നിനക്കായ്… : ഭാഗം 1

നിനക്കായ്… : ഭാഗം 1

എഴുത്തുകാരി: ഫാത്തിമ അലി

“ഹരി അപ്പോ പോവാൻ തന്നെ തിരുമാനിച്ചോ…?” കൈയിലെ വിസ്കിയുടെ ഗ്ലാസ് ഹരിയുടെ ചുണ്ടോട് അടുപ്പിച്ച് കൊണ്ട് മേഘ അവനോട് ചേർന്ന് നിന്ന് ചോദിച്ചു… “പോവണം മേഘാ…” അവൾ കൊടുത്ത ഗ്ലാസിലെ വിസ്കി ഒന്ന് സിപ്പ് ചെയ്ത് ഒരു കൈയാൽ റെയിലിങ്ങിലും മറു കൈകൊണ്ട് മേഘയേയും ചേർത്ത് പിടിച്ച് പ്രകാശം നിറഞ്ഞ് നിൽക്കുന്ന നഗരത്തിന്റെ വീഥിയിലേക്ക് കണ്ണുകൾ പായിച്ചു… “ഹരീ….” മേഘയുടെ സ്വരത്തിലെ ഭയം തിരിച്ചറിഞ്ഞതും ഹരി അവളെ നോക്കി… “എന്തിനാ ടോ താൻ ടെൻസ്ഡ് ആവുന്നത്…നിന്നെ പരിഞ്ഞ് ഒരു ലൈഫ് എനിക്കുണ്ടാവില്ലെന്ന് അറിയാവുന്നതല്ലേ നിനക്ക്…”

മേഘയുടെ ഇറുകിയ ടി ഷർട്ടിന് ഇടയിലൂടെ അനാവൃതമായ അണിവയറിൽ കൈ വിരലുകൾ അമർത്തിക്കൊണ്ട് ഹരി അവളെ നെഞ്ചിലേക്ക് ഇട്ട് നെറ്റിയിൽ ചുംബിച്ചു… “I know ഹരീ….ഹരിക്ക് ഞാനോ എനിക്ക് ഹരിയോ ഇല്ലാതെ പറ്റില്ലെന്ന് നന്നായിട്ടറിയാം….എന്നാലും എന്തോ ഒരു ഭയം.. നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഞാൻ…” മേഘയെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ അവന്റെ ചൂണ്ടുവിരലാൽ അവളുടെ ചുണ്ടിനെ തടയിട്ടു… “തന്റെ പേടി എന്താണെന്ന് എനിക്കറിയാം…ശരിയാണ് ശ്രീയെ എനിക്ക് ഇഷ്ടമായിരുന്നു…എന്റെ മുറപ്പെണ്ണായത് കൊണ്ട് അച്ഛനും അമ്മാവനും കുഞ്ഞുന്നാളിൽ തന്നെ പറഞ്ഞുറപ്പിച്ച ബന്ധം…പതിയെ ഞാനും അത് അംഗീകരിച്ചു..

എന്നാലും അവളെ പൂർണ്ണമായിട്ട് ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു…എന്റെ സങ്കൽപ്പങ്ങളിലുള്ള പെണ്ണിന്റെ നേരെ വിപരീതം ആയിരുന്നു അവൾ… പക്ഷേ നീ…എന്റെ പ്രണയവും ജീവിതവും നീ ആണ് മേഘ… നിന്നെ ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും വിട്ട് കൊടുക്കില്ല ഞാൻ… ഇത്തവണ നാട്ടിൽ പോവണം എന്ന് പറഞ്ഞതും അത് കൊണ്ടാണ്…അമ്മയെ പറഞ്ഞ് സമ്മതിപ്പിച്ച് എത്രയും പെട്ടെന്ന് നിന്റെ കഴുത്തിൽ ഒരു താലി ചാർത്തണം….” മേഘയുടെ ചുണ്ടിൽ മൃദുവായി ചുണ്ടമർത്തിയതും അവൾ കുറുകലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു… “പക്ഷേ ഹരീ…തന്റെ അമ്മ അതിന് സമ്മതിക്കും എന്ന് തോന്നുന്നോ…

ശ്രീയെ ആവില്ലേ അവർ മരുമകളായി കണ്ടിട്ടുണ്ടാവുക…അവിടേക്ക് ഞാൻ വന്നാൽ എന്നെ അംഗീകരിക്കാൻ പറ്റുമോ…” ഹരിയുടെ താടി രോമങ്ങൾക്കിടയിലൂടെ വിരലോടിച്ച് കൊണ്ട് മേഘ ചോദിച്ചതും അവൻ അവളെ പ്രണയത്തോടെ നോക്കി… “നിന്നെ ആർക്കാ മേഘാ ഇഷ്ടപ്പെടാതിരിക്കുക…പിന്നെ അമ്മ കുറച്ച് പ്രശ്നം ഒക്കെ ഉണ്ടാക്കും…എന്നാലും എന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയുമ്പോൾ അമ്മക്ക് സമ്മതിക്കാതിരിക്കാൻ പറ്റില്ല…” അവൻ മേഘയുടെ വിരലുകൾ കൈക്കുള്ളിൽ ആക്കി ചുംബിച്ചു…. “ഹരീ…ഇത്രയും ദിവസം…നിന്നെ കാണാതെ എങ്ങനെയാ ഞാൻ…” “ഏറിയാൽ ഒരു പത്ത് ദിവസം…അതിനുള്ളിൽ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി നിന്റെ അരികിലേക്ക് വരില്ലേ ഞാൻ…” “മ്മ്..ഒത്തിരി മിസ്സ് ചെയ്യും നിന്നെ…” മേഘയുടെ കണ്ണുകളിലെ ഭാവം ഹരിയുടെ സിരകളെ ചൂട് പിടിപ്പിച്ചു…

“ട്വൽവ് ക്ലോക്കിന് അല്ലേ ഹരിക്ക് പോവേണ്ടത്…ഇനി വരുന്ന ദിവസങ്ങളിലെ മിസ്സിങ് ഇല്ലാതാക്കാൻ എനിക്കെന്താ തരുന്നത്…?” ചായം തേച്ച ചുണ്ടുകളിൽ വശ്യമായ പുഞ്ചിരി നിറച്ച് ഹരിയെ കഴുത്തിലൂടെ കൈയിട്ട് അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും നിമിഷ നേരം കൊണ്ട് അവൻ അവളെ ഇടുപ്പിൽ പിടിച്ച് എടുത്ത് ഉയർത്തിയിരുന്നു… മേഘ പൊട്ടിച്ചിരിയോടെ അവന്റെ ഇടുപ്പിലൂടെ കാലുകളാൽ ചുറ്റി വരിഞ്ഞ് അവന്റെ അധരങ്ങളെ സ്വന്തമാക്കി…. അവളെയും കൊണ്ട് ബാൽക്കണിയിൽ നിന്നും തന്റെ റൂമിലേക്ക് ഹരിയുടെ കാലുകൾ ചലിച്ചു…. രാത്രിയിൽ ഹരിയെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാൻ മേഘയും ചെന്നിരുന്നു… അവളെ പിരിയുന്നതിന്റെ വിഷമം ഹരിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു…

എയർപോർട്ടിൽ കയറാൻ നേരം മേഘയെ ഇറുകെ അണച്ച് പിടിച്ച് അവളുടെ മുഖത്താകമാനം ചുംബനങ്ങൾ നൽകിയ ശേഷമാണ് അവൻ ഉള്ളിലേക്ക് പോയത്… ഹരി പോയതും മേഘ നെടുവീർപ്പോടെ പാർക്കിങ്ങിൽ നിർത്തിയിട്ട അവളുടെ കാറിന് അടുത്തേക്ക് നടന്നു… എയർപോർട്ട് റോഡിൽ നിന്നും മാറി ഒരു അപ്പാർട്ട്മെന്റിലേക്ക് ഡ്രൈവ് ചെയ്തു… ആറാം നിലയിലെ ഒരു ഫ്ലാറ്റിന് മുന്നിൽ എത്തി കോളിങ് ബെൽ അമർത്തിയതും ഒരു ചെറുപ്പക്കാരൻ ഡോർ തുറന്നു… “ബേബീ…..” “Ooh…സ്വീറ്റീ…after a long time…ഞാൻ കരുതി നീ എന്നെ ഒക്കെ മറന്ന് കാണും എന്ന്..” മേഘയെ ചുറ്റി പിടിച്ച് അവളുടെ കഴുത്തിൽ മുഖം അമർത്തിയ അവനെ ചിരിയോടെ തള്ളിമാറ്റിക്കൊണ്ട് അവൾ അകത്തേക്ക് കയറി…

“ഹേയ്…രാജ്…നിന്നെ എനിക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ…?പിന്നെ ഇനി വൺ വീക്ക് ഞാൻ നിന്റെ കൂടെ കാണും…നിന്റെ പരാതി തീർത്ത് തന്നിട്ടേ ഞാൻ പോവുന്നുള്ളൂ….” മേഘ അവന് നേരെ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞതും അവൻ സന്തോഷത്തോടെ അവളെ പോക്കി എടുത്തു… എസിയുടെ തണുപ്പിൽ സുഖമായി ഉറങ്ങുന്ന രാജിന്റെ നഗ്നമായ നെഞ്ചിൽ കിടക്കുമ്പോഴും അവളുടെ കൈ ബെഡിൽ അലസമായി കിടന്ന ഫോണിലേക്ക് നീണ്ടു.. വാട്സപ്പിൽ ഹരിയുടെ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടതും ഒരു പുഞ്ചിരിയോടെ രാജിന്റെ ദേഹത്ത് നിന്നും വിട്ട് മാറി… “Miss you hari😘😘😘😘😘…” ഹരിക്ക് മെസ്സേജ് അയച്ചതും വേഗം തന്നെ അവന്റെ റിപ്ലേയും വന്നു… “Miss you too😘😘😘…”

ഹരി ഫ്ലൈറ്റിൽ കയറുകയാണെന്ന് പറഞ്ഞ് ഓൺലൈനിൽ നിന്ന് പോയതും മേഘ അവന്റെ പിക്ക്ചറിലേക്ക് മിഴികൾ നട്ടു… ഹരിനന്ദൻ….മംഗലത്ത് കൃഷ്ണദാസിന്റയും സുമതിയടെയും ഏക മകൻ…മംഗലം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ എം.ഡി… അവരുടെ ബ്രാഞ്ച് ബാഗ്ലൂരിൽ സ്റ്റാർട്ട് ചെയ്തപ്പോഴാണ് ഹരി ഇങ്ങോട്ടേക്ക് വന്നത്… അവന്റെ പി.എ ആയി അപ്പോയിൻമെന്റ് ചെയ്തതായിരുന്നു മേഘയെ… മേഘ ഒരു ബാഗ്ലൂർ പെൺകുട്ടി ആണ്….പപ്പയും അമ്മയും ഡിവോർസ് ആയതിന് ശേഷം അവൾ ബോർഡിങ്ങിലായിരുന്നു താമസിച്ചിരുന്നത്… ഹയർ സ്റ്റഡീസ് ഒക്കെ പൂർത്തിയായി പബ്ബും ഡേറ്റിങ്ങും ഒക്കെ ആയി കറങ്ങി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഹരിയെ കാണാൻ ഇടയായത്…

കണ്ട മാത്രയിൽ തന്നെ അവൾക്ക് അവനോട് എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി.. ഒരുപാട് പുരുഷൻമാർ അതിനോടകം തന്നെ അവളുടെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ആദ്യമായി പ്രണയം എന്ന ഫീലിങ്സ് അവൾക്ക് തോന്നിയത് ഹരിയോട് മാത്രമായിരുന്നു… പിന്നെ ഹരിയെ പറ്റി അന്വേഷിച്ചപ്പോൾ ആണ് പ്രശസ്തമായ മംഗലം ഗ്രൂപ്പിന്റെ എം.ഡി ആണ് അവനെന്ന് അറിഞ്ഞത്… കോടിക്കണക്കിന് ആസ്ഥിയുള്ള അവനെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ നിറഞ്ഞപ്പോഴാണ് ഹരിയുടെ കമ്പനിയിലേക്ക് വേക്കൻസി ഉള്ളതായി കണ്ടത്… വലിയ പ്രതീക്ഷയോടെ ആയിരുന്നു അപ്ലിക്കേഷൻ അയച്ചതും ഇന്റർവ്യൂ അറ്റന്റ് ചെയ്തതും…

തന്നാൽ കഴിയുന്ന വിധം ഇന്റർവ്യൂ ഭംഗി ആക്കിയത് കൊണ്ട് ഹരി അവളെ തന്നെ അവന്റെ പി.എ ആയി അപ്പോയിന്റ് ചെയ്തപ്പോൾ അവൾക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു… പിന്നീട് അങ്ങോട്ട് ഹരിയെ തന്റെതാക്കാൻ വേണ്ടുന്ന എല്ലാ ശ്രമങ്ങളും അവൾ നടത്തി…. ആദ്യമൊക്കെ ഓഫീസ് കാര്യങ്ങൾ മാത്രം സംസാരിച്ച അവർ തമ്മിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു സുഹൃദ് ബന്ധവും എല്ലാത്തിനും ഒടുക്കം അവന് അവളില്ലാതെ ജീവിക്കാൻ സാധിക്കില്ല എന്നിടം വരെ ആയി നിന്നു….. “ഓഹ്….ഇതാണോ നിന്റെ ഹരി…?” ഉറക്കിന്റെ ആലസ്യത്തിൽ രാജ് മേഘയോട് ഒട്ടിച്ചേർന്ന് അവളുടെ ചെവിയിലായി ചോദിച്ചതും അവൾ അവന് നേരെ പുഞ്ചിരി സമ്മാനിച്ചു…

“യെസ്….ഈ മേഘ വിശ്വനാഥന്റെ ഹൃദയത്തിൽ ആദ്യമായി പ്രണയം നിറച്ച വ്യക്തി…മംഗലം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ എംഡി…” “മ്മ്….ലക്കീ മാൻ….ഇവൻ ഉള്ളത് കൊണ്ടാവും നമ്മളെ ഒന്നും വേണ്ടാതിരുന്നത്..അല്ലേ..?” “രാജ്…ഹരിയെ എനിക്ക് വേണം…അവന്റെ സ്വത്തുക്കൾ മാത്രം കണ്ടിട്ടല്ല…ലുക്ക് ഹിം…എന്തൊരു സ്മാർട്ട് ആണ് ഹരി…ഹാൻഡം…damn hot…ഏത് പെണ്ണാ ഇവനെ പോലെ ഒരുത്തനെ വേണ്ടെന്ന് വെക്കുക…” “ഓഹ്…അപ്പോ ഞാനൊക്കെ ഔട്ട് അല്ലേ…?” രാജിന്റെ സ്വരത്തിലെ നീരസം മനസ്സിലാക്കിയതും അവൾ ഫോൺ ബെഡിലേക്ക് ഇട്ട് അവനെ പുണർന്നു… “ഹരി എന്റെ ലൈഫിൽ ഉണ്ടെങ്കിലും എനിക്ക് നിന്നെ വേണ്ടെന്ന് വെക്കാൻ പറ്റുമോ…?

ഇടക്കൊക്കെ നമുക്ക് ഇതേ പോലെ കൂടാമെന്നേ..അവൻ അറിയാതെ…എന്താ അത് പോരേ നിനക്ക്…?” “Ofcourse…അത് മതി….” അവളിലേക്ക് അമർന്ന് കൊണ്ട് രാജ് പറഞ്ഞതും മേഘയിൽ ഒരു ചിരി വിടർന്നു…. ***** “ശ്രീക്കുട്ടീ……ശ്രീക്കുട്ടീ….ഈ പെണ്ണ്….ഇതെവിടെ പോയി കിടക്കുവാ….?” രാവിലെ തന്നെ അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ് വസുന്ധര….. “വസൂ..” “ദേ വരുന്നു മാധവേട്ടാ…..” ഉമ്മറത്ത് നിന്നും മാധവന്റെ സൗണ്ട് കേട്ടതും തിളച്ച് വരുന്ന വെള്ളത്തിലേക്ക് ചായപ്പൊടിയിട്ട് നല്ല കടുപ്പത്തിൽ കട്ടൻ ഉണ്ടാക്കി ഗ്ലാസിലേക്ക് ഒഴിച്ച് നേര്യതിന്റെ കൊണ്ട് തുടച്ച് ഉമ്മറത്തേക്ക് നടന്നു… കോലായിലെ നീളൻ ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന മാധവൻ കണ്ണട എടുത്ത് മാറ്റി വസുവിനെ കണ്ട് പുഞ്ചിരിച്ചു…

അയാളുടെ കൈയിലേക്ക് ഗ്ലാസ് കൊടുത്ത് മടിയിലെ പേപ്പർ വാങ്ങി വസുന്ധര ചാരുപടിയിലായി ഇരുന്നു… “ശ്രീക്കുട്ടി എവിടെ വസൂ….?” കട്ടൻ ഒരു ഇറക്ക് ഇറക്കിക്കൊണ്ട് ചോദിച്ചതും അവരുടെ മുഖത്ത് പുഞ്ചിരി വിടർന്നു… “രാവിലെ എണീറ്റപാടെ കുളത്തിലേക്ക് പോയിട്ടുണ്ട്…. ഹോസ്റ്റലിലെ വെള്ളത്തിനൊന്നും നമ്മുടെ കുളത്തിലെ വെള്ളത്തിന്റെ തണുപ്പ് കിട്ടില്ലാ എന്നും പറഞ്ഞാ ഓടി ചാടി പോയത്…ഇനി ഇപ്പഴാ തിരിച്ച് വരുവാ എന്ന് എനിക്കറിയില്ല മാധവേട്ടാ…” വസു പറയുന്നത് കേട്ട് മാധവന്റെ മുഖത്ത് ചിരി വിരിഞ്ഞു… “ഏട്ടൻ ചായ കുടിക്ക്…ഞാൻ അപ്പഴേക്കും അവളെ പോയി വെളിച്ച് വരാം…

ഇല്ലെങ്കിൽ വല്ല പനിയും വരുത്തി വെക്കും..” “മ്മ്…ചെല്ല്..” കണിമംഗലത്ത് മാധവ മേനോന്റെയും വസുന്ധരയുടെയും മകളാണ് ശ്രീദുർഗ എന്ന് ശ്രീകുട്ടി…ടൗണിലെ ഗവൺമെന്റ് കോളേജിൽ ഡിഗ്രി പൂർത്തിയാക്കി ഇന്നലെ ആണ് വീട്ടിലേക്ക് വന്നത്… തറവാട് വീടിന്റെ തൊടിയിലൂടെ നടന്നാലാണ് കുളത്തിനടുത്ത് എത്തുക.. വസുന്ധര അവിടെ എത്താനായതും ശ്രുതിമധുരമാർന്ന് സ്വരം കുളത്തിൽ നിന്ന് ഉയർന്ന്കേട്ടതും അവരൊന്ന് പുഞ്ചിരിച്ചു…

🎶നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി നവരാത്രി പുള്ളോർക്കുടമുള്ളിൽ മീട്ടി കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ… കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻ പെണ്ണായോ… കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ… മാറോളം മുങ്ങി നിവർന്നോട്ടേ…….🎶

“മുങ്ങി നിവർന്നത് മതി ശ്രീക്കുട്ടീ…ഇങ്ങ് കയറി വാ….” കൽപടവുകളിലേക്ക് ഇറങ്ങി ഇടുപ്പിൽ കൈകുത്തി നിന്ന് കൊണ്ട് വസുന്ധര കളിയിൽ പറഞ്ഞതും കുളത്തിന്റെ മറുകരയിലേക്ക് നീന്തി തുടിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടി ഒന്ന് നിന്നു… “ശ്രീക്കുട്ടീ…..” വസുന്ധരയുടെ വിളിയിൽ ശാസന കലർന്നതും അവൾ മുന്നിലേക്ക് ഇട്ടിരുന്ന നനഞ്ഞ് ഇടതൂർന്ന മുടിയെ പിന്നിലേക്ക് തട്ടി തെറുപ്പിച്ച് അവർക്ക് നേരെ തിരിഞ്ഞു…. കൊത്തിയെടുത്ത പോലെ വടിവൊത്ത അവളുടെ ശരീരം മുണ്ടിനാൽ കച്ച കേട്ടി മറച്ചിരുന്നു… മുഖത്തൂടെ ഒഴുകി ഇറങ്ങുന്ന വെള്ളത്തുള്ളികൾ മൂക്കിൻതുമ്പിലൂടെ ഇറ്റി വീഴുന്നുണ്ട്…

വിടർന്ന കണ്ണുകളും കുഞ്ഞ് മൂക്കും തുടുത്ത അധരങ്ങളും ആയി ഒരു വെണ്ണക്കൽ ശിൽപമായിരുന്നു അവൾ….. ആ സൗന്ദര്യത്തിന് കണ്ണ് തട്ടാതിരിക്കാനെന്നോണം ഇടത് ചെവിക്ക് പിന്നിലായി അതികം ഒരു മഞ്ചാടിക്കുരുവിന്റെ അത്രയും വലിപ്പത്തിൽ ഒരു മറുകും ണ്ടായിരുന്നു…. “എത്ര നേരായി ഇത്…ഇങ്ങ് കയറി വാ…” വസുന്ധര കണ്ണ് കൂർപ്പിച്ച് വെച്ച് പറഞ്ഞതും ശ്രീയുടെ ചുണ്ട് പരിഭവത്താൽ പുറത്തേക്ക് ഉന്തി… “എന്താ അമ്മാ ഇത്….കുറച്ച് നേരം കൂടെ….പ്ലീസ്…എത്ര ദിവസം കൂടീട്ടാ….എന്റെ ചക്കര അമ്മക്കുട്ടിയല്ലേ…” “ദേ പെണ്ണേ…കൊഞ്ചാതെ വരുന്നുണ്ടോ നീ….ഇല്ലെങ്കിൽ പത്തിരുപത് വയസ്സായി എന്നൊന്നും ഞാൻ ഓർക്കില്ല… ചൂരൽ എടുത്ത് ചന്തിക്ക് പെട വെച്ച് തരും….”

“എന്നാ ദേ അത്രടം വരെ നീന്തിയിട്ട് ഞാൻ കയറി വന്നോളാം…” കളത്തിന് അക്കരെ വരെ ചൂണ്ടിക്കാണിച്ച് പറഞ്ഞതും വസുന്ധര ഒന്ന് അമർത്തി മൂളി… “വേഗം അങ്ങ് വന്നേക്കണം…എനിക്ക് വേറയും ജോലി ഉള്ളതാ…” “ആ അമ്മാ….ഞാൻ വന്നോളാം…” ശ്രീ ഉറപ്പ് പറഞ്ഞതും വസുന്ധര പടവ് കയറി പുറത്തേക്ക് പോയി… വസുന്ധര പോയിട്ടും പിന്നെയും ഏറെ സമയം കഴിഞ്ഞതിന് ശേഷമാണ് ശ്രീ കുളത്തിൽ നിന്ന് കയറിയത്… കൽപടവുകൾ കയറുമ്പോൾ അവളുടെ വെളുത്ത കാലിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാദസരത്തിൽ നിന്നും വെള്ളത്തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….

മറപ്പുരയിലേക്ക് ചെന്ന് ധാവണി ചുറ്റി മുടി മുഴുവൻ തോർത്ത് വെച്ച് ചുറ്റി കെട്ടി അഴിച്ചിട്ട വസ്ത്രങ്ങൾ പെറുക്കി എടുത്ത് അവൾ വീട്ടിലേക്ക് നടന്നു… ഉമ്മറത്ത് ഇരിക്കുന്ന മാധവനെ നോക്കി ചിരിച്ച് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ച് അയാളുടെ കവിളിൽ അമർത്തി ചുംബിച്ച് അവൾ വസുന്ധര കാണാതെ അകത്തേക്ക് ഓടി…. റൂമിൽ എത്തിയതും കെട്ടി വെച്ച മുടി തുവർത്തി കുറച്ച് പൗഡർ മുഖത്ത് തൂവി തിടുക്കത്തിൽ പുറത്തേക്കിറങ്ങി… “അച്ഛാ…അമ്മാ ഞാൻ അമ്പലത്തിൽ പോവാട്ടോ….” ഹാളിലെ ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്ന മാധവനെയും അടുത്ത് നിൽക്കുന്ന വസുന്ധരയെയും നോക്കി വിളിച്ച് പറഞ്ഞു….

“പോയിട്ട് പെട്ടന്ന് വാ….” “ആ..അമ്മാ…..” വീട്ടിൽ നിന്നും പത്ത് മിനിട്ട് നടന്നാൽ അമ്പലത്തിലെത്താം…. പടികൾ കയറി അമ്പലക്കുളത്തിലേക്ക് ചെന്ന് കാല് കഴുകി നേരെ വഴിപാടിന് ചീട്ടെഴുതിക്കാൻ പോയി… നേരത്തെ ആയത് കൊണ്ട് കൗണ്ടറിനടുത്ത് വലിയ ക്യൂ ഒന്നും ഇല്ലായിരുന്നു…ശ്രീയെ കണ്ടപ്പോൾ തന്നെ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയസ്കൻ അവളെ നോക്കി ചിരിച്ചു… “പുഷ്പാഞ്ജലി…പേര് ഹരിനന്ദൻ…പൂരുരുട്ടാതി നക്ഷത്രം… അല്ലേ കുട്ട്യേ….” എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുൻപേ തന്നെ അയാൾ അവളോടായി പറഞ്ഞതും ശ്രീ അയാളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു… “ആഹാ….കാണാതെ പഠിച്ചൂലോ ശേഖരമാമാ….”

“പിന്നേ…നീ വരുമ്പോ ഒക്കെ ഈ വഴിപാട് തന്നെയല്ലേ കഴിപ്പിക്കാറ്…അല്ല പഠിത്തം ഒക്കെ കഴിഞ്ഞില്ലേ…അപ്പോ വിവാഹം ഉടനെ കാണും അല്ലേ ശ്രീക്കുട്ടീ…” ചീട്ട് എഴുതി കൊടുക്കുന്നതിനിടയിൽ അയാൾ ചോദിച്ചു… “അതൊന്നും എനിക്കറിയില്ല ശേഖരമാമാ….അച്ഛനോട് നേരിട്ട് കാണുമ്പോ ചോദിച്ചോളൂ…പിന്നേ പറ്റാച്ചാ ന്റെ വേളി ഇശ്ശി നേരത്തെ തന്നെ ആയിക്കോട്ടേ ന്നും പറഞ്ഞേക്കൂ….” കുറുമ്പ് നിറച്ച് കൊണ്ട് അവൾ പറഞ്ഞതും വെറ്റിലക്കറയുള്ള പല്ല് കാട്ടി അയാൾ ഉച്ചത്തിൽ ചിരിച്ചു… “ആഹാ….അമ്പടീ കേമീ…” “പോട്ടേ ശേഖരമാമാ….സംസാരിച്ച് നിൽക്കാൻ നേരമില്ല…

ഇപ്പോ തന്നെ ഒരുപാട് വൈകി…..” വഴിപാടിന്റെ പൈസ കൊടുത്ത് അവൾ അമ്പല നടയിലേക്ക് ചെന്നു…. “ശ്രീ…..” ഭഗവാന്റെ നടയിൽ നിന്ന് മനസ്സ് നിറഞ്ഞ് തൊഴുത് പ്രസാദവും വാങ്ങി ഇറങ്ങി തിരികെ നടന്നപ്പോഴാണ് അവളെ പിന്നിൽ നിന്നും ആരോ വിളിച്ചത്… സംശയത്തോടെ തിരിഞ്ഞ് നോക്കിയ ശ്രീയുടെ കണ്ണുകൾ തനിക്ക് നേരെ ആയി നടന്ന് വരുന്ന ആളെ കണ്ട് വിടർന്ന് വന്നു…തുടരും

Share this story