നിനക്കായ് : ഭാഗം 19

നിനക്കായ് : ഭാഗം 19

എഴുത്തുകാരി: ഫാത്തിമ അലി

രാവിലെ ടേബിളിന് മുകളിൽ വെച്ച ഫോണിൽ നിന്നും അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് അന്നമ്മ ബെഡിൽ നിന്ന് എഴുന്നേറ്റത്…. ക്ലാസ് തുടങ്ങുന്നത് കൊണ്ട് നേരത്തെ എഴുന്നേൽക്കാൻ വേണ്ടിയാണ് അലാറം സെറ്റ് ചെയ്തത്…. എപ്പോഴത്തെയുംപോലെ ബെഡിൽ ചമ്രം പടിഞ്ഞ് കുറച്ച് സമയം ഇരുന്ന് ഇരു കൈകളും വിരിച്ച് മൂരി നിവർന്ന് ഫ്ലോറിലേക്ക് ഇറങ്ങി… ഒരു കോട്ടുവാ ഇട്ട് കൊണ്ട് റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും ആരോ തന്റെ ഇടുപ്പിലൂടെ പിടിച്ച് പൊക്കിയതും അവൾ ഒരു നിമിഷത്തേക്ക് ഒന്ന് പകച്ച് പോയി… ഞെട്ടി അന്നമ്മയുടെ കൈ ആ ബലിഷ്ടമായ കരങ്ങളെ പിടിച്ചതും അവന്റെ ബ്രേസ്ലെറ്റിലെ കുരിശിൽ ആയിരുന്നു കൈ എത്തിയത്… “ഇച്ചേ….” സാം അന്നമ്മയെ താഴെ നിർത്തിയതും അവൾ തിരിഞ്ഞ് നിന്ന് അവന്റെ കഴുത്തിലൂടെ കൈയിട്ട് നെഞ്ചിൽ മുഖം അമർത്തി നിന്നു… “ഇത് എപ്പോ എത്തിയതാ….?” “ഇന്നലെ രാത്രി തന്നെ ഇങ്ങെത്തിയിരുന്നു കൊച്ചേ…വന്ന് നോക്കിയപ്പോ നീ നല്ല ഉറക്കം…അതാ ശല്യപ്പെടുത്താഞ്ഞേ….” അന്നമ്മയുടെ മുടി ഒതുക്കി വെച്ച് കൊടുത്ത് അവളുടെ മൂക്കിലായി പിച്ചിക്കൊണ്ട് സാം പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു… “അല്ല….എന്താ എനിക്ക് കൊണ്ടുവന്നത്….?” “പിന്നേ…ഞാൻ അവിടെ ടൂറിന് പോയതല്ലേ…

ഒന്ന് പോയേ കൊച്ചേ…ആ പിന്നെ നമ്മുടെ ഫാക്ടറിയിലെ തേയില കൊണ്ട് വന്നിട്ടുണ്ട്…മമ്മയോട് അതിട്ട് ഒരു കട്ടൻ തരാൻ പറയാം….” സാം ചുണ്ടിൽ കുസൃതി ഒളിപ്പിച്ച് വെച്ച് കൊണ്ട് അന്നമ്മയെ നോക്കി… “ദേ ഇച്ചേ..എന്നെക്കൊണ്ട് വെറുതേ ഓരോന്ന് പറയിപ്പിക്കല്ലേ…” അന്നമ്മ കൂർത്ത നോട്ടത്തോടെ പറഞ്ഞത് കേട്ട് സാം വാ കൈ കൊണ്ട് പൊത്തി പിടിച്ചു.. “ഇച്ചേ…പറയന്നേ…” സാം മറുപടി ഒന്നും തരുന്നില്ലെന്ന് കണ്ടതും അന്നമ്മ കൊഞ്ചലോടെ അവന്റെ ടീഷർട്ടിൽ കോറിക്കൊണ്ട് പറഞ്ഞു… “ഉവ്വെന്റെ കൊച്ചേ….തിരിച്ച് വരുന്ന വഴി ഗ്രേസി ആന്റീടെ വീട്ടിൽ കയറി വൈനും മേടിച്ചാ ഞങ്ങളിങ്ങ് വന്നത്….” അവൻ പറഞ്ഞത് കേട്ടതും അന്നമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു… “ഹോ….അത് കേട്ടാൽ മതി….ആന്റി ക്രിസ്റ്റിയേട്ടായീടെ വീട്ടിൽ വെച്ച് പറഞ്ഞ ശേഷം എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല എന്റെ ഇച്ചേ….പതിനഞ്ച് വർഷത്തെ പഴക്കം ഉള്ള വീഞ്ഞ്…. ഹോ…ഓർക്കുമ്പോ തന്നെ കുളിര് കോരുന്നു….” “ടീ..ടീ…കൊച്ചേ…ഞാൻ നിന്റെ ചേട്ടനാന്നുള്ള കാര്യം നീ വല്ലാണ്ടങ്ങ് മറന്ന് പോയിട്ടുണ്ടേ….” സാം കപട ദേഷ്യത്തോടെ പറഞ്ഞതും അന്നമ്മ അവനെ നോക്കി പല്ലിളിച്ചു… “ഈ😁😁😁” “ഇളിക്കല്ലേ….പോയി പല്ല് തേച്ച് വാ കൊച്ചേ…” അന്നമ്മയുടെ തലക്കിട്ട് ഒന്ന് കിഴുക്കി…. “ഓ…തേക്കാന്നേ….ഇച്ച ജോഗ്ഗിങ്ങിന് പോവാണോ….?” “മ്മ്…ചെന്ന് ഫ്രഷ് ആവ്….

ഫസ്റ്റ് ഡേ തന്നെ കോളേജിൽ ലേറ്റ് ആവണ്ട…” “ഓക്കെ…” സാം താഴേക്ക് പോയതും അന്നമ്മ ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് തിരിഞ്ഞു…പിന്നെ എന്തോ ഓർത്തെന്ന പോലെ സാമിന്റെ റൂമിന് അടുത്തേക്ക് നടന്നു…. അടച്ചിട്ട ഡോറിന്റെ ഹാൻഡിൽ പിടിച്ച് തിരിച്ച് റൂമിലേക്ക് തലയിട്ട് നോക്കി… “ഓഹോ…അപ്പോ എന്റെ ഊഹം തെറ്റിയില്ല…എന്റെ ചെകുത്താൻ ഇവിടെ തന്നെ ഉണ്ട് അല്ലേ…?” സാമിന്റെ ബെഡിന്റെ ഒത്ത നടുക്കായി കമിഴ്ന്ന് കിടന്ന് സുഖനിദ്രയിലായിരുന്ന അലക്സിനെ കണ്ട് ചിരിയോടെ അവൾ സ്വയമേ പറഞ്ഞു… പിന്നെ പതിഞ്ഞ കാലടികളോടെ അവന്റെ അടുത്തേക്ക് ചെന്ന് ബെഡിലായി ഇരുന്നു…. തല ഒരു സൈഡിലേക്ക് ചെരിച്ച് വെച്ച് ഇരു കൈകൾ കൊണ്ടും തലയ്ക്ക് അടിയിൽ വെച്ചിരുന്ന തലയണയെ പൊതിഞ്ഞ് പിടിച്ചായിരുന്നു കിടക്കുന്നത്…. “അച്ചോടാ…എന്നാ ഒരു ക്യൂട്ട് ആ ന്നേ…” അന്നമ്മ അലക്സിന്റെ മുഖത്തിന് നേരെ ബെഡിലേക്ക് ചെരിഞ്ഞ് കിടന്ന് ഒരു കൈ കൊണ്ട് തലയ്ക്ക് സപ്പോർട്ട് കൊടുത്തു… സ്ലീവ്ലെസ്സ് ബനിയന് വെളിയിലൂടെ കാണുന്ന അവന്റെ ഉറച്ച പേശികളിൽ മൃദുവായി ഒന്ന് തലോടി അവളുടെ കൈ അലക്സിന്റെ മുഖത്തിന് നേരെ എത്തി…. കാറ്റിൽ പാറി മുഖത്തേക്ക് വീഴുന്ന അവന്റെ നീളൻ മുടിയെ വിരലുകളാൽ മാടി ഒതുക്കി തിങ്ങി നിറഞ്ഞ് നിൽക്കുന്ന താടി രോമങ്ങളിലൂടെ വിരലുകൾ ഓടിച്ചു…

“എന്നാത്തിനാ ഇച്ചായാ എന്നെ അവോയ്ഡ് ചെയ്യുന്നത്…. ഒരുപാട് ഇഷ്ടവായിട്ടല്ലേ ഞാനിങ്ങനെ പിന്നാലെ നടക്കുന്നത്… എന്നിട്ട് എന്നെ ഒന്ന് നോക്കുക പോലും ചെയ്യില്ല…ദുഷ്ടൻ ചെകുത്താൻ….” അലക്സിന്റെ കട്ടിമീശയിൽ ചെറുതായി ഒന്ന് പിടിച്ചതും അവൻ ഉറക്കത്തിൽ ഒന്ന് ഞെരങ്ങി…. അന്നമ്മ അവൻ ഉണരുമെന്ന് കരുതി ഒന്ന് പേടിച്ച് പോയിരുന്നു.. പക്ഷേ വീണ്ടും നല്ല ഉറക്കിലായതും അവളൊന്ന് സമാധാനത്തിൽ ശ്വാസം വിട്ടു… “എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം ഇച്ചായാ…. എനിക്ക് ഉറപ്പുണ്ട്….ഈ മനസ്സിന്റെ ഏതോ ഒരു കോണിൽ ഞാനുണ്ടെന്ന്… അധികം വൈകാതെ ഈ ചെകുത്താന് അത് ഞാൻ മനസ്സിലാക്കി തരുന്നുണ്ടേ..” പതിയെ പറഞ്ഞ് കൊണ്ട് അവൾ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് മുറിവിട്ടിറങ്ങി… ***** രാവിലെ നനുത്ത കുളിരും ഏറ്റ് സാം ജോഗ്ഗിങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു… “സാമേ…” “ഹാ..തോമാച്ചായാ…എങ്ങോട്ടാ രാവിലെ തന്നെ…” വരുന്ന വഴി അവന്റെ കണ്ണുകൾ ഷേർളിയുടെ വീട്ടിനടുത്ത് എത്തിയതും കാറിലേക്ക് കയറികൊണ്ടിരുന്ന തോമസ് അവനെ കണ്ട് ഡോർ തുറന്ന പടി വെച്ച് കൈ ഉയർത്തി… തിരിച്ചും അതേ പോലെ കൈ ഉയർത്തിയ സാം ഗേറ്റിന്റെ അടുക്കലോട്ട് ചെന്ന് കമ്പിയിൽ പിടിച്ച് നിന്നു…

“ഒരു സ്ഥലക്കച്ചവടത്തിന്റെ കാര്യത്തിന് ജേക്കബിന്റെ അടുത്തേക്കൊന്ന് പോവണം…..” “നീ എന്താ ടാ അവിടെ നിന്ന് കളഞ്ഞത്….വാ നല്ല അപ്പവും മുട്ടക്കറിയും ഉണ്ട്….” “ഇപ്പോ സമയം ഇല്ല ഏടത്തിയേ….വേഗം ഹോസ്പിറ്റലിൽ എത്തണം…” ഉമ്മറത്തേക്ക് വന്ന ഷേർളി സാമിനോട് പറഞ്ഞതും അവൻ സ്നേഹത്തോടെ നിരസിച്ച് അവരെ നോക്കി കൈ കാട്ടി പുലിക്കാട്ടിലേക്ക് ചെന്നു… സാം റൂമിലേക്ക് ചെന്ന് നോക്കിയപ്പോൾ അലക്സ് എഴുന്നേറ്റിട്ടില്ലായിരുന്നു…. അവനെ ഒന്ന് നോക്കി വാഷ്റൂമിലേക്ക് ചെന്ന് ഫ്രഷ് ആയി തിരിച്ചിറങ്ങിയപ്പോഴും അലക്സ് അതേ കിടപ്പിലാണെന്നത് കണ്ടതും സാമിന് വിറഞ്ഞ് കയറി…. “ടാ പുല്ലേ….എഴുന്നേൽക്കെടാ….” സാം ഒരു ചവിട്ട് വെച്ച് കൊടുത്തതും അലക്സ് ഞെട്ടി എഴുന്നേറ്റ് അവനെ നോക്കി… “കണ്ണ് മിഴിച്ച് നിൽക്കാതെ പോയി ഫ്രഷ് ആവ് കോപ്പേ….” “പോടാ %!&!^!….” സാമിനെ കൂർപ്പിച്ച് ഒന്ന് നോക്കി പല്ല് കടിച്ച് ഉറക്ക് മുറിച്ചതിന്റെ ദേഷ്യത്തിൽ രണ്ട് തെറിയും വിളിച്ച് അലക്സ് ഫ്രഷ് ആവാൻ കയറി…. “ടാ…ഞാൻ താഴേക്ക് പോവാ…നീ ചെയിഞ്ച് ചെയ്ത് വാ….” സാം ഡ്രസ്സ് ചെയിഞ്ച് ചെയത് വാഷ്റൂമിന്റെ ഡോറിനടുത്ത് നിന്ന് അലക്സിനോട് പറഞ്ഞു.. “ഓക്കെ ടാ….” അലക്സിന്റെ മറുപടി കിട്ടിയതും കൈയിലെ ടൈം ബാൻഡും കെട്ടിക്കൊണ്ട് സ്റ്റെയർ ഇറങ്ങി….

സാം ചെന്ന് നോക്കിയപ്പോൾ അന്നമ്മ ടേബിളിൽ ഇരുന്ന് നല്ല പോളിങ്ങിലാണ്…. അവനൊരു ചിരിയോടെ അവളുടെ തലയിലൊന്ന് കൊട്ടിക്കൊണ്ട് ഉമ്മറത്ത് ഇരിക്കുന്ന ത്രേസ്യാമ്മച്ചിയുടെ അടുത്ത് ചെന്ന് ഇരുന്നു… അന്നമ്മ വയറ് നിറഞ്ഞതും കഴിപ്പ് മതിയാക്കി കൈ കഴുകി മുകളിലേക്ക് ചെന്ന് ബാഗ് എടുത്തു… അലക്സ് ഫ്രഷ് ആയി ഡ്രസ് മാറ്റി താഴേക്ക് പോവാനായി ഡോർ തുറന്ന് ഇറങ്ങിയപ്പോഴാണ് അന്നമ്മയും അവളുടെ റൂമിൽ നിന്ന് ഇറങ്ങിയത്… “ഗുഡ് മോണിങ് ചെകുത്താനേ….” അലക്സിനെ കണ്ട് അന്നമ്മ കുസൃതിയോടെ കണ്ണിറുക്കി മോണിങ് വിഷ് ചെയ്തെങ്കിലും അവൻ അവളെ മൈന്റ് ചെയ്യാതെ സ്റ്റെയറിനടുത്തേക്ക് നടന്നു… “ഹാ….അതെന്നാ ഒരു പോക്കാന്നേ…. ഒരാൾ വിഷ് ചെയ്താൽ തിരിച്ച് വിഷ് ചെയ്യൽ ഒരു മര്യാദ അല്ലേ ടാ ഉവ്വേ…” അന്നമ്മ അലക്സിനെ പോവാൻ സമ്മതിക്കാതെ ഇരു കൈകളും വിരിച്ച് വെച്ച് അവന് മുന്നിൽ തടസ്സമായി നിന്നു… “തിരിച്ച് വിഷ് ചെയ്യണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടമാണ്….ആൻ വഴി മുടക്കാതെ മാറി നിൽക്ക്….” താൽപര്യമില്ലാത്തത് പോലെയുള്ള അവന്റെ സംസാരം അവളെ ചൊടിപ്പിച്ചു… “ഓഹോ…എന്നാ ഒന്ന് അറിയണമല്ലോ…അതെന്താ ടോ തനിക്ക് ഞാൻ വിഷ് ചെയ്താൽ ഇഷ്ടമാവാത്തത്…. പറയെടോ…” കുറുമ്പോടെ അവന്റെ നെഞ്ചിൽ ഇരു കൈകളും വെച്ച് പിന്നിലേക്ക് തള്ളിക്കൊണ്ട് അന്നമ്മ ചോദിച്ചു… അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ പകച്ച് പോയ അലക്സ് ചുവരിലായി അടിച്ച് നിന്നു…

“പറ ചെകുത്താനേ….” അവളുടെ നിശ്വാസം മുഖത്തടച്ചിതും അലക്സ് അറിയാതെ ഉമിനീരിറക്കി പോയി…അവന്റെ ഇരു തോളിലൂടെ കൈയിട്ട് മുഖത്തേക്ക് മുഖം അടുപ്പിച്ചാണ് അവളുടെ നിൽപ്പ്…. അലക്സിന്റെ മിഴിച്ചുള്ള നോട്ടം കണ്ട് അന്നമ്മ കുറുമ്പോടെ മുഖം അവന്റെ മുഖത്തിന് നേരെ അടുപ്പിച്ചു…. അലക്സിന്റെ കട്ടി മീശയുടെ തുമ്പിലായി പല്ലുകൾ കടിച്ച് വലിച്ചതും ആ നോവിൽ അവന്റെ കണ്ണുകൾ അടഞ്ഞ് പോയി…. “ഇനി ഞാൻ വിഷ് ചെയ്താൽ തിരിച്ച് വിഷ് ചെയ്യാൻ മടിച്ച് നിൽക്കുവോ…?” അന്നമ്മയുടെ ചോദ്യം കേട്ട് അലക്സ് അറിയാതെ ഇല്ലെന്ന് തലയാട്ടി പോയി… “മ്മ്…എന്നാ ഒരു ഗുഡ് മോണിങ് പറഞ്ഞേ….” അലക്സ് പറയുന്നില്ലെന്ന് കണ്ടതും അവൾ വീണ്ടും മുഖം അടുപ്പിച്ചു…. “ഗുഡ്..മോണിങ്….” “ആഹാ….വെരി സ്വീറ്റ് മോണിങ് ചെകുത്താനേ….അപ്പോ ഞാൻ കോളേജിൽ പോയേച്ചും വരാമേ….” അലക്സിനോട് പറഞ്ഞ് സ്റ്റെയർ ഇറങ്ങാനായി പോയെങ്കിലും പെട്ടെന്ന് തിരിഞ്ഞ് നിന്നു…. “I love you ച്വീറ്റ് ഹാർട്ട്….ഞാൻ പറഞ്ഞതൊന്നും മറക്കണ്ട…ഓക്കെ….ബൈ ബൈ….” അവന്റെ കവിളിൽ അമർത്തി ഉമ്മവെച്ച് പടികൾ ചാടി ഇറങ്ങുന്ന അന്നമ്മയെ കാണെ അലക്സിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയാൻ തുടങ്ങി…. പക്ഷേ പെട്ടന്ന് എന്തോ ഓർത്ത പോലെ ആ പുഞ്ചിരിയെ മായ്ച് കളഞ്ഞ് തല ഒന്ന് കുടഞ്ഞ് താഴേക്ക് പോയി… “ഇച്ചേ….

ഞാൻ ഇറങ്ങുവാണേ….” റീനയോട് യാത്ര പറഞ്ഞ് ഉമ്മറത്ത് ഇരുന്ന സാമിന്റെയും അമ്മചിയുടെയും കവിളിൽ ഉമ്മവെച്ച് ടാറ്റാ പറഞ്ഞ് അവളുടെ ബുള്ളറ്റിന്റെ അടുത്തേക്ക് ചെന്നു…. ഒരു സൈക്കിൾ ഓടിക്കാൻ പോലും പേടി ആയിരുന്ന അവളെ സാം നിർബന്ധിച്ച് ആണ് ബൈക്കും കാറും ഒക്കെ ഓടിക്കാൻ പഠിപ്പിച്ചത്… തുടക്കത്തിലെ ഒരു പേടിയങ്ങ് മാറിയതും പിന്നെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു… അന്നമ്മ പോയതും സാമും അലക്സും കൂടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി ഇരുന്നു…. കഴിച്ച് കഴിഞ്ഞ് പോവാൻ ഇറങ്ങിയപ്പോഴാണ് അന്നമ്മയുടെ ഫോൺ ഹാളിലെ ടീപ്പോയിൽ ഇരിക്കുന്നത് കണ്ടത്… ഏതായാലും ആ വഴിക്ക് പോവേണ്ട ആവശ്യം ഉള്ളത് കൊണ്ട് ക്ലാസ് തുടങ്ങുന്നതിന് മുൻപേ കോളേജിലേക്ക് ചെന്ന് ഫോൺ അവൾക്ക് കൊടുക്കാമെന്ന് കരുതി…. കോളേജിലെ കോംപൗണ്ടിൽ കാർ പാർക്ക് ചെയ്ത് അന്നമ്മയെ നോക്കാൻ വേണ്ടി സാം പുറത്തേക്കിറങ്ങി…. “ഹലോ…എക്സ്ക്യൂസ് മീ….” അവളുടെ ക്ലാസ് എവിടെയാണെന്ന് അറിയാത്തത് കൊണ്ട് ആരോടെങ്കിലും ചോദിക്കാമെന്ന് കരുതിയാണ് തന്റെ മുന്നിലായി നടന്ന് പോവുന്ന ഒരു പെൺകുട്ടിയെ വിളിച്ചത്… അവന്റെ സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയ പെൺകുട്ടിയെ കണ്ട് സാമിന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്ന് വന്നു…

അന്ന് മാളിൽ വെച്ച് കണ്ട് മുട്ടിയതിന് ശേഷം… അല്ല കൂട്ടി മുട്ടിയതിന് ശേഷം ഇടക്കിടെ ശ്രീയുടെ ഓർമകൾ വരുമായിരുന്നെങ്കിലും ഇങ്ങനെ ഒരു കൂടിക്കാഴ്ച ഉണ്ടാവുമെന്ന് അവൻ കരുതിയിരുന്നില്ല… ശ്രീയും അവനെ കണ്ട് ഒരു നിമിഷം ഞെട്ടിയിരുന്നു… പതിവില്ലാത്ത വെപ്രാളം തന്നെ പൊതിയുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു…. ഹൃദയം ശക്തിയിൽ മിടിക്കുന്നതിനോടൊപ്പം നെറ്റിയിൽ ചെറുതായി വിയർപ് പൊടിഞ്ഞിരുന്നു.. “ഹേയ്..താനോ….എന്നെ ഓർക്കുന്നുണ്ടോ… അന്ന്..മാളിൽ വെച്ച്…നമ്മൾ കൊളൈഡ് ചെയ്തിരുന്നു…. അന്ന് അറിയാതെ പറ്റിയതാണ്…. ഒരു സോറി പറയാൻ നോക്കിയപ്പോഴേക്കും താൻ പോയിരുന്നു…” സാം അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു… “അത്…അത് സാരമില്ല…ഞാൻ..പോവട്ടേ….” വളരെ പതിഞ്ഞ ശബ്ദത്തിൽ അവനോടായി പറഞ്ഞ് കൊണ്ട് തിരിഞ്ഞ് നടക്കാനൊരുങ്ങി… “ഹാ…എന്ത് പോക്കാ ടോ പോവുന്നത്…ഞാൻ ഒരു കാര്യം….” “ഇച്ചായാ…” ശ്രീ തിരിഞ്ഞ് നോക്കാതെ പോവുന്നത് കണ്ട് സാം വിളിച്ച് പറഞ്ഞ് അവളുടെ അടുത്തേക്ക് പോവാൻ ഒരുങ്ങിയതും അവന് നേരെ ഒരു പെൺകുട്ടി നടന്ന് വന്നു…. “ആഹ്….ടീന…നീ ഇവിടെയാണോ പഠിക്കുന്നത്…?” ക്രിസ്റ്റിയുടെ ഭാര്യയുടെ സഹോദരി ആണ് ടീന… “ആ ഇച്ചായാ…സെക്കന്റ് ഇയർ ബി.എ…അല്ല ഇച്ചായൻ എന്താ ഇവിടെ…?”

ടീന അവന് അരികിലേക്ക് വന്ന് ചോദിച്ചതും സാം അത് ശ്രദ്ധിക്കാതെ ശ്രീ നിന്ന ഇടത്തേക്ക് നോക്കി… അവിടെ അവളുടെ പൊടി പോലും ഇല്ലായിരുന്നു… “ആഹ്…അത് ഞാൻ…ഒരാവശ്യത്തിന് വന്നതായിരുന്നു….” സാമിനോട് സംസാരിച്ച് നിന്നതും അവളെ ഫ്രണ്ട്സ് ആരോ വന്ന് വിളിച്ച് കൊണ്ട് പോയി…. “ശ്ശേ…ഇന്നും മിസ്സ് ആയല്ലോ…പേര് പോലും ഒന്ന് ചോദിക്കാൻ പറ്റിയില്ല….” സാമിന്റെ മുഖത്ത് നിരാശ പടർന്നിരുന്നു… “ഹ്മ്…സാരമില്ല…എന്തായാലും കണ്ടല്ലോ…അത് മതി… നീ ഈ സാമിനുള്ളത് തന്നെയാണ് കൊച്ചേ…അതല്ലേ നിന്നെ കർത്താവ് വീണ്ടും എന്റെ മുൻപിൽ കൊണ്ട് നിർത്തിയത്….” ഒരു കള്ളച്ചിരിയോടെ അവൾ പോയ വഴിയിലേക്കും നോക്കി മീശ പിരിച്ച് കൊണ്ട് പറഞ്ഞു……തുടരും

നിനക്കായ് : ഭാഗം 18

Share this story