എന്നിട്ടും : ഭാഗം 17

എന്നിട്ടും : ഭാഗം 17

എഴുത്തുകാരി: നിഹാരിക

ഗായൂ…. ടാ എനിക്ക് തന്നോട് സീരിയസ് ആയൊരു കാര്യം പറയാന്ണ്ട്…… ” “എന്താ! ധ്രുവ് ” “നാളെ താൻ നേരത്തെ റെഡിയാവ് ഞാൻ വന്ന് പിക് ചെയ്യാം……” “ഓകെ….. ഗുഡ്‌ നൈറ്റ് ധ്രുവ് ” ഫോൺ കട്ടായതുo ഗായത്രി സന്തോഷം കൊണ്ട് തുള്ളി ച്ചാടി…. ഫോണിൻ്റെ ഡിസ്പ്ലേയിൽ തെളിയുന്ന ധ്രുവിൻ്റെ ഫോട്ടോ നോക്കി, “എൻ്റെ യാ…. നീ ധ്രുവ്…. എൻ്റെ മാത്രം… അതിനായി ഏതറ്റം വരെയുo ഞാൻ പോകും……. ചാകണമെങ്കിൽ അങ്ങനെ, അതല്ല കൊല്ലണമെങ്കിൽ അങ്ങനെ !!! 🦋🦋🦋🦋

ധ്രുവ് പറഞ്ഞതനുസരിച്ച് രാവിലെ തന്നെ ഗായത്രി റെഡിയായി, ഒന്ന് ഇംപ്രസ് ചെയ്യിക്കാനായി ലൈറ്റ് വെയിറ്റ് ബ്ലാക്ക് സാരിയിൽ പിങ്ക് സ്റ്റോൺ വർക്കുള്ള സാരി സെലക്ട് ചെയ്തു, മുമ്പെന്നോ ഇതുടുത്തപ്പോൾ എല്ലാരും നല്ല കമൻ്റാണ് പറഞ്ഞത്, ലേയർ കട്ട് ചെയ്ത മുടി വെറുതെ ഫ്രീയായി ഇട്ടു, ലൈറ്റ് ആയി മേക്ക് അപ് ചെയ്ത്, ഒടുവിൽ പിങ്ക് കളർ ഒരു പൊട്ടും എടുത്ത് വച്ച് കണ്ണാടിയുടെ മുന്നിൽ നിന്നു ഗായത്രി, നന്നായിട്ടുണ്ട് തൻ്റെ ഭംഗി കണ്ട് സ്വയം നല്ല കോണ്ഫിഡൻസ് കിട്ടി, മെല്ലെ വീടിൻ്റെ മുന്നിൽ ചെന്ന് റോഡിലേക്ക് നോക്കി നിന്നു ‘ പല ആവൃത്തി ഫോണിൽ സമയം നോക്കി… ഛെ ആവുന്നേ ഉള്ളു, എന്താ സമയം നീങ്ങാത്തെ??

നോക്കി നോക്കി നിന്ന് ഒടുവിൽ അവൻ വന്നു, ” ധ്രുവ് “”” വിടർന്ന കണ്ണുകളാലെ ഓടി കാറിൽ കൂടെ കയറി, പുഞ്ചിരിയോലുന്ന മുഖത്താൽ ധ്രുവ് തന്നെത്തന്നെ നോക്കുന്നത് മനസ് നിറഞ് കണ്ടു, നുണക്കുഴി തെളിച്ച് ചിരിച്ച് ആ നാവിൽ നിന്നും ഉതിർന്ന, “യു ലുക്ക് സോ പ്രെറ്റി, ഗായൂ” എന്ന വാക്കുകളിൽ തത്തിക്കളിച്ച് അവ്ൾ ഒരു സ്വപ്ന ലോകത്തെന്ന വണ്ണം ഇരുന്നു, ഇത്രയും നാൾ….. ഇത്രയും കാലം, താൻ കൊതിച്ചതായിരുന്നു ഈ ഒരു നോട്ടത്തിന്, പരിഗണനക്ക്…. ആദ്യം എന്നാ കണ്ടത് എന്നറിയില്ല പക്ഷെ ഈ മുഖം മനസിൽ കയറിയിരുന്നു, പ്രണയമായിരുന്നു…..

എന്നിക്ക് വല്ലാത്ത പ്രണയം, എല്ലാം പറയാനായി വന്നതാ ജോർദ്ദാനിൽ നിന്ന് നാട്ടിലേക്ക്, നാട്ടിലെ ഓഫീസിൽ ധ്രുവ് വർക്ക് ചെയ്യാണ് എന്നറിഞ്ഞ് അച്ഛനോട് കെഞ്ചി പറഞ്ഞാ അവിടെ താനും പോകാൻ തു.ടങ്ങിയത്, പക്ഷെ തിരിച്ച് ഒത്തിരി അകലം പാലിച്ചു ധ്രുവ്, പക്ഷെ തിരിച്ച് കൂടുതൽ അടുക്കാൻ ഞാനും, ഒരു ദിവസം…. ഒരു ദിവസം പെട്ടെന്ന് ഓഫീസിൽ ചെന്ന ഞാൻ കണ്ടു, പാർവ്വണയെ പുണർന്ന് സ്വയം മറന്ന് നിൽക്കുന്ന ധ്രുവിനെ…. പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി:… ഒന്നും അറിഞ്ഞതായി ഭാവിക്കാതെ ഒരവസരത്തിനായി കാത്തു, ഒടുവിൽ പറഞ് വച്ചത് പോലെ കിട്ടി ഒരവസരം, ധ്രുവിന് ജോർദാനിലേക്ക് തിരിക്കേണ്ടി വന്നപ്പോൾ, എല്ലാം തന്നെ ഏൽപ്പിച്ചു, ധ്രുവ് …..

വിദഗ്ദമായി തന്നെ പാർവ്വണയുടെ മുന്നിൽ ധ്രുവിനെ ചതിയനാക്കി, തിരിച്ച് ധ്രുവിൻ്റെ മുന്നിൽ പാർവ്വണയെയും, പിന്നെ ധ്രുവ് ജയിലിൽ ആയപ്പോൾ എല്ലാം ഉപേക്ഷിക്കാൻ അച്ഛൻ ഉപദേശിച്ചു, പ്രണയം! ഒന്നുമില്ലാത്തവനെ പ്രണയിച്ചിട്ടെന്തിനാ? അതും വെറുമൊരു തടവ് കാരനെ.. പക്ഷെ ധ്രുവിനോടുള്ള പ്രണയം…. എൻ്റെയുള്ളിൽ ആളിപടർന്നിരുന്നു പക്ഷെ ജയിലിൽ നിന്നിറങ്ങിയവൻ്റെ വളർച്ച ധ്രുതഗതിയിൽ ആയിരുന്നു അവൻ എല്ലാം നേടിയെടുക്കുന്നത് അത്ഭുതത്തോടെ കണ്ടു വീണ്ടും അവനോടടുത്തു, മുന്നിൽ ഒരു തടസവും ഇനിയുണ്ടാവില്ല എന്ന് കരുതി, അപ്പഴാ !! അപ്പഴാ വീണ്ടും…. അവൾ!

പാർവ്വണ!! കൊല്ലാൻ തന്നെയായിരുന്നു, തീരുമാനം, ഇനി ഞങ്ങൾക്കിടയിൽ അവള് വേണ്ട, പക്ഷെ ധ്രുവ് ഒരു നികൃഷ്ട ജീവിയെ പോലെ അവളെ ആട്ടിയകറ്റി, വല്ലാത്ത സന്തോഷം തോന്നി അത് കണ്ടപ്പോൾ …. അവളുടെ ജീവൻ നീട്ടി കിട്ടിയതും അതുകൊണ്ടാ, ഇപ്പോ ഗ്രുവിനും തന്നോടെന്തോ ?? സ്വപ്നങ്ങൾ യാഥാർത്യമാവുകയാണോ? മെല്ലെ കണ്ണടച്ച് ഗായത്രി സീറ്റിലേക്ക് ചാരി 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ” എറങ്ങടോ ” ധ്രുവിൻ്റെ ശബ്ദമാണ് ഗായത്രിയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്, വേഗം ഇറങ്ങി…. ഒരു റെസ്റ്റോറണ്ടിന് മുന്നിലാണ്, “ഇവിടെ??” ഗായത്രി,സംശയിച്ച് ചോദിച്ചു “എനിക്ക് തന്നോട് സംസാരിക്കാനുണ്ട് കുറച്ച് ” മു ന്നിൽ അതും പറഞ്ഞ് കേറി പോകുന്നവൻ്റെ പുറകേ ഗായത്രിയും കയറി, 🦋🦋🦋🦋🦋

ഓർഡർ ചെയ്ത കാപ്പി ഒന്നു ഊതി കുടിച്ച് ഗായത്രി ധ്രുവിൻ്റെ മുഖത്തേക്ക് ഉറ്റുനോക്കി, പറയാനുള്ളത് എന്താണെന്നറിയാനുള്ള ആഗ്രഹത്തിൽ…… ചെറിയ ചിരിയോടെ ധ്രുവ് പറഞ്ഞ് തുടങ്ങി, “ഗായൂ…. ” മിഴികൾ വിടർന്ന് ഗായത്രി ധ്രുവിനെ നോക്കി, ” ചുറ്റിവളക്കാതെ പറയാം……! എനിക്ക് തന്നെ എന്തോ…. വല്ലാത്ത ഇഷ്ടമാണ്…… ഐ തിങ്ക്, ഐ ലവ് യൂ …..” കുടിച്ച കാപ്പി വിക്കി… ഗായത്രി ധ്രുവിനെ നോക്കി, “എന്താടോ…..?? തനിക്കെന്നെ ഇഷടല്ലേ?” ” ധ്രുവ് :::…!!! ” കണ്ണ് നിറഞ്ഞ് വന്നു ഗായത്രിയുടെ …..

അവൾ അവൻ്റെ കൈ മെല്ലെ എടുത്ത് തന്റെ കയ്യോട് ചേർത്തു, “എത്ര കാലം ഈ വാക്കുകൾ കേൾക്കാൻ കാത്തിരുന്നിട്ടുണ്ടെന്ന റിയോ? ഞാൻ…… എനിക്ക് …… ധ്രുവ് ” ” യെസ് എനിക്കും തൻ്റെയീ പ്രണയം കാണാൻ കഴിഞ്ഞില്ല ഗായൂ….. മനസിൽ മുഴുവൻ ആ നന്ദികെട്ടവൾ ആയിരുന്നു, ഇനി എനിക്ക് ജീവിക്കണം, എൻ്റെ പെണ്ണിനൊപ്പം, നിനക്ക് സമ്മതല്ലേ?” “ഒരു…. ആയിരം വട്ടം സമ്മതാ ധ്രുവ് ” എങ്കിൽ മറ്റന്നാൾ, എൻ്റെ വീട്ടിൽ വച്ച് നമ്മുടെ റെജിസ്റ്റർ മാരിയേജ്, എന്താ സമ്മതല്ലേ …… പ്രതിമ പോലെ ഗായത്രി തലയാട്ടി, 🦋🦋🦋

ഗായത്രിയുടെ ഹൃദയം പെരുമ്പറകൊട്ടി സന്തോഷത്താൽ….. പാർവ്വണയോടുള്ള ദേഷ്യത്തിൻ്റെ പേരിലായാലും തൻ്റെ ധ്രുവ് തൻ്റെതാവാൻ പോവുന്നു, അവളുടെ ചുണ്ടിൽ ഒരു ഗൂഢമായ ഒരു ചിരി വിരിഞ്ഞു…… ജോലി കഴിഞ്ഞ് വീട്ടിലെത്തി കുഞ്ചൂസിന് കഴിക്കാൻ കൊടുക്കാരുനു പാർവ്വണ… “ടീ പാറു നീയറിഞ്ഞാ ഗായത്രി മാഡത്തിനെ ധ്രുവ് സർ കല്യാണം കഴിക്കാൻ പോവാന്ന്… സാറിൻ്റെ വീട്ടിൽ വച്ചാണ് …… റെജിസ്റ്റർ മാര്യേജ് ……

നമ്മൾ സ്റ്റാഫ് എല്ലാരും ചൊല്ലാൻ പറഞ്ഞിട്ടുണ്ട് ” പെട്ടെന്ന് ജെനിയുടെ വായിൽ നിന്നു കേട്ട വാക്കുകൾ പാർവ്വണയിൽ ഒരു നടുക്കം സൃഷ്ടിച്ചു….. മിഴികൾ നിറഞ്ഞ് കുഞ്ചൂസിനെ നോക്കി, ഇടം കണ്ണിട്ട് അവളെ നോക്കി ജെനിവേഗം അവിടെ നിന്ന് പോയി, വായിൽ വച്ച് കൊടുക്കുന്നത് വണ്ടിയോടിച്ച് തെറിപ്പിക്കുന്ന കുസൃതിയെ നോക്കും തോറുo ഉള്ള് പൊള്ളി പിടഞ്ഞു, ” നിനക്ക് അച്ഛൻ മാലയൊക്കെ തന്ന്…. കടമ തീർത്തതാവും അല്ലേ അച്ഛൻ്റെ ?? നമുക്കിത് വേണ്ട ട്ടോ … തിരിച്ച് കൊടുക്കാം…. അയാളുടെ തായ ഒന്നും ഇനി നമുക്ക് വേണ്ട,” ” മറുപടിയായി കുഞ്ഞിപ്പല്ല് കാട്ടി ഒന്നു ചിരിച്ചു കാണിച്ചു ആ കുഞ്ഞിച്ചെക്കൻ “….

എതോ ജോലി ധൃതി പിടിച്ച് ചെയ്യാരുന്നു പാർവ്വണ, “ടീ….. ” എന്ന് വിളിക്കുന്നത് കേട്ടാണ് സിസ്റ്റത്തിൽ നിന്നും തലപൊക്കി നോക്കിയത്, പുച്ഛത്തോടെയുള്ള ചിരി സമ്മാനിച്ച് ഗായത്രി മുന്നിൽ നിൽക്കുന്നുണ്ട്, “നാളെ …!!. നാളെ എൻ്റെയും cധുവിൻ്റെയും കല്യാണമാണ്, ആര് വന്നില്ലെങ്കിലും നീ വരണം….. കേട്ടോ ടീ” എന്ന് പറഞ്ഞ് നടന്നകലുന്നവളെ നിർവികാരയായി നോക്കിയിരുന്നു പാർവ്വണ……..തുടരും..

എന്നിട്ടും : ഭാഗം 16

Share this story