ഈ സ്നേഹകുടകീഴിൽ… : ഭാഗം 5-6 NEW

ഈ സ്നേഹകുടകീഴിൽ… : ഭാഗം 5-6 NEW

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ പോസ്റ്റിയത് ഭാഗം 5 പ്രസിദ്ധീകരിക്കാതെയായിരുന്നു. ആയതിനാൽ 5ഉം 6ഉം ഒരുമിച്ച് പോസ്റ്റുന്നു. സത്യമാണോ നീ പറഞ്ഞത് തൻറെ വാക്കുകളിൽ വിശ്വാസം തോന്നാത്തത് പോലെ അമ്മ അത് ചോദിച്ചു….. അതേ അമ്മേ……. അമ്മയെ കാൾ വലുതല്ല എനിക്ക് മറ്റൊന്നും…… അമ്മയേക്കാൾ വലുതായി ഈ ലോകത്ത് എനിക്ക് മറ്റൊന്നും ഇല്ല…. ഞാൻ സത്യയേ മറന്നോളാം…. ഐസിയുവിൽ നിന്നും ഇറങ്ങുമ്പോൾ എങ്ങനെ മറക്കും എന്ന് മാത്രം തനിക്ക് അറിയില്ലായിരുന്നു….. എങ്കിലും അമ്മയുടെ മുഖത്തു തെളിഞ്ഞ ആശ്വാസം തനിക്ക് ലഭിച്ച ഒരു വലിയ ആശ്വാസം കൂടി ആണെന്നാ നിമിഷം അറിയുകയായിരുന്നു….. പുറത്തേക്ക് നടക്കുമ്പോൾ അമ്മ വിളിച്ചു…. “മോളെ…. “എന്താണ് അമ്മേ…. ”

എനിക്ക് വേണ്ടി അവനെ നീ മറക്കണ്ട…. നിന്റെ മനസ്സിൽ അവൻ എത്രത്തോളം വലുത് ആണ് എന്ന് നിന്റെ വാക്കുകളിൽ നിന്ന് എനിക്ക് മനസിലായി….. “അമ്മേ….. അറിയാതെ വിളിച്ചു പോയി…. “ഇവിടുന്ന് ഇറങ്ങിയാൽ ഉടനെ അമ്മയേ വന്നു കാണാൻ നീ അവനോട് പറ…. അവന്റെ വീട്ടിൽ പോയി നമ്മുക്ക് ആലോചിക്കാം…. ജാതിയും മതവും ഒന്നും അല്ല നിന്റെ ഇഷ്ട്ടം ആണ് എനിക്ക് വലുത്…. അമ്മയുടെ ആ വാക്കുകൾ നൽകിയ സന്തോഷം ചെറുത് അല്ലായിരുന്നു…. അല്ലെങ്കിലും മക്കളുടെ വിഷമം അമ്മയോളം മനസിലാക്കിയ ആരാണ് ഉള്ളത്….. അവിചാരിതമായി വീണ്ടും ജീവനെ കണ്ടിരുന്നു… അമ്മയെ കണ്ടോ…. കണ്ടു എന്തുപറഞ്ഞു അമ്മ… അധികം ഒന്നും സംസാരിച്ചില്ല…..

പറഞ്ഞ കാര്യങ്ങൾ എങ്ങനെ ആണ് അയാളോട് ഇപ്പോൾ പറയുന്നത്… ഇപ്പോൾ ഒരുപാട് സ്‌ട്രെയിൻ ചെയ്യിക്കേണ്ട… “മ്മ്. “ബുദ്ധിമുട്ട് ആകില്ല എങ്കിൽ എനിക്ക് ഫോണ് ഒന്ന് തരാമോ…. എന്റെ ഫോൺ വീട്ടിലാണ്… അതിനെന്താ…. അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവൾക്ക് നൽകി… ഈശോയുടെ ഒരു തിരിഹൃദയ രൂപം ആയിരുന്നു അവന്റെ വാൾപേപ്പർ… അത് കണ്ടപ്പോൾ അവൾക്ക് അവനോട് ബഹുമാനം തോന്നി…. അവൾ പെട്ടന്ന് സെറയുടെ നമ്പർ ഡയൽ ചെയ്തു…. തന്റെ ഫോൺ കൂടെ എടുത്തു കൊണ്ട് വരാൻ മറക്കരുത് എന്ന് പറഞ്ഞു… അവൾ സംസാരിക്കുമ്പോൾ എല്ലാം ജീവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിൽകുവായിരുന്നു….

അവളുടെ സംസാരത്തിനു പോലും ഒരു സൗന്ദര്യം ഉണ്ടെന്ന് അവന് തോന്നി…. “താങ്ക്സ്… അവൾ ഫോൺ തിരിച്ചു വച്ചു നീട്ടിയപ്പോൾ ആണ് താൻ ഇത്രയും നേരം അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു എന്ന് ജീവൻ ഓർത്തത്…. “യു are always welcome അതിന് പല അർഥങ്ങൾ ഉണ്ടെന്ന് അവൾക്ക് തോന്നി…. “എങ്കിൽ ഞാൻ പോട്ടേ… “ഓക്കേ സോന വൈകുന്നേരത്തിനു ശേഷം എനിക്കൊരു സർജറി ഉണ്ട്…. റൂമിലേക്കുള്ള വഴി അറിയാലോ… അറിയാം… ഇടയ്ക്ക് കാണാം… എനിക്ക് ഒന്ന് സോനയോട് സംസാരിക്കണം…. അമ്മ ഓക്കേ ആവട്ടെ…. ശരി…. റൂമിലേക്ക് ചെല്ലുമ്പോൾ ഈ സന്തോഷം സത്യോട് പറയാൻ ഉള്ള തിരക്കായിരുന്നു അവൾക്ക്…. കുറച്ചു സമയത്തിന് ശേഷം സോഫിചേച്ചിയും സെറയും എത്തിയിരുന്നു….

അമ്മയെ പോയി കാണാമെന്ന് സിസ്റ്റർ വന്നു പറഞ്ഞു ഞാൻ കാണാൻ പോയതായിരുന്നു… എന്നിട്ട് നീ കണ്ടോ…. സംസാരിച്ചോ…? സംസാരിച്ചു… എങ്കിൽ ഞാൻ കൂടി ഒന്ന് പോയി കണ്ടിട്ട് വരാം… സെറ പുറത്തേക്ക് നടന്നു… എന്താടി ഇന്നലെ നടന്നത്…. സെറ പുറത്തേക്ക് പോയപ്പോൾ സോഫി ചേച്ചിയുടെ ആ ചോദ്യത്തിൽ നിന്ന് തന്നെ എല്ലാം മനസ്സിലായിട്ടുണ്ട് എന്ന് മനസ്സിൽ ആയിരുന്നു…. ചേച്ചിയോട് ഒക്കെ തുറന്നു പറഞ്ഞു…. അല്ലെങ്കിലും കുട്ടിക്കാലം മുതലേ എല്ലാ കാര്യങ്ങളും ചേച്ചിയോടെ ആയിരുന്നു പറയുന്നത്…. സ്കൂൾ വിട്ടു വന്നാൽ ഉടനെ എല്ലാ വിശേഷങ്ങളും ചേച്ചിയുടെ മടിയിൽ കിടന്ന് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാവില്ല… ചേച്ചി ഒന്ന് ചേർത്തു പിടിച്ചാൽ മതി… സംസാരിച്ചാൽ മതി….

മനസ്സിലെ വിഷമങ്ങൾക്ക് ഒരു താങ്ങ് ആണത്…. “ഏതായാലും അമ്മ സമ്മതിച്ചല്ലോ…. സോഫിചേച്ചിയുടെ സന്തോഷം ആ വാക്കിൽ ഉണ്ടായിരുന്നു…. “ഞാൻ ഒന്ന് സത്യയെ വിളിച്ചു പറയട്ടെ…. “മ്മ് ചെല്ല്… . ഫോൺ എടുത്തു അല്പം മാറി നിന്നു…. ഫോണിൽ നോക്കിയപ്പോൾ 258 മിസ്ഡ് കോൾസും 140 മെസ്സേജസ്… എല്ലാം സത്യയുടെ…. ഉടനെ തന്നെ ഫോൺ എടുത്തു തിരിച്ചു വിളിച്ചു…. ഒറ്റ ബെല്ലിൽ തന്നെ തൻറെ ഫോൺ കോൾ കേട്ട് കാത്തിരുന്നതുപോലെ കോൾ എടുക്കപ്പെട്ടു… സോനാ നീ എവിടെയായിരുന്നു….? ഞാൻ എത്ര പ്രാവശ്യം വിളിച്ചു നീ എന്താ ഫോൺ എടുക്കാതിരുന്നത്….? സാധാരണ താൻ ഫോൺ എടുത്തില്ലെങ്കിൽ തിരിച്ച് ദേഷ്യപ്പെട്ട് ആണ് സംസാരിക്കുന്നത്….

പക്ഷേ ഇപ്പോൾ സ്വരം ആർദ്രം ആയിരുന്നു…. അമ്മ ഹോസ്പിറ്റലിൽ ആയിരുന്നു… ഞാൻ അറിഞ്ഞു… എന്താണ് കാര്യം എന്ന് അറിഞ്ഞൊ…. കുറ്റബോധത്തിൽ ഉള്ള ഒരു മൂളൽ ആയിരുന്നു അതിനുള്ള മറുപടി… “അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു സത്യ…. “എന്ത് ആവലാതി നിറഞ്ഞ സ്വരം കാതിൽ എത്തി…. “നിന്നെ മറന്നോളാം എന്ന് ഞാൻ പറഞ്ഞു… “സോന…. അത്‌ ഒരു അലർച്ച ആയിരുന്നു… വേദനയും ദേഷ്യവും എല്ലാം ആ വാക്കുകളിൽ അലയടിച്ചു… “സോറി സത്യ…. ഞാൻ ആ ഡോക്ടറെ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞു…. ഉള്ളിൽ ചിരി അടക്കി പിടിച്ചാണ് പറഞ്ഞത്… അവനെ ഒന്ന് വട്ടു കളിപ്പിക്കാം എന്ന് മനസ്സിൽ കരുതിയിരുന്നു…. “കൊള്ളാം…. നല്ല തീരുമാനം…

ആ വാക്കുകളിൽ പുച്ഛം നിറഞ്ഞു… “എന്താണ് ഡോക്ടർ നല്ല ആളല്ലേ… കാണാൻ സുന്ദരൻ… നല്ല ജോലി.. മറുവശത്തു നിശബ്ദത… “സത്യ….. ഒരിക്കൽ കൂടെ വിളിച്ചു…. “എടാ പൊട്ടാ നമ്മുടെ കല്യാണത്തിന് അമ്മ സമ്മതിച്ചു…. മറുവശത്തു നിന്ന് പ്രതികരണം ഇല്ലാതെ ആയപ്പോൾ വല്ല്യ സസ്പെൻസ് പൊളിക്കും പോലെ അവൾ പറഞ്ഞു…. “എന്താണ്… മറുവശത്തു താൻ പ്രതീക്ഷിച്ച സന്തോഷത്തിനു പകരം ഒരു ഞെട്ടൽ ആണ് എന്ന് അവൾക്ക് തോന്നി… “ഞാൻ പറഞ്ഞില്ലേ അവസാനം അമ്മക്ക് സമ്മതിക്കേണ്ടി വരും എന്ന്…. അത്രക്ക് ഇഷ്ട്ടം ആണ് അമ്മക്ക് എന്നെ… പാവത്തിനെ ഞാൻ എന്തൊക്കെ പറഞ്ഞു…. അമ്മ വീട്ടിൽ എത്തിയാൽ ഉടനെ നീ വന്നു സംസാരിക്കണം…. “മ്മ് ശരി… “നിനക്ക് എന്താണ് സത്യ ഒരു സന്തോഷം ഇല്ലാതെ… “എന്താണ് സോന നീ പറയുന്നത് ഏറ്റവും കൂടുതൽ സന്തോഷിക്കണ്ട സമയം അല്ലേ ഇത്…

എന്റെ സന്തോഷം പറഞ്ഞാൽ നിനക്ക് മനസിലാവില്ല…. “ഓക്കേ ഞാൻ പിന്നെ വിളിക്കാം… “ശരി…. പിന്നീട് പെട്ടെന്ന് തന്നെ അമ്മ റൂമിലേക്ക് മാറ്റിയിരുന്നു…… അമ്മ വല്ലാതെ സന്തോഷത്തിലായിരുന്നു എന്ന് തോന്നിയിരുന്നു…… ഹോസ്പിറ്റലിൽ പോകുന്നത് വരെ താൻ വീട്ടിലേക്ക് പോകാതെ ഹോസ്പിറ്റലിൽ തന്നെയായിരുന്നു….. ഇതിനിടയിൽ എല്ലാം ജീവൻ ഡോക്ടർ പലപ്രാവശ്യം റൂമിൽ വന്ന് അമ്മയെ കാണുന്നുണ്ടായിരുന്നു…. അയാളുടെ എന്തിനിങ്ങനെ ചെയ്തു എന്ന് പറയണമെന്ന് ഒരു ബുദ്ധിമുട്ട് അമ്മയ്ക്ക് ഉള്ളതുപോലെ തോന്നി…. ഡോക്ടർ പറഞ്ഞത് പോലെ ഓവർഡോസ് ആയതാണ് മരുന്ന് എന്ന് പറഞ്ഞ് അമ്മ ഒഴിഞ്ഞു… “ഇനി വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതി…. ഡോക്ടർ പറഞ്ഞു… “പിന്നെ ഡോക്ടർ ജീവനു അറിയാവുന്നവർ ആയോണ്ട് പോലീസിൽ ഇൻഫോം ചെയ്തിട്ടില്ല…

ഇനി ഇങ്ങനെ അബദ്ധം ഒന്നും ചെയ്യരുത്… ഡോക്ടർ അങ്ങനെ പറയുമ്പോൾ താൻ നന്ദിയോടെ ജീവനെ നോക്കി…. ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനുള്ള മറുപടി…. ഇറങ്ങുന്നതിനു മുൻപ് ജീവൻ വിളിച്ചു… സോന വൺ മിനിറ്റ്… മടിച്ചാണ് അടുത്തേക്ക് ചെന്നത്… ഫ്രീ ആകുമ്പോള് എന്നെ ഒന്ന് വിളിക്കണം…. എനിക്ക് സംസാരിക്കാൻ ഉണ്ട്… കാർഡ് കൈയ്യിൽ ഉണ്ടല്ലോ… യന്ത്രികമായി തല ചലിപ്പിച്ചു… വീട്ടിൽ ചെന്നപ്പോഴും താൻ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്തു…. പലവട്ടം സത്യയെ വിളിച്ചു എങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു…

വൈകുന്നേരം അമ്മക്ക് ഉള്ള കഞ്ഞി കൊടുത്തു റൂമിലേക്ക് വരുമ്പോൾ ആയിരുന്നു പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നത് അവൾ ഫോൺ എടുത്തു… “ഹലോ സോന അല്ലേ… “അതെ… “ഞാൻ രോഹിത് സത്യയുടെ ഫ്രണ്ട് ആണ്… “എന്താണ്… “ഞാൻ ഒരു സാഡ് ന്യൂസ്‌ പറയാൻ ആണ് വിളിച്ചത്…. “എന്താണ്…. അവളിൽ പരിഭ്രമം നിറഞ്ഞു… “സത്യക്ക് ഒരു ആക്‌സിഡന്റ് പറ്റി…. നിങ്ങൾടെ മാര്യേജ് ഓക്കേ ആയതിന്റെ സന്തോഷത്തിനു അല്പം കുടിച്ചിട്ട് അവൻ ബൈക്കിൽ പോയതാ… “അയ്യോ….എന്നിട്ട്.. “സത്യ പോയി സോന…..! “പോയെന്നോ എവിടേക്ക്…. “ടിപ്പറിന്റെ അടിയിൽപെട്ടതാ കാണാൻ പോലും നമ്മുക്ക് ഒന്നും കിട്ടിയില്ല… സത്യാ……………………………. അവളുടെ ആ അലർച്ച ആ വീട് മുഴുവൻ നിറഞ്ഞു നിന്നു…

ഭാഗം 6: സത്യ അവൾ അലറുകയായിരുന്നു…. ആ ശബ്ദം വീട്ടിൽ മുഴുവൻ അലയടിച്ചു….. അകത്ത് നിന്ന് ഒരു ഭയത്തോടെയാണ് സെറ ഓടിവന്നത്… ചേച്ചി എന്തുപറ്റി…. അവൾ ചോദിച്ചു…. സോന ഒന്നും പറഞ്ഞില്ല… മുറിയുടെ ഒരു മൂലയിൽ പോയി തല കാൽമുട്ടിൽ ഒളിപ്പിച്ചു ഇരുന്നു… ഫോൺ അവളുടെ കൈയ്യിൽ നിന്ന് വഴിതി പോയിരുന്നു….. സെറ അത്‌ എങ്ങനെയൊക്കെയോ എടുത്തിരുന്നു…. ശേഷം ചെവിയോട് ചേർത്തു…. എങ്ങനെയൊക്കെ നടന്ന കാര്യങ്ങൾ അപ്പുറത്ത് നിന്ന് പറഞ്ഞു….

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്തു പറഞ്ഞു അവളെ ആശ്വസിപ്പിക്കണം എന്ന് സെറക്ക് അറിയില്ലായിരുന്നു….. അപ്പോഴേക്കും ആനിയും മുറിയിലേക്ക് കടന്നിരുന്നു…. എന്താ മോളെ…. എന്തുപറ്റി… അവർ ചോദിച്ചെങ്കിലും അവൾ ഒന്നും സംസാരിച്ചില്ല…. ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ മാത്രമായിരുന്നു അവളുടെ മറുപടി…. എങ്ങനെയൊക്കെയോ സെറ ആനിയോട് കാര്യങ്ങൾ അവതരിപ്പിച്ചു….. അവർക്കും അത്‌ ഒരു ഞെട്ടൽ ആയിരുന്നു…. എന്റെ സത്യക്ക് ഒന്നുമില്ല…. അവൻ എന്നെ പറ്റിക്കുവാ…. ഒരു നാമജപം പോലെ സോനയുടെ നാവിൽ നിന്ന് അത് മാത്രം വന്നുകൊണ്ടേയിരുന്നു….

എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് ആർക്കും അറിയില്ലായിരുന്നു…. സെറ സോഫിയുടെ നമ്പറിലേക്ക് വിളിച്ചു…. രാത്രി ആയതിനാൽ കുറെ സമയത്തിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്…. സോഫിയോടെ കാര്യങ്ങൾ എങ്ങനെയൊക്കെയോ പറഞ്ഞു…. കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു അവൾ എന്ന് ആ ശബ്ദം വിളിച്ചു ഓതുനുണ്ടായിരുന്നു…. ഞങ്ങൾ അങ്ങോട്ട് വരാം…. നീ അമ്മ ടെൻഷൻ ആകാതെ നോക്ക്…. പെട്ടന്ന് ആനി സെറയുടെ കൈയ്യിൽ നിന്ന് വാങ്ങി…. അവിടെ അവൾ മുറിയിൽ തന്നെ ഇരിക്കുകയാണ് മോളെ…. ആരോടും ഒന്നും മിണ്ടുന്നില്ല….

അവന് ഒന്നും പറ്റിയില്ല എന്ന് മാത്രം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്…. ഞങ്ങളോട് ഒന്നും സംസാരിക്കുന്നില്ല….. ഇടയ്ക്കിടെ ഞങ്ങൾ നോക്കുമ്പോൾ അതെ ഇരിപ്പു തന്നെയാണ്….. കണ്ടിട്ട് എനിക്ക് പേടിയാവുന്നു… ആനി തന്റെ ഭയം മറച്ചു വച്ചില്ല… അമ്മ പേടിക്കാതെ…. പെട്ടന്ന് അത് കേട്ട ഷോക്ക് ആയിരിക്കും…. അതുകൊണ്ടായിരിക്കും…. സാരമില്ല ഞങ്ങൾ അങ്ങോട്ട് വരാം…. അതുവരെ ടെൻഷനടിച്ച് മറ്റ് അസുഖങ്ങളൊന്നും ഉണ്ടാകാതിരിക്കുക.. ☂☂☂☂

സോഫി എങ്ങനെയൊക്കെ ക്രിസ്റ്റിയോട് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു…. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ക്രിസ്റ്റിക്ക് ദേഷ്യം തോന്നി…. അവൻ ചോദിച്ചു…. ഇത്രയും സംഭവം നടന്നിട്ടും എന്നോട് നിനക്കെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ….? നിങ്ങൾ തന്നെ തീരുമാനമെടുത്തു അവളെ ഏതോ ഒരുത്തനു കെട്ടിച്ചു കൊടുക്കാം എന്ന്….. എന്നോട് ആലോചിക്കാൻ പോലും ആർക്കും തോന്നിയില്ല…. ഒന്നുമല്ലെങ്കിലും നിങ്ങളുടെ വീട്ടിലെ മൂത്ത മരുമകൻ അല്ലേ ഞാൻ…. അവളുടെ വിഷമം കണ്ടപ്പോൾ അമ്മ സമ്മതിച്ചത് ആയിരിക്കും….

ഇച്ചായാ എനിക്കും ഇതിനെപ്പറ്റി അത്രതന്നെ അറിവും ഉണ്ടായിരുന്നില്ല….. എന്താണെങ്കിലും ഇച്ചായനോട് ആലോചിക്കാതെ അമ്മ ഒന്നും ചെയ്യില്ലായിരുന്നു…. “നന്നായിരിക്കുന്നു…. ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നില്ല എങ്കിൽ ഇപ്പഴും ഞാൻ ഒന്നും അറിയില്ലാരുന്നു…. അതൊന്നുമല്ല ഇപ്പോൾ കാര്യം… അവൾ ഒരു വല്ലാത്ത അവസ്ഥയിലാണ് എന്നാണ് അമ്മ പറഞ്ഞത്…. നമുക്ക് എത്രയും പെട്ടെന്ന് അങ്ങോട്ട് ചെല്ലണം…. “നീ ഒരുങ്ങിക്കോ ഞാൻ കൊണ്ട് വിടാം…. “ഇച്ചായൻ വരുന്നില്ലേ… “ഇനിയും വിലകെട്ടവൻ ആയി ഞാൻ ആ വീട്ടിൽ വരണോ….

“ഇപ്പോൾ പിണങ്ങാൻ ഉള്ള സമയമല്ല ഇച്ചായ… പ്ലീസ്… സോഫിയുടെ അഭ്യർത്ഥന നിരസിക്കാൻ അവന് തോന്നിയില്ല…. ശരി വേഗം റെഡി ആവ… എന്നിട്ട് മോളെ ഒരുക്കു… പെട്ടെന്ന് തന്നെ ക്രിസ്റ്റിയും സോഫിയും വീട്ടിലെത്തിയിരുന്നു… വിവാഹക്കാര്യം ക്രിസ്റ്റിയോട് ആലോചിക്കാത്ത ദേഷ്യം അവന് ഉണ്ടായിരുന്നു എങ്കിലും ആ സാഹചര്യത്തിൽ അവൻ അത് പുറത്തു കാണിച്ചില്ല…. സോഫി സോനയുടെ മുറിയിലേക്ക് ചെന്നു…. അവൾ അതേ ഇരിപ്പ് ഇരിക്കുകയാണ്….

കാൽമുട്ടിൽ തല ഒളിപ്പിച്ചുവെച്ചു… സോഫി അവളെ വിളിച്ചു… അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല…. അവൾക്ക് ഒരു ഭയം തോന്നി… അവൾ ബലമായി അവളെ പിടിച്ചുയർത്തി… കണ്ണുനീർ ഉതിർന്നു വീഴുന്നത് മാത്രേ ജീവനോടെ ഉണ്ട് എന്നതിനുള്ള ഏക അർത്ഥം എന്ന് ആ നിമിഷം തോന്നിപ്പോയി…. അവൾ ഒന്നും സംസാരിക്കുന്നില്ല… എന്റെ സത്യ എങ്ങും പോയിട്ടില്ല…. അത്‌ മാത്രം അവള് വ്യക്തമായി പറയുന്നുണ്ട്…. ഈ സംഭവം അവളെ പാടെ തകർത്തു കളഞ്ഞു എന്ന് സോഫിയക്ക് മനസ്സിലായി….

എനിക്ക് കാണണം ചേച്ചി…. എനിക്ക് കാണണം…. അവൾ എങ്ങലിന്റെ അകമ്പടിയോടെ അതുമാത്രം പറഞ്ഞുകൊണ്ടേയിരുന്നു…. നമുക്ക് കാണാം. മോളെ…. കാണാം സമാധാനമായി ഇരിക്ക്… ചേച്ചി കൊണ്ടുപോകാമോ എന്നെ…. ഞാൻ കൊണ്ടുപോകാം…. നീ സമാധാനം ആയിരിക്കു… അത്രയും പറഞ്ഞ് സോഫി മുറിയിൽനിന്നും വെളിയിലേക്കിറങ്ങി….. അവിടെ എല്ലാവരും തമ്മിൽ ചർച്ച നടക്കുകയാണ്…. അവൾക്ക് അവനെ കാണണം എന്നാണ് പറയുന്നത്…. നമുക്ക് ആരോടെങ്കിലും അവനെപ്പറ്റി അന്വേഷിച്ച് അവൻറെ വീട്ടിലേക്ക് പോയി അവനെ അവളെ ഒന്ന് കാണിക്കാം…

അവസാനമായി ഒരു നോക്ക് അവൾ അവനെ കാണട്ടെ…. ആ തീരുമാനം ശരിയാണെന്ന് ആനിക്കും തോന്നി…. എന്ത് അസംബന്ധമാണ് പറയുന്നത്…. കാണാൻ ഒന്നുമില്ല എന്നല്ലേ അവൻറെ കൂട്ടുകാരൻ വിളിച്ചപ്പോൾ പറഞ്ഞത്…. ഈ ഒരു അവസ്ഥയിൽ അവൻറെ ബോഡി കണ്ടാൽ ഇപ്പോഴത്തെ അവളുടെ അവസ്ഥ ഒന്നു കൂടി വഷളാകത്തെ ഉള്ളു…. അവൾ മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസ കഥാപാത്രം ആകും…. എൻറെ അഭിപ്രായത്തിൽ കാണിക്കാതെ ഇരിക്കുന്നതാണ് നല്ലത്……

കുറച്ചുദിവസം കഴിയുമ്പോൾ ഈ വിഷമം മാറും…. പിന്നെ പതുക്കെ അതുമായി പൊരുത്തപ്പെട്ടു കൊള്ളും…. ഇനി അതിൻറെ പുറകെ പോകാൻ ആരെങ്കിലും അറിഞ്ഞാൽ…. അവൾ പ്രായം തികഞ്ഞ ഒരു പെൺകുട്ടിയാണ്…. ഒരു നല്ല വിവാഹാലോചന പോലും നാളെ വരില്ല…. ഇപ്പോൾ ഇത് നമുക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്… നമ്മൾ മാത്രം ഇതു അറിയുന്നത് ആണ് നല്ലത്…. ക്രിസ്റ്റി തന്റെ നിലപാട് വ്യക്തമാക്കി…. ഞാൻ അവൾക്ക് വാക്കുകൊടുത്തു പോയി ഇച്ചായ… സോഫി നിസ്സഹായതയോടെ പറഞ്ഞു….

ഞാൻ എൻറെ തീരുമാനം പറഞ്ഞു ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ…. എന്നോട് ആലോചിച്ചു ആണോ ഇത്രയും ചെയ്തത്…. ക്രിസ്റ്റി തന്റെ നിലപാട് വ്യക്തമാക്കി…. അവനോട് ആ കാര്യങ്ങൾ ആലോചിക്കാതെ ഇരുന്ന പിണക്കം അവനുണ്ട് എന്ന് ആനിക്ക് മനസിലായി…. അവൻ പറയുന്നത് തന്നെയാണ് നല്ലത് എന്നാണ് ആനിക്ക് തോന്നി…. ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു… അവനുമായുള്ള വിവാഹം നമ്മൾ നടത്തി കൊടുത്തേനെ… പക്ഷേ അവൻ ഇപ്പോൾ ഭൂമിയിൽ ഇല്ല…

ക്രിസ്റ്റി പറഞ്ഞപോലെ അവൾക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് നമ്മൾ മറ്റുള്ളവരെ കൂടി അറിയിക്കാതെ ഇരിക്കുന്നതാണ് നല്ലത്…. അവൾ പ്രായപൂർത്തിയായ പെൺകുട്ടിയാണ്… അവൾക്ക് ഒരു ജീവിതം ഇനി ഉണ്ടാകേണ്ടതാണ്… അപ്പോ അവനെ കാണേണ്ട എന്നാണോ പറയുന്നത്…. സോഫി ചോദിച്ചു… കാണണ്ട എന്ന് തന്നെയാണ് എൻറെ അഭിപ്രായം… ക്രിസ്റ്റി പറഞ്ഞു…. ആനിയും അത്‌ അനുകൂലിച്ചു… ആ രാത്രി ആരും ഉറങ്ങിയില്ല സോനയുടെ മുറികളിൽ നിന്നും ഉയരമുള്ള കരച്ചിലുകളും ഏങ്ങലടികളും കേൾക്കാമായിരുന്നു….

അതുകേൾക്കുമ്പോൾ സോഫിയുടെ ഹൃദയം പൊടിഞ്ഞു പോകുന്നത് പോലെ തോന്നി…. തൻറെ മകളെ പോലെ താൻ വളർത്തിയതാണ് അവളെ…. അവൾ വേദനിക്കുന്നത് തനിക്ക് സഹിക്കാൻ കഴിയില്ല…. അവളുടെ ഹൃദയത്തിൻറെ നൊമ്പരം എത്രത്തോളം ഉണ്ടാക്കുമെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയും… സോഫി അവളുടെ മുറിയിലേക്ക് നടന്നു…. അവളെ ചേർത്ത് പിടിച്ചു…. അവൾ കരയുകയാണ്…. എങ്ങനെയൊക്കെയോ നേരം വെളുത്തു…. ഇടയിൽ എപ്പോഴും സോന എല്ലാവരോടും ഒന്ന് സത്യയെ കാണാൻ കൊണ്ടുപോകണം എന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു…

എല്ലാവരും അവൾ പതുക്കെ പതുക്കെ മാറും എന്ന് സമാധാനിച്ചു കൊണ്ടേ ഇരുന്നു…. അതിരാവിലെ പത്രത്തിൽ വാർത്ത ഉണ്ടായിരുന്നു… അത് സോനയെ കാണിക്കാതെ എല്ലാവരും ശ്രദ്ധിച്ചു… ☂☂☂ രാവിലെ ഹോസ്പിറ്റലിൽ വന്ന ജീവൻ ഒപ്പിയിൽ തിരക്കില്ലാത്ത കൊണ്ട് പൂജയെ വിളിച്ചു ക്യാന്റീനിൽ പോയി…. ജീവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പൂജയും അവളുടെ ഭർത്താവ് അഭയനും … മൂവരും നല്ല സുഹൃത്തുക്കൾ ആണ്… പതിവ് കോഫി കുടിച്ചു അവർ ഇരുന്നു… “അഭയ്‌ എവിടെ ജീവൻ ചോദിച്ചു…

“ഇന്നലെ നൈറ്റ്‌ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോസ്പിറ്റൽ സ്റ്റാഫിനൊക്കെ എന്തോ പോലീസ് എൻക്വയറി ഉണ്ട്… അഭയ്ക്ക് ഇന്നലെ നൈറ്റ് ആയിരുന്നു… എംഡിയുടെ റൂമിൽ ഉണ്ട്… എ സി പി ഒക്കെ വന്നിട്ടുണ്ട്…. “എന്താണ് സംഭവം…. “അഭയ്യ് വന്നാലേ അറിയൂ… നീ സോനയോട് സംസാരിച്ചോ…? “ഇല്ല വിളിച്ചില്ല… അങ്ങോട്ട് വിളിക്കാൻ നമ്പർ ഇല്ല… “ഒരുപാട് വൈകിപ്പിക്കാതെ നീ അവളോട് സംസാരിക്കണം… “ഞാനും ഓർത്തു…. അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു…. ☂☂☂

ദിവസങ്ങൾ പോയി മറഞ്ഞു കൊണ്ടിരുന്നു…. പക്ഷേ സോനയിൽ മാത്രം ഒരു വ്യത്യാസവും ഉണ്ടായില്ല…. അവൾ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ഇല്ല… തൻറെ മനസ്സിൻറെ വേദന മറക്കാൻ അവൾ ഇരുട്ടിനെ കൂട്ടുപിടിച്ചു…. ആ മുറിയിൽ തന്നെ അവളുടെ ലോകം കണ്ടുപിടിച്ചു… അവൾ ആരോടും സംസാരിക്കാതെ ആയി…. എന്തെങ്കിലും സംസാരിക്കാൻ ചെന്നാൽ സത്യയെവിടെ…? സത്യ വന്നോ…? ഇതൊക്കെ മാത്രമേ അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ…. സത്യ ഇപ്പോൾ വരും…. സത്യം എങ്ങും പോയിട്ടില്ല…. അവൻ എന്നോടൊപ്പം തന്നെ ഉണ്ട്…. എന്നെ വെറുതെ പറ്റിക്കാൻ ആയി അവൻ തമാശ കാണിക്കുന്നതാണ് എന്നൊക്കെ ചിരിച്ചു കൊണ്ട് പറയാൻ തുടങ്ങി….

മകളുടെ ഈ ഭാവങ്ങൾ ആനിയിൽ വല്ലാത്ത ഒരു തരം ഭയമാണ് ഉണർത്തിയത്… എൻറെ കുഞ്ഞിനെ എന്ത് പറ്റിയതാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല മക്കളെ…. പിറ്റേന്ന് അവിടേക്ക് വന്ന സോഫിയോടും ക്രിസ്റ്റിയോടുമായി ആനി പറഞ്ഞു…. അവൾ വല്ലാത്തൊരു അവസ്ഥയിലാണ്…. ഇപ്പോൾ അവൾ കരയാറില്ല…. അവൾ ഒന്ന് കരഞ്ഞിരുന്നു എങ്കിൽ എനിക്ക് അത്രയും സങ്കടം ഉണ്ടായിരുന്നില്ല…. സോഫിയുടെ സോനയുടെ അടുത്തേക്ക് ചെന്നു…. ചിരിച്ച മുഖവുമായി ആണ് അവൾ നിൽക്കുന്നത്…. അവൾ ചെല്ലുമ്പോൾ സോന കണ്ണാടിയിൽ നോക്കി കണ്ണുകൾ എഴുതുകയാണ്…. സോനയുടെ അടുത്തേക്ക് സോഫി ചെന്നു…. മോളെ…. അവൾ ആർദ്രമായി വിളിച്ചു… ചേച്ചി എപ്പോൾ വന്നു….

ഒരു ഭാവഭേദവും ഇല്ലാതെ അവൾ പറഞ്ഞു…. സോഫിക്ക് സന്തോഷം തോന്നി… നീ എന്ത് ചെയ്യുവാ….. ഇപ്പോൾ സത്യ വരും… അതിനു സത്യനെ കാണാൻ വേണ്ടി ഞാൻ ഒരുങ്ങുകയായിരുന്നു…. ഈ ചുരിദാർ എങ്ങനെയുണ്ട് ചേച്ചി…. ഇത് സത്യ വാങ്ങിത്തന്നത് ആണ് കഴിഞ്ഞ പിറന്നാളിന്…. വാലിട്ട് കണ്ണെഴുതുന്നതാ അവന് ഇഷ്ടം… അങ്ങനെ എഴുതുമ്പോൾ എനിക്ക് പ്രത്യേക സൗന്ദര്യം ആണെന്ന് പറയാറ്…. ഉത്സാഹത്തോടെയാണ് അവൾ പറയുന്നത്…. സോഫിയുടെ സന്തോഷം കേട്ടടങ്ങി…. അവളുടെ അവസ്ഥ കണ്ടപ്പോൾ ആനി പറഞ്ഞതുപോലെ അവളുടെ മനസ്സ് കൈവിട്ടു പോയോ എന്ന് സോഫിക്ക് സംശയം തോന്നിയിരുന്നു….

അവൾ ഒന്നും പറയാതെ സോനയുടെ അടുത്ത് നിന്നു പുറത്തേക്കു നടന്നു…. ഞാനൊരു കാര്യം പറഞ്ഞാൽ അമ്മ വിഷമിക്കരുത്…. ഒരു തുടക്കം എന്നതുപോലെ സോഫി പറഞ്ഞു…. നമ്മുടെ സോന മോൾക്ക് മനസ്സ് കൈവിട്ടുപോയി എന്ന് എനിക്ക് തോന്നുന്നത്…. ചിലപ്പോൾ ആ സംഭവത്തിന് ആഘാതത്തിൽ ആയിരിക്കും…. ഞാനൊരു കാര്യം പറയാം….. ഞാൻ ഏതായാലും നാളെ മുംബൈയ്ക്ക് പോവുകയല്ലേ…. അവിടെ ചെന്ന് ഞാൻ ഒരു ഫ്ലാറ്റ് എടുക്കാം അപ്പോൾ സോഫിയെയും മോളെയും കൊണ്ടുപോകാല്ലോ….

ഇവിടെ മമ്മയുടെ അടുത്ത് ഒരു ഹോം നഴ്സിനെ നിർത്താം… അതുകഴിഞ്ഞു നിങ്ങൾ കൂടെ അവിടേക്ക് വാ… ഈ അന്തരീക്ഷത്തിൽ നിന്ന് ഒന്ന് മാറി നിൽകുമ്പോൾ തന്നെ അവളുടെ കുറച്ചു പ്രശ്നങ്ങളൊക്കെ മാറുകയും ചെയ്യും…. അവളുടെ മനസ്സ് ഫ്രഷ് ആകും…. വേണെങ്കിൽ കുറച്ച് നാൾ അവൾ ഞങ്ങളുടെ കൂടെ അവിടെ നിൽക്കട്ടെ…. അവൾക്ക് വേണമെങ്കിൽ എന്തെങ്കിലും കോഴ്സ് പഠിക്കാം…. അല്ലെങ്കിൽ എന്തെങ്കിലും ജോലി ചെയ്യാം…. അത്‌ നല്ല ഒരു തീരുമാനം ആണെന്ന് എല്ലാർക്കും തോന്നി…. അത്‌ ശരിയാ അമ്മേ….. ഇനി വേണ്ടത് നമ്മൾ അവളെ ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നതല്ല ഹോസ്പിറ്റലിൽ കൊണ്ടുപോണം….

മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി അവളുടെ അവസ്ഥ ഇങ്ങനെ തുടർന്നുകൊണ്ടുപോകാൻ പോയാൽ അത് ശരിയാവില്ല…. ദിവസംചെല്ലുംതോറും നമുക്ക് അവളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്…. അവിടെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് ഡോക്ടറെ കാണിക്കണം…. ഇവിടെ ആകുമ്പോള് ഇങ്ങനെ ഒരു കാരണം പറഞ്ഞു അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോവുകയാണെങ്കിൽ മറ്റുള്ളവരൊക്കെ അവൾക്ക് നൽകുന്ന പേര് ഭ്രാന്തി എന്നായിരിക്കും…. മനസ്സ് കൈവിട്ടുപോയി എന്ന് ഒന്നും ആളുകൾ പറയില്ല…. അവൾക്ക് ഇപ്പോൾ വേണ്ടത് ഒരു ഡോക്ടറുടെ ഉപദേശം ആണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്….

ഇല്ലെങ്കിൽ വൈകുംതോറും അതിനേക്കാൾ വലിയ പ്രശ്നമാകും…. സോഫി പറഞ്ഞു… അത്‌ തന്നെ ആണ് നല്ലത് എന്ന് ആനി ഓർത്തു…. അറിയാത്ത നടക്കുമ്പോൾ തന്റെ മോൾടെ ഭാവിയെയും അത്‌ ബാധിക്കില്ല…. “നാളെ അല്ലേ മോൻ പോകുന്നത്…. എനിക്ക് പെട്ടന്ന് ലീവ് കിട്ടില്ല ആനി ചോദിച്ചു… “ഓടി പിടിച്ചു വരണ്ട അമ്മേ… ഞാൻ ചെന്ന് ഫ്ലാറ്റ് ഒക്കെ ഓക്കേ ആകിയിട്ട് സോഫിയേം മോളേം കൊണ്ടുപോകാൻ അടുത്താഴ്ച വരും… അപ്പോഴേക്കും മതി… അതിനിടയിൽ അവൾക്ക് പ്രോഗ്രസ്സ് ഉണ്ടോന്ന് നോക്കാല്ലോ.. ക്രിസ്റ്റി പറഞ്ഞു… പെട്ടെന്ന് പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം എല്ലാവരും കേട്ടു…. ജനലിലൂടെ സെറ അതാരാണെന്ന് നോക്കി…. കാറിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയിരുന്നു…. ഡോക്ടർ ജീവൻ…..! അവൾ അറിയാതെ പറഞ്ഞു….(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 4

Share this story