മൈഥിലി : ഭാഗം 3

മൈഥിലി : ഭാഗം 3

എഴുത്തുകാരി: ആഷ ബിനിൽ

ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം ഞാൻ സ്വബോധം വീണ്ടെടുത്തു. അവരുടെ മുഖത്തു നോക്കാൻ പോലും അറപ്പു തോന്നി. മകളുടെ പ്രായമുള്ള ഒരു പെണ്കുട്ടിയോട്, ഏറ്റവും അടുത്ത കൂട്ടുകരിയുടെ മകളോട് അവർ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആണെങ്കിൽ താൻ അറിയാത്തത് എന്തെല്ലാം കാണും.. പുറമെ കാണുന്ന ചിരിക്കുന്ന മുഖങ്ങളിലൊന്നും സത്യം ഇല്ലെന്നു വീണ്ടും ഞാൻ തിരിച്ചറിഞ്ഞു. “നിങ്ങളെന്താ കരുതിയത്? വിദേശത്ത് കിടന്നു നിങ്ങൾക്കു വേണ്ടി അധ്വാനിക്കുന്ന സുദേവ് അങ്കിളിനെ പറ്റിച്ചു ഇവിടെ അയാളുടെ കൂടെ കഴിയുന്ന നിങ്ങളെ പോലെയാണ് എല്ല സ്ത്രീകളും എന്നോ..?

എന്നെ ആ കൂട്ടത്തിൽ ഉൾപ്പെടുത്തണ്ട. ഇനി മേലാൽ ഈ സംസാരം എന്നോട് ഉണ്ടാകരുത്. ഈയാഴ്ച തന്നെ ഞാൻ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറും. ഇനിയും നിങ്ങളുടെ വീട്ടിൽ താമസിക്കാൻ എനിക്ക് പറ്റില്ല.” “മാളു ഞാൻ പറയുന്നതൊന്നു കേൾക്” അവരെ ഒന്നു നോക്കി ഒന്നും പറയാതെ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് അവരെന്നെ ഒരു വീഡിയോ കാണിച്ചത്. സ്വന്തം അമ്മയെപ്പോലെ കരുതി അവരുടെ കൂടെ കഴിഞ്ഞ എന്റെ ബാത്‌റൂമിൽ അവർ കാമറ വച്ചു എന്നത് എനിക്ക് മറ്റൊരു ഷോക് ആയി. ഒരു സ്ത്രീക്ക് ഇത്രയൊക്കെ തരം താഴാൻ കഴിയുമോ എന്നു അതിശയിച്ചു പോയി.

പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു: “നിങ്ങൾ ഒരു പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണല്ലോ.. ഒരു പത്തു വർഷം മുന്നേ ആയിരുന്നെങ്കിൽ ശരിയാണ്, പക്ഷെ ഈ കാലത്ത് ആരെങ്കിലും ഈ ടൈപ്പ് സാധനം ഒക്കെ കാണുമോ? ഇതും വിശ്വസിച്ചു നിങ്ങള് പറയുന്നത് അനുസരിച്ചാൽ നാളെ എന്റെ ബെഡ്‌റൂം വീഡിയോ നാട്ടുകാര് കാണുമെന്ന് എനിക്കറിയാം. അതുകൊണ്ട് ആന്റി ചെല്ലാൻ നോക്കു” ഞാൻ ഒരു തരത്തിലും അടുക്കുന്നില്ല എന്നു മനസിലാക്കിയ അവർ ഭക്ഷണം കഴിക്കാതെ റൂമിലേക്ക് പോകാൻ തുടങ്ങിയ എന്നെ ബലമായി വലിച്ചുകൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടു.

ഇന്നലത്തെ ദിവസം ജലപാനം പോലുമില്ലാതെ അവിടെ കിടന്നിട്ടും അവരുടെ മനസലിഞ്ഞില്ല.. ഫോൺ എന്റെ മുറിയിൽ ആയതുകൊണ്ട് ആരെയും വിളിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. രാത്രി ഏറെ വൈകി വാതിൽ തുറന്നതു കണ്ടു ഞാൻ ചാടി എണീറ്റപ്പോൾ മുന്നിൽ ആ മനുഷ്യനെ ആണ് കണ്ടത്. തോറ്റു കൊടുക്കാൻ മനസില്ലാത്തത് കൊണ്ടും എന്നെ രക്ഷിക്കാൻ ആരും വരില്ല എന്നു ഉറപ്പുള്ളത് കൊണ്ടും ഞാൻ അയാളെ തള്ളി മാറ്റി അവിടെ നിന്നിറങ്ങി ഓടി. അവരുടെ ആളുകൾ പുറകെ ഉണ്ടായിരുന്നു. ആകെ തളർന്ന അവസ്ഥയിൽ വീണു പോകുമെന്ന് തോന്നിയപ്പോഴാണ് ഇവിടേക്ക് വന്നത്. സത്യം പറഞ്ഞാൽ പോകാൻ എനിക്ക് വേറെ ഇടങ്ങളൊന്നും ഇല്ല… **************

“ആരാ അയാൾ..?” എല്ലാം കേട്ടു കഴിഞ്ഞതിന്റെ ഞെട്ടലിൽ ആയിരുന്നു എല്ലാവരും. കഥയിലും സിനിമയിലും കേട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. ദേവന്റെ ആ ചോദ്യമാണ് എല്ലാവരെയും തിരികെ കൊണ്ടുവന്നത്. “സാർ അത്… ” മാളു നിന്നു പരുങ്ങി. “സീ മൈഥിലി.. ഇവിടെ ആരും തന്നെ ഒന്നും ചെയ്യില്ല. അത് ആരാണെന്നു എനിക്കറിഞ്ഞേ തീരു. താൻ പറയും. അല്ലെ..?” “സർ അത് പി കെ പി ആണ്. മിനിസ്റ്റർ പി കെ പി. ഞാൻ രക്ഷപെട്ടാൽ ലേഖ ആന്റിയുമായയുള്ള ബന്ധം മറ്റാരെങ്കിലും അറിഞ്ഞലോ എന്നതുകൊണ്ട് കൂടിയാണ് അവർ എന്നെ പിടിക്കാൻ വന്നത് എന്നു തോന്നുന്നു.”

മറ്റു നാലു പേരും കേട്ട കാര്യങ്ങളിൽ ഞെട്ടി ഇരിക്കുമ്പോഴും ദേവന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി. അതു ശ്രദ്ധിച്ച ബാലു അവന്റെ കയ്യിൽ മുറുകെ പിടിച്ചു. “എന്തായാലും ഇത്രേം ആയില്ലേ. ഞാനും ബാലുവും കൂടി പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം. നിങ്ങൾ സംസാരിച്ചിരിക്കു” അലക്സിനോടും ഹരിയോടും റോബിനോടും മാളുവിനെ ശ്രദ്ധിക്കണമെന്നും തങ്ങൾ വരാതെ വാതിൽ തുറക്കരുതെന്നും പറഞ്ഞു രണ്ടുപേരും കൂടി പുറത്തേക്കിറിങ്ങി. ആദ്യത്തെ ചമ്മലൊക്കെ ഏകദേശം മാറിയതുകൊണ്ടു തന്നെ എല്ലാവരോടും മാളു വേഗം തന്നെ കൂട്ടായി.

ദേവനും ബാലുവും വന്നു ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ദേവന്റെ പജീറോയിലാണ് അവർ സുലേഖയുടെ വീട്ടിലേക്കു തിരിച്ചത്. വണ്ടിയിൽ നിന്നിറങ്ങി ചുറ്റും ഒന്നു കണ്ണോടിച്ച ശേഷം ദേവൻ വീട്ടിലേക്കു കയറി കോളിംഗ് ബെൽ അമർത്തി. തന്റെ മുന്നിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ലേഖ കണ്ണിമയ്ക്കാതെ നോക്കി നിന്നു. അവന്റെ നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളും സുന്ദരമായ മുഖവും ദൃഢമായ ശരീരവും കാണവേ അവളുടെ ചുണ്ടിൽ വശ്യമായ പുഞ്ചിരി തിളങ്ങി. “ഹായ്, ഞാൻ അഖിൽ. പി കെ പി സർ പറഞ്ഞിരുന്നില്ലേ..?” “ഉവ്വ്, അകത്തേക്ക് വരൂ.”

ലേഖ അകത്തേക്ക് നീങ്ങി നിന്നു അവനെ ക്ഷണിച്ചു. ദേവൻ സോഫയിലേക്കിരുന്നപ്പോൾ എതിർ വശത്തായി അവളും ഇരിപ്പുറപ്പിച്ചു. അവളുടെ നോട്ടം അസഹ്യമായി തോന്നി. “മാഡം, ആദ്യമായി വീട്ടിലേക്കു വന്നിട്ടു ചുമ്മാ നോക്കിക്കൊണ്ടിരിക്കുകയാണോ? ഒരു ചായ എങ്കിലും തന്നൂടെ..?” ദേവന്റെ ചോദ്യം കേട്ടപ്പോൾ അല്പം ജാള്യത തോന്നിയെങ്കിലും അതു മറച്ചു പിടിച്ചു അവൾ അടുക്കളയിലേക്കു പോയി. ആ തക്കത്തിന് വാതിൽ തുറന്നു അവൻ ബാലുവിനെയും മാളുവിനെയും അകത്തേക്ക് കയറ്റി.

മാളു റൂമിൽ കയറി തന്റേതെല്ലാം പാക്ക് ചെയ്യാൻ തുടങ്ങി. ഹാളിലെ സോഫയിലിരുന്ന ലേഖയുടെ ഫോണും കൈക്കലാക്കി ദേവൻ അവൾ പോയ വഴിയേ അടുക്കളയിലെത്തി. പിന്നിൽ അവന്റെ സാന്നിധ്യം അനുഭവപ്പെട്ട ലേഖ ഒന്നു ഞെട്ടിയെങ്കിലും അതു പ്രതീക്ഷിച്ചപോലെ മുഖത്തൊരു പുഞ്ചിരിയോടെ അവനെ നോക്കി. അവളുടെ മുഖത്തേക്ക് നോക്കി കണ്ണു ചിമ്മിക്കൊണ്ട് അവൻ കയ്യിലിരുന്ന അവളുടെ ഫോൺ അടുപ്പത്ത് തിളക്കുന്ന ചായയിലേക്കിട്ടു. ലേഖ ഞെട്ടി തിരിഞ്ഞു പോയി.

“അയ്യോ.. അഖിൽ.. ഫോൺ..!” “സാരമില്ല മേഡം, ഫോൺ എന്റെയല്ല മേടത്തിന്റെ തന്നെ ആണ്” “എന്റെ ഫോൺ നീ എന്തിനാ….?” ചോദ്യം മുഴുമിപ്പിക്കാതെ തന്റെ മുഖത്തേക്ക് നോക്കിയ ലേഖയുടെ ചെവിയടക്കം പൊട്ടുമാറ് ഒരടി ആയിരുന്നു ദേവന്റെ മറുപടി. “എന്റെ പെണ്ണിന്റെ വീഡിയോ പിടിച്ച മൊബൈൽ പിന്നെ ഞാൻ എന്തു ചെയ്യണമെഡി” അവൻ കിതച്ചു. കേട്ടത്തിന്റെ അർത്ഥം മനസിലാകാതെ നിൽക്കുകയായിരുന്നു അപ്പോഴും സുലേഖ.  തുടരും…

മൈഥിലി : ഭാഗം 2

Share this story