മഞ്ജീരധ്വനിപോലെ… : ഭാഗം 21

മഞ്ജീരധ്വനിപോലെ… : ഭാഗം 21

എഴുത്തുകാരി: ജീന ജാനകി

ആദ്യം കണ്ണുതുറന്നത് ഭാമയായിരുന്നു…. കണ്ണ് തുറന്നതും അവൾ കണ്ടത് മാധവിനെ ആയിരുന്നു…. കണ്ണുകൾ പൂട്ടി ശാന്തമായി ഉറങ്ങുകയാണ് അവൻ….. ഭാമയെ അപ്പോഴും ഇറുകെ കെട്ടിപ്പിടിച്ചിരുന്നു… അവൾ തലയുയർത്തി അവന്റെ നെറുകയിൽ ചുംബിച്ചു…. ഉറക്കത്തിലും ആ ചുണ്ടുകൾ പുഞ്ചിരിച്ച പോലെ…. ഭാമ എഴുന്നേൽക്കാനായൊരു ശ്രമം നടത്തി… പെട്ടെന്ന് മാധവ് ഒന്ന് ഞരങ്ങി… അവൻ എഴുന്നേൽക്കാനുള്ള ഭാവമാണെന്നറിഞ്ഞ് ഭാമ മിണ്ടാതെ കണ്ണടച്ചു കിടന്നു…. മാധവ് തന്നോട് ചേർന്ന് കിടക്കുന്ന ഭാമയെ നോക്കി… പതിയെ മുഖത്തേക്ക് വീണ് കിടന്ന മുടിയിഴകളെ മാടിയൊതുക്കി….

അവളുടെ ആ തുടുത്ത കവിളുകളിൽ ചുംബിച്ചു… ഭാമയുടെ നെഞ്ച് പെരുമ്പറ മുഴക്കാൻ തുടങ്ങി…അവൻ പതിയെ അവളുടെ കാതോരം പറഞ്ഞു ; “ഇങ്ങനെ മിടിച്ചാൽ ഹൃദയം പൊട്ടിപ്പോകുമല്ലോടീ പെണ്ണേ….” ഭാമ ഒരു കണ്ണ് തുറന്നു നോക്കിയതും അവൻ ഒരു പുരികമുയർത്തി കാണിച്ചു… അവൾ നന്നായി ഒന്ന് ചിരിച്ചു… “ഈ… എങ്ങനെ മനസ്സിലായി ഞാൻ ഉണർന്നെന്ന്….” “അതോ…. എന്റെ പെണ്ണിന് സങ്കടം വന്നാലും ടെൻഷൻ വന്നാലും ദേ കഴുത്തിലെ താലിയെ നീ മുറുകെ പിടിക്കും… ഇപ്പോഴും നീയറിയാതെ നിന്റെ കൈകൾ താലിയിൽ തന്നെയാ… സംശയം ഉണ്ടെങ്കിൽ നോക്ക്…” ഭാമ നോക്കുമ്പോൾ കൈ കൊണ്ട് താലിയെ മുറുകെ പിടിച്ചിരിക്കുവാ…. അവൾ കൈകൾ കൊണ്ട് അവന്റെ കഴുത്തിൽ കയ്യിട്ട് പിടിച്ചു… മാധവ് പതിയെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു…

ഭാമയുടെ ശരീരം മുഴുവൻ കുളിരുന്നത് പോലെ തോന്നി… നിശ്വാസങ്ങൾ അന്ന്യോന്യം ഇടകലർന്നു… അവൾ തന്റെ കണ്ണുകൾ ഇറുകെ അടച്ചു…. മാധവിന്റെ ഇടംകൈ ഭാമയുടെ അരക്കെട്ടിൽ മുറുകി… “ക….. കണ്ണേട്ടാ…..” അവളിൽ നിന്നും ഒരേങ്ങലുയർന്നു…. മാധവിന്റെ നിശ്വാസം അവളുടെ അധരങ്ങളും കഴിഞ്ഞ് താഴേക്ക് ഇറങ്ങിയതും ഭാമയുടെ കൈകൾ മാധവിന്റെ മുടിയിൽ കോർത്തു പിടിച്ചു…. മാധവ് അവളുടെ താടിത്തുമ്പിൽ ഒന്ന് കടിച്ചു….. “സ്സ്…..” ഭാമ കണ്ണ് തുറക്കാതെ എരിവ് വലിച്ചു… മാധവ് ഒരു കള്ളച്ചിരിയോടെ അവളുടെ ചുണ്ടുകൾക്ക് മുകളിലെ കുഞ്ഞ് മറുകിൽ അമർത്തി ചുംബിച്ചു…. എന്നിട്ട് അവളുടെ മൂക്കിൽ കടിച്ചു….ഭാമ കണ്ണ് തുറന്ന് അവനെ കൂർപ്പിച്ചു നോക്കി….

“എന്താടീ ഗുണ്ടുമുളകേ…. നോക്കുന്നേ…. ഞാൻ കടിക്കും….” “ദേ കണ്ണേട്ടാ എനിക്ക് വേദനിച്ചൂട്ടോ….””ആണോ…. അതേ നിന്റെ മുഖത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിന്റെ ഈ നീണ്ട മൂക്കാ…. ശിലയിൽ കൊത്തി വച്ച പോലുള്ള മൂക്ക്…. നീ എന്റെ കറുത്തമ്മ അല്ലേടീ…..” “ഓഹ്…. എനിക്ക് നിങ്ങടത്ര നിറമില്ല… ഞാൻ കറുപ്പാ…. നിങ്ങളെന്നെ വീട്ടിൽ കൊണ്ടാക്കിക്കോ….” “അയ്യോടീ…. പിണങ്ങിയോ…. ഇങ്ങോട്ട് നോക്ക് പെണ്ണേ…. നിന്റെ ഈ നിറത്തോടാ എനിക്ക് ഭ്രാന്ത്…. എന്റെ ജീവനല്ലേടീ നീ…. നിന്റെ മനസ് പോലെ സൗന്ദര്യമുള്ള ഒന്നിനേയും ഞാൻ കണ്ടിട്ടില്ല പെണ്ണേ…..” ഭാമ അവളുടെ മുഖം അവന്റെ നെഞ്ചിലേക്ക് ഒളിപ്പിച്ചു…. “നാണക്കാരീ…..” “അയ്യെടാ….

അതേ നന്നായി ഉറങ്ങിയോ….” “ന്റെ കെട്ട്യോൾ എന്റെ കൂടെ ഉണ്ടായിരുന്നോണ്ട് സുഖായിട്ട് ഉറങ്ങി….” “ആണോ….. നല്ല കാര്യം… ഇങ്ങനെ കിടന്നാൽ മതിയോ… എണീക്കണ്ടേ….” “മ്…. വാ…. പതിയെ എണീക്ക്….” മാധവ് എണീറ്റ ശേഷം അവളെ സാവധാനം പിടിച്ചെഴുന്നേൽപ്പിച്ചു…. അവൻ അവളെ ബാത്ത്റൂമിലേയ്ക് കൊണ്ട് പോയി ബ്രഷ് ചെയ്തു കൊടുത്തു…. മുഖവും കൈകാലുകളും അവൻ നന്നായി തുടച്ചെടുത്തു…. ഭാമയുടെ കണ്ണുകളിൽ നനവൂറിയെങ്കിലും അവളതിനെ വിദഗ്ധമായി മറച്ചു….. ഭാമയെ ബെഡിൽ ഇരുത്തിയ ശേഷം മാധവും ഫ്രഷായി ഇറങ്ങി…. അവൻ പുറത്തേക്ക് വന്നപ്പോൾ ഭാമ മുടി ചീകാനുള്ള തയ്യാറെടുപ്പിലായിരുന്നു… “ഇവിടെ ചീപ്പൊക്കെ കിട്ടോ….” “അല്ല കണ്ണേട്ടാ…. ഇതെന്റെ ഹാന്റ് ബാഗിൽ ഉള്ളതാ….

അച്ചു ഇങ്ങോട്ട് വന്നപ്പോൾ എന്റെ ബാഗും കൊണ്ട് വന്നിരുന്നു….” “നീ മേക്കപ്പ് കിറ്റും കൊണ്ടാണോ നടക്കുന്നേ….” “അയ്യെടാ….ഞാൻ ചീപ്പും സേഫ്റ്റി പിന്നും സ്ലൈഡും മാത്രേ എടുക്കുള്ളൂ…” “നീ ഇതെന്ത് തേങ്ങയാടീ ചെയ്യുന്നേ…നെറ്റിയിൽ സ്റ്റിച്ചിട്ടിട്ടാണോ നീ മുടി വലിച്ചു പറിക്കുന്നത്…..” “ഭയങ്കര ചടയാ കണ്ണേട്ടാ…. മുടി ചീത്തയാകും….” “നീ ലെഫ്റ്റ് ഹാന്റർ ആണോ….” “അല്ല….” “പിന്നെന്തിനാ ഇങ്ങനെ ഇടംകൈ കൊണ്ട് സർക്കസ് കാണിക്കുന്നത്…” “അല്ലാതെ ഞാൻ എന്ത് ചെയ്യാനാ…” “ഞാൻ ഇവിടെ നിൽക്കുന്നത് കണ്ണിൽ പിടിക്കൂലേ….. ഇങ്ങോട്ട് താടീ ഏപ്പരാച്ചി…” മാധവ് സാവധാനം അവളുടെ മുടി മാത്രം ചീകി വൃത്തിയാക്കി മുന്നിലേക്ക് മെടഞ്ഞിട്ടു കൊടുത്തു…. എന്നിട്ട് അവളുടെ മുന്നിലേക്ക് വന്നു നിന്നു… ഭാമ നാണത്താൽ തല താഴ്ത്തി… അവൻ അവളുടെ താടിത്തുമ്പിൽ പിടിച്ച് ഉയർത്തി… ഇരു മിഴികളും തമ്മിൽ കോർത്തു…. മാധവിന്റെ അധരം അവളുടെ നെറ്റിയിൽ അമർന്നു…. അവളവനിലേക്ക് ചാഞ്ഞു… ************

“ടാ രാജാ…. എന്താടാ പുതിയ വിശേഷങ്ങൾ…. അവൾ അവന്റെ പട്ടമഹിഷി ആയോ….” “ഭാമ ഇപ്പോ ഹോസ്പിറ്റലിലാ….” “അവൾക്ക് എന്തുപറ്റി….” “സ്റ്റെപ്പിന്ന് വീണതാ…. അവന് അവളെ ജീവനാണെന്ന് അവന്റെ അന്നേരത്തെ അവസ്ഥ കാണുന്നവർക്ക് മനസ്സിലാകും…” “സ്നേഹം… തൂഫ്…. അവനാ സ്നേഹം മുഴുവൻ കൊടുക്കും മുന്നേ അവളെ ഞാനിങ്ങ് കൊത്തിയെടുക്കും…. അവളുടെ ചിരിയും ശരീരവും അതെന്റെ ലഹരിയാ… ഒരോ പെൺശരീരങ്ങളും ഞാൻ നുണയുന്നത് അവളായി സങ്കല്പിച്ചാണ്… അവനെ കുറിച്ച് അന്വേഷിക്കാൻ ഞാനൊരുത്തനെ വിദേശത്തോട്ട് കയറ്റി അയച്ചല്ലോ…. എന്നിട്ട് ആ നായ വിളിച്ച് പറഞ്ഞോ വല്ലതും….” “അത് പറയാൻ ഞാനങ്ങ് മറന്നു…. അവൻ വിളിച്ചിരുന്നു….” “എന്താണാവോ തമ്പുരാൻ മൊഴിഞ്ഞത്…” “കേട്ടത് അത്ര നല്ലതല്ല…..” “നീ പറയെടാ….

ഈ അനിരുദ്ധനോട് യുദ്ധം ചെയ്യാൻ അവന് യോഗ്യതയുണ്ടോ എന്നറിയണ്ടേ…. നായകനല്ലേ അവൻ….” “അല്ല…. അവൻ നായകനല്ല…. നല്ല അസൽ വില്ലൻ…. ഒറ്റയാനെന്ന് പറഞ്ഞാലും പോര…. ചെകുത്താനാ… ഇവിടുത്തെ മാധവ് അല്ല യഥാർത്ഥ വ്യക്തി…. ഡെവിൾ മാഡി…. അവൻ എഴുന്നേൽക്കുന്നത് പോലും ആരെ തല്ലണം എന്ന് ചിന്തിച്ചുകൊണ്ടാ… ആരും കൂട്ടുകാരില്ലാതെ തനിയെ നടന്നവൻ…. കുട്ടൻ ഒന്നും ഒന്നുമല്ല… അവന്റെ മെയ്കരുത്ത് നീയറിഞ്ഞതല്ലേ…. നിന്നെ കൊല്ലാതെ വിട്ടത് നിന്റെ ഭാഗ്യം… കോളേജിൽ പോകുന്ന സമയം രാവിലെ മുതൽ വൈകുന്നേരം ആറു മണിവരെ അവൻ തികച്ചും പെർഫെക്റ്റ് ആണ്… അതിന് ശേഷം അവൻ തനി ചെകുത്താനാ….. അവന്റെ ലൈഫ്, അവന്റെ റൂൾ…. മുറിവേറ്റ മൃഗത്തെ പോലെ അപകടകാരി….

ഒന്നിനേയും കൂടെ കൂട്ടാതെ കാടിളക്കി നടന്ന ഒറ്റയാൻ… അവനെ കുറിച്ചുള്ള വിശേഷണങ്ങൾ ഇത്രയും ആണ്…. അവനിലെ ചെകുത്താനെ അവൻ തന്നെ ചങ്ങലയ്കിട്ടു… കുടുംബത്തിന് വേണ്ടി… സ്നേഹത്തിന് മുന്നിൽ മാത്രമേ അവന് ദേവസ്വഭാവമുള്ളൂ…. മറ്റു സന്ദർഭങ്ങളിൽ അവൻ അസുരനാ…. സാക്ഷാൽ രാവണരാക്ഷസൻ…. അവനെ അവന്റെ പാട്ടിന് വിട്ടേക്കെടാ…. അവൻ ഉപേക്ഷിച്ച ആ പഴയസ്വഭാവത്തെ വീണ്ടും തിരികെ കൊണ്ടു വന്നാൽ അത് നമുക്ക് നല്ലതാവില്ല…..” “അവന്റെ വീരസാഹസം കേട്ടപ്പോൾ നിന്റെ മുട്ടിടിച്ചോ…. അവൻ ഈ അനിരുദ്ധനുളള ഇരയാടാ…. അവൻ മുറിവേൽപ്പിച്ചത് എന്നെയാ….. അവനെ അലറിക്കരയിക്കും ഞാൻ… അവളെ എന്റെ സ്വന്തം ആക്കിക്കൊണ്ട്…

അവന്റെ പെണ്ണ് എന്റെ കയ്യിൽ കിടന്ന് പിടയുന്നത് കണ്ട് നീറി നീറി ചാകണം അവൻ…. അധികമൊന്നും ഇല്ല… വേഗം തന്നെ ഞാൻ തിരിച്ചു വരും…. എന്നെ അവന് ശരിക്ക് അറിയില്ല…” അവൻ ഒരു ഭ്രാന്തനെ പോലെ പൊട്ടിച്ചിരിച്ചു…. ആ ഒച്ചയിൽ നാലു ചുമരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു…. ************ “ഹരിയേട്ടാ എനിക്ക് എന്റെ കുഞ്ഞിനെ കാണണം…. എനിക്ക് ഹോസ്പിറ്റലിൽ പോകണം…” “എന്റെ ലച്ചു…. നീയൊന്ന് അടങ്ങ്…. അവർ ഇന്ന് രാവിലെ വരും….” “ഹരിയേട്ടൻ ഇന്നലെ പറയാത്തത് എന്താ…..” “കിച്ചുവാ പറഞ്ഞത്…. ആരോടും പറഞ്ഞ് ടെൻഷൻ ആക്കണ്ടെന്ന്….” “മ്… അവന് മോളോട് ദേഷ്യാണോ ഇപ്പോഴും….” “ആദ്യം എനിക്കും അങ്ങനെ ഒരു സംശയമുണ്ടായിരുന്നു… പക്ഷേ അവനെ കണ്ടപ്പോൾ മാറി….”

“ഒന്ന് തെളിച്ചു പറ ഹരിയേട്ടാ…..” “അന്നത്തെ ആ നശിച്ച രാത്രിയിൽ തനിയെ തകർന്നിരുന്ന എന്റെ കുഞ്ഞിനെ ഇന്നും ഞാൻ അതേ അവസ്ഥയിൽ കണ്ടു….. നമ്മുടെ തീരുമാനം ശരിയായിരുന്നു… അവൻ ഭാമയെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്നുണ്ട്….” “ഇനിയെങ്കിലും എന്റെ കുഞ്ഞ് ഒന്ന് ചിരിച്ചു കണ്ടാൽ മതി… അവൻ അമ്മേ എന്ന് മനസ് നിറഞ്ഞ് വിളിക്കുന്നത് കേൾക്കാൻ എത്ര കൊതിയുണ്ടെന്ന് അറിയോ…. എന്റെ കുഞ്ഞിന്റെ പഴയ സന്തോഷവും കളിയും ചിരിയും കൊണ്ടുവരാൻ നേരാത്ത നേർച്ചകളില്ല….” “താൻ വിഷമിക്കേണ്ടടോ…. ഇനി അവൻ പതിയെ മാറും… ഭാമമോള് അവനെ മാറ്റിയെടുക്കും…..” “മ്…. അവർ വരുമ്പോഴേക്കും ഞാൻ ആഹാരം ഒക്കെ റെഡിയാക്കട്ടെ…..” ************

മനീഷ ഫ്ലാറ്റിലെ സാധനങ്ങളെല്ലാം തലങ്ങും വിലങ്ങും വലിച്ചെറിഞ്ഞു…. “ശ്ശെ…. മാധവിന് അവളിത്രയും പ്രിയപ്പെട്ടതായോ…. പാടില്ല…. അവനെന്റെയാ…. വേറാരേയും അവൻ സ്നേഹിക്കണ്ട…. ആരേലും ഞാനവളെ തള്ളിയിട്ടത് കണ്ടുകാണുമോ…. ഏയ്…. തെളിവിന് സിസി ടിവി പോലുമില്ല…. എടീ ഭാമേ… മാധവിന്റെ ജീവിതത്തിൽ എത്തിയ നിമിഷത്തെ നീയിനി ശപിക്കും… നിനക്കറിയില്ല ഞാൻ ആരാണെന്ന്… സുഖവാസം കഴിഞ്ഞ് നീ എത്തുമ്പോഴേക്കും മാധവിനെ ഞാൻ എന്റേതാക്കും…. പൂർണമായും… ആഗ്രഹിച്ചത് നേടാൻ മനീഷ എന്ത് നെറികെട്ട കളിയും കളിക്കും….” അവൾ ക്രൂരമായി ചിരിച്ചു…. ************

അജുവും അച്ചുവും അമ്പുവും തമ്മിൽ ചർച്ചയിൽ ആയിരുന്നു…. അജു – നിങ്ങൾക്ക് തോന്നുന്നുണ്ടോ ഭാമ കാലുതെന്നി വീണതാണെന്ന്…. അച്ചു – നീയെന്താ ഇങ്ങനൊക്കെ പറയുന്നത്…. അമ്പു – എന്താടാ സംശയം… അജു – നല്ല സംശയം തന്നെയുണ്ട്… സാധാരണ നമ്മൾ വഴക്ക് പറയുന്നത് കേൾക്കുമ്പോൾ അവളുടെ തെറ്റാണെങ്കിൽ അവൾ ചിരിച്ചു കാണിക്കാറുണ്ട്… അത് അവളുടെ ഒരു മാനറിസം ആണ്…. പക്ഷേ ഇന്ന്… അമ്പു – ഇന്ന് അവൾ മിണ്ടാതെ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു…. നീ എന്താ ഉദ്ദേശിച്ചത്…. അച്ചു – അവളെ ആരെങ്കിലും തള്ളിയിട്ടതാണെന്നാണോ നീ പറയുന്നത്… അജു – അങ്ങനൊരു സംശയം എന്റെ ഉള്ളിൽ നന്നായിട്ടുണ്ട്… അമ്പു – വാട്ട്! ആർ യു മാഡ്…. അജു – കാല് തെന്നി വീണാൽ പിൻഭാഗത്ത് നല്ലവേദനയുണ്ടാകും… അല്ലെങ്കിൽ തന്നെ നമ്മുടെ സ്റ്റെപ്പ് അത്യാവശ്യം വിസ്തീർണ്ണം ഉള്ളതാണ്…

നോർമലി വീഴുന്നൊരു ആൾ രണ്ട് ഉരുളക്കം കഴിയുമ്പോൾ നിൽക്കും… പക്ഷേ ഭാമ ഏറ്റവും താഴെയാണ് കിടന്നത്…. അതിനർത്ഥം അവളുടെ മേലേ ശക്തമായ ഒരു തള്ളലുണ്ടായിക്കാണും…. എല്ലാവരും പറയുന്നത് കാല് തെറ്റി എന്നാണ്… ബട്ട് അവൾ ഈ നിമിഷം വരെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല… കൂടുതൽ അന്വേഷിക്കണം… പിന്നെ സിസിടിവി ഇല്ലാത്ത സ്ഥലമായതിനാൽ നമ്മുടെ ഓഫീസിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആളാണ്…. അച്ചു – എനിക്ക് ആ പുട്ടിയെ നല്ല ഡൗട്ട് ഉണ്ട്…. ഭാമ പറഞ്ഞത് അനുസരിച്ചാണെങ്കിൽ ക്യാബിനിലേക്ക് ചെന്നത് ഇവളാണ്…

അവൾ തിരിച്ചു പോയപ്പോൾ ഉള്ള അവളുടെ മുഖഭാവം അത്ര പന്തി ആയിരുന്നില്ല…. പിന്നീട് ഭാമ വീണ സ്ഥലത്ത് അവൾ വന്നില്ല…. തിരികെ വെപ്രാളത്തിൽ കാറിൽ കയറി പോകുന്നതാണ് കണ്ടത്…. അമ്പു – ആദ്യം അവളൊന്നു ഓകെ ആകട്ടെ…. എന്നിട്ട് നമുക്ക് ചോദിക്കാം…. അജു – മ്… അവളെ രാവിലെ വീട്ടിൽ കൊണ്ട് വരില്ലേ…. ഉച്ചയ്ക്ക് അവിടെ പോകാം… എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകി…. ************ പത്തരയോടെ മാധവും ഭാമയും വീട്ടിലേക്ക് പോയി… ഒരാഴ്ച ചെയ്യാനുള്ള ചെയ്യാനുള്ള ഫിസിയോ തെറാപ്പിയെ കുറിച്ചു ഡോക്ടർ മാധവിന് പറഞ്ഞുകൊടുത്തു… വീട്ടിൽ എത്തിയതും ദച്ചുവൊഴികെ എല്ലാവരും അവളെ സ്നേഹം കൊണ്ട് മൂടി…..

വിശേഷം തിരക്കലൊക്കെ കഴിഞ്ഞതും മാധവ് അവളെ കോരിയെടുത്ത് ബെഡ്റൂമിലേക്ക് കൊണ്ടുപോയി…. വാതിൽ കടന്നതും അവളെ താഴെ നിർത്തി…. അവർ കൈകോർത്ത് ബെഡിനടുത്തേക്ക് നടന്നു… “കണ്ണേട്ടാ എനിക്ക് കുളിക്കണം…” “തല നനയാൻ പാടില്ല…. ഞാൻ ക്ലിപ് ഇട്ടു തരാം….” പതിയെ അവളുടെ മുടികൾ നനായാതിരിക്കാൻ മാധവ് അതിനെ മുകളിലേക്ക് കൊണ്ടുപോയി ക്ലിപ്പിട്ടു… “ഞാൻ ഫ്രഷായി വരാട്ടോ…” “വാതിൽ കുറ്റിയിടണ്ട…. വയ്യായ്ക വന്നാലോ…. ചാരിയാൽ മതി… ഭാമ തലകുലുക്കി ബാത്ത്റൂമിലേക്ക് കയറി.. മാധവ് ബെഡിലേക്ക് കിടന്നു…. ക്ഷീണം കാരണം ചെറുതായി ഒന്ന് കണ്ണടഞ്ഞതും പെട്ടെന്ന് ബാത്ത്റൂമിൽ എന്തോ വീഴുന്ന ശബ്ദം കേട്ടവൻ ചാടി എണീറ്റു…. “ഭാമേ….”.. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 20

Share this story