പ്രണയവസന്തം : ഭാഗം 16

പ്രണയവസന്തം : ഭാഗം 16

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അതുപിന്നെ ജാൻസി ഞാൻ കുറെ കാലമായിട്ട് നിന്നോട് പറയണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു….. നീ മനുഷ്യനെ പേടിപ്പിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ പറ ബെന്നി…. എടി പേടിക്കാൻ മാത്രം ഒന്നുമില്ല…. നിന്നോട് പറയാൻ എനിക്ക് ഒരു ചമ്മല്…… എനിക്ക് ലിൻസിയെ ഇഷ്ടമാണ്….. നിനക്കും അവൾക്കും സമ്മതമാണെങ്കിൽ അവളെ കല്യാണം കഴിക്കാൻ എനിക്ക് സമ്മതം….. പറയത്തക്ക പോലെ വലിയ സാമ്പത്തിക ഒന്നും ഇല്ലെങ്കിലും അവളെ പൊന്നുപോലെ നോക്കാൻ പറ്റും എന്നുള്ള വിശ്വാസം എനിക്കുണ്ട്….. ഒരിക്കലും പട്ടിണിക്കിടുകയില്ല….

ജാൻസി കുറച്ചുസമയം മൗനമായി അവനെ തന്നെ നോക്കിയിരുന്നു….. ഒരു വേള പറഞ്ഞത് അബദ്ധം ആയി പോയോ എന്ന് അവന് തോന്നി….. നിന്നെപ്പോലെ ഒരു ചെറുക്കനെ എന്റെ കൊച്ചിന് കിട്ടുക എന്ന് പറഞ്ഞാല് അത്‌ അവളുടെ ഭാഗ്യം അല്ലേടാ…. അത് എനിക്ക് സന്തോഷം ആവാതിരിക്കുമോ….? എൻറെ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നത് ഇപ്പോൾ ആണ്…. അവളെ നിൻറെ കയ്യിലേക്ക് വെച്ച് തന്നാ അതിനർത്ഥം അവളുടെ ജീവിതം സുരക്ഷിതമായി എന്ന് അല്ലേ….. ബെന്നി എനിക്ക് നൂറുവട്ടം സമ്മതം ആടാ….. അവളുടെ മനസ്സു എന്താന്നെറിയണമല്ലോ ഞാൻ അവളോട് ചോദിക്കാം….

പിന്നെ അവളുടെ പഠിപ്പ് ഒന്ന് കഴിഞ്ഞോട്ടെ…. അയ്യോടാ എനിക്ക് ധൃതി ഒന്നുമില്ലഡി…. ഞാൻ നിന്നോട് പറഞ്ഞു എന്നേയുള്ളൂ….. നിൻറെ മനസ്സിൽ കാര്യം ഇരുന്നോട്ടെ എന്ന് വിചാരിച്ചു….. വേറെ ആലോചന വല്ലോം വന്നാലോ എന്ന് മനസ്സിൽ വിചാരിച്ചു പറഞ്ഞതാ….. ശരിയാടാ…. നീ പറഞ്ഞത് നന്നായി…. ഞാൻ അവളോട് സംസാരിച്ചിട്ട് പറയാം…. പതുക്കെ മതി…. അവൾ ഹൃദ്യമായി ചിരിച്ചു……. അന്നത്തെ രാത്രി എന്തുകൊണ്ടോ സമാധാനമായി ഉറങ്ങാൻ അവൾക്ക് കഴിഞ്ഞുവെങ്കിലും….. ആൽവിന്റെയും ടെസ്സയുടെയും ചിരിക്കുന്ന മുഖം അവളുടെ മനസ്സിലേക്ക് ഓടി വന്നു…..

എന്തിനാണ് താനത് ചിന്തിക്കുന്നത് എന്ന് അവൾ ഓർത്തു….. പക്ഷേ അതിന് ഉത്തരം ലഭിക്കുന്നുണ്ടായിരുന്നില്ല….. അവൻ തന്റേത് മാത്രം ആണെന്ന് മനസ്സ് അലറിവിളിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി….. സ്നേഹം ചിലപ്പോൾ ഒക്കെ ഒരു ബാധ്യത ആണ്…. ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കയറി വന്ന ഒരുവൻ…. അവൻ തന്റെ മനസിന്റെ കോണിൽ എവിടെയോ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു…. അകന്നിട്ടും തീവ്രമായി അവനിലേക്ക് തന്നെ വലിച്ചടുപ്പിക്കുന്ന ഒരു മായാജാലം അവന് വശം ഉണ്ട്…. 🌻🌻🌻

പിറ്റേന്ന് രാവിലെ ജാൻസി പോകുന്നതിനു മുൻപ് ആണ് ലിൻസി അരികിൽ വന്ന് പറഞ്ഞത്….. ചേച്ചി ഇന്ന് സ്പെഷ്യൽ ക്ലാസ് ഉണ്ട്…… ഞാൻ താമസിച്ച് വരത്തുള്ളു…. ആഹ്….. ഇന്നാരുന്നോ…. പിന്നെ നീ ഒരുപാട് താമസിക്കുകയാണെങ്കിൽ ആരുടെയെങ്കിലും ഫോണിൽ നിന്ന് എന്നെ ഒന്ന് വിളിക്കണം…. ഞാൻ നമ്മുടെ ബാബുചേട്ടന്റെ ഓട്ടോ അങ്ങോട്ട് പറഞ്ഞു വിട്ടേക്കാം….. ആ വിളിക്കാം….. നീ എങ്ങനെ വിളിക്കും…. എൻറെ ഫോൺ തന്ന് വിട്ടാലോ… എന്നിട്ട് നീ ബെന്നിയെ വിളിച്ചാൽ മതി….. അവൻ ഓട്ടോ പറഞ്ഞു വിടും…. അതൊന്നും വേണ്ട ഞാൻ സിത്താരയുടെ ഫോണിന്ന് വിളിച്ചോളാം…. ശരി വിളിച്ചോണം….

വിളിക്കാം…. ഇത് കൈയ്യിൽ വച്ചോ….. സ്പെഷ്യൽ ക്ലസ്സ് അല്ലേ…. കോളേജ് കഴിയുമ്പോൾ പട്ടിണി ഇരിക്കണ്ട….. വല്ലോം വാങ്ങി കഴിച്ചോണം… അവളുടെ കൈയ്യിൽ കാശ് വച്ചു കൊടുത്തു കൊണ്ട് ജാൻസി പറഞ്ഞു…. ഒരു വേള ആ കാശിലേക്ക് നോക്കിയപ്പോൾ അവൾക്ക് കുറ്റബോധം തോന്നി…. 🌺🌺 🌺അവൾ അരമനയിലേക്ക് ചെല്ലുമ്പോൾ ക്ലാര അമ്മച്ചിക്ക് നടുവേദനയാണ് എന്നും പറഞ്ഞ് കിടക്കുകയാണ്…… അവൾ പെട്ടെന്ന് അവർക്ക് ചായയും മറ്റും കൊടുത്തതിനു ശേഷം മറ്റു ജോലികളിൽ മുഴുകി….. അപ്പോഴാണ് ക്ലാര വിളിച്ചത്…. മോളെ അൽവിക്ക് കാപ്പി കൊടുത്തേക്ക്…. അവൻ ഇതുവരെ ഒന്നും കുടിച്ചിട്ടില്ല…..

എനിക്ക് മുകളിൽ കയറാൻ മേലായിരുന്നു….. അവർ പറഞ്ഞത് കേട്ട് അവൾ പെട്ടെന്ന് തന്നെ കാപ്പി ഇട്ട് മുറിയിലേക്ക് ചെന്നു….. അവനപ്പോൾ പോകാനുള്ള ഒരുക്കത്തിലാണ്….. കാപ്പി ….. അവളുടെ ശബ്ദം കേട്ടതും അവൻ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി….. മുൻപിൽ അവളെ കണ്ടതും അവൻറെ മുഖം ഒന്ന് തിളങ്ങി…. അത് അവൾക്കും മനസ്സിലായിരുന്നു…… ദാ കാപ്പി….. അവൾ പറഞ്ഞു…. അവൻ ചിരിയോടെ അവളുടെ അരികിൽ വന്ന് കാപ്പി വാങ്ങി…. അറിഞ്ഞുകൊണ്ടുതന്നെ അവളുടെ കൈകളിൽ ഒന്ന് സ്പർശിച്ചു…. ഉടനെ അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു… എന്തുപറ്റി……

അവൻ ഒന്നുമറിയാത്തതുപോലെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…. നിങ്ങൾക്ക് പെൺകുട്ടികളുടെ ശരീരത്തിൽ തൊടാതെ സംസാരിക്കാൻ അറിയില്ലേ…. അവൻ മറുപടിയൊന്നും പറയാതെ ചിരിയോടെ അവിടെനിന്നു…. അങ്ങനെ എല്ലാ പെൺകുട്ടികളുടേയും ശരീരത്തിൽ ഒന്നും ഞാൻ തൊടാറില്ല…. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിൽ തൊടാൻ ഉള്ള അധികാരം ഒക്കെ എനിക്ക് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്….. നീ ഇച്ചായന്റെ മാത്രമല്ലേഡി…. അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു….. ഇഷ്ട്ടപെടുന്ന പെൺകുട്ടികൾ എത്ര ഉണ്ട് ലിസ്റ്റിൽ…… നിലവിൽ നീ മാത്രേ ഉള്ളു….. അവൾ മുഖം തിരിച്ചു…….

അന്ന് ഒരാളോട് തൊട്ടും തലോടിയും ഒക്കെ സംസാരിക്കുന്നത് കണ്ടല്ലോ അതും നിങ്ങൾടെ സ്വന്തം ആണോ…. പെട്ടന്ന് അവൾ ചോദിച്ചപോൾ അവൻ അവളെ തന്നെ നോക്കി…. അപ്പോൾ നീ അതൊക്കെ ശ്രേദ്ധിച്ചു….. അതിന് വേണ്ടി മാത്രം ആയിരുന്നു അത്…. ഏതായാലും ആ സംശയം അങ്ങ് ഇതോടെ മാറി കിട്ടി…. എന്ത് സംശയം….? നിനക്ക് എന്നോട് പ്രേമം ഉണ്ടോന്ന്….? അതെന്താ…. ഉണ്ടെന്ന് മനസിലായി….. അവൻ കള്ളചിരിയോടെ പറഞ്ഞപ്പോൾ അവൾ അവനെ നോക്കാതെ മുഖം താഴ്ത്തി….. നിൻറെ ഈ വെടക്ക് പിടിച്ച സ്വഭാവം ഒഴിച്ചാൽ ബാക്കി മൊത്തത്തിൽ നിന്നെ കാണാൻ നല്ല ഐശ്വര്യം ആണ്…..

പക്ഷേ വാ തുറന്നാൽ….. അവൾ ദേഷ്യത്തോടെ അവനെ തന്നെ നോക്കി…. അവൾ തിരിഞ്ഞ് പോകാൻ തുടങ്ങിയതും അവൻ അവളെ ശക്തിയായി വലിച്ചു തന്റെ നെഞ്ചിലേക്ക് ഇട്ടു….. പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവൾ മുകളിൽ കെട്ടിവച്ചിരിക്കുന്ന അവളുടെ മുടി മുഴുവൻ പുറത്തേക്ക് വന്നിരുന്നു….. അവൻറെ മുഖത്തേക്ക് ആ മുടിയിഴകൾ കാറ്റിൽ പാറാൻ തുടങ്ങിയിരുന്നു…. അവൻ അവളുടെ മുടിയുടെ സുഗന്ധം ആസ്വദിച്ചു…. നിനക്ക് ഇത്രയും മുടിയുണ്ടായിരുന്നോ…. ഞാൻ ഇന്നാണ് അറിയുന്നത്…. അവൾ അവനെ ശക്തിയായി നീക്കി നിർത്തി…..

സത്യം പറഞ്ഞാൽ നിൻറെ അടിയും തൊഴിയും ഒക്കെ എനിക്കിഷ്ടമാണ് പെണ്ണെ ….. നിന്നെ ഇഷ്ടപ്പെടാനുള്ള കാരണം ആയിട്ട് എനിക്ക് തോന്നിയത് ഇതുതന്നെയാണ്….. ഇന്നലെ വന്ന ആ പെൺകൊച്ചിനോടും പറഞ്ഞത് ഇത് തന്നെ ആണോ…..? അവൾ പറയുന്നത് കേട്ട് അവൻ പൊട്ടിച്ചിരിച്ചു പോയിരുന്നു…. അപ്പോൾ ഇന്നലെ വലിയ ജാഡ ആയിട്ട് നിന്നതാണ് അല്ലേ…. ഞാൻ വിചാരിച്ചു ഞാൻ അവളോട് സംസാരിച്ചപ്പോൾ നിനക്കൊന്നും തോന്നിയില്ലെന്ന്…. ഇപ്പൊ മനസ്സിലായി ഈ ഒരു കാര്യത്തിൽ എല്ലാ പെണ്ണുങ്ങളും ഒരു പോലെയാണല്ലോ…. ഏതു കാര്യത്തിൽ…. അവൾ ദേഷ്യപ്പെട്ട് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….

അല്ല ഇഷ്ടപ്പെടുന്ന പുരുഷൻ മറ്റൊരു പെണ്ണിനോട് കൂടുതൽ സംസാരിക്കുന്നത് കാണുമ്പോൾ ഏതൊരു പെണ്ണിനും സ്ത്രീസഹജമായ ഉള്ള ഒരു ചെറിയ കുശുമ്പ് ഒക്കെ ഉണ്ടാവുമല്ലോ…. അയ്യടാ….. ഇഷ്ടപ്പെടുന്ന ഒരു പുരുഷൻ…. അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…. എന്താടി …. പുരുഷനാണോന്ന് നിനക്ക് സംശയമുണ്ടോ…. ഞാൻ ആദ്യമേ നിന്നോട് പറഞ്ഞു…. നിനക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ…. ഞാൻ തീർത്തു തരാമെന്ന്….. ഇയാളുടെ വായിൽ നിന്ന് ഇങ്ങനത്തെ വൃത്തികേടുകൾ അല്ലാതെ മറ്റൊന്നും വരില്ലേ….. സ്നേഹത്തോടെ നിന്നെ അടുത്ത് പിടിച്ചു നിർത്തി എൻറെ മുത്തേ പൊന്നേ എന്നൊക്കെ വിളിക്കണം എന്ന് എനിക്ക് ഉണ്ട്…..

പക്ഷേ നിന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് വിളിക്കാൻ തോന്നുന്നത് മറ്റുപലതും ആണ്….. ഞാൻ സ്വയം നിയന്ത്രിച്ചു നിൽക്കുന്ന കൊണ്ടാണ് ഇത്രയെങ്കിലും മര്യാദക്ക് പറയുന്നത്….. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…. പക്ഷേ അവൾ അത് സമർത്ഥമായി ഒളിപ്പിച്ചു പുറത്തേക്ക് പോയി…. ഒപ്പം ഒരു പുഞ്ചിരി അവളിൽ ഉണ്ടായപ്പോൾ സത്യത്തിൽ അവൾ പോലും അത്ഭുതപെട്ടു…. ആൽവിന്റെ ഹൃദയവും നിറഞ്ഞു തുടങ്ങിയിരുന്നു….. കുറച്ച് ദിവസം നീണ്ടു നിന്ന ശീതയുദ്ധം ആണ് അവസാനിച്ചത്…. നിന്നെ ഞാൻ എൻറെ ഹൃദയത്തിൽ പൂട്ടിയിട്ടു കഴിഞ്ഞു പെണ്ണെ ചിരിയോടെ അവൻ മനസ്സിൽ പറഞ്ഞു…. ശേഷം കണ്ണാടിയുടെ അരികിൽ നിന്ന് മുടി ചീക്കുന്നതിന് ഇടയിൽ പാടി…. ”

ആലിലക്കാവിലെ തെന്നലേ നിന്നെ ഞാൻ താമര താലിയിൽ തടവിലാക്കും…. പുറത്തേക്ക് പോകാനായി ആൽവിൻ വരുമ്പോൾ ഹാളിൽ എന്തോ ജോലി ചെയ്തുകൊണ്ട് നിൽക്കുകയാണ് ജാൻസി…. അവൻ അമ്മച്ചിയോടു യാത്ര പറഞ്ഞതിനുശേഷം പുറത്തേക്കിറങ്ങി…. പോകും മുൻപ് അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചതിനുശേഷം ചുണ്ടുകൊണ്ട് ഉമ്മ കൊടുക്കുന്നത് പോലെ ഒരു ആക്ഷൻ കാണിച്ചു…. ഒരു ചിരിയോടെയാണ് അവൻ പോയത്….. അവൻ പോയി കഴിഞ്ഞതും അറിയാതെ ജാൻസിയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നിരുന്നു….. ഉച്ചയ്ക്ക് അവനുവേണ്ടി അവൾ ഭക്ഷണം ഒരുക്കി കാത്തിരുന്നു…. പക്ഷെ ജോലി തിരക്ക് കാരണം അവൻ വന്നില്ല….. ജാൻസിക്ക് നിരാശ തോന്നി…

അവൾ വൈകുന്നേരം വീട്ടിലേക്ക് പോയി അവളുടെ ജോലികളും കുളിയും എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം 6 മണിയോട് അടുത്തിരുന്നു….. ആ സമയമായിട്ടും ലിൻസിയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല….. ജാൻസിക്ക് നേരിയ ഭയം തോന്നിയിരുന്നു….. അവളുടെ കൂട്ടുകാരുടെ ഒന്നും നമ്പർ തൻറെ കയ്യിൽ ഇല്ല … അത് വലിയ അബദ്ധം ആയി പോയി എന്ന് അവൾ ഓർത്തു….. കുറച്ചുനേരം കൂടി അവളെ കാത്തിരുന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല…. സമയം ഏഴരയോടെ അടുത്തിരുന്നു….. ഇനിയും കാത്തിരിക്കുന്നത് ശരിയല്ല എന്ന് തോന്നി…. താൻ ഒറ്റയ്ക്ക് എന്ത് ചെയ്യും…. അവൾ ഓർത്തു…. ഒടുവിൽ ഒരു ടോർച്ചും എടുത്തു ബെന്നിയുടെ വീട്ടിലേക്ക് നടന്നു…. എന്നാ ചേച്ചി…..

പെട്ടെന്ന് ആ സമയത്ത് അവളെ കണ്ടതും പേടിയോടെ ബീനമോൾ ചോദിച്ചു…. ഒന്നുമില്ല മോളെ….. ബെന്നി ഇല്ലേ…. ബെന്നിച്ചായൻ കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ ചങ്ങനാശ്ശേരിക്ക് പോയിരിക്കുവാ…. ഇനി ഒരുപാട് താമസിച്ച് വരത്തുള്ളു….. എന്താ ചേച്ചി എന്തെങ്കിലും അത്യാവശ്യം ഉണ്ടോ…. ഒന്നുല്ല മോളെ…. ഒന്ന് കാണാൻ വേണ്ടി വന്നതാ…. അത് പറഞ്ഞ് അവൾ അവിടെ നിന്നും ഇറങ്ങി…. ഇനി രാത്രിയിൽ താൻ എവിടെ ചെന്ന് അവളെ അന്വേഷിക്കും….. അവൾക്ക് ഭയം തോന്നി തുടങ്ങി….. ഇനി ആരോടാണ് പറയുന്നത്….. പെട്ടന്നാണ് അവളുടെ മനസ്സിൽ ആൽവിന്റെ മുഖം തെളിഞ്ഞു വന്നത്…..

അയാളോട് പറഞ്ഞാലോ…. ഒരു പക്ഷേ അയാൾ പോലീസ് അല്ലേ…. അതുകൊണ്ട് തന്നെ പെട്ടെന്ന് കണ്ടു പിടിക്കാൻ സാധിക്കും…. മറുത്തൊരു ആലോചനയ്ക്ക് നിൽക്കാതെ അവൾ നേരെ അരമനയിലേക്ക് നടന്നു…. ആ സമയത്ത് അവളെ അവിടെ കണ്ടപ്പോൾ കാര്യസ്ഥൻ വരീത് ചേട്ടൻ ഒന്ന് ഭയന്നിരുന്നു…. എന്നാ….. എന്നാ പറ്റി കൊച്ചേ….. അയാൾ പേടിയോടെ അവളോട് ചോദിച്ചു…. ക്ലാര അമ്മച്ചി ഇല്ലേ….. അവൾ ചോദിച്ചു…. ഇല്ല മുതലാളിയും ക്ലാര അമ്മച്ചിയും കൂടി ആശുപത്രിയിൽ പോയിരിക്കുകയാണ്….. വൈകുന്നേരം കഴിഞ്ഞപ്പോൾ ക്ലാര അമ്മച്ചിക്ക് നടു വേദന കലശലായി…. അതുകൊണ്ട് കൊണ്ടുപോയതാണ്….

വറീത് ചേട്ടൻ പറഞ്ഞപ്പോൾ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടത് പോലെ അവൾ നിന്നപ്പോഴാണ്….,. പെട്ടെന്ന് ഗേറ്റ് കടന്ന് ഒരു പോലീസ് വാഹനം അകത്തേക്ക് കയറിയത്… അത്‌ ആൽവിൻ ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായിരുന്നു…. അവൾ പെട്ടെന്ന് വറീത് ചേട്ടനെ മറികടന്ന് ആൽവിന് അടുത്തേക്ക് ഓടി…. ആ സമയത്ത് അവളെ അവിടെ കണ്ടതിന്റെ പകപ്പ് അവനിലും ഉണ്ടായിരുന്നു…. എന്നാ….. എന്നാപറ്റി ആധിയോടെ അവൻ അവളെ നോക്കി ചോദിച്ചു…. ലിൻസി ഇതുവരെ വന്നിട്ടില്ല…. എന്തോ സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു പോയതാ…..

എൻറെ കൂടെ ഒന്ന് വരാമോ….? അതുവരെ അവളിൽ ഉണ്ടായിരുന്ന സകല ധൈര്യവും ചോർന്നുപോയി ആ നിമിഷം അവൾ ഒരു ചേച്ചി മാത്രമാണ് എന്ന് ആൽവിനു തോന്നി പോയിരുന്നു….. അത്രമേൽ നിസ്സഹായതയും വേദനയും ഭയവും എല്ലാം അവളുടെ മുഖത്ത് ആ നിമിഷം അവൻ കണ്ടിരുന്നു…. നീ ടെൻഷൻ ആവാതെ…. വണ്ടി വല്ലതും കിട്ടാതെ പറ്റിയത് ആയിരിക്കും…. പേടിക്കേണ്ട… ശങ്കരേട്ടാ ഇവളെ…. അല്ല… ഈ കുട്ടിയെ വണ്ടിയിലേക്ക് കയറ്റു…. എന്നിട്ട് ജാൻസി പറഞ്ഞിരുന്ന കോളേജിലേക്ക് വിട്….. ഞാൻ പുറകെ വരാം….

പോലീസ് ജീപ്പിൽ ഡ്രൈവർ സീറ്റിൽ ഇരുന്ന് പ്രായമായ ഒരു പോലീസുകാരനോട് അവൻ പറഞ്ഞു….. പേടിക്കേണ്ട ഒന്നും ഉണ്ടാവില്ല….. ഞാൻ പുറകെ ഉണ്ട്…. വേഷം ഒന്നു മാറിയിട്ട് വരാം…. നിങ്ങളവിടെ എത്തുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടായിരിക്കും…. അവളോട് അത്രയും ഉറപ്പ് പറഞ്ഞതിനു ശേഷമാണ് അവൾ ജീപ്പിൽ കയറിയത്…. അത്‌ കണ്ടതും അവൻ അകത്തേക്ക് കയറി….. അപ്പോഴേക്കും പോലീസ് ജീപ്പ് വീടിൻറെ ഗേറ്റ് കടന്നിരുന്നു……. (തുടരും )

പ്രണയവസന്തം : ഭാഗം 15

Share this story