മഞ്ജീരധ്വനിപോലെ… : ഭാഗം 12

മഞ്ജീരധ്വനിപോലെ… : ഭാഗം 12

എഴുത്തുകാരി: ജീന ജാനകി

“ഇയാളിതെന്ത് ബോസാ….. എത്ര നേരായി പോയിട്ട്…. ഏതേലും ക്ലൈന്റിനെ കാണാൻ ആണെങ്കിൽ ഞാനല്ലേ കൂടെ പോകേണ്ടത്…. അല്ലാതെ ആ പുട്ടിക്കട ആണോ…. പിന്നെ എന്തിനാ പിഎ എന്നുള്ള സ്ഥാനം തന്ന് എന്നെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്….. ഹും….. കാട്ടുപോത്ത്… കാലൻ…. രാക്ഷസൻ….” അമ്പു വന്നപ്പോൾ തനിയെ നിന്ന് പിറുപിറുക്കുന്ന ഭാമയെ ആണ് കണ്ടത്…. “എന്താടീ നിന്റെ റിലേ മുഴുവൻ പോയോ…. ഒറ്റയ്ക്ക് നിന്നൊക്കെ വർത്താനം പറയുന്നത്….” “നീ എനിക്ക് കാര്യം പറയാൻ ഒരു കൂട്ട് കണ്ടുപിടിച്ചോണ്ട് വാ….” “അതിനെന്തിനാടീ പുറത്തൂന്ന് ആള്….

നിന്റെ കണവൻ തന്നെ ധാരാളം….” “ദേ രാവിലെ എന്റെ വായിന്ന് സംസ്കൃത ശ്ലോകം കേൾക്കരുത്….” ഭാമ ചാടിത്തുള്ളി ടേബിളിലേക്ക് പോയി… “ശ്ശെടാ ഇതെന്ത് കൂത്ത്….” “എന്താടാ അമ്പു…..” “ടീ അച്ചൂ, ആ പോയ സാധനം കടിക്കോ…..” “ആര്… ഭാമയോ….” “പിന്നല്ലാതെ വേറാര്….. ഇവിടെ തനിച്ച് നിന്ന് എന്തൊക്കെയോ പറയുന്നു…. ഞാൻ ചോദിച്ചപ്പോൾ എന്നെ കൊന്നില്ലന്നേ ഉള്ളൂ….” “ഓഹോ….. ആട്ടമുണ്ട് ആട്ടമുണ്ട്….” “എവിടെയാടീ….” “എന്ത്….” “ആട്ടം….” “എന്റെ പൊന്നമ്പു…. ഞാൻ അവൾക് ചെറിയ ഒരു ചായ്‌വ് ഉണ്ടെന്ന്….” “ആരോട്….” “അവളുടെ കെട്ട്യോനോട്…

ഇച്ചിരി മുന്നേ മസാലദോശ അങ്ങേരുടെ കൂടെ ഒലിപ്പിച്ചോണ്ട് പോയതിന്റെ ആഫ്റ്റർ എഫക്റ്റാ അത്…..” പെട്ടെന്ന് എക്സിക്യൂട്ടീവ് ലുക്കിൽ ഒരു യുവാവ് അങ്ങോട്ട് വന്നത്….. “എക്സ്ക്യൂസ് മീ….” അമ്പു – ഇതാരാ യുദ്ധഭൂമിയിലൊരു പുതിയ ഭടൻ….. അച്ചു – യെസ്…. യുവാവ് – ഐം സിദ്ധാർത്ഥ് പ്രഭാകർ… ഐ ഗോട്ട് ആൻ അപ്പോയിന്റ്മെന്റ് ലെറ്റർ…. ഐ വാണ്ട് ടു മീറ്റ് യുവർ ഹെഡ്…. അച്ചു – ഹീ ഇസ് നോട്ട് ഹിയർ…. സോ യൂ കാൻ മീറ്റ് ഹിസ് പിഎ… മിസ്.ഭാമിക ശ്രീനാഥ്….. യുവാവ് – താങ്ക്യൂ…. അയാൾ മുന്നോട്ട് ചെന്നതും എതിരെ വരുന്ന ഭാമയെ കണ്ടു…. ” എക്സ്ക്യൂസ് മീ…..” “എസ്…. ഹേ…. സിദ്ധൂ…. നീ എന്താ ഇവിടെ….”

” ഞാൻ ഇവിടെ ജോയിൻ ചെയ്യാൻ വന്നതാടീ….” ” ഓഹ്…. അപ്പോ നീയാണല്ലേ പുതിയ ഇറക്കുമതി…. അമ്മായിക്കും അമ്മാവനും സിത്താരയ്കും സുഖമല്ലേ….” “പരമസുഖം….” “ബാംഗ്ലൂർ നിന്നും എപ്പോ എത്തി…” “ഞാൻ ഇന്നലെ വൈകിട്ട്…. വീട്ടിലെല്ലാവരും ഇന്ന് ഉച്ചയ്ക്ക് എത്തും… നിങ്ങടെ തൊട്ടടുത്ത വീടില്ലേ…. അതും പുരയിടവും ഞങ്ങൾ മേടിച്ചു…. ശ്രീയങ്കിളിനോട് മാത്രേ പറഞ്ഞുള്ളൂ…. നിനക്കറിയല്ലോ അനിരുദ്ധന്റെ കാര്യം… അവനറിഞ്ഞാൽ ഏത് വിധേനയും അത് മുടക്കും എന്നറിയാരുന്നു…. അങ്കിളാ പറഞ്ഞത് വരുമ്പോൾ എല്ലാവരും അറിഞ്ഞാൽ മതിയെന്ന്….” “നീ രാത്രി എവിടെ നിന്നു….” “ഒരു ഹോട്ടലിൽ….” “നിനക്ക് വീട്ടിൽ വന്നൂടാർന്നോ….”

“അങ്ങനെ വന്നാൽ നിന്നെ സർപ്രൈസ് ആക്കാൻ പറ്റില്ലല്ലോ….” “ഓഹോ…. നീ വാ…. എല്ലാവരേയും പരിചയപ്പെടുത്തി തരാം….” ഭാമ അവനെയും കൊണ്ട് അച്ചുവിന്റെ ടേബിളിനടുത്ത് പോയി…. ഭാമ – അച്ചു…. ഇത് സിദ്ധാർത്ഥ്… എന്റെ സിദ്ധു…. ഇളയ അമ്മായി, ശ്രീകല അമ്മായിയുടെ മോനാ…. സിദ്ധു…. ഇതെന്റെ ചങ്ക് ഫ്രണ്ട്… അച്ചു…. ദേ ലത് അജു…. അച്ചു – ഞങ്ങൾ മീറ്റ് ചെയ്തു…. അജു – ഹായ്…. സിദ്ധു – ഹായ് ഗയ്സ്…. ഭാമ – അമ്പു എവിടെ….. അജു – ദേ മരുത്വാമലയായിട്ട് നിൽക്കുന്നു…. ഭാമ – മരുത്വാമലയോ….. അവന്റെ കയ്യിൽ എന്താ…. അജു – ഇന്ന് ടേബിളിൽ വച്ച പൂക്കൂടയ്ക് സ്പെഷ്യൽ മണമാണെന്നും പറഞ്ഞു ഇടയ്ക്ക് ഇടയ്ക്ക് എടുത്ത് മണക്കുവാ….

ഭാമ – ടാ അതവിടെ വച്ചിട്ട് ഇങ്ങോട്ട് വാ….. അമ്പു – എന്താടീ….. ഭാമ – ഇതെന്റെ അമ്മായീടെ മോനാ സിദ്ധു…. ന്യൂ അപ്പോയിന്റ്മെന്റ് ആണ്…. അമ്പു – ഹേ ബ്രോ…. ഞാൻ അമ്പരീഷ്…. ഇവിടുത്തെ റൊമാന്റിക് ഹീറോ എന്ന് പറയും…. അച്ചു – ആര് പറയും…. ടാ കോഴി ഒന്ന് മയത്തിൽ തള്ള്….. അമ്പു – ഈ ചവറിനെ ഞാൻ….. നിനക്ക് ജോലി ഒന്നൂല്ലേടീ….. ഭാമ – നീ കണ്ടില്ലേ…. ഇതാ ഇവിടുത്തെ മേളം… എല്ലാത്തിനും അമ്പത് പൈസയുടെ വിവരം കുറവാ….. സിദ്ധു – ഐ ലൈക്ക് ഇറ്റ്…. എല്ലാവരും ഇത്ര ഫ്രണ്ട്‌ലി ആണെന്ന് അറിഞ്ഞില്ല…. ഭാമ – പക്ഷേ നമ്മുടൊക്കെ ബോസ്….

അങ്ങേര് മാത്രം ഒരു മൂരാച്ചിയാ…. അച്ചു – ഏയ്….. ദേ സർ വരുന്നു….. ഭാമ – ടാ നീ അവിടെ കേറി കാണൂട്ടോ…. സിദ്ധു നോക്കുമ്പോൾ ഓഫീസിലെ എല്ലാവരും സീറ്റിൽ ഇരുന്ന് ഭയങ്കര വർക്ക്…. അവിടുത്തെ അന്തരീക്ഷം ഏകദേശം അവന് മനസിലായി…. ************ മനീഷയോടൊപ്പം ഒരു ക്ലൈന്റിനെ കാണാൻ പോയതായിരുന്നു മാധവ്… തലേദിവസം നടന്ന കാര്യങ്ങൾ കാരണം ഭാമയെ മനഃപൂർവം ഒഴിവാക്കി… എന്തോ അവളെ അഭിമുഖീകരിക്കാൻ വയ്യ….. മനീഷ പിന്നെ അത് ഒലിപ്പിച്ച് പരമാവധി വെറുപ്പിച്ചു… “മേ ഐ ഗെറ്റ് ഇൻ സർ….” “യെസ്….” “താങ്ക്യൂ….” “പ്ലീസ് ബീ സീറ്റട്ട്…. വൈ യു ഹിയർ….”

“ഐം സിദ്ധാർത്ഥ് പ്രഭാകർ…. ന്യൂ അപ്പോയിന്റ്മെന്റ്….” “ഓഹ്…. യുവർ സെർട്ടിഫികറ്റ്സ്….?” സിദ്ധാർത്ഥ് തന്റെ സർട്ടിഫിക്കറ്റ് എല്ലാം മാധവിന് കൊടുത്തു…. അവൻ അത് ചെക്ക് ചെയ്ത ശേഷം ഭാമയെ ഫോണിൽ വിളിച്ച് അകത്തേക്ക് വരാൻ പറഞ്ഞു…. ഭാമ – സർ…. മാധവ് പെട്ടെന്ന് ഗൗരവം എടുത്തണിഞ്ഞു….. മാധവ് – ഹീ ഇസ് സിദ്ധാർത്ഥ്… ന്യൂ അപ്പോയിന്റ്മെന്റ്…. ഭാമ – ഐ നോ ഹിം സർ…. മാധവ് – ഹൗ… സിദ്ധു – ഞാൻ ഭാമയുടെ അമ്മായിയുടെ മോനാണ് സർ…. മാധവ് – ഓഹ്…. എനിക്ക് അറിയില്ലായിരുന്നു…. ഓകെ…

ഭാമിക തന്റെ വർക്ക് പറഞ്ഞു തരും… പിന്നെ സിദ്ധാർത്ഥ്, വർക്കിന്റെ കാര്യത്തിൽ ഞാൻ വളരെ പഞ്ച്വൽ ആണ്… സോ ആൾ ദ ബെസ്റ്റ്….. യു മേ ഗോ നൗ…. ഭാമയും സിദ്ദുവും പുറത്തിറങ്ങി…. മാധവ് കസേരയിൽ ഇരുന്ന് ആലോചിച്ചു ; “അമ്മായീടെ മോൻ ആകുമ്പോൾ മുറച്ചെറുക്കൻ….. പഞ്ചായത്ത് മുഴുവൻ ഇവളുടെ മുറച്ചെറുക്കന്മാരാണോ…. ആരായാൽ എനിക്കെന്ത്…..” അവൻ അസ്വസ്ഥതയോടെ വർക്കിലേക്ക് കടന്നു…. ************ “മാധവ്, മൈ സ്വീറ്റ് ഹാർട്ട്…. നമ്മുടെ കൂടിക്കാഴ്ചയ്ക് സമയായി….. ഓരോ തവണ നിന്നെ കാണുമ്പോളും എനിക്ക് വല്ലാത്തൊരു അനുഭൂതിയാ….

യു ആർ മൈൻ ഡിയർ…. അതിനിടയ്ക്ക് ആരെങ്കിലും വന്നാൽ കൊന്നുകളയും ഞാൻ…. നിനക്ക് മേൽ ഒരവകാശി മതി… ഞാൻ…. നീ എന്റെ കഴുത്തിൽ താലി കെട്ടുന്ന മുഹൂർത്തവും സ്വപ്നം കണ്ടാണ് ഞാൻ ജീവിക്കുന്നത്… നിനക്കായ് ഞാൻ വരുന്നുണ്ട് മാധവ് എന്ന കിച്ചു…..” ഫോണിലെ മാധവിന്റെ രൂപത്തെ അവൾ നെഞ്ചിലേക്ക് ചേർത്തു…. എന്നിട്ട് കണ്ണുകളടച്ച് കസേരയിൽ ചാരിക്കിടന്നു… ************ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നാൽവർ സംഘത്തോടൊപ്പം സിദ്ദുവും ചേർന്നു…. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു… എന്നാൽ മാധവിന് അതത്ര രസിച്ചില്ല…. വന്ന സ്പീഡിൽ തിരിച്ചു പോയി….

ആരും തന്നെ അവനെ കണ്ടില്ലെങ്കിലും ഭാമ അവൻ കഴിക്കാതെ പോയത് ശ്രദ്ധിച്ചു… (ഇങ്ങേർക്കെന്താ ബാധ കേറിയോ…. ഓഹ് പോത്തിന് നല്ല നേരം ഒന്നൂല്ലല്ലോ…. ഇങ്ങേർക്ക് ഈ ഭീമൻ രഘുവിന്റെ എക്സ്പ്രഷൻ ഒന്ന് മാറ്റിക്കൂടെ…. ആ പുട്ടിപ്പാട്ടയോട് കിണിക്കുന്നത് കാണാല്ലോ….. അല്ലേലും എനിക്കെന്താ… എന്റെ ആരാ അയാൾ….. -ഭാമ ആത്മ) പെട്ടെന്നാണ് എന്തോ ഓർത്ത പോലെ അവളുടെ കൈകൾ കഴുത്തിലേക്ക് പോയത്…. അച്ചു – എന്താടീ തൊണ്ടേല് മുള്ള് പോയോ….. ഭാമ – ഏയ്…. എനിക്ക് വയറ് നിറഞ്ഞു…. അമ്പു – അതിന് നീ ആകെ രണ്ട് ഉരുളയല്ലേ കഴിച്ചുള്ളൂ…. ഭാമ – വിശപ്പ് തോന്നുന്നില്ലെടാ…. അജു –

സാധാരണ എത്ര കിട്ടിയാലും തികയാത്തതാണല്ലോ…. ഭാമ – ഒന്നൂല്ലെന്റെ കുരുപ്പുകളേ…. നിങ്ങൾ കഴിച്ചിട്ട് വായോ…. ഞാൻ കൈ കഴുകട്ടെ….. അച്ചുവിന്റെ മാസ്റ്റർ ബ്രെയ്നും അമ്പുവിന്റെ കുരുട്ട് തലയും പ്രവർത്തിച്ചു….. സംതിംഗ് ഫിഷി…. ************ മാധവ് പുറത്ത് വന്നപ്പോൾ ഭാമ വാട്ടർ ക്യാനിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ടു…. “ഇവളിത്ര വേഗം കഴിച്ചോ…. ബാക്കി ആരെയും കാണുന്നില്ലല്ലോ… ഓഹ്…. ഇനി നിരാഹാരമാണോ…..” മാധവ് അവിടേക്ക് ചെന്നു…. “ഭാമിക….” “ങേ….ആഹ് സർ…. പറയൂ….” “കഴിച്ചില്ലേ നീ…..” “വിശപ്പ് തോന്നുന്നില്ല…. സർ എന്താ കഴിക്കാത്തെ….” “എനിക്കും വിശപ്പ് തോന്നിയില്ല….

പിന്നെ ഇന്ന് കുറച്ചധികം വർക്ക് ഉണ്ട്… എന്നും പോകുന്ന സമയത്ത് പോകാൻ കഴിയില്ല…” “ങേ…. ഞാൻ സ്കൂട്ടി എടുത്തില്ല…. ഏട്ടനോട് വിളിച്ചു പറയട്ടെ….” “ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്… നിന്നെ ഞാൻ കൊണ്ട് വരാമെന്ന്….” “അതെന്തിനാ….. അതിന്റെ ആവശ്യമില്ല…” “നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചോ… പറഞ്ഞതാ അങ്ങോട്ട്…. പോയിരുന്നു വർക്ക് ചെയ്യെടീ…..” ഭാമ അവനെ കൂർപ്പിച്ചൊന്ന് നോക്കിയ ശേഷം ചവിട്ടിത്തുള്ളി ടേബിളിലേക്ക് പോയി….. ************ അച്ചു – ടീ അഞ്ച് മണി ആയി…. കഴിഞ്ഞില്ലേ….. ഭാമ – ഇതിപ്പോഴൊന്നും തീരുന്ന ലക്ഷണമില്ല…. ഇനിയും രണ്ട് മണിക്കൂറെടുക്കും…. അമ്പു –

അപ്പോ അച്ചു പൊക്കോട്ടെ…. ഞാനും അജുവും ഇവിടെ നിൽക്കാം…. സിദ്ധു – വേണ്ടെടോ ഞാൻ അങ്ങോട്ടല്ലേ… ഞാൻ കൊണ്ട് പൊയ്ക്കോളാം…. “അതിന്റെ ആവശ്യമില്ല….” ഭാമ – എവിടുന്നാ ഒരു അശരീരി…. ങേ… കാട്ടുപോത്ത്…. എല്ലാവരും തിരിഞ്ഞു നോക്കി… മാധവ് അവിടേക്ക് വന്നു…. മാധവ് – ഞാൻ കുട്ടനെ അറിയിച്ചിട്ടുണ്ട്… അവളെ ഞാൻ കൊണ്ട് വന്നേക്കാം…. അവൾ എന്റെ….. സിദ്ധു ഒഴികെ നാലും മാധവിന്റെ വായിലേക്ക് തന്നെ നോക്കി…. അടുത്ത വാക്കിനായി….. മാധവ് – അവൾ എന്റെ… എന്റെ റെസ്പോൺസിബിലിറ്റി ആണ്….. (നശിപ്പിച്ച്…. ഇങ്ങേരാരാ വൈരാഗിയോ…. ഇങ്ങേരെ പത്തലൂരി അടിക്കണം… -ആത്മ അമ്പു ) അച്ചുവും അമ്പുവും അജുവും കാറ്റ് പോയ ബലൂൺ പോലെ ആയി….

ഭാമയാണെങ്കിൽ പോയ കിളികളെ കുറിച്ച് ആലോചനയിലും…. മാധവ് – എനി ഒബ്ജഷൻ….. സിദ്ധു – നോ സർ…. മാധവ് – ഫൈൻ…. ഭാമികാ ക്യാബിനിൽ പോയിരുന്ന് വർക്ക് ചെയ്തോളൂ…. കുറച്ചു കഴിയുമ്പോൾ നമുക്ക് ഒരു വീഡിയോ കോൺഫറൻസ് ഉണ്ട്… ഭാമ തലയാട്ടി സമ്മതിച്ചു…. എല്ലാവരും അവളോട് യാത്ര പറഞ്ഞ് പോകാനിറങ്ങി…. മാധവ് പുറത്ത് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു…. പത്ത് മിനിറ്റ് കഴിഞ്ഞിട്ട് അവൻ ക്യാബിനിലേക്ക് വന്നു….. ഭാമ സൈഡിലെ സോഫയിലിരുന്ന് ലാപ്പിൽ വർക്ക് ചെയ്യുകയായിരുന്നു…. മാധവ് അവളുടെ മുൻപിലുള്ള ടീപ്പോയിൽ രണ്ട് കപ്പ് ചായ കൊണ്ട് വച്ച ശേഷം അവനും അവന്റെ ലാപ്ടോപുമായി വന്ന് സോഫയുടെ ഒരു സൈഡിൽ ഇരുന്നു….

ഭാമ ആദ്യം ഒന്ന് അമ്പരന്ന് അവനെ നോക്കി… പക്ഷേ മാധവ് തിരക്കിട്ട് വർക്കിലായിരുന്നു…. അവൻ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ ഭാമ ആശ്വാസത്തോടെ നിശ്വസിച്ചു….. “ഭാമ വർക്ക് തീർന്നോ…..” “യെസ് സർ… ഫിനിഷായി….” “ഗുഡ്…. വീഡിയോ കോൺഫറൻസിന് ടൈം ആയി…..” അവൻ ലാപ്ടോപ് ടീപ്പോയിൽ വച്ച ശേഷം ഭാമയ്കടുത്തേക്ക് നീങ്ങി ഇരുന്നു….. അവളിലൂടെ ഒരു വിറയിൽ കടന്നു പോയി…. ഭാമയുടെ മൂക്കിൻ തുമ്പിൽ വിയർപ്പ് പൊടിഞ്ഞു…. കയ്യൊക്കെ തണുത്തു…. മാധവ് കോൾ കണക്ടാവാൻ വെയിറ്റ് ചെയ്യുകയായിരുന്നു…. അവൻ ഭാമയെ നോക്കിയതും അവൾ പരിഭ്രമത്തോടെ ഇരിക്കുന്നത് കണ്ടു….

“ഏയ്….. എന്ത് പറ്റി… തനിക്ക് വയ്യേ….” മാധവ് എന്തൊക്കെ ചോദിച്ചിട്ടും അവൾ മിണ്ടാതെ അവനെ നോക്കിക്കൊണ്ട് ഇരുന്നു… അവനവളുടെ കൈയിൽ പിടിച്ചതും ഭാമ ഒന്ന് ഞെട്ടി…. “ഇതെന്താ കയ്യൊക്കെ മരവിച്ച് ഇരിക്കുന്നത്…. പേടിയുണ്ടോ….” അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൾ ഉണ്ടെന്ന് തലയാട്ടി….. “പേടിക്കേണ്ട… നമുക്ക് നേരിട്ടും വീഡിയോ കോൺഫറൻസ് വഴിയും ഒത്തിരി മീറ്റിംഗ് അറ്റന്റ് ചെയ്യേണ്ടി വരും… ഞാൻ സംസാരിച്ചോളാം… നീ എന്റെ കൂടെ ഇരുന്നാൽ മതി… എന്നിട്ട് കണ്ട് പഠിക്ക് എങ്ങനെയാ ഹാൾഡിൽ ചെയ്യുന്നതെന്ന്….” അവൾ അനുസരണയോടെ തലയാട്ടി സ്ക്രീനിലേക്ക് മുഖം തിരിച്ചു…. കോൺഫറൻസ് നല്ല രീതിയിൽ അവസാനിച്ചു….

ഇരുവരും പുറത്തേക്ക് ഇറങ്ങി…. “നീ ഇവിടെ നിക്ക്…. ഞാൻ കാറെടുത്ത് വരാം….” ഭാമ പുറത്തിറങ്ങി നിന്നു…. സെക്യൂരിറ്റി ഓഫീസ് പൂട്ടിയ നേരം കൊണ്ട് മാധവ് കാറുമായി വന്നു…. അവർ യാത്ര തിരിച്ചു… ഭാമയ്ക് നല്ല വിശപ്പ് തോന്നുന്നുണ്ടായിരുന്നു….. പക്ഷേ മാധവിനോട് പറയാൻ ജാള്യത തോന്നി…. മാധവ് ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിക്കുകയായിരുന്നു…. പെട്ടെന്ന് ആരുടെയോ തേങ്ങൽ കേട്ട പോലെ തോന്നി…. അവൻ മുന്നിലെ കണ്ണാടിയിൽ കൂടി പിൻസീറ്റിൽ നോക്കി… ഭാമ കേട്ടോ എന്ന് ചോദിക്കാൻ അവളെ നോക്കിയതും മാധവ് അന്തംവിട്ടു പോയി… ഭാമ സീറ്റിലിരുന്നു ഏങ്ങിക്കരയുന്നു….. മാധവിന്റെ കിളികൾ കൂടും തല്ലിപ്പൊട്ടിച്ച് പറന്നു പോയി….. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 11

Share this story