മിഴിയോരം : ഭാഗം 15

മിഴിയോരം : ഭാഗം 15

എഴുത്തുകാരി: Anzila Ansi

രാത്രി എന്തോ സ്വപ്നം കണ്ടു ആദി ഞെട്ടി എണീറ്റു…. അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു…. പിന്നെയും കിടന്നിട്ട് അവനു ഉറക്കം വരുന്നില്ല….. ആദി എഴുന്നേറ്റ് താഴത്തെ മുറിയിലേക്ക് പോയി… ഡോറിൽ മുട്ടി കാത്തു നിന്നു…. ആദിയുടെ അമ്മ മുറിയുടെ വാതിൽ തുറന്നു… എന്താ മോനെ.. എന്തുപറ്റി…. വല്ലാണ്ട് ഇരിക്കുന്നല്ലോ…..( അവൻ അമ്മയെ ഇറുകെ പുണർന്നു…) എന്തു പറ്റിയെടാ എന്ത ഇങ്ങനെ വല്ലാണ്ട് ഇരിക്കുന്നെ… പറ മോനെ….(അവർ ആവലാതിയോടെ വീണ്ടും ആദിയോട് ചോദിച്ചു) അമ്മേ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ കിടന്നോട്ടെ….

അതിനെന്താ വാ… (അച്ഛൻ അവനെ തുറിച്ചു നോക്കുന്നുണ്ട്…. കപട ദേഷ്യത്തോടെ അച്ഛൻ അവനോടു ചോദിച്ചു) നീ എന്താടാ ഇവിടെ… നിന്റെ റൂമിൽ എന്താ കുഴപ്പം…. ഞാൻ ഇന്ന് നിങ്ങളുടെ കുടയ കിടക്കുന്നേ…. നാണം ഉണ്ടോടാ നിനക്ക്… കെട്ട് പ്രായം കഴിഞ്ഞ്…..ഇപ്പോ വന്നേക്കുന്നു അച്ഛന്റെ അമ്മയുടെ നടുക്ക് കിടക്കാൻ….. ഞാൻ എന്റെ അച്ഛന്റെ അമ്മയുടെ കൂടെയല്ലേ കിടക്കുന്നെ…… അതിന് ഞാനെന്തിനാ നാണിക്കുന്നേ…. ഡാ എന്റെ ഭാര്യയെ എനിക്ക് നേരെ ചൊവ്വെ കാണാൻതന്നെ കിട്ടുന്നത് ഈ മുറിയില… അതിനും നീയൊനും സമ്മതിക്കത്തില്ലയോ….

വയസ്സാൻ കാലത്താണ് കിളവന്റെയും കിളവിയുടെയും ശൃംഗാരം… നീ പോടാ ചെറുക്കാ… എനിക്കും ഇവൾക്കും അത്ര പ്രായമൊന്നും ആയിട്ടില്ല…. ഇതിനൊക്കെ നീ അനുഭവിക്കുമടാ…… നിയും കല്യാണം കഴിക്കുമല്ലോ…. ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ….. മോൻ വാ നമുക്ക് കിടക്കാം… ആദി തന്റെ അച്ഛന്റെ അമ്മയുടെ നടുക്ക് അവരെ പുണർന്ന് കിടന്നു …. അവന്റെ ഓർമ്മ രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപേക്ക്‌ പോയി.. അമൽന്റെ സൂയിസൈഡ് ശ്രമം അറിഞ്ഞ് നാട്ടിലെത്തിയ സമയം…. അവന്റെ ആ അവസ്ഥ എന്നെ വല്ലാതെ തളർത്തി…. കുടിച്ച് ബോധമില്ലാതെ വണ്ടിയോടിച്ചു ഒരു ആക്സിഡന്റ് സംഭവിച്ചു…..

കാറിൽ നിന്ന് തെറിച്ച് വീണ എന്റെ വയറ്റിലേക്ക് ഒരു മരക്കൊമ്പ് കുത്തി കയറി… രണ്ട് കിഡ്നിക്കും സാരമായ പരുക്കുകൾ സംഭവിച്ചു… 60 ശതമാനത്തോളം അപ്പോൾ തന്നെ ഡാമേജയി… ഒരു മാസത്തിനു ശേഷം വീണ്ടും ഇൻഫെക്ഷൻ കൂടി… കിഡ്നി പൂർണമായും പ്രവർത്തനരഹിതമായി….. ഡയാലിസിസ്കൾ ചെയ്തു കൊണ്ടിരുന്നു… കിഡ്നി ട്രാൻസ്പ്ലാന്റ്ഷൻ മാത്രമായിരുന്നു ഒരു പ്രതിവിധി…. ആരുടെയും തേടി പോകാൻ അച്ഛൻ അനുവദിച്ചില്ല എനിക്ക് വേണ്ടി പകുത്ത് തന്നത് അച്ഛന്റെ ഒരു കിഡ്നിയായിരുന്നു…

അതിനുശേഷമാണ് അച്ഛന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നത്…… (അപ്പോൾ നിങ്ങൾ ചോദിക്കും അതിനുമുമ്പ് അച്ഛനെ സ്നേഹിച്ചിരുന്നില്ലയിരുന്നൊ എന്ന്….) അച്ഛന്റെ സ്നേഹം ഞാൻ കണ്ടിരുന്നില്ല.. എന്നതായിരുന്നു സത്യം….. അച്ഛന്റെ സ്നേഹത്തിനു വേണ്ടി ഒരുപാട് കൊതിച്ചിരുന്നു ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു….. മനസ്സിലായി കാണില്ല അല്ലേ…. എന്നെക്കാൾ നാലു വയസിന് ഇളയതാണ് അപ്പു…. അപ്പു ജനിക്കുന്നതിനു മുമ്പ് വരെയും അച്ഛൻ എന്നെ താഴത്തു നിലത്തു നിൽക്കാതെയാണ് വളർത്തിയത്…..

അപ്പു ജനിച്ചതോടെ അച്ഛന്റെ സ്നേഹം അപ്പുവിന് കൂടുതൽ കിട്ടുന്നതായി എനിക്ക് തോന്നി….( അതിലൊരു പങ്ക് ബന്ധുക്കൾക്കും ഉണ്ട്…. അച്ഛന്മാർക്ക് പെൺകുട്ടികളെയാണ് കൂടുതലിഷ്ടം… എന്നാണല്ലോ.. അപ്പുനെ കാണാൻ വന്നവരെല്ലാം അച്ഛന് അപ്പനോടുള്ള കരുതൽ കണ്ട അത് പറയുന്നുണ്ടായിരുന്നു… അത് എന്റെ കുഞ്ഞു മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു) പിന്നീടങ്ങോട്ട് അപ്പുവിന്റെ ആഗ്രഹങ്ങൾ ഓരോന്നും അച്ഛൻ വേഗം നടത്തി കൊടുക്കുമായിരുന്നു…. അതേ സമയം ഞാൻ എന്തെങ്കിലും പറഞ്ഞു ചെന്നാൽ…

വലിയ താൽപര്യമൊന്നും കാണിക്കാറില്ല… എന്റെ പേരൻസ് മീറ്റിങ്ങിന് അമ്മയാ വരുന്നെങ്കിൽ അപ്പുവിന്റെ മീറ്റിങ്ങിന് അച്ഛനായിരുന്നു വരുന്നത്….. അതിലൂടെ കൂട്ടുകാരും എന്നെ കളിയാക്കാൻ തുടങ്ങി….. അതിൽ പിന്നെ എനിക്ക് ദേഷ്യമായിരുന്നു… അപ്പുവിനോട് അല്ലാട്ടോ…. അച്ഛനോട്….. വളർന്നുവന്നപ്പോൾ അച്ഛനോടുള്ള ആ ദേഷ്യവും കൂടി വന്നു…. ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ലത്തായി…. ആവശ്യങ്ങൾ അമ്മ വഴി അച്ഛനെ അറിയിക്കും…. അങ്ങനെ വർഷങ്ങൾ കടന്നു പോയി…. ആ ആക്സിഡന്റ് ആണ് എന്നിൽ പല തിരിച്ചറിവുകളും ഉണ്ടാക്കിയത്…..

അച്ഛനാണ് എനിക്ക് കിഡ്നി തന്നത് എന്ന് അറിഞ്ഞിട്ടു പോലും എന്റെ മനസ്സ് അലിഞ്ഞില്ല…. അത് തിരിച്ചറിഞ്ഞ അമ്മ എന്നോട് ഒരു കഥ പറഞ്ഞു തന്നു……. ആദി…… മോനേ…. നിങ്ങളുടെ അച്ഛന് നിങ്ങൾ രണ്ടു മക്കളും ഒരുപോലെ തന്നെയാണ്…. രണ്ട് കണ്ണുകൾ പോലെ….. അദ്ദേഹം നിന്നോട് കാണിച്ച അകൽച്ച വേറൊന്നും കൊണ്ടല്ല….. നീയൊരു ആൺകുട്ടിയാണ്… കൂടാതെ കോടികളുടെ സാമ്പത്തിന്നു നടുവിൽ ജനിച്ചവൻ… നിന്നെ ഒരുപാട് ലാളിച്ചാൽ ചിലപ്പോൾ നീ വഴിതെറ്റി പോയാലോ എന്ന് അദ്ദേഹം ഭയന്നു… നിനക്കു മുന്നിൽ കർക്കശക്കാരനായ ഒരു അച്ഛനായി അദ്ദേഹം മാറി…

നിന്റെ മുന്നിൽ വെച്ച് നിന്റെ ആവശ്യങ്ങൾ നിരസിക്കുമ്പോളും അദ്ദേഹം എന്നെ പറഞ്ഞു ഏൽപ്പിക്കുകയായിരുന്നു…. അപ്പുവിനോട് കാണിച്ച സ്നേഹം വേറൊന്നും കൊണ്ടല്ല അവൾ ഒരു പെൺകുട്ടിയാണ്… 20തോ 25ഓ കൊല്ലം മാത്രം അവൾ നമ്മളോടൊപ്പം ഉണ്ടാകുള്ളൂ… അത് കഴിഞ്ഞാൽ വേറൊരു വീടിന്റെ അവകാശിയാണ്…. വേറെ ഒരാളുടെ ഭാര്യയാകും… പിന്നെ അവൾ വീട്ടിലേക്ക് വിരുന്നുകാരിയെ പോലെയാണ് കടന്നുവരുന്നത്… അവൾ നമ്മുടെ വീട്ടിൽ ഉള്ളടത്തോളം കാലം നന്നായി സ്നേഹിച്ചു വേണ്ടായേ മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിടാൻ… ഇനിയും മോൻ അച്ഛനെ വെറുക്കരുത്…..

ഇന്നുവരെ മോന്റെ എല്ലാ ആവശ്യങ്ങളും അച്ഛൻ തന്നെയാണ് നടത്തി തന്നുകൊണ്ടിരുന്നത്…. അപ്പുവിനേക്കാൾ ഒരുപടി നിന്നോടണ് അദ്ദേഹത്തിന് സ്നേഹം… കാരണം നീയാണ് അദ്ദേഹത്തിന് ആദ്യം ഉണ്ടായ കുഞ്ഞ്.. നീയാണ് അദ്ദേഹത്തെ ആദ്യം അച്ഛന് വിളിച്ചത്…നിന്റെ മുത്തശ്ശൻ പറഞ്ഞതുകൊണ്ട് മാത്രമാണ് നിന്നോട് അദ്ദേഹം അകലം പാലിച്ചത്. ഇനിയും എന്റെ മോനെ ആ മനുഷ്യനെ വേദനിപ്പിക്കരുത്….. അമ്മ മോന്റെ കാലു പിടിക്കാം… അമ്മേ….. എന്തൊക്കെയാ ഈ പറയുന്നേ… എനിക്കൊന്നും അറിഞ്ഞുകൂടായിരുന്നല്ലോ… അല്ലേതെ ഞാൻ എന്റെ അച്ഛനെ…..

ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് അച്ഛന്റെ സ്നേഹം കിട്ടാൻ…. കുട്ടിക്കാലത്ത് തോന്നിയ ദേഷ്യം വലുതായപ്പോൾ ഇല്ലാതായെങ്കിലും എന്തോ സംസാരിക്കാൻ മടിയായിരുന്നു…. എനിക്ക് എന്റെ അച്ഛനെ ഒത്തിരി ഇഷ്ടമാണ്…. ഇനി ഞാൻ ഒന്നും മനസ്സിൽ വെച്ച് പെരുമാറില്ല… പിന്നെ കാവൂ…. എനിക്കിപ്പം അമ്മയെകൾ ഇഷ്ടം അച്ഛനോടണ്…… പോടാ അവിടുന്ന്….. (അവർ ചിരിച്ചുകൊണ്ട് മുറി വിട്ടിറങ്ങി) പിന്നെ അങ്ങോട്ട് അച്ഛനെ മത്സരിച്ച സ്നേഹിക്കുക ആയിരുന്നു ഇത്രയും വർഷങ്ങൾ മനസ്സിൽ കരുതി വെച്ച സ്നേഹം മുഴുവൻ കൊടുക്കുകയായിരുന്നു…. (ഓരോന്നാലോചിച്ച് ആദി എപ്പോഴോ ഉറങ്ങി… അതിരാവിലെ അമ്മയാണ് അവനെ ഉണർത്തി….) ഫ്രഷായി ഒരു കോഫിയും കുടിച്ച് ഓഫീസിലേക്ക് പോകാൻ ഇറങ്ങി….. ♣♣♣♣♣♣♣♣♣♣♣♣♣♣

ഇതേ സമയം നിവി നല്ല ഉറക്കത്തിലായിരുന്നു… നാലുമണിക്ക് അലാറം അടിച്ചു… ഓഫ് ചെയ്തു 10 മിനിറ്റ് കൂടി ഉറങ്ങാം എന്ന് കരുതി…. പിന്നെ അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്… നിവി എഴുന്നേൽക്കുന്നുണ്ടോ…? ഒരു അഞ്ചു മിനിറ്റ് കൂടി അമ്മ…. മണി അഞ്ച് കഴിഞ്ഞ് നിനക്ക് പോവണ്ടേ..? നിവി ചാടിയെഴുന്നേറ്റു… അമ്മ എന്തു പണിയാ കാണിച്ചേ എന്നെ വിളിക്കാഞ്ഞേ എന്താ…. ദേ പെണ്ണേ എന്റെ വായിക്കുന്ന കേൾക്കരുത് നീ… എത്ര നേരം കൊണ്ട് വിളിക്കുവാ നിന്നെ… അമ്മ മാറിക്കെ അങ്ങോട്ടു.. ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ…. അമ്മയെ പിന്നെ ഏട്ടനോട് പറയ് എന്നെ ഒന്ന് കൊണ്ടാക്കാൻ….

അച്ഛൻ നിന്നെ കൊണ്ടക്കിയ പോരെ….? വേണ്ട ഏട്ടൻ മതി.. ബുള്ളറ്റ് പോവാം….. മ്മ്മ്….. ശരി ഞാൻ അവനെ വിളിക്കട്ടെ…… നിവിയെ നിർമ്മൽ ഓഫീസിൽ കൊണ്ടാക്കി…. (കാലമാടൻ കാറിൽ ചാരിനിന്നു ഫോണിൽ കുത്തുവാ….) നിവിയെ കണ്ടതും ആദിയുടെ കണ്ണുകൾ വിടർന്നു… അവൻ അത് പുറത്തുകാണിക്കാതെ മുഖത്ത് ഗൗരവം വരുത്തി….. നീ എന്താ ലേറ്റ് ആയത്….. ഞാൻ ലേറ്റയതോന്നുമില്ല…. (ആദി വാച്ചിലേക്ക് നോക്കി…) സമയം 6. 02 നീ ഒരു മിനിറ്റ് ലേറ്റണ്… ഞാൻ നിന്നോട് കൃത്യം ആറു മണിക്ക് എത്താനാണ് പറഞ്ഞത്. (നിവി അവനെ കൂർപ്പിച്ച് ഒന്നു നോക്കി….)

നിന്നു കണ്ണുരുട്ടി പേടിപ്പിക്കതെ വേഗം വണ്ടിയിൽ കയറാൻ നോക്കഡി….. (നിവി പിറുപിറുത്തു കൊണ്ട് ചവിട്ടി തള്ളി കാറിൽ കയറി…. ) അവളുടെ പോക്ക് കണ്ട ആദി ഒന്ന് ചിരിച്ചു… പരസ്പരം ഒന്നും തന്നെ മിണ്ടാതെ അവർ യാത്ര തുടർന്നു…. സമയം ഒരു ഒമ്പതര ഓക്കേ ആയപ്പോൾ നിവിയിൽ വിശപ്പ് ഉണർന്നു…. അവളുടെ മുഖം ശ്രദ്ധിച്ചു കൊണ്ടിരുന്ന ആദിക്ക് കാര്യം മനസ്സിലായി…..ഒരു ഹോട്ടലിനു മുന്നിൽ ആദി വണ്ടി നിർത്തി…. അത് കണ്ട് നിവി അവനെ ഒന്ന് നോക്കി…. നിനക്ക് വേണമെങ്കിൽ കൂടെ വരാം… എനിക്ക് വിശക്കുന്നുണ്ട്….. ഹ്മ്മ്മ്…. (ഈ സമയത്ത് കൂടുതൽ മസിലു പിടിക്കുന്നത് നല്ലതല്ല നിവി…

വിശന്നിട്ട് കണ്ണ് കാണാൻ വയ്യ…) ആഹാരം കഴിക്കുമ്പോഴും ആദി ഇടകണ്ണിട്ട് നിവിയെ തന്നെയായിരുന്നു ശ്രദ്ധിക്കുന്നത്…. അവളാകട്ടെ കഴിക്കുന്ന ആഹാരത്തിൽ നിന്ന് മുഖം പോലും ഉയർത്തുന്നില്ല….. പെട്ടെന്നാണ് ആദി നിവിയുടെ കൈയിലെ മോതിരത്തിലേക്ക് ശ്രദ്ധിച്ചത്…… അനുരാഗ്….. അവനാണോ…. ഇനി ഇവൾക്ക് അവനെ ആണോ ഇഷ്ടം…. (ആദിയുടെ തല പെരുക്കുന്നത് പോലെ തോന്നി) അവൻ ആഹാരം കഴിക്കുന്നത് മതിയാക്കി വേഗം എഴുന്നേറ്റു… നിവിയും എഴുന്നേറ്റ് കൈകഴുകി അവന്റെ അടുത്തേക്ക് ചെന്നു… അവർ അവിടെ നിന്നിറങ്ങി പിന്നെയും യാത്ര തുടർന്നു……..

പെട്ടെന്ന് നിവിയുടെ ഫോൺ റിങ് ചെയ്തു…. അനുരാഗ് ആയിരുന്നു അത്‌….. നിവി ഫോണെടുത്ത് അവനോട് സംസാരിക്കാൻ തുടങ്ങി…. ഇതൊന്നും ആദിക്ക് ഇഷ്ടപ്പെടുന്നില്ല ആയിരുന്നു…. കുറെ നേരം ആയിട്ടും ഫോൺ വെക്കുന്നില്ല എന്ന് കണ്ട ആദി അവളുടെ ഫോൺ പിടിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു…. (അവന്റെ മുഖം വലിഞ്ഞു മുറുകിരുന്നു) താനെന്താടോ ഈ കാണിച്ചേ…… എനിക്ക് കുറച്ച് സ്വൈര്യം വേണം… പിന്നെ ഇത് നിന്റെ ഡ്യൂട്ടി ടൈമാണ് അല്ലാതെ ശൃംഗാര സമയമല്ല…. ഇനി മേല ഡ്യൂട്ടി സമയത്ത് കണ്ടവൻമാരെ വിളിച്ചു പോകരുത്…..

ഞാൻ കണ്ടവൻമാരെ ഒന്നും അല്ല വിളിച്ചത്…. എന്നെ കെട്ടാൻ പോകുന്ന അളെയാ… (അവള് ആ പറഞ്ഞത് ആദിയിൽ നന്നായി ദേഷ്യം ഉണ്ടാക്കി.. പക്ഷേ അവൻ അത് പുറത്തു കാണിച്ചില്ല..) ആദി മടിച്ചുമടിച്ച് അവളോട് ചോദിച്ചു….. നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുനോ… (നിവി ഒരു നിമിഷത്തേക്ക് ഒന്ന് ഞെട്ടി… ഇതാരാ ഈ സംസാരിക്കുന്നെ…. ഇത് ആ കാട്ടുമാക്കാൻ തന്നെയാണോ…..? ) നിന്നോട് ചോദിച്ചത് കേട്ടില്ലേ…. എന്ത്….? നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ….? അല്ല…

വീട്ടിൽ പ്രൊപോസലായി വന്നതാ…. അനു ചേട്ടൻ എന്റെ അപ്പയുടെ മോന്റെ ഫ്രണ്ടാണ്… ഹ്മ്മ്മ്… അതൊക്കെ പോട്ടെ കെട്ടാൻ പോകുന്ന ആളെ ചേട്ടൻ എന്നാണോ വിളിക്കുന്നത്…. ഞാൻ അത് അങ്ങനെ വിളിച്ച് ശീലിച്ചത്…. പെട്ടെന്ന് മാറ്റാൻ ഒരു ബുദ്ധിമുട്ട്… നീ ആ വിളി മാറ്റണ്ട… ആദി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു താൻ എന്താ ഇപ്പോൾ പറഞ്ഞേ…? ഞാനോ…. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… ഹ്മ്മ്…. നിവി ചെറുതായിട്ട് ഒന്ന് മയങ്ങി… ആദി അപ്പോഴും നിവിയെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു…

നിന്നെ ഈ ആദി ഒരുത്തനും വിട്ടുകൊടുക്കില്ല പെണ്ണെ…. ഉറങ്ങുമ്പോൾ അവളുടെ മുഖത്തെ ആ നിഷ്കളങ്കത ആസ്വദിച്ച് അവൻ ഡ്രൈവ് ചെയ്തു….. പെട്ടെന്ന് ഒരു ലോറി അവർക്ക് നേരെ പാഞ്ഞു വന്നു…. ആദി പെട്ടെന്ന് വണ്ടി വെട്ടി തിരിച്ചു… ആ ആഘാതത്തിൽ സീറ്റ് ബെൽറ്റിടാതിരുന നിവിയുടെ നെറ്റി ഇടിച്ചു…. അവളുടെ നെറ്റി മുട്ടിയത്തിൽ ആദിക്ക് ദേഷ്യം വന്നു.. നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് വണ്ടിയിൽ കയറിയ സീറ്റ് ബെൽറ്റ് ഇടണമെന്ന്… എവിടായിരുന്നഡി നിന്റെ ശ്രദ്ധ.. (ദൈവമേ ഇയാൾ എന്താ ഓന്തിന്റെ സ്വഭാവമാണോ…..? നേരത്തെ എന്ത് സോഫ്റ്റായിട്ട സംസാരിച്ചേ… ഇപ്പൊ തനി കാട്ടുമാക്കാൻ…..) എന്താടി ഇരുന്നു പിറുപിറുക്കുന്നേ…. മര്യാദയ്ക്ക് സീറ്റ് ബെൽറ്റ് ഇട്… മ്മ്മ്മ്…. അവർ ചെന്നൈയിലെത്തി…. ഒരു ഹോട്ടലിൽ കയറി രണ്ട് മുറിയെടുത്തു….. നിവി തന്റെ മുറിയിലേക്കും ആദി അവന്റ മുറിയിലേക്ക് പോയി…. കുറച്ചുനേരം കഴിഞ്ഞ് ആദിയുടെ മുറിയുടെ ഡോറിൽ ആരോ മുട്ടി…… മുറിയുടെ ഡോർ തുറന്ന്…. ആളെ കണ്ട ആദി ഒന്നു കുർപ്പിച്ചു നോക്കി….. തുടരും….  🔥 അൻസില അൻസി ❤

മിഴിയോരം : ഭാഗം 14

Share this story