സിദ്ധാഭിഷേകം : ഭാഗം 44

സിദ്ധാഭിഷേകം :  ഭാഗം 44

എഴുത്തുകാരി: രമ്യ രമ്മു

തലയിലേക്ക് കൈകൾ മുറുക്കി പിടിച്ച് അവൻ ഉറക്കെ അലറി… “അമ്മാ………………. ആ…..” ആ ഹോസ്പിറ്റൽ പോലും ആ ശബ്ദത്തിൽ ഒന്ന് കിടുങ്ങി…. 📍📍📍📍📍📍📍📍📍📍📍📍📍📍📍 ശബ്ദം കേട്ട് അമ്മാളൂവും ശർമിളയും ഒരു ഞെട്ടലോടെ എഴുന്നേറ്റു.. എന്താണ് സംഭവിച്ചത് എന്ന് മനസിലാകാതെ അവർ സിദ്ധുനെ പകച്ചു നോക്കി.. തലയിൽ കൈ ചേർത്ത് കുമ്പിട്ട് ഇരിക്കുകയാണവൻ…അമ്മാളൂ ഞെട്ടി പിടഞ്ഞ് അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു…. “എന്താ ഏട്ടാ.. എന്താ പ്രശ്നം .. അഭിയേട്ടന് എന്തേലും വയ്യായ്ക ഉണ്ടോ.. പറ…..” അവൾ വെപ്രാളപ്പെട്ടു അവനെ പിടിച്ചു കുലുക്കി…

ശരത് വേഗം വന്ന് അവന്റെ ചുമലിൽ കൈ ചേർത്തു… “സിദ്ധു… ടാ… ” “സിദ്ധുട്ടാ.. പറ.. എന്താ പ്രശ്നം… “അമ്മാളൂ പേടിയോടെ ചോദിച്ചു.. “മോനെ സിദ്ധു … എന്താടാ.. പറ.. എന്താ മോനെ…..” ശർമിളയും അവന്റെ അടുത്തേക്ക് വന്നു….”ശരത്തേ.. നീയെങ്കിലും പറ.. എന്താണ് കാര്യം..” ഒന്നിനും അവനെ അനക്കാൻ ആയില്ല… അഭിക്ക് എന്തേലും പറ്റിയോ എന്ന് ശർമിളയും അമ്മാളൂവും ഒരുപോലെ ഭയന്നു… “സിദ്ധുട്ടാ.. മാളൂട്ടിയെ ഇങ്ങനെ പേടിപ്പിക്കാതെ പറ.. എന്റെ അഭിയേട്ടന് എന്തേലും പറ്റിയോ പറ…” പെട്ടെന്ന് അവൻ ബെഡിൽ നിന്ന് ചാടി ഇറങ്ങി… “വിടില്ല ഞാൻ ഒന്നിനെയും.. ” അവൻ വാതിൽക്കലേക്ക് മുന്നോട്ട് നടന്നു….

അത് കണ്ട് ശരത് ഓടി വന്ന് അവനെ മുറുകെ പിടിച്ചു.. “ടാ.. അബദ്ധം കാണിക്കരുത്.. നീ അടങ്ങി നിൽക്ക്.. ഞാൻ പറയട്ടെ…” ഒറ്റ കുതറലിൽ അവൻ ശരത്തിനെ ദൂരെ ആക്കി… “ഇല്ല..ഇനിയും ക്ഷമിച്ചാൽ ഞാൻ ഒരു മകൻ അല്ലാതായി പോകും.. എനിക്ക് പോണം.. എത്രയും പെട്ടെന്ന്.. അതിനുള്ള വഴി ഉണ്ടാക്കിതാ…..” അവന്റെ ദേഷ്യം ആരുടെയും കൈപ്പിടിയിൽ ഒതുങ്ങുന്നതല്ലായിരുന്നു… കാര്യം അറിയാതെ അമ്മാളൂവും ശർമിളയും പകച്ചിരുന്നു… “നിങ്ങൾ ആരെങ്കിലും പറയുന്നുണ്ടോ എന്താ കാര്യം എന്ന്..” അവൾ അലറുകയായിരുന്നു…. സിദ്ധു വേഗം അവളുടെ അടുത്തേക്ക് വന്നു… “മാളൂ….എന്റെ …..

എന്റെ അമ്മയെ.. ആ ചെറ്റ …. എന്റെ അമ്മയെ… അവനാണ് … ആ….ദിനകരൻ … പൂർത്തിയാക്കാൻ ആവാതെ അവൻ പൊട്ടിക്കരഞ്ഞു… ” അവനാടി എന്നെ അനാഥനാക്കിയത്… ” “എന്താ..എന്തൊക്കെയാ പറയുന്നേ.. എനിക്ക്.. എനിക്കൊന്നും മനസിലാവുന്നില്ല…” സിദ്ധു ചിന്നൻ വിളിച്ചതും അറിയിച്ചതുമായ കാര്യങ്ങൾ അവളോട് പറഞ്ഞു… കേട്ട ഞെട്ടലിൽ ആയിരുന്നു അമ്മാളൂവും ശർമിളയും.. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ ആവാതെ അമ്മാളൂ തറഞ്ഞിരുന്നു.. “വേണം… വേണം.. എനിക്ക് പോണം.. ശരത്തേട്ടാ എനിക്ക് പോണം.. “അവൻ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.. “നീ ഒറ്റയ്ക്കോ..

അഭി ഒന്ന് ഓക്കെ ആവുന്ന വരെ ക്ഷമിക്കെടാ… ഇത്ര നാളും ക്ഷമിച്ചില്ലേ….പ്ലീസ്…” “ഇല്ല.. ഭയ്യ ഓക്കെ ആവുമ്പോഴേക്കും അവരെ ഭൂമിയിൽ നിന്നും പറഞ്ഞയക്കണം എനിക്ക്…” അവന്റെ കണ്ണിൽ നിന്നും തീപ്പാറി… അവൻ വീണ്ടും പുറത്തേക്ക് പോകാനായി തുനിഞ്ഞു.. ശരത് അവനെ പിടിച്ചു വലിച്ച് അമ്മാളൂന്റെ അടുത്തേക്ക് ചെന്നു അവളുടെ അടുത്തായി ഇരുത്തി… “നിങ്ങൾക്ക് ഉണ്ടായ നഷ്ടം ചെറുതല്ല.. പക്ഷെ..ഇപ്പൊ വിഡ്ഢിത്തം കാണിക്കേണ്ട സമയം അല്ല.. ഇത്ര വർഷം അടങ്ങി നിൽക്കാൻ ഉള്ള ക്ഷമയും പക്വതയും എന്റെ അഭി കാണിക്കുന്നത് വെറുതെ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ.. പറ..

ഞാനും എന്റെ അച്ഛനും ജീവൻ വരെ പണയം വച്ച് അവന്റെയൊക്കെ പിന്നാലെ നടക്കുന്നത് ഒരു കാര്യവും ഇല്ലാതെ ആണോ.. അതിനൊന്നും നിനക്ക് ഒരു മൂല്യവും തോന്നുന്നില്ലെങ്കിൽ പൊയ്ക്കോ.. പോയ്‌ കൊല്ലുകയോ ചാവുകയോ എന്താ വച്ചാൽ ചെയ്യ്….. ” ശരത്തും ദേഷ്യം കൊണ്ട് വിറച്ചു.. “നിങ്ങൾ സിറ്റുവേഷൻ മനസിലാക്കണം.. നമ്മൾക്ക് നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട്.. അതു കൊണ്ട് ബുദ്ധി കൊണ്ടേ കളിക്കാൻ പറ്റൂ.. ഇത് പോലെ ഒന്ന് കൂടി സംഭവിച്ചാൽ നിനക്കൊക്കെ താങ്ങാൻ പറ്റുമോ.. അവരെ പൂട്ടുമ്പോൾ ഒന്നാകെ വേണം…. അത് അടുത്ത് തന്നെ ഉണ്ടാകും.. അത് വരെ നീ ക്ഷമ കാണിച്ചേ പറ്റൂ സിദ്ധു…”

“പറ്റുന്നില്ല ഇത് മനസ്സിൽ വച്ച് നീറിപ്പുകയാൻ എനിക്ക് വയ്യ ശരത്തേട്ടാ…” അവൻ അവിടുന്ന് എഴുന്നേൽക്കാൻ തുനിഞ്ഞതും അമ്മാളൂ കയ്യിൽ മുറുകെ പിടിച്ചു.. “എന്നോട് ഇന്നലെ പറഞ്ഞതല്ലേ എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് ..എന്നിട്ട് എന്നെ തനിച്ചാക്കി പോവാണോ… അഭിയേട്ടൻ വരട്ടെ സിദ്ധുട്ടാ… ഞാൻ എന്റെ അഭിയേട്ടനെ ഒന്ന് കണ്ടോട്ടെ.. …. ഏട്ടന് അഭിയേട്ടനെ കാണണ്ടേ…അത്ര വരെ ക്ഷമിക്ക് …” സിദ്ധു ഒന്നടങ്ങി…..പതിയെ ചെന്ന് ശർമിളയെ ചുറ്റിപിടിച്ചു മടിയിൽ തല ചായ്ച്ചു… അവൻ അപ്പോഴും കിതക്കുകയായിരുന്നു… അവർ അവന്റെ മുടിയിൽ തലോടി..

“നീ പറയാറില്ലേ ഞാൻ നിന്റെ അമ്മയെ പോലാണെന്ന്… ആ അമ്മയാ പറയുന്നേ മോൻ കുറച്ച് ക്ഷമ കാണിക്ക്…” “അപ്പച്ചിക്ക് അറിയോ എത്രയോ രാത്രി ഞാൻ എന്റെ അമ്മയോട് പിണങ്ങിയിട്ടുണ്ടെന്ന്.. പരിഭവം പറഞ്ഞിട്ടുണ്ടെന്ന്.. ചിലപ്പോൾ ദേഷ്യം തോന്നിയിട്ടുണ്ട്… മരിക്കാൻ തീരുമാനിക്കുമ്പോൾ എന്നെ കുറിച്ച് ഓർത്തില്ലല്ലോ എന്ന് ആലോചിച്ച്…. മനപൂർവ്വം എന്നെ ഇട്ടിട്ട് പോയതിന്.. പക്ഷെ ഇപ്പോ.. പാവം എന്റെ അമ്മ.. എന്നെ കുറിച്ചോർത്ത് കരഞ്ഞു കാണും അല്ലേ അപ്പച്ചി… ആ മനസ്സിൽ ഞാൻ മാത്രം ആയിരിക്കും അപ്പോൾ ഉണ്ടായി കാണുക അല്ലേ.. എന്നെ കാണാൻ കൊതിച്ചു കാണില്ലേ എന്റെ അമ്മ…”

അവൻ വിങ്ങിപ്പൊട്ടി…. “ആഹ്.. അവർ മരണത്തിലൂടെ ഒന്നായി കാണും അല്ലേ അപ്പച്ചി.. എന്റെ അച്ഛനും അമ്മയും…എന്നെ തനിച്ചാക്കി….” അവൻ കൊച്ചു കുഞ്ഞിനെ പോലെ തെങ്ങിക്കരഞ്ഞു… അവനെ എന്ത്‌ പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ അവർ എല്ലാരും വിഷമിച്ചു… അവന്റെ സങ്കടം കാണാൻ വയ്യാതെ അമ്മാളൂ അവന്റെ അടുത്തായി ഇരുന്നു… പതിയെ അവന്റെ പുറത്ത് തഴുകി.. അവൻ എഴുന്നേറ്റ് അവളെ നോക്കി.. “മാളൂട്ടി… എന്റെ അമ്മയെ….. ഒരു കൈ നീട്ടിയിരുന്നെങ്കിൽ എന്റെ അമ്മ… എന്നെ ആരുമില്ലാത്തവൻ ആക്കിയില്ലേ.. ” അവൻ മുഖം പൊത്തി കരഞ്ഞു… “കരയാതെ…. എല്ലാത്തിനും കണക്ക് ചോദിക്കാൻ ഒരു ദിവസം വരും..

ഏട്ടൻ തളർന്നാൽ അത് നമ്മളെ ഒക്കെ അല്ലെ ബാധിക്കുക… എന്റെ സിദ്ധുട്ടൻ സ്‌ട്രോങ് അല്ലേ…. ഉം…” അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.. ക്ഷീണിച്ചു വാടിയിരുന്നു ഒരു ദിവസം കൊണ്ടവൾ… “ഇല്ല.. ഞാൻ തളരില്ല മോളെ… ഇനി അവനെ കയ്യിൽ കിട്ടുന്നത് വരെ ഞാൻ തളരില്ല…” അവന്റെ ശബ്ദം ഉറച്ചതായിരുന്നു.. അവൻ അവളെ ബെഡിലേക്ക് കിടത്തി.. വാഷ്‌റൂമിൽ പോയി മുഖമൊക്കെ കഴുകി വന്നു… അവന് കുറച്ച് ആശ്വാസം തോന്നി… ശരത്തിന് സമാധാനം തോന്നി.. ചിന്നൻ വിളിച്ചപ്പോൾ തന്നെ സൂചിപ്പിച്ചിരുന്നു.. അവൻ നാട്ടിലേക്ക് ഒരുങ്ങി പുറപ്പെടും എന്ന്.. അതുകൊണ്ടാണ് ഓടി പിടച്ചു വന്നത്… “സിദ്ധു …

തൽക്കാലം അഭി ഇത് അറിയേണ്ട.. കുറച്ച് ഓക്കേ ആയാൽ പറയാം… കേട്ടോ..” ശരത് പറയുന്നത് കേട്ട് അവൻ സമ്മതമെന്ന പോലെ തലകുലുക്കി… “ശരത്തേട്ടാ.. എന്നെ ഒന്ന് അവിടേക്ക് കൂട്ടുവോ.. ഞാൻ ഒന്ന് ദൂരെ നിന്നെങ്കിലും കാണട്ടെ.. പ്ലീസ്…” “അമ്മാളൂ…ഞാൻ കേറി കണ്ടിരുന്നു.. അവൻ മയക്കത്തിൽ ആയിരുന്നു… ഇനി ഡോക്ടർ വരട്ടെ… സിദ്ധു..നീ ഇവർക്ക് കഴിക്കാൻ എന്തേലും വാങ്ങി കൊടുക്ക്..നീയും കഴിക്ക്…ഞാൻ അങ്ങോട്ട് ചെല്ലട്ടെ ……” അവൻ പുറത്തേക്ക് പോയി.. കൂടെ സിദ്ധുവും.. “മോളെ വാ വന്ന് മുഖമൊക്കെ കഴുകി ഫ്രഷ് ആയി വാ…” ശർമിള വന്ന് അവളെ വാഷ്‌റൂമിലേക്ക് കൂട്ടി കൊണ്ടാക്കി… അവരും ഫ്രഷ് ആയി വന്നു… അപ്പോഴേക്കും സാന്ദ്രയും ബാലയും അങ്ങോട്ട് വന്നു…

കയ്യിൽ മാറാൻ ഉള്ള വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും ഉണ്ടായിരുന്നു… “ഭാഭി ..എഴുന്നേൽക്ക്.. ഞാൻ ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ട്.. വാ ഇത് മാറാം.. ” “വേണ്ട സാന്ദ്ര.. എനിക്ക് ഇത് മതി.. അഭിയേട്ടൻ എന്നോട് പറഞ്ഞതാ ഇനി കാണുമ്പോൾ ഇത് ഉടുത്തിട്ട് ആവണം എന്ന്.. ഞാൻ എന്റെ അഭിയേട്ടനെ കാണട്ടെ.. എന്നിട്ട് മാറാം…” “മോളെ .. നീ ഇങ്ങനെ വാശി പിടിക്കല്ലേ.. ” ബാലയും അവൾക്ക് അടുത്തേക്ക് വന്നു.. “വേണ്ട.. അവളെ നിർബന്ധിക്കേണ്ട…” ഭക്ഷണവും ആയി വന്ന സിദ്ധു പറഞ്ഞു… “സാന്ദ്ര ഇത് പാത്രത്തിൽ ആക്കി കൊടുക്ക്… അപ്പച്ചിക്കും മാളൂട്ടിക്കും….

ഞാനൊന്ന് അവിടെ പോയി നോക്കീട്ട് വരാം…” അത് കേട്ടതും അമ്മാളൂ എണീറ്റിരുന്നു…. “സിദ്ധുട്ടാ.. ഞാൻ കൂടി വരാം…” “മോള് എന്തേലും കഴിച്ചിട്ട് ഇരിക്ക് ഞാൻ കൂട്ടാൻ വരാം…ഞാൻ പറഞ്ഞില്ലേ അവന് ഒന്നുല്ല.. തലയിലെ ചെറിയൊരു മുറിവേ ഉള്ളൂ…. ” “വേണ്ട.. ഞാൻ അഭിയേട്ടനെ കണ്ടിട്ട് കഴിച്ചോളാം.. സാന്ദ്ര ഒന്ന് പറ.. എന്നെ കൂടി കൊണ്ടുപോകാൻ പറ.. എനിക്ക് ഇവിടെ കിടന്നിട്ട് സമാധാനമില്ല..പ്ലീസ്…” “മോനെ ഞാനും കൂടെ വരുവാ…..”ശർമിളയും പോകാൻ ഒരുങ്ങി.. സിദ്ധു ആകെ ധർമ്മസങ്കടത്തിൽ ആയി.. “അപ്പച്ചി നിങ്ങൾ ഇന്നലെ മുതൽ ഒന്നും കഴിക്കാത്തതല്ലേ..

ഇങ്ങനെ പോയാൽ അവൻ വരുമ്പോഴേക്കും നിങ്ങളെ ഇവിടെ കിടത്തേണ്ടി വരും.. ശരി.. നിക്ക്… സാന്ദ്ര ഫുഡ്ഡ് എടുക്ക്.. ” അവൻ ശർമിളയുടെ അടുത്ത് ചെന്ന് അപ്പം മുറിച്ചെടുത്ത് കറിയിൽ മുക്കി വായിലേക്ക് വച്ച് കൊടുത്തു.. അവർ വേണ്ടെന്ന് തലയാട്ടി… “എന്താ ശർമ്മി ഇത്.. മോനെ കൂടി വിഷമിപ്പിക്കല്ലേ നീ.. കഴിക്ക്.. ഉം.. ” ബാല പറഞ്ഞു.. അവർ കുറച്ചൊക്കെ കഴിച്ച് മതിയാക്കി… സിദ്ധു തന്നെ അമ്മാളൂനേയും എണീപ്പിച്ചിരുത്തി.. അവൾക്കും വാരികൊടുത്തു… എന്നാൽ അവൾ വാ തുറന്നില്ല.. കണ്ണുനീർ ഒലിച്ചിറങ്ങി.. “നിന്റെ സിദ്ധുട്ടനല്ലെടി തരുന്നേ.. കഴിക്ക്…. ”

അമ്മാളൂ ഒരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു… “എന്റെ അഭിയേട്ടൻ ഇങ്ങനെ കിടക്കേണ്ടി വന്നു അല്ലെ ഏട്ടനായി എന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ… ” അവനും കരഞ്ഞു പോയി… “മോളെ.. മാളൂട്ടി…. കരയാതെടി.. പോട്ടെ കരയാതെ… ഇത് കഴിക്ക്..എന്നാലേ ഞാൻ കൊണ്ട് പോകൂ പറഞ്ഞേക്കാം.. ” അവൻ ശബ്ദം കനപ്പിച്ചു പറഞ്ഞു.. അവൻ വീണ്ടും വരികൊടുത്തപ്പോൾ അവൾ വാ തുറന്നു.. അവൾ അവന്റെ വായിലും വച്ച് കൊടുത്തു.. “എനിക്ക് അറിയാം ഏട്ടനും ഒന്നും കഴിച്ചു കാണില്ല…” അവൻ നിറമിഴിയോടെ അത് വാങ്ങി കഴിച്ചു… അവർ പഴയ സിദ്ധുട്ടനും മാളൂട്ടിയും ആവുകയായിരുന്നു… അവരുടെ സ്നേഹം കണ്ട് മറ്റുള്ളവരുടെ കണ്ണും നിറഞ്ഞു… ♦♦♦♦

അവരുടെ നിർബന്ധം കൂടി വന്നപ്പോൾ അവരെല്ലാരും ICU ന് മുന്നിലേക്ക് കൂട്ടി വന്നു.. “ശരത്തെ ഒന്ന് വാതിൽ തുറക്കാൻ പറയെടാ.. ഞാൻ ഒന്ന് കാണട്ടെ അവനെ…” ശർമിള പറഞ്ഞു… “ആന്റി ഇപ്പോ അവിടെ ഇരിക്ക്.. ഡോക്ടർ അകത്തേക്ക് പോയിട്ടുണ്ട്.. വന്നിട്ട് ചോദിക്കട്ടെ…” അവിടെ വെച്ചിരുന്ന കസേരകളിൽ എല്ലാരും ഇരുന്നു.. ഡോക്ടർ പുറത്തേക്ക് വന്നപ്പോൾ ശരത്തും ചന്ദ്രനും കൂടി ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു.. ഡോക്ടർ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു.. “പേടിക്കാൻ ഒന്നുല്ല..

ഇപ്പോ ചെറിയ സെഡേഷന്റെ മയക്കത്തിൽ ആണ്….കുറച്ചു മയക്കം ഉണ്ടാകും നാളെ വരെ.. വൈകീട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.. ഡോണ്ട് വറി… തല അനക്കാതെ ശ്രദ്ധിച്ചാൽ മതി. .. അതു പോലെ കുറച്ചു ദിവസത്തേക്ക് ലിക്വിഡ് ഫുഡ്‌സ് മാത്രം മതി.. കയ്യിലെ മുറിവ് സാരമുള്ളതല്ല.. എങ്കിലും സ്റ്റിച്ച് ചെയ്യേണ്ടി വന്നു… ശരീരത്തിൽ അവിടെയിവിടെ ആയി നീരുണ്ട് ..അത് കാര്യമാക്കണ്ട… രണ്ടു ദിവസം ബോഡി പെയിൻ ഉണ്ടായേക്കാം.. വേറെ പ്രശ്നമൊന്നുമില്ല… ഓക്കേ ദെൻ ചന്ദ്രശേഖരൻ …ടെയ്ക്ക് കെയർ…സീ യൂ ലേയ്റ്റർ… ” “താങ്ക് യൂ ഡോക്ടർ.. ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റുമോ.. ”

“ഇപ്പോ ജസ്റ്റ് ഒരാൾ കേറിയാൽ മതി.. വൈകീട്ട് റൂമിൽ ആക്കുമല്ലോ.. ഓക്കെ… ” ഡോക്ടർ പറയുന്നത് കേട്ട് ശരത്തും ചന്ദ്രനും ആരെ അകത്തേക്ക് വിടും എന്നാലോചിച്ചു വലഞ്ഞു.. അതേ അവസ്ഥയിൽ ആയിരുന്നു ശർമിളയും.. കാണാൻ പോകണം എന്നുണ്ട്.. പക്ഷെ മോളെ കൂട്ടാതെ ..ഇന്നലെ മുതൽ അവളുടെ അവസ്‌ഥയും മോശമാണ്.. “ശരത്തേട്ടാ.. അമ്മയെ അകത്തേക്ക് വിട്… അമ്മ കണ്ടിട്ട് വരട്ടെ…” അമ്മാളൂ പറയുന്നത് കേട്ട് അവർ ഒന്ന് സംശയിച്ചു.. “മോളെ നീ… “സാരില്ല… അമ്മ കണ്ടിട്ട് വന്ന് വിവരം പറഞ്ഞാ മതി …. അമ്മ പോയിട്ട് വാ..” അവർക്ക് അവളെ കുറിച്ച് ഓർത്തപ്പോൾ വിഷമം തോന്നി..

എങ്കിലും മോനെ കാണാൻ ഉള്ള ആഗ്രഹം അതിനും മേലെ ആയിരുന്നു.. അവർ അകത്തേക്ക് കയറി… അവർ ഓരോ കാലടി വെക്കുമ്പോഴും കണ്ണ് നിറഞ്ഞു തൂവി… നേഴ്‌സ് അവരെ അഭി കിടക്കുന്നിടത്തേക്ക് കൊണ്ടു ചെന്നു.. അവരുടെ ഹൃദയം വിങ്ങി…. തലയിലും കയ്യിലും ഒക്കെയായി ബാന്ഡേജ് ഇട്ടിട്ടുണ്ട്..അവർ അവനെ വിളിച്ചു നോക്കി.. മയക്കത്തിലും അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു… വീണ്ടും വീണ്ടും വിളിച്ചപ്പോൾ അവൻ പതുക്കെ കണ്ണ് തുറന്നു.. എന്തോ പറയാൻ വന്നെങ്കിലും വീണ്ടും മയങ്ങി……തുടരും

സിദ്ധാഭിഷേകം : ഭാഗം 43

Share this story