ദേവാഗ്നി: ഭാഗം 35

ദേവാഗ്നി: ഭാഗം 35

എഴുത്തുകാരൻ: YASH

അങ്ങനെ ഓരോ റൂമും തുറന്ന് കണ്ടൊണ്ട് പോവുമ്പോ ഒരു റൂം മാത്രം ഒഴിവാക്കി അനു മുൻപോട്ട് നീങ്ങി… ഇതെന്താ അനു ഏച്ചി ഈ റൂം തുറകഞ്ഞത്…അഞ്ചു ചോദിച്ചു… അത് തുറക്കറില്ല… അതിനകത്ത് കയറാൻ മുത്തശ്ശൻ ഞങ്ങളെ ആരെയും അനുവദിക്കാറില്ല വഴക്ക് പറയും… മുത്തശ്ശൻ ഇടയ്ക്ക് കയറി അത് വൃത്തിയാക്കി വെയ്ക്കും.. ഞാൻ ഒരിക്കൽ മുത്തശ്ശൻ അതിൽ കയറിയപ്പോ വാതിൽ അടയ്ക്കാൻ നോക്കുമ്പോ ചെറുതായി ആ റൂം കണ്ടിനും… അന്ന് അവിടെ ചുമരിൽ ഒരു ആണിന്റെയും പെണ്ണിന്റെയും ഫോട്ടോ കണ്ടിനും… മുത്തശ്ശനോട് ആ റൂമിന്റെ കുറിച്ചു ചോദിച്ചപ്പോ പറഞ്ഞത്..ശിവാനി മുത്തശ്ശന്റെ പെങ്ങളെ റൂം ആണെന്ന…

നമുക്ക് ഒന്ന് കയറി നോക്കാ ഏച്ചി..മുത്തശ്ശൻ അറിയണ്ട… ചാവി ചേച്ചിയുടെ കയ്യിൽ ഇല്ലേ… ഇനി എന്തേലും മുത്തശ്ശൻ പറഞ്ഞ അപ്പു ഏട്ടൻ നോക്കി കൊള്ളും… ലെ അപ്പു ഏട്ടാ…. ഉം…നമുക്ക് എന്തായാലും ആ റൂം കൂടി കാണാം..നീ തുറന്നോ അനു… അവർ റൂം തുറന്ന് അകത്തു കയറി… ചുറ്റും അവർ നോക്കി കണ്ടു .. അപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ ചുമറിലേക്ക് പോയത് ചുമരിൽ സുദരി ആയ ഒരു പെണ്കുട്ടിയുടെയും.ആണ്കുട്ടിയുടെയും ചിരിച്ചോണ്ട് ഉള്ള ചിത്രം തൂക്കിയിരിക്കുന്നു… എല്ലാവരും ആ ചിത്രത്തിന് അടുത്തേക്ക് പോയി…അഞ്ചു ആ രണ്ട് ചിത്രത്തിലും പതിയെ തലോടി… ജ്യോതി പറഞ്ഞു അപ്പു ഏട്ടനും ദേവു ചേച്ചി യുടെ അതേ ചിരി പോലുണ്ട് ലെ അനു ഏച്ചി…

അതിനു ശേഷം അവർ റൂമിലെ ഓരോ സാധനങ്ങളും നോക്കാൻ തുടങ്ങി… അപ്പോഴാണ് അപ്പു അവിടെ വച്ചിട്ടുള്ള മൃതഗം കാണുന്നത് അവൻ അതിൽ പതിയെ തലോടി… അതിനാടുത്തുള്ള വീണയിൽ തന്നെ നോക്കി നിൽക്കുക ആയിനും ദേവു… എന്താ നിങ്ങൾക്ക് ഇത് വായിക്കാൻ അറിയാമോ..അനു ചോദിച്ചു… ഇല്ല എന്ന അർത്ഥത്തിൽ ദേവു അപ്പു തല ആട്ടി… അപ്പോഴാണ് പിന്നിൽ നിന്നും ചിൽ ചിൽ എന്ന ശബ്ദം കേൾക്കുന്നത് നോക്കുമ്പോ അഞ്ചു ഉണ്ട് ചെങ്കയും കെട്ടി നടന്നു കളിക്കുന്നു… ഡീ ഭ്രാന്തി അത് പാദസരം അല്ല ചിലങ്കയാ… നീ അതും കെട്ടി ഇങ്ങനെ നടന്നിട്ട് മുത്തശ്ശൻ അതിന്റെ ശബ്ദം കേൾക്കും… പിന്നെ എല്ലാവർക്കും നല്ലത് കിട്ടും…നീ അത് അവിടെ അഴിച്ചു വച്ചേ… ജ്യോതി പറഞ്ഞു… 😬😬😬

നന്നായി ഒന്നു ജ്യോതിയെ നോക്കി ഇളിച്ചു കാണിച്ചു… ഈ ചിലങ്ക എനിക്ക് ഭയാഗര ഇഷ്ടമായെടി… മുതശനോട് ചോദിച്ചു പോവുമ്പോ ഇത് എനിക്ക് തരുമോ എന്ന് ചോദിക്കണം… ഓ ചോദിച്ചാൽ മതി ചിലങ്ക മാത്രം അല്ല നടും പുറം നോക്കി വേറെ സമ്മാനവും കിട്ടും ചിലപ്പോ… മതി മതി വാ… നമുക്ക് ബാക്കി ഒക്കെ കാണാം..അനു പറഞ്ഞു… എല്ലാവരും പുറത്തേക്ക് ഇറങ്ങി … വാതിലിന് അടുത്ത് എത്തരായപ്പോ ദേവു അപ്പു അഞ്ചു അവർ റൂമിലേക്ക് തിരിഞ്ഞു നോക്കി… ആ സമയം അവരെ കണ്ണുകൾ ഒന്നു തിളങ്ങി… അവർ ഓരോന്ന് കണ്ട് നടന്നപ്പോ ഒരു ഹാൾ പോലുള്ള ഒരിടത്ത് എത്തി… ആഹാ… മുകളിലും ഹാൾ ഉണ്ടല്ലോ…അഞ്ചു ചോദിച്ചു… പണ്ട് തറവാട്ടിൽ ഡാൻസും പാട്ടും ഒക്കെ ഇവിടെ വച്ചാ നടന്നത്…

മുത്തശ്ശന്റെ പെങ്ങൾ നന്നായി നൃത്തം ചെയ്യും എന്നു രാഘവൻ മുത്തശ്ശൻ പറഞ്ഞു കേട്ടിക്ക്….പണ്ട് സ്ഥിരം ആയി നൃത്തവും പാട്ടും ഉണ്ടായിരുന്നു പോലും… അല്ല അനു ഏച്ചി മറ്റുള്ള മുത്തശ്ശൻ മാർ നാളെ അല്ലെ എത്തുള്ളു… ഇന്ന് രാത്രിയോട് വീരഭദ്രൻ മുത്തശ്ശനും പേരാകുട്ടികളും എത്തും… മുത്തശ്ശൻ അവരെ വിളിക്കാൻ airportil പോയിരിക്കുകയ… അവരെ മക്കൾ ഒന്നും ഇപ്പൊ വരുന്നില്ല പോലും.. ഉത്സവത്തിന് അടുപ്പിച്ചു വരുള്ളൂ… ഉത്സവം ആയ നല്ല മേളമാ ഇവിടെ…ഉത്സവത്തിന് 41 ദിവസം മുൻപ് നമ്മുടെ തറവാട്ട് വക പ്രത്യേക പൂജ യൊക്കെ ഉണ്ട്…. പിന്നെ അപ്പു ഏട്ടാ ഈ ദേവു നെ ഒന്നു ശ്രദ്ധിക്കണേ… ഇവൾ… പണ്ടേ കാവിൽ നഗതറയിൽ ഇവൾക്ക് ഉത്സവസമയം ആയാൽ വിളക്ക് വെക്കണം എന്നും പറഞ്ഞു നടക്കുന്നതാ…

ഞാനും ദിവ്യ ഇവളെ ഇടം വലം നടക്കുന്നത് കൊണ്ട് അത് നടകത്തിരുന്നെ… ഇല്ലേ പണ്ടേ ഇവൾ വിളക്കും വച്ചു അവിടുന്ന് നഗത്തിന്റെ കൊത്തും കൊണ്ട് മരിച്ചിട്ടുണ്ടാവും…അനു ചിരിച്ചു കൊണ്ട് പറഞ്ഞു… അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു… ഞങ്ങൾ ഇത്തവണ വന്നത് തന്നെ അവിടെ വിളക്ക് വെക്കാൻ വേണ്ടിയ…ഞാനും ദേവു അവിടെ വിളക്ക് വെക്കുക തന്നെ ചെയ്യും…. ഇത് കേട്ട് അനു എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ട് പോലെ ഭയന്ന് വിറച്ചു പറഞ്ഞു…. വേ….ണ്ട… വേണ്ട….അത് … അതപകടം ആ… ഇന്നേവരെ ആരും വിളക്ക് വച്ചു മടങ്ങി വന്നിട്ടില്ല… വേണ്ട ദേവു… വേണ്ട അപ്പു ഏട്ടാ….

അതും പറഞ്ഞു അനു കരയാൻ തുടങ്ങി…അത് കണ്ട് ജ്യോതിയും കരഞ്ഞു… ഇതേ സമയം മുറ്റത്തു ഒരു കാർ വന്ന് നിന്നെ ശബ്ദം അവർ കേൾക്കുന്നെ… അനു ജ്യോതി കണ്ണൊക്കെ തുടച്ചേ… എന്നിട്ട് വാ നമുക്ക് അത് ആരാ വന്നേ എന്നു നോക്കാം…അപ്പു അതും പറഞ്ഞു മുപോട്ടു നടന്നു.. അവർ മുൻപിലേക്ക് വന്നു… അപ്പോയേക്കും രക്ഷയും മീനാക്ഷിയും ദിവ്യയും തിരിച്ചെത്തിയിരുന്നു… അഞ്ചു പതിയെ മീനാക്ഷിയെ തോണ്ടി ചോദിച്ചു… ഡീ മീനു ആരാ അത്… അതാണ് ഭദ്രൻ മുത്തശ്ശൻ … കൂടെ ഉള്ളത് പേര കുട്ടികൾ അമ്മു, അച്ചു, പിന്നെ ആ ചെറുത് ഇക്രു.. ഇതേ സമയം ജ്യോതി അവരെ അടുത്തേക്ക് ചെന്നു…

ഇക്രു കുട്ടാ… കികിരി കിരി കിരി… എന്നും പറഞ്ഞു അവന്റെ വയറ്റിനിറ്റ് ഇക്കിളി കൂട്ടി… നീ എന്താടി… അങ്ങോട്ട് മാറി നിൽകേടി…എന്നും പറഞ്ഞു ഇക്രു ജ്യോതിയുടെ മൂക്കിന് ഇട്ട് ഒരു ഇടി കൊടുത്തു… അവൾ മൂക്കും പിടിച്ചു😳😳 കണ്ണും തള്ളി പതുക്കെ തിരിഞ്ഞു നോക്കുമ്പോ ഉണ്ട്.. രക്ഷയും മീനു നിലത്തു കിടന്നു ചിരിക്കുന്നു… അവൾ ആണേൽ ചമ്മി നാറി… 😬😬 ഇളിച്ചു കൊണ്ട് പറഞ്ഞു… നോട്ടി ബോയ്…ഒന്നും പറഞ്ഞു ഇക്രു ന്റെ കവിളിൽ പതുക്കെ ഒന്നു നുള്ളി… ഇക്രു ന് അത് തീരെ ഇഷ്ടം ആയില്ല…. അങ്ങോട്ട് മാറി നിൽകേടി… നീ ആരാടി… നിനക്ക് ഒരു ഇടി കിട്ടിയത് പോരെ… എന്നും പറഞ്ഞു വീണ്ടും ജ്യോതിക്ക് നേരെ തല്ല് കൂടാൻ പോയപ്പോ അമ്മു അച്ചു അവനെ പിടിച്ചു വച്ചു…

സോറി ചേച്ചി ഇവാൻ ഇങ്ങനെയാ ആരോടും കൂട്ട് ആവില്ല… അവന്റെ ദേഹത്ത് തൊട്ടാൽ അവന് ഭ്രാന്തവും അപ്പൊ അവരെ ഇടിക്കും…അതും പറഞ്ഞു അമ്മു അച്ചു പിന്നെ സോറി പറഞ്ഞു…. എന്നാലും എന്റെ അമ്മു അവന് ഇപ്പൊ എത്ര വയസ് ഉണ്ട് 10 അല്ലെ ആയുള്ളൂ … എന്തൊരു ഇടിയ അവൻ ഇടിച്ചേ…മഞ്ഞേ പച്ചേ കളറിൽ വരെ നക്ഷത്രത്തെ ഞാൻ കണ്ടെടി… അതും പറഞ്ഞു എല്ലാവരും അകത്തേക്ക് നടന്നു ജ്യോതി ഇക്രുന്റെ അടുത്ത് നിന്നും കുറച്ചു അകലം വിട്ടു നിന്നു… ഹായ് ദേവു ഏച്ചി എന്നും പറഞ്ഞു അച്ചു അമ്മു ദേവുന്റെ അടുത്തേക്ക് വന്നു… ഇത്തവണ എങ്കിലും ചേച്ചി ഞങ്ങൾക്ക് ആ കുളത്തിൽ നിന്നും ആമ്പൽ പറച്ചു തരണം… അടുത്ത് ഉള്ള അപ്പുനെ അഞ്ചു നെ രഞ്ജി നെ നോക്കി ചോദിച്ചു …

ഇതാരൊക്കെയ ചേച്ചി… അപ്പോയേക്കും അനു രാമഭദ്രനും വന്ന് അവരെ തമ്മിൽ പരിചയപ്പെടുത്തി….. രൂപലി അടുക്കളയിൽ നിന്നും വിയർത്ത് കുളിച്ചു അങ്ങോട്ട് വന്നു പറഞ്ഞു .. എന്റെ ഇന്നത്തെ പഠിത്തം കഴിഞ്ഞു… ഇവിടുന്നെങ്കിലും അടുക്കള പണി ഞാൻ പടിച്ചെടുക്കും… കൊല്ലത്തെ നമ്മളെ വീട്ടിൽ നമ്മളെ അമ്മമാർ ദേവു നെ അല്ലാതെ എന്നെ അങ്ങോട്ട് അടുപ്പിക്കൽ ഇല്ലാലോ… അഞ്ചു വന്ന് തോളിൽ കൈയിട്ട് പറഞ്ഞു… അത് വേറെ ഒന്നും കൊണ്ടല്ല ഏട്ടത്തി … ഏടത്തിയുടെ പരീക്ഷണം താങ്ങാൻ ഉള്ള കഴിവ് അവർക്ക് ആർക്കും ഇല്ലാത്തത് കൊണ്ടാ…

അത് കേട്ട് എല്ലാവരും ചിരിച്ചു… അപ്പോഴാണ് ഇക്രു മോൻ കസേരയിൽ നിന്നും ഇറങ്ങി അഞ്ചു ന്റെ യും രൂപലിയുടെയും മുൻപിൽ വന്ന് അവരെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി പറഞ്ഞു… ഡീ…. എന്നെ ഒന്ന് എടുത്തേടി… അഞ്ചു പതുക്കെ അവനെ ഒന്ന് നോക്കി… എന്താടി നിനക്ക് ചെവി കേട്ടുടെ… നിന്നോട് എന്നെ ഒന്ന് എടുക്കാനാ പറഞ്ഞേ… അഞ്ചു പല്ല് കടിച്ചും കൊണ്ട് പതുക്കെ അവനെ എടുക്കാൻ വേണ്ടി കുനിഞ്ഞു…. അതേ സമയം ദിവ്യ ദേവുന്റെ കൈയിൽ പിടിച്ചു പറഞ്ഞു…. ഡീ ദേവു… അഞ്ചു…. ആ ചെക്കൻ എങ്ങാൻ അവളെ വേദന ആകുമോ…അഞ്ചു ന്റെ സ്വഭാവം അറിയാലോ… അവൾക്ക് എങ്ങാൻ ദേഹം വേദന ആയാൽ അവളെ സ്വഭാവം മാറും… ആ ചെക്കന്റെ കാല് വാരി നിലത്തേക്ക് അവൾ അടിക്കും…

നീ അവളെ അടുത്തേക്ക് പോയി നിന്നെ… നീ പറഞ്ഞാലേ അവളെ ദേഷ്യം അടങ്ങു… ഇതേസമയം അഞ്ചു ന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു പറഞ്ഞു നിന്നെ എനിക്ക് വല്യ ഇഷ്ടം ആയി … അതേ പോലെ ഇതാ ഇവളെയും രൂപലിയെ ചൂണ്ടി പറഞ്ഞു… ഞാൻ നിങ്ങളെ എന്താ വിളികണ്ടേ… ഞങ്ങളെ എല്ലാം ചേച്ചി എന്നു വിളിച്ചോ… ശരി ചേച്ചി…എന്ന ഇക്രു മോൻ നിങ്ങളെ കൂടെയ ഇന്ന് ഉറകുന്നത്… നിന്നെ ഞങ്ങൾക്കും ഇഷ്ടം അയേട ഇക്രു കുട്ടാ എന്നും പറഞ്ഞു അവന്റെ വയറ്റിൽ രൂപലി മുഖം കൊണ്ട് ഇക്കിളി ഇട്ടു… ഇക്രു പൊട്ടി ചിരിച്ചു കൊണ്ട് രൂപലിയുടെ കൈയിലേക്ക് ചാടി അവളെ കെട്ടിപിടിച്ചു ഉമ്മ വച്ചു… ഡീ അമ്മു നീ കാണുന്നുണ്ടോ ഇതെന്താ …

വല്ല സ്വപ്നവും ആണോ… അത് നമ്മളെ ഇക്രു തന്നെ ആണോ… ഡീ അവൻ ചിരിക്കുന്നു…. അത് തന്നെയാടാ ഞാനും ആലോചിക്കുന്നത്…… ഇതൊക്കെ കണ്ട് സന്തോഷത്തോടെ വീരഭദ്രൻ കണ്ണുനീർ തുടയ്ക്കുന്നത് കണ്ട് അപ്പു ചോദിച്ചു എന്തു പറ്റി മുത്തശ്ശ…. ഇക്രു 6 വയസ് ഉള്ളപ്പോ അവന്റെ മുൻപിൽ വച്ച് ആയിരുന്നു… അവന്റെ അച്ഛനെയും അമ്മയെയും കൊൽക്കത്തയിൽ നിന്നും വെട്ടി കൊല്ലുന്നത്… അന്ന് അത് കണ്ട ഷോക്കിൽ കുറച്ചു കാലം ഹോസ്പിറ്റലിൽ കിടന്നു.. അതിനു ശേഷം പിന്നെ ഇങ്ങനെയാ സ്വഭാവം അമ്മുനെ അച്ചു നെ അല്ലാതെ ആരെയും അടുപ്പിക്കില്ല..എല്ലാവരോടും ദേഷ്യം…

ചിരിക്കാറു പോലും ഇല്ല പിന്നെ എന്റെ രണ്ടാമത്തെ മകൻ അമ്മുന്റെ യും അച്ചന്റെ യും അച്ഛനും അമ്മയും ഇക്രു മോനെ അവരെ കൂടെ അങ്ങു ജർമനിയിലേക്ക് കൂട്ടി… അവന്റെ ചിരി ഇപ്പോയ പിന്നെ കാണുന്നത്…. അതും പറഞ്ഞു മുത്തശ്ശൻ കണ്ണീർ തുടച്ചു….. പിന്നെ കുറെ വിശേഷം ഒക്കെ പറഞ്ഞു ഭക്ഷണവും കഴിച്ചു എല്ലാവരും കിടക്കാൻ പോയി… റൂമിലേക്ക് പോവുമ്പോ അഞ്ചു അപ്പുനോടും ദേവു നോടും പറഞ്ഞു എനിക്ക് ആ റൂമിൽ ഒന്നുടെ പോവണം എന്നുണ്ടായിനും… ഞങ്ങൾക്കും ആഗ്രഹം ഉണ്ട് അവിടേക്ക് ഒന്നുടെ പോവണം എന്ന്…നമുക്ക് നാളെ രാവിലെ പോവാം……..തുടരും

ദേവാഗ്നി: ഭാഗം 34

Share this story