്തി….. നാളെ ഏട്ടനും പാറുവും പാറുവിന്റെ വീട്ടിൽ പോകുകയാണ്. എന്നെ വിളിച്ചു ഞാൻ പോയില്ല തിങ്കളാഴ്ച ഓഫീസിൽ ജോയിൻ ചെയ്യേണ്ടതാണ് കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് എന്ന് പറഞ്ഞു ഒഴിഞ്ഞു……

അവർക്കുവേണ്ടി പ്രൈവസി…. അവർക്ക് ആ ബോധമില്ല ഞാനെങ്കിലും അതനുസരിച്ച് നോക്കിയും കണ്ടും ചെയ്യേണ്ടേ…. വണ്ടി കിട്ടിയ കാര്യം അവറ്റകളെ വിളിച്ചു പറഞ്ഞു… അപ്പോൾ വീണ്ടും തുടങ്ങി ട്രീറ്റ് വേണം പോലും അവസാനം എനിക്ക് സമ്മതിക്കേണ്ടിവന്നു…… പിന്നെ എനിക്കും നാളെ ഒന്ന് പുറത്തു പോകണമായിരുന്നു ഒന്ന് രണ്ട് ഡ്രസ്സും മേടിക്കാണമായിരുന്നു… രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി അന്നാമ്മെ വിളിക്കാൻ പോയി…. ലുലു മാളിൽ തന്നെയാ പോയത് ഒരു ചെറിയ ട്രീറ്റ് നടത്തി… പി പി യും അഹിയും ബിനോയിയും അവിടുന്ന് തിരിച്ചു പോയി… അന്നാമ്മക്ക് ഒരു പ്രണയം ഓക്കേ ഉണ്ട്..

എബി ഇച്ചായന്റെ ഫ്രണ്ട് ആണ് പുള്ളി ആൽബിൻ (ആൽബി ഇച്ചായൻ ) അവള് ആൽബിച്ചന്റെ കൂടെ പോയി എന്റെ ഷോപ്പിംഗ് കഴിഞ്ഞു വിളിച്ചാൽ മതി എന്നും പറഞ്ഞു.. പിന്നെ ഞാൻ നേരെ ലുലു ഫാഷൻ സ്റ്റോറിൽ കയറി ഒരു ജീൻസും രണ്ടു ടോപ്പും എടുത്തു… ബില്ല് പേ ചെയ്തു അവിടേ നിന്നും ഇറങ്ങി… നടക്കുമ്പോൾ ഏട്ടൻ വിളിച്ചു.. ഫോണിൽ സംസാരിച്ചു നടന്നു ഞാൻ ആരെയോ ചെന്നിടിച്ചു… സോറി പറയാൻ മുഖം ഉയർത്തിയതും. അവൻ ഇങ്ങോട്ട് കുറേ ചീത്ത… പിന്നെ നോക്കി ദഹിപ്പിക്കുവാ കാലമാടൻ…

കാണാനൊക്കെ പൊളി ലുക്കാ.. നമ്മുടെ ഷാഹിദ് കപൂറിനെ പോലെയുണ്ട്…. താടി ട്രിം ചെയ്തു വെച്ചിരിക്കുന്നു….. മുടിയിൽ ഒക്കെ ജെൽ തേച്ചുപിപ്പിച്ചിട്ടുണ്ട്.. ഹോ ആഡാർ ലുക്ക്‌… വാ തുറന്നാൽ എല്ലാം പോയി.. എന്തൊക്കെയാ ഇവൻ ഈ പറഞ്ഞുകൂട്ടുന്നത്…., എനിക്കങ്ങോട്ട് ദേഷ്യം ഇരച്ചു കയറി…. ഇവളൊക്കെ രാവിലെ കെട്ടിയോരുങ്ങി ഇറങ്ങുന്നത് തന്നെ വല്ല ആൺപിള്ളേരുടെ മെക്കിട്ടു കേറാൻ.. ഫോൺ കുത്തി ശൃംഗാരീച്ചു നടന്നാൽ പിന്നെ ഒന്നും കാണില്ലല്ലോ….. നിന്നെയൊക്കെ വീട്ടിൽ അടക്കി ഒതുക്കി വളർത്താൻ ആരുമില്ലേ….? (അവൻ ) കഴിഞ്ഞോ….? (നിവി )

എന്ത് കഴിഞ്ഞോന്… (അവൻ ) തന്റെ പ്രസംഗം കഴിഞ്ഞോ എന്ന്… എങ്കിൽ എനിക്ക് തുടങ്ങാമായിരുന്നു…… തനിക്കും ഉണ്ടല്ലോ 2 ഉണ്ടട കണ്ണ്… എനിക്ക് മാത്രമല്ലല്ലോ…. അതോ ഇനി താൻ വല്ലോ കണ്ണുപൊട്ടൻ ആണോ….(നിവി ) എടി പുല്ലേ….. നിന്റെ അധികപ്രസംഗം എന്നോട് വേണ്ട……(അവൻ ) മര്യാദയ്ക്ക് സംസാരിക്കണം തനിക്ക് ഒരു പെൺകുട്ടിയോട് സംസാരിക്കുന്ന എങ്ങനെ ആണെന്ന് അറിയില്ലേ… തന്റെ വീട്ടിൽ അമ്മയും പെങ്ങളും ഒന്നുമില്ലേ…

അതോ താൻ അവരോടും ഇങ്ങനെയൊക്കെയാണോ സംസാരിക്കുന്നത്…(നിവി ) ദി നീ കൂടുതൽ എന്നെ പഠിപ്പിക്കാൻ വരണ്ട(അവൻ ) ഡീ പൊടിനോക്കെ പോയി തന്നെ മറ്റവളെ വിളിക്കാട്ടോ….(നിവി ) (ഞങ്ങളുടെ അടി ആളുകൾ ശ്രദ്ധിക്കുന്നുണ്ട്…. അവന്റെ കൂടെയുള്ളവൻ അവനെ പിടിച്ചു മാറ്റുന്നു) ആളുകൾ നോക്കുന്നുണ്ട് നീ വാ ആദി… നമുക്ക് പോകാം…(കുടയൂള്ളവൻ ) ( കൂടെയുള്ളവന്റെ കൈ തട്ടി മാറ്റി അവൻ ദേഷ്യത്തോടെ നടന്നു പോയി) സോറി പെങ്ങളേ….(കുടയൂള്ളവൻ ) സോറി ഞാനല്ലേ പറയേണ്ടേ അറിയാതെയാണെങ്കിലും ആ പോകുന്ന മാന്യനെ ഞാൻ ഒന്ന് തട്ടി പോയില്ലേ… (നിവി )

അവന്റെ നേച്ചർ അങ്ങനെയാ സോറി… എനി.. വേ… അയാം സിദ്ധാർഥ് മേനോൻ.. (കുടയൂള്ളവൻ ) ഡാ നിന്നു കൊഞ്ചാതെ വരുന്നുണ്ടോ….. (അവൻ ) സിദ്ധാർഥ് ചെന്നോ.. അല്ലെങ്കിൽ ആ മാന്യൻ നിങ്ങളെ ഇട്ടേച്ചു പോകും…(നിവി) അവൻ ഒന്ന് ചിരിച്ചു നടന്നുനീങ്ങി…. ഹോ എന്തൊരു സാധനമാ…. കണ്ടാൽ പറയുമോ ഇത്ര മാന്യൻ ആണെന്ന്… അല്ലെങ്കിലും അങ്ങനെയാ.. കാണാൻ കൊള്ളാവുന്ന ചെക്കന്മാർക്ക് സ്വഭാവഗുണം കാണത്തില്ല… ഇതിനെയൊക്കെ കെട്ടുനോളേ സമ്മതിച്ചു കൊടുക്കണം….

യുദ്ധം എല്ലാം കഴിഞ്ഞ് നിന്നപ്പോൾ ദാ വരുന്നു ആൽബിച്ചായനും അന്നമ്മയും .. ആൽബിച്ചായനോട് യാത്ര പറഞ്ഞു ഞാനും അന്നമ്മയും പാർക്കിംഗിലേക്ക് പോയി.. വേണ്ടി അടുത്തു നേരെ അന്നാമ്മയുടെ ഫ്ലാറ്റിലേക്ക് വെച്ചു പിടിച്ചു… ഉച്ച ആയതുകൊണ്ട് നന്നായി വിശക്കുന്ന നാൻസി ചേച്ചിയുടെ നല്ല ഒന്നാന്തരം ബീഫ് വരട്ടിയതും കുട്ടി ചോറുണ്ടു… പിന്നെ അന്നാമ്മയുമായി കുറെ കത്തി അടിച്ചു ഇരുന്നു.. വൈകുന്നേരമാണ് അവിടെ നിന്നും ഇറങ്ങിയത്…. രാത്രി ഫുൾ എക്സൈറ്റഡ് ആയിരുന്നു നാളെ ജോയിൻ ചെയ്യുന്നത്തിൽ.. ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്തു വെച്ചു നാളെ ഇടാൻ….

രാവിലെ ആറുമണിക്ക് അമ്മ കുത്തിപ്പൊക്കി…. കുളിച്ച് ഒരു ദാവണിയും ചുറ്റി അമ്പലത്തിലേക്ക് പോയി… അമ്പലത്തിൽ കയറി എന്റെ കൈലാസനാഥനെ കണ്ണ് നിറച്ച് കണ്ടു…. പ്രസാദം വാങ്ങി തിരിച്ചു ഇറങ്ങി…… വീട്ടിൽ വന്നപ്പോൾ അമ്മ ചൂട് ഇഡലിയും സാമ്പാറും എടുത്തു വച്ചു….. അതും കഴിച്ച് ഡ്രസ്സ് മാറാൻ മുറിയിലേക്ക് പോയി…. ആദ്യ ദിവസമല്ലേ അത്യാവശ്യം നന്നായിട്ട് തന്നെ ഒരുങ്ങി… ഞാൻ ഇറങ്ങി വന്നപ്പോൾ ദ.. നിൽക്കുന്നു ഏട്ടനും പാറുവും…. ഏട്ടനെയും പാറുവിനെയും കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു ഞാൻ വീട്ടിൽനിന്നിറങ്ങി… ഞാൻ എന്റെ ഡിയോയിൽ നേരെ വിട്ടു മഹേശ്വരി ഗ്രൂപ്പിലേക്ക്….

വണ്ടി പാർക്കിങ്ങിൽ വെച്ചു സെക്യൂരിറ്റി ചേട്ടനെ ഒന്ന് ചിരിച്ചു കാണിച്ചു ഉള്ളിൽ കയറി…. റിസപ്ഷനിൽ നിന്ന കുട്ടിയെ ലെറ്റർ കാണിച്ചു ….. അപ്പോൾ ആ കുട്ടി എന്നെ നോക്കി ദയനീയമായ ഒരു ചിരി ചിരിച്ചു… ഞാൻ തിരിച്ചു 32 പല്ലും കാണിച്ച് ഒരു ചിരി അങ്ങ് കൊടുത്തു.. ആ കുട്ടി പറഞ്ഞ അനുസരിച്ച് ആദ്യം സെക്കൻഡ് ഫ്ലോറിൽ പോയി ലീഗൽ അഡ്വൈസറിനെ കണ്ടു… അയാൾ കുറെ പേപ്പർ ഒക്കെ തന്നു വായിച്ചുനോക്കി സൈൻ ചെയ്യാൻ പറഞ്ഞു… നമ്മള് പണ്ടേ വായിക്കാൻ പുറകിലോട്ട്…

അതുകൊണ്ട് ആദ്യത്തെ പേജ് മാത്രം വായിച്ച് ബാക്കിയെല്ലാം കണ്ണും പുട്ടി സൈൻ ഇട്ടുകൊടുത്തു… അവിടുന്ന് നേരെ പോയത് ഫോർത്ത് ഫ്ലോറിലെക്കകാണു…. അവിടെയുള്ള ഒരു പയ്യനോട് ചോദിച്ചപ്പോൾ ഒരു ക്യാബിൻ ചൂണ്ടിക്കാണിച്ചു തന്നു… അവനോട് നന്ദി പറഞ്ഞ്.. ഞാൻ ആ ക്യാബിന്റെ മുന്നിൽ ചെന്ന് നിന്ന് ഒരു ദീർഘനിശ്വാസം എടുത്തു…. പിന്നെ ഡോറിനു 2 മുട്ട കൊടുത്തു ചോദിച്ചു.. മെയ് ഐ കം ഇൻ സർ.. യെസ് കം ഇൻ… അകത്തു കയറിയപ്പോൾ ഒരു ചെറുപ്പക്കാരൻ സിസ്റ്റത്തിനു മുന്നിൽ നോക്കിയിരിക്കുന്നു മുഖം കാണാൻ വയ്യ.. എസ്ക്യൂസ്‌ മി സർ…. മുഖമുയർത്തി എന്നെ നോക്കിയതും ഞങ്ങൾ രണ്ടും ഞെട്ടി…… 🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 5

Share this story