എന്നിട്ടും : ഭാഗം 3

എന്നിട്ടും : ഭാഗം 3

എഴുത്തുകാരി: നിഹാരിക

” ആൾ ഓഫ് യൂ പ്ലീസ് ലിസൻ, ഇത് ഗായത്രി, ഇനി ഇവളും ഇവിടെ കാണും, നിങ്ങടെ എല്ലാം തലപ്പത്ത്, “””‘ പാരവ്വണയെ നോക്കിയായിരുന്നു അവസാന വാചകം പറഞ്ഞത്, ഗായത്രിയും പുച്ഛത്തോടെ അവളെ പാളി നോക്കുന്നുണ്ടായിരുന്നു, ധ്രുവ് കാബിനിലേക്ക് തിരിച്ച് പോയതും എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങി, അപ്പോൾ കണ്ടു പാർവ്വണ…., കത്തുന്ന മിഴികളുമായി തൻ്റെ നേരെ നടന്നടുക്കുന്ന ഗായത്രിയെ……. മെല്ലെ അവളെ നോക്കി നിന്നു, അടുത്തെത്തും വരെയും ദൃഷ്ടി മാറ്റിയില്ല… “”എത്രയൊക്കെ പറിച്ചു മാറ്റാൻ നോക്കിയിട്ടും ധ്രുവിൻ്റെ പുറകേ തന്നെയാണോ ടീ നീയിപ്പഴും …..

ഇത്തിൾക്കണ്ണി പോലെ “” “” ഞാൻ ആരുടെയും പുറകെ വന്നിട്ടില്ല, വഴി മാറി കൊടുത്തിട്ടേ ഉള്ളൂ, അത് എന്നെക്കാൾ നന്നായി അറിയാവുന്നത് നിനക്കല്ലേ ഗായത്രീ ……”” “”എങ്കിൽ പൊയ്ക്കോണം എവിടേക്കാന്ന് വച്ചാൽ .. ഇനിയിവിടെ കാണരുത് …. ധ്രുവ് എൻ്റെ യാ…..”” “”പേടിയുണ്ടോ ഗായത്രി നിനക്ക്?? നിൻ്റെ കണ്ണിൽ ഉണ്ട് ഭയം, പേടിക്കണ്ട!! എന്നേ മുറിച്ച് കളഞ്ഞ ബന്ധാ…. ഇനി ഒരു കൂടിച്ചേരൽ ഉണ്ടാവില്ല “” ചവിട്ടിത്തുള്ളി പോകുമ്പോഴും ഉണ്ടായിരുന്നു ഒരു പുച്ഛച്ചിരി ഗായത്രിയുടെ ചുണ്ടിൽ…. എത്രയൊക്കെ ധൈര്യം പുറത്തേക്ക് കാണിച്ചാലും ഉള്ളിൻ്റെ ഉള്ളിൽ ഇപ്പഴും ആ പൊട്ടിപ്പെണ്ണാണ് എന്ന് തിരിച്ചറിയുകയായിരുന്നു പാർവ്വണ, 🦋🦋🦋🦋🦋🦋🦋🦋🦋

ഏതോ ലോകത്തായിരുന്നു കുറച്ച് നേരം അവൾ, പെട്ടെന്ന് എന്തോ ഓർത്ത് ഫോൺ എടുത്തു.. കൃപ എന്ന പേരിലേക്ക് കാൾ ചെയ്ത് ഫോൺ ചെവിയോടടുപ്പിക്കുമ്പോൾ അറിഞ്ഞു കൈക്കൊപ്പം ഉള്ളും വിറക്കുന്നത്, “”കൃപ.. ഞാൻ പാർവ്വണയാ….. ഓർക്കുന്നുണ്ടോ നീയെന്നെ ?? “” മറക്കോടി നിന്നെ? പിന്നെ പറ എന്തൊക്കെയുണ്ട് കുഞ്ചൂസ് എന്ത് പറയുന്നു…. “” “”സുഖം, പിന്നെ നീയന്ന് കണ്ടപ്പോൾ പറഞ്ഞിരുന്നില്ലേ അവിടെ വേക്കൻസി ഉള്ള കാര്യം ഇപ്പഴും ഉണ്ടോ?”” “” വാക്കൻസി ഒക്കെ ഉണ്ട് പക്ഷെ നിനക്ക് വട്ടുണ്ടോ പാർവ്വണ, നിങ്ങടെ അവിടുള്ളതിൻ്റെ പാതിയാ ഇവിടത്തെ സാലറി, എല്ലാരും അങ്ങോട്ട് ചാടാൻ നോക്കുമ്പോ നീ മാത്രം……. എന്താടി ??

വല്ല പ്രശ്നോം ഉണ്ടോ ??”” “”ഏയ് ഒന്നൂല്ലടാ ഇവിടെത്തെ ജോലി ഭയങ്കര ടെൻഷനാ അതാ….”” “” ടെൻഷനില്ലാത്ത ജോലി. എവിടാ ഉള്ളേ എൻ്റെ പൊട്ടിക്കാളി, വേക്കൻസി ഒക്കെ ഉണ്ട് നാളെ പോരെ, ഞാൻ എല്ലാം പറഞ്ഞ് റെഡിയാക്കാം “” “”താങ്ക്സ് ടാ നാളെ കാണാം “” ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും കണ്ടു ജെനി മുന്നിൽ, “” പറഞ്ഞ് കഴിഞ്ഞോ?? എന്നാ നാളെ തന്നെ അവിടെ ജോയിൻ ചെയ്യുമോ? അതോ ഇന്നോ?”” “” ജെനി…. മോളെ….. ഞാൻ “” “ത്ത പുതിയ വന്ന മാഡം നിന്നെ നോക്കി പേടിപ്പിക്കുന്നത് കണ്ടത് മുതൽ ഞാൻ നിന്നെ നോക്കി നടക്കുകയായിരുന്നു… “” പാർവ്വണ തല താഴ്ത്തി, എല്ലാം അവൾ കണ്ടുവെന്ന് വ്യക്തമായിരുന്നു, “” ഞാൻ ഒന്നും ചോദിക്കുന്നില്ല….

പക്ഷെ സ്വന്തം നില നിൽപ്പുതന്നെ അവതാളത്തിലാക്കി ഈ ഒളിച്ചോട്ടം അത് വേണോ? ഇപ്പോ ഇങ്ങനെ ഒരവസരത്തിൽ “” ശരിയാണ്…. നല്ല ശമ്പളം ബസ്സ്റ്റോപ്പിൽ നിന്നാൽ മതി കമ്പനി ബസ് കിട്ടും, ഫുഡ്….. എല്ലാം തരുന്നത് ഈ കമ്പനി മാത്രമേ ഉള്ളൂ, പോരാത്തതിന് താമസിക്കുന്നതിൻ്റെ തൊട്ടടുത്തും… അവൾ പറഞ്ഞത് ശരിയാ…. “” ജെനി …… എൻ്റെ ഇപ്പഴത്തെ അവസ്ഥ ….”” “” എന്തവസ്ഥ ഉള്ള ജോലി വിട്ട് കളയാൻ മാത്രം മോശമായ നിൻ്റെ അവസ്ഥ എന്താ?”” “” ഞാൻ….. ഞാൻ എല്ലാം പറയാം ഇപ്പഴല്ല: … പ്ലീസ്”” ജെനി പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല ……വേഗം അവളുടെ സീറ്റിലേക്ക് പോയി ഇരുന്നു, 🦋🦋🦋

വീട്ടിലെത്തിയ പാട് അന്നമ്മച്ചേടത്തിയുടെ കൈയ്യിൽ നിന്ന് കുഞ്ഞിനേയും വാങ്ങി അവൾ മുറിയിലേക്ക് പോയി…… ഒരക്ഷരം മിണ്ടാതെ അവൾ പോകുന്നത് കണ്ട് എന്തു പറ്റി എന്ന് അന്നമ്മ ചേടത്തി കണ്ണാൽ ജെനിയോട് ചോദിച്ചു…. ജെനി തിരിച്ചും ഒന്നും ഇല്ലെന്ന് കണ്ണിറുക്കി കാണിച്ചു…. കുഞ്ഞിനേയും കൊണ്ട് മുറിയിലെത്തി പാർവ്വണ മുറിയുടെ വാതിൽ അടച്ചു, കുഞ്ചൂസിന്റെ മുഖം കാണും നേരം അവളുടെ ഉള്ളു പിടഞ്ഞു, “” നിൻ്റെ …. നിൻ്റെ അച്ഛനെ കണ്ടടാ ഞാൻ, അമ്മേ വേണ്ടാത്ത, ൻ്റെ പൊന്നിനെ വേണ്ടാത്ത അച്ഛനെ ……”” നിയന്ത്രണം വിട്ട്പൊട്ടിക്കരഞ്ഞു പോയിരുന്നു ആ പാവം പെണ്ണ്, അവനെയും കെട്ടി പിടിച്ച് കട്ടിലിലേക്ക് ചാഞു, പാലിനായി അപ്പഴേക്കും ആ കുസൃതി അവൻ്റെതായ രീതിയിൽ… ഞ്ഞി …. ഞ്ഞി എന്ന് ചോദിക്കുന്നുണ്ടായിരുന്നു,….

വേഗം സാരി മാറ്റി അവനെ മാറോടടുപ്പിച്ചു അവൾ, ചെറിയൊരു മൂളലോടെ പാലുകുടിക്കുന്ന കുഞ്ചുസിൻ്റെ തലയിൽ മെല്ലെ തഴുകി ….. “” അമ്മ മാത്രം മതി അമ്മേടെ കുഞ്ചൂസിന്, അമ്മക്ക് ൻ്റെ കുഞ്ചുസും…. “” ഉള്ളു നീറുമ്പോ മിഴികളിലാണ് പ്രതിഫലിക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാ, എത്രയൊക്കെ കരയരുതെന്ന് പറഞ്ഞ് പഠിപ്പിച്ചാലും പലപ്പോഴും അവ തന്നെ ചതിക്കാറുണ്ട്….. പാല് കുടിച്ച് തൃപ്തി വന്നപ്പോ അമ്മേടെ മുഖത്ത് നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിക്കാരുന്നു കുഞ്ചുസ്…. “” നമുക്ക് ഓടിയൊളിക്കാം അല്ലേടാ വാവേ, അവര് ജീവിക്കട്ടെ…. അല്ലേ?”” അപ്പഴും ഒന്നും മനസിലാവാതെ അവൻ അവൻ്റെ അമ്മയുടെ മുഖത്ത് നോക്കി ചിരിക്കുകയായിരുന്നു,….. 🦋🦋

രാവിലെ സർട്ടിഫിക്കറ്റ്സ് എല്ലാം ശ്രദ്ധിച്ച് എടുക്കുകയായിരുന്നു പാർവ്വണ…. പണ്ട് അവിടെ തന്നെ ജോലി ചെയ്തതിൻ്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പ്രത്യേകം എടുത്തു വച്ചു, അന്ന് പ്രസവത്തിനായി ഒൻപതാം മാസാരംഭത്തിൽ റെസിഗ്നേഷൻ കൊടുക്കുമ്പോൾ അവിടത്തെ എംഡി, അശോക് സാർ പറഞ്ഞിരുന്നു, ആത്മാർത്ഥയുള്ള ചുരുക്കം ചില സ്റ്റാഫിൽ ഒരാളാ താൻ എന്ന്, തിരിച്ച് എപ്പോ വേണേലും വരൂ എന്ന്, ആ ഒരു ധൈര്യത്തിലാ ഇന്നലെ കൂടെ ഉണ്ടായിരുന്ന കൃപയെ വിളിച്ചത് , അവിടെ സംസാരിച്ചപ്പോഴേക്ക് അശോക് സർ വരാൻ പറഞ്ഞത്രേ…..

ഇന്ന് അങ്ങോട്ടാ പോവുന്നേ….. ഇറങ്ങാൻ നേരം ജെനി ഉണ്ടായിരുന്നു മുറ്റത്ത്, “” അത് തന്നെയാണോ പാറു തീരുമാനം?? “” “”അതെ ജെനീ, ഇനി എനിക്ക് വയ്യടാ,… കുറേ പറയാനുണ്ട് നിന്നോട് എല്ലാം ഞാൻ വന്നിട്ട് പറയാം, ….. പോട്ടെ”” ജെനിക്ക് പോവാൻ ആവുന്നതേ ഉണ്ടായിരുന്നുള്ളൂ.. അവളുടെ കയ്യിൽ ഉണ്ടായിരുന്ന കുഞ്ചൂസിൻ്റെ കവിളത്ത് ഒന്ന് മുത്തി ആ പെണ്ണ് നടന്ന് നീങ്ങി,… “”മ്മ …. മ്മ…..”” എന്ന് പറഞ്ഞവൻ ചാടുന്നുണ്ടായിരുന്നു, എങ്കിലും രാവിലത്തെ ഈ പിരിയൽ അവർക്ക് എന്നോ മുതൽ ശീലമായിരുന്നു, 🦋🦋

ഓഫീസിൽ എത്തിയതു് നേരെ കൃപയുടെ അടുത്തെത്തി, അവൾ തന്നെ കണ്ട് കണ്ണ് വിടർത്തി, “” ടീ നീ പിന്നേം ഭംഗി കൂടി ട്ടാ….. ഇനി , എൻ്റെ കണ്ണ് തട്ടണ്ട…. “” “ഒന്ന് പോടി കളിയാക്കാതെ.. “” “” ശരിക്കും പറഞ്ഞതാടി… ആ … നീ ,വാ സാറിൻ്റെ അടുത്തേക്ക് പോവാം “” അവർ രണ്ടു പേരും കൂടി അശോക് സാറിൻ്റെ കാബിനിൽ എത്തി, “” ആ വരൂ “” സാർ അവരെ അകത്തേക്ക് ക്ഷണിച്ചു, കൃപ അവളെ അവിടെ ആക്കി തിരിച്ച് പോയി, “സർ എൻ്റെ സർട്ടിഫിക്കറ്റ്, ” “”ഏയ് ഇതൊന്നും വേണ്ടടോ… പിന്നെ പുതിയ അപ്പോയിൻ മെൻ്റിൻ്റെ കാര്യം പറഞ്ഞപ്പോ സെക്രട്ടറി സർ, നേരിട്ട് വരാം എന്നാ പറഞത്, സാർ ദാ ഇപ്പോ എത്തും, എന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കാം”” “”ശരി സർ”” “” ആ ദാ സാർ എത്തി “”

എന്ന് പറഞ്ഞ് അശോക് സർ എഴുന്നേറ്റ് നിന്നു…. പാർവ്വണയും ഒപ്പം എഴുന്നേറ്റ് നിന്ന് നോക്കി, അപ്പോൾ കണ്ടു ….,നിറഞ്ഞ ചിരിയും അശോക് സാറിന് സമ്മാനിച്ച് നടന്നു വരുന്ന ശ്രീ ധ്രുവിനെ…. ഇടക്ക് അവളെ പാളി നോക്കാനുമയാൾ മറന്നില്ല, അശോക് സർ തന്നെ അയാളെ സ്വന്തം സീറ്റിലേക്ക് ആനയിച്ചു, വല്ലാത്ത വിജയച്ചിരിയോടെ സീറ്റിൽ ഇരുന്ന് ഒന്ന് കറങ്ങി ” ധ്രുവ്, അശോക് സർ പുറത്തേക്ക് പോയിരുന്നു അപ്പഴേക്കും, തല താഴ്ത്തി നിൽക്കുന്ന നിസ്സഹായയായ ആ പെണ്ണിൻ്റെ കണ്ണിൽ അന്നേരം തിളങ്ങുന്നുണ്ടായിരുന്നു രണ്ട് നീർത്തുള്ളികൾ ……തുടരും…

എന്നിട്ടും : ഭാഗം 3

Share this story