സിദ്ധാഭിഷേകം : ഭാഗം 49

സിദ്ധാഭിഷേകം :  ഭാഗം 49

എഴുത്തുകാരി: രമ്യ രമ്മു

~~ “നോ.. സാന്ദ്ര ..താൻ അറിയണം.. എങ്കിലേ എന്നോടൊപ്പമുള്ള ഫ്യൂച്ചർ ദൃഢമായിരിക്കൂ… വേറെ ആര് പറഞ്ഞു അറിയുന്നതിലും നല്ലതാണ് ഞാൻ പറഞ്ഞു അറിയുന്നത്… എന്നിട്ട് തനിക്ക് തീരുമാനിക്കാം…” 🔅 അവൻ അത് വരെ അവന്റെ ജീവിതത്തിൽ നടന്നതെല്ലാം അവളോട് പറഞ്ഞു… എല്ലാം കേട്ട് ഒന്നും മിണ്ടാൻ ആകാതെ അവൾ ഇരുന്നു… “സാന്ദ്ര…… “ഹാ… ഒരുപാട് വിഷമിച്ചു അല്ലേ… “ഉം..ഒരുപാട്….” “നഷ്ട്ടബോധം ഉണ്ടോ…” “ഉംഹും..കുറ്റബോധം ..” “ഇപ്പോഴും…” “ഇല്ല… അഭിയെ പോലെ എനിക്ക് പോലും അവളെ സ്നേഹിക്കാൻ ആവില്ല എന്ന് ഇപ്പോൾ ഉറപ്പാണ്… “അത് സത്യം..

അവർ വഴക്കിടാറില്ലേ… ആവോ.. ഞാൻ കണ്ടിട്ടില്ല…” “അവൾ അങ്ങനെ ചെറിയ കാര്യത്തിനൊന്നും പിണങ്ങില്ല… പിണങ്ങിയാൽ പിന്നെ നോക്കണ്ട… അത് ഒരൊന്നൊന്നര പിണക്കം ആയിരിക്കും…” “സിദ്ധുവേട്ടന് മാളൂട്ടിയെ കുറിച്ചു സംസാരിക്കാൻ ഒരുപാട് ഇഷ്ട്ടാണല്ലേ…” “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം അതായിരുന്നു… അതുകൊണ്ടാണ്… നിനക്ക് ബുദ്ധിമുട്ടായോ… ” “എന്തിന്.. കേൾക്കാൻ നല്ല രസം.. എനിക്ക് അതുപോലെ ആവാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം…” “അവളുടെ അടുത്തെത്തിയാൽ നമ്മുടെ എല്ലാ ടെൻഷനും മറക്കും…” “ദാറ്റ്സ് ട്രൂ..

അന്ന് എന്നെ അടിച്ചപ്പോൾ ഭാഭി വന്ന ശേഷമാണ് ഒന്ന് റിലീഫ് ആയത്.. എന്നെ പെട്ടെന്ന് മനസിലാക്കി കളഞ്ഞു… പിന്നെ ആശ്വസിപ്പിച്ചു.. ഈ ഗുണ്ടയെ പൂട്ടാം എന്ന് വാക്കും തന്നു…” “ആഹാ.. അത്രയൊക്കെ ഒപ്പിച്ചോ രണ്ടും കൂടി…” “പിന്നില്ലാതെ.. ഞാൻ ഇയാളെ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് വെറുതെ പറഞ്ഞതാണോ…” “ശരിയാക്കി തരാം രണ്ടിനും….” “ഇടയ്ക്ക് ഒക്കെ ഒന്ന് ചായാൻ ഒരു തോൾ ആഗ്രഹിച്ചിരുന്നില്ലേ.. കിടക്കാൻ ഒരു മടിത്തട്ടും…” “ഉം… ഒത്തിരി… ” അവന്റെ ശബ്ദം ഇടറി… “ഇനി അങ്ങനെ തോന്നുമ്പോൾ എന്നെ ഓർക്കുമോ…” “ഓർക്കും…” “സത്യം…” “സത്യം..പെണ്ണേ… ”

“പാവം ഭാഭി.. ഇത്രയൊക്കെ ആ മനസ്സിൽ ഉണ്ടായിരുന്നോ… ” “ഉം.. അവളോട് അറിഞ്ഞതായി കാട്ടരുത് കേട്ടോ…” “അതിന് ഞാനൊന്നും അറിഞ്ഞിട്ടില്ലല്ലോ…എന്റെ സ്റ്റാൻഡ് ആദ്യത്തേത് തന്നെയാണ്.. പാസ്റ്റ്‌ ഈസ് പാസ്റ്റ്‌….” “ഉം..പോയ്‌ നിന്റെ രോഗി ചത്തോന്ന് നോക്ക് പെണ്ണേ…” “അതിന് നല്ല കപ്പാസിറ്റിയാണ്.. അത്ര പെട്ടെന്നൊന്നും ചാവില്ല…” “ഉം…. എന്ന വെക്കട്ടെ…” “ഒരുമ്മ തന്നിട്ട് പോടാ മൊരടാ……” “ടി.. വ്യാജ ഡോക്ടറെ.. മേടിക്കും നീ …” “ടോ… വ്യാജൻ തന്റെ കേട്ട്യോൾ….” “അവളെ തന്നെയാ പറഞ്ഞേ…” “ഏഹ്….. ഓഹ്.. ഇനി എനിക്ക് ചത്താലും വേണ്ടില്ല…” “അപ്പോ പിന്നെ എനിക്കാരാടി ഉള്ളത്… അങ്ങനെ ചത്താൽ നിന്നെ ഞാൻ അവിടെ ഇട്ട് വീണ്ടും കൊല്ലും… ” “ഐ ലൗ യൂ.. മൈ തെമ്മാടി…”❤❤

“ഐ തിങ്ക്… ഐ… ടൂ….. കുട്ടി ഡോക്ടറെ…” 💛💛 “ഓഹ്…എന്റമ്മേ……. ഉമ്മ ….ഉമ്മ ….ഉമ്മ…..ഗുഡ് നൈറ്റ് .. തെമ്മാടി…” “ഗുഡ് നൈറ്റ്…” അവൻ കോൾ കട്ട് ആയ ശേഷവും അതിലേക്ക് നോക്കി ചിരിച്ചു.. പിന്നെ സ്ക്രീനിൽ ചുണ്ട് അമർത്തി ചുംബിച്ചു… “കാന്താരി……” സാന്ദ്ര ഫോൺ എടുത്ത് നെഞ്ചോട് ചേർത്ത് കുറച്ചു നേരം കൂടി ഏതോ ഓർമയിൽ കിടന്ന് പുഞ്ചിരിച്ചു… “തെമ്മാടി……” പെട്ടെന്ന് എന്തോ ഓർത്തു ഞെട്ടി എണീറ്റു.. “ഉയ്യോ.. അവിടെ എന്തായോ എന്തോ….” ഹാളിലേക്ക് ഓടി.. അവിടെ എങ്ങും ശ്വേതയെ കണ്ടില്ല.. അവൾക്ക് ചെറുതായി പേടി തോന്നി… അവൾ ബാത്റൂമിന്റെ ഡോർ നോക്കി.. അത് ലോക്ക് അല്ലായിരുന്നു..

സംശയത്തോടെ ഉള്ളിലേക്ക് നോക്കി അവിടെ ചുമരും ചാരി ഒരു രൂപം… .. അവൾ പൾസ് നോക്കി.. നോർമൽ ആയിരുന്നു… ഉറക്കമാണ്..അവൾക്ക് ചിരി വന്നു… “ഭാഭിയോട് പറഞ്ഞേ ഉള്ളൂ.. നിന്നെ ബാത്റൂമിൽ ഉറക്കാം എന്ന്.. ദൈവമേ നീ വലിയവൻ ആകുന്നു… ” അവൾ ഫോട്ടോ എടുത്ത് അമ്മാളൂനും സിദ്ധുനും അയച്ചു കൊടുത്തു… ഡോർ ബെൽ അടിച്ചത് കേട്ട് അവൾ ചെന്ന് മോണിറ്ററിൽ നോക്കി.. ശരത് ആയിരുന്നു.. അവൾ വേഗം വാതിൽ തുറന്നു…. “ഉറങ്ങിയില്ലേ നീ…” “ഇല്ല… ചന്ദ്രു ചേട്ടൻ എവിടെ…” “അവൻ ഇന്ന് ഹോസ്പിറ്റലിൽ നിക്കാം എന്ന് പറഞ്ഞു… ഞാൻ ഇങ്ങോട്ട് പോന്നു…” എല്ലാരും എവിടെ…” “അവരൊക്കെ അപ്പറത്താണ്… ഞാനും ശ്വേതയും ഇവിടെ…” “അതെന്തിനാ..നീ തനിച്ച് അവളുടെ കൂടെ നിന്നേ..

നിന്നെ എന്തേലും ചെയ്തോ അവള്.. വിഷമാണ് അത്…” അവൻ അല്പം ആശങ്കയോടെ ചോയ്ച്ചു… അവൾ അതിന് നന്നായി ഒന്ന് ഇളിച്ചു കാണിച്ചു… “എന്താടി ഒരു അവലക്ഷണം…” അവൾ ഫോൺ എടുത്ത് അവനെ കാട്ടി…നടന്നതൊക്കെ പറഞ്ഞും കൊടുത്തു… അത് കണ്ട് തലയിൽ കൈ വച്ചു… “വന്നേ അതിനെ എടുത്ത് കിടത്താം… വല്ലതും പറ്റിയാൽ സമാധാനം പറയേണ്ടി വരും…” അവർ രണ്ടുപേരും അവളെ എടുത്ത് സാന്ദ്രയുടെ മുറിയിൽ കിടത്തി… “ആവശ്യത്തിന് ആയിട്ടുണ്ട്.. ഇനി മതീട്ടോ… നീ അപ്പച്ചിയുടെ റൂമിൽ കിടന്നോ…ചെല്ല്…” **

ഇതേ സമയം ഹോസ്പിറ്റലിൽ സാന്ദ്ര അയച്ച ഫോട്ടോ കണ്ട് ചിരിക്കുകയാണ് ചന്ദ്രുവും അഭിയും അമ്മാളൂവും… “അല്ലെങ്കിലും സാന്ദ്ര പറഞ്ഞാൽ പറഞ്ഞതാ…” അമ്മാളൂ ചിരിയോടെ പറഞ്ഞു.. “ഇവളുടെ കൊട്ടേഷൻ ആണ് ഇത്..” അഭി ചന്ദ്രുനോടായി പറഞ്ഞു.. അവൻ ആകെ മൂഡ് ഓഫിൽ ആയിരുന്നു.. ഇതൊക്കെ കണ്ട് ചിരിച്ചു.. എങ്കിലും അവന് എവിടെയോ ഒരു നോവ് ഉണ്ടെന്ന് അവർക്ക് തോന്നി… അഭിയും അമ്മാളൂവും അഭിയുടെ ബെഡിലും ചന്ദ്രു ബൈസ്റ്റാന്ഡേഴ്‌സ് ബെഡിലും ഇരുന്നാണ് സംസാരം… അമ്മാളൂ അവനെ അടുത്തേക്ക് വിളിച്ചു… അവളുടെ അടുത്തായി അവൻ ഇരുന്നു.. ”

നിനക്ക് എന്താ വിഷമം എന്ന് ചോദിക്കുന്നില്ല.. പക്ഷെ നമ്മളെ സ്നേഹിക്കുന്ന മറ്റുള്ളവരെ കാണാതെ ഇല്ലാത്ത ഒന്നിന്റെ പിറകെ ആലോചിച്ചു മനസ്സ് വിഷമിപ്പിക്കണോ…” “സ്നേഹം പ്രണയം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു ഭാഭി.. ഞാൻ… എനിക്ക്… അതൊന്നും ആഗ്രഹിച്ചിട്ടുമില്ലായിരുന്നു.. പക്ഷെ എപ്പോഴോ അവളെ വിശ്വസിച്ചു പോയി…ആദ്യം കണ്ടപ്പോഴേ എന്തോ ഒരു അടുപ്പം തോന്നി പോയി….ഇപ്പോ അറിയാം എന്താണെന്ന്…” “സാരില്ല… അതൊന്നും ഓർക്കണ്ട കേട്ടോ…പോയി കിടന്നോ..ഒന്ന് ഉറങ്ങിയാൽ ശരിയാവും…” “ഭയ്യ ഞാൻ ഇവിടെ കിടന്നോട്ടെ…” “ഇങ്ങ് വാടാ…

ഇതൊക്കെ എന്താ ഈ ചോദിക്കാൻ… ” അവൻ അഭിയുടെ അടുത്തേക്ക് ചെന്ന് കിടന്നു… അഭി അവന്റെ തല പിടിച്ച് മടിയിൽ വച്ചു…മുടിയിൽ തലോടി… അവൻ കമിഴ്ന്ന് കിടന്ന് വയറിലൂടെ കയ്യിട്ടു… വർഷങ്ങൾക്ക് ശേഷമാണ് അവൻ അങ്ങനെ കിടക്കുന്നത് എന്ന് അഭി ഓർത്തു… അവൻ എന്നും ഫാഷൻറെയും കൂട്ടുകാരുടെയും ആർഭാടത്തിന്റെയും ലോകത്ത് ആയിരുന്നു.. ആദ്യമൊക്കെ ശ്രീക്കൊപ്പം തന്നെ തന്നോട് സ്നേഹം കാണിക്കാൻ മത്സരമായിരുന്നു.. കൂട്ടുകാരും പൈസയും ഒക്കെ ആയപ്പോൾ എല്ലാരിൽ നിന്നും വിട്ട് നിന്നു… പക്ഷെ ദാസ് അങ്കിളിന്റെ കർശനമായ താക്കീതിൽ നന്നായി പഠിച്ചു..

കമ്പനി കാര്യങ്ങൾ എല്ലാം ഏറ്റെടുത്ത് ഇത്ര വരെ ഒരു കുഴപ്പവും ഇല്ലാതെ ചെയ്തു… ഇപ്പോ മനസ്സ് തളർന്നപ്പോൾ അവൻ ഓടി വന്നില്ലേ.. അത് മതി.. ഇനി അവനെ നേരെയാക്കാം… അവന്റെ കണ്ണ് നിറഞ്ഞു…. അമ്മാളൂ പതിയെ അവിടുന്ന് ഇറങ്ങാൻ പോയി…. ചന്ദ്രു അവളുടെ കൈ പിടിച്ചു വച്ചു…അവരോട് അടുപ്പിച്ചു… അവൾ ചിരിയോടെ അവിടെ തന്നെ ഇരുന്നു.. അവൻ അഭിയുടെ മടിയിൽ നിന്നും എണീറ്റ് അവളുടെ മടിയിലേക്ക് തല വച്ച് മലർന്ന് കിടന്നു… അവളുടെ കൈ പിടിച്ച് തലയിലേക്ക് വച്ചു… അവൾ ചിരിയോടെ മുടിയിൽ വിരൽ ഓടിച്ചു… “ഭാഭി.. നൗ ഐ ഡോണ്ട് മിസ് മൈ മോം…

ഭാഭിയുടെ വീട്ടുകാരെ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കാൻ പറ്റുവോ…” “എനിക്ക് ഏട്ടന്മാരെ ഉള്ളൂ.. അനിയൻ ആവാൻ തയ്യാറാണെങ്കിൽ നോക്കാം…” അവൾ ചിരിയോടെ മറുപടി പറഞ്ഞു… “വയസ്സ് കൊണ്ട് എന്നെക്കാൾ മൂത്തതാണ്.. പക്ഷെ എനിക്ക് എന്റെ അനിയൻ തന്നെയാണ് ചന്ദ്രു… ഇത്തിരി ബുദ്ധി കുറവാണെന്നല്ലേ ഉള്ളൂ…പോട്ടെ സാരില്ല….” അമ്മാളൂ പറഞ്ഞു… അവൻ അവളെ തലയുയർത്തി നോക്കി.. ചുണ്ട് കൂർപ്പിച്ചു… അവൾ ചിരിയോടെ മുടിയിൽ പിടിച്ചു വലിച്ചു… “ഈ ബന്ധത്തിനും സ്നേഹത്തിനും ഒക്കെ ഭയങ്കര ഫീൽ ആണല്ലേ ഭാഭി… എന്തോ ഒരു മഞ്ഞു പെയ്യുന്ന സുഖം… ”

“ടാ.. സാഹിത്യാണോ..ദഹിക്കില്ല മോനെ… ” “ഒന്ന് പോ..ഭയ്യ… ഞാൻ കുറെ നല്ല ദിവസങ്ങൾ മിസ്സ് ചെയ്തു എന്നോർക്കുമ്പോൾ ഒരു സങ്കടം…” “ഇനിയും കുറെ നല്ല ദിവസങ്ങൾ വരാൻ ഉണ്ട്.. അതോർത്താൽ മതി തൽക്കാലം… നീങ്ങി കിടക്ക് അങ്ങോട്ട്.. ഇത് എന്റെ പ്രോപ്പർട്ടി ആണ്…” അഭി അവനെ തള്ളി നീക്കി അവളുടെ മടിയിൽ കിടന്നു.. “ഒട്ടും കുശുമ്പ് ഇല്ലല്ലേ….. ഭാഭി..ഈ കുശുമ്പനെ നമ്മൾക്ക് വേണോ.. ഡിവോഴ്സ് ചെയ്യാം…” അവൻ വലത് കൈപ്പത്തി ഉയർത്തി ചോദിച്ചു.. അവൾ ചിരിയോടെ അതിലേക്ക് അടിച്ചു.. കൈ ചേർത്തു… “ടാ..പട്ടി.. എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ ആണോടാ നീ വന്നേ…” അതിന് അവൻ ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു കിടന്നു……തുടരും

Share this story