അത്രമേൽ: ഭാഗം 23

അത്രമേൽ: ഭാഗം 23

എഴുത്തുകാരി: ശ്രുതി കൃഷ്ണ

മുറിയുടെ വാതിൽക്കൽ നിന്നുള്ള അനക്കം ശ്രദ്ദിച്ചു ആ രൂപം മുഖം ചരിച്ചു നോക്കി…പൊടുന്നെനെ ആ കണ്ണുകളിലെ ഭാവം മാറി തുടങ്ങി… ഇത്തിരി നേരം മുറിയിൽ കടന്നു നിന്നവരെ ഉറ്റു നോക്കിയവർ പതിയെ അനങ്ങി തുടങ്ങി…ഒന്നു ചിന്തിക്കും മുൻപേ മുറിവാതിൽക്കലേക്കു പാഞ്ഞു വന്നു…പെട്ടെന്നായത് കൊണ്ട് ആ മുഖത്തെ ഭാവമെന്തെന്ന് അവ്യക്തമായിരുന്നു…ഒരു വിരലകത്തിൽ ഗോപുവിനടുത്തേക്ക് എത്തും മുൻപേ മുൻപിലേക്ക് കയറി നിന്ന് ദർശന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു… “വിടെടാ…. അവളെ….. വിടാൻ….” ദർശനോയാടി അവർ ഉച്ചത്തിൽ ചീറി…. അവന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചു… കൂർത്ത നഖങ്ങൾ കൊണ്ട് കയ്യിൽ അമർത്തി മാന്തി… ശരീരത്തിലേറ്റ വലിയ പോറലുകളിൽ ചോര പൊടിഞ്ഞു നീറി തുടങ്ങിയിട്ടും അവനവളെ നെഞ്ചിലേക്ക് ചേർത്തു നിർത്തി…പേടി കൊണ്ട് ഇടയ്ക്കെപ്പോഴോ അവളുടെ കൈകളും അവനെ ചുറ്റിപ്പിടിച്ചിരുന്നു… “ഇന്ദിരാമ്മേ…” കയ്യിലെ ഭക്ഷണം നിലത്തേക്ക് വയ്ച്ചു വേഗത്തിൽ തന്നെ മുറിയിൽ ചുവരിലായി തൂക്കിയിട്ട വലിയ ചൂരൽ കൈയ്യിലെടുത്ത് ഗൗരി ഒന്നോങ്ങി കാണിച്ചു…സാധാരണ അതിനടുത്തേക്ക് അടുക്കാത്തവരാണ്… ചൂരൽ കാണുമ്പോൾ പേടിച്ചു ഒരു മൂലയിലേക്ക് പതുങ്ങുന്നതാണ്…

മുൻപൊരിക്കൽ ഗൗരിയിൽ നിന്നും ഒരടി കിട്ടിയ ഓർമയിൽ അവളെ പോലും പേടിക്കുന്നവരാണ്….ഇന്നതൊന്നും ശ്രദ്ധിക്കാതെ ദർശന്റെ കൈകളിൽ നിന്നും ഗോപുവിനെ പിടിച്ചു വലിക്കാൻ ശ്രമിക്കുന്നത്…. “വിടെടാ…. എന്റെ മോളാ…. എന്റെ മോളേ വിടെടാ…. കൊണ്ടു പോയേക്കല്ലേ…എന്റെ അടുത്തൂന്ന് തട്ടിപ്പറിച്ചു പോയേക്കല്ലേ…” ഗൗരിയിൽ നിന്നുമേറ്റ ആദ്യത്തെ ചൂരൽ പ്രഹരത്തിന്റെ വേദനയിൽ അവർ വല്ലാതെ പുളഞ്ഞു…വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോകുന്നുണ്ടെങ്കിലും “എന്റെ മോളേ…” എന്നും വിളിച്ച് ഗോപുവിനെ തന്നിലേക്ക് പിടിച്ചു വലിച്ചു… അടുത്തതായി ഗൗരിയിൽ നിന്നും അടി വീഴും മുൻപേ പെട്ടെന്നൊരോർമയിൽ ദർശനിൽ നിന്നും ഗോപു അകന്നു മാറി… ഗൗരിയെ തടഞ്ഞു…എന്നാൽ ഓർക്കാപ്പുറത്തു ചുളിവു വീണ പരുക്കൻ കൈകൾ പെട്ടന്ന് തന്നെ അവളെ ഇറുകെ പുണർന്നു…തന്നോടമർത്തി പിടിച്ചു…വിറയ്ക്കുന്ന കൈകളിൽ അവളുടെ മുഖം കോരിയെടുത്ത് നിറയെ ചുംബിച്ചു… അവരുടെ കണ്ണുനീരും ഉമിനീരും അവളുടെ മുഖത്ത് സ്ഥാനം പിടിച്ചു…പണ്ടെങ്ങോ കടമായി വയ്ച്ച കണക്കെന്നപോൽ വീണ്ടും വീണ്ടും അനേകം സ്നേഹ മുദ്രണങ്ങൾ അവളിൽ ചേർക്കക്കപ്പെട്ടു…

ആദ്യം തോന്നിയ അത്ഭുതത്തിനപ്പുറം ഗോപുവിന്റെ മിഴികളും ഇടയ്ക്കെപ്പോഴോ പെയ്തു തുടങ്ങി… ബഹളം കേട്ട് അങ്ങോട്ടൊടിയെത്തിയ സുധാകരനെപ്പോലെ ആ കാഴ്ചയിൽ സ്ഥബ്ധരായി നിൽക്കയായിരുന്നു മുറിയിലുള്ള മറ്റു രണ്ടു പേരും… “എന്റെ മോളാ… എന്റെ മോളാ…” ബാക്കി എല്ലാവരോടുമായി ഉച്ചത്തിൽ പറഞ്ഞവർ മുഖം വീർപ്പിച്ചു…ഗോപുവിനെ പിടിച്ചു വലിച്ചു കട്ടിലിൽ കൊണ്ടു ചെന്നിരുത്തി…പെട്ടെന്നെന്തോ ഓർത്തെന്ന പോലെ കാഴ്ച മങ്ങിയ കണ്ണുകൾ കൂർപ്പിച്ചു ചുവരിലാകെ പരതി… കണ്ണുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ ഒന്നു ചിരിച്ചു…തിരിഞ്ഞു ഗോപുവിനും ഒരു ചിരി നൽകി… അവരുടെ സന്തോഷത്തിന്റെ കാരണമറിയാൻ ചുവരിലേക്ക് നോക്കിയ ഗോപു നടുങ്ങി…പുഞ്ചിരിക്കുന്ന പെൺകുട്ടിയുടെ മാലയിട്ട ഫോട്ടോയിൽ തന്നെ കണ്ണുകൾ ഉടക്കി…ഒന്നു ചിമ്മാൻ പോലും മറന്ന് കണ്ണുകൾ ആ ചിത്രത്തിൽ തന്നെ തറഞ്ഞു നിന്നു…കരയാൻ പോലും മറന്നു…അപ്പോഴും കൈകൾ കൊണ്ട് അവളുടെ മുഖത്ത് പരതി നോക്കി മകളാണെന്ന് സ്വൊയം പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഇന്ദിര… “മോള് തന്ന്യാ…. ന്റെ മോളാ… ” എല്ലാവരോടും വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞവർ അവകാശം ഉറപ്പിച്ചു…. “വന്നല്ലോ… അത് മതി… ഇവിടെ അമ്മേടെ അടുത്ത് ഇരുന്നേക്കണേ…

എങ്ങോട്ടും പോവല്ലേ… അവര് നിന്നെ കൊണ്ട് പോയാല്ലോ…. എന്റെ അടുത്തൂന്ന് കൊണ്ടു പോയാല്ലോ…” എന്തൊക്കെയോ പതം പറഞ്ഞു കരഞ്ഞവർ അവളെ അടക്കിപ്പിടിച്ചു…ഒരുറപ്പിനായി കൈത്തണ്ടയിൽ മുറുകെ പിടിച്ചു… അനുവാദത്തിനു പോലും കാത്തു നിൽക്കാതെ അവളുടെ മടിയിലേക്ക് തല ചായ്ച്ചു കിടന്നു…അപ്പോഴും തരിച്ചിരിക്കയായിരുന്നു ഗോപു…തന്റെ മടിയിൽ കിടക്കുന്ന ഇന്ദിരയെ അവൾ സഹതാപത്തോടെ നോക്കി… “ഇന്ദിരമ്മേ എണീക്ക് ഭക്ഷണം കഴിക്കണ്ടേ?…” ഗൗരി വന്ന് തട്ടി വിളിച്ചപ്പോൾ നിഷേധ ഭാവത്തിൽ അവർ തലയാട്ടി… ഗൗരി ഒരുപാട് നിർബന്ധിച്ചപ്പോൾ ശല്യം സഹിക്ക വയ്യാതെ അവർ മുഷിപ്പോടെ എണീറ്റു… ഗൗരിയെ നോക്കി മുഖം ചുളിച്ചു… തല ചൊറിഞ്ഞു… ആകെ ശ്വാസം വിലങ്ങിയ അവസ്ഥയായിരുന്നു ഗോപുവിന്…ഇന്ദിരയെ ഒന്നുകൂടി നോക്കിയവൾ പെട്ടെന്ന് തന്നെ മുറിവിട്ടിറങ്ങി…പിറകിൽ നിന്ന് ഇന്ദിരയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കാമായിരുന്നു… “മോളേ…” എന്ന് വിളിച്ചവർ അലറി അലറി കരഞ്ഞു… തന്നെ പിടിച്ചു നിർത്തിയ കൈകൾക്കിടയിൽ കിടന്ന് കുതറി… ഗോപുവിന് പിന്നാലെ ഓടിപ്പോവാൻ ശ്രമിച്ചു…എന്നാൽ പിൻവിളികൾക്കൊന്നും കാതോർക്കാതെ പെണ്ണൊരുത്തി നിലവിളിച്ചു കൊണ്ട് മുറിയിലേക്ക് ഓടിയിരുന്നു… ❤❤❤❤❤

തലയിൽ പതിയെ തലോടലേറ്റാണ് ഗോപു കണ്ണ് തുറന്നത്…കട്ടിലിൽ തനിക്കടുത്തായി ഇരിക്കുന്ന അമ്മാവനെ കണ്ടവൾ എഴുന്നേറ്റിരുന്നു… “അറിഞ്ഞില്ല അല്ലേ…?” അയാളുടെ ചോദ്യത്തിന് ഇല്ലെന്നവൾ തലയാട്ടി… “ഞാ… ൻ കാരണാ ല്ലേ അമ്മാമ്മേ…എല്ലാത്തിന്റെയും തുടക്കം എന്നിൽ നിന്നാണല്ലേ….?” ചോദിച്ചു തീർന്നവൾ ഏങ്ങലടിച്ചു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു… “അതെങ്ങനെ ശെരിയാവും… എല്ലാം വിധിയാ മോളേ… കർമഫലം അനുഭവിച്ചു തന്നെ തീർക്കണം…” അവളെ ചേർത്തു പിടിച്ചയാൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു… “വർഷേച്ചി എങ്ങനെയാ?” അറിയാതെ പോയതൊക്കെ അയാളിൽ നിന്നും കേൾക്കാനായവൾ തിടുക്കം കൂട്ടി… “ആത്മഹത്യയായിരുന്നു…ഒരു സാരിത്തുമ്പിൽ അവൾ അവളുടെ ജീവിതം അവസാനിപ്പിച്ചു… നിങ്ങൾ നാട് വിട്ട് പോയ അന്ന് രാത്രി ഇവിടുന്ന് പിണങ്ങി പോയ അവൾക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു…നമ്മളോടൊക്കെയുള്ള ദേഷ്യം അവൾ വണ്ടിയിലാണ് തീർത്തത്…വളരെ വേഗത്തിൽ ഓടിച്ചു പോയപ്പോൾ എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വണ്ടി വെട്ടിച്ചതാ…നിയന്ത്രണം കിട്ടാതെ വലിയൊരു അപകടത്തിൽ തന്നെ പെട്ടു… ഇടിക്കാൻ ശ്രമിച്ച കാറിലെ പയ്യനും ചെറിയ പരുക്കുണ്ടായിരുന്നു….

നാട്ടുകാർ ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു…ഹെൽമെറ്റ്‌ ധരിക്കാത്തത്തിനാൽ വർഷയ്ക്ക് മുഖത്തായിരുന്നു അധികം പരിക്ക്…ഇത് ദർശനെ അറിയിക്കാൻ ഓടിപ്പിടിച്ചു ഞാൻ അന്ന് തന്നെ ആശുപത്രിയിൽ എത്തിയിരുന്നു പക്ഷേ അപ്പോഴേക്കും നിങ്ങൾ…” പറഞ്ഞു നിർത്തി അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി എന്നാൽ ബാക്കി കാര്യങ്ങൾ അറിയാൻ വേണ്ടി കാതോർത്തിരിക്കുകയായിരുന്നു ഗോപു… “ഞാൻ വർഷയുടെ അടുത്തെത്തുമ്പോളേക്കും നേരം പുലർന്നിരുന്നു…വിവരമറിഞ്ഞു അപ്പോഴേക്കും ഇന്ദിര ഓടിപ്പിടിച്ചു എങ്ങനെയൊക്കെയോ അവിടെ എത്തി… നിങ്ങൾ പോയ കാര്യം എന്തു കൊണ്ടോ അവരോട് പറയാൻ എനിക്ക് തോന്നിയില്ല…ഇത്രയൊക്കെ സംഭവിച്ചിട്ടും ദർശനെ കാണാത്തതിൽ അവർ ബഹളം വയ്ച്ചു… രാത്രിയിൽ അവളുടെ മകളെ ഇറക്കി വിട്ടെന്ന് ആരോപിച്ചു…വർഷ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച കാര്യം ഞാൻ തുറന്ന് ചോദിച്ചതോടെ അവരൊന്നടങ്ങി…ബോധം വന്ന അന്ന് തന്നെ വർഷയിൽ നിന്നവർ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു…എന്നോടും സരസ്വതിയോടും വല്ലാതെ ചൂടായി…ഞങ്ങളുടെ സഹായങ്ങൾ നിരസിച്ചു…വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി…എന്നാൽ തിരികെയെത്തിയ വർഷയ്ക്ക് രൂപത്തിലായിരുന്നു വലിയ മാറ്റം…

മുഖത്തെ കേടുപാടുകളൊക്കെ ശെരിയാക്കി തുന്നിക്കൂട്ടലുകളൊക്കെ ഉണങ്ങി വരുമ്പോളേക്കും അവളാകെ മാറി പോയിരുന്നു…ഒറ്റ നോട്ടത്തിൽ തീറ്റിച്ചറിയാൻ പറ്റാത്തത്ര മാറ്റം…വേണമെങ്കിൽ അവളുടെ മനസിന്റെ വൈകൃതം മുഖത്തെക്കും പടർന്നെന്ന് പറയാം….സ്വൊന്തം രൂപം അങ്ങനൊരാവസ്ഥയിൽ കാണുമ്പോൾ അവൾ തീർച്ചയായും വയലന്റ് ആവുമെന്ന് ഡോക്ടർമാരും പറഞ്ഞിരുന്നു…പക്ഷെ ആ വിഷമത്തിൽ ആത്മഹത്യ ചെയ്തു കളയുമെന്നൊന്നും കരുതിയില്ല…മരിക്കുന്നതിന്റെ അന്ന് അവളാകെ ബഹളവും ദേഷ്യവുമൊക്കെ ആയിരുന്നു… അന്ന് വർഷയോടൊപ്പം കിടന്നുറങ്ങിയ ഇന്ദിര പുലർച്ചെ കണ്ടത് അടുത്ത മുറിയിലേ ഫാനിൽ തൂങ്ങിയാടുന്ന മകളുടെ രൂപമാണ്… ആ കാഴ്ചയാണ് ഇന്ദിരയെ ഇങ്ങനെയാക്കിയത്…വർഷയെ ദഹിപ്പിക്കാൻ ചിതയിലെടുക്കാൻ നേരത്ത് ഭയങ്കര ബഹളമായിരുന്നു…അതുവരെ ശാന്തയായിരുന്നവൾ ബോഡി എടുക്കാൻ നിന്ന ആൾക്കാരെ ഉപദ്രവിക്കാൻ ശ്രമിച്ചു…ആരെയും തിരിച്ചറിയാതെയായി… മോളെയെയും അന്വേഷിച്ചു നടപ്പാടി…. കുറച്ചു നാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കിയിരുന്നു… പക്ഷെ അവിടുന്നും വല്ലാതെ ബഹളമായിരുന്നു… അവസാനം ഷോക്ക് കൊടുക്കണം എന്നൊക്കെ പറഞ്ഞപ്പോൾ പിന്നെ അവിടെ നിർത്താൻ തോന്നില്യ…

ഇങ്ങ് കൊണ്ട് വന്നു…നോക്കുവാൻ ഗൗരിയെ നിർത്തി…ഇടയ്ക്ക് ഭയങ്കര ബഹളമാണ്… സ്വൊന്തം ശരീരം തന്നെ കുത്തി നോവിക്കാനൊക്കെ ശ്രമിക്കും…അടി കിട്ടുമെന്നോർത്ത് ഗൗരിയെ മാത്രം ഇത്തിരി പേടിയുണ്ട്… മറ്റെല്ലാവരെയും ഉപദ്രവിക്കാൻ ശ്രമിക്കും…ഇതിപ്പോ ആദ്യായിട്ടാ മോളോട് മാത്രം ഇങ്ങനെ മയത്തിൽ പെരുമാറണത്…. ഒരുപക്ഷെ മോളുടെ മുഖം ഓർമയുണ്ടാകും…ചിന്തിച്ചപ്പോൾ വർഷയാണെന്ന് തെറ്റിധരിച്ചു കാണും…. അമ്മയുടെ സ്ഥാനത്ത് അവളുടെ സ്നേഹം ഇങ്ങനെ കിട്ടാനാവും എന്റെ മോളുടെ വിധി…” അയാൾ പറഞ്ഞു കഴിഞ്ഞിട്ടും ഗോപുവിന്റെ മനസ് മറ്റേതോ ചിന്തകളിൽ കുടുങ്ങികിടക്കുകയായിരുന്നു… “മോളേ…” അയാളുടെ വിളിയിൽ അവളുണർന്നു “ദർശേട്ടന് അറിയാമായിരുന്നോ…” ഉറച്ച ശബ്ദത്തിൽ അവൾ ചോദിച്ചു… “വർഷ മരിച്ചതിനു ശേഷമാണ് അവൻ അറിഞ്ഞത്…ഇവിടുന്ന് പോയതിനു ശേഷം പിന്നെ കുഞ്ഞുണ്ണി ജനിച്ച അന്നാണ് അവൻ വിളിച്ചത്… അത് വരെ നിങ്ങളെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു…പക്ഷെ അന്ന് അവന്റെ സന്തോഷത്തിനിടയിൽ ഇവിടുത്തെ കാര്യങ്ങൾ ഒന്നും പറയാൻ തോന്നിയില്ല… പിന്നീടാണ് അവനോട് എല്ലാം പറഞ്ഞത്…വർഷയുടെ ആണ്ടിന്റെ അന്ന് അവൻ വന്നിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ… പക്ഷേ അവനെ കാണാതെ മോളവിടെ ബഹളമാണെന്ന് ഫോൺ വന്നതോടെ പെട്ടെന്ന് തിരിച്ചു പോയി…അവൻ ഒന്നും പറഞ്ഞിരുന്നില്ല അല്ലേ…”

അയാളുടെ ചോദ്യത്തിന് ഇല്ലെന്നവൾ തലയാട്ടി…പിന്നെയും എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന തിരക്കിലായിരുന്നു… “ശെരിക്കും എന്നേക്കാൾ ദാർശേട്ടന്റെ സാമിപ്യം ആവിശ്യമുള്ളത് വർഷേച്ചിക്കായിരുന്നു അല്ലേ അമ്മാമ്മേ… അങ്ങനെയെങ്കിൽ ഒരു പക്ഷെ വർഷേച്ചി ജീവിച്ചിരുന്നേനെ അല്ലേ…?… ദർശേട്ടൻ എന്നെ കൊണ്ട് പോകാൻ പാടില്ലായിരുന്നു…ഈ ശാപമൊക്കെ എന്റെ കുഞ്ഞിനെ കൂടി ബാധിക്കില്ലേ…?” അവൾ വെപ്രാളത്തോടെ വീണ്ടും വീണ്ടും ഓരോന്ന് പതം പറഞ്ഞു കൊണ്ടിരുന്നു… “ഞാൻ ചെയ്തത് ഇതുവരെ തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല….എന്റെ ഏറ്റവും വലിയ ശെരി അതായിരുന്നു…. നിന്നെ ഇവിടുന്ന് കൊണ്ട് പോയത്… ചികിൽസിച്ചത്…അതിനി എത്ര കാലം കഴിഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും… ആരൊക്കെ പറഞ്ഞാലും തെറ്റാണെന്ന് എനിക്ക് തോന്നില്ല…” കുഞ്ഞുണ്ണിയെയും എടുത്ത് മുറിയിലേക്ക് കടന്നു വന്ന ദർശൻ വളരെ പരുഷമായിട്ടായിരുന്നു സംസാരിച്ചത്… ഉടനെ തന്നെ കുഞ്ഞിനെ ഗോപുവിന്റെ കയ്യിൽ കൊടുത്തിട്ട് അവൻ മുറിയിൽ നിന്നും ഇറങ്ങി പോയി… ഗോപുവിന്റെ മാറിൽ പരതി കരയാൻ തുടങ്ങിയ കുഞ്ഞുണ്ണിയെ ഒന്ന് തലോടിയിട്ട് സുധാകാരനും മുറി വിട്ടു പോയി… ❤❤❤❤❤

സുധാകരൻ മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ കണ്ണുകൾക്ക് കുറുകെ കൈ മടക്കി വയ്ച്ചു കിടക്കുകയായിരുന്നു ദർശൻ… “ദർശാ…” അച്ഛന്റെ വിളി കേട്ട് അവൻ പതിയെ എഴുന്നേറ്റിരുന്നു… തല താഴ്ത്തിയിരിക്കുന്ന അവന്റെ അരികിലേക്ക് സുധാകാരനും ഇരുന്നു… “ഇനിയെങ്കിലും പറയു ദർശാ…എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത്…?” അയാളുടെ ചോദ്യം കേൾക്കെ പുച്ഛത്തോടെ അവനൊന്നു ചിരിച്ചു… “എന്ത് സംഭവിക്കാൻ… അവൾക്കിപ്പോൾ ഏറ്റവും വലിയ തെറ്റ് ഞാനാണ്… ചേച്ചിയുടെ ഭർത്താവിനെ സ്വീകരിക്കാൻ അവൾക്ക് കഴിയില്ലെന്ന്… കുഞ്ഞിനെ കരുതി മാത്രമാണ് അവളെ ഞാൻ ഇവിടുന്ന് കൊണ്ട് പോയതെന്ന്…. ഞാൻ ചെയ്തു പോയ തെറ്റിന്റെ കുറ്റബോധത്തിലാണ് അവളെ ചികിൽസിച്ചതെന്ന്…സ്വൊന്തം കുഞ്ഞിന്റെ അമ്മയെന്നതിൽ കവിഞ്ഞു അവളെ ഞാൻ സ്നേഹിച്ചിട്ടില്ലെന്നു…. അവളെന്റെ മുഖത്ത് നോക്കി പറഞ്ഞു അച്ഛാ…” പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു… ചുണ്ടുകൾ വിറകൊണ്ടിരുന്നു… എന്നിട്ടും കരയാൻ മടിച്ചു കണ്ണുകൾ മാത്രം പിടിച്ചു നിന്നു… “മോനെ…” “ഇല്ല അച്ഛാ… എനിക്കവളോട് ദേഷ്യം ഒന്നുമില്ല… സത്യങ്ങൾ തുറന്ന് പറയുമ്പോൾ ആഗ്രഹിച്ചതല്ലെങ്കിലും ഇതു ഞാൻ പ്രതീഷിച്ചതാ… ഇനി വയ്യാ… വർഷയുടെ കാര്യം അറിയുമ്പോൾ അതിനും കൂടി പഴി കേൾക്കേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചതാ….

ആദ്യ ഭാര്യ മരിച്ചത് കൊണ്ടാണ് ഞാൻ അവളുടെ പിറകെ പോയതെന്ന് കൂടി അവൾ പറഞ്ഞാൽ എനിക്കത് സഹിക്കാൻ കഴിയില്ല… അതാ ബാക്കി സത്യങ്ങൾ എല്ലാം അവൾ നേരിട്ടറിഞ്ഞോട്ടെ എന്ന് കരുതിയത്… ഒരു പക്ഷേ അവൾ പറഞ്ഞത് സത്യമായിരിക്കാം എന്റെ കുഞ്ഞ് അവളുടെ ഉള്ളിൽ വളരുന്നുണ്ടെന്ന ചിന്ത തന്നെയായിരിക്കാം എന്നെ ഇതിനൊക്കെ പ്രേരിപ്പിച്ചത്… ഞാൻ നിഷേധിക്കുന്നില്ല… പക്ഷേ അവളെ ഞാൻ സ്നേഹിച്ചിട്ടില്ലെന്ന് പറയരുത്… സ്നേഹിച്ചതാ… ദേ ഈ നെഞ്ചിൽ നിറയെ അവളും കുഞ്ഞും മാത്രമേ ഉളളൂ… അവളുടെ സ്നേഹം അറിഞ്ഞും അനുഭവിച്ചും ഞാനും സ്നേഹിച്ചു പോയി… ഇനി അവരില്ലാതെ പറ്റില്ലെനിക്ക്…” പറഞ്ഞു തീർന്നതും അവൻ വിങ്ങി പൊട്ടി… സങ്കടത്താൽ ശരീരം വിറച്ചു… സുധാകരൻ ചേർത്തു പിടിച്ചവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു… “വിഷമിക്കണ്ട ദർശാ… അവളെ കുറ്റം പറയാൻ പറ്റില്ല… എല്ലാം ശെരിയാകും…ഇത്തിരി കൂടി സമയം കൊടുക്കാം അവൾക്ക്… തെറ്റും ശെരിയും അവൾക്ക് തിരിച്ചറിയാൻ സാധിക്കും… നിക്ക് ഉറപ്പുണ്ട്… നിന്റെ സ്നേഹം ഇന്നല്ലെങ്കിൽ നാളെ അവൾ തിരിച്ചറിയും.. ❤❤❤❤❤ “പിതൃകർമ കാലേ മന്ത്ര തന്ത്ര സ്വര വർണ കർമ്മ പ്രായശ്ചിത്തർത്ഥം നാമ ത്രയ ജപം അഹം കരിഷ്യേ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായ നായ ” ഇനി പരേതത്മാവിന് വേണ്ടി പ്രാത്ഥിച്ചു പിണ്ഡം പുഴയിൽ സമർപ്പിച്ചു മുങ്ങി വന്നോളൂ…”

“സൂക്ഷിക്കണേ മോളേ….” സുധാകരൻ വേവലാതിയോടെ പറഞ്ഞപ്പോൾ ഗോപു നേർമയായി ഒന്നു ചിരിച്ചു… ചേച്ചിയുടെ മരണത്തിനു കാരണമായെന്ന ഗോപുവിന്റെ ദുഖത്തിന് സുധാകരനായിരുന്നു ഉരുപുണ്യകാവിൽ ചെന്ന് ബലിയിടാമെന്ന നിർദേശം നൽകിയത്… കുഞ്ഞിനെ ദർശനെ ഏൽപ്പിച്ചു പിറ്റേന്ന് കാലത്ത് തന്നെ അവർ പുറപ്പെട്ടു…പുഴയിൽ മുങ്ങി നിവരുന്ന ഗോപുവിനെ കാത്ത് നിൽക്കുമ്പോൾ തന്റെ മക്കൾക്ക്‌ വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു സുധാകരൻ…ഈറനായി കയറി വന്ന ഗോപുവിന് അയാൾ തന്നെ നന്നായി തുവർത്തി കൊടുത്തു… ഇത്തിരി നേരം കൂടി പ്രാർത്ഥനയോടെ അവിടെ ചിലവഴിച്ചു ഇരുവരും മടങ്ങി…മനസിലുള്ള വേവലാതികൾക്ക് ഇത്തിരി ശമനം വന്നപോലെ തോന്നി ഗോപുവിന്…എങ്കിലും ദർശനിലേക്ക് അടുക്കാൻ മനസ് മടിച്ചു നിൽക്കുന്നത് പോലെ…ആ സ്നേഹത്തിന് മുൻപിൽ താൻ പലപ്പോഴും തൊറ്റു പോകുന്നതായി തോന്നിയിട്ടുണ്ട്… പലപ്പോഴും മനസ് തന്റെ കുഞ്ഞിലും അവന്റെ അച്ഛനിലും തന്നെ കുടുങ്ങികിടക്കുന്നു…പൂർണ മനസോടെയല്ലെങ്കിലും വർഷേച്ചിക്ക് ദർശേട്ടനെ തിരിച്ചു കൊടുക്കണമെന്ന് കരുതിയതാണ്… ചങ്ക് പറിയുന്ന വേദനയോടെയാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്…

അതിനോട് പൊരുത്തപ്പെടാൻ മനസിനെ പഠിപ്പിച്ചത്… തന്നോടുള്ള ദർശേട്ടന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചത്… പക്ഷേ വീണ്ടും വീണ്ടും താൻ തന്നെ തോറ്റു പോകുന്നു… ഒരു പക്ഷേ തങ്ങളെ ഒരുമിപ്പിക്കാനാവുമോ വർഷേച്ചിക്ക് ഇങ്ങനൊരു വിധി ഉണ്ടായത്…എത്ര കടിഞ്ഞാണിടാൻ ശ്രമിച്ചിട്ടും മനസ് പല വഴിയിൽ സഞ്ചരിച്ചു… എന്നിട്ടും ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവൾ ഉഴറി…തെറ്റും ശെരിയും തിരിച്ചറിയാനാവാതെ വല്ലാതെ വീർപ്പുമുട്ടി… തിരിച്ചുള്ള യാത്രയിലത്രയും ഗോപു മൗനത്തിലായിരുന്നു… സുധാകരന്റെയും ചിന്തകൾ എവിടെയൊക്കെയോ കുടുങ്ങിക്കിടന്നു… “മോളേ….” സുധാകരൻ വിളിച്ചപ്പോളാണ് വീട്ടിലെത്തിയെന്നത് ഗോപുവും ശ്രദ്ധിച്ചത്….അയാൾക്ക് നേർമയായ ഒരു ചിരി നൽകി അവൾ വണ്ടിയിൽ നിന്നിറങ്ങി… “കാക്ക വിരുന്നു വിളിക്കണുണ്ടല്ലോ…. ആരാണാവോ വിരുന്നുകാര്…” മുറ്റത്ത് നിന്നുള്ള സുധാകരന്റെ സംസാരം കേട്ടുകൊണ്ടാണ് അവൾ ഉമ്മറത്തു നിന്ന് അകത്തേക്ക് കയറി ചെന്നത്…….. തുടരും..

അത്രമേൽ: ഭാഗം 22

Share this story