ഈ സ്നേഹകുടകീഴിൽ… : ഭാഗം 10

ഈ സ്നേഹകുടകീഴിൽ… : ഭാഗം 10

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സോഫി പിടിച്ചെങ്കിലും അവൾ താഴേക്ക് വീണിരുന്നു…. അപ്പോൾ തന്നെ അവളുടെ ബോധം മറഞ്ഞു പോയിരുന്നു….. സോന കണ്ണുകൾ തുറക്കുമ്പോൾ ആദ്യം മുൻപിൽ കണ്ടത് മനോഹരമായ പുഞ്ചിരിക്കുന്ന ഒരു സ്ത്രീയുടെ മുഖം ആണ്….. അവൾ മനസ്സിലാവാതെ മുഖത്തേക്ക് നോക്കി….. ഞാൻ ഡോക്ടർ പൂജ….. അവൾ പരിചയപ്പെടുത്തി…. സോനാ ഹോസ്പിറ്റലിലാണ്….. ഇപ്പോൾ കുറെ ദിവസമായിട്ട് ഹോസ്പിറ്റലിലാണ്…. ഇപ്പൊ എന്താ തോന്നുന്നത്….. തലയ്ക്ക് നല്ല വേദന തോന്നുന്നുണ്ട്…. അത്‌ സാരമില്ല…. മാറും…. വേറെ എന്തേലും ഓർമ വരുന്നുണ്ടോ….? കുറച്ചു ദിവസമായിട്ട് സോന മറ്റൊരു അവസ്ഥയിലായിരുന്നു അതൊക്കെ നമുക്ക് വിശദമായി പിന്നീട് സംസാരിക്കാം…. റസ്റ്റ് എടുത്തോളൂ…..

അത്രയും പറഞ്ഞ് ആ പെൺകുട്ടി പുറത്തേക്ക് പോയി… സോന സോഫിയെ നോക്കി…. പെട്ടെന്ന് അവളുടെ കണ്ണുകളിൽ കണ്ണുനീർത്തുള്ളികൾ ഉരുണ്ടു കൂടാൻ തുടങ്ങി…. സത്യ…. അവൾ അത് ചോദിച്ചതും എല്ലാ മുഖങ്ങളിലും ഭയം നിറയുന്നത് കണ്ടിരുന്നു….. സത്യ മരിച്ചോ….? അവളുടെ ഹൃദയം പൊട്ടുന്ന ആ ചോദ്യത്തിൽ എല്ലാർക്കും ഒരുപോലെ സന്തോഷവും സങ്കടവും നിറഞ്ഞു…. അന്ന് സത്യയുടെ കൂട്ടുകാരൻ വിളിച്ച് അവൻ മരിച്ചു എന്ന് പറഞ്ഞത് ശേഷമാണ് സോന നീ ഇങ്ങനെ ഒരു അവസ്ഥയിൽ ആയത്…. പിന്നീട് സുബോധം നഷ്ടപ്പെട്ടതുപോലെ നീ എന്തൊക്കെയോ ചെയ്തു കൂട്ടി…. നടന്ന സംഭവങ്ങൾ എല്ലാം ചുരുക്കി സോഫി അവളോട് പറഞ്ഞു…. എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും സോഫിയെ കെട്ടിപ്പിടിച്ച് അവൾ വല്ലാണ്ട് കരഞ്ഞിരുന്നു…. കരയല്ലേ മോളെ….

ആനി അവളെ ആശ്വസിപ്പിച്ചു… അവൾ കരയട്ടെ അമ്മേ…. കരയുമ്പോൾ ഒരു ആശ്വാസം കിട്ടും…. സങ്കടങ്ങൾ മനസ്സിൽ ഒളിപ്പിച്ചു വെക്കുമ്പോഴാണ് അത് സഹിക്കാൻ കഴിയാതെ വരുന്നത്…. പ്രഷർകുക്കർ പോലെ അത് പൊട്ടിത്തെറിക്കുന്നത്…. മോള് കരഞ്ഞൊ നിന്റെ വിഷമം മാറുന്നതുവരെ കരഞ്ഞൊ…. സോഫി അവളെ ചേർത്തു പിടിച്ചു….. ☂☂☂☂ ഡ്യൂട്ടിക്ക് വന്നതും ആദ്യം ജീവൻ പോയത് പൂജയുടെ റൂമിലേക്ക് ആണ്…. ഞാൻ നിന്നെ ഒരുപാട് പ്രാവശ്യം വിളിച്ചിരുന്നു…. നീ എന്താ ഫോൺ എടുക്കാഞ്ഞത്…. പൂജ ചോദിച്ചു…. ഞാൻ ഡ്രൈവിങ്ങിൽ ആയിരുന്നു…. ഫോൺ സൈലൻറ് ആയിരുന്നു…. കണ്ടില്ല…. സോനാ ഒക്കെയായി….. ഒക്കെയായെന്നൊ? അവൻ മനസിലാകാതെ ചോദിച്ചു…

അവൾ യാഥാർത്ഥ്യത്തക്ക് തിരികെ വന്നു എന്ന്…. പെട്ടെന്ന് അവൻറെ മുഖത്തെ സന്തോഷം നിറഞ്ഞു… ആണോ ഞാൻ ഒന്ന് കണ്ടിട്ട് വരാം…. ജീവൻ നടക്കാൻ തുടങ്ങിയത് പൂജ വിളിച്ചു…. ജീവാ…. സ്വബോധം ഇല്ലാതെ നിന്നോട് സംസാരിച്ച സോന അല്ല ഇപ്പോ…. അതുകൊണ്ട് ഒരുപാട് പ്രതീക്ഷകളുമായി നീ അവളെ കാണരുത്….. ചിലപ്പോൾ നിൻറെ പ്രതീക്ഷകളെ തകിടം മറിക്കുന്ന രീതിയിൽ ആയിരിക്കാം അവളുടെ പ്രതികരണം…. പെട്ടന്ന് ജീവന്റെ മുഖം മങ്ങി… എനിക്കറിയാം പൂജ…. എന്തും നേരിടാൻ ഞാൻ തയ്യാറാണ്…. ചിരിയോടെ ജീവൻ നടന്നു…. ജീവൻ മുറിയിലേക്ക് വരുമ്പോൾ മുറിയിൽ സോന മാത്രമേ ഉണ്ടായിരുന്നുള്ളൂ….. അവൾ പുറംതിരിഞ്ഞു കിടക്കുകയായിരുന്നു…. സോനാ……

ജീവൻ വിളിച്ചു…. അവളുടെ കരഞ്ഞു വീർത്ത മുഖം കണ്ടപ്പോൾ തന്നെ അവൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു എന്ന് ജീവനും മനസ്സിലായി….. ജീവനെ കണ്ടപ്പോൾ ഒരു വേള സോനക്കും എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു….. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ കാട്ടിക്കൂട്ടിയത് ഒക്കെ സോഫി ചേച്ചി പറഞ്ഞിരുന്നു….. സത്യ ആണ് എന്ന് കരുതി ജീവൻറെ നെഞ്ചിൽ ചേർന്ന് നിന്നു എന്നുമൊക്കെ കേട്ടപ്പോൾ മുതൽ അവനെ ഫേസ് ചെയ്യാൻ ഒരു ജാള്യത അവൾക്ക് തോന്നിയിരുന്നു…. ആർ യു ഓക്കേ….? അവളുടെ മുഖം കണ്ടുകൊണ്ടായിരുന്നു ജീവൻ ചോദിച്ചത്…. ഞാൻ ഓക്കെയാണ് ജീവൻ…… അവൾ വല്ലായ്മയോടെ പറഞ്ഞപ്പോൾ തന്നെ അവൾക്ക് തന്നോട് സംസാരിക്കാൻ ഒരു മടി ഉണ്ടായിരുന്നു എന്ന് ജീവന് തോന്നിയിരുന്നു….. എല്ലാവരും എവിടെ….?

സേറക്ക് എക്സാം ആയിരുന്നു കോളേജിൽ പോണം…അവൾ പോയി…. പിന്നെ ചേച്ചി വീട്ടിലേക്ക് പോയി….. വൈകുന്നേരം വരും….. അമ്മ ഡോക്ടറെ കാണാൻ വേണ്ടി പോയതാ…. അവൻറെ മുഖത്ത് നോക്കാതെ ആണ് അവൾ അത്രയും പറഞ്ഞത്…. അവൾക്ക് ചമ്മൽ ഉണ്ട് എന്ന് അവന് തോന്നിയിരുന്നു…. സോനയ്ക്ക് ബുദ്ധിമുട്ടില്ലെങ്കിൽ… നമുക്കൽപം നടന്നാലോ….? ജീവൻ ചോദിച്ചപ്പോൾ അവൾക്ക് അത് തിരസ്കരിക്കാൻ തോന്നിയില്ല…. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ശാഠിയങ്ങൾക്ക് മുൻപിൽ ഒരു കുഴപ്പവുമില്ലാതെ നിന്നുതന്നെ മനുഷ്യനാണ്….. തൻറെ ഭ്രാന്തുകൾ സന്തോഷപൂർവ്വം ഏറ്റുവാങ്ങിയ മനുഷ്യനാണ്….. ഒരുപാട് കടപ്പാട് തോന്നിയിരുന്നു സോഫി ചേച്ചി എല്ലാം തന്നോട് പറയുമ്പോൾ….. ”

എന്താ നടക്കാൻ വല്ലോം ബുദ്ധിമുട്ട് ഉണ്ടോ… ഇല്ല…. നടക്കാം…. ജീവനോടെ ഒപ്പം പുറത്തേക്ക് നടക്കുമ്പോൾ സോന മൗനമായിരുന്നു….. അവളുടെ മൗനം ജീവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…. സോഫി ചേച്ചി പറഞ്ഞു….. ഞാൻ ജീവനെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്ന്….. ഒന്നും അറിഞ്ഞുകൊണ്ടുള്ള മനസ്സോടെ അല്ല…. മൗനത്തിന് വിരാമമിട്ടുകൊണ്ട് സോനാ പറഞ്ഞുതുടങ്ങി…. അത്‌ കേട്ടപ്പോൾ അവന് വേദന തോന്നി…. എനിക്കറിയാം സോനാ…. എനിക്ക് ഒരുപാട് കടപ്പാടുണ്ട് ജീവനോട്…… എൻറെ ആ സാഹചര്യങ്ങളിൽ ഒക്കെ എന്നോടൊപ്പം നിന്നതിന്…. ഒരു ഭ്രാന്തിയായി മുദ്രകുത്താതെ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതിന്…. സത്യ മരിച്ചുവെന്ന സത്യം ഇപ്പൊ എനിക്ക് അറിയാം….

ആ സത്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഞാൻ…. പക്ഷെ എത്രത്തോളം കഴിയും എന്ന് എനിക്ക് അറിയില്ല…. എൻറെ മനസ്സിൽ ആ സത്യം അടിച്ചു ഏൽപ്പിക്കണം…. സത്യ തനിക്ക് എത്ര പ്രിയപ്പെട്ടവനായിരുന്നു എന്ന് എനിക്ക് മനസ്സിലായി…. അങ്ങനെ അവളോട് പറയുമ്പോഴും അവന്റെ ഹൃദയത്തിൽ ഒരു വേദന തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു…. വീണ്ടും കുറച്ചു നേരം സംസാരിച്ചതിന് ശേഷം ജീവൻ അവളെ റൂമിൽ കൊണ്ടുപോയി ആക്കി….. അതിനുശേഷമാണ് ജീവൻ റൂമിലേക്ക് പോയത്…. അപ്പോഴേക്കും അവൻറെ മനസ്സ് അസ്വസ്ഥമായിരുന്നു…. ☂☂☂ സോനയ്ക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല….. അവളുടെ മനസിനേറ്റ മുറിവ് മറ്റൊരു ഷോക്കിൽ അതുപോലെ തന്നെ തിരിച്ചു പോയി….. പക്ഷേ സോനാ ആളൊരു സെൻസിറ്റീവാണ്…..

ഇനിയും ചിലപ്പോൾ എങ്ങനെ സംഭവങ്ങളൊക്കെ ഉണ്ടായാൽ അവളുടെ മനസ്സ് നീറി പുകയാൻ ചാൻസുണ്ട് എപ്പോൾ വേണമെങ്കിലും….. നിങ്ങൾക്ക് ഉടനെ തിരിച്ചു വീട്ടിലേക്ക് പോകാം…. നാളെ തന്നെ…. ഇഷ്ടമില്ലാത്ത ഒരു കാര്യങ്ങളും അവളുടെ മേൽ അടിച്ചേൽപ്പിക്കരുത്…. ഉദാഹരണമായി സത്യയുടെ ഓർമ്മകൾ അവളുടെ മനസ്സിൽ നിന്ന് പൂർണ്ണമായി നീക്കാൻ പെട്ടെന്ന് ശ്രമിക്കരുതെന്ന്….. എല്ലാ നീ മറക്കണം…., ഒന്നും ഇനി മനസ്സിൽ വയ്ക്കരുത്…. എന്നൊക്കെയുള്ള ഉപദേശങ്ങൾ ഒന്നും വേണ്ട….. അതൊക്കെ അവൾ സ്വന്തമായിട്ട് കണ്ടു പിടിക്കുന്നതാണ് നല്ലത്…. നമ്മൾ ഉപദേശിക്കാൻ ചെല്ലുമ്പോൾ വീണ്ടും ആ ഓർമ്മകൾ മനസ്സിലേക്ക് വരും….. അവൻറെ ഓർമ്മകൾ അധികം കാണാൻ പറ്റുന്ന രീതിയിലുള്ളതൊക്കെ ഒന്നു മാറ്റാൻ ശ്രമിക്കണം…. പൂജ ചിരിയോടെയാണ് ആനിയോട് പറഞ്ഞത്…. അവർ ശ്രെദ്ധയോടെ എല്ലാം കേട്ടു …. അവരുടെ മുഖത്ത് ഒരു ആശ്വാസം നിഴലിച്ചിരുന്നു…. ☂☂☂

ജീവന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു…. കുറച്ച് ദിവസങ്ങൾ ആയി അവൻ ചോദിച്ചു വാങ്ങിയതാരുന്നു നൈറ്റ്‌ ഡ്യൂട്ടി…. സോനക്ക് കാവൽ ഇരിക്കാൻ വേണ്ടി…. മനസ്സിൽ പ്രേക്ഷോഭം ആയിരുന്നതിനാൽ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവന് കഴിഞ്ഞില്ല…. സോന അവനോട് കാണിച്ച ചെറിയ അകലം പോലും അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എന്ന് ആ നിമിഷം ജീവൻ മനസ്സിലാക്കുകയായിരുന്നു…. അതുകൊണ്ട് തന്നെ അവൻറെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു….. വെറുതെ ഒന്നു നടക്കാൻ ഇറങ്ങിയപ്പോഴാണ് കോറിഡോറിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന സോനയെ കണ്ടത്…. അവളെ കണ്ട് ഒരു നിമിഷം അവന്റെ കണ്ണുകൾ തിളങ്ങി…. കാണാൻ ആഗ്രഹിച്ച മുഖം കണ്ടപ്പോൾ അവൻറെ മനസ്സ് തുള്ളിച്ചാടുന്നതായി ജീവന് തോന്നിയിരുന്നു…. കാലുകൾ പതിവിലും വേഗത കൂടി….

അവളുടെ അടുത്തേക്ക് നടന്നു ചെന്നു…. സോനാ…. തൊട്ടുപിറകിൽ ഒരു നിശ്വാസം അറിഞ്ഞപ്പോഴാണ് സോന തിരിഞ്ഞുനോക്കിയത്…. ജീവനെ കണ്ടപ്പോൾ അവൾ വല്ലാതെയായി…. ഉറങ്ങി ഇല്ലായിരുന്നൊ…. ജീവൻ ചോദിച്ചു…. കിടന്നിട്ട് ഉറക്കം വന്നില്ല…. അപ്പോൾ കുറച്ചു നേരം ഇവിടെ ഇരിക്കാം എന്ന് കരുതി…. സോന പറഞ്ഞു…. ഒരു ബ്ലാക്ക് കോഫി ആയാലോ….? അതിന് കാന്റീൻ ക്ലോസ് ചെയ്തില്ലേ…. മനസ്സിലാവാത്ത സോന ചോദിച്ചു… എൻറെ ക്യാബിനിൽ കേറ്റിൽ ഉണ്ട്… വരു…. നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട് എനിക്ക് ഇടയ്ക്കിടയ്ക്ക് അങ്ങനെ ഒരു ശീലമുണ്ട്…. സോന വരു…. അവൾ മറുത്ത് ഒന്നും പറയാതെ ജീവനെ അനുഗമിച്ചു…. ജീവൻ തന്നെ കാപ്പി ഇട്ട് അവൾക്ക് നൽകി…. സോനയ്ക്ക് എന്നോട് സംസാരിക്കാനും…. എന്നെ ഫേസ് ചെയ്യാനും ഒക്കെ എന്തു ബുദ്ധിമുട്ടുള്ളത് പോലെ തോന്നുന്നു….

മൗനത്തിന് വിരാമമിട്ടുകൊണ്ട് ജീവൻ ചോദിച്ചു… അങ്ങനെയല്ല ജീവൻ…. ജീവനോടെ ഞാൻ അങ്ങനെയൊക്കെ ബീഹെവ് ചെയ്തു എന്ന് ഓർക്കുമ്പോൾ…. അതറിഞ്ഞപ്പോൾ മുതൽ മനസ്സിൻറെ ഉള്ളിൽ ചെറിയൊരു ചമ്മൽ പോലെ…. അതൊന്നും സാരമില്ല സോനാ…. അതൊക്കെ തന്റെ അസുഖത്തിന്റെ ഒരു ഭാഗമായിട്ട് ഞാൻ കരുതിയിട്ടുണ്ട്…. അതിൻറെ പേരിൽ എന്നോട് സംസാരിക്കാതെ…, എന്നെ കാണാതെ ഒഴിഞ്ഞുമാറി ഒക്കെ നടന്നാൽ അതായിരിക്കും എനിക്ക് സങ്കടം ഉണ്ടാക്കുന്നത്…. ഈ കുറച്ചു ദിവസം കൊണ്ട് സോനയോട് എനിക്കൊരു ആത്മബന്ധം തോന്നിയിട്ടുണ്ട്…. ഒരു സൗഹൃദമോ അല്ലെങ്കിൽ അതിനുമപ്പുറം എന്തൊക്കെയോ…. അതുകൊണ്ട് അത്‌ അത്ര പെട്ടെന്ന് നഷ്ടപ്പെട്ട് പോകുമ്പോൾ എനിക്കും ഉള്ളിൽ ഒരു വേദനയുണ്ടാവും….

എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തായി എന്നെ സോനക്ക് കണ്ടൂടെ…. അവനോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ സോന നിന്നു….. അപ്പോഴാണ് പേടിച്ച് ഓടിവരുന്ന ആനിയെ ജീവൻ കണ്ടത്….. എന്താ അമ്മേ….. ജീവൻ ചോദിച്ചു…. അപ്പോഴാണ് സോന ആനിയെ കണ്ടത്…. സോനയെ അവിടെ കണ്ട സമാധാനം ആനിയുടെ മുഖത്തും ഉണ്ടാരുന്നു…. അല്ല ഇവളെ പെട്ടെന്ന് കാണാതായപ്പോൾ ഞാൻ പേടിച്ചുപോയി…. മനസ്സിലുള്ള ഭയം ആനി തുറന്നു പറഞ്ഞു…. ഞാൻ എവിടേക്കെങ്കിലും ഇറങ്ങി പോയിട്ടുണ്ടാവും എന്ന് കരുതിയിട്ടുണ്ടാവും അല്ലേ…. നനഞ്ഞ ചിരിയോടെ സോന ചോദിച്ചു…. സോനക്ക് കിടന്നിട്ട് ഉറക്കം വന്നില്ല…. വെളിയിൽ നിൽക്കുകയാരുന്നു…. അപ്പോൾ ഞാൻ വിളിച്ചു കൊണ്ടു വന്നു….

സോന പോയി കിടന്നു ഉറങ്ങിക്കോളൂ ഇനി നേരം വെളുക്കാൻ ഒരുപാട് നേരം ഉണ്ട്…. ജീവൻ പറഞ്ഞു…. ജീവൻ പറഞ്ഞപ്പോൾ ചെറുചിരിയോടെ സോനാ ആനിയെ പിന്തുടർന്നു…. ☂☂☂ പൂജ പോകും മുൻപ് ഒറ്റക്ക് സംസാരിക്കാൻ സോനയെ വിളിച്ചിരുന്നു….. “സോന മിടുക്കി ആയി കേട്ടോ… പൂജ ചിരിയോടെ പറഞ്ഞപ്പോൾ സോനയും മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു…. സോനയ്ക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല…. മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു…. ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് സോനാ…. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാൻ കഴിയുന്നവർ ആയിരുന്നു നമ്മൾ എങ്കിൽ എത്ര മനോഹരം ആയിരുന്നു നമ്മുടെ ഒക്കെ ജീവിതം…… ചിലപ്പോൾ വിധി നമുക്ക് കരുതി വെച്ചിരിക്കുന്നത് ഇതിലും നല്ലത് ആയിരിക്കാം….. അങ്ങനെ ചിന്തിക്കണം…..

എന്താണെങ്കിലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു….. ഇനി അതോർത്ത് വിഷമിച്ചിട്ട് ഒരു കാര്യവുമില്ല….. മാക്സിമം ഓർമ്മകൾ അവോയ്ഡ് ചെയ്യാൻ ശ്രമിക്കണം…. ഒരിക്കലും സാധിക്കില്ല എനിക്ക് അറിയാം…. എങ്കിലും അങ്ങനെ തന്നെ നോക്കാൻ ശ്രമിക്കണം….. പുതിയൊരു ജീവിതത്തിന് വേണ്ടി അല്ല ഞാൻ പറയുന്നത്….. തനിക്ക് തന്നെ നഷ്ടപ്പെട്ട് പോകാതിരിക്കാൻ വേണ്ടിയാണ്….. നമ്മൾ കാരണം നമ്മുടെ ചുറ്റുമുള്ള വേദനിക്കുന്നത് ഭീകരം ആണ്…. വലിയ വേദനയാണ് തന്റെ അമ്മക്ക് ഈ ദിവസങ്ങളിൽ താൻ നൽകിയത്…. ഞാൻ നേരിൽ കണ്ടതാണ് അതുകൊണ്ടാണ് ഞാൻ വീണ്ടും പറഞ്ഞുതരുന്നത്…. വേദനിപ്പിക്കാൻ അല്ല…. എനിക്ക് മനസ്സിലാകും ഡോക്ടർ …. നമ്മുടെ മനസ്സാണ് നമ്മുടെ ധൈര്യം…. അത്‌ നമ്മുടെ കൈപ്പിടിയിൽ നിന്നില്ലെങ്കിൽ പിന്നെ നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല…..

ഇതിൽ നമ്മളാരും തെറ്റുകാർ അല്ലല്ലോ സോനാ…. തെറ്റ് ചെയ്തത് വിധി അല്ലേ…. അത്‌ ഓർത്തു വേദനിക്കാൻ അല്ലാതെ നമുക്ക് മറ്റൊന്നും കഴിയില്ല…. എനിക്ക് മനസ്സിലാകുന്നുണ്ട് ഡോക്ടർ ….. ഞാൻ ആ വിധിയോടെ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്…. അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു….. അത് പൂജയിലും ഒരു പ്രത്യേക ഭാവം ഉണർത്തിയിരുന്നു…. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുന്നതിനു മുൻപ് ആനി ജീവനെയും പോയി കണ്ടിരുന്നു… ☂☂☂ സോന പോകും മുൻപ് ജീവനെ കാണാൻ പോയി…. ഇല്ലങ്കിൽ അത്‌ നീതികേട്‌ ആണ് എന്ന് അവൾക്ക് തോന്നി…. സോന ചെല്ലുമ്പോൾ അത്യാവശ്യം തിരക്കുണ്ടാരുന്നു ജീവന്റെ മുറിയിൽ…. തിരക്ക് ഒഴിഞ്ഞപ്പോൾ ആണ് അവൾ ജീവനെ കാണാനായി പോയത്…..

അവളെ കണ്ടതും ജീവൻ അത്ഭുതപെട്ടു…. തിരക്കിൽ ആണോ…. അല്ല വരൂ സോന…. ഞാൻ ഇന്ന് പോവാ…. ആ പൂജ പറഞ്ഞു…. ഞാൻ റൂമിലേക്ക് വരാൻ പോകുവാരുന്നു…. എന്നെ കാണാതെ പോവുമൊന്ന് ഞാൻ ഓർത്തിരുന്നു…. ജീവനെ കാണാതെ പോകാൻ എനിക്ക് കഴിയില്ല…. അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന് സന്തോഷം തോന്നിയിരുന്നു….. ഒറ്റയ്ക്കാണെന്ന് കരുതണ്ട എല്ലാവരും കൂടെയുണ്ട്…. വെറുതെ മുറി അടച്ചിരുന്നു വീണ്ടും പഴയ പോലെ ഒന്നും ചെയ്യേണ്ട…. വീണ്ടും കോച്ചിങ്ങിന് പോയി തുടങ്ങണം…. എല്ലാ കാര്യങ്ങളും പഴയ പോലെ ആകണം…. ഞാൻ ശ്രമിക്കുന്നുണ്ട് ജീവൻ…. പക്ഷേ പറ്റുമോ എന്നറിയില്ല…. ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്….. ഇല്ല പറഞ്ഞോളൂ….. ഒറ്റയ്ക്കായി പോയെന്ന് തോന്നുമ്പോഴൊക്കെ എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം….

അതിന് മറ്റ് അർത്ഥം ഒന്നും കൊടുക്കേണ്ട….. തനിക്ക് വിഷമമുള്ളപ്പോൾ ചായാൻ ഉള്ള ഒരു തോൾ…. തനിക്ക് സങ്കടം ആരോടും പറയാൻ പറ്റാതെ വരുമ്പോൾ തൻറെ സങ്കടങ്ങൾ കേൾക്കാൻ ഉള്ള ഒരാൾ…. അതിനപ്പുറം മറ്റൊന്നും ആ ബന്ധത്തിന് കൊടുക്കേണ്ട…. അങ്ങനെ എന്തെങ്കിലും ടെൻഷൻ മനസ്സിൽ ഉണ്ടെങ്കിൽ എന്നെ വിളിക്കണം…. ഉം…. അവൾ മെല്ലെ മൂളി…. പലരുടെയും വിഷമങ്ങൾക്ക് കാരണം അതാണ് സോനാ…. ഒന്ന് ചായാൻ ഒരു തോൾ ഇല്ലാത്തതുകൊണ്ട്…. നമ്മുടെ ദുഃഖങ്ങൾ കേൾക്കാൻ ഒരാൾ ഇല്ലാത്തതു കൊണ്ട്….. ഒന്ന് ചേർത്ത് പിടിക്കാൻ ഒരു ആൾ ഇല്ലാത്തത്….. പലപ്പോഴും പലർക്കും മനസ്സ് കൈമോശം വന്നു പോകുന്നത് അങ്ങനെ ഒരാൾ ഇല്ലാത്തത് കൊണ്ടാണ്…. അങ്ങനെ ഒരാൾ ആയി തന്നെ കാണാൻ എനിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് പറയുന്നത്…..

അവൻ നോട്ട് പാടിൽ നിന്ന് ഒരു കടലാസിൽ അവൻറെ മൊബൈൽ നമ്പർ എഴുതി സോനയുടെ കൈകളിൽ കൊടുത്തു…. എൻറെ കാർഡ് കളഞ്ഞിട്ട് ഉണ്ടാകും എന്നെനിക്കറിയാം….. അത്ഭുതത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…. നല്ല പെൺകുട്ടികൾ അങ്ങനെ മാത്രമെ ചെയ്യു എന്ന് എനിക്ക് ഊഹിക്കാൻ കഴിയും…. ചിരിയോടെ അവൻ അത് പറഞ്ഞു…. ജീവൻറെ ഒപ്പം നിൽക്കുമ്പോൾ ഒരു പോസിറ്റീവിനെസ്സ് തോന്നുന്നതായി സോനക്ക് തോന്നിയിരുന്നു…. അവനോടു ചിരിയോടെ യാത്ര പറഞ്ഞു സോന അവിടെ നിന്നും ഇറങ്ങി… യാത്രയയക്കാൻ സോനയോടൊപ്പം ജീവനും താഴെ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് ഇറങ്ങി വന്നിരുന്നു….. പോകുന്നതിനു മുൻപ് മുഖഭാവം കൊണ്ട് സോന ജീവനോടെ യാത്ര പറഞ്ഞിരുന്നു…. അവൾ വീണ്ടും തന്നിൽ നിന്ന് അകന്നു പോകുന്നത് പോലെ ജീവന് തോന്നിയിരുന്നു…..(തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 9

Share this story