മഴയേ : ഭാഗം 7

മഴയേ : ഭാഗം 7

എഴുത്തുകാരി: ശക്തി കല ജി

അമ്മയുടെ ശബ്ദം കാതുകളിൽ മുഴങ്ങി കേൾക്കുന്നു… അമ്മയുടെ അലറി കരച്ചിൽ ഒരു പക്ഷേ അവസാനത്തേതായിരിക്കുമോ….. രണ്ടു ചെവിയും പൊത്തിപിടിച്ച് കൊണ്ട് വത്സല ടീച്ചറിൻ്റെ കരവലയത്തിൽ ഒതുങ്ങി നിന്നു…. പുറത്ത് നിന്ന് ഗൗതമിൻ്റെ ശബ്ദം കേട്ടതും ജീവൻ തിരിച്ച് കിട്ടിയത് പോലെ തോന്നി…. ഞാൻ ടീച്ചറിൽ നിന്ന് മാറി ഓടി ചെന്ന് കതക് തുറന്നു… ‘ ഗൗതമിനെ കണ്ടതും എനിക്കെന്നെ നിയന്ത്രിക്കാനായില്ല.. അടുത്തറിയുന്ന ആരോ എന്ന് തോന്നി…… എന്തോരുൾ പ്രേരണയിൽ നെഞ്ചിലേക്ക് മുഖം ചേർത്ത് കരഞ്ഞു പോയി…. “എൻ്റെ അമ്മ…. മുത്തശ്ശൻ…

അവർക്കെന്തെങ്കിലും പറ്റിയാൽ ഞാനും മരിക്കും ” എന്ന് പറയുമ്പോൾ ഗൗതമിൻ്റെ കരങ്ങൾ എന്നെ പൊതിഞ്ഞു… ..ഗൗതമിന് അവളെ ചേർത്ത് നിർത്താനാണ് തോന്നിയത്.. അവൾക്കൊരാശ്വാസം കിട്ടുo എന്ന് തോന്നിയത് കൊണ്ട് അവൻ അകന്ന് മാറാതെ അങ്ങനെ നിന്നു…. ചുറ്റും ഒരുപാട് പേര് നോക്കി നിൽക്കുന്നുണ്ട് എന്നൊന്നും എൻ്റെ ബോധത്തിൽ വന്നില്ല…. വത്സല ടീച്ചർ എൻ്റെ ചുമലിൽ വച്ചപ്പോഴാണ് കണ്ണ് തുറന്ന് നോക്കിയത്… വത്സല ടീച്ചർ എൻ്റെ കൈ പിടിച്ച് ഗൗതമിൻ്റെ കൈയ്യിൽ പിടിപ്പിച്ചു… ” കുട്ടികളും പുറത്ത് നിന്ന് വന്ന ഗുണ്ടകളും വല്യ സoഘട്ടനം നടക്കുകയാണ് പുറത്ത് “…

ഉത്തരയെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റണം…. വീട്ടിൽ നിർത്താൻ പറ്റാത്ത സാഹചര്യമാന്നേൽ എൻ്റെ വീട്ടിലേക്ക് കൊണ്ടു വിട്ടാൽ മതി…. ഞാൻ നോക്കിക്കോളാം” എന്ന് വത്സല ടീച്ചർ പറഞ്ഞപ്പോൾ മനസ്സിൽ ഒരാശ്വാസം തോന്നി…. അങ്ങനെ പറയാനും ഒരു മനസ്സ് വേണമല്ലോ.. കോളേജ് പിള്ളേർ എന്തൊക്കെയോ കൂകിവിളിക്കുന്നുണ്ട്…. ഗുണ്ടകൾ എന്ന് തോന്നിക്കുന്നവരെ പോലീസുകാർ അറസ്റ്റ് ചെയ്തു വണ്ടിയിൽ കയറ്റി… ഞാൻ പോലീസുകാരുടെ അകമ്പടിയോടെ ഗൗതം വന്ന ജീപ്പിൽ പുറകിൽ കയറി… അപ്പോഴും പിന്നിൽ നിന്ന് ബഹളം ഉയരുന്നുണ്ടായിരുന്നു…. കണ്ണുകൾ അനുസരയില്ലാതെ ഒഴുകി കൊണ്ടിരുന്നു….

എന്തൊരു ജന്മമാണ് എൻ്റേത് മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാൻ തുടങ്ങിയപ്പോഴേക്ക് താങ്ങാനാകാത്ത ദുഃഖങ്ങൾ ഒന്നിന് പുറകേ ഒന്നായ് വന്ന് കൊണ്ടിരിക്കുന്നു…. ” അമ്മയെയും മുത്തശ്ശനെയും ആശുപത്രിയിലാക്കിയിട്ടുണ്ട്… നമ്മുക്ക് ആശുപത്രിയിലേക്ക് പോവാം… ആദ്യം സ്റ്റേഷനിലേക്ക് പോയിട്ട് ഒരത്യാവശ്യം ഉണ്ട്… “..ഗൗതമിൻ്റെ വാക്കുകൾ കാതിൽ പതിഞ്ഞതും ഹൃദയം നിന്ന് പോവുന്നത് പോലെ തോന്നി…. വേഗം അമ്മയുടെയും മുത്തശ്ശൻ്റേയും അടുക്കൽ എത്തിയാൽ മതിയെന്നായിരുന്നു മനസ്സിൽ… ” പോവാം ” എന്ന് മാത്രം പറഞ്ഞു… പോലീസ് സ്റ്റേഷനിൽ ആദ്യം ചെന്നു മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന കിരണിൻ്റെ ഫോൺ എടുത്ത് കൊണ്ടുവരുന്നത് കണ്ടു….

ചിലപ്പോൾ സ്റ്റേഷനിൽ വയ്ക്കുന്നതും സുരക്ഷിതമല്ല എന്ന് കരുതിയത് കൊണ്ടാവും എടുത്ത് കൊണ്ട് വന്നത്…. “ഞാൻ കാരണം ബുദ്ധിമുട്ടായില്ലേ” ഞാൻ പതർച്ചയോടെ ചോദിച്ചു… “അതെ… നല്ല ബുദ്ധിമുട്ടായി ” എന്ന് ഗൗതം മറുപടി പറഞ്ഞപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി…മുരടൻ തന്നെയെന്ന് ഉറക്കെ പറയാൻ പറ്റാത്തത് കൊണ്ട് മനസ്സിൽ പറഞ്ഞു… ” അത്ര മുരടനൊന്നുമല്ല ” എന്ന് ഗൗതം പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി… എൻ്റെ മനസ്സിൽ പറഞ്ഞത് ഇയാളെങ്ങനെ കേട്ടൂന്നാ ഞാനപ്പോൾ ഓർത്തത്… ആശുപത്രിയിൽ എത്തിയതും ഗൗതം അവളെ തട്ടി വിളിച്ചു…

ചിന്തകളുടെ യാത്രയിൽ നിന്ന് വിരാമമിട്ട് കൊണ്ട് യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നു.. “രണ്ടു പേരും ഐസിയൂവിലാണ്…. താൻ ധൈര്യമായിരിക്കണം…. ഒരാൾക്ക് കയറി കാണാം… അകത്ത് ചെന്ന് അവരെ കൂടി കരയിക്കരുത്… പിന്നെ അമ്മയ്ക്ക് ഇത് വരെ ബോധം വന്നിട്ടില്ല…. തലയ്ക്കാണ് മുറിവ്….കൈയ്ക്കും കാലിനും മുറിവുണ്ട്… കുറച്ച് നാൾ ആശുപത്രിയിൽ കിടക്കേണ്ടി വരും…. മുത്തശ്ശനും കുറച്ച് നാൾ ആശുപത്രിയിൽ കഴിയേണ്ടി വരും…. തൽക്കാലത്തേക്ക് രണ്ട് മാസത്തെ പണം ഞാൻ അടച്ചിട്ടുണ്ട്….. ഉടനെ തിരിച്ച് തരണ്ട…” ഗൗതം കരുതലോടെ പറഞ്ഞു… ” ഇയാൾ ആരോ എന്തോ എനിക്കറിയില്ല…

എനിക്കിപ്പോൾ സർ ദൈവത്തിൻ്റെ രൂപമാണ് ” എന്ന് ഞാൻ കൈകൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു…. “ദൈവം എന്നേ നിയോഗിച്ചതാവും തന്നെ സംരക്ഷിക്കാൻ ” എന്ന് ഗൗതം പറയുമ്പോൾ അവരറിയാതെ പുഞ്ചിരിക്കുന്ന കുഞ്ഞു ദേവിരൂപം ഉത്തരയുടെ കാർക്കൂന്തലിൽ നിന്നുയർന്നു വന്നു… അവരുടെ മിഴികളെ കൂട്ടിമുട്ടിച്ചു…. പ്രണയത്തിൻ്റെ അംശം അവരിൽ നിറച്ചു കൊണ്ട് മാഞ്ഞു പോയ്…. ഉത്തരയുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് കുഞ്ഞു ദേവിരൂപം പ്രത്യക്ഷപ്പെട്ടു… ദേവകിയമ്മയുടെ നെറുകയിൽ കുഞ്ഞു ദേവി തലോടിയതും അവർ കണ്ണു ചിമ്മി…. കൈവിരലുകൾ ചലിപ്പിച്ചു……

അവർക്ക് ബോധം തെളിഞ്ഞു… കണ്ണു തുറന്നു…. പുഞ്ചിരിയോടെ കുഞ്ഞു ദേവി പ്രകാശമായി മാറി ഉത്തര കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റിനുള്ളിലേക്ക് കടന്നു.. ലോക്കറ്റിലെ കുഞ്ഞു ദേവിയുടെ രൂപത്തിൽ മിഴികൾ ചിമ്മിയടഞ്ഞു കൊണ്ടിരുന്നു…. ഉത്തര ചുവരിൽ കണ്ണടച്ച് ചാരി നിൽക്കുകയായിരുന്നു..ഗൗതമിൻ്റെ മിഴികൾ അവളിൽ തങ്ങി നിന്നു…. രാവിലെ തൊട്ടുള്ള അലച്ചിലിൽ പാവം തളർന്ന് പോയിട്ടുണ്ട്…. നെറ്റിയിൽ വിയർപ്പ് കണങ്ങൾ തെളിഞ്ഞ് കാണാം…. രാവിലെ തൊട്ട കളഭവും വിയർപ്പ് തുള്ളികളിൽ പെട്ട് നനഞ്ഞിരിക്കുന്നു….. കവിളിൽ മിഴിനീർ തീർത്ത പാടുകൾ…..

കൺമഷി കവിളിലേക്ക് പടർന്നിട്ടുണ്ട്…. കാതിലെ കുണുക്കിട്ട കമ്മലിന് ആയിരം കഥകൾ പറയുവാനുണ്ട് എന്ന് തോന്നി… അതിനോട് കിന്നാരം പറയുവാൻ തോന്നി…. ആദ്യമായി കണ്ട മാത്രയിൽ തന്നെ ഇവൾ തൻ്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിരിക്കുന്നു…. പെട്ടെന്നാണ് അവളുടെ കഴുത്തിലെ മാല അവൻ്റെ ശ്രദ്ധയിൽ പെട്ടത്… . താലിമാല എന്ന് തോന്നിക്കുന്ന മാല.. പക്ഷേ താലിമാലയാണോ എന്ന് വ്യക്തമല്ല…… അവൻ പരിഭ്രമത്തോടെ അവളുടെ സിന്ദൂരരേഖയിലേക്ക് നോക്കി… സിന്ദൂരമണിഞ്ഞിട്ടില്ല എന്ന് കണ്ടതും മനസ്സിന് സമാധാനമായി….. ”

ദേവകിയമ്മയ്ക്ക് ബോധം വന്നു… മകളെ കാണണമെന്ന് ബഹളം… ഉത്തര വന്നുവെങ്കിൽ ഒന്നു വരു…. സമാധാനിപ്പിച്ചിട്ട് പോകണം അല്ലെങ്കിൽ ആരോഗ്യനില മോശമാവും”…. നഴ്സിൻ്റെ ശബ്ദം കേട്ടതും ഞാൻ ഞെട്ടി കണ്ണു തുറന്നു…. തന്നെ നോക്കി മതിമറന്ന് നിൽക്കുന്ന ഗൗതമിനെ കണ്ടപ്പോൾ ഹൃദയസ്പന്ദനം കൂടുന്നതെന്താണ്.. ആകെ രണ്ട് വട്ടമെ കണ്ടിട്ടുള്ളു എങ്കിലും ഒരു പാട് കാലം പരിചയമുള്ള ആരോ എന്ന് തോന്നുന്നു…. …. എത്ര മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല… വീണ്ടും അയാളിൽ തന്നെ ചിന്തകൾ അവസാനിക്കുന്നു……. നേഴ്സ് ഒന്നൂടി ഡോറിൽ മുട്ടി ശബ്ദമുണ്ടാക്കി….

ഞാൻ നേഴ്സിനടുത്തേക്ക് നടന്നു…. ” പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ” ഗൗതo ഗൗരവത്തിൽ പറഞ്ഞു… ” ഞാൻ ശ്രദ്ധിച്ചോളാം സർ” എന്ന് ഞാൻ പറഞ്ഞ് നഴ്സിൻ്റെ കൂടെ അകത്തേക്ക് കയറാൻ നേരം തോളിൽ തുക്കിയിട്ടിരുന്ന ബാഗ് കസേരയിൽ വച്ചു…. ഗൗതം അവളുടെ ബാഗിനരുകിലായി ഇരുന്നു… നഴ്സ് തന്ന വസ്ത്രം ധരിച്ച് മാസ്കും വച്ച് അവരുടെ കൂടെ അകത്തേക്ക് പോകുമ്പോൾ മനസ്സിൽ മുഴുവൻ ഭയം വന്ന് മുടിയിരുന്നു…. അമ്മ കിടക്കുന്ന ബെഡ് ചൂണ്ടി കാണിച്ച് തന്നിട്ട് നഴ്സ് അവരുടെ കാബിനിലേക്ക് പോയി… കർട്ടൻ നീക്കി അമ്മയെ കണ്ടു…. തലയിൽ വല്യ കെട്ടുകെട്ടിയിട്ടുണ്ട്…

കൂടാതെ കൈയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്…. രാവിലെ ഓടിനടന്ന് ഓരോ ജോലിയും ചെയ്ത അമ്മയാണ് ഇപ്പോ ഇങ്ങനെയൊരവസ്ഥയിൽ കിടക്കുന്നത്…. അതോർത്തപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞു…. ഗൗതം പറഞ്ഞത് ഓർമ്മ വന്നു…. കരഞ്ഞ് അമ്മയെ കൂടി വിഷമിപ്പിക്കാൻ പാടില്ല….. അമ്മ കാണാതിരിക്കാൻ വേഗം തുവാല കൊണ്ട് മിഴികൾ അമർത്തി തുടച്ചു…. അമ്മയ്ക്കരികിൽ പോയി നിന്നു… ” അമ്മേ ” അവളുടെ ശബ്ദം നേർത്തു പോയി… ദേവകിയമ്മ വളരെ ആയാസപ്പെട്ട് കണ്ണ് തുറന്നു… വേദന കൊണ്ട് മുഖം ചുളിച്ചു… എന്നെ കണ്ടതും അമ്മയുടെ മുഖത്ത് ഒരാശ്വാസം കണ്ടു…

ദേവകിയമ്മ കണ്ണ് കൊണ്ട് അടുത്തേക്ക് വരാൻ പറഞ്ഞു… ഞാൻ കുറച്ചൂടെ അരികിലേക്ക് ചെന്നു… “മോളെ നീ എത്രയും വേഗം ഇവിടെ നിന്ന് പോകണം…. നിന്നെയും അവർ കൊല്ലും “അവരുടെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു… “ആര് കൊല്ലും എന്നാ പറയുന്നത്… എനിക്കറിയണം… അച്ഛനെ കൊന്നത് പോലെ എന്ന് അമ്മ ഫോണിൽ പറഞ്ഞത്…. ആരാ ഇതിന് പിന്നിൽ ” ഞാൻ ചോദിക്കുമ്പോൾ അമ്മ എന്നെ വാത്സല്യത്തോടെ നോക്കി…. “എനിക്ക് അറിയില്ല.. മോള് സുരക്ഷിതമായിരുന്നാൽ മതി എനിക്ക് ” എന്ന് അമ്മ പറയുമ്പോൾ മിഴികൾ ഈറനണിഞ്ഞു.. അപ്പോഴേക്ക് നഴ്സ് വന്ന് ട്രിപ്പ് മാറ്റി മയങ്ങുവാനുള്ള ഇഞ്ചക്ഷൻ നൽകി…

“നല്ല വേദനയുണ്ടാവും പാവം ഉറങ്ങിക്കോട്ടെ… പേടിക്കണ്ട ഇവിടെ ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം” ധൈര്യമായിപോയ്ക്കോളു” എന്ന് നഴ്സ് പറയുമ്പോൾ മനസ്സ് തണുത്തു… “എനിക്ക് മുത്തശ്ശനെ കൂടി കാണണം” എന്ന് ഞാൻ പറഞ്ഞു.. “മുത്തശ്ശൻ തിയേറ്ററിലാണ്… ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ഐസിയുവിലേക്ക് കൊണ്ടുവരു… അപ്പോഴേക്ക് പോയി കഴിച്ചിട്ടൊക്കെ വന്നാൽ മതി” എന്ന് നഴ്സ് പുഞ്ചിരിയോടെ പറഞ്ഞു.. “ശരി ഞാൻ പോയിട്ട് വരാം ” എന്ന് പറഞ്ഞ് ഒന്നൂടി അമ്മയെ നോക്കി..

അമ്മ മയങ്ങി തുടങ്ങിയിരുന്നു… അമ്മ ആരേയോ ഭയക്കുന്നുണ്ട്… ആരാണ് ആക്രമിച്ചത് എന്ന് അമ്മയ്ക്കറിയാം എങ്കിലും പറയാത്തത് എന്താണ്…. അസ്വസ്ഥമായ മനസ്സുമായി വെളിയിലേക്ക് നടന്നു… അവർ തന്ന വസ്ത്രം ഊരി വച്ച് പുറത്തിറങ്ങി… ഞാൻ പുറത്തിറങ്ങിയതിതും ഗൗതം ചാടിയെഴുന്നേറ്റു… ” അക്രമികളെ കുറിച്ച് എന്തെങ്കിലും അമ്മ പറഞ്ഞോ ” ഗൗതം ആകാംക്ഷയോടെ ചോദിച്ചു… ” ഇല്ല” എന്ന എൻ്റെ മറുപടി ഗൗതമിൻ്റെ മുഖത്ത് നിരാശ പടർത്തി…. “ശരി മുത്തശ്ശന് കാലിൽ ഓപ്പറേഷൻ നടക്കുന്നതേയുള്ളു….

ഇനിയും ഒരു മണിക്കൂറെടുക്കും.. താൻ വല്ലതും കഴിക്ക് ഞാൻ അപ്പോഴേക്ക് സ്റ്റേഷൻ വരെ പോയിട്ട് വരാം…. എൻ്റെ വീട് ആക്രമിച്ചവരെ ഇന്നലെ പിടികൂടിയിരുന്നു… അവർക്ക് തൻ്റെ അമ്മയേയും മുത്തശ്ശനേയും ആക്രമിച്ചതിൽ ബന്ധമില്ല… പൊതുവായി വേറെ ശത്രുക്കൾ ആരെങ്കിലുമുണ്ടോ…” ഗൗതം ഗൗരവത്തിൽ ചോദിച്ചു… “എൻ്റെയറിവിൽ ഇല്ല.. “എന്തോ അങ്ങനെ പറയാനാണ് തോന്നിയത്… “ശരി എന്നാൽ ഞാനിറങ്ങുവാ…. എന്തേലും ആവശ്യമുണ്ടേൽ ഫോൺ വിളിച്ചാ മതി.. ” എന്ന് പറഞ്ഞ് ഗൗതം പോകാനിറങ്ങി….

പോകരുത് എന്ന് പറയണമെന്ന് മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞില്ല.. അവളുടെ മനസ്സറിഞ്ഞപ്പോൽ ഗൗതം അവൾക്കരികിലേക്ക് തിരിഞ്ഞ് വന്നു.. “പിന്നെ ഇവിടെ തന്നെ കാത്തു നിന്നാൽ മതി.. ഞാൻ വന്ന് കൂട്ടിക്കോളാം… തൽക്കാലം വീട്ടിൽ പോകണ്ട… അവിടെ തനിച്ച് നിൽക്കണ്ടേ.. സുരക്ഷിതമല്ല….വത്സല ടീച്ചറിൻ്റെ വീട്ടിലാക്കാഠ” എന്ന് ഗൗതം പറഞ്ഞു.. ” ഞാൻ വീട്ടിലേക്ക് തന്നെ പോയ്ക്കോളാം…. ഞാൻ കാരണം വത്സല ടീച്ചറിന് പ്രശ്നം ഉണ്ടാവാൻ പാടില്ല…” ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു… “തനിച്ച് താമസിക്കുന്നത് സുരക്ഷിതമല്ല എന്ന് പറഞ്ഞാൽ എന്താ മനസ്സിലാവത്തത്….

ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി.. വൈകിട്ട് ഞാൻ വന്ന് വിളിച്ചോളാം” ഗൗതം ശാസനയോടെ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി ഞാൻ മുഖം തിരിച്ചു… ഇത് വരെ ആരും ഇത്രയ്ക്ക് അനുസരിപ്പിക്കാൻ നോക്കിയിട്ടില്ല.. പിന്നേ ഇയാള് പറയുന്നത് അനുസരിക്കാൻ പോവല്ലേ… മുത്തശ്ശനെയും കണ്ടിട്ട് വീട്ടിലേക്ക് തന്നെ പോണം എന്ന് മനസ്സിൽ തീരുമാനിച്ചു… ഗൗതം അവൾക്ക് മുഖം കൊടുക്കാതെ പോയി…. ഒരുമണിക്കൂർ സമയം നടന്നും ഇരുന്നും എങ്ങനെയൊക്കെയോ കടന്ന് പോയ്…. ഒരു കസേരയിൽ ചാരിയിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി..

കുഞ്ഞു ദേവി അവൾ ഉണരാതിരിക്കാൻ കാവൽ നിന്നു… തണുപ്പു തന്നെ പൊതിഞ്ഞപ്പോഴാണ് അവൾ കണ്ണ് തുറന്നത്… ” ഞാനിടയ്ക്ക് വന്ന് നോക്കിയപ്പോൾ താൻ നല്ല ഉറക്കമായിരുന്നു… അതുമല്ല മുത്തശ്ശന് മയക്കം തെളിഞ്ഞില്ല… അതാ വിളിക്കാഞ്ഞത്..”… മുത്തശ്ശൻ ഉണരുമ്പോൾ വിളിക്കാം എന്ന് കരുതി…. ” എന്ന് പറഞ്ഞ് നഴ്സ് പോയി… കുറച്ച് സമയം കഴിഞ്ഞ് നഴ്സ് വീണ്ടും വന്നു മുത്തശ്ശന് ബോധം തെളിഞ്ഞു എന്ന് പറഞ്ഞു…. ഫോണെടുത്തിട്ട് ബാഗ് വെളിയിൽ തന്നെ വച്ചു….. അല്ലെങ്കിലും അതിൽ വിലപിടിപ്പുള്ളത് ഒന്നും ഇല്ല……. .

നഴ്സിൻ്റെ പുറകെ ഐ സി യൂവിനുള്ളിലേക്ക് നടക്കുമ്പോൾ മുത്തശ്ശനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഓരോന്നായി മനസ്സിൽ ഉയർന്നു വന്നു…. മുത്തശ്ശനരുകിൽ ചെന്നപ്പോൾകണ്ണ് തുറന്ന് കിടക്കുകയാണ്….. “മോൾടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ട് എന്നറിയാം…..അത് സമയമാകുമ്പോൾ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം നീ തന്നെയറിയും… നിന്നെ സംരക്ഷിക്കാൻ ഒരാൾ എത്തിയിട്ടുണ്ട് എന്ന് തിരുമേനി പറഞ്ഞു…. അയാൾ പറയുന്നത് അനുസരിക്കണം”…. എന്ന് മാത്രം മുത്തശ്ശൻ പറഞ്ഞു….. ‘ശരി മുത്തശ്ശാ “എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു…. ഞാൻ പുറത്തേക്ക് നോക്കി… നേരം ഇരുട്ടിയിരിക്കുന്നു…..

പുറത്ത് മഴ പെയ്യുന്നത് കൊണ്ടാവണം വല്ലാതെ തണുക്കുന്നത്… വല്ലാത്ത ദാഹം തോന്നി… ഉച്ചയ്ക്ക് കഴിച്ചതുമില്ലല്ലോ ചായ കുടിക്കാം എന്ന് കരുതി ബാഗിൽ നിന്ന് കുടയെടുത്ത് തിരിഞ്ഞപ്പോഴാണ് ഗൗതം അങ്ങോട്ടേക്ക് മഴയത്ത്ന്ന് ഓടിക്കയറിയത്…. അവൻ ഓടിക്കയറിയാതെ അവൾ വേഗം കുട നിവർത്താൻ ശ്രമിക്കുകയായിരുന്നു… അവൻ നേരെ അവളിൽ ഇടിച്ചു നിന്നു…… പെട്ടെന്നുള്ള ഇടിയുടെ ആഘാതത്തിൽ അവൾ വീഴാൻ തുടങ്ങിയപ്പോൾ ഗൗതം ഉത്തരയുടെ വയറിൽ ചുറ്റിപ്പിടിച്ച് നേരെ നിർത്തി….. മനസ്സിൽ ആരോ പറഞ്ഞു…ഇതാവും മുത്തശ്ശൻ പറഞ്ഞ സംരക്ഷകൻ… തുടരും

മഴയേ : ഭാഗം 6

Share this story