മൈഥിലി : ഭാഗം 8

മൈഥിലി : ഭാഗം 8

എഴുത്തുകാരി: ആഷ ബിനിൽ

അകത്തു കയറിയപ്പോഴേ മനസിലായി ദേവൻ സാറിന്റെ റൂം ആണെന്ന്. ഈ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂം ആണെന്ന് തോന്നുന്നു. മുറിയുടെ ഒരു സൈഡിലാണ് ഓഫീസ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ഷെൽഫ് നിറയെ പുസ്തകങ്ങൾ. റൂമിന്റെ സൈഡിലെ ഡോർ തുറന്നാൽ ബാൽക്കണി ആണ്. അവിടെ രണ്ടു പേർക്കിരിക്കാവുന്ന ഒരു ഊഞ്ഞാൽ തൂക്കിയിട്ടിട്ടുണ്ട്. മാളുവിന്റെ ശ്രദ്ധ റൂമിൽ ആയിരുന്നെങ്കിൽ അപ്പുവിന്റെ ശ്രദ്ധ മുഴുവനും കട്ടിലിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന ദേവനിൽ ആയിരുന്നു. അവൾ മെല്ലെ അവന്റെ കഴുത്തുവരെ മൂടിയിരുന്ന പുതപ്പെടുത്ത തലവഴിയാക്കി മൂടി.

എന്നിട്ടു പുറത്തു കയറിയിരുന്ന് ഇടിക്കാൻ തുടങ്ങി. കാര്യം മനസിലാക്കിയ ദേവൻ ഒറ്റ ചവിട്ടിന് അവളെ കട്ടിലിന്റെ താഴെയിട്ടു. “അമ്മേ… ചേട്ടായി എന്റെ നടുവൊടിച്ചേ.. ഓടി വയോ.. കൊല്ലുന്നേ..” കിടന്ന കിടപ്പിൽ അവൾ നിലവിളിക്കാൻ തുടങ്ങി. നടക്കുന്നതെല്ലാം കണ്ടു കിളി പോയി നിൽക്കുകയായിരുന്നു മാളു. ഇതൊക്കെ എപ്പൊ എന്ന മട്ടിൽ അവൾ ദേവനെ നോക്കി. മാളുവിനെ അപ്പോഴാണ് അവൻ കാണുന്നത്. പെട്ടന്ന് തന്നെ അവൻ ബെഡ് ഷീറ്റ് എടുത്ത പുതച്ചു. കട്ടിലിന്റെ സൈഡിൽ കിടന്ന ടി ഷർട്ട് എടുത്തിട്ടു. എല്ലാം കണ്ടു മാളുവിന്റെ മുഖത്ത് ചിരി വിരിഞ്ഞെങ്കിലും അവൾ അതു മറച്ചു.

അപ്പു അപ്പോഴും ചിണുങ്ങികൊണ്ടിരിക്കുകയാണ്. ഒരു തലയിണ എടുത്ത ദേവൻ അവളെ എറിഞ്ഞു. അവൾ അതു ക്യാച്ച് പിടിച്ചു തിരിച്ചറിഞ്ഞു. “കിടന്നു കാറാതേടി ശവമേ. അച്ഛൻ എങ്ങാനും എണീറ്റു വരും..” അതു കേട്ടപ്പോൾ അവൾ ഒന്നടങ്ങി. “ഒന്നു പോകാമോ രണ്ടും.” “അങ്ങനെ അങ്ങു പോകാൻ അല്ലല്ലോ സാറേ ഞങ്ങള് വന്നത്..” അപ്പു വിടാൻ തയ്യാറായിരുന്നില്ല. “പൊന്നു മോളെ ഇതിനെ ഒന്നു കൊണ്ടുപോകാമോ?” അവൻ കൈ കൂപ്പിക്കൊണ്ടു മാളുവിനോട് പറഞ്ഞിട്ടു ടൗവലും എടുത്ത് വാഷ് റൂമിലേക്ക് പോയി. ഒരു തരത്തിൽ അപ്പുവിനെയും വലിച്ചു താഴെ എത്തുമ്പോഴേക്കും അമ്മ ഭക്ഷണം വിളമ്പിയിരുന്നു.

പാലപ്പവും ചിക്കൻ സ്റ്റൂവും വെജിറ്റബിൾ കറിയും മേശമേൽ നിരന്നു. “മോള് നോൺ വേജ് കഴിക്കുമോ?” അന്നമ്മ മാളുവിനോടയി ചോദിച്ചു. “ആ അമ്മേ. വീട്ടിൽ ഉണ്ടാകാറില്ല എന്നാലും എനിക്കിഷ്ടമാണ്..” “എനിക്ക് നോമ്പായത് കൊണ്ടാ വെജിറ്റബിൾ കറി കൂടി ഉണ്ടാക്കിയത്.” “എന്തിന്റെ നോമ്പാ അമ്മേ?” “അതു പിന്നെ ക്രിസ്റ്റമസ് അല്ലിയോ. ഞങ്ങൾ ഈ സമയത്തു 25 ദിവസം നോമ്പെടുക്കും. ഇവിടെ എനിക്ക് കൂട്ടിന് മാധവേട്ടനും കൂടും.” ഭർത്താവിനെ പുകഴ്ത്താൻ കിട്ടുന്ന ഒഎസ് ചാൻസും കളയാത്ത ഒരു ശരാശരി മലയാളി വീട്ടമ്മ ആണ് അമ്മയെന്ന അവൾക്കു തോന്നി. തന്റെ മമ്മ എങ്ങനെ ആണ്..?

അവൾക് ഒന്നും മനസിൽ വന്നില്ല. അപ്പോഴേക്കും ദേവനും കൂടി എത്തി. എല്ലാവരും പരസ്പരം വിളമ്പി കൊടുത്തു പ്രാതൽ കഴിച്ചു. അതിനു ശേഷം അപ്പു അവളെയും കൊണ്ടു ഗാർഡൻ ഏരിയയിലേക്ക് പോയി. ഒരുപാട് ചെടികൾ ഉണ്ടായിരുന്നു അവിടെ. എല്ലാം ഭംഗിയായി ഒരുക്കി നിർത്തിയിരിക്കുന്നു. “ഇതൊക്കെ അപ്പുവിന്റെയാ?” “ഹേയ്.. ഞാൻ ഇടക്ക് പൂ പറിക്കാൻ അല്ലാതെ ഈ വഴിക്ക് വരാറില്ല. ഇതൊക്കെ അമ്മയുടെ ഡിപ്പാർട്ട്‌മെന്റ് ആണ്. ഭാമേച്ചിയും കൂടും.” “എനിക്ക് തോന്നി..” മാളു ചിരിച്ചു.

അപ്പു വീണ്ടും കത്തിയടി തുടങ്ങി. കുറച്ചു നേരം കഴിഞ്ഞതോടെ അന്നമ്മയും അവരുടെ കൂടെ കൂടി. എല്ലാം പറഞ്ഞില്ലെങ്കിലും തന്റെ ദുഃഖങ്ങൾ മാളുവും അവരോട് പങ്കുവച്ചു. സഹതാപം പ്രകടിപ്പിക്കുന്നതിനു പകരം അമ്മയുടെയും അനിയത്തിയുടെയും സ്ഥാനത് നിന്നു മാളുവിനെ ചേർത്തു പിടിച്ചു രണ്ടാളും. അവളുടെ മനസു നിറഞ്ഞു. രാവിലെ ഭക്ഷണ ശേഷം മാളുവിന്റെ കൂടെ കൂടാൻ ആയിരുന്നു ദേവന്റെ പ്ലാൻ. പക്ഷെ അപ്പു കുരിപ്പ്‌ ബോബനും മോളിയിലെ പട്ടിയെ പോലെ അവളുടെ പുറകെ ആണ്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും കൂടി അവരുടെ ഒപ്പം. അങ്ങോട്ടു പോകണം എന്നുണ്ടായിരുന്നു എങ്കിലും പോയില്ല.

ഹാളിൽ ടിവിയും നോക്കി ഇരുന്നു. ഒന്നും കാണുന്നുണ്ടായിരുന്നില്ല, ചാനൽ മാറ്റി കളിച്ചു. കുറെ നേരം സംസാരിച്ചു കഴിഞ്ഞു അന്നമ്മ അടുക്കളയിലേക്കു പോയി. കുക്കിങ് മറ്റാരെയും ഏൽപ്പിക്കുന്നത് അവർക്കിഷ്ടമായിരുന്നില്ല. എല്ലാം റെഡി ആയി വന്നപ്പോഴേക്കും മാധവനും ഉറക്കം കഴിന്നു വന്നു. ഹാളിൽ ദേവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആപ്പും മാളുവും കൂടി അവിടേക്ക് വന്നു. “അച്ഛൻ എണീറ്റോ?” അതും ചോദിച്ചു അപ്പു രണ്ടാളുടെയും നടുക്ക് കയറി ഇരുന്നു. അവരുടെ മുന്നിലേക്ക് പോകാൻ മാളുവിന് ജാള്യത തോന്നി. “മോളെന്താ അവിടെ നിന്നു കളഞ്ഞത്.. ഇങ്ങോട്ട് വാ ചോദിക്കട്ടെ” മാധവൻ മാളുവിനെ വിളിച്ചു.

അവൾ പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു. അയാൾ അവളെ തനിക്കരികിൽ പിടിച്ചിരുത്തി. “മോൾടെ മുത്തശന്റെ പേര് മേലേടത്ത് വാസുദേവ മേനോൻ എന്നല്ലേ പറഞ്ഞത്..” “അതേ അച്ഛാ. അച്ഛനറിയാമോ ആളെ?” “മറുപടി പറഞ്ഞത് ദേവൻ ആണ്. അദ്ദേഹം അവനെ ഒന്നു കൂർപ്പിച്ചു നോക്കിയ ശേഷം മലുവിനോട് ചോദിച്ചു: “നിങ്ങൾക്ക് വയനാട്ടിൽ കുറച്ച് എസ്റ്റേറ്റ് ഇല്ലേ മോളെ” “ഉണ്ട് അങ്കിൾ.. ഇപ്പോൾ ലീസിന് കൊടുത്തിരിക്കുകയാണ്” “അപ്പോൾ ഞാൻ ഉദ്ദേശിച്ച ആള് തന്നെയാണ്. മോളുടെ അമ്മയുടെ പേര് മീര എന്നല്ലേ..”

“അതേ.. അങ്കിളിനു അറിയാമോ അവരെയൊക്കെ?” “നേരത്തെ എനിക്കും അവിടെ കുറച്ച് പ്രോപ്പർട്ടി ഉണ്ടായിരുന്നു. വാസുദേവണദ്ദേഹം ആയി നല്ല ലോഹ്യം ആയിരുന്നു ഞങ്ങൾ. മീരയുടെ ഡിവോഴ്‌സും മറ്റും കഴിഞ്ഞതോടെ അദ്ദേഹം അങ്ങോട്ടങ്ങനെ വരാതെ ആയി. മോളേയും നോക്കി വീട്ടിൽ തന്നെ ആയിരുന്നു. നമ്മൾ ആ സ്ഥലം വിറ്റു. മെല്ലെ മെല്ലെ ആ ബന്ധം മുറിഞ്ഞു പോയി.” അദ്ദേഹം ദുഃഖത്തോടെ പറഞ്ഞു. മാളുവിനും വിഷമം തോന്നി. “നമ്മൾ എല്ലാവരും പരിചയക്കാർ ആയ സ്ഥിതിക്ക് ബാക്കി ചർച്ച ആഹാരം കഴിച്ചുകൊണ്ടായാലോ?” അപ്പുവിന്റെ സംസാരം കേട്ട് എല്ലാവരും ചിരിചു. ഊണ് കഴിഞ്ഞു ഒന്നു മയങ്ങിയ ശേഷം അവർ പാലായിലേക്ക് പോകാൻ തയ്യാറായി. ****************

വൈകുന്നേരം അഞ്ചു മണിയോടെ അവർ പാലായിലെ മരങ്ങാട്ടുപിള്ളി എന്ന സ്ഥലത്തുള്ള അന്നമ്മയുടെ വീട്ടിലെത്തി. അന്നമ്മയുടെ അച്ഛനും അമ്മയും ഇളയ മകൻ ജോസും ഭാര്യ ജിനിയും അവരുടെ മൂന്നു മക്കളും ആണ് അവിടെ താമസം. ക്രിസ്റ്റമസ് ആയതുകൊണ്ട് അന്നമ്മയുടെ മറ്റു ചേട്ടന്മാരും കുടുംബസമേതം തറവാട്ടിൽ എത്തിയിരുന്നു. എല്ലാവരുടെയും നോട്ടം മാളുവിൽ ചെന്നു നിന്നു. “നോക്കണ്ട, ഇതു മൈഥിലി. മാളു എന്നു വിളിക്കും. എന്റെ ഒരു സുഹൃത്തിന്റെ മകളാണ്. നമ്മുടെ കൂടെ വെക്കേഷൻ സ്പെൻഡ് ചെയ്യാൻ വന്നതാ. അല്ലെ മോളെ..” മാധവൻ മാളുവിന് ചേർത്തു പിടിച്ചു പറഞ്ഞു.

സന്തോഷം കൊണ്ട് അവളുടെ കണ്ണു നിറഞ്ഞു. “ആഹാ.. മോളെന്താ ചെയ്യുന്നേ?” “കഴക്കൂട്ടത്തെ നമ്മുടെ കോർപറേറ്റ് ഓഫീസിൽ ആണ് വർക് ചെയ്യുന്നത്..” വല്യമ്മച്ചിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ദേവനാണ്. എല്ലാവരും അവനെ ഒന്നു ഇരുത്തി നോക്കി. അപ്പു കയ്യിൽ മുറുകെ പിടിച്ചു, ആവേശം കാണിക്കല്ലേ എന്ന രീതിയിൽ. അവൻ ഭംഗിയായി എല്ലാവരെയും നോക്കി ഒന്നിളിച്ചു കാണിച്ചു. പേര് ഓർത്തിരുന്നില്ലെങ്കിലും മാളു ആന്റിമാരെയും ചാച്ചന്മാരെയും കുട്ടികളെയും എല്ലാം പരിചയപ്പെട്ടു. ആദ്യമായി ഇത്രയും ബന്ധുക്കളുടെ ഇടക്ക് പെട്ടു പോകുന്നതിന്റെ പകപ്പ് ഉണ്ടായിരുന്നെകിലും അപ്പു അവൾക് ധൈര്യം നൽകി.

കൂടെ അപ്പുവിന്റെ കസിൻ ഐറിനും ഉണ്ടായിരുന്നു. അന്നമ്മയുടെ മൂന്നാമത്തെ ചേട്ടൻ തോമസിന്റെ മകളാണ് ഐറിൻ. ആർക്കിടെക്‌ചർ ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്. അവളും അപ്പുവും ഒരേ പ്രായം ആണ്. ഐറിനും അപ്പുവും ജോസ് ചാച്ചന്റെ ഇളയ മകൾ തുമ്പിയും ഒഴികെ കുടുംബത്തിലെ മറ്റെല്ലാ കൊച്ചുമക്കളും ആണ്കുട്ടികൾ ആണ്. പുറത്തു നിന്നു വന്ന ഒരുവൾ എന്ന രീതിയിൽ ആരും പെരുമാറാത്തത് മാളുവിന് ആശ്വാസം നൽകി. എല്ലാവരെയും അവൾക്കിഷ്ടമായി. രാത്രി പതിനൊന്നു മണി ആയിട്ടും വല്യപ്പച്ചന്റെയും അമ്മച്ചിയുടെയും റൂമിൽ ആണ് മാളു.

അപ്പുവും ഐറിനും കുറെ നേരം ഇരുന്നെങ്കിലും ഉറക്കം വരുന്നെന്ന് പറഞ്ഞു അവർ റൂമിലേക്ക് പോയി. മാളുവിനാണെങ്കിൽ മരിച്ചുപോയ മുത്തശ്ശനെയും മുത്തശ്ശിയെയും തിരികെ കിട്ടിയ സന്തോഷത്തിൽ എത്ര സംസാരിച്ചിട്ടും മതിയായില്ല.. ഒടുവിൽ ദേവൻ റൂമിലേക്ക് വന്നു. “അതേ.. ഉറങ്ങാനൊന്നും പരിപാടി ഇല്ലേ ഓൾഡ് കപ്പിൽസിന്?” “നീ പോടാ. ഞങ്ങൾ മോളോട് കുറച്ചൂടെ സംസാരിക്കട്ടെ..” രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞതോടെ അവൻ മാളുവിന്റെ നേരെ തിരിഞ്ഞു. “അതേ.. താൻ ഇവരെ ഇങ്ങനെ ചീത്തയാക്കരുത് കേട്ടോ. നൂറു കൂട്ടം അസുഖങ്ങൾ ഉള്ള മനുഷ്യരാ.

സെഞ്ചുറി അടിക്കുന്നെന് മുന്നേ താൻ പാർസൽ ആക്കുവോ ഇവരെ?” മാളു വിഷമത്തോടെ മൂന്നു പേരെയും മാറി മാറി നോക്കി. ദേവൻ വിഷയം മാറാൻ ചോദിച്ചു: “ഞങ്ങളൊക്കെ പാതിരാ പള്ളിയിൽ കുർബാനക്ക് പോകുവാ.. താൻ വരുന്നോ?” “എംഎം….” മാളു സന്തോഷത്തോടെ പറഞ്ഞു. “എങ്കിൽ വേഗം പോയി റെഡിയായി വാ. അപ്പൂവൊക്കെ പൂട്ടിയടി തുടങ്ങി കാണും” മാളു റൂമിലേക്ക് പോയി. ഒരു ഫുൾ വൈറ്റ് ചുരിദാർ എടുത്തിട്ടു. കാത്തിലെ സ്റ്റഡ് മാറ്റി വെള്ള കല്ലു വച്ച വലിയൊരു കമ്മൽ അണിഞ്ഞു. മുടി ഭംഗിയായി കെട്ടി വച്ചു. കണ്ണെഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ടു പുറത്തിറങ്ങി. “ആരെയും കാണുന്നില്ലല്ലോ..

ഇനി എന്നെ കൂട്ടാതെ പോയോ?” അവൾ ചുറ്റിലും നോക്കി. എല്ലാവരും പോയെന്നു തോന്നുന്നു. അല്ലെങ്കിലും എനിക്ക് വേണ്ടി കാത്തു നിൽക്കേണ്ട കാര്യം എന്താ അല്ലെ.. ഞാൻ ആരാ ഇവിടുത്തെ.. ആരും അല്ല. കാണിക്കുന്ന സ്നേഹം തന്നെ എല്ലാവരുടെയും ഔദാര്യം ആണ്. എല്ലാം അറിയാം, എന്നാൽ പോലും പെട്ടന്നൊരു ദിവസം കൊണ്ട് ആരൊക്കെയോ ഉണ്ടെന്നു തോന്നി പോയി. അറിയാതെ കുറെ സന്തോഷിച്ചു പോയി. ഒന്നും വേണ്ട. എനിക്കാരും വേണ്ട. ഞാൻ ഒറ്റയാണ്. അവൾ സ്വയം പതം പറഞ്ഞുകൊണ്ടിരുന്നു. നിറഞ്ഞു വന്ന കണ്ണ് പുറം കൈ കൊണ്ടു തുടച്ചു തിരിഞ്ഞു നടന്നു. തുടരും…

മൈഥിലി : ഭാഗം 7

Share this story