പ്രണയവസന്തം : ഭാഗം 7

പ്രണയവസന്തം : ഭാഗം 7

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ ആൽവിന് ഒരു നിമിഷം എടുക്കേണ്ടി വന്നിരുന്നു….. അവൻ പെട്ടെന്ന് ചുറ്റുപാടും ഒന്നു നോക്കി ആരും കണ്ടിട്ടില്ല എന്ന് ഉറപ്പു വരുത്തി…. യൂണിഫോമിലുള്ള പോലീസുകാരനെ കൈവെക്കുന്നോടി…. അവൻ ദേഷ്യപ്പെട്ട് അവളോട് ചോദിച്ചു….. പോലീസുകാരുടെ വായിലെ നാക്ക് ശരിയല്ലെങ്കിൽ ഇനി ഇതുപോലെ കിട്ടും….. എന്ത് തോന്നിവാസവും കാണിച്ചിട്ട് അതിനു പോലീസ് യുണിഫോം കൂട്ട് പിടിച്ചാൽ പോര.. താനെന്താടോ എന്നെപ്പറ്റി കരുതിയത്….

താൻ കുറേ പഞ്ചാര വാക്കു പറഞ്ഞു പുറകെ വന്ന് വിളിച്ചാൽ ഉടനെ തുണി അഴിച്ചു കൂടെ കിടക്കുമെന്നോ? അത് പറയുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വരുന്നുണ്ടായിരുന്നു….. പക്ഷെ ആ കാണുണ്ണീർതുള്ളിയെ പുറത്തേക്ക് വരാൻ അവൾ അനുവദിച്ചില്ല… തോറ്റു കൊടുക്കില്ല എന്ന പോലെ… അത് കാൺകെ അവനും വല്ലാതായി പോയിരുന്നു…. ഇനി മേലാ ഇങ്ങനത്തെ വേഷം കെട്ടും ആയിട്ട് എൻറെ പുറകെ വന്നാൽ….. ക്ലാരമച്ചിയുടെ പൊന്നുമോന്റെ സ്വഭാവചരിത്രം മുഴുവൻ ഞാൻ അങ്ങ് പറയും….. അവര് വിഷമിക്കണ്ട എന്ന് കരുതി മാത്രം ആണ് തൻറെ വേലത്തരങ്ങൾ ഒക്കെ ഞാൻ ആരോടും പറയാതെ നിൽക്കുന്നത്….

അല്ലാതെ തന്റെ പഞ്ചാരവാക്കിൽ മയങ്ങിയത് കൊണ്ടല്ല…. അത് ഒരു അവസരമായി മുതലാക്കി വീണ്ടും എന്റെ മാനത്തിന് വിലയിടാൻ വന്നാലുണ്ടല്ലോ…. അവൾ അത് പറഞ്ഞു പിന്നിലേക്ക് നടന്നതും…. അവൻ അവൻറെ മുഖത്ത് കൈ വച്ചു…. ശേഷം അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു… “നിന്റെ തല്ലൊക്കെ ഒരു തലോടൽ ആണ് പെണ്ണെ… അവൻ ചെറുപുഞ്ചിരിയോട് ഓർത്തു …. അവൾ അടിച്ച കവിളിൽ ഒന്നൂടെ തലോടിയ ശേഷം ഒരു പുഞ്ചിരിയോടെ അവൾ പോയ വഴിയിലേക്ക് നോക്കി…. ” ഇതാണ് പെണ്ണ് നല്ല ഉശിരുള്ള പെണ്ണ്” അവൻ മനസ്സിലോർത്തു….

അവൻ വീട്ടിലേക്ക് കയറി സെറ്റിയിൽ ഇരുന്നു …. വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു വന്നതാണ്…. മോശമായിപ്പോയി…. താൻ പറഞ്ഞത് അല്പം കൂടി പോയി എന്ന് തനിക്ക് തന്നെ അറിയാം…. അവളുടെ ശരീരത്തോട് തനിക്ക് തോന്നിയ സ്നേഹം ആയിരിക്കാം അവളോട് താൻ പ്രകടിപ്പിച്ചത് എന്നായിരിക്കും ഒരുപക്ഷേ അവൾ ചിന്തിച്ചത്….. ഒരു കൗതുകത്തിന് പിന്നാലെയാണ് അവളോട് വഴക്കുണ്ടാക്കി പുറകെ നടന്നത്….. പക്ഷേ എപ്പോഴൊക്കെയോ തന്റെ രാത്രികളിൽ അവൾ തന്റെ സ്വപ്നങ്ങളിൽ കടന്നുവരാൻ തുടങ്ങിയിരുന്നു……

അവൾ ഇടിച്ചു കയറിയത് തന്റെ നെഞ്ചിലേക്ക് ആയിരുന്നു. മറ്റൊരു പെണ്ണിനോടും തോന്നാത്ത ഒരു ഇഷ്ട്ടം ആണ് അവളോട് തോന്നിയത്. പിന്നീട് എന്തോ സ്റ്റേഷനിലേക്ക് തിരിച്ചു പോകാൻ അവനു തോന്നിയില്ല….. നല്ല ഉന്മേഷം തോന്നാത്തതുകൊണ്ട് അവൻ ഭക്ഷണം കഴിക്കാതെ മുകളിലേക്ക് പോയി…. അവൻ മുകളിലേക്ക് പോകുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു. മുറിയിലേക്ക് ചെന്നതും അവൻ കാബോർഡിൽ നിന്നും ഒരു വിസ്കി ബോട്ടിൽ എടുത്തു. ക്ലാര എഴുന്നേറ്റ് വന്നപ്പോഴേക്കും ജാൻസി മുഖത്തെ ഭാവം സമർഥമായി ഒളിപ്പിച്ചു.

അവൾ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു…. അവർ അവളുടെ അരികിലേക്ക് വന്നു… ആൽവി വന്നോ മോളെ…. അവർ സ്നേഹപൂർവ്വം അവളോട് തിരക്കി… മുകളിലത്തെ മുറിയിൽ ഉണ്ടെന്നു തോന്നുന്നു….. അവൾ വേറെ എവിടെയോ ദൃഷ്ടി ഉറപ്പിച്ചു പറഞ്ഞു…. എനിക്ക് ഭയങ്കര തലവേദന ആയിരുന്നു…. അവൻ വല്ലതും കഴിച്ചായിരുന്നോ…..? ഒന്നും കഴിച്ചില്ല എന്ന് തോന്നുന്നു…. ഭക്ഷണം എടുക്കട്ടെ എന്ന് ഞാൻ ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു….. ചിലപ്പോ അവൻ അങ്ങനെയാ…. ഫ്രിഡ്ജിന് അകത്തെ കുറച്ച് മുള്ള് ആത്തചക്ക ഇരിപ്പുണ്ട്…. അവനെ ഭയങ്കര ഇഷ്ടമാണ്…. നീ അതൊന്ന് അവൻറെ മുറിയിലേക്ക് കൊടുക്കാവോ….

എനിക്ക് ഭയങ്കര തലവേദന….. ഞാൻ ഒന്നു കുളിച്ചിട്ട് വരാം…. ഒരുവേള എങ്ങനെയാണ് താൻ കൊടുക്കാൻ പറ്റില്ല എന്ന് അവരോട് പറയുന്നത് എന്നോർത്ത് അവൾ നിന്നു… പിന്നീട് എന്തും വരട്ടെ എന്ന് കരുതി ഫ്രിഡ്ജിൽ നിന്നു ചക്കയും എടുത്തു ഒരു സ്പൂണും എടുത്തു കൊണ്ട് അവൾ മുകളിലേക്ക് കയറി…. കുറെ പ്രാവശ്യം കൊട്ടിയതിനു ശേഷം ആണ് വാതിൽ തുറന്നത്…. വാതിൽക്കൽ അവനെ കണ്ടതും അവൾ നോക്കിയില്ല….. പുറത്ത് ജാൻസിയേ കണ്ടതും അവന്റെ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു…. ഉറക്കം ആയിരുന്നു എന്ന് അവൾക്ക് തോന്നി….. അവൻറെ മുഖഭാവം കണ്ടപ്പോൾ അങ്ങനെ തോന്നി യിരുന്നു…. എന്താണ് എന്ന് അവൻ മുഖം കൊണ്ട് അവളോട് ആംഗ്യം കാണിച്ചു….

അവൾ കയ്യിലിരുന്ന ട്രൈ ഉയർത്തിക്കാണിച്ചു…. അവിടേക്ക് വെച്ചേക്ക്…. മേശ ചൂണ്ടി അവൻ അവളോട് പറഞ്ഞു…. അവൾ അകത്തേക്ക് കയറി…. വച്ചിട്ട് പോകാൻ ആയി നടന്നപ്പോൾ പോകുന്നതിനു മുൻപ് ആൽവിൻ വാതിൽ ചാരി കുറ്റി ഇട്ടിരുന്നു…. എന്തിനാ ഡോർ അടച്ചത്…. മാറിനിൽക്ക്…. അവൾ ദേഷ്യത്തോടെ അവനോട് പറഞ്ഞു…. അവൻ മിണ്ടാതെ കൈ കെട്ടി നിന്നു… ഞാൻ ഒച്ചയുണ്ടാക്കും…. തുറക്കാൻ…. അവൾ അവനോട് പറഞ്ഞു… അവൻ ചിരിയോടെ കൈ കെട്ടി അവളുടെ ഓരോ മുഖഭാവങ്ങളും ഒപ്പിയെടുത്തു കൊണ്ട് നിന്നു… നീ ഒച്ച ഉണ്ടാകടി…. ആരൊക്കെയാണ് വരുന്നത് എന്ന് നോക്കട്ടെ…. വരുന്നവരോട് മറുപടി പറയാനുള്ള ധൈര്യം ഒക്കെ എനിക്കുണ്ട്….

ആരേലും ഒന്ന് അറിഞ്ഞാൽ എളുപ്പം ആയി…. അവൻ ദേഷ്യപ്പെട്ട് പറഞ്ഞു…. എന്നെ കൈ നീട്ടി അടിച്ചിട്ട് ഇവിടെ നിന്ന് വെറുതെ ഇറങ്ങിപ്പോകാം എന്ന് ആണോ നീ കരുതിയത്…. അവൻ ദേഷ്യത്തോടെ മുണ്ടുമടക്കിക്കുത്തി അവൾക്ക് നേരെ വരുന്നത് കണ്ടപ്പോൾ ഒരു വേള അവൾക്ക് ഭയം തോന്നിയെങ്കിലും അത്‌ അവളുടെ മുഖത്ത് കാണിക്കാതെ ധൈര്യപൂർവ്വം അവിടെ തന്നെ നിന്നു…. അവൻ അടുത്തേക്ക് വന്നതും അവൾ അല്പം പുറകിലേക്ക് മാറി… അവൻ അവളുടെ ഇടുപ്പിൽ കൈ ചേർത്ത് അവളെ അവനോട് നേരെ അടുപ്പിച്ചു…. ഒരു വട്ടം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവൾ അവനെ പിടിച്ചു തള്ളാൻ ശ്രമിച്ചെങ്കിലും അവൻ അതിന് ഒരു അവസരം നൽകാതെ അവളുടെ രണ്ട് കൈകളിലും മുറുക്കിപ്പിടിച്ച് അവളുടെ ആധാരങ്ങൾ കവർന്നിരുന്നു…..

അവൾ പലവട്ടം എതിർക്കാൻ ശ്രമിച്ചെങ്കിലും ആ എതിർപ്പുകളെ എല്ലാം അവൻ പൂർണ്ണമായും തിരസ്കരിച്ചിരുന്നു…. ആവേശത്തോടെ അവൻ വീണ്ടും അവളുടെ അധരങ്ങൾ സ്വന്തം ആക്കി…. ഇരുമ്പിന്റെ രുചി നാവിൽ അവന് അനുഭവപ്പെട്ട നിമിഷം തന്നെ അവളിൽ നിന്നും അവൻ പിടഞ്ഞു മാറിയിരുന്നു…. അവൾ ചുണ്ടിലേക്ക് തൊട്ടുനോക്കി….. അവൻറെ മുഖത്തെ വിജയചിരി കണ്ടപ്പോൾ തന്നെ മനപ്പൂർവ്വം വേദനിപ്പിച്ചത് ആണ് എന്ന് അവൾക്ക് മനസ്സിലായി…. അവൾ ദേഷ്യത്തോടെ അവനോട് എന്തൊ പറയാൻ തുടങ്ങിയതും അവൻ കൈ ഉയർത്തി വേണ്ടന്ന് കാണിച്ചു…

എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് നീ സംസാരിച്ചാൽ മതി…. ശരിക്കും നീ കേട്ടോ നിൻറെ ശരീരത്തിൻറെ അംഗലാവണ്യം കണ്ടു നിന്നെ കിടപ്പറയിലേക്ക് ക്ഷണിച്ചതല്ല ഞാൻ…. പക്ഷെ ഇപ്പോൾ എനിക്കൊരു വാശിയാ…. നീ കൈ നീട്ടി എൻറെ മുഖത്തടിച്ചത് ആണ്.. ആ കവിളിൽ നിന്നെക്കൊണ്ട് ഞാൻ തലോടിക്കും….. അരമനയിൽ ആൽബിൻ ആന്റണിയുടെ ഭാര്യയായി നീ ഈ മുറിയിൽ എന്നോടൊപ്പം ഇവിടെ കഴിയും…. ഇനി എൻറെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും…. അതിൻറെ ഒരു അടയാളമാണ് ഇപ്പോൾ ഞാൻ നിനക്ക് നൽകിയത്….

ഒരു വേദനയോടെ എന്നെ നീ ഓർക്കണം….. തീർന്നിട്ടില്ല നിന്നെ സ്വന്തമാക്കിയ അന്നുതന്നെ പറ്റുമെങ്കിൽ നിനക്കൊരു കൊച്ചിനെ കൂടെ അങ്ങ് തരും….. അതാണ് നിന്നോട് എനിക്കുള്ള പ്രതികാരം….. ഇനി പൊയ്ക്കോ…. അവൻ മുറി തുറന്നു അവൾക്ക് വഴിമാറിക്കൊടുത്തു….. ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ ഒക്കെ അവളുടെ കണ്ണുകൾ നിറഞ്ഞ് കാഴ്ച മറക്കുന്നുണ്ടായിരുന്നു…. അടുക്കളയിലേക്കു ചെന്ന് അവൾ വാഷ് ബേസിനു മുന്നിൽ നിന്നുകൊണ്ട് കണ്ണാടിയിൽ നോക്കി…. ചുണ്ടുകൾ പൊട്ടിയിട്ടുണ്ട്…. നേരിയ നൊമ്പരം അനുഭവപ്പെടുന്നുണ്ട്… ആദ്യമായി തന്റെ ശരീരത്തിൽ തൊട്ട പുരുഷൻ….

തന്റെ ആദ്യചുംബനം… ആ ഓർമയിൽ അറിയാതെ അവൾ ഒന്ന് പുളകിതയായി പോയിരുന്നു….. അറിയാതെയാണെങ്കിലും മനസ്സിനൊരു ചാഞ്ചാട്ടം തട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…. അവന്റെ സാമിപ്യം തന്നെ കീഴടക്കുന്നു…. അവൻറെ വാക്കുകൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു…. “അരമനയിൽ ആൽബിൻ ആന്റണിയുടെ ഭാര്യയായി നീ ഈ മുറിയിൽ എന്നോടൊപ്പം ഇവിടെ കഴിയും….” അത് അവളെ ചുട്ടുപൊള്ളിക്കുന്നതായി അവൾക്ക് തോന്നി….. ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ തലവേദനയാണ് എന്ന് ക്ലാരയോട് പറഞ്ഞു നേരത്തെ ഇറങ്ങി…. 🌼🍂

ആൽവിന്റെ അവസ്ഥ വിവേച്ചിച്ചറിയാത്ത ഒന്നായിരുന്നു ആദ്യമായാണ് ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒരു താല്പര്യം തോന്നുന്നത്…. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുമുണ്ട്….. ഒരുപാട് പേര് ഇഷ്ടം പറഞ്ഞിട്ടുണ്ട്…. അത്യാവശ്യം കുറെ പേരെ വായി നോക്കിയിട്ടും ഉണ്ട്….. പഠിക്കുന്ന കാലത്ത് രണ്ടുമൂന്ന് പ്രേമമൊക്കെ ഉണ്ടായിരുന്നുതാനും…. പക്ഷേ അതൊക്കെ ഒരു ടൈം പാസ്സ് ആയിരുന്നു…. ഇങ്ങനെ ആഴത്തിലൊരു പെണ്ണ് ചങ്കിലേക്ക് കയറുന്നത് ഇതാദ്യമാണ്….. സ്വന്തമാണ് എന്ന് എപ്പോഴും തോന്നുന്നത് പോലെയുള്ള ഒരു ഇഷ്ടമായിരുന്നു അവളോട്…. കാരിരുമ്പിന്റെ കരുത്തുള്ള ഒരു പെണ്ണിൻറെ മനസ്സ്….

അങ്ങനെ ഒരു പെണ്ണിനോട് തോന്നുന്ന കൗതുകമായിരുന്നു ആദ്യം…. ആ കൗതുകം ആയിരുന്നു എല്ലാത്തിനും തുടക്കം…. പിന്നീട് എപ്പോഴൊക്കെയോ അവൾ തന്റെ മനസ്സിൻറെ കുടികിടപ്പവകാശം തീറെഴുതി വാങ്ങുന്ന അവസ്ഥയിലേക്ക് മാറിയിരുന്നു….. അറിയാതെ നാവിൽ നിന്നും വന്നുപോയതാണ്….. പക്ഷേ അവളെ താൻ ഇഷ്ട്ടപെടുന്നുണ്ട്…. സ്വന്തം ആകാൻ കൊതിക്കുന്നുണ്ട്…. അവൾ തല്ലിയ കവിളിണയിൽ ഒന്നുകൂടി അവൻ തലോടി…. ആൽവിൻ നീ പ്രണയത്തിലാണ്…. അവനാ കണ്ണാടിയിലേക്ക് നോക്കി സ്വന്തം പ്രതിരൂപത്തിനോട് പറഞ്ഞു. ആൽവിൻ ആൻറണിയുടെ ഭാര്യയായി അവൾ തന്നെ വരും…. വരുത്തും…. ചിരിയോടെ അവൻ പറഞ്ഞു….

ശേഷം അവളുടെ മുഖം മനസ്സിലേക്ക് ആവാഹിച്ച് കിടന്നു….. ഫോൺ ഓൺ ആക്കി അതിൽ നിന്നും മ്യൂസിക് പ്ലെയറിൽ നിന്ന് ഗാനം ഒഴുകിക്കൊണ്ടിരുന്നു.. “പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസ്സഖി എന്തേ മൗനം …” 🌼🍂🌼🍂🌼🍂🌼 വീട്ടിലേക്ക് ചെന്നപ്പോഴും അവൾക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. ആദ്യചുംബനത്തിൽ ലഹരിയിൽ തന്നെയായിരുന്നു ആ നിമിഷം അവളും….. എന്തുകൊണ്ടാണ് അവൻറെ മുൻപിൽ താൻ തളർന്നു പോകുന്നത്…. ഉരുളയ്ക്ക് ഉപ്പേരി പോലെ എല്ലാവരോടും മറുപടി പറയുന്ന തനിക്ക് എന്താണ് അവൻറെ മുൻപിൽ മാത്രം വാ അടഞ്ഞു പോകുന്നത്….?

ഏതൊരു പെണ്ണിനേയും പോലെ അവന്റെ വാക്കുകളിൽ താൻ ഉടക്കി കിടക്കുന്നത്… എന്തുകൊണ്ടാണ് ഇപ്പോൾ തന്റെ ശരീരത്തിൽ തൊടാൻ പോലും അവന് ധൈര്യം വന്നിരിക്കുന്നത്….? ഹൃദയം അവനൊരു സ്ഥാനം നൽകാൻ ആഗ്രഹിക്കുന്നു…. വാക്കുകൾ കൊണ്ടു തന്നെ നിശബ്ദ ആകുന്നവൻ…. അയാൾക്ക് മുന്നിൽ നിൽക്കുമ്പോൾ തന്നിലൂടെ കടന്നുപോകുന്ന തീവ്രവികാരത്തിന്റെ പേര് തനിക്ക് തിരിച്ചറിയാൻ അറിയില്ല …. ഇല്ല…..! ഇത് ഇനി തുടർന്നുകൊണ്ടു പോകാൻ പാടില്ല….

അവൾ മനസ്സിൽ ഓർത്തു…. ഓരോന്നോർത്ത് കൊണ്ട് അവൾ പിന്നാമ്പുറത്തു അടുക്കള വാതിലിനരികിൽ ഉള്ള തിണ്ണയിൽ വന്നിരുന്നു…. എന്തുകൊണ്ടോ അവളുടെ മിഴികൾ നിറഞ്ഞു വരാൻ വെമ്പൽ കൊണ്ടു പക്ഷെ മനസ്സ് അതിന് തടസ്സം നില്കുന്നു…. ഇല്ല കരയാൻ പാടില്ല…. തളർന്നുപ്പോകാൻ പാടില്ല…. അവൾ സ്വയം പറഞ്ഞു… പലവട്ടം തന്നോട് ഒരുപാട് വഷളത്തരങ്ങൾ പറഞ്ഞ് പിന്നാലെ കൂടിയിട്ടുണ്ടെങ്കിലും, ഒരിക്കലും അവൻറെ കണ്ണിൽ ഒരു മോശം അർത്ഥം കാണാൻ തനിക്ക് കഴിഞ്ഞിട്ടില്ല…… തന്നെ മോശം രീതിയിൽ അവൻ നോക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല…..

എല്ലാം തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവൻ പറയുന്നതാണ് എന്ന് തന്നെയായിരുന്നു ഇന്നലെ വരെ താൻ വിശ്വസിച്ചിരുന്നത്….. പക്ഷേ ഇന്ന് ഉച്ചയ്ക്ക് അങ്ങനെ പറഞ്ഞപ്പോൾ അവൻ അത് പോലെയാണോ തന്നെ കണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് കൈനീട്ടി അടിച്ചത്….. പക്ഷേ ഇപ്പോൾ അവനോട് ദേഷ്യം തോന്നുകയാണ്…. പക്ഷേ അത് ഹൃദയം കണ്ടുപിടിച്ച മനസ്സിൻറെ വെറും കള്ളത്തരം മാത്രം ആണെന്ന് അവൾക്ക് തോന്നി….. ഉള്ളിൽ അവനോട് ദേഷ്യം തോന്നുന്നില്ല…. അവനെപ്പറ്റി ചിന്തിക്കുമ്പോൾ സുഖമുള്ള ഒരു കുളിര് തന്നെ വലയം ചെയ്യുന്നതുപോലെ…..

എന്താണ് തനിക്ക് സംഭവിക്കുന്നത്….? അവൾ സ്വയം ചോദിച്ചു. 🎵🎶 അങ്ങേ കരയിൽ നിന്ന് ഒരു തോണിയേറി ഇങ്ങോട്ട് ഒരാളോ വിരുന്നുവന്നാൽ എന്റെ കുഞ്ഞികിടങ്ങൾക്ക് താങ്ങ്‌ എങ്കിലോ…. എന്റെ ഉള്ളിന്റെ പാട്ടായിരുന്നെങ്കിലോ… പിന്നെ എന്നും ഭീതി മാറും നൊമ്പരങ്ങൾ മാഞ്ഞു പോകില്ലയോ…🎶🎵 വീണ്ടും അപ്പുറത്തെ വീട്ടിലെ ടേപ്പ്റെക്കോർഡറിൽ നിന്നും ഗാനം ഒഴുകി വന്നിരുന്നു…. ആ വരികൾ കേട്ടപ്പോൾ എന്തുകൊണ്ടോ അവളുടെ മനസ്സിൽ ആൽവിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞുവന്നു……. (തുടരും )

പ്രണയവസന്തം : ഭാഗം 6

Share this story