മിഴിയോരം : ഭാഗം 10

മിഴിയോരം : ഭാഗം 10

എഴുത്തുകാരി: Anzila Ansi

ഹോസ്പിറ്റൽ പാർക്കിംഗിൽ വണ്ടി നിർത്തി… എന്റെ കയ്യിൽ നിന്നും ആൽബി ഇച്ചായൻ മോളെ എടുത്തു… ഞങ്ങൾ റിസപ്ഷനിൽ ചെന്നു നിന്നു …. മോൾക്ക് ഫയൽ എടുക്കാൻ എന്നോട് പറഞ്ഞിട്ട് ഇച്ചായൻ മോളെയും കൊണ്ട് ആരെയോ കാണാൻ പോയി…. (അവർ ഇംഗ്ലീഷിൽ പറഞ്ഞത് ഞാൻ മഗ്ലീഷിൽ പറയാം…..)

മോളുടെ പേര് : ആരോഹി.. വയസ്സ് : 2 ബ്ലഡ് ഗ്രൂപ്പ് : AB നെഗറ്റീവ് അമ്മയുടെ പേര് : നിവേദിത കൃഷ്ണ ദാസ് അച്ഛന്റെ പേര് :….. നിവിയുടെ കണ്ണുകൾ നിറഞ്ഞു… മാഡം….. ആഹ്ഹ്….. പേര്….. അദ്വീക്… അദ്വീക് മഹേശ്വരി….. (ഇടറിയ ശബ്ദത്തോടെ നിവി പറഞ്ഞു) മാഡം അവിടെ വെയിറ്റ് ചെയ്തോളൂ….. നിറഞ്ഞുവന്ന കണ്ണുകൾ നിവി ആരും കാണാതെ തുടച്ചു നീക്കി… ആൽബിച്ചായന്റെ അടുത്തേക്ക് നടന്നു….. എന്തുപറ്റി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നല്ലോ …,നീ കരഞ്ഞോ നിവി…. (ഇച്ചായൻ ) ഏയ്.. ഒന്നുല്ല ഇച്ചായ….. (നിവി ) മ്മാ…. വിചാമിക്കണ്ട ആരുട്ടിയെ ചുജി വെക്കില്ല…. (നിവിക്ക് ഇൻജെക്ഷൻ പേടിയാ.. )

അമ്മയ്ക്ക് അറിയാം…. അമ്മയുടെ ആരുട്ടിയെ സൂചി എടുക്കില്ലന്നു…… നല്ല അമ്മയാ…. കൊച്ചിനേക്കാൾ ഇഞ്ചക്ഷൻ പേടി അമ്മക്കണ്… നിനക്കറിയോ എന്റെ ആരുട്ടി… നിനക്ക് വാക്സിൻ എടുക്കാൻ പോയപ്പോൾ കാറി പൊട്ടിച്ച് കരഞ്ഞവള ഈ വീരശൂര പരാക്രമി….(ഇച്ചായൻ ) പോ…ഇച്ചായ….(നിവി) എന്റെ മോൾക്ക് വേദനിച്ച എനിക്കാ നോവുന്നു… ഒന്നാം വയസ്സിൽ ആരുട്ടിക്ക് പനി പിടിച്ചപ്പോൾ കണ്ടായിരുന്നു….. ആരുട്ടി കൂളായി ഇൻജെക്ഷൻ എടുക്കാൻ ഇരുന്നു കൊടുത്തു…. നിയോ…. ആ നഴ്സിന്റെ വായിരിക്കുന്ന മുഴുവനും കേട്ടില്ലേ…അവസാനം അവര് നിന്നെ പേടിച്ചു പുറത്താക്കിയില്ലേ…..

(നിവി മുഖം വീർപ്പിച്ച് ആൽബിയെ നോക്കി) ആരുട്ടി എന്തായാലും നിന്നെ പോലെ ആകാത്തത് നന്നായി…അവൾ അവളുടെ അച്ഛനെ പോലെയാണ്…… (ആൽബി പെട്ടന്ന് പറഞ്ഞു) നിവി ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു…. മോളെ…. ഞാൻ ഓർക്കാതെ… പെട്ടന്ന്.. ആൽബി വാക്കുകൾക്ക് വേണ്ടി പരത്തി ) എനിക്കതിന് വിഷമമൊന്നുമില്ല ഇച്ചായ…. മറിച്ചു സന്തോഷം മാത്രമേയുള്ളൂ…. (നിവി കസേരയിലേക്ക് ചാഞ്ഞിരുന്നു… കണ്ണുകൾ മെല്ലെ അടച്ചു…) നിവി… നമുക്ക് ആദ്യം ഒരു മോളെ മതി …(ആദി ) മോനായാൽ എന്താ കുഴപ്പം? (നിവി ) കുഴപ്പമൊന്നുമില്ല….നീ കേട്ടില്ലല്ലോ പെൺമക്കൾക്കണ് അച്ഛമാരോട് കൂടുതൽ സ്നേഹം….. (ആദി )

ഓഹോ….. അങ്ങനെയാണല്ലേ,.. ഞാനും കേട്ടിട്ടുണ്ട്…. ആൺമക്കൾക്ക് അമ്മയോടാണ് കൂടുതൽ ഇഷ്ടം …..എനിക്ക് മോനെ മതി… (നിവി ) അങ്ങനെ ഇപ്പം മോൻ കൂടുതൽ സ്നേഹിക്കേണ്ട…. നിന്നെ സ്നേഹിക്കാൻ ഞാനുണ്ട്…..(ആദി ) എടാ കുശുമ്പാാ….. (നിവി ) ആാാ കുശുമ്പ് തന്നെയാ….. നിന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി ആരും സ്നേഹിക്കണ്ട…(ആദി ) എനിക്ക് മോൻ മതി ആദിയേട്ട.. മൂത്തകുട്ടി മോനാകുന്നാത നല്ലത്.. അനിയത്തികുട്ടിയെ പൊന്നുപോലെ നോക്കിക്കോളും എന്റെ ഏട്ടനെ പോലെ……(നിവി ) എന്നാലും മോളെ മതി..ഒരു ചേച്ചിപെണ്ണാണു വേണ്ടത്….എന്റെ നിവിയെ പോലൊരു ചുന്ദരി വാവേ……(ആദി )

ജനിക്കുന്നത്തു മോനാണെങ്കിലോ….? (നിവി ) നീ നോക്കിക്കോ…… ആദ്യം നമുക്ക് ഉണ്ടാകുന്നത് മോളായിരിക്കും…അവൾക്കു ആരോഹി എന്ന് പേരിടണം…വീട്ടിൽ ആരുട്ടി എന്നു വിളിച്ച മതി…(ആദി ) ആരോഹിയോ…….. എന്ത് പേരാ ഇത്…? (നിവി ) എന്താടി ആ പേരിന് കുഴപ്പം…. ആരോഹി… എന്ന, ഒരു സംഗീത രാഗമണ്.. താള ബോധമില്ലാത്ത നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം…എനിക്ക് എന്റെ മോള് സംഗീതം പോലെയാണ്… എന്നിൽ അലിഞ്ഞു ചേർന്ന എന്റെ സംഗീതം….. അതുകൊണ്ട് എന്റെ മോൾക്ക് ഈ പേര് മതി…. ആരോഹി അദ്വീക് മഹേശ്വരി… നമ്മുടെ മാത്രം ആരുട്ടി…..( ആദി ) ആരോഹി അദ്വീക് മഹേശ്വരി… ( നേഴ്സ് വന്ന് മോളുടെ പേര് വിളിച്ചപ്പോഴാണ് നിവി ഓർമ്മകളിൽനിന്നും ഉണർന്നത്.)

ഡോക്ടറുടെ മുറിയിലേക്ക് കേറിയപ്പോൾ മുതൽ നിവിയുടെ ഉള്ളിൽ അഗാധമായ ഒരു ഭയം ഉടലെടുത്തു… ആരുട്ടിക്ക് അങ്കിളിനെ അറിയുമോ…..? (ഡോക്ടർ) ആരുട്ടി താടിക്ക് കൈ കൊടുത്ത് ആലോചിക്കൻ തുടങ്ങി… ആരുട്ടിക്ക് ചോക്ലേറ്റ് വേണോ..(ഡോക്ടർ) ബേണം… കുയെ തോക്കെറ്റു ബേണം… കുറെ ചോക്ലേറ്റ് എന്തിനാ…. ആരുട്ടി കഴിക്കൂവോ മുഴുവൻ… ..(ഡോക്ടർ) എനിച്ചു അല്ല.. മ്മാക്ക് പപ്പാക് മമ്മക് പിച്ച ആരുട്ടിക്ക്….( ആരുട്ടി കൈകൾ മടക്കി പറഞ്ഞു) അപ്പൊ അങ്കിളിനു തരില്ലേ….(ഡോക്ടർ) അങ്കിളിന്റെ തോക്കെറ്റു തെയുനേ….

എടി മിടുക്കി നീ ആളു കൊള്ളാല്ലോ.. (ആരുട്ടി കുഞ്ഞികൈ കൊണ്ട് വാപൊത്തി ചിരിച്ചു) മോൾക്ക് ഞാൻ കുറച്ച് ടെസ്റ്റുകൾ ഒക്കെ എഴുതിയിട്ടുണ്ട് പിന്നെ സി റ്റി സ്കാൻ എടുക്കണം…. റിപ്പോർട്ട് വന്നിട്ട് പറയാം…. അതല്ലേ നല്ലത്…. ആരുട്ടി ദേ ഈ ആന്റിയോടൊപ്പം പോകുവോ….? (ഡോക്ടർ) (ആരുട്ടി നിവിയെ നോക്കി..) (നിവി ചിരിച്ചുകൊണ്ട് പൊക്കോളാൻ കണ്ണു കാണിച്ചു) ഡാ മോൾക്ക് വേറെ കുഴപ്പം ഒന്നും കാണുന്നില്ലല്ലോ….(ഇച്ചായൻ ) റിസൾട്ട് വരട്ടെ ടാ പറയാം…… പിന്നെ നിവി… അങ്ങനെ വിളിക്കാല്ലേ അല്ലേ…? (ഡോക്ടർ) അതിനെന്താ വിളിച്ചോളൂ…..(നിവി )

എന്തെങ്കിലും ട്രീറ്റ്മെന്റ് എടുക്കണമെങ്കിൽ നാട്ടിൽ ആയിരിക്കും കൂടുതൽ നല്ലത്….(ഡോക്ടർ) എന്നു പറഞ്ഞാൽ എന്റെ മോൾക്ക് എന്തെങ്കിലും… പറഞ്ഞു പൂർത്തീകരിക്കാൻ കഴിയാതെ നിവിയുടെ സ്വരം ഇടറി.. ഒന്നും കാണില്ലഡോ….. എത് ട്രീറ്റ്മെന്റയാലും നമ്മുടെ നാട്ടിലായിരിക്കും കുറച്ചുകുടി നല്ലത്… അതുകൊണ്ട പറഞ്ഞുന്ന് മാത്രം…. റിസൾട്ട് വരുമ്പോൾ ഞാൻ വിളിക്കാം…. നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്…(ഡോക്ടർ) സമയം നീങ്ങിക്കൊണ്ടിരുന്നു……. നേഴ്സ് വന്ന് ഞങ്ങളെ അകത്തേക്ക് വിളിച്ചു…. ആൽബിച്ചയാന്റെ കൂട്ടുകാരൻ അല്ലാതെ വേറെ രണ്ട് ഡോക്ടർമാർ കൂടി ഉണ്ടായിരുന്നു..

അവിടേ നിവിക്ക് എന്തോ വല്ലാത്ത ഭയം തോന്നി…. ആൽബിച്ചയാന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു….. അആഹ് ആൽബി നിവി ഇരിക്കു…..(ഡോക്ടർ) എന്താടാ മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ….(ഇച്ചായൻ ) ഡാ അത് പിന്നെ……(ഡോക്ടർ) നീ എന്താന്ന് വച്ച് തുറന്നു പറയ്….(ഇച്ചായൻ ) മോളെ ആദ്യമേ പരിശോധിച്ചപ്പോൾ എനിക്ക് ചെറിയ ഒരു ഡൗട്ട് തോന്നി… അത ഞാൻ സിറ്റി സ്കാൻ എടുക്കാൻ പറഞ്ഞത്… (ഡോക്ടർ) എന്താടാ കാര്യം പറ…(ഇച്ചായൻ ) ഡാ മോൾഡ് ബ്രെയിനിൽ ഒരു ചെറിയ ട്യൂമർ.. (നിവി ഒരു പ്രതിമ പോലെ ഇരുന്നു… കണ്ണുനീർ മാത്രം പുറത്തോട്ട് പ്രവഹിക്കുന്നു….)

ഞാൻ നേരത്തെ പറഞ്ഞില്ലേ നാട്ടിൽ ട്രീറ്റ്മെന്റ് ചെയ്യാമെന്ന്… ഞാൻ നാട്ടിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ ആണ് ഡോക്ടർ പ്രസാദ് അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറാണ്…. ഇതുവരെ ചെയ്ത എല്ലാ സർജറിയും സെക്സ് ആണ്…. നമുക്ക് മോളെ പ്രസാദ് ഡോക്ടറെ കാണിക്കാം… നീവി താൻ എന്തു പറയുന്നു…. (ഒന്നും മിണ്ടാതെ ഇരിക്കുന്നേ നിവിയോടായി ഡോക്ടർ ചോദിച്ചു) ഒന്നുമില്ലടാ നമ്മുടെ കുട്ടികുറുമ്പിക്ക്…. ( ആൽബി നിവിയെ ചേർത്തുപിടിച്ച് പറഞ്ഞു) നിവി ഒരു തേങ്ങലോടെ ആൽബിഇച്ചയനേ കെട്ടിപ്പിടിച്ചു കരഞ്ഞു… ഇച്ചായ….. ആരുട്ടിക്ക്…. (നിവി ) ഒന്നും ഇല്ല്ലടാ… (ഇച്ചായൻ ) ഇച്ചായ…എന്റെ മോൾക്ക്‌ എന്തേലും പറ്റിയ ഞാൻ ജീവിച്ചിരിക്കില്ല…..

അവൾക്കുവേണ്ടി അല്ലേ ഇച്ചായ ഞാൻ ജീവിക്കുന്നപോലും….. (നിവി ) നീ എന്തുവാ നിവി പറയുന്നേ…. നിന്റെ മോള് ഞങ്ങൾക്ക് ആരുമല്ലേയോ… (ഇച്ചായൻ ) ഇച്ചായ….(നിവി ) വേണ്ട നീ ഒന്നും പറയണ്ട…. (ഇച്ചായൻ ) നോക്ക് നിവി ഡോക്ടർ പ്രസാദ് നമ്പർ 1 ന്യൂറോളജിസ്റ്റ് ആണ് ഒന്നുകൊണ്ടും പേടിക്കേണ്ട ആവശ്യമില്ല…… സാറിനെ ഞാൻ വിളിച്ചു പറയാം…..(ഡോക്ടർ) വേണ്ട ഡോക്ടർ…(നിവി ) നിവി…. നീ എന്താ ഈ പറയുന്നേ…. ആരുട്ടിയെ നാട്ടിൽ കൊണ്ടു പോകുന്നത് അല്ലേ നല്ലത് റിസ്കെടുക്കണോ മോളെ …..(ഇച്ചായൻ ) ഇച്ചായാ… ഡോക്ടർ പറഞ്ഞ ആ ഡോക്ടറെ ഞാൻ വിളിച്ചോളാം എന്ന പറഞ്ഞത്…..

അല്ലാതെ മോളെ നാട്ടിൽ കൊണ്ടുപോകുന്നില്ല എന്നല്ല…. ഈ ലോകത്ത് മറ്റെന്തിനെക്കാളും വലുത് എനിക്ക് എന്റെ മോള് തന്നെ…(നിവി ) ഡോക്ടർ പ്രസാദിനെ തനിക്ക് എങ്ങനെ അറിയാം? (ഡോക്ടർ) എന്റെ ഫ്രണ്ടിന്റെ അച്ഛനാണ്…(നിവി ) ഏതു ഫ്രണ്ടിന്റെ….(ഇച്ചായൻ ) ഇച്ചായാ അത്….പി പി ടെ അച്ഛനാണ്..(നിവി ) ആരുടെ… പ്രണവിന്റെ ആണോ..? (ഇച്ചായൻ ) മ്മ്മ്….. (നിവി ) അപ്പൊ പിന്നെന്താ പേടിക്കാൻ ഉള്ളത്…. ഞാൻ മോളുടെ റിപ്പോർട്ട് എല്ലാം തരാം… നിവി തന്റെ മെയിൽ ഐഡി ഒന്നു പറഞ്ഞേ….അതിൽ കൂടി അയച്ചേക്കാം.. (ഡോക്ടർ) ശരി ഡോക്ടർ…(നിവി ) ഡോ താൻ ഈ ഡോക്ടർ വിളി ആദ്യം നിർത്ത്..

എന്നെ ഇവനേ വിളിക്കുന്ന പോലെ ഏട്ടാനോ അല്ലകിൽ മനുവേട്ടന്നൊ വിളിക്ക്.. (ഡോക്ടർ) ( നിവി മുഖത്ത് ഒരു ചിരി വരുത്തി തലയാട്ടി ) നിവി മോളെ ആ നേഴ്സിന്റെ കയ്യിൽ നിന്നും വാങ്ങി മാറോടുചേർത്ത് ചുംബനങ്ങൾ കൊണ്ട് മൂടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയുന്നു… മ്മാ എഞ്ചിന കയ്യിനേ…. ആരുട്ടിയെ നേസ് അന്റി ചുജി വെച്ചത് മോൾക്ക്‌ ബെനിച്ചില്ല… എന്റെ മോളെ ഞാൻ ഒരു വിധിക്കും വിട്ടു കൊടുക്കില്ല…. എന്റെ ജീവിതം നീയാണ് നീ മാത്രം..( നിവി ഒരു ഭ്രാന്തിയെപ്പോലെ പുലമ്പികൊണ്ടിരുന്നു….) ആൽബിയും നിവിയും വീട്ടിലേക്ക് തിരിച്ചു… അപ്പോഴും നിവി മോളെ മാറോട് ചേർത്ത് വെച്ചിരുന്നു…..

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….. വീട്ടിലെത്തിയ നിവി ഉറങ്ങുന്ന ആരുട്ടിയെ എടുത്ത് മുറിയിൽ കൊണ്ടുപോയി കിടത്തി… കുളിക്കാൻ വേണ്ടി ബാത്റൂമിൽ കയറി.. വസ്ത്രം പോലും മാറാതെ അവളാ ഷവരിന്റെ അടിയിൽ നിന്നു ആർത്തലയ്ക്കുന്ന കണ്ണുനീർ ആ വെള്ളത്തോടൊപ്പം ഒഴുക്കി കളഞ്ഞു… ബെഡിൽ ഉറങ്ങുന്ന കുഞ്ഞിനെ ഒന്ന്, തഴുകി.. മുറി വിട്ടിറങ്ങി… ആൽബിച്ചായ എനിക്കും മോൾക്കും എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണം….(നിവി ) നീ ഒറ്റയ്ക്കോ… അതൊന്നും പറ്റത്തില്ല…..(ഇച്ചായൻ ) കമ്പനിയുടെ പ്രോജക്റ്റ് ഇച്ചായല്ലേ നോക്കുന്നേ… ഇപ്പോൾ ലീവ് എന്തായാലും കിട്ടില്ല…..

പിന്നെ എങ്ങനെയാ…(നിവി ) ശരിയാ എനിക്ക് ഇപ്പോൾ വരാൻ പറ്റില്ല….പക്ഷേ നിന്നോടൊപ്പം അന്നമ്മ വരും ഞാൻ എത്രയും വേഗം ഈ പ്രോജക്ട് തീർത്തിട്ടു അങ്ങ് വന്നേക്കാം..(ഇച്ചായൻ ) അന്നമ്മ വന്നാൽ….. ഇച്ചായൻ ഇവിടെ ഒറ്റക്കോ… (നിവി ) ഇച്ചായൻ ഇവിടെ ഒറ്റയ്ക്ക് നിന്നോളം.. ഇച്ചായ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്യ്…. (അന്നമ്മ ) (നിവി രണ്ടുപേരെയും കെട്ടിപ്പിടിച്ചു കരഞ്ഞു) (രക്തബന്ധത്തെക്കാൾ വലിയ ബന്ധം ആത്മബന്ധമാണ്….) നിവി എന്നത്തേക്ക് വേണം… (ഇച്ചായൻ ) എത്രയും പെട്ടെന്ന്….(നിവി ) നാളെ കഴിഞ്ഞുള്ള ഏതെങ്കിലും ഫ്ലൈറ്റ്, നോക്കട്ടെ….(ഇച്ചായൻ ) മ്മ്മ്… (നിവി ) നിവി…. നമ്മുക്ക് അവരെ വിളിക്കേണ്ടേ…(അന്നമ്മ ) അന്നാമ്മെ… അത് പിന്നെ…. അവർ എങ്ങനെ പ്രതികരിക്കും…

എനിക്ക് നല്ല ടെൻഷൻ ഉണ്ട്…(നിവി ) നീ പേടിക്കണ്ട… കൂടി പോയ നിന്റെ മോൾക്ക്‌ അമ്മ ഇല്ലാതാകും..(അന്നമ്മ ) പോടീ പട്ടി… എനിക്ക് മാത്രമായിരിക്കില്ല നിനക്കും കിട്ടും… ഇത്രയും നാൾ എന്നെപ്പോലെ തന്നെ നിനക്കും എല്ലാം അറിയാമല്ലോ…. ആഴ്ചയിൽ വിളിയും ഉണ്ടായിരുന്നു… നീയും പറഞ്ഞില്ലല്ലോ..(നിവി ) എന്തായാലും വൈകിട്ട് വിളിക്കാം… എല്ലാവരും കോൺഫറൻസിൽ ഇടാം.. നിവി ഏട്ടൻ….. (അന്നമ്മ ) ഇപ്പോ എന്തായാലും അവരെ അറിയിക്കേണ്ട…. അറിഞ്ഞ ഓടി വരും….. ഞാൻ നാട്ടിലെത്തിയ ഏറ്റവും കൂടുതൽ ദോഷം അവർക്കാണ്.. ഡീ അപ്പുസിനെ കാണാൻ കൊതിയാവുന്നു…

ഞാൻ ഞാൻ ഇങ്ങോട്ട് പോരുമ്പോൾ അവനു ഒരു വയസ്സു കൂടി ആയിട്ടില്ല.. (നിർമ്മൽ ഏട്ടന്റെയും പാറുവിന്റെയും മകനാണ് അർജുൻ എന്ന അപ്പു)(നിവി ) നിർമ്മൽ ഏട്ടനോട് എല്ലാം പറഞ്ഞൂടെ നിനക്ക്..(അന്നമ്മ ) ഈ പറഞ്ഞത് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്… പക്ഷേ ഏട്ടനോട് പറഞ്ഞാൽ മുന്നും പിന്നും നോക്കാതെ ഇറങ്ങിത്തിരിക്കും…. അച്ഛന്റെ അന്നത്തെ ആക്സിഡന്റ്… ഏട്ടന്റെ സസ്പെൻഷൻ….. എന്തിന് അപ്പൂനെ പോലും വെച്ച് അവർ വിലപേശില്ലേ,…. (നിവി ) എന്തായാലും നമ്മൾ നാട്ടിൽ പോകുവാല്ലേ.. അവിടെവച്ച് തീരുമാനിക്കാം..(അന്നമ്മ ) മ്മ്മ്…. (നിവി ) വൈകുന്നേരം കൂട്ടുകാരെ വിളിക്കാൻ അന്നമ്മയും നിവിയും കൂടി തീരുമാനിച്ചു…

പാറുനേ ഒഴിച്ച് വീഡിയോ കോൺഫറൻസ് ആയിരുന്നു… അഹി, പി. പി, ബിനോയ്‌ എല്ലാരും ഉണ്ടായിരുന്നു….. (അഹിക്ക് ഒരു മോളുണ്ട് സന ഫാത്തിമ ) നിവി കുറച്ചു അങ്ങ് മാറിയിരുന്നു… ഹായ്…. (അന്നമ്മ ) പതിവില്ലാതെ എന്താടി ഈ സമയത്ത് ഒരു വിളി…(അഹി) എന്താടി നിന്റെ മാവും പൂത്തോ..(പി പി ) (അന്നമ്മക്ക്‌ ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല ട്രീറ്റ്മെന്റ് നടക്കുനുണ്ട് ) പോട അലവലാതി…. (അന്നമ്മ ) പിന്നെ എന്ന മോളെ കാര്യം…. (ബിനോയ്‌ ) പറയടാ… (അന്നമ്മ ) പറഞ്ഞു തുലക്കാഡി… മനുഷ്യനേ വട്ടു കളിപ്പിക്കാതെ….(പി പി ) ഞങ്ങൾ നാട്ടിലേക്ക് വരുന്നുണ്ട്….(അന്നമ്മ ) ആഹാ പൊളിച്ചല്ലോ… (അഹി)

ഇച്ചായനും നീയും എന്നാടി വരുന്നേ ടിക്കറ്റ് ബുക്ക് ചെയ്തോ…. മൂന്നു കൊല്ലമായി കണ്ടിട്ട്…. നിനക്കൊന്നും ഞങ്ങളെ വേണ്ടല്ലോ…. ഒരുത്തി എവിടെയാണെന്ന് പോലും അറിയില്ല…….(പി പി ) നിർത്തി നിർത്തി ചോദിക്കെടാ…. ഇച്ചായനോരു പ്രോജക്റ്റ് വർക്ക് ഉണ്ട്.. അതുകൊണ്ട് ഇച്ചായൻ വരുന്നില്ല…. പിന്നെ രണ്ടു ദിവസത്തിനകം വരും..(അന്നമ്മ ) പിന്നെ നീ ഞങ്ങൾ എന്ന് പറഞ്ഞത് ആരെയാ…. നിന്റെ കൂടെ വേറെ കൂടെ ആരാ വരുന്നേ? (അഹി) നിങ്ങൾക്ക് അറിയാവുന്ന ഒരാളാണ്….. ഇപ്പോ ആ ആളെ കാണിച്ചു തരാനാ നിങ്ങളെ വിളിച്ചത്….(അന്നമ്മ ) അതാരാ ടീ…(ബിനോയ്‌ ) കാണിച്ചുതരാം കണ്ടോ നിങ്ങള്…..(അന്നമ്മ ) (അന്നമ്മ നിവിയുടെ അടുത്ത് പോയിരുന്നു.. ക്യാമറ അവൾക്ക് നേരെ തിരിച്ചു വെച്ചു…)

നിവി….. (അഹി) (നിവി കണ്ണുകൾ നിറച്ച് തലകുമ്പിട്ട് ഇരിക്കുകയായിരുന്നു) ഇതാരാ ടി അന്നമ്മോ…. നിന്റെ പുതിയ കൂട്ടുകാരി വല്ലോം ആണോ….(പി. പി ) ശരിയാടാ ആരാ ഇത്…? (ബിനോയ്‌ ) (നിവി പൊട്ടിക്കരഞ്ഞുപോയി ) (അന്നാമ്മ അവരോട് എല്ലാം തുറന്നു പറഞ്ഞു…). എടി പുല്ലേ നിവി…. ഇത്രയോക്കെ ഉണ്ടായിട്ട് ഒരു വാക്ക് നീ ഞങ്ങളോട് പറഞ്ഞോ…. ആര് ഇല്ലായിരുന്നെങ്കിലും ഞങ്ങൾ ഉണ്ടാവില്ലാരുനോഡി നിന്നോടൊപ്പം… (പി പി ) എവിടെയാടി ഞങ്ങളുടെ ആരുട്ടി അവൾക്ക് ഈ മാമ്മൻമാരെ അറിയാമോ…? (ബിനോയ്‌ ) ഉറക്കമാടാ….. ഇപ്പോൾ നല്ല ക്ഷീണമാണ്… (നിവി ) നാട്ടിൽ വരുമ്പോൾ കണ്ടാ മതി…(അന്നമ്മ ) നീ മിണ്ടിപ്പോകരുത്……

നീ നാട്ടിലോട്ട് വാടി നിന്റെ കാല് ഞാൻ തല്ലിയൊടിക്കും….(പി. പി ) അതിന് ഞാനെന്തു ചെയ്തു…(അന്നമ്മ ) നീ ഒന്നും ചെയ്തില്ല… ചെയ്യാൻ പോകുന്നത് എല്ലാം ഞങ്ങളാണ് ഈ മൂന്നു കൊല്ലം അവള് നിന്നോടൊപ്പം ഉണ്ടായിട്ട് ഒരക്ഷരം മിണ്ടിയോ നീ…. അവളെക്കുറിച്ച് ഞങ്ങൾ പറയുമ്പോൾ ഒക്കെ എന്താ അഭിനയമായിരുന്നു നിനക്ക്… നീ ഇങ്ങ് വാടി അന്നമ്മേ… (പി. പി ) അതു പിന്നെ അവൾ പറഞ്ഞട്ടാടാ… (അന്നമ്മ ) നീ ഒന്നും മിണ്ടണ്ട നിനക്കുള്ള നാട്ടിലെത്തുമ്പോൾ….(ബിനോയ്‌ ) നിവി ഞാൻ അച്ഛനോട് പറയാം… നീ എന്റെ മെയിലിലോട്ട് മോൾടെ റിപ്പോർട്ട് അയച്ചേരെ….. (പി പി ) അയക്കെടാ… (നിവി ) ഫ്ലൈറ്റന്റെ ടൈം പറഞ്ഞാൽ മതി എയർപോർട്ടിൽ ഞാൻ വരാം വിളിക്കാൻ (ബിനോയ്‌ )

ഡാ… പാറു ഇത് ഒന്നും ഇപ്പോൾ അറിയേണ്ട…(നിവി ) നീ അവിടെ താമസിക്കാൻ പോകുന്നേ….(അഹി) ആൽബിച്ചയാന്റെ കുടുംബവീട്ടിൽ…(നിവി ) നിവി….. നിർമ്മൽ ഏട്ടൻ….. പറയാണ്ടയോ..(അഹി) മമ്മി ഇടയ്ക്ക് ഇന്ദുമ്മെ കാണാറുണ്ട് ഏട്ടന്റെ അവസ്ഥ വളരെ മോശമാണ്…. ജോലിക്ക് പോലും നേരേ ചൊവ്വേ പോകാറില്ലന്ന മമ്മി പറഞ്ഞത്… (ബിനോയ്‌ ) പാറു വിളിച്ചപ്പോഴും ഇതൊക്കെ തന്നെ പറയുനേ അവളോട് പോലും അതികം സംസാരിക്കാറില്ലന്ന്..(അഹി) എന്തായാലും നാട്ടിൽ വരുവാല്ലേ അവൾ…

നമുക്ക് എന്താണെന്ന് വെച്ചാൽ ആലോചിച്ച് ചെയ്യാം(പി. പി ) ശരിയെങ്കിൽ ടിക്കറ്റ് കൺഫോം ആയിട്ട് വിളിക്കാം…(അന്നമ്മ ) ഫോൺ വിളിച്ച് നിവി മോൾടെ അടുത്തേക്ക് പോയി….. ആരുട്ടിയെ നോക്കി അവരുടെ അടുത്തായി കിടന്നു… നെറുകയിൽ ഒരു ചെറു ചുംബനം നൽകി തന്നെ കുഞ്ഞിനെ ചേർത്തുപിടിച്ചു… ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്താണെന്നറിയാതെ.. അവൾ ഉറക്കത്തിലേക്ക് വഴുതി വീണു… തുടരും…….  🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 9

Share this story