സിദ്ധാഭിഷേകം : ഭാഗം 7

സിദ്ധാഭിഷേകം : ഭാഗം 7

എഴുത്തുകാരി: രമ്യ രമ്മു

അവളുടെ പിന്നാലെ പോകാൻ ധൈര്യം കിട്ടിയില്ല..അങ്ങനെ ചെയ്യാൻ തോന്നിയ ആ നശിച്ച സമയത്തെ ശപിച്ചു കൊണ്ടിരുന്നു….എന്തു ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു….നേരെ വീട്ടിൽ ചെന്ന് മുറിയടച്ചിരുന്ന് കരഞ്ഞു….. ################# അമ്മമ്മ ഒരുപാട് തട്ടി വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്..കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയിരുന്നു…മുഖം കഴുകി വന്ന് വാതിൽ തുറന്നു….ഇരുട്ട് ആയിരുന്നു മൊത്തം… “നീ ഇത് എന്തെടുക്കുവാ ഇതിനകത്ത്… എത്ര നേരായി വിളിക്കുന്നു… “ഞാൻ ഉറങ്ങിപ്പോയി…” “ഉം…ഭക്ഷണം കഴിക്കാൻ വാ…അല്ല..നീ എന്താ വല്ലാതെ…എന്തേലും വയ്യായ്ക ഉണ്ടോ….”

“ഇല്ല…അമ്മമ്മ നടന്നോ.. ഞാൻ വരാം…” എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി വീണ്ടും മുറിയിൽ കയറി വാതിൽ അടച്ചു.. അമ്മമ്മയ്ക്ക് സംശയം ആയി….ഇവന് ഇതെന്തു പറ്റിയെന്ന്….അമ്മാളൂനോട് ചോദിക്കാം എന്നും പറഞ്ഞ് ലാൻഡ് ഫോൺ എടുത്ത് അമ്മായിയുടെ ഫോണിലേക്ക് വിളിച്ചു…എല്ലാം കേട്ട് മുറിക്കുള്ളിൽ തന്നെ ഇരുന്നു.. അവൾ എന്തെങ്കിലും പറയോ…വല്ലാത്ത ഭയം കീഴ്പെടുത്തിക്കളഞ്ഞു…അമ്മമ്മയുടെ സംസാരത്തിന് കാതോർത്തു… “മോളെ.. അമ്മാളൂ ഇല്ലേ അടുത്ത്..” “ഉണ്ടമ്മേ….വയ്യാതെ കിടക്കുവാ..” “അയ്യോ…എന്തു പറ്റി എന്റെ കുഞ്ഞിന്…” “കാവിൽ പോയി വരുന്ന വഴി വീണത്രേ…”

“ആണോ…കാര്യമായിട്ട് എന്തേലും പറ്റിയോ…” “ഇല്ലമ്മേ…ചുണ്ട് ഇത്തിരി പൊട്ടിയിട്ടുണ്ട്…കഴുത്തിന്റെ പിന്നിലും വേദനയുണ്ട്…ഞാൻ ചൂട് പിടിച്ചു കൊടുത്തു…ഇപ്പൊ കുഴപ്പം ഇല്ല…” “ആണോ..കൂടുതൽ ഉണ്ടെങ്കിൽ ഡോക്ടർന്റെ അടുത്ത് പോകണം കേട്ടോ…” ” ആ ശരിയമ്മേ… അല്ല..അമ്മ എന്താ ഈ സമയത്ത്‌ വിളിച്ചത്…” “ഞാൻ വിളിച്ചത് സിദ്ധുവിന് എന്തു പറ്റിയെന്നറിയാനാ…അവൻ വന്നപ്പോ മുതൽ വാതിലടച്ച് ഇരുപ്പാണ്….എന്താന്ന് ചോയ്ച്ചിട്ട് പറയുന്നതും ഇല്ല…മോൾക്ക് വല്ലതും അറിയമോന്നു ചോദിക്കാം എന്ന് കരുതി വിളിച്ചതാ…..ഇപ്പോ തോന്നുന്നു മോളുടെ കാര്യം അറിഞ്ഞത് കൊണ്ടാവും വിഷമം എന്ന്…”

“എന്നാ അതാവും… ശരി..നാളെ വിളിക്കാമ്മേ…” നേരം വെളുത്ത ഉടനെ അവളെ കാണണം..കാല് പിടിച്ചായാലും മാപ്പ് ചോദിക്കണം.. പഴയ പോലെ എന്നെ കാണാൻ പറയണം…. മനസ്സിൽ അവൾ നിറഞ്ഞു നിന്നു..കരഞ്ഞു കൊണ്ട് ഓടി പോകുന്ന ആ മുഖവും … കിടന്നിട്ടും ഉറക്കം വരുന്നില്ല…നേരം ഒരുപാടായി…അവളെപ്പോയി കണ്ടാലോ..വേണ്ട… അത് വീണ്ടും കുഴപ്പം ആയാലോ…എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…കുളിച്ചു വേഷം മാറി അമ്മാവന്റെ വീട്ടിലേക്ക് പോയി…അവൾ ക്ലാസിന് പോകുമ്പോൾ കൂടെ ഇറങ്ങാം…മിത്തൂന്റെ വീട് വരെയേ ഒറ്റയ്ക്ക് കിട്ടൂ…അപ്പോൾ പറയാം…

അവിടെ ചെന്നപ്പോൾ അമ്മായി മാത്രേ ഉള്ളൂ…”അമ്മാളൂന് ഭയങ്കര പനി… ഇന്നലെ വീണത്തിന്റെ ആയിരിക്കും ..അമ്മാവൻ ഡോക്ടർ ന്റെ അടുത്ത് കൂട്ടി പോയിരിക്കുവാ…നീ കേറി ഇരിക്ക്…ചായ തരാം. .” “വേണ്ട അമ്മായി …ഞാൻ പിന്നെ വരാം…” കുറ്റബോധം കാരണം നീറി പുകഞ്ഞു…അമ്മയുടെ വഴി തന്നെ പോയാലോ എന്ന് വരെ ചിന്തിച്ചു… അമ്മമ്മ…അവർ അത് കൂടി താങ്ങുമോ… ആ ശാപം കൂടി വേണ്ട…അവളെ കാണണം…സംസാരിക്കണം… വീണ്ടും അമ്മാവന്റെ വീട്ടിലേക്കു പോയി.. അവർ തിരിച്ചു വന്നിരുന്നു….സോഫ സെറ്റിൽ ചുരുണ്ട് കൂടി കിടക്കുന്ന അവളെ കണ്ട് നെഞ്ച് കൊത്തിവലിച്ചു…

“മോളെ…മാളൂട്ടി….” തന്നെ കണ്ടതും…അവൾ ഞെട്ടി എഴുന്നേറ്റു…അറപ്പോടെ മുഖം തിരിച്ചു…പിന്നെ എഴുന്നേറ്റ് മുറിയിൽ ചെന്ന് കതകടച്ചു.. അവിടുന്ന് ഇറങ്ങി എങ്ങോട്ട് എന്നില്ലാതെ നടന്നു… വഴിയിൽ ചിന്നനെ കണ്ടു.. അവൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു… “എന്തായി…എല്ലാം സെറ്റ് അല്ലേ…” വന്ന ദേഷ്യവും സങ്കടവും എല്ലാം അവന്റെ മേലെ തീർത്തു…..ആദ്യത്തെ അടിപിടി അവിടെ തുടങ്ങി… അവനെ തല്ലി കഴിഞ്ഞപ്പോഴാണ് സ്വബോധം വന്നത്…അവനെ കെട്ടിപിടിച്ചു കരഞ്ഞു…നടന്നത് എല്ലാം പറഞ്ഞു… “സോറി ടാ എന്റെ തെറ്റാണ്…മനസ്സ് തുറന്ന് പറയുന്നതിന് പകരം…ഛേ… ഞാൻ കാരണം എന്റെ മാളൂ…എനിക്കിനി മരിച്ചാൽ മതി…”

“സാരില്ലെടാ…എല്ലാം ശരിയാവും… അവളെ കണ്ട് നീ മാപ്പ് പറ… വേഗം അടുക്കില്ല… എന്നാലും നീ ശ്രമിക്ക്…അവള് നിന്നെ കേൾക്കാതിരിക്കില്ല…..” തല്ലിയിട്ടും അവൻ കൂടെ തന്നെ നിന്നു….വെറുക്കാതെ… അവളെ കാണാൻ പലവട്ടം ശ്രമിച്ചു…അവൾ എന്നെ കേൾക്കാൻ നിന്നു തന്നതെ ഇല്ല….ദിവസങ്ങൾ കഴിഞ്ഞു…ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി…അവൾ കാവിൽ പോലും പോകുന്നില്ല ഇപ്പോൾ….കാണാൻ പോലും പറ്റുന്നില്ല… അന്നത്തെ ദിവസം ശരിക്കും ഭ്രാന്ത് പിടിച്ചു…. അമ്മാവന്റെ വീട്ടിലേക്ക് പോയി… ചിന്നനും പിന്നാലെ വന്നു…ഞാൻ എന്തെങ്കിലും ചെയ്ത് കളയുമോ എന്ന് പേടിച്ച് അവൻ എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു ഇത്ര ദിവസവും..

അവിടെ പുറത്തൊന്നും ആരെയും കണ്ടില്ല….ചിന്നനെ പുറത്ത് നിർത്തി അകത്തേക്ക് കേറി ചെന്നു..മാളൂട്ടിയുടെ മുറിയുടെ വാതിൽ തുറന്ന് നോക്കി.. എന്തോ വായിച്ചു കൊണ്ടിരുന്ന അവളുടെ അടുത്തേക്ക് പോയി…”മോളെ…” തന്നെ കണ്ടതും അവൾ മുറിക്ക് പുറത്തിറങ്ങാൻ പോയി…കയ്യിൽ പിടിച്ച് വലിച്ചു….”മോളെ…പ്ലീസ്… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…” അവൾ കൈ കുതറി വിടുവിച്ച്‌ പുറത്തേക്ക് ഇറങ്ങാൻ പോയി…അവളെ വയറിലൂടെ കയ്യിട്ട് അടിപ്പിച്ചു തന്നോട് ചേർത്ത് പിടിച്ചു…..അവൾ തന്റെ കയ്യിൽ കിടന്ന് കുതറി…

അവളെ കൂടുതൽ ഒതുക്കി പിടിച്ച് വാതിൽ അടക്കാൻ നോക്കിയപ്പോൾ ആണ് അമ്മാവനും അമ്മായിയും അങ്ങോട്ട് വന്നത്… അവർ ആ കാഴ്ച്ച കണ്ട് ഞെട്ടി…വിശ്വസിക്കാൻ ആകാതെ നിന്നു…താൻ തെറ്റിധരിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ അവളുടെ മേലുള്ള പിടി അയഞ്ഞു… അവൾ ഓടി അമ്മായിയെ കെട്ടിപിടിച്ചു… മുഖമടച്ചൊരു അടി ആയിരുന്നു… ആദ്യം… “ടാ.. നീ എന്റെ മോളെ…നിന്നെയൊക്കെ വിശ്വസിച്ചു വീട്ടിൽ കേറ്റിയ എന്നെ പറഞ്ഞാൽ മതി…നന്ദിയില്ലാത്തവനെ”…..അമ്മാവൻ വീണ്ടു വീണ്ടും അടിച്ചു കൊണ്ടിരുന്നു…എല്ലാം മിണ്ടാതെ തലകുനിച്ച് ഏറ്റുവാങ്ങി….

“അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ എങ്ങനെയാ…നിന്നെ ഒക്കെ സ്നേഹിച്ച ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ…നിന്നെ സ്വന്തം കൂടെപിറപ്പായി കണ്ടതല്ലേ എന്റെ മക്കൾ…ആ നീ….നായേ… ഇനി മേലിൽ എന്റെ വീടിന്റെ പടി നീ ചവിട്ടരുത്…പറഞ്ഞേക്കാം…ഇറങ്ങി പോടാ …..’ “പറയെടാ….നീ എന്റെ മോളെ ഇതിന് മുൻപ് എന്താ ചെയ്തത്… കാവിൽ പോലും പോകാതെ മുറിയടച്ചിരുന്ന എന്റെ മോളെ കണ്ടപ്പോഴേ എനിക്ക് തോന്നിയതാണ്….അവൾ ഒന്ന് ശരിയായിട്ട് ചോദിക്കാം എന്ന് വച്ചതാ ഞാൻ…”അമ്മായി ചോദിച്ചു… “പറയെടാ…നായേ…അന്ന് മോള് വീണതല്ല അല്ലേ… നീ അന്ന് അവിടെ മുറി അടച്ചിരിക്കുകയായിരുന്നു എന്ന് പറഞ്ഞല്ലേ അമ്മ വിളിച്ചത്…പറയെടാ നായേ…

നീ എന്റെ മോളെ എന്താ ചെയ്തത്…” അമ്മാവൻ അത് കൂടി കേട്ടപ്പോൾ പാഞ്ഞു വന്ന് കഴുത്തിന് പിടിച്ചു…വിറക്കുകയായിരുന്നു അദ്ദേഹം അപ്പോൾ…കോളറ പിടിച്ചുവലിച്ചു പുറത്ത് കൊണ്ടിട്ടു…”ഇനി മേലിൽ ഞങ്ങളുടെ മുന്നിൽ വന്നാൽ…തന്തയാരെന്നറിയാത്ത പിഴച്ചുണ്ടായവനേ…” ആ വാക്കുകൾ കൂരമ്പു പോലെ തറച്ചു കേറി….കണ്ണുകൾ നിറഞ്ഞു…അകത്തേക്ക് നോക്കി…മാളൂനെ …കരഞ്ഞു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന ആ കണ്ണിൽ എന്തായിരുയിരുന്നു ഭാവം എന്ന് മനസ്സിലായില്ല…തനിക്ക് നേരെ ആ വീടിന്റെ വാതിൽ കൊട്ടി അടച്ചു…എങ്ങോട്ടെന്നില്ലാതെ നടന്നു…..അമ്മ പോയ ആറ്റിൻക്കരയിൽ ചെന്നിരുന്നു….ഒരുപാട് കരഞ്ഞു….”പിഴച്ചുണ്ടായവൻ”…ആ വാക്ക് ഹൃദയം കുത്തി കീറി…

തോളിൽ ഒരു കൈ പതിഞ്ഞു…..നോക്കിയപ്പോൾ ചിന്നൻ… പിടിച്ചു വലിച്ച് ക്ലബ്ബിൽ കൊണ്ടിട്ടു….അവിടെ കിടന്ന് കുറെ കരഞ്ഞു…ഗ്ലാസ്സിൽ എന്തോ അവൻ ഒഴിച്ചു തന്നു…വലിച്ചു കുടിച്ചു…പിന്നെയും പിന്നെയും കുടിച്ചു…ആദ്യത്തെ മദ്യപാനം…. പിന്നെ നാശത്തിലേക്ക് ആയിരുന്നു പോക്ക്…..എല്ലാരിൽ നിന്നും ഓടി ഒളിച്ചു…അമ്മമ്മയുടെ കണ്ണീർ കണ്ടില്ലെന്ന് നടിച്ചു…തന്നെ കാണാതെ അന്വേഷിച്ച അമ്മമ്മ വിവരങ്ങൾ അറിയാൻ വിളിച്ചപ്പോൾ അമ്മായി എല്ലാം പറഞ്ഞു…. ഒരു ഞെട്ടലോടെ എല്ലാം കേട്ട അമ്മമ്മയും കുറച്ചു നാൾ മിണ്ടിയില്ല…പിന്നീട് തന്റെ നാശം കാണാൻ വയ്യാതെ ഒരു രാത്രി അമ്മമ്മ വന്നു… ക്ലബ്ബിലേക്ക്…

“ഇങ്ങനെ നശിക്കാൻ തീരുമാനിച്ചോ നീ…” തല കുനിച്ച് നിന്നതെ ഉള്ളൂ… “ശരി …ഇത് കണ്ടോ…എന്റെ മരണം കൂടി കണ്ടിട്ട് എന്താ വച്ചാ ആയിക്കോ…” കയ്യിൽ ഉള്ള ചെറിയ കുപ്പി എടുത്തു കാണിച്ചു… “നോക്കണ്ട…വിഷം തന്നെയാ….. , ആദ്യം എന്റെ ഭർത്താവ് എന്നെ വിട്ടു പോയി…മക്കൾ ഉണ്ടായിരുന്നു അപ്പോൾ ആശ്വാസത്തിന്….പിന്നെ എന്റെ മകൻ എന്നെയും മോളേയും ഉപേക്ഷിച്ചു പോയി …..അപ്പോൾ എനിക്കും അവൾക്കും പ്രതീക്ഷയായി നീ ഉണ്ടായിരുന്നു…..പിന്നീട് അവളും പോയി…..അപ്പോഴും എനിക്ക് ജീവിക്കാൻ നീ എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു… ഇനി നീ നശിക്കുന്നത് കൂടി കാണാൻ എനിക്ക് വയ്യ…അതു കൊണ്ട് ഞാൻ തന്നെ തീർക്കാം ഈ ജീവിതം…”

“വേണ്ട…വേണ്ട അമ്മമ്മേ….ഞാൻ …ഞാൻ…ഇനി…ഇങ്ങനെ ഉണ്ടാവില്ല…എനിക്ക് അമ്മമ്മ മാത്രം മതി…മാപ്പ് …എല്ലാത്തിനും… മാപ്പ്…”അമ്മമ്മയെ ചേർത്ത് പിടിച്ച് പൊട്ടി കരഞ്ഞു… പിന്നീട് പഠനം തുടർന്നു…ചിന്നനും കൂട്ടുകാരും മാത്രമായി ലോകം…അവരെ ഒക്കെ ദിനകരൻ മുതലാളി ജോലിക്ക് എടുത്തപ്പോൾ വീണ്ടും ഒറ്റപ്പെട്ടു…എങ്ങോട്ടും അമ്മമ്മയെ വിട്ട് പോകാൻ തോന്നിയില്ല…അവരുടെ കൂടെ തന്നെയും കൂട്ടാൻ മുതലാളിയോട് ചോദിച്ചു…പിന്നെ അതായി തൊഴില്… എന്തുകൊണ്ടോ അമ്മമ്മ തന്നെ മനസ്സിലാക്കിയിരുന്നു…അതു കൊണ്ട് എതിർത്തില്ല… ദിവസങ്ങൾ മാസങ്ങളും കഴിഞ്ഞു…

അമ്മാവൻ ഇവിടുത്തെ വീട് വിറ്റ് ആകാശിന്റെ സ്ഥലം വാങ്ങി വീട് വച്ചു താമസം മാറി….നന്ദു പഠിപ്പ് കഴിഞ്ഞ് വന്നു…ദീപൂവേട്ടൻ നാട്ടിൽ വന്ന് വർക്ക്ഷോപ് തുടങ്ങി…തന്നെ കാണാൻ ഒരിക്കൽ രണ്ടുപേരും കൂടി ക്ലബ്ബിൽ വന്നു…..മുഖത്ത് നോക്കാൻ ധൈര്യമില്ലാതെ തലകുനിച്ച് നിന്നു… “അവൾ എല്ലാം പറഞ്ഞു…എല്ലാം അറിഞ്ഞു….നിന്നെ തല്ലി കൊല്ലണം എന്ന് കരുതി തന്നെ വന്നതാ…അത്രയ്ക്ക് ദേഷ്യവും ഉണ്ട്…..ഇപ്പോഴും…പക്ഷെ…കഴിയുന്നില്ല…എപ്പോഴൊക്കെയോ സ്വന്തം കൂടെപിറപ്പായി കണ്ടു പോയി…”😢😢 വീണ്ടും ചെറുതായി പോയി അവരുടെ മുന്നിൽ…വീണ്ടും കുടിക്കാൻ തുടങ്ങി…

ആദ്യമൊക്കെ അമ്മമ്മ എതിർത്തു…പിന്നെ പിന്നെ പറയാതെ ആയി…കുറച്ചു മാസങ്ങൾക്ക് മുൻപ് വീട്ടിൽ ഇരിക്കുമ്പോൾ തന്നെ കാണാൻ ഒരാൾ വന്നു… “സിദ്ധുവേട്ടാ…” ആ ശബ്ദം..ആ മുഖം..ഓടി ചെന്ന് കാലിൽ വീഴാൻ ഉള്ളം തുടിച്ചു…പക്ഷെ അനങ്ങിയില്ല… “സിദ്ധുവേട്ടാ…എന്തിനാ ഇങ്ങനെ കൂട്ടു കൂടി നശിക്കുന്നത്…പഠിച്ചതല്ലേ…ഏട്ടന് വേറെ വല്ല ജോലിയ്ക്കും നോക്കിക്കൂടെ…” “😏ഹും…ജോലി… അതൊന്നും നടക്കില്ല…എന്നെ നന്നാക്കാൻ ആരും ശ്രമിക്കേണ്ട…പൊയ്ക്കോ…ഈ പിഴച്ചുണ്ടായവനെ ഇനി മേലിൽ കാണാൻ വരരുത്…”

“എനിക്ക്…എനിക്ക് ഇഷ്ട്ടമാണ് സിദ്ധുവേട്ടനെ..” “ഹ….ഹ….ഹ…ഹ…ഹ…സഹതാപം…😏😏..നീ ഇങ്ങനെ എന്നെ ചിരിപ്പിക്കാതെ പോയേ…ഞാൻ ചീത്തയാ…വളരെ ചീത്ത… അതു കൊണ്ട് തമ്പുരാട്ടി ചീത്തപ്പേര് കേൾപ്പിക്കാതെ പോകാൻ നോക്ക്…” അത് പിന്നെ പതിവായി..വരുമ്പോഴൊക്കെ വഴക്ക് പറഞ്ഞ് അകറ്റി നിർത്തി… മനസ്സിൽ പഴയതിലും കൂടുതൽ സ്നേഹിച്ചു… @@@@@@@@@@@@@@@@@@@@@ ഹോസ്റ്റലിൽ പോകാതെ നേരെ കോളേജിലേക്കാണ് അമ്മാളുവും മിത്തുവും പോയത്…കാന്റീനിൽ ചെന്ന് ബാഗും സാധനങ്ങളും അവിടെ സഫിയ ഉമ്മയെ ഏൽപ്പിക്കാനായി ചെന്നു…..

“ഉമ്മാ…ഇന്ന് എന്താ സ്‌പെഷ്യൽ..”മിത്തൂ വിളിച്ചു ചോദിച്ചു.. “വന്നോ വാനമ്പാടികൾ…സ്ഥിരം ഐറ്റംസ് എല്ലാം ഉണ്ട്..നോക്കി എടുത്തോ..” “ഓ… എന്റെ മുത്തുമണി…😘😘”അവൾ ചാടി തുള്ളി ഷെൽഫിന്റെ അടുത്തേക്ക് പോയി “ഓ…ആക്രാന്തം…നീ വീട്ടീന്ന് ഇര ഒന്നും വിഴുങ്ങാതെ ആണോ വന്നത്…” “എന്റെ ഉമ്മാ…അത് അമ്മ സ്‌പെഷ്യൽ….ഇത് ഉമ്മാ സ്‌പെഷ്യൽ…” “ആഹാ….ബെസ്റ്റ്… വന്ന ഉടനെ രണ്ടും ഇതിനകത്ത് കൂടിയിരിക്കുവാണോ…” ആർട്‌സ് ക്ലബ്ബ് സെക്രട്ടറി വിഷ്ണു ഏട്ടനും ടീമും ആണ്… “ബാഗ് വെക്കാൻ വന്നതാ വിച്ചു ഏട്ടാ..എന്താ പരിപാടി…എല്ലാരും കൂടെ..” “അപ്പോൾ അറിഞ്ഞില്ലേ..ആർട്‌സ് ഡേ ഉദ്ഘാടനം തീരുമാനിച്ചു.. നെക്സ്റ്റ് മൺഡേ…

അത് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച്ച ഓണം സെലിബ്രേഷൻ… നിങ്ങളുടെ പ്രോഗ്രാമിന് സോങ്‌സ് ഒക്കെ സെലക്ട് ചെയ്യാൻ നീ കൂടി വരട്ടെ എന്നും പറഞ്ഞിരുപ്പാണ് ‘സർഗം ‘ ടീം..” മിത്തൂ കുറെ എണ്ണകടികളും ആയി അവിടെ വന്നിരുന്നു… “അതിപ്പോ എന്താ ഇത്ര സെലക്ട് ചെയ്യാൻ…..നമ്മൾ പ്രിപെയർ ചെയ്ത സോങ്‌സ് എടുത്ത പോരെ….”മിത്തൂ ചോദിച്ചു… “പോര….അതൊക്കെ ഇവിടെ ഉള്ളവര് കുറെ തവണ കേട്ടതല്ലേ….നിങ്ങൾ മൊത്തത്തിൽ ഒന്ന് അഴിച്ചു പണിയണം….എന്താ ഏതാ എന്നൊക്കെ ‘സർഗം ‘ തീരുമാനിച്ചു വേഗം അറിയിക്കണം… വേഗം പ്രാക്ടിസ് തുടങ്ങണം…ഫൈനൽ റിഹേഴ്സൽ ശനിയാഴ്ച നോക്കണം…” “ശരി വിച്ചുവേട്ടാ…ഞങ്ങൾ എല്ലാരേയും ഒന്ന് കാണട്ടെ…”

“ഓക്കേ ദെൻ ..സീ യൂ…ആ പിന്നേ… തന്റെ രംഗപൂജ ഒക്കെ കംഫോം അല്ലെ…” “ഞാൻ ഓക്കെയാണ്.. ജീവയെ കൂടി ഒന്ന് കാണണം…” “ആ ഓക്കേ..” അതും പറഞ്ഞ് അവര് പോയി.. SARGAM.. ഞങ്ങളുടെ മ്യൂസിക് ബാൻഡ് ആണ്…സാഗര , അച്യുത് എന്ന അച്ചു , റോഷൻ ,ഗായത്രി എന്ന ഗായു ,അജാസ് എന്ന അജുവും , മിത്ര എന്ന നമ്മുടെ മിത്തുവും…ചേർന്നതാണ് സർഗം…എല്ലാരും പിജി സ്റ്റുഡന്റ്‌സ് ആണ്….ഡിഗ്രി മുതൽ തുടങ്ങിയ ബന്ധവും ബാൻഡും… റോഷൻ മാത്രം പിജി സെക്കന്റ് ഇയർ ആണ്…..അവനാണ് ഈ ബാൻഡിന്റെ ഓൾ ഇൻ ഓൾ…. റോഷൻ , ഗായത്രി ,

അമ്മാളൂ….ഇവരാണ് മെയിൻ സിംഗേഴ്‌സ്…അജുവും അത്യാവശ്യം പാടും…നമ്മുടെ മിത്തൂ വയലിനിസ്റ്റ് ആണ്…മനോഹരമായി അവൾ വയലിൻ വായിക്കും….ഇവർ പ്രിൻസിയുടെ അനുവാദത്തോടെ പുറത്ത് പ്രോഗ്രാം ചെയ്യാറുണ്ട്..അതിൽ നിന്ന് കിട്ടുന്ന വരുമാനം കോളേജിന്റെ തന്നെ കീഴിൽ ഉള്ള ചാരിറ്റബിൾ ട്രസ്റ്റിനാണ്..അവർ അത് ഈ കോളേജിലെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരുടെ സ്പോണ്സർ ഷിപ്പിലേക്ക് ആഡ് ചെയ്യും…. °°°°° കാന്റീനിൽ ബാഗും ഏൽപ്പിച്ച് ക്ലാസ്സിലേക്ക് നടന്നു…അപ്പോഴാണ് BA മലയാളം സ്റ്റുഡന്റ് ജിവിന എന്ന ജീവയെ കാണാൻ ഓർത്തത്…നല്ലൊരു ഡാൻസർ ആണവൾ.. “ടി..ഞാൻ ജീവയെ കണ്ടിട്ട് ക്ലാസ്സിലേക്ക് വരാം..നീ നടന്നോ..

അവൾ ഇല്ലെങ്കിൽ വേറെ ആളെ നോക്കണം…ലേയ്റ്റ് ആയാൽ ശരിയാവില്ല.. ദിവസം കുറവല്ലേ..” “ആ എന്നാ നീ ചെല്ല്…ഞാൻ നമ്മുടെ ഗ്യാങ്ങിനെ ഒന്ന് തപ്പട്ടെ…” ജീവയെ കണ്ട് കാര്യം പറഞ്ഞ് തിരിച്ചു വരുമ്പോൾ ആണ് റോഷൻ അത് വഴി വന്നത്.. “താൻ എപ്പോ എത്തി…” “ഇന്ന് കാലത്ത് വന്നതെ ഉള്ളൂ..” “ആർട്‌സ് ഡേ യുടെ date കിട്ടി..അറിഞ്ഞിരുന്നോ…” “ആ ..വിച്ചുവേട്ടനെ കണ്ടിരുന്നു…” “ആഹ്..അപ്പൊ എല്ലാം പറഞ്ഞു കാണുമല്ലോ…താൻ മിത്തൂനേയും കൂട്ടി ലാസ്റ്റ് അവർ ഹാളിലേക്ക് വാ..എല്ലാരോടും പറഞ്ഞിട്ടുണ്ട്…” “ശരി..വരാം..” °°°°°°°°°°°°°°°°°°°°°°° ലാസ്റ്റ് പിരിയഡ് കട്ട് ചെയ്ത് ഹാളിലേക്ക് നടന്നു…അപ്പോഴാണ് മിത്തൂന്റെ ഫോൺ റിങ്ങ് ചെയ്തത്…നോക്കുമ്പോൾ രാജീവ് ആണ്… “ഹലോ ഏട്ടാ…വീട്ടിൽ എത്തിയോ..” “ആ..എത്തി മോളെ…നീ എവിടാ..ക്ലാസ്സില്ലെ..”

“ഉണ്ട്…ഞങ്ങളുടെ ആർട്‌സ്‌ഡേ ആണ് തിങ്കളാഴ്ച്ച…പ്രാക്ടിസ് സ്റ്റാർട്ട് ചെയ്യണം..സോ ലാസ്റ്റ് പിരിയഡ് മുങ്ങി..😉😉” “ഉം…പാട്ടും കൂത്തുമായി പഠിപ്പ് ഉഴപ്പരുത് കേട്ടോ..അമ്മാളൂ എവിടെ…” “അവൾ ഇവിടെ കൂടെ തന്നെയുണ്ട്……വല്ല ഉഴപ്പിനും ഈ കുരിപ്പ് വിട്ടിട്ടു വേണ്ടേ…..😏 ഏട്ടനെപ്പോഴാ ഇങ്ങോട്ടേക്ക്… “ഹ..ഹ..കൃത്യമായിട്ട് അറീല.. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ…സർ വിളിക്കും… പിന്നെ…അമ്മാളൂനോട് അന്വേഷണം പറഞ്ഞേക്ക്…വെക്കട്ടെ…രാത്രി വിളിക്കാം…” “ടി..ഏട്ടൻ നിന്നോട് അന്വേഷണം പറഞ്ഞിട്ടുണ്ടേ… എന്ന വെച്ചോ ഏട്ടാ…രാത്രി കാണാം…ബൈ…” 😊😊😊 ” അയ്യോ…ഇപ്പോഴാ ഓർത്തത് നന്ദു ഏട്ടനെ വിളിച്ചില്ല….🤔ആഹ്…ദീപുവേട്ടനെ വിളിച്ചു പറഞ്ഞിരുന്നു….

അതുകൊണ്ട് ഇനി രാത്രി വിളിക്കാം… നീ വാ..” എല്ലാരും ഹാളിൽ ഉണ്ടായിരുന്നു….എല്ലാരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞും ചർച്ച ചെയ്തും ജസ്റ്റ് ഓടിച്ചു പ്രാക്ടിസ് നോക്കിയും കുറെ ഭാഗം തീരുമാനം ആയി… “അതേ..എല്ലാരോടും കൂടി എനിക്ക് ഒരു റിക്വസ്ററ് ഉണ്ട്…”റോഷൻ പറഞ്ഞു.. “എന്താ…”എല്ലാരും ചോദിച്ചു.. “എന്റെ പരിചയത്തിൽ ഒരു കുട്ടിയുണ്ട്..ഹാർട്ട് ട്രാൻസ്പ്ലാൻറ്റേഷൻ ചെയ്യണം… ചികിത്സയ്ക്ക് ആയി ബുദ്ധിമുട്ടുകയാണ് അവര്….. അവര് ഇങ്ങനെ കുറച്ചു പേരോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്…നമ്മൾ വിചാരിച്ചാൽ കുറച്ചു പൈസ സംഘടിപ്പിക്കാൻ കഴിയില്ലേ….ശ്രമിച്ചൂടെ..” “അതിപ്പോ ..ഈ പ്രോഗ്രാമിന്റെ ഇടയിൽ നമ്മൾക്ക് പറ്റുമോ…”അച്ചു ചോദിച്ചു..

“ചെയ്യുന്നുണ്ടെങ്കിൽ വേഗം വേണം…നീട്ടരുത് എന്നാണ് എന്റെ അഭിപ്രായം…വൈകി പോയല്ലോ എന്നോർത്തു വിഷമിക്കേണ്ടി വരരുത്…”അമ്മാളൂ പറഞ്ഞു… പുറത്ത് പോയി പ്രോഗ്രാം നടക്കും എന്ന് തോന്നുന്നില്ല…ഇവിടെ പ്രാക്ടിസ് ചെയ്യാൻ ഓർഗസ്ട്ര വേണ്ടേ..പ്രിൻസി വിടില്ല…വേറെ വഴി നോക്കണം…”അജു പറഞ്ഞു.. “എങ്കിൽ ഞാൻ ഒരു ഐഡിയ പറയാം…നമ്മൾക്ക് വില്ലിങ് ആയ കുറച്ചു പേരെ കൂടി സംഘടിപ്പിക്കാം… എന്നിട്ട് രണ്ടോ മൂന്നോ ഗ്രൂപ്പ് ആയി ഇവിടെ ടൗണിൽ ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ ഒന്ന് കറങ്ങാം…വമ്പന്മാർ ഉള്ള മെട്രോ സിറ്റി അല്ലേ… സംഭാവന പിരിക്കാം…നമ്മുടെ ചെയർമാൻ നിരഞ്ജൻ ചേട്ടനോടും പറയാം…എന്താ…” ഗായത്രി പറഞ്ഞു..

“ഐഡിയ കൊള്ളാം… നമ്മുടെ പ്രാക്ടിസിന് വലിയ ടൈം ഒന്നും വേണ്ടല്ലോ…രാത്രി ആയാലും നോക്കാം…ആരുമില്ലെങ്കിലും നമ്മൾക്ക് ഇറങ്ങാം..എന്താ…”റോഷൻ ചോദിച്ചു.. “👍👍👍👍ഡൺ…” എല്ലാരും സമ്മതിച്ചു..പിരിഞ്ഞു.. ബാഗ്‌ എടുക്കാൻ കാന്റീനിലേക്ക് നടക്കുകയാണ് മിത്തുവും അമ്മാളുവും… “ടി..ആ റോഷൻ ചേട്ടന് നിന്നെ കാണുമ്പോഴും നീ പാടുമ്പോഴും വല്ലാത്ത ഇളക്കം ആണ് ഈയിടെ ആയിട്ട്…നീ ശ്രദ്ധിച്ചോ…” “ഉം..ശ്രദ്ധിച്ചു…ഇന്ന് തന്നെ പലയിടത്തും പുള്ളി തെറ്റിച്ചു…മുമ്പില്ലാത്തതാണ്… പ്രേമത്തിന്റെ ലക്ഷണം ആണോ ടി മോളെ അത്…”

“മിക്കവാറും…അങ്ങേരുടെ കണ്ണ് ഈ കോഴികൂട്ടിലാണ്…” “ഉം… വരട്ടെ…” “അമ്മാളൂ…” വിളികേട്ട് അവർ തിരിഞ്ഞു നോക്കി “ദേ ടി…നീ പറഞ്ഞപ്പോ തന്നെ വരുന്നു..” റോഷൻ ആയിരുന്നു അത്… “അമ്മാളൂ തന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്..” “പറഞ്ഞോളൂ…” “നമ്മൾക്ക് പുറത്തെവിടെയെങ്കിലും…” “മിത്തൂ നീ ബാഗ് എടുത്തിട്ട് ഗേറ്റിനടുത്ത് വാ…നടക്ക് ചേട്ടാ… റോഷൻ ചേട്ടൻ എന്നെ പ്രൊപ്പോസ് ചെയ്യാൻ ഒന്നുമല്ലല്ലോ…അല്ലേ…” “ആണ്…എനിക്ക് തന്നെ ഇഷ്ട്ടമാണ്… ഒരുപാട്…ഇപ്പോഴും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല…തനിക്ക് എന്നെ ഇഷ്ട്ടമാണോ…” “അത്….അത് വേണ്ട ചേട്ടാ….

എന്തിനാ നമ്മൾ ഈ കോളജ് ലൈഫ് ന്റെ സുഖം കളയുന്നത്…..ഇവിടെ പ്രേമത്തേക്കാൾ ഞാൻ ഇമ്പോർട്ടൻസ് കൊടുക്കുന്നത് സൗഹൃദത്തിനാണ്…..നല്ല ഒരുപാട് കൂട്ടുകാരെ കിട്ടിയത് ഇവിടെ വച്ചാണ്……ചേട്ടനാണ് അതിൽ എനിക്ക് പ്രീയപ്പെട്ട ഒരാൾ…സത്യം..എനിക്ക് ചേട്ടന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ ആയാൽ മതി…പ്ലീസ്…എന്നെ എപ്പോഴും നല്ല ഒരു ചങ്ങാതിയായി കണ്ടുകൂടെ…” “😊😊😊…മേ ഐ ഹഗ് യൂ…” “പിന്നെന്താ…”അമ്മാളൂ അവനെ ചെറുതായി ചേർത്ത് പിടിച്ചു… “അമ്മാളൂ…യൂ ആർ സോ സ്വീറ്റ്.. ഇത്രയും മനോഹരമായ ഒരു റിജക്ഷൻ ഞാൻ കേട്ടിട്ടേയില്ല…😀😀” “..☺☺☺…വരട്ടെ… നാളെ കാണാം..ബൈ…” …തുടരും..

സിദ്ധാഭിഷേകം : ഭാഗം 6

Share this story