ലിവിംഗ് ടുഗെതർ : ഭാഗം 6

ലിവിംഗ് ടുഗെതർ : ഭാഗം 6

എഴുത്തുകാരി: മാർത്ത മറിയം

മുഖത്തു വന്ന പരിഭ്രമം വിധക്തമായി മറച്ചുകൊണ്ട് മാർത്ത ഫോൺ കൈയിൽ എടുത്തു. അപ്പോളേക്കും കാൾ കട്ട്‌ ആയിരുന്നു. കാൾ ഹിസ്റ്ററി നോക്കിയപ്പോൾ ഷൈനിന്റെ മിസ്സ്ഡ് കാൾ കണ്ടു. അവൾ തിരിഞ്ഞു അയനയ്ക് ഒരു ചിരി കൊടുത്തിട്ട് നനഞ്ഞ ടർക്കി കട്ടിലിന്റെ കാലിൽ വിരിച്ചു. നേരെ ഹെഡ് സെറ്റ് എടുത്ത് ബെഡിലേക് കിടന്നു. അപ്പോളും ദക്ഷയും അയനയും ആ നിൽപ് തന്നെ ആയിരുന്നു. ദക്ഷ ലേറ്റ് ഓഫ് ചെയ്ത് പോയി കിടന്നു. അയന കണ്ടുവെച്ച സിനിമയുടെ ബാക്കി കാണാൻ നില്കാതെ കട്ടിലിൽ പോയി ഇരുന്നു. അവൾക് മർത്തയുടെ പ്രവർത്തികൾ ഒട്ടും തന്നെ സഹിക്കാൻ പറ്റിയില്ല. ന്തോ തിരിമാനിച്ചത് പോലെ അവൾ തലയിണയിൽ മുഖം അമർത്തി കിടന്നു.

അതെ സമയം മാർത്ത തിരിച്ചു വിളിക്കണോ വേണ്ടയോ എന്ന് ആലോചിക്കുകയായിരുന്നു. അവസാനം തിരിച്ചു വിളിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ വിളിച്ചിട്ട് എന്ത് പറയും എന്ന് ഒരു എത്തും പിടിയും അവൾക് ഇല്ലായിരുന്നു. കുറെ ആലോചിച്ചിട്ടും അവൾക് ഒന്നു ഐഡിയയും തോന്നിയില്ല. അവസാനം ഫോണിൽ നല്ലൊരു റൊമാന്റിക് സോങ് പ്ലേ ചെയ്ത് പതുകെ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ വളരെ വൈകി ആണ് അവൾ ഉണർന്നത്. അയനയും ദക്ഷയും ഭക്ഷണം കഴിക്കാൻ മെസ്സിലേക് പോയിരുന്നു ആദ്യമായിട്ടാണ് അവർ അവളെ കൂട്ടാതെ മെസ്സിൽ പോവുന്നത്. തന്റെ സംസാരം അത്രക്കും കടുത്തു പോയെന്നു മർത്തയ്ക് തോന്നി.

അവരോടു പോയി കോംപ്രമൈസ് ചെയ്യണം എന്നു വിചാരിച്ചേകിലും കടുത്ത അവളുടെ ഈഗോ അതിന് സമ്മതിച്ചില്ല. അവൾ വേഗം തന്നെ കുളിച്ചു റെഡി ആയി മെസ്സിൽ പോവാതെ നേരെ കോളേജിലെക് പുറപ്പെട്ടു. പോകുന്ന വഴി മുഴുവൻ ഷൈനിനെ എങനെ വളയ്ക്കും എന്നാണ് അവൾ ആലോചിച്ചത്. കോളേജിൽ വന്നു ഇറങ്ങിയപ്പോൾ തന്നെ ഷൈൻ ബൈക്കിൽ അവളുടെ മുൻപിൽ കൂടി പാസ്സ് ചെയ്ത് പോയി. അവൾ പതുകെ അവന്റെ പിന്നാലെ പാർക്കിംഗ് ഏരിയയിലേക്ക് പോയി. ബൈക്ക് പാർക്ക്‌ ചെയ്ത് ഹെൽമറ്റ് ഒരു ബൈക്കിന്റെ ഹാൻഡ്‌ലിലിൽ ലോക്ക് ചെയ്തിട്ട് നടന്നു വരുന്നത് അവൾ ദൂരെ നിന്നും കണ്ടു.

അവനോട് സംസാരിക്കാൻ മർത്തയ്ക് അതിയായ ആഗ്രഹം തോന്നി പക്ഷെ അവന്റെ കൂടെ ഒരു വാനരപ്പട തന്നെ ഉണ്ടാർന്നു. അവൻ പോവുന്നത് വരെ അവൾ ആ നിൽപ് നിന്നു. എങനെ വളയ്ക്കും…? സാദാരണ പെണ്ണുങ്ങളെ പോലെ ഒലിപ്പിച്ചു കൊണ്ട് നടക്കാൻ അവൾക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അവൾ പതുകെ ക്ലാസ്സിലേക്ക് കയറി. വളരെ കുറച്ചു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നോളു. അതും കൂടുതൽ കപ്പിൾസ് ആയിരുന്നു. അവർ മുട്ടി ഉരുമി ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്കും ആരെയെകിലും പ്രേമികണം എന്ന തോന്നൽ ശക്തമായി. അവൾ അവളുടെ സീറ്റിൽ പോയി ഇരുന്നു കുറച്ചു നേരം കണ്ണടച്ചു കിടന്നു. ശെരിക്കും ഷൈനിനോട് തനിക് തോന്നുന്ന വികാരം എന്താണ്..?

ഒരിക്കലും കറതീർന്ന പ്രണയം അല്ല. അത് ഉറപ്പ് ആണ്. ഒരിക്കലും ജൂതൻ മാർ അവരുടെ കുട്ടികൾ വേറെ വംശത്തിലേക് പോകുന്നത് സഹിക്കുന്നവർ അല്ല. തനിക്കും അവനെ കല്യാണം കഴിച്ചു ജീവിക്കാനും താല്പര്യം ഇല്ല. ഈ 3 വർഷം തനിക് മറ്റുള്ളവരുടെ മുൻപിൽ കൊണ്ട് നടക്കാൻ കോളേജിലെ ഹീറോ തന്നെ വേണം. എല്ലാവരും തന്നെ കണ്ടു അസൂയ പെടണം. എന്നൊക്കെ ആലോചിച്ചുകൊണ്ട് അവൾ പതിയെ എഴുന്നേറ്റിരുന്നു. അപ്പോളേക്കും അയനയും ദക്ഷയും വന്നു. ദക്ഷ അവളുടെ അടുത്ത് വന്നിരുന്നു. പക്ഷെ അയന വേറെ ബഞ്ചിൽ പോയി ഇരുന്നു. മാർത്ത അത് ഒട്ടും കാര്യം ആക്കിയില്ല.

അവൾ ദക്ഷയെ പോലും മൈൻഡ് ചെയ്തില്ല. കുറച്ചു കഴിഞ്ഞു ദക്ഷ അവളെ തോണ്ടി വിളിച്ചു. എന്താ എന്നുള്ള ഭാവത്തിൽ മാർത്ത പുരികം പൊക്കി. ഡാ നീ ഇന്നലെ പറഞ്ഞത് അയനയ്ക് ഭയങ്കര hurt ആയി. അവൾ ഹോസ്റ്റൽ റൂം മാറാൻ പോവേണ്. നീ ഒന്നു സംസാരിക്കട അല്ലകിൽ അവൾ പോവും. ദക്ഷ അയ്യോപാവം ഭാവത്തിൽ പറഞ്ഞു. ഞാൻ എന്തിനു അവളോട് സംസാരിക്കണം. ഞാൻ ഒരു തമാശയ്ക് പറഞ്ഞത് ആണെന്നു മനസിലാക്കാൻ ഉള്ള ബോധം അവൾക് ഇല്ലാലോ. എന്നിട്ട് എന്നെ വെല്ലുവിളിച്ചിരിക്കുന്നു. പോകാൻ പറ. വേണംകിൽ നീയും പോ… മാർത്ത ശബ്‌ദം ഉയർത്തി. അപ്പോളേക്കും മിസ്സ്‌ ക്ലസ്സിലേക് കയറി വന്നു. അതുകൊണ്ട് ആ സംസാരം അവിടെ നിന്നു.

ബ്രേക്ക്‌ ടൈമിൽ ദക്ഷ പിന്നെയും കോംപ്രമൈസ്നു ശ്രമിച്ചു. പക്ഷെ ഫലം കണ്ടില്ല എന്നു മാത്രം അല്ല ദക്ഷ കൂടി അവളെ വെറുത്തു. അവസാന ദക്ഷ കൂടി അയനയുടെ കൂടെ റൂം മാറാൻ തീരുമാനിച്ചു. പക്ഷെ അതൊന്നും മർത്തയെ ബാധിക്കുന്നേ ഉണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ ഷൈൻ നിറഞ്ഞു നിൽക്കുകയായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ ടൈമിൽ അവൾ പതുകെ ക്യാന്റീനിൽ ക് പോയി അവൻ ക്യാന്റീനിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നു അവൾ വളരെ കഷ്ടപ്പെട്ട് അറിഞ്ഞിരുന്നു. ക്യാന്റീനിലേക് കയറിയപ്പോൾ ഭക്ഷണത്തിനു ഓർഡർ കോർണറിൽ ഉള്ള സീറ്റിൽ ഇരിക്കുകയായിരുന്നു ഷൈൻ. ഒറ്റയ്ക്കു ഇരിക്കുന്ന ഷൈനിനെ കണ്ടു ഇതു തന്നെ അവസരം എന്ന് കണ്ടു മാർത്ത ഓടിപോയി അവന്റെ സീറ്റിന്റെ എതിരെ ഇരുന്നു.. പെട്ടന്ന് ഒരു പെണ്ണ് എതിരെ വന്നിരുന്നപ്പോൾ ഷൈൻ പെട്ടന്നു പകച്ചു.

അവൻ തറപ്പിച്ചു അവളെ നോക്കി. നോട്ടം കൊണ്ട് അവൾ ചൂളി. അപ്പോളേക്കും ബേസിൽ ഭക്ഷണം ആയി ടേബിളിന്റെ അടുത്തേക് വന്നു. തന്റെ സീറ്റിൽ ഒരു പെണ്ണ് ഇരിക്കുന്നത് കണ്ടു അവൻ ഷൈനിന്റെ മുഖത്തേക്ക് നോക്കി. Excusme.. ഇത് എന്റെ സിറ്റ് ആണ്. ബേസിൽ മർത്തയോട് പറഞ്ഞു. തന്റെ വിട്ടിൽ നിന്നും കൊണ്ടു വന്നത് അല്ലാലോ..? അവൾ തിരിച്ചു പറഞ്ഞു. തനിക് എന്താ വേണ്ടത് ഞങ്ങൾ മാറി ഇരിക്കാനോ..? അവൻ ടേബിൾ മാറാൻ എഴുന്നേറ്റപ്പോൾ അവൾ അവന്റെ കൈയിൽ കയറി പിടിച്ചു. പെട്ടന്നു തന്നെ അവൻ അവളുടെ കൈ തട്ടി മാറ്റി. മൂലയിൽ ഉള്ള ടേബിൾ ആയത് കൊണ്ട് പെട്ടന്നു ആരും കണ്ടില്ല. ഷൈൻ എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്. 5 min മതി.

പ്ലീസ് അവൾ അവനോട് അപേക്ഷിച്ചു. ഷൈൻ പുച്ഛത്തോടെ അവളെ ഒന്നു നോക്കിട്ട് ബേസിലിനോട് കുറച്ചു നേരം മറ്റേ ടേബിൾ ൽ ഇരിക്കാൻ പറഞ്ഞു. എന്നെ ഒഴിവാക്കി അല്ലെ എന്നു പറഞ്ഞുകൊണ്ട് ബേസിൽ മാറി പോയി. ആഹ്ഹ് പറ അത് പിന്നെ…. മാർത്ത ന്ത്‌ പറയണം എന്ന് അറിയാതെ അവൾ കുഴഞ്ഞു. എന്നെ ഇഷ്ടം ആണെന്നാണോ…? ഷൈൻ ഒന്നു നിവർന്നു ഇരുന്നുകൊണ്ട് ചോദിച്ചു അപ്പോളും മർത്തയ്ക് ഉത്തരം ഇല്ലായിരുന്നു. എന്റെ പൊന്നു മോളെ എനിക്ക് ഇപ്പോൾ തന്നെ കുറെ പ്രൊപോസൽ വന്നിട്ടുണ്ട് ഇയാൾ ഒരു പ്രൊപോസൽ വെച്ചിട്ട് പൊയ്ക്കോ ഞാൻ സമയം ഉള്ളപ്പോൾ നോകാം നിന്റെ കാര്യം. അവന്റെ ആ പറച്ചിലിൽ അവൻ വല്യ സുന്ദരൻ ആണെനുള്ള ധ്വനി ഉണ്ടായിരുന്നു.

പിന്നേയ് ഒരു ലോഡ് പുച്ഛം അവന്റെ മുഖത്തു വിടർന്നു . അപ്പോളേക്കും ദക്ഷയും അയനയും ക്യാന്റീനിൽ വന്നിരുന്നു അവരെ നീരിക്ഷിക്കാൻ തുടങ്ങി അതും കൂടി കണ്ടപ്പോൾ മാർത്ത വല്ലാതെ ആയി. ഇനി ഒരു അവസരം കിട്ടില്ല അതുപോലെ ഷൈനിനെ ഒറ്റയ്ക്കു കിട്ടാനും പാടാണ്. “ഷൈൻ ” അവൾ കുറച്ചു ഉറക്കെ വിളിച്ചു എനിക്ക് നിന്നോട് പ്രണയം ഒന്നും ഇല്ലെടോ ജസ്റ്റ്‌ ഭ്രമം അത്രേ ഒള്ളു. പിന്നെ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം 1 month നീ എന്നെ പ്രണയിക്കണം അല്ല അത് പോലെ അഭിനയിക്കണം.

എന്തിന്..? ഷൈൻ ചോദിച്ചു ആദ്യം ആയിട്ടാണ് ഒരു പെണ്ണ് അവനോട് പറയുന്നത്. അതൊക്കെ ഉണ്ട്. ആ ഒരു മാസത്തിനു വേണ്ടി നീ ചോതിക്കുന്നത് എന്തും തരാം.. അവൾ ഒരു ഡീൽ വെച്ചു. അവൾ തമാശ പറയുന്നത് ആയിട്ടാണ് അവനു തോന്നിയത്. എന്തും തരും…? ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു. ആഹ്ഹ് തരും… അവൾ തിരിച്ചു പറഞ്ഞു.. എന്തും..? അവൻ പിന്നേയും ചോദിച്ചു. അതേയ് ഒരു ഉപാധികൾ ഇല്ലാത്തൊരു റിലേഷൻ ആണ് എനിക്ക് വേണ്ടത്. നിനക്ക് എന്താ വേണ്ടത്..? അവൾ ചോദിച്ചു നീ തന്നെ പറ നിനക്ക് എന്ത് തരാൻ പറ്റും..? അവൻ അവളോട് തന്നെ ചോദിച്ചു… My virginity… അവൾ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.

ഷൈൻ ഒരിക്കലും ഒരു പെണ്ണിന്റെ വായിൽ നിന്നും ഇതുപോലെ ഒരു സംസാരം പ്രതീക്ഷിച്ചില്ല. അവന്റെ ശരീരം ചൂട് പിടിച്ചു മുഖം ചുവന്നു. എഴുനേറ്റ് അവളുടെ അടുത്തേക് വന്നിട്ട് കുനിഞ്ഞു അവളുടെ ചെവിക്കു അരികിൽ വന്നുകൊണ്ടു പറഞ്ഞു ഷൈനിനു അത്രക്കും മുട്ടി നില്കുനില്ലടോടി മോളെ.. നീ വേറെ ആരെ എങ്കിലും നോക്കു. അത്രെയും പറഞ്ഞുകൊണ്ട് അവൻ ബേസിലിന്റെ അടുത്തേക് പോയി. സകല പ്രതീക്ഷയും അസ്തമിച്ച മാർത്ത ആ കസേരയിൽ തന്നെ ഇരുന്നു…  തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 5

Share this story