ദേവാഗ്നി: ഭാഗം 39

ദേവാഗ്നി: ഭാഗം 39

എഴുത്തുകാരൻ: YASH

എല്ലാവരും റൂമിൽ അവിടെ ഇവിടെ ആയി ഇരുന്നു… മുത്തശ്ശൻ പറഞ്ഞു തുടങ്ങി..ചുമരിൽ ഉള്ള പെണ്കുട്ടിയുടെ പെയിന്റിങ്ങ് തഴുകി കൊണ്ട് പറഞ്ഞു.ശിവാനി അവൾ ആയിരുന്നു ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ ഒത്തിരി കുറുമ്പ് ഉള്ള കുഞ്ഞി പെങ്ങൾ…..അമ്മയുടെ മരണത്തോടെ അച്ഛൻ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി വീണ്ടു വിവാഹം കഴിച്ചതിൽ ഉള്ളത് ആണ് ശിവാനി.. യാതൊരു വിധത്തിലുള്ള വേർതിരിവും ഇല്ലാതെ ആണ് ആ അമ്മ മക്കളെ എല്ലാം നീക്കിയത്… ഒരിക്കൽ വീട്ടിലേക്ക് അച്ഛന്റെ രാമവർമ്മയ്ക്ക് പെങ്ങൾ രാധികവർമ്മ യുടെ ഒരു എഴുത്ത് വന്നു ..

അച്ഛൻ അത് വായിച്ചു പറഞ്ഞു..അദ്ദേഹത്തിന്റെ പെങ്ങളും കുട്ടികളും ഡൽഹിയിൽ നിന്നും ഈ ഉത്സവകാലത്ത് വരുന്നുണ്ട് …..കുഞ്ഞു നാളിൽ എപ്പോയോ കണ്ട അവരെ ഒക്കെ കാണുവാൻ എല്ലാവരും കൊതിയോടെ കാത്തിരുന്നു…. ഒരു ദിവസം രാത്രി ഏറെ വൈകി മുറ്റത്ത് ഒരു കാർ വന്നു നിന്നു…ശിവാനി ഒഴികെ മാറ്റ് എല്ലാവരും അങ്ങോട്ട് വന്നു… കാറിൽ നിന്നും 19 വയസ് പ്രായം തോന്നുന്ന മുഖത്ത് എപ്പോഴും പുഞ്ചിരി തെളിയുന്ന നിഷ്കളങ്കമായ മുഖം ഉള്ള ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി….അവൻ പുറകിൽ പോയി കാറിന്റെ വാതിൽ തുറന്ന് … അതികം പ്രായം ഒന്നും ഇല്ലാത്ത കണ്ടാൽ 35 വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീ യെ പതുക്കെ പിടിച്ചു ഇറക്കുന്നു…

അത് കണ്ട് രാമവർമ്മ അയ്യോ മോളെ ഇതെന്തു പറ്റി… അത് അമ്മ നാട് എത്തിയ കണ്ട് ആർത്തിയോട് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയതാ… പിന്നിൽ നിന്നും മധുരമുള്ള ശബ്ദത്തോട് പറഞ്ഞു കൊണ്ട് കണ്ണുകളിൽ കുസൃതി ഒളിപ്പിച്ച ഭാവം ഉള്ള സുന്ദരി ആയ ഒരു പെണ്കുട്ടി മുൻപോട്ട് വന്നു.. അമ്മ ട്രെയിൻ നില്കുന്നതിന് മുൻപ് ഇറങ്ങിയപ്പോ കാൽ ചെറുതായി ഒന്ന് തെന്നി… അപ്പൊ തന്നെ അടുത്ത് ഉള്ള ഹോസ്പിറ്റലിൽ ഞങ്ങൾ കാണിച്ചു.. കുഴപ്പം ഒന്നും ഇല്ല ചെറിയ നീര് ഉണ്ടന്നേ ഉള്ളു…. ഇത് വീട് എത്തിയപ്പോ ഉള്ള അഭിനയം ആ… നീ പൊടി….ആ ഏട്ടാ ഇത് എന്റെ മോൻ അനന്തൻ ഇത് മോള് ഗൗരിനന്ദ… കുഞ്ഞു നാളിൽ കണ്ടതാ.. രണ്ടാളും ഇപ്പൊ ഒത്തിരി വലുതായല്ലോ…രാമവർമ്മ പറഞ്ഞു.. ആ മോനെ സാധനം ഒക്കെ ഇറക്കി വച്ചു ടാക്സി പറഞ്ഞു വിട്ടേക്ക്… ശരി അമ്മേ…

രാമഭദ്രനും വീര ഭദ്രനും അങ്ങോട്ട് അവനെ സഹായിക്കാൻ വന്നു… വീരൻ: ഡാ മോനെ നിനക്ക് ഞങ്ങളെ ഒക്കെ ഓർമ ഉണ്ടോ… നന്ദു: അതെന്താ ചേട്ട ഓർമ ഇല്ലാതെ… നാട് എന്ന് ഓർക്കുമ്പോ നിങ്ങളെ ഒക്കെയ ഓർമ വരുക.. ഡാ രാമ നീ എന്താടാ മിണ്ടാതെ നിൽകുന്നേ… രാമൻ: നന്ദു നിനക്ക് നല്ല മാറ്റം വന്നു ട്ടോ… വല്യ ആള് ആയി ഇപ്പൊ… കട്ട താടിയും മസിലും ഒക്കെ ആയി നല്ല സുന്ദരൻ ആയി… ഗൗരിയ്ക്ക് പഴയ പോലെ കുറുമ്പ് ഒക്കെ ഉണ്ടോ?… നന്ദു: കുറുമ്പ് കുറച്ച് ഇപ്പൊ കൂടിയേ ഉള്ളു… ഇപ്പൊ പടിച്ചോണ്ടിരിക്കുന്ന സ്കൂളിൽ നിന്നും പുറത്താക്കിയിരിക്കുകയ…. വീരൻ: എന്തിന്?? നന്ദൻ: ഒന്നും പറയേണ്ട .. ഏതോ ഒരു ചെക്കൻ കൈയിൽ കയറി പിടിച്ചെന്നും പറഞ്ഞു അവന്റെ മൂക്ക് ഇടിച്ചു പരത്തി..

അവൾ ആണേൽ കരാട്ടെ ബ്ലാക്ക്‌ ബെൽറ്റും .. പിന്നെ അതും പറഞ്ഞു ചോദിക്കാൻ വന്ന അവന്റെ അച്ഛന്റെ മൂക്കും ഇടിച്ചു തകർത്തു..അതും ഹെഡ്മാസ്റ്ററെ മുൻപിൽ ഇട്ട്…അയാൾ ആണേൽ സ്കൂൾ മാനേജ്മെന്റിന്റെ സ്വന്തം ആളും പിന്നെ പെട്ടന്ന് തന്നെ ഡിസ്മിസൽ അടിച്ചു കിട്ടി… രാമൻ: ആഹാ… ഗൗരി ആള് കൊള്ളാലോ… അയ്യോ.. ഇവളും കൂടി കൂടിയാൽ ശിവ.. എന്റെ ദൈവമേ രണ്ടും കൂടി ഇവിടം മറിച്ചിടും… ശിവ എന്നു കേട്ടപ്പോ നന്ദന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷവും തെളിച്ചവും വന്നു… അതേസമയം രാഘവൻ അങ്ങോട്ട് വന്ന് പറഞ്ഞു… ഏട്ടൻ മാരെ അനന്തേട്ടനെ വീട്ടിൽ കയറ്റത്തെ മുറ്റത്ത് തന്നെ നിർത്താനാണോ നിങ്ങളെ തീരുമാനം…

അയ്യോ വാ മോനെ…നമുക്ക് അകത്തേക്ക് പോവാം… അങ്ങനെ എല്ലാവരും അകത്തേക്ക് നടന്നു… ഭാനു… ഇവർക്ക് കിടക്കാൻ ഉള്ള മുറി കാണിച്ചു കൊടുക്ക… വിശേഷങ്ങൾ ഒക്കെ നാളെ സംസാരിക്കാം…. അമ്മാവാ ഞാൻ രാമന്റെ കൂടെ കിടന്നു കൊള്ളാം… എന്താ രാമ അതല്ലേ നല്ലത്… അത് അല്ലേലും അങ്ങനെ ആണല്ലോ നീ പണ്ടും രാമന്റെ കൂടെ ആണല്ലോ കിടത്തം… വീരൻ അതും പറഞ്ഞു ചിരിച്ചു… എല്ലാവരും കിടക്കാൻ അവരവരുടെ മുറിയിൽ പോയി… റൂമിൽ…. രാമ പിന്നെ എന്തൊക്കെയാ ഇവിടുത്തെ വിശേഷം… നീ ഇപ്പൊ എന്താ ചെയ്യുന്നേ…പഠിക്കുക ആണോ… ഞാൻ 8 വരെയേ പടിച്ചുള്ളൂ അത് തന്നെ എങ്ങനെയോ എത്തിയതാ…

ഇപ്പൊ കൃഷിയും നമ്മുടെ ക്ഷേത്ര കാര്യവും നോക്കി നടക്കുന്നു…കൂടെ നമ്മുടെ കളരി യും… ആഹാ കളരി ഒക്കെ ഇപ്പവും ഉണ്ടോ….അല്ല നമ്മുടെ ഗുപ്തനും അവന്റെ അനിയൻ കുറുമ്പൻ കുട്ടാപ്പിയും ഒക്കെ ഇപ്പൊ എന്തു ചെയ്യുന്നു… പിന്നെ കളരി ഇല്ലാതെ രാഘവൻ ആ ഗുരുക്കളുടെ പ്രധാന ശിഷ്യൻ … ഗുപ്തൻ സംഗീതവും കൃഷിയും ആയി അങ്ങനെ പോവുന്നു… പിന്നെ അവരെ കുടുംബത്തിന് ആണല്ലോ ക്ഷേത്ര സംരക്ഷണ ചുമതല … അത് കൊണ്ട് ക്ഷേത്രത്തിൽ ഉണ്ടാവും രാത്രി കാലങ്ങളിൽ… കുട്ടാപ്പി ഇപ്പൊ പഠിക്കുകയ… വക്കീൽ ഒക്കെ ആവണം എന്നൊക്കെയ അവൻ പറയുന്നേ… ഇപ്പൊ 10 കഴിഞ്ഞു നിൽകുക്കയ… പിന്നെ…. പിന്നെ… ശിവാ…. ഒരു പുഞ്ചിരിയോട് രാമൻ… ഇപ്പോഴും ഉണ്ടോടാ…

നിനക്ക് അവളോട് ഇഷ്ടം.. പണ്ട് നീ അവളോട് ഇഷ്ടം പറഞ്ഞതിന് 9 മത്തെ വയസിൽ അവളെ കയ്യിൽ നിന്നും കിട്ടിയ ഏറിന്റെ അടയാളം അല്ലെ നിന്റെ നെറ്റിയിൽ ഇപ്പോഴും കാണുന്നെ… അന്ന് നിനക്ക് 11 വയസാ… പണ്ടതേലും കുറുമ്പ് ഇപ്പൊ കൂടുതലാ അവൾക്ക് ഇപ്പൊ… തല പോവാതെ നോക്കിക്കോ… പോടാ… ഈ അനന്തന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടങ്കിൽ അത് ശിവ ആണെന്ന് പണ്ടേ ഞാൻ ഉറപ്പിച്ചതാ… ഈ വരവ് അതിൽ ഒരു തീരുമാനം ആക്കാൻ കൂടി യാ… കുറച്ചു നേരം കൂടി അവർ സംസാരിച്ചു പതിയെ ഉറക്കത്തിലേക്ക് വീണു… 😴😴😴😴😴😴 ശിവാനി രാവിലെ ക്ഷേത്രത്തിൽ പോയി … ക്ഷേത്രത്തിന്റെ ഇരു ഭാഗത്തും ഉള്ള നാഗ തറയിൽ പോയി പ്രാർത്ഥിച്ചു…

അവൾ വീട്ടിലേക്ക് എളുപ്പത്തിൽ എത്താൻ വേണ്ടി കാവിന്റെ വടക്ക് ഭാഗത്ത് ഉള്ള വഴി നടന്നു ….അത് വഴി പോയാൽ തറവാടിന്റെ പിന്നിലൂടെ എത്താം…. അവൾ ആ പോവുന്ന വഴിയിൽ ആണ് പണ്ട് തറവാട്ടിൽ മരിച്ച ആരെയൊക്കെയോ അടക്കിയത്… അങ്ങനെ അവൾ നടക്കുമ്പോ പെട്ടന്ന് എന്തോ ശബ്ദം കേട്ടു… അവൾ ചുറ്റും നോക്കി … ഹേയ് ഒന്നും ഇല്ല.തോന്നിയത് ആവും.. വീണ്ടും നടന്നു … ഡും.. വീണ്ടും ശബ്ദം… നോക്ക് മാതാമേ … എന്നോട് കളിക്കരുത്….നിങ്ങൾ ജീവിച്ചിരിക്കുമ്പോയെ ഈ പറമ്പിൽ കളിക്കാൻ സമതിചികില്ല… മരിച്ചാലും നിങ്ങൾ ഒരു സമാധാനവും തരില്ല..ലെ….ഡും.. ഡും… വീണ്ടും ശബ്ദം… അമ്മേ…. അവൾ ഭയന്ന് കൊണ്ട് ചൊല്ലാൻ തുടങ്ങി അര്‍ജ്ജുനന്‍, ഫാല്‍ഗുണന്‍, പാര്‍ത്ഥന്‍, വിജയനും വിശ്രുതമായ…

അപ്പൊ മുൻപിലേക്ക് രണ്ട് തേങ്ങ വന്ന് വീണു അവൾ ചാടി തുള്ളി കുറച്ചുകൂടി ഉച്ചത്തിൽ ചൊല്ലി കിരീടിയും ശ്വേതാശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ബീഭത്സവും സവ്യസാചിയും … അപ്പോഴാണ് പിന്നിൽ നിന്നും ചിരി കേൾക്കുന്നത് അവൾ തിരിഞ്ഞു നോക്കുമ്പോ ഉണ്ട് കുട്ടാപ്പി ഇരുന്നും കിടന്നും കാലിട്ട് അടിച്ചു ചിരിക്കുന്നു.. അവൾ ദേഷ്യത്തോടെ മുൻപിൽ കിടക്കുന്ന തേങ്ങ എടുത്ത് അവന്നിട്ടു ഏറു കൊടുത്തു… അയ്യോ… ഡീ എന്നും പറഞ്ഞു അവളെ പിന്നാലെ അവൻ ഓടി… ഇതേ സമയം അനന്തൻ നല്ല ഉറക്കത്തിൽ ആയിരുന്നു… പെട്ടന്ന് ആണ് ഒരു നിലവിളി കേൾക്കുന്നത് അവൻ ഞെട്ടി എണീറ്റ്..ചുറ്റും നോക്കി നിലവിളി പുറത്ത് നിന്നാണ് എന്ന് മനസിലാക്കി അവൻ അങ്ങോട്ട് ഓടി…

അയ്യോ… നാട്ടുകാരെ ഓടി വയോ…. ഈ ഭ്രാന്തി എന്നെ തല്ലി കൊല്ലാൻ വരുന്നേ… ഡും… ഡും.. (അവന്റെ പുറത്ത് ഇട്ട് മട്ടൽ എടുത്ത് ശിവ അടിക്കുന്ന ശബ്ദം ആണ്)….. രാമൻ ഓടി പോയി ശിവ യെ പിടിച്ചു വച്ചു… വിട് രാമേട്ട ഇവനെ ഞാൻ ഇന്ന് കൊല്ലും… എന്നെ ഇവൻ ഒളിച്ചിരുന്ന് പേടിപ്പിച്ചു. പേടിച്ച് എനിക്ക് എന്തേലും സംഭവിച്ചിരുനെലോ… അതും പോരാഞ്ഞിട്ട് ഇവൻ വടി എടുത്ത് തല്ലി… എടി ദ്രോഹി ഞാൻ നിന്നെ ചെറിയ ചുള്ളി കമ്പ് എടുത്തല്ലേ തല്ലിയത്… നോക്കേടി നോക്ക് നീ എന്നെ തല്ലിയ പാട്… അതും പറഞ്ഞു അവൻ ഷർട്ട് പൊക്കി കാണിച്ചു കൊടുത്തു… പുറത്ത് അത്യാവശ്യം നല്ല രീതിയിൽ കിട്ടിയതിന്റെ അടയാളം ഉണ്ടായിരുന്നു അത് നീ എന്നെ തേങ്ങ എടുത്ത് എറിയാൻ നോക്കിയിട്ട് അല്ലെ…

രാമൻ അടുത്ത് കിടന്ന വടി എടുത്ത് പറഞ്ഞു… ഡാ നീ ഞങ്ങളെ കൊച്ചിനെ തല്ലാൻ നോക്കും ലെ… അത് കണ്ട് ശിവ ആ വടി വാങ്ങി ദൂരെ കളഞ്ഞു പറഞ്ഞു… അതേ ഞങ്ങൾ ഏച്ചിയും അനിയനും തമ്മിൽ അങ്ങനെ പല പ്രശനവും ഉണ്ടാവും അതിൽ വേറെ ആരും ഇടപെടേണ്ട… ലെ ഡാ… നീ വാ…നിനക്ക് ഞാൻ നല്ല പുട്ടും പഴവും എടുത്ത് തരാം.. അതും പറഞ്ഞു രണ്ടും കൂടി നടന്നു…അപ്പോഴാണ് ഗൗരി യെയും അനന്തനെയും അവർ കാണുന്നത്… ആലോജനയോട് അവൾ അവിടെ നിന്നു🤔🤔 അവിടെ നിന്നും ആലോചിക്കേണ്ട… ഇത് രാധിക അപ്പച്ചിയുടെ മക്കൾ ആ…അനന്തനും ഗൗരി യും… അനന്തൻ അവളെ നോക്കി കാണുക ആയിരുന്നു.. അവളുടെ നുണ കുഴി വരുന്ന ചിരി.. ഉണ്ട കണ്ണ്…

അവളെ കുസൃതികൾ എല്ലാം അവൻ ഒരു ചിരിയോട് കണ്ടു രസിച്ചു… ഗൗരി ..ചേച്ചി ….എന്നും പറഞ്ഞു ശിവ യെ കെട്ടി പിടിച്ചു…ശിവ അപ്പോഴും അനന്തനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു… അവർ തമ്മിൽ കണ്ണിൽ കണ്ണിൽ തന്നെ നോക്കി നിൽക്കുമ്പോൾ കുട്ടാപ്പി പതുക്കെ ശിവ യുടെ ചെവിയിൽ പറഞ്ഞു… ഡീ നീ ഇത്രയും കാലം ഈ നന്ദേട്ടനെ അല്ലെ കാത്തിരുന്നത്…ഇങ്ങേര് ഒടുക്കത്തെ ഭംഗി ആണല്ലോ… മതി മതി നീ അതികം നോക്കി വെള്ളം ഇറകേണ്ട… നീ വാ വെറുതെ ഇവിടെ നിന്ന് കണ്ണിൽ കണ്ണിൽ നോക്കി എല്ലാവരെയും ഇപ്പൊ തന്നെ അറിയികണ്ട…. ഡാ കുട്ടാപ്പി നീ എന്താടാ എന്നെ കണ്ടിട്ട് ഒന്നും മിണ്ടാത്തെ… അനന്തൻ ചോദിച്ചു.. അത്… ഞാൻ …

വിചാരിച്ചു വല്യ ഡൽഹി കാരൊക്കെ അല്ലെ ഞങ്ങളോട് ഒന്നും സംസാരിക്കുക ഉണ്ടാവില്ല എന്ന്… നന്ദൻ അവന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു പറഞ്ഞു ഡൽഹി അല്ല ലോകത്ത് എവിടെ പോയാലും ഞങ്ങൾ നിങ്ങളെ പഴയ നന്ദേട്ടനും ഗൗരി തന്നെ ആയിരിക്കും… ലെ ഡി ഗൗരി.. ഗൗരി വന്ന് കുട്ടപ്പിയെ തോളോട് ചേർത്ത് പിടിച്ചു അവന്റെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു പറഞ്ഞു… അല്ലാതെ പിന്നെ… പൊട്ടൻ കുട്ടാപ്പി… എല്ലാവരും അകത്തേക്ക് കയറി പോയി…എൽകാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.. ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ ശിവ നന്ദന്റെ മുഖത്തേക്ക് നോക്കും നന്ദൻ അവളെ നോക്കുമ്പോ അവൾ വേഗം തല തയ്ത്തും… ഇതൊക്കെ കണ്ട് രാമൻ ഒരു പുഞ്ചിരിയോട് ഭക്ഷണം കഴിച്ചു….

ഭക്ഷണത്തിന് ശേഷം രാമനും നന്ദനും ഗുപ്തനെ കാണാൻ പുറപ്പെട്ടു…അവർ ഗുപ്തനെയും കൂട്ടി നാട് ഒക്കെ ചുറ്റി കറങ്ങി വന്നു… അതിനു ശേഷം കളരി പുരയിൽ പോയി … അവിടെ രാഘവൻ മെയ്വഴക്കത്തോട് കളരി പരിശീലിക്കുന്നുണ്ടായിനും.. എന്താ അനന്തഏട്ടാ ഒരു കൈ നോക്കുന്നോ രാഘവൻ ചോദിച്ചു ഹേയ്… ഞാൻ ഇല്ല… വെറുതെ ഇത് വഴി പോയപ്പോ ഒന്ന് കയറിയതാ.. അത് കുറച്ചു നേരം നോക്കി കണ്ട് അവർ തറവാട്ടിലേക്ക് തിരിച്ചു…. തറവാട്ടിൽ എത്തിയപ്പോ ആരോ നൃത്തം പരിശീലിക്കുന്നെ ശബ്ദം മുകളിൽ നിന്നും കേൾക്കുന്നെ അത് ആരാ എന്ന് അറിയാൻ വേണ്ടി അങ്ങോട്ട് അനന്തൻ നടന്നു… അവിടെ എത്തിയപ്പോ ശിവ നൃത്തം ചെയുന്നു അവൻ വന്നേ ഒന്നും അവൾ അറിഞ്ഞില്ല..

അനന്തൻ അവിടം ചുറ്റി കണ്ടു അപ്പോഴാണ് അവന്റെ കണ്ണിൽ മൃതങ്കം പെടുന്നത്…അവൻ അതിൽ പതുക്കെ ഒന്ന് തലോടി… കൈ കൊണ്ട് പതുക്കെ ഒന്ന് കൊട്ടാൻ നോക്കുമ്പോ ആണ് പിന്നിൽ നിന്നും …. ഡോ… അതിൽ തൊടരുത്… കണ്ടവന്മാർക്ക് ഒന്നും കളിക്കാൻ ഉള്ള സാധനം അല്ല അത്… ഇവിടെ കാഴ്ചകൾ ഒന്നും ഇല്ല.. ഇവിടുന്ന് പോവാൻ നോക്കുക… ശിവ അതും പറഞ്ഞു അവിടെ ഇരുന്ന് ചിലങ്ക അഴിക്കാൻ തുടങ്ങി… ഇതും കേട്ട് കൊണ്ട് ആണ് ഗൗരി അങ്ങോട്ട് വരുന്നത്.. അവൾ അനന്തന്റെ മുഖത്ത് നോക്കി… ഒന്നും ഇല്ല എന്ന അർത്ഥത്തിൽ കണ്ണ് ചിമ്മി ഒരു പുഞ്ചിരിയോട് അവൻ അവിടെ നിന്നും പതുക്കെ ഗൗരിയെയും കൂട്ടി പുറത്തേക്ക് നടന്നു… ഏട്ടാ ശിവേച്ചി നൃത്തം ചെയ്തേ കണ്ടപ്പോ എനിക്കും ചെയ്യാൻ ഒരു ആഗ്രഹം…

ഞാൻ നൃത്തം ചെയ്താൽ ചേച്ചി എന്തേലും പറയുമോ… അവരുടെ സംസാരം കേട്ട് വന്ന രാമൻ പറഞ്ഞു… ശിവ ഒന്നും പറയില്ല അവൾക്ക് അതൊക്കെ വലിയ സന്തോഷം ഉണ്ടാവുന്ന കാര്യം ആ… നാട്ടിൽ ഉള്ള ഓരോരോ കുട്ടികളെ കൂട്ടി ഇവിടെ വന്ന് അവൾ നൃത്തം ചെയ്യുന്നത് അല്ലെ… അതേ കുറിച്ച് അറിയാത്തവർ കലകൾക്ക് വേണ്ടത്ര പരിഗണന കൊടുകത്തവർ അതൊക്കെ തൊടുമ്പോ അവൾക്ക് ദേഷ്യം വരുക… എന്ന നന്ദേട്ടൻ മൃതങ്കം വായിക്കുമോ… അതിന്റെ താളത്തിൽ എനിക്ക് നൃത്തം ചെയലോ… ഹേ… നന്ദന് മൃതങ്കം വായിക്കാൻ അറിയുമോ…രാമനും ഗുപ്തനും ഒരേ സ്വരത്തിൽ ചോദിച്ചു… ഏട്ടന് മൃതങ്കം വായിക്കാൻ മാത്രം അല്ല പാടാനും അറിയാം… ഡൽഹി യിൽ സംഗീത കോളേജിൽ ആ പഠിക്കുന്നത്…അവിടുത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയാ എന്റെ ഏട്ടൻ… എന്നാ വാ ഞങ്ങൾക്കും അത് ഒന്ന് കേൾക്കണം അല്ലോ……..തുടരും

ദേവാഗ്നി: ഭാഗം 38

Share this story