എന്നിട്ടും : ഭാഗം 14

എന്നിട്ടും : ഭാഗം 14

എഴുത്തുകാരി: നിഹാരിക

ജെനിയുമായി കത്തിവക്കുന്ന സമയത്താണ് ഫോണിൽ ആരോ കാൾ വെയിറ്റിംഗിൽ ഉള്ളത് പോലെ ഹരിക്ക് തോന്നിയത്….. മെല്ലെ നോക്കിയപ്പോൾ കണ്ടു ” ശ്രീ cധുവ് മാധവ് ” വേഗം ജെനിയുടെ കോൾ കട്ട് ചെയ്ത് ധ്രുവിൻ്റെ കോൾ എടുത്തു…. “ഹരി കുറച്ച് സംസാരിക്കാൻ ഉണ്ട് …… നാളെ പത്ത് മണിക്ക് ലാൽബാഗിൽ കാണാം ” “ഒകെ സർ” അത് പറഞ്ഞ് കട്ട് ചെയ്യുമ്പോൾ ഹരിയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു, ജെന്നി യുടെ നമ്പറിൽ എവരിത്തിങ് ഓക്കെ എന്ന് മെസേജിട്ട് ഉറങ്ങാൻ കിടന്നു നാളെയാവാൻ ….. 🦋🦋🦋

പർപ്പിൾ കളറിൽ വിരിഞ്ഞ് നിൽക്കുന്ന ഡാലിയ പൂക്കളുടെ സൗന്ദര്യം ആവോളം ആസ്വദിച്ച് നിൽക്കുകയായിരുന്നു ഹരി, കൃത്യം പത്ത് മണി ആയതും കണ്ടു തന്റെ അടുത്തേക്ക് നടന്നു വരുന്ന ധ്രുവിനെ, “ഗുഡ് മോണിംഗ് സർ” ചെറു ചിരിയോടെ തന്നെ ഹരി ധ്രുവിനെ സ്വാഗതം ചെയ്തു…. “ഗുഡ് മോണിംഗ് ഹരി കിഷോർ ” പാൻ്റ്സിൻ്റെ പോക്കറ്റിലേക്ക് അലക്ഷ്യമായി നീങ്ങിയ ധ്രുവിൻ്റെ ഇരു കൈകൾ മനസിലാക്കി കൊടുത്തിരുന്നു ഹരിക്ക് അയാൾ ആകെ പിരിമുറുക്കത്തിലാണ് എന്ന്! “സർ…. ഇഫ് യൂ ഡോണ്ട് മൈൻ്റ്, നമുക്കിത്തിരി നടക്കാം??” “ഓഫ് കോഴ്സ് ” പൂക്കളുടെ ഇടയിലൂടെ അവർ പതിയെ മുന്നോട്ട് നടന്നു,…

“ഹരി കല്യാണം അന്വേഷിക്കുന്നുണ്ടോ??” “ഉം …. കുറേ നാളായി അമ്മ പറയാൻ തുടങ്ങിയിട്ട് ‘… ” ” ആരെയെങ്കിലും ?? ഐ മീൻ നമ്മുടെ ഓഫീസിലെ …..”” ഹി ഒന്ന് ചിരിച്ചു, “പാർവ്വണ എനിക്ക് ഇപ്പോ ഒരു അനിയത്തിയാണ് സർ” ഞെട്ടലോടെ ധ്രുവ് ഹരിയെ നോക്കി, അവർ വീണ്ടും നടക്കാൻ തുടങ്ങി, “സാറിന് എന്നോട് വേറെ എന്താ പറയാനുള്ളത് ??”” കുറച്ചു ദൂരം പിന്നിട്ടിട്ടും ധ്രുവ് വീണ്ടും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് ഹരി കയറി ചോദിച്ചു… ” യെസ് …. പറയാം !!! അതിന് മുമ്പ് ഞാൻ ഒരു കഥ പറയട്ടെ തന്നോട് ? ഒരു പ്രണയത്തിൻ്റെ കഥ?” ” ഷുവർ സർ… സാറിന് പറയാനുള്ളത് എന്ത് തന്നെ ആയാലും അത് കേൾക്കാനാണ് ഞാൻ വന്നത് ”

ഹരിയെ ഒന്ന് നോക്കി ചിരിച്ച് ധ്രുവ് പതുക്കെ മുന്നിലേക്ക് നടന്നു, പതിയെ പുറകെ ഹരിയും… ” ശ്രീയും അവൻ്റെ മാത്രം വീണയും, എന്നാ അറിയില്ല ആദ്യമായി കണ്ടത്, അച്ഛൻ്റ പ്രിയപ്പെട്ട കൂട്ടുകാരൻ്റെ മകൾ, വല്യേ തറവാട്ടിലെ ഏക പെൺതരി , ഒട്ടും തന്നെ അതിൻ്റെ അഹം ഭാവം അവൾക്കില്ലായിരുന്നു, ശ്രീയേട്ടാ”” എന്നും വിളിച്ച് പുറകെ നടന്ന പെണ്ണ്:.. എന്നെ കാണുമ്പോൾ മാത്രം വിടരുന്ന അവളുടെ കണ്ണുകൾ എൻ്റെ മനസിൽ എന്നോ ആഴത്തിൽ പതിഞ്ഞിരുന്നു….. ജോർദാനിലായിരുന്നു അച്ഛൻ്റെ ബിസിനസ് മുഴുവൻ, ഇടക്ക് അവിടെ നിന്ന് നാട്ടിൽ വരുമ്പോൾ കൂട്ടുകാരനെ കാണാൻ ഒരു വരവുണ്ട്, കൂടെ കൂടും ഞാനും..

എൻ്റെ പെണ്ണിനെ കാണാൻ…… എൻ്റെ പുറകേ ചുറ്റിപ്പറ്റി നടക്കുന്ന അവളെ കണ്ട് അമ്മമാർ കളിയായി പറഞ്ഞിരുന്നു, ശ്രീക്കുട്ടൻ വലുതാവുമ്പോ വീണമോളെ അങ്ങ് കെട്ടിക്കോട്ടെ എന്ന് ‘ അപ്പോ ദേഷിച്ച് അവിടന്ന് ഓടി പോവുമെങ്കിലും അന്നു മുതലേ എൻ്റെ പെണ്ണായി കണ്ടത് അവളെ ആയിരുന്നു ….. പിന്നെ പരീക്ഷച്ചൂടിൽ കാണുന്ന ഇടവേള കുറഞ്ഞെങ്കിലും ഉള്ളിലെ അവളോടുള്ള പ്രണയം കൂടി കൂടി വന്നു….. ഒരിക്കൽ കേട്ടു അവളുടെ അമ്മ മരിച്ചെന്ന്, അച്ഛൻ ആത്മഹത്യ ചെയ്തെന്ന്….. കൂട്ടുകാരൻ്റെ വിയോഗത്തിൽ പങ്കെടുക്കാൻ അച്ഛന് വരാൻ കഴിഞ്ഞില്ല….

ബിസിനസ് എല്ലാം കൈവിട്ട് പോയിരുന്നു, എല്ലാം വിശ്വസിച്ചേൽപ്പിച്ച പാർട്നർ ചതിച്ചു, വിശ്വസിക്കാൻ അച്ഛന് ബുദ്ധിമുട്ടായിരുന്നു, കൂടപ്പിറപ്പായി കണ്ടവൻ വലിയ ഒരു തുക അച്ഛന് ബാധ്യതയുണ്ടാക്കി വച്ചു എന്ന്, നാട്ടിലുള്ളത് വിൽക്കാൻ തീരുമാനിച്ച് ഞങ്ങൾ രണ്ടു പേര് മാത്രം നാട്ടിൽ വന്നപ്പഴാ വീണ അവൾക്കൊരു ജോലി വേണമെന്ന് പറഞ്ഞത് ‘ നാട്ടിൽ ഗായത്രിയുടെ അച്ഛനുമായി തുടങ്ങിയ സ്ഥാപനത്തിലേക്ക് വരാൻ അച്ഛൻ അവളോട് പറഞ്ഞു, ഞാൻ അവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിരുന്നു, ഉള്ളതെല്ലാം വിറ്റ് അച്ഛൻ തിരികെ പോയി…. ഞാൻ നാട്ടിൽ നിന്നു, വീണ്ടും അവളെ കണ്ടു ശ്രീയുടെ വീണയെ ….

പണ്ടത്തെ ഇഷ്ടം എന്നോടുണ്ടോ എന്നറിയില്ലായിരുന്നു …. ചോദിച്ചപ്പോൾ അവൾ ഇപ്പഴും എന്നെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞു,….. വല്ലാതെ അടുത്തു, പേടിയായിരുന്നു ഹരി എനിക്കവൾ നഷ്ടപ്പെടുമോ എന്ന് ””’ എങ്കിൽ ഞാനില്ല ഹരി, എൻ്റെ സ്വാർത്ഥത, ഒരു താലി കെട്ടി എൻ്റെതു മാത്രമാക്കി അവളെ …. പിന്നെയും ദുരന്തങ്ങൾ അച്ഛൻ ജോർദാനിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി, വഞ്ചനാകുറ്റം:.. മനസറിയാത്ത കാര്യത്തിന് …. എൻ്റെ പേരിൽ പാവം എൻ്റെ അമ്മയുടെ പേരിൽ എല്ലാം കേസ് എടുത്തു…..

പെട്ടെന്ന് എനിക്ക് നാട്ടിൽ നിന്ന് തിരക്കേണ്ടി വന്നു, വീണ എൻ്റെ ഭാര്യയാണ് എന്നിഞ്ഞാൽ അവളെയും പോലീസ് കേസിൽ ഉൾപ്പെടുത്തും എന്ന് ഭയന്ന് ഞാൻ അവളെ ഒരു വിധത്തിലും കോണ്ടാക്ടും ചെയ്തില്ല, പക്ഷെ ഞാൻ ഗായത്രിയെ പറഞ്ഞ് ഏൽപിച്ചിരുന്നു എല്ലാം ….. ഞാൻ തിരിച്ച് വരും എനിക്കായി കാത്തിരിക്കണം എന്നും, അതുവരെ എൻ്റെ പെണ്ണ് ബുദ്ധിമുട്ടാതെ കഴിയാനായി ഒരു ബ്ലാങ്ക് ചെക്കും, എൻ്റെ അവസാന സമ്പാദ്യം …. പക്ഷെ ഗായത്രി ചെന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞത്രേ ഒന്നൂല്യാത്ത ഈ ബിഗ് സീറോയെ അവൾക്ക് വേണ്ട എന്ന്, വന്നിട്ടുള്ള പണക്കാരനായുള്ള വിവാഹത്തിന് അവൾ സമ്മതിക്കാൻ പോവാ എന്ന്….

തകർന്നു പോയെടോ ഞാൻ, എൻ്റെ പെണ്ണങ്ങനെ പറയില്ല എന്ന് തന്നെ ഞാൻ വിശ്വസിച്ചു, നല്ലവനായ ഒരു മനുഷ്യൻ ഞങ്ങടെ അവസ്ഥയറിഞ് ഞങ്ങളെ ഇറക്കി കേസ് ഒഴിവാക്കി തന്നു,…. പക്ഷെ അച്ഛൻ….അച്ഛൻ അപ്പഴേക്ക് ഞങ്ങളെ വിട്ട് പിരിഞ്ഞു…… എല്ലാം കഴിഞ്ഞ് ഞാൻ ഓടിവന്നു എൻ്റെ വീണയെ കാണാൻ, അവളുടെ അമ്മായി പറഞ്ഞു അവൾ ഒരു വല്യ പണക്കാരനെ കല്യാണം കഴിച്ച് പോയി എന്ന്, എന്നിട്ടും ഞാൻ അവിശ്വസിച്ചിരുന്നില്ല… എവിടെയോ എനിക്കായി ഞാൻ കെട്ടിയ താലിയണിഞ് കാത്തിരിക്കുന്നുണ്ടാവും എന്ന് കരുതി, …. പക്ഷെ ഒടുവിൽ അവളുടെ പ്രിയപ്പെട്ട അമ്മാവൻ””” അയാളും പറഞ്ഞു അവളുടെ വിവാഹം കഴിഞ്ഞ് പോയ കാര്യം…… വെറുത്തു പോയി ……

അവളെ കൊല്ലാൻ തോന്നിപ്പോയി, പിന്നെ വാശിയായിരുന്നു ….. ഒറ്റ കൊല്ലം കൊണ്ട് ഞാൻ ചെയ്യാത്ത പണിയില്ല, പഴയതിൻ്റെ ഇരട്ടി ഉണ്ടാക്കി….. സാഹചര്യം എനിക്ക് അനുകൂലമായി നിന്നു തന്നു, പിന്നെ അങ്ങോട്ട് അന്വേഷണമായിരുന്നു അവളെ ഒടുവിൽ ഇവിടുണ്ടെന്നറിഞ്ഞു, കൊല്ലാതെ കൊല്ലാൻ വന്നതായിരുന്നു ഞാൻ….. പക്ഷെ…. പക്ഷെ… ഹരി എനിക്ക് എവിടെയോ പിഴച്ചു എന്നൊരു തോന്നൽ….. ആ കുഞ്ഞ്…… അവനെ കണ്ടതിന് ശേഷം ഉറക്കം കിട്ടുന്നില്ല ഹരി….. നിറഞ്ഞ കണ്ണോടെ തൻ്റെ കൈ പിടിച്ച് പറയുന്ന ധ്രുവിനെ കണ്ട് ഹരി വല്ലാതായി….. “എനിക്കങ്ങോട്ട് വരാമോ ??” ഹരിയും ധ്രുവും തിരിഞ് നോക്കി…..

ജെനിയാണ്. ധ്രുവ് ഹരിയെ നോക്കി, ” പറഞ്ഞാൽ കേൾക്കാതെ വന്നതാ… ന്നേ ” ഹരിയെ കടുപ്പിച്ചൊന്നു നോക്കി ജെനി ധ്രുവിൻ്റെ അടുത്തേക്ക് വന്നു, “ഞാനെല്ലാം കേട്ടു സർ… പക്ഷെ യാഥാർത്യം സർ അറിയണം എൻ്റെ പാറു ….. അവൾ നിരപരാധിയാ…. സർ പറഞ്ഞില്ലേ ആ കുഞ്ഞ് അവനെ കാണുമ്പോൾ ഉള്ള നെഞ്ചിടിപ്പ്, രക്തം രക്തത്തെ തിരിച്ചറിയുന്നതാ….. ഇനിയെങ്കിലും സർ എല്ലാം അറിയണം :. ജെനി എല്ലാം പറഞ്ഞ് തുടങ്ങി, 🦋🦋🦋

പറഞ്ഞ് കഴിഞ്ഞതും ധ്രുവ് ഗായത്രിയെ കൊല്ലാനായി പുറപ്പെട്ടു, ജെന്നിയും ഹരിയുo തടഞ്ഞു…… ഇങ്ങോട്ട് തന്ന പണി പോലെ അങ്ങോട്ടും ഒരു പണി കൊടുത്താലോ സർ?? “താൻ എന്താന്ന് വച്ചാ തീരുമാനിക്കെടോ ഞങ്ങൾ എന്തിനും റെഡിയാ അല്ലേ സർ ??” ഹരി ധ്രുവിനെ നോക്കി പറഞ്ഞു…. ദേഷ്യം അടങ്ങുന്നില്ലെങ്കിലും ധ്രുവ് സമ്മതിച്ചു, തൻ്റെ കുഞ്ഞിന്നെ ഓർത്ത്, ലോകം മുഴുവൻ പിഴച്ചവൾ എന്ന് മുദ്ര കുത്തിയിട്ടും തൻ്റെ കുഞ്ഞിനെ ജൻമമേകി തനിക്കായി കാത്തിരിക്കുന്ന തൻ്റെ പെണ്ണിന് വേണ്ടി, എല്ലാം സഹിച്ചു ….. മൂന്ന് പേരും ചില തീരുമാനങ്ങൾ എടുത്തായിരുന്നു അവിടെ നിന്ന് പിരിഞ്ഞത്, 🦋🦋🦋

നേരം വൈകിയിട്ട് കേറിച്ചെന്ന ജെനിയേയും ഹരി സാറിന്നെയും നോക്കി അന്തം വിട്ടിരിക്കാരുന്നു പാറു, കാരണം രാവിലെ ലീവാ ,വയ്യ, വരുന്നില്ല എന്നൊക്കെ പറഞ്ഞ് ഇരിക്കാരുന്നു ജെനി… ഇപ്പ ഇതാ ഹരി സാറിൻ്റെ കൂടെ ….. ഹരി വേഗം പാറുവിനോട് ഒന്ന് ചിരിച്ച് കാബിനിലേക്ക് പോയി….. ” ടീ….. ഇതാ നിൻ്റെ വയ്യായ്ക അല്ലേ?? നിന്നെ ഞാൻ ” എന്നു് പറഞ് ഓടി ചെന്ന് നിന്നത് ധ്രുവിൻ്റെ മുന്നിലായിരുന്നു…. “എന്താ ഇത് ചന്തയാണോ ” എന്നും പാർവ്വണയോട് പറഞ്ഞ് കപട ദേഷ്യം കാട്ടി വേഗം നടന്ന് നീങ്ങി….. അപ്പുറത്ത് എല്ലാം നിന്ന് കണ്ട് ആസ്വദിക്കുന്ന ഗായത്രിയെ, “ഗായു താൻ വാടോ …..” എന്നും പറഞ്ഞ് ധ്രുവ് കൂടെ കൂട്ടി, എല്ലാം കൂടെ ആകെ വിളറി കരയാറായി നിൽക്കുന്ന പാറുവിനെ കൂട്ടി പോകുമ്പോൾ ജെനിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു, ‘…തുടരും..

എന്നിട്ടും : ഭാഗം 13

Share this story