സിന്ദൂരരേഖയിൽ: ഭാഗം 3

സിന്ദൂരരേഖയിൽ: ഭാഗം 3

എഴുത്തുകാരി: സിദ്ധവേണി

വിച്ചുവേട്ടാ… സോറി… വിച്ചുവോ? ഞാൻ വസിഷ്ഠ ആണ്… വസിഷ്ഠ വൈദ്യനാഥ്…. അത്‌ കേൾക്കേണ്ട താമസം അവൾ അവന്റെ അടുത്തേക്ക് വന്നു… എന്തിനാ വിച്ചുവേട്ടാ… എന്നെയും മോളെയും തനിച്ചാക്കിയിട്ട് പോയത്… ഞാൻ എത്രമാത്രം വിഷമിച്ചു എന്നറിയോ… അവൾ പറയുന്നതൊക്കെ കേട്ടിട്ട് അവന് എന്തോപോലെ തോന്നി… അർപ്പിത…. ഇയാൾക്ക് എന്താ വട്ടുണ്ടോ… അതോ ഇയാൾക്ക് ആളുമാറി പോയതാണോ? എന്തൊക്കെയാണ് വിച്ചുവേട്ടാ ഈ പറയുന്നത്… ഞാൻ നിങ്ങളുടെ അമ്മു ആണ്… എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്… അമ്മുവോ… ഏത് അമ്മു… പ്ലീസ്.. തനിക്ക് ആള് മാറിയതാണ്…

ഇയാളെ ഞാൻ ഇതുവരെ കണ്ടിട്ട് പോലുമില്ല… പിന്നെ എന്നേ വിച്ചു എന്ന് ആരും വിളിക്കാറില്ല…എന്നേ… വസു എന്നല്ലേ എല്ലാരും വിളിക്കുന്നത്… എനിക്ക് അറിയാം… വിച്ചുവേട്ടാ… എല്ലാം എനിക്കറിയാം… അത്‌ കേട്ടപ്പോൾ അവൻ ഒന്ന് അമ്പരന്നു… തനിക്ക് അത്‌ എങ്ങനെ അറിയാം… എന്നേ വസു എന്നാണ് വിളിക്കുന്നത് എന്ന്… ഞാൻ നിങ്ങളെ ഭാര്യ അല്ലെ വിച്ചുവേട്ടാ… ഇതൊക്കെ ഞാൻ അറിയാതെ ഇരിക്കുമോ… Please stop this nonsense… ഇയാൾ എന്റെ ഭാര്യ ആണെന്നോ…. Please…. I can’t hear this anymore… വിച്ചുവേട്ടാ…. Already എന്റെ കല്യാണം fix ചെയ്തു വച്ചിട്ടുണ്ട്…. പിന്നെ തനിക്ക് ആളുമാറിയതാണ്… ഇയാൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ… തനിക്ക് തെറ്റ് പറ്റിയതാണ്…

എന്റെ കഴുത്തിൽ താലി ചാർത്തിയ ആളെ എനിക്ക് മാറിയതാണ് എന്നോ… എന്റെ കുഞ്ഞിന്റെ അച്ഛനെ എനിക്ക് തെറ്റ് പറ്റിയതാണ് എന്നോ… അപ്പോഴേക്കും അവളുടെ കൈയിൽ ഇരുന്ന് ദേവു കരയുന്നുണ്ടായിരുന്നു… ഒരുവേള ദേവൂന്റെ മുഖത്ത് നോക്കിയപ്പോൾ അവനും ഒന്ന് അമ്പരന്നു… തന്റെ അതെ കണ്ണുകൾ… എന്തിനേറെ പറയുന്നു തന്നെ കൊതി വച്ചത് പോലെയുള്ള മുഖം… ഏട്ടാ… പ്ലീസ്… എന്റെ കഴുത്തിൽ താലി ചാർത്തിയത് ഏട്ടനല്ലേ… എന്നിട്ട് ഇപ്പോ ഇങ്ങനെയൊക്കെ പറഞ്ഞാൽ… അവൾ കഴുത്തിൽ കിടന്ന താലി മാല വെളിയിൽ ഇട്ടു… അതിൽ വസിഷ്ഠ എന്ന് കൊതി വച്ചിരുന്നു… അത്‌ കാൺകെ അവൻ ഒന്ന് തറഞ്ഞു നിന്നുപോയി… അർപ്പിതാ… ഞാൻ വിച്ചു അല്ല…

അല്ല… ഏട്ടൻ കള്ളം പറയുകയാണ്… ഇത് എന്റെ വിച്ചുവേട്ടൻ തന്നെയാണ്… നുണ പറയണ്ട… ഏട്ടനെ കണ്ടാൽ മാത്രം മനസ്സിലാവാതെ ഇരിക്കാൻ ഞാൻ പൊട്ടിയൊന്നും അല്ല… അമ്മുവിന്റെ കണ്ണിൽ കൂടെ കണ്ണുനീർ ഒഴുകികൊണ്ടേ ഇരുന്നു… അർപ്പിത… ആ കുഞ്ഞ് കരയുന്നത് കണ്ടില്ലേ… ഒന്ന് അതിന്റെ കരച്ചിൽ നിർത്തു… പ്ലീസ്…. അവൾ അപ്പോഴും അവനെ കണ്ട അമ്പരപ്പിൽ ആയിരുന്നു…. വേഗം തന്നെ കുഞ്ഞിനെ അവൾ മാറോടു ചേർത്തു… കരയല്ലേ ദേവു… വാവോ… കരയല്ലേ… പ്ലീസ്… മോളെ… ഒരു വിധം ആ കുരുന്നിന്റെ കരച്ചിൽ അവൾ മാറ്റി… അപ്പോഴും വസു വല്ലാതെ ഒരു ഭാവത്തിൽ ആയിരുന്നു… അമ്മു പറഞ്ഞ വാക്കുകൾ… അവളെ കൈയിൽ ഇരുന്ന കുട്ടി… കഴുത്തിൽ തന്റെ പേര് കൊത്തിയ താലി…

എല്ലാം ആലോചിച്ചപ്പോൾ അവന്റെ തല പുകഞ്ഞു… വിച്ചുവേട്ടാ… നമ്മുടെ കുഞ്ഞാണ്… നമ്മുടെ പ്രണയം… അർ…. ഏട്ടന് അറിയോ ഞാൻ അനുഭവിച്ച വേദന… എന്തിനാ അന്ന് എന്നേ തനിച്ചാക്കി പോയത്… ഇത്രയും നാള് ഞാൻ ജീവിച്ചത് എങ്ങനെ എന്നറിയോ? അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകികൊണ്ടേ ഇരുന്നു… ഏട്ടന്റെ ആഗ്രഹം പോലെ തന്നെ ഇവൾക്ക് ദേവയാനി വൈദ്യനാഥ് എന്ന് തന്നെയാണ് ഞാൻ പേരിട്ടത്… പ്ലീസ്… വസു അവന്റെ തലയിൽ കൈ വച്ചു ഇറുക്കി പിടിച്ചു… പ്ലീസ്… എനിക്ക് ഇയാളെ അറിയില്ല… ഇത് എന്റെ കുഞ്ഞല്ലാ… ഞാൻ നിമിഷയെ അല്ലാതെ ആരെയും സ്നേഹിച്ചിട്ടില്ല… എന്നേ വട്ട് പിടിപ്പിക്കാതെ ഒന്ന് ഇറങ്ങി പോകുന്നുണ്ടോ… ഏട്ടാ… Stop this nonsense and getout….

അവളൊന്നു തറഞ്ഞു നിന്നുപോയി അവന്റെ സംസാരത്തിൽ… ഏ…ഏട്ടാ… ഞാൻ… പറഞ്ഞത് കേട്ടില്ല എന്നുണ്ടോ… അവന്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി… അങ്ങനെയൊരു ഭാവം അവൾക്ക് അപരിചിതം ആയിരുന്നു… പിന്നെ അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല…കുഞ്ഞിനെ എടുത്ത് പോകാനായി ഒരുങ്ങി… പക്ഷെ അവളൊന്നുനിന്നു… ഏട്ടാ… എന്നേ ഒട്ടും ഓർമയില്ലേ… അതോ എന്നേ മനഃപൂർവം ഏട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയതാണോ… നിറഞ്ഞുവന്ന മിഴികൾ അമർത്തി തുടച്ചുകൊണ്ടാവൾ ചോദിച്ചു… ഇതെല്ലാം കണ്ട് വസു ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു… എന്ത് പറയണമെന്നോ എങ്ങനെ പ്രതികരിക്കണം എന്നോ അറിയാത്ത അവസ്ഥ…

അവൻ തലക്ക് കൈ കൊടുത്ത് ഇരുന്നതല്ലാതേ.. ഒന്നും മിണ്ടിയില്ല… കുറച്ച് നേരം കൂടെ അവനെ നോക്കി നിന്നിട്ട് അവൾ അവിടെ നിന്നും പോയി… എല്ലാരും അവളെ കണ്ട് അമ്പരന്നു… നിറഞ്ഞു തുളുമ്പിയ മിഴികൾ… വാടി തളർന്ന പോലെയുള്ള മുഖം… അവരൊക്കെ കരുതിയത് വസുവിന്റെ കൈയിൽ നിന്നും വഴക്ക് കിട്ടി എന്നാണ്… ആരോടും ഒന്നും ചോദിക്കാതെയും പറയാതെയും അവൾ താഴേക്ക് ഇറങ്ങി പോയി…. താഴെ ചെന്നപ്പോൾ തന്നെ മനു അവിടെ ഉണ്ടായിരുന്നു… ഒന്നും മിണ്ടാതെ കാറിൽ കേറിയിരുന്നു… എന്താ… എന്ത് പറ്റി… നീയെന്തിനാ കരഞ്ഞത്….. ആരെങ്കിലും വഴക്ക് പറഞ്ഞോ… ഉഹും…

പിന്നെന്താ പറ്റിയെ… മനുവേട്ടാ… പ്ലീസ്… വേറൊന്നും പറയാതെ ദേവൂനെ നെഞ്ചോട് ചേർത്ത് തലകുനിച്ചു അവൾ ഇരുന്നു… പിന്നെ കൂടുതലൊന്നും അവനും ചോദിക്കാൻ നിന്നില്ല…യാത്രയുടെ ഇടയിലും അവൾ ഒന്നും മിണ്ടിയതേ ഇല്ല…വീട്ടിൽ എത്തിയപാടെ കുഞ്ഞിനേം കൊണ്ട് മുറിയിലേക്ക് കേറിപോയി… അവളുടെ പോക്ക് കണ്ട് മനുവും സുമയും പരസ്പരം എന്ത് എന്നർത്ഥത്തിൽ നോക്കി… എന്താ… എന്താ മോനെ കുഞ്ഞിന് പറ്റിയത്… അറിയില്ല… ഓഫീസിൽ നിന്നും വന്നപ്പോഴേ ഇങ്ങനെ ആയിരുന്നു… കൂടുതലൊന്നും ഞാൻ ചോദിച്ചില്ല… സംസാരിച്ചുകൊണ്ട് നിൽക്കുന്നതിന്റെ ഇടയിൽ അമ്മുവിന്റെ മുറിയിൽ നിന്നും എന്തൊക്കെ വീഴുന്ന ശബ്ദം കേട്ടു…

പെട്ടന്ന് തന്നെ മനു ഓടി മുറിയിലേക്ക് ചെന്നു… എന്താ… അമ്മു ഇത്… മേശയിൽ ഇരുന്ന പുസ്തകങ്ങൾ മുഴുവൻ വാരിവലിച്ചിട്ടിരുന്നു… പോരാത്തതിന് അവൾ സിന്ദൂരത്തിൽ കുളിച്ചിരിക്കുന്നുണ്ട്… മോളെ… എന്താ നീയീ കാട്ടികൂട്ടുന്നത്… എന്ത് പറ്റി… സുമ ഓടി വന്ന് അവളെ പിടിച്ചെണീപ്പിച്ചു… അമ്മേ… വി… വിച്ചുവേട്ടൻ… മ… മരിച്ചിട്ടില്ല… ഞാൻ…ഞാൻ.. കണ്ടു… അവൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ അവർ അവളെ അന്തംവിട്ടു നോക്കി… എന്താ കുഞ്ഞേ സമനില തെറ്റിയോ നിന്റെ… ഇല്ലമ്മേ… എന്റെ വിച്ചുവേട്ടനെ ഞാൻ കണ്ടു.. എന്നോട് സംസാരിച്ചു… മോളെ മരിച്ചുപോയ ആൾ എങ്ങനെ… അമ്മ കണ്ടോ… എന്റെ ഏട്ടൻ മരിച്ചത്…. മോളെ… ഏട്ടന് ഒന്നും പറ്റിയിട്ടില്ല..

എന്റെ ഏട്ടൻ ഇപ്പോഴും ഒരു പോറൽ പോലും പറ്റാതെ ഉണ്ട്… മതിയമ്മേ എനിക്ക് ഈ ജന്മത്തിൽ ഇനി വേറെയൊന്നും വേണ്ട… എന്റെ ഏട്ടന് ഒന്നും പറ്റിയില്ല എന്ന് മാത്രം അറിഞ്ഞാൽ മതി… ഇനി എന്റെ സീമന്ത രേഖയിൽ സിന്ദൂരം ഇടാല്ലോ…. എന്റെ ഏട്ടൻ ഇപ്പോഴും ഉണ്ടല്ലോ… താഴെ വീണ് ചിതറി കിടന്ന സിന്ദൂരം നെറ്റിയിൽ ചാർത്തി അവൾ വിതുമ്പി സുമയുടെ തോളിലേക്ക് വീണു… അവളുടെ പ്രവർത്തിയൊക്കെ കണ്ട് സുമയും മനുവും ഒന്ന് പേടിച്ചു… സമനില തെറ്റിയപോലെയുള്ള സംസാരവും പെരുമാറ്റവും അതൊക്കെ കണ്ടാൽ ആരായാലും ഒന്ന് പേടിക്കും.. എന്തിനാ അമ്മേ ഇങ്ങനെ നോക്കുന്നെ…

എനിക്ക് വട്ടൊന്നും അല്ലാ… ഇത്രയും നാൾക്ക് ശേഷം എന്റെ പ്രാണനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ്… മോളെ…..നീ… എണീക്ക് പോയി കുളിച്ചിട്ട് വാ.. ദേഹം മുഴുവൻ സിന്ദൂരം… പോ.. അമ്മേ… ഞാൻ പറയട്ടെ… എല്ലാം പിന്നെ പറയാം… മോൾ പോയി കുളിച്ചിട്ട് വാ… അവളെ ബാത്‌റൂമിൽ പറഞ്ഞുവിട്ടു സുമ കുഞ്ഞിനേയും എടുത്ത് താഴേക്ക് വന്നു… മനു… മ്മ്മ്… ഇനി പ്രശ്നം ആകുമോ? അവളെല്ലാം അറിയുമോ? അറിയില്ല… പക്ഷെ… ആർക്കും ഇനി അവളെ ഞാൻ വിട്ടുകൊടുക്കില്ല… അത്‌ ഉറപ്പുള്ള കാര്യമാണ്‌… അവളെ വസു വന്നാൽ പോലും… വിട്ടുകൊടുക്കില്ല…

ഇതിന്റെ പിന്നിൽ ആരൊക്കെ എന്നറിയുമ്പോൾ ചിലപ്പോൾ അവൾ… ഒന്നും അറിയില്ല… ഒന്നും… അതിന് ഞാൻ സമ്മതിക്കില്ല… അമ്മുവും കുഞ്ഞും ഇനി എന്റേത് മാത്രമാണ്… ആര്‌ അവകാശവും പറഞ്ഞു വന്നാലും ഞാൻ വിട്ടുകൊടുക്കില്ല… അതിനുവേണ്ടിയല്ല ഞാൻ അവളെ സംരക്ഷിച്ചത്… അതും പറഞ്ഞു ദേവുവിന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് ഒരു ഉമ്മ കൊടുത്തിട്ട് അവൻ ഇറങ്ങി പോയി…… തുടരും

Share this story