ക്ഷണപത്രം : ഭാഗം 16

ക്ഷണപത്രം : ഭാഗം 16

എഴുത്തുകാരി: RASNA RASU

കാറിൽ കയറിയത് മുതൽ നിശബ്ദമായിരുന്നു നയന. നടരാഷ് എന്തൊക്കെയോ തമാശകൾ പറയുന്നുണ്ടെങ്കിലും അതിനെല്ലാം ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പുറത്തേക്ക് കണ്ണും നട്ടിരുന്നവൾ.. “””നയു.. ഇത് തന്നെയാണോ നീ പറഞ്ഞ സ്ഥലം?””” മുന്നിലേക്ക് വിശ്വാസക്കുറവോടെ അവനൊന്ന് നോക്കി. “”” അതേ…!!!””” കാറിൽ നിന്നിറങ്ങി കൊണ്ടവൾ ആ ബോർഡിലേക്ക് ഒന്ന് നോക്കി. * സെൻട്രൽ ജയിൽ * നന്ദന്റെ മുഖം വരിഞ്ഞ് മുറുകി കൊണ്ടിരുന്നു. കാറിന്റെ സ്റ്റീയറിൽ പിടിച്ച് കൊണ്ടവൻ നയനയെ ദേഷ്യത്തോടെ നോക്കി.

“”” നന്ദേട്ടാ പ്ലീസ്.. ഇവിടെ വച്ച് ഒരു സീൻ ഉണ്ടാക്കരുത്.””” അവന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് നയന ദയനീയമായി അവനെ നോക്കി. “”” നീ കൈയെടുക്ക് നയു.. നീ ഇവിടേക്കാണ് വരുന്നതെന്ന് നേരത്തെ മനസിലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു””” “”” അറിയാം..അതാ ഞാൻ..! നന്ദേട്ടാ..എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതി.. ഒരു പ്രശ്നവും ഉണ്ടാവില്ല.””” “”” നീ വണ്ടിയിൽ കേറ് നയു..””” കാർ സ്റ്റാർട്ടാക്കി കൊണ്ടവൻ ആഞ്ജാപിച്ചു. “”” നന്ദേട്ടാ… അഞ്ച് മിനിറ്റ് മാത്രം മതി..””” കണ്ണ് നിറച്ച് കൊണ്ട് നയന അവനെ പേടിയോടെ നോക്കി. ഒടുവിൽ നിവൃത്തിയില്ലാതെ അവന് സമ്മതിച്ച് കൊടുക്കേണ്ടി വന്നു.

വിസിറ്റിംങ് ഏരിയയിൽ അവരുടെ ഊഴവും കാത്തിരുന്നു. ഒടുവിൽ ഏതോ പോലീസ് ഓഫീസറുടെ പിറകിലായി തടവുപുള്ളിയുടെ വേഷവും അണിഞ്ഞ് വരുന്ന ആളിൽ മിഴികൾ ഉടക്കി. “”” അച്ഛൻ…!!””” ഒരു ഗദ്ഗദത്തോടെ അവളയാളെ വിളിച്ചു. തിരിച്ചൊരു പുച്ഛം കലർന്ന ചിരിയാണവൾക്ക് ലഭിച്ചത്. വെറുപ്പോടെ അവളുടെ കൈ പിടിച്ച് ഇറങ്ങാൻ ശ്രമിച്ച നന്ദനെ തടഞ്ഞ് കൊണ്ടവൾ അപേക്ഷിച്ചു. “””” ഞാൻ പുറത്ത് കാണും. എന്താണെന്ന് വച്ചാൽ ആയിക്കോ..ഇങ്ങേര് നിന്നെ തൊട്ടാൽ… വെട്ടികളയും ഞാൻ””” അയാൾക്ക് നേരെ പകയോടെ നോട്ടമെഴ്ത് കൊണ്ടവൻ പുറത്തേക്ക് നടന്നു. അപ്പോഴും ചിരിയോടെ അയാൾ എല്ലാം കേട്ടിരുന്നതേ ഉള്ളൂ.. കുറച്ച് നേരം രണ്ട് പേർക്കിടയിലും നിശബ്ദത നിറഞ്ഞു.

“”” സുഖാണോ അച്ഛാ..?””” വേദനയോടെ ചോദിക്കുന്ന അവളെ പരിഹാസത്തോടെ നോക്കിയയാൾ.. “””നിനക്കല്ലേ ഇപ്പോൾ സുഖം.. കെട്ടിലമ്മയായി ജീവിക്കല്ലേ..””” “”” എന്തിനാ അച്ഛാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?””” “”” ഹും..! ഞാൻ ഇങ്ങനെ തന്നെയാ പണ്ടും. നീ കണ്ടില്ല എന്ന് മാത്രം. വേണമെങ്കിൽ നിന്റെ തള്ളയോട് ചോദിച്ച് നോക്ക്..””” “”” അച്ഛാ.. എനിക്കറിയാം ഇതൊക്കെ അച്ഛന്റെ നാടകമാ.. അച്ഛനെന്തോ മറയ്ക്കുന്നുണ്ട്.. ആരെ രക്ഷിക്കാനാ അച്ഛനീ ശ്രമിക്കുന്നത്?””” “””നിനക്ക് എന്താ കൊച്ചേ ഇത് വരെയായിട്ടും ബോധം ഉദിച്ചില്ലേ? അതെങ്ങനെയാ ആ തള്ളയുടെ മോളല്ലേ നീ…

കുറച്ചെങ്കിലും വിവരം ഉണ്ടായിരുന്നെങ്കിൽ ആ പെണ്ണുംമ്പിള്ള ഇറങ്ങി ഓടിയെനേ എന്നെ വിട്ട്””” “”” മതി അച്ഛാ…. എനിക്ക് സത്യം അറിയണം. ആരാ അത് ചെയ്തത്? പറ..””” അവൾ ദേഷ്യത്താൽ വിറച്ചു കൊണ്ടിരുന്നു. കണ്ണുകൾ രക്തവർണ്ണമായിരുന്നു. “”” ഹഹഹ…. ഈ തമാശക്ക് സമയം കളയാൻ എനിക്ക് താൽപര്യമില്ല. വീണ്ടും ചാവാതെ എഴുന്നേറ്റ് പോടീ””” അവളെ നോക്കാതെ തിരിഞ്ഞു നടന്നു മധുസുദനൻ “”” ചെറുപ്പം തൊട്ടെ അച്ഛനല്ലേ എന്നെ വളർത്തിയത്. എന്റെ ഏത് ആഗ്രഹവും ഓടി നടന്ന് ചെയ്ത് തന്നിട്ടുള്ളതല്ലേ.. എനിക്ക് ദൂരെ നിന്ന് പഠിക്കണം എന്ന് പറഞ്ഞപ്പോൾ കാശ് പോലും നോക്കാതെ എന്നെ പഠിപ്പിച്ചതല്ലേ…!!””” “”” അതൊക്കെ ഇപ്പോഴും ചിന്തിച്ചിരിക്കാണോ..! അതൊക്കെ വെറും അഭിനയം…””””

“”” പിന്നെ എന്തിനാ അന്ന് എന്റെ വയറ്റിൽ കത്തി കുത്തിയപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞത്?””” “”” അതൊക്കെ എപ്പോ? എനിക്കതൊന്നും ഓർമയില്ല. ആദ്യം നീ പോയി വല്ല ആശുപത്രിയിലും കാണിക്ക്. വട്ട് ഉണ്ടെന്ന് തോന്നുന്നു””” “”” അപ്പോൾ ഇതെല്ലാം സ്വത്തിന് വേണ്ടി അച്ചൻ ചെയ്തത് ആണെന്നാണോ?””” “”” ഇവള്…!!! അതെ….”””” അലറികൊണ്ടയാൾ പറഞ്ഞു. “”” പിന്നെ എന്താ അച്ഛന്റെ കണ്ണ് കലങ്ങിയിരിക്കുന്നത്? പറയുമ്പോൾ കണ്ണിലേക്ക് നോക്കാത്തതെന്താ? അച്ഛൻ തന്നെയാ എന്നെ പഠിപ്പിച്ചത് കണ്ണിൽ നോക്കി സംസാരിക്കണമെന്ന്. കള്ളം കാണിക്കുന്നവരാ അങ്ങനെ ചെയ്യുന്നതെന്ന് “”” “”” നീ വെറുതെ എഴുതാപ്പുറം വായിക്കുവാ..നിനക്ക് കെട്ട്യോനെ നോക്കി ഇരുന്നാൽ പോരെ..

വെറുതെ എന്നെ ശല്യപ്പെടുത്താൻ. “”” തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പിറകിൽ നിന്നവൾ വിളിച്ചു.. “”” മതി. ഇപ്പോൾ സമാധാനമുണ്ട്. അച്ഛൻ എത്ര ശ്രമിച്ചാലും അച്ഛന്റെ കണ്ണ് സത്യമേ പറയൂ.. അറിയില്ല അച്ഛൻ എന്തിനാ സത്യം മറയ്ക്കുന്നതെന്ന്.. പക്ഷേ അച്ഛനും തെറ്റ് ചെയ്തു.. തെറ്റ് ചെയ്താൽ ശിക്ഷ അനുഭവിക്കണമെന്നാണല്ലോ.. ജീവപര്യന്തം കഴിഞ്ഞ് തിരിച്ച് വരണം വീട്ടിലേക്ക്. അവിടെ അച്ഛനെ കാത്ത് ഞാനുണ്ടാകും..എല്ലാം മറന്ന് എന്റെ പഴയ അച്ഛനായി മാറി കൂടേ ഇനി..!””” മറുപടിയൊന്നും പറയാതെ തിരിഞ്ഞ് നടക്കുമ്പോഴും ആ മനുഷ്യൻ കരയുകയായിരുന്നു. കുറ്റബോധത്താൽ നീറി പുകഞ്ഞു.. ******* വീട്ടിൽ വന്ന് കയറിയത് മുതൽ നന്ദൻ നയനയോട് സംസാരിച്ചിരുന്നില്ല.

അവളെ പൂർണമായും അവഗണിച്ചു. അവനോട് പറയാതെ ഇങ്ങനൊരു പ്രവൃത്തി ചെയ്തത് അവനെ നന്നായി ചൊടിപ്പിച്ചിരുന്നു. അവൾ പല പ്രാവശ്യം മാപ്പ് പറയാൻ ശ്രമിച്ചുവെങ്കിലും അവൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല. അവളോട് ഉള്ള കലിപ്പിൽ ഇറങ്ങിപോയ നന്ദൻ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും തിരിച്ച് വന്നിരുന്നില്ല. അവനെ കാത്തിരുന്ന് മുഴിഞ്ഞത് കൊണ്ടവൾ ഒന്നും കഴിക്കാതെ തലവേദന എന്ന് പറഞ്ഞ് മുറിയിലേക്ക് വലിഞ്ഞു. “”” ചേട്ടത്തി.. വാ…..!!!””” മുറിയിൽ കയറി വന്ന് കൊണ്ട് അർഥവ് പിടിച്ച് വലിച്ച് കൊണ്ടവളെ ടിവിക്ക് മുമ്പിലായി ഇരുത്തി. “””എന്താ അച്ചേട്ടാ…?””” “”” നമുക്ക് കാർട്ടൂൺ കാണാം. ഇന്ന് ഡോറ ബുജി മതി… ചേടത്തിക്ക് ഇഷ്ടാണോ ഡോറയെ?”””

ചിരിച്ച് കൊണ്ട് കാർട്ടൂൺ കണ്ട് ഓരോന്ന് വിളിച്ച് കൂവുന്ന അർഥവിനെ അന്തം വിട്ട് നോക്കുകയായിരുന്നു നയന.. “”” കുറുനരിയെ മോഷ്ടിക്കരുത്…””” ഉറക്കെ വിളിച്ച് കൂവുന്ന അവനെ വായും പൊളിച്ച് നോക്കി നിന്നു പോയവൾ കൃഷ്ണാ… ഇതെന്താ അച്ചേട്ടന് ഒരു ദിവസം കൊണ്ട് പറ്റിയത്? ആകെയൊരു മാറ്റം… ഇതിന് മാത്രം നന്ദേട്ടൻ എന്ത് ഉപദേശമാണാവോ നൽകിയത്? ഇടയ്ക്കിടയ്ക്കവളുടെ കണ്ണുകൾ പിറകിലെ വാതിലിലേക്ക് പാളി കൊണ്ടിരുന്നു. അവസാനം കാറിന്റെ ശബ്ദം കേട്ടതും ആവേശത്തോടെയവൾ അങ്ങോട്ടേക്കോടി. എന്നാൽ അവളെ നോക്കാതെ നന്ദൻ അർഥവിനരികിലായി ഇരുന്ന് കാർട്ടൂൺ കാണാൻ തുടങ്ങി. പെയ്യാൻ വെമ്പുന്ന കണ്ണുകളെ തടയാൻ ശ്രമിച്ച് കൊണ്ടവൾ അവനരികിലായി ഇരുന്നു.

അവളെ ഗൗനിക്കാതെ ചിരിച്ച് കൊണ്ട് സംസാരിക്കുന്ന അവനെ അസൂയയോടെ അവൾ നോക്കി. ഇങ്ങോട്ടേക്ക് ഒന്ന് നോക്കിയാലെന്താ?ഇതിനു മാത്രം വലിയ തെറ്റാണോ ഞാൻ ചെയ്തത്? എന്തൊക്കെയോ പതം പറിഞ്ഞ് കൊണ്ട് മൂക്ക് തുടയ്ച്ച് കൊണ്ട് അടുക്കളയിലേ പാത്രങ്ങൾ തട്ടി കൊണ്ടിരിക്കുന്ന അവളെ അർഥവ് ഒന്ന് നോക്കി. “”” ചേട്ടാ.. നിങ്ങൾ തമ്മിൽ വല്ല സൗന്ദര്യപിണക്കവും ഉണ്ടോ?””” “””നിനക്ക് ജോലിയൊന്നുമില്ലേ? പോയി പണിയെടുക്കടാ…!!!””” അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ നന്ദൻ മുറിയിലേക്ക് പോയി.. നയന പണി കഴിഞ്ഞ് മുറിയിൽ വരുമ്പോൾ എന്തോ ബുക്കും വായിച്ചിരിക്കുവായിരുന്നു നന്ദൻ.. എങ്ങനെയെങ്കിലും ഇതിനെ ഒതുക്കണമല്ലോ? എന്തോ മനസിൽ കണക്ക് കൂട്ടി കൊണ്ടവൾ ഒന്നും അറിയാത്ത പോലെ അവന്റെ അരികിലായി വന്നിരുന്നു.

അവൻ ഗൗരവത്തോടെ നോക്കിയപ്പോൾ അത് ശ്രദ്ധിക്കാതെ കൈയ്യിൽ നെയിൽ പോളിഷ് ഇടുന്ന തിരക്കിലായിരുന്നു നയന. “”” ഈ നെയിൽ പോളിഷ് കൊള്ളാം. നല്ല ഭംഗിയുണ്ട് കൈയ്യിൽ ഇട്ടിട്ട്. അല്ലെങ്കിലും എനിക്ക് ചുവപ്പ് കളർ നന്നായി ചേരും””” ഒന്ന് ഒളികണ്ണിട്ട് കൊണ്ട് നന്ദനെ നോക്കി. അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കൃഷ്ണാ… ഇങ്ങേരെ വശീകരിക്കാൻ ഇനി വല്ല വശീകരണ മന്ത്രവും പഠിക്കേണ്ടി വരുമോ? സ്വയം ആത്മഗതിച്ച് കൊണ്ടവൾ കാല് മുന്നോട്ട് അവൻ കാണുന്ന രീതിയിൽ നീട്ടിവച്ചു. “”” എന്നാലും വല്ലാത്ത വീഴ്ച്ചയാ വീണത്. കാല് കണ്ടില്ലേ നീര് വന്നിരിക്കുന്നു.””” മുഖത്ത് ദുഃഖം വാരി വിതറി കൊണ്ടവൾ പറഞ്ഞതും അവന്റെ നോട്ടം അങ്ങോട്ടേക്കായി.. ഏറ്റു… ഇനി ഇതിൽ പിടിച്ച് ഞാൻ കയറും.. “”” വല്ലാത്ത വേദന.. വല്ല മരുന്നും നോക്കട്ടെ…”””

എഴുന്നേൽക്കാനായി ശ്രമിച്ച അവളെ തടഞ്ഞ് കൊണ്ട് നന്ദൻ തന്നെ കയ്യിൽ ഒരു ഓയിൽമെന്റുമായി വന്നു. കാലിൽ മരുന്ന് വെക്കുമ്പോൾ പോലും അവന്റെ മുഖത്ത് ഗൗരവമായിരുന്നു. കുസൃതിയോടെ അവൾ അവന്റെ കവിളിലായി ഒന്ന് ചുംബിച്ച് കൊണ്ട് മാറി നിന്നു.. അവളെ ശ്രദ്ധിക്കാതെ വീണ്ടും പോകാനായി തിരിഞ്ഞതും അവന്റെ മടിയിലേക്ക് കേറിയിരുന്നു കൊണ്ട് അവൾ അവന്റെ മുഖം തന്റെ കൈക്കുമ്പിളിലാക്കി. “”” സോറി നന്ദേട്ടാ.. ഒന്ന് ക്ഷമിച്ചുടെ.. നന്ദേട്ടനോട് പറഞ്ഞാൽ ചിലപ്പോൾ സമ്മതിച്ചില്ലെങ്കിലോ എന്ന് കരുതിയിട്ടാ..എനിക്ക് അറിയണമായിരുന്നു അച്ഛൻ പറഞ്ഞത് എല്ലാം ശരിയാണോ എന്ന്.. പക്ഷേ ഞാൻ കരുതിയത് ശരിയാ.. അച്ഛൻ കുറ്റക്കാരനല്ല..

പക്ഷേ ഒന്നും പുറത്ത് പറയുന്നില്ല. പക്ഷേ ആ കണ്ണ് എന്നോട് കള്ളം പറഞ്ഞില്ല. അച്ഛനോട് പൊറുക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. അത്രമാത്രം വേദനിച്ചിട്ടുണ്ട്. എങ്കിലും എന്റെ അച്ഛനല്ലേ…! എനിക്ക് തള്ളികളയാൻ പറ്റില്ല””” കരഞ്ഞു കൊണ്ട് പറയുന്ന അവളെ ചേർത്ത് പിടിച്ച് കൊണ്ട് നന്ദൻ കുറച്ച് നേരം നിന്നു. “”” ഇനി ഇങ്ങനെ കാണിക്കരുത്. ഞാൻ വല്ലാതെ പേടിച്ചു. നീ സംസാരിച്ച് വരുന്നത് വരെ നെഞ്ചിൽ വല്ലാത്ത ഭാരമായിരുന്നു. അയാൾ നിന്നെ വല്ലതും ചെയ്താൽ?””” “”” എനിക്ക് ഒന്നും പറ്റില്ല നന്ദേട്ടാ.. നന്ദേട്ടൻ എന്റെ കൂടെയുള്ളപ്പോൾ എനിക്കെന്ത് സംഭവിക്കാനാ..!””” അവന്റെ കവിളിൽ ഒന്ന് കടിച്ച് കൊണ്ടവൾ കണ്ണിറുക്കിയതും അവൻ അവളെയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞിരുന്നു.

അവൾക്ക് മുകളിലായി സ്ഥാനം പിടിച്ച് കൊണ്ടവൾ ആ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു. അവന്റെ കണ്ണിലെ പ്രണയ തിരമാലകൾ കാണും ന്തോറും അവളുടെ ശ്വാസഗതി ഉയർന്നു വന്നു. “”” നന്ദേട്ടാ…!!!!””” “”” ഞാൻ എടുക്കുവാ നിന്നെ..! ഇനി കാത്തിരിക്കാൻ വയ്യ.. എനിക്ക് വേണം നിന്നെ.. ഈ ജന്മം മുഴുവൻ..””” അവളിലേക്ക് ഒഴുകിയിറങ്ങാനവൻ വെമ്പി. ആ പ്രണയ ചൂടിലവൾ ഉരുകി തുടങ്ങിയിരുന്നു. അവളിൽ നിന്നുയരുന്ന ഓരോ ശീൽക്കാരവും അവനെ മത്ത് പിടിപ്പിക്കുകയായിരുന്നു. ആ നഗ്നമായ ശരീരത്തിലൂടെ ഒരു പാമ്പിനെ പോലവൻ ഇഴഞ്ഞു നീങ്ങി. അവളിലെ സ്ത്രീയെ പൂർണ്ണതയിലെത്തിച്ച് കൊണ്ടവൻ അവളിലേക്ക് പടർന്നു കയറി. അവരുടെ സംഗമത്തിന് കുളിർമ പകരാനായി മഴയും ഭൂമിയെ പുൽകി. “”

“” ഒരുപാട് വേദനിച്ചോ?”””” അവളെ പൊതിഞ്ഞ് പിടിച്ച് കൊണ്ടവൻ ചോദിച്ചു. ഇല്ലെന്നവൾ തലയാട്ടി. അവളുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തിരുന്നു. അവിടെ തന്റെ അധരം പതിപ്പിച്ച് കൊണ്ടവൻ അതിന്റെ ഇണയെ നുകർന്നു. വീണ്ടും ഒരു സംഗമത്തിനായി.. ******* രാവിലെ എഴുന്നേൽക്കുമ്പോൾ നയന കാണുന്നത് തന്നെയും ചേർത്ത് പിടിച്ച് കൊണ്ടുറങ്ങുന്ന നന്ദനെയാണ്. അവന്റെ നെറ്റിയിലായി ചുംബിച്ച് കൊണ്ടവൾ വസ്ത്രവുമായി ഫ്രഷാവാൻ കയറി. “”” ഗുഡ് മോർണിംഗ് ചേടത്തി”””” താഴേക്ക് ഇറങ്ങിയതും അർഥവ് അവളെ നോക്കി ചിരിച്ച് കൊണ്ട് ഇഡലിയിൽ സാമ്പാർ മുക്കി. “”” എന്താ ഇന്ന് ഓഫീസിൽ പോവുന്നില്ലെ?””” “”” ഞാൻ ഒരാഴ്ച്ച ലീവാക്കി.

ഒന്ന് ആരോഗ്യം പുഷ്ടിപ്പെടുത്താം എന്ന് കരുതുന്നു. “”” “”” ശരി ശരി..ഞാനൊന്നും പറയുന്നില്ലേ..!!””” “”” ചേടത്തി… ഏട്ടൻ എഴുന്നേറ്റില്ലേ?””” “”” ഇല്ല. ഉറങ്ങുവാ….!!””” “”” ഇന്ന് പതിവില്ലാതെ ലേറ്റാണല്ലോ?””” “””നീയെന്താ പതിവില്ലാതെ ഓരോ കണക്കെടുക്കുന്നത്. തിന്നിട്ട് പോടാ…””” അർഥവിന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ കുഴഞ്ഞ നയനയെ രക്ഷിക്കാനായി കൊണ്ട് അമ്മ പറഞ്ഞു. “””മോൾക്ക് ചായ എടുക്കട്ടെ…?””” “””വേണ്ടമ്മേ..ഞാനുണ്ടാക്കാം..””” ഒന്ന് തലയാട്ടി കൊണ്ട് അമ്മ പോയതും നയന വെള്ളം ചൂടാക്കാൻ തുടങ്ങി. “”” കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം പറ്റരുതേ.. നന്ദേട്ടൻ എന്നെ തല്ലി കൊല്ലും””” മനസിൽ ഒന്ന് ദൈവത്തേ വിളിച്ച് കൊണ്ടവൾ രണ്ട് ചായക്കപ്പുമായി മുകളിലേക്ക് കയറി.. “””ശ്ശെടാ ഇങ്ങേരിത് വരെ എഴുന്നേറ്റില്ലേ””

” ഇടുപ്പിൽ കൈ വച്ച് കൊണ്ടവൾ ചായ മേശയിലേക്ക് വച്ച് കൊണ്ട് നന്ദനെ തട്ടി വിളിച്ചു. “”” നന്ദേട്ടാ… നന്ദേട്ടാ… എഴുന്നേൽക്ക്””” “”” ഒരു 5 മിനിറ്റ് കൂടി…””” “””അയ്യടാ… അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഇന്ന് ഓഫീസിൽ പോവണ്ടേ…?””” “”” നാളെ പോവാം.. ഇന്ന് നല്ല ക്ഷീണം..””” “”” ക്ഷീണം പോലും.. എന്നെ കൊണ്ട് പറയിപ്പിക്കണ്ട. പട്ടി കടിച്ചത് പോലെ മുഴുവൻ പാടാ ദേഹത്ത്.. നീറിയിട്ട് വയ്യ.. ആ എനിക്കില്ലാത്ത സൂക്കേടാ തനിക്ക്””” അവനെ പിടിച്ച് വലിപ്പിച്ച് കൊണ്ടവൾ ബാത് റൂമിലേക്ക് പറഞ്ഞു വിട്ടു. “”” പറഞ്ഞ പോലെ അച്ചേട്ടന്റെ കാര്യം ചോദിക്കാൻ മറന്നു. പക്ഷേ നന്ദേട്ടനോട് ചോദിക്കണോ? വിഷമമായാലോ?””” “”” എന്താണ് എന്റെ ഭാര്യ പിറുപിറുക്കുന്നത്?”

“” അവളെ പിറകിൽ നിന്ന് ചുറ്റിവരിഞ്ഞ് കൊണ്ടവൻ തോളിൽ മുഖം ചേർത്ത് ചോദിച്ചു. “”” അതേ നന്ദേട്ടാ… എനിക്കൊരു ആഗ്രഹം?””” “”” എന്താ…!!!?””” “”” നമുക്കൊന്ന് കറങ്ങാൻ പോകാം..””‘” “””അതിനെന്താ…! എവിടെയാ പോകേണ്ടത്?””” “”” നമുക്ക് ശരത്തേട്ടന്റെ വീട്ടിൽ പോകാം ആദ്യം. ഞാൻ ശരത്തേട്ടന്റെ അമ്മയെ കണ്ടിട്ട് കുറേയായി…!!””” “”” ശരി… നമ്മുക്ക് പോകാം.. നീ അവനെ വിളിച്ച് പറ…”””” “”‘ നല്ല നന്ദേട്ടൻ.. ഉമ്മ..!! “”” അവന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ടവൾ ഓടി… പെട്ടെന്നാണ് നന്ദനൊരു കോൾ വന്നത്..! “”” ഹലോ…!!!”””” മറുപുറത്ത് നിന്ന് കേട്ട വാർത്ത അവനെ ആകമാനം ഉലച്ചു.. (തുടരും)

ക്ഷണപത്രം : ഭാഗം 15

Share this story