താന്തോന്നി: ഭാഗം 13

താന്തോന്നി: ഭാഗം 13

എഴുത്തുകാരി: അമ്മു അമ്മൂസ്

“” തന്തേം തള്ളേം കൂടപ്പിറപ്പും എല്ലാം അകാലത്തിൽ പോയി… ഇനിയ ചെക്കന്റെ വിധി എന്താണോ എന്തോ….””” പിന്നിൽ നിന്നും കേട്ട ശബ്ദത്തിൽ ഉടലാകെ പൊള്ളും പോലെ തോന്നി…. ചെവിയിലേക്ക് ഈയം ഉരുക്കി ഒഴിച്ചത് പോലെ… മറ്റൊന്നും കേൾക്കാൻ കഴിയാതെ കാതുകൾ മരവിച്ചു പോയിരുന്നു.. തിരിഞ്ഞു നോക്കാൻ പോലും കഴിഞ്ഞില്ല… വീണ്ടും വീണ്ടും ആ വാക്കുകളിൽ കൂടി തന്നെ സഞ്ചരിക്കുകയായിരുന്നു മനസ്സ്‌…. ശരീരം നിന്ന നിൽപ്പിൽ തളർന്നു പോയത് പോലെ…. പറഞ്ഞത് ശെരിവെക്കും എന്നത് പോലെ പിന്നിൽ നിന്നും വീണ്ടും മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയപ്പോഴാണ് പതിയെ തിരിഞ്ഞു നോക്കിയത്. വടക്കേലെ രമചേച്ചി ആയിരുന്നു… കൂടെയുള്ളവരോട് വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്… ഇടയ്ക്കു തന്നെ ഒന്ന് നോക്കുമെങ്കിലും പെട്ടെന്ന് തന്നെ നോട്ടം മാറ്റും. അവിടെ നിൽക്കാൻ തോന്നിയില്ല.. തിടുക്കത്തിൽ വീട്ടിലേക്ക് നടക്കുമ്പോൾ ആ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ.. എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും വീണ്ടും വീണ്ടും അത് മനസ്സിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു…

വെള്ള പുതച്ചു കിടത്തിയ ചേച്ചിയുടെയും അച്ഛന്റെയും അമ്മയുടെയും രൂപങ്ങൾ മനസ്സിൽ തെളിഞ്ഞത്തോടെ അറിയാതെ ഒരു വിറയൽ ശരീരത്തിൽ കൂടി കടന്നു പോയി. താൻ കാരണമാണോ എന്ന തോന്നൽ വീണ്ടും ഒരിക്കൽ കൂടി ഉള്ളിൽ നിറയും പോലെ… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 സ്കൂളിന്റ ഗേറ്റ്ലൂടെ അകത്തേക്ക് കയറി മരത്തണലിലായി ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ നാളുകൾ പിന്നിലേക്ക് പോയതായി തോന്നി രുദ്രന്… മാസങ്ങളും വർഷങ്ങളും ആയിരിക്കുന്നു ഇങ്ങോട്ടേക്കു വന്നിട്ട്…. ഇന്നും അതേ പ്രൌഡിയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ… പക്ഷേ അവ മാത്രമേ ഉള്ളൂ തനിക്ക് പരിചയം ഉള്ളത്…. ബാക്കി തനിക്കു ചുറ്റും ഉള്ള മുഖങ്ങളിൽ എല്ലാം അപരിചിതത്വം നിറയുന്നു… ഓഫീസ് റൂമിലേക്ക് നടക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരങ്ങൾ ഉള്ളിൽ നിറയുന്നുണ്ടായിരിന്നു… അത്രമേൽ കഷ്ടപ്പെട്ട് എഴുതി വാങ്ങിയ ജോലിയായിരുന്നു… അതുകൊണ്ട് തന്നെയാണ് രാജി വെക്കാനായി മനസ്സ് ഒരിക്കലും വരാതെ ഇരുന്നത്…. അന്ന് കൂടെയുണ്ടായിരുന്ന ആന്റണി സർ ആണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ എന്നറിഞ്ഞു… ബാക്കി അന്ന് കൂടെ ജോലി ഉണ്ടായിരുന്നവർ ഒക്കെ ട്രാൻസ്ഫർ ആയി പോയിരിക്കുന്നു….

ഒന്നോ രണ്ടോ പേരൊക്കെയേ ബാക്കി ഉള്ളൂ… ആദ്യം തന്നെ ഓഫീസിലേക്കാണ് പോയത്… ലീവ് ക്യാൻസൽ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ തന്നെ ആന്റണി സർ സന്തോഷത്തോടെ ചേർത്ത് പിടിച്ചിരുന്നു…. പണ്ടും ഒരു മകന്റെ സ്ഥാനമാണ് തനിക്ക് ആ മനസ്സിൽ… സ്റ്റാഫ് റൂമിൽ ചെന്ന് എല്ലാവരെയും ഒന്ന് കണ്ടു.. വിശദമായിട്ടുള്ള പരിചയപ്പെടൽ ഒക്കെ പിന്നെ ആകാം എന്ന് കരുതി…. ഇന്നിനി ലീവ് ക്യാൻസൽ ചെയ്യാനുള്ള പേപ്പറുകൾ ഒക്കെ റെഡി ആക്കാൻ ഉണ്ട്… 🔸🔸🔸 “”രണ്ടാളെയും കണ്ടില്ലല്ലോ വിഷ്ണു അമ്പലത്തിൽ പോയിട്ട് ഇതുവരെ…. നീയൊന്ന് വിളിച്ചു നോക്കിക്കേ….”” “”രുദ്രൻ വിളിച്ചിരുന്നു അമ്മേ…. അവൻ അവിടുന്ന് നേരെ സ്കൂളിലേക്ക് പോയി… പാറു വീട്ടിൽ എത്തുമ്പോൾ അവനോട് പറയാൻ പറഞ്ഞിട്ടുണ്ട്…”” പറഞ്ഞിട്ടും സമാധാനം വരാതെ അമ്മ വീണ്ടും വഴിയിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു… ദൂരേ നിന്നും നടന്നു വരുന്ന പാർവതിയെ കണ്ടപ്പോൾ ആ മുഖം ഒന്ന് തെളിഞ്ഞു… അടുത്തേക്ക് വന്നപ്പോഴാണ് അവളുടെ മൂടിക്കെട്ടിയ മുഖം അമ്മ ശ്രദ്ധിക്കുന്നത്… “”എന്താ മോളെ…. മുഖം ഒക്കെ എന്താ വല്ലാതെ ഇരിക്കുന്നെ….””

അമ്മയുടെ ആധി നിറഞ്ഞ ചോദ്യം കേട്ടപ്പോഴാണ് ആലോചനകളിൽ നിന്ന് ഉണർന്നത്… പെട്ടെന്ന് തന്നെ മുഖത്തൊരു ചിരി അണിഞ്ഞു… “”ഹേയ്…. ഒന്നുമില്ലമ്മേ….. പണ്ട് ചേച്ചിടേം അമ്മേടേം കൂടെ ഈ വഴി നടന്നു അമ്പലത്തിൽ പോയതൊക്കെ ഓർമ്മ വന്നതാ…”” കണ്ണ് കലങ്ങി ഇരിക്കുന്നത് എന്തായാലും അമ്മ കണ്ടു എന്ന് ഉറപ്പായിരുന്നു… ഒന്നുമില്ല എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മറുചോദ്യം എത്തും… അതുകൊണ്ട് ഇങ്ങനെ പറഞ്ഞു ഒഴിയുന്നതാ നല്ലതെന്ന് തോന്നി…. രമേച്ചി പറഞ്ഞതൊക്കെ വിഷ്ണുവേട്ടനോ രുദ്രേട്ടനോ അറിഞ്ഞാൽ പിന്നെ അത് മതി അടുത്ത വഴക്കിനു… പറഞ്ഞതൊക്കെ അമ്മ വിശ്വസിച്ചു എന്ന് ആ മുഖം കണ്ടപ്പോൾ മനസ്സിലായിരുന്നു… ആ ഒരു ആശ്വാസത്തോടെ അകത്തേക്ക് കയറി. അമ്മയോടൊപ്പം ഒരോ സഹായങ്ങൾ ചെയ്തു നിൽക്കുമ്പോഴും മനസ്സ് വല്ലാതെ ആസ്വസ്ഥം ആയിരുന്നു…രുദ്രേട്ടനും കൂടി എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ഭയം മനസ്സിനെ വരിഞ്ഞു മുറുക്കുന്നതായി തോന്നി… തന്റെ മുഖത്തെ ടെൻഷൻ കണ്ടിട്ടാകും അമ്മ ഇടയ്ക്കിടക്ക് വന്നു ചോദിക്കുന്നുണ്ടായിരുന്നു കാരണം… പക്ഷേ അപ്പോഴൊക്കെ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു…

വരേണ്ട സമയം കഴിഞ്ഞിട്ടും രുദ്രേട്ടനെ കാണാതെ ആയപ്പോൾ പേടി കാരണം നെഞ്ച് വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു…. എന്തൊക്കെയോ ഉള്ളിൽ കിടന്നു നീറിപ്പുകയും പോലെ… രുദ്രന്റെ ബൈക്ക് വരുന്ന ശബ്ദം കേട്ടതും ഉമ്മറത്തേക്ക് ഓടിപ്പോകാൻ തുടങ്ങിയ കാലുകളെ ശാസനയോടെ പിടിച്ചു നിർത്തി…. അമ്മയും ഏട്ടനും മുറ്റത്തേക്ക് നടന്നപ്പോൾ പതുക്കെ അകത്തേക്ക് നടന്നു… രുദ്രേട്ടന്റെ മുന്നിലേക്ക് പോകാൻ കഴിയുന്നില്ല…. ഇപ്പോഴും ചെയ്യുന്ന പ്രവൃത്തിയുടെ ശെരിയും തെറ്റും അറിയില്ല… ബൈക്കിൽ നിന്നും ഇറങ്ങി അകത്തേക്ക് വരുന്ന രുദ്രനെ കണ്ടപ്പോൾ വീണ്ടും അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞെങ്കിലും അതെല്ലാം അവനിൽ നിന്നും മറച്ചു പിടിച്ചു… “”ഇനിയും ഒരു രണ്ടു വർഷം കൂടി ലീവിന് എഴുതി കൊടുത്താലോ… “” രുദ്രൻ കളിയായി പറഞ്ഞതും കൈയിലേക്ക് അടി വീണിരുന്നു… “”ഇനിയും ജോലിക്ക് പോകാതെ ഇരിക്കാൻ ആണ് ഭാവം എങ്കിൽ പച്ച വെള്ളം തരില്ല നിനക്ക് ഞാൻ… “” കണ്ണ് കൂർപ്പിച്ചുകൊണ്ട് പറയുന്ന അമ്മയെ നോക്കി രുദ്രൻ ചിരിയോടെ നിന്നു… അകത്തേക്ക് കയറുമ്പോൾ അവന്റെ കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു….

താൻ വന്നത് അവൾ അറിഞ്ഞിട്ടുണ്ടാകും എന്ന് ഉറപ്പായിരുന്നു… കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ബൈക്ക് ന്റെ ശബ്ദം തന്നേക്കാൾ ഓർമ്മയിൽ സൂക്ഷിച്ചു… ദൂരെ നിന്ന് കേൾക്കുമ്പോഴേ വാതിൽപ്പടിയിൽ നിന്ന് എത്തി നോക്കുന്നവളാണ്… അവളെ വന്നിട്ട് ഇത്രയും നേരം ആയിട്ടും അടുത്തേക്ക് കാണാതെ ആയപ്പോൾ അവന്റെ ഉള്ളിൽ നിരാശ നിറഞ്ഞു…. അമ്മയോടോ ഏട്ടനോടോ ചോദിച്ചാൽ കളിയാക്കി കൊല്ലും എന്ന് ഉറപ്പായതിനാൽ ചോദിക്കാനും നിർവാഹം ഇല്ലായിരുന്നു…. മുറിയിലേക്ക് പോകും മുൻപും അവൾക്ക് വേണ്ടി കണ്ണുകൾ ചുറ്റും പരതി എങ്കിലും കാണാൻ കഴിഞ്ഞില്ല… 🔸🔸 കുളിച്ചിട്ട് ഇറങ്ങിയപ്പോൾ ആദ്യം കണ്ടത് മേശപ്പുറത്തു ഇരിക്കുന്ന ചായയാണ്… ഇപ്പോൾ കൊണ്ട് വെച്ചതാണ് എന്നത് പോലെ ആവി പറക്കുന്ന ചായ…. ആരായിരിക്കും കൊണ്ട് വച്ചിട്ടുണ്ടാകുക എന്ന് ഊഹിക്കാൻ കഴിയുന്നതേ ഉള്ളായിരുന്നു…. ചായയും കുടിച്ചു പുറത്തേക്ക് ഇറങ്ങിയിട്ടും അവളെ എങ്ങും കണ്ടില്ല… ഒടുവിൽ അടുക്കളയിലേക്ക് ചെന്ന് നോക്കിയപ്പോൾ അമ്മയെ മാത്രം കണ്ടു…. “”ഏട്ടനും പാറുവും ഒക്കെ എവിടെ അമ്മേ…. ഒടുവിൽ മടിച്ചു മടിച്ചു ചോദിച്ചു…”” “”അവൻ തൊടിയിലേക്ക് പോയി. അവളിവിടെ ഉണ്ടായിരുന്നല്ലോ…. വിളക്ക് വെച്ചിട്ട് നിനക്ക് ചായ തരാൻ ഇപ്പൊ മുറിയിലേക്ക് വന്നതല്ലേ…””

അമ്മ പറഞ്ഞത് കേട്ടപ്പോൾ മുഖം തരാതെ നടക്കുവാണെന്ന് മനസ്സിലായി… അവന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു… “”അമ്പലത്തിൽ വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായോ….”” അമ്മയുടെ ചോദ്യം കേട്ടപ്പോൾ അവനൊന്നു സംശയത്തോടെ നോക്കി… “”രാവിലെ വന്നപ്പോൾ മുതൽ എന്തൊക്കെയോ ആലോചനയിൽ ആയിരുന്നു… ഞാൻ എന്തെങ്കിലും ചോദിക്കുമ്പോൾ മാത്രം ഒന്ന് ചിരിച്ചു കാണിക്കും…. വീണ്ടും എന്തൊക്കെയോ ഓർത്ത് വിഷമിച്ചു നടക്കുന്നത് കാണാം… ഇടയ്ക്കിടക്ക് നീ വരുന്നുണ്ടോ എന്ന് പോയി നോക്കും… കുറച്ചു മുൻപ് എന്റെ അടുത്ത് വന്നിരുന്നു…. അവളുടെ ജാതകം നോക്കണേ എന്ന് പറഞ്ഞിട്ട്…..”” അമ്മ പറഞ്ഞതൊക്കെ കേട്ട് നിൽക്കുകയായിരുന്നു രുദ്രൻ….. താൻ പോകും വരെ ഒന്നും ഉണ്ടായില്ലല്ലോ എന്നവൻ ഓർത്തു…അമ്മയെ പറഞ്ഞു വിഷമിപ്പിക്കാൻ തോന്നിയില്ല… “”എന്തെങ്കിലും ഒക്കെ ആലോചിച്ചു കൂട്ടിയിട്ടുണ്ടാകും…. ഞാൻ നോക്കട്ടെ…”” അമ്മയോട് അതും പറഞ്ഞു അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. പുറത്ത് ഇരുട്ട് വീണതിനാൽ തുടങ്ങിയതിനാൽ വെളിയിലേക്കൊന്നും പോയിക്കാണില്ല എന്ന് ഉറപ്പായിരുന്നു…വീടിന്റെ അകത്താകെ നോക്കിയിട്ടും കണ്ടില്ല…

അപ്പോൾ തോന്നിയ സംശയത്തിൽ വീടിന്റെ പിന്നിലേക്ക് നടന്നു… ഊഹിച്ചത് പോലെ തന്നെ പിന്നാമ്പുറത്തുള്ള പടിയിൽ ആകാശത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടു…. ഇടയ്ക്കിടെ കണ്ണ് തുടക്കുന്നും ഉണ്ട്… രുദ്രൻ വന്നതൊന്നും അറിഞ്ഞിരുന്നില്ല പാറു… ആകാശത്തിലെ നക്ഷത്രങ്ങളോടായി പരിഭവം പറയുന്ന തിരക്കിൽ ആയിരുന്നു…. “”എന്തിനാ എന്നെ ഇട്ടിട്ട് പോയത്…. “”മൗനമായി അവയോട് ചോദിച്ചുകൊണ്ടിരുന്നു… അടുത്താരോ പെട്ടെന്ന് വന്നിരിക്കും പോലെ തോന്നിയതും ഞെട്ടി പിന്നിലേക്ക് മാറി… തന്നെ നോക്കാതെ നേരെ നോക്കി ഗൗരവത്തിൽ ഇരിക്കുന്ന രുദ്രേട്ടനെ കണ്ടതും അവിടെ തന്നെ തറഞ്ഞിരുന്നു പോയി…. വല്ലാത്ത ഗൗരവം ഉണ്ടായിരുന്നു ആ മുഖത്ത്…ഒന്നും പറഞ്ഞില്ല…. നാവൊക്കെ വറ്റി വരളും പോലെ…. “”ഞാൻ വന്നതൊന്നും നീ അറിഞ്ഞില്ലേ….”” ഗാംഭീര്യത്തോടെയുള്ള ശബ്ദം കേട്ടതും അറിഞ്ഞെന്നു തലയാട്ടി… “”എന്നിട്ടെന്താ അടുത്തേക്ക് വരാതിരുന്നത്…”” ഇത്തവണയും അതേ ഗൗരവം നിറഞ്ഞിരുന്നു സ്വരത്തിൽ… ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു… കണ്ണ് രണ്ടും വീണ്ടും നിറഞ്ഞു വരുന്നുണ്ടായിരുന്നു… “”ഇരുട്ടത്തു എന്തിനാ ഇവിടെ വന്നു ഇരിക്കുന്നത്…”” അവളിൽ നിന്നും മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ രുദ്രൻ വീണ്ടും ചോദിച്ചു…. അപ്പോഴും അവളുടെ ഭാഗത്തുനിന്നും നിശബ്ദത മാത്രം ആയിരുന്നു…

കുറച്ചു നേരം കഴിഞ്ഞിട്ടും അവളിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ ആയപ്പോളാണ് തിരിഞ്ഞു നോക്കുന്നത്… രണ്ടു കണ്ണും നിറച്ചു തലയും താഴ്ത്തി ഇരിപ്പുണ്ട്… ആ ഇരിപ്പ് കണ്ടപ്പോൾ നെഞ്ചിൽ എന്തോ കൊളുത്തി വലിയും പോലെ തോന്നി രുദ്രന്… “”പാറു….”” അടുത്തേക്ക് നീങ്ങി ഇരുന്ന് പതിയെ തോളിൽ കൈ വെച്ച് വിളിച്ചു… മുള ചീന്തുന്നത് പോലെ കരഞ്ഞുകൊണ്ട് അവളപ്പോഴേക്കും അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയിരുന്നു… അവന് വല്ലാത്ത പേടി തോന്നി…. “”പാറു…. എന്താടാ….. എന്താ പറ്റിയെ….”” അവളുടെ മുടിയിൽ കൂടി പതിയെ വിരലോടിച്ചുകൊണ്ട് ചോദിച്ചു… കരച്ചിലിന്റെ ശബ്ദം കൂടുന്നതല്ലാതെ മറുപടി ഒന്നും കിട്ടിയിരുന്നില്ല…. ബലമായി അവളുടെ മുഖം പിടിച്ചുയർത്തി… കരഞ്ഞു വീർത്ത കണ്ണുകളിലേക്ക് നോക്കിയപ്പോൾ വല്ലാത്ത ഒരു നോവ് തോന്നി അവന്… “”കാര്യം പറ പാറു…”” ഗൗരവത്തോടെ ചോദിച്ചു…. എങ്കിൽ മാത്രമേ അവൾ അനുസരിക്കൂ എന്ന് നന്നായി അറിയുമായിരുന്നുള്ളു… “”ന്റെ…. ദോഷം കൊണ്ടാണോ രുദ്രേട്ടാ എല്ലാരും പോയത്….. “” വീണ്ടും ഓരേങ്ങലോടെ അവന്റെ തോളിലേക്ക് മുഖം പൂഴ്ത്തി…. “”രുദ്രേട്ടനേം ഞാൻ കൊല്ലും…. പേടിയാ നിക്ക്…..””

ദേഷ്യം കൊണ്ട് രുദ്രന്റെ മുഖം വലിഞ്ഞു മുറുകി… ആരോ അമ്പലത്തിൽ വെച്ച് എന്തൊക്കെയോ പറഞ്ഞിട്ടുണ്ടാകും എന്ന് മനസ്സിലായി…. പക്ഷേ അവൾ പറയില്ല എന്ന് ഉറപ്പായിരുന്നു…. ബലമായി അവളുടെ മുഖം രണ്ടു കൈയിലും കോരി എടുത്തു…. “”നോക്ക് പാറു….. ഇനിയൊരിക്കൽ കൂടി നിന്റെ നാവിൽ നിന്ന് ഞാനിത് കേൾക്കരുത്….”” ഗൗരവത്തോടെ പറഞ്ഞപ്പോൾ കണ്ണും നിറച്ചു നോക്കുന്നുണ്ട്… “”ശെരിയാണ്…. ഞാനും നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്…. പക്ഷേ അതെല്ലാം ഇപ്പോൾ അതിന്റെ ഇരട്ടി ശക്തിയിൽ എന്നെ പൊള്ളിക്കുന്നും ഉണ്ട്…. നീ ക്ഷമിച്ചു എന്ന് പറഞ്ഞാലും എനിക്കൊരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയത്തും ഇല്ല….. രുദ്രന്റെ പെണ്ണാ നീ….. നാട്ടുകാര് പറയുന്നത് കേട്ട് ഇനിയീ കണ്ണ് നിറയുന്നത് ഞാൻ കാണരുത്….”” തന്റെ കണ്ണിലേക്കു തന്നെ നോക്കി പറയുന്ന അവനെ കണ്ണിമയ്ക്കാതെ നോക്കുകയായിരുന്നു പാർവതി…… തുടരും

താന്തോന്നി: ഭാഗം 12

Share this story