സ്മൃതിപദം: ഭാഗം 8

സ്മൃതിപദം: ഭാഗം 8

എഴുത്തുകാരി: Jaani Jaani

കാർത്തി ഐഷുവിന്റെ മുടിയിൽ ഒന്ന് തലോടി നെറ്റിയിൽ ഒന്ന് ചുംബിച്ചു അവളോടും അനുവിനോടും യാത്ര പറഞ്ഞു പോയി എല്ലാവരുടെ മുന്നിൽ നിന്നും ഉമ്മ കിട്ടിയതിന്റെ ഷോക്കിലാണ് ഐഷു. അനു ഒന്ന് ചുമച്ചപ്പോഴാണ് ഐഷു ബോധത്തിലേക്ക് വന്നത് അനുവിന് ഒരു ഇളിയും പാസ്സ് ആക്കി റൂമിലേക്ക് പോയി എന്റെ ദേവി സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല ഏട്ടൻ ഇവിടെ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ഏട്ടന്റെ കൂടെ ഇരിക്കുമ്പോൾ എത്ര മാത്രമാണ് ഞാൻ സന്തോഷിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല ആ സാമീപ്യം പോലും ഒരു തരം ധൈര്യമാണ്. ഏട്ടന്റെ അടുത്ത് എത്തുമ്പോൾ മാത്രം ഓരോ കുറുമ്പ് കാണിക്കാൻ തോന്നും അത് എന്താ അങ്ങനെ എന്ന് ചോദിച്ചാൽ അറിയില്ല.

ഇന്നലെയും ഒരു കടി കൊടുത്തു ഇന്നും ഓർത്തപ്പോൾ അവൾക്ക് തന്നെ ചിരി വന്നു പോയി ആ ഫോണും നെഞ്ചോട് ചേര്ത്ത കട്ടിലിൽ ഇരുന്നു എന്താണ് ഒരു ചിരിയൊക്കെ കാർത്തിയേട്ടനെ കണ്ടപ്പോഴേക്കും കിളി പോയോ അനു ഒരു ചിരിയോടെ റൂമിനകത്തേക്ക് വന്നു ചോദിച്ചു ഏയ്യ് അത് അതൊന്നുല്ല ഹ്മ്മ് ഹ്മ്മ് കുഞ്ഞളിയനോട് പറയണം 18 തികയാത്ത കുട്ടികളൊക്കെ ഇവിടെയുണ്ട് അവരുടെ മുന്നിൽ നിന്നൊന്നും ഇങ്ങനെ ഉമ്മ വെക്കരുതെന്ന് ഐഷു അതിന് മറുപടിയൊന്നും കൊടുക്കാതെ ഫോൺ എടുത്ത് നോക്കി വൗ പൊളി ഫോൺ ആണല്ലോ അവൻ തിരിച്ചും മറിച്ചും നോക്കി അത് ഓൺ ചെയ്തു ദേ സിം ഒക്കെ ഇട്ടിട്ടുണ്ട് ആ ഫോൺ ഐഷുവിന് കൊടുത്ത് കൊണ്ട് പറഞ്ഞു

ഐഷു ആ ഫോൺ അവന്റെ കൈയിൽ നിന്ന് വാങ്ങി അവിടെ വച്ചു അവന്റെ രണ്ട് കൈകളും അവളുടെ കൈക്കുള്ളിലാക്കി എനിക്ക് അറിയാം നീയാണ് ഏട്ടനെ കൂട്ടിയിട്ട് വന്നതെന്ന് അവന്റെ രണ്ട് കൈകളും മുഖത്തേക്ക് ചേര്ത്ത പൊട്ടി കരഞ്ഞു അയ്യേ എന്റെ കുഞ്ഞേച്ചി നീ എന്തിനാ കരയുന്നെ ദേ അളിയനെങ്ങാൻ അറിഞ്ഞാൽ ഞാൻ കാരണമാണ് കരഞ്ഞതെന്ന് പറഞ്ഞു എനിക്ക് നല്ല അടി തരും അനു ചിരിയോടെ പറഞ്ഞപ്പോൾ അവളുടെ മുഖവും ചെറുതായി വിടർന്നു ദേ എന്റെ ഈ ചേച്ചിപ്പെണ്ണിന്റെ കണ്ണ് നിറയുന്നത് കാണാതിരിക്കാൻ അല്ലെ രാവിലെ തന്നെ അളിയനെ പോയി കണ്ടത് അനു ഐഷുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് പറഞ്ഞു

എന്നാലും ചേച്ചി അടിച്ചത് പറയണ്ടായിരുന്നു ആ ബെസ്റ്റ് അത് പറയാൻ വേണ്ടി മാത്രമാ ഞാൻ രാവിലെ തന്നെ പോയത് ആ അച്ചുവിന് രണ്ട് കിട്ടിയപ്പോൾ എനിക്ക് എന്ത് സന്തോഷമായെന്നോ ആ എന്നാ ഒരു അടിയായിരുന്നു ഉഫ് അവൻ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു അവന്റെ പറച്ചിലും ഭാവവും കണ്ട് ഐഷു അവന്റെ തലക്കിട്ടു ഒന്ന് കൊടുത്തു എന്നാലും നമ്മുടെ ചേച്ചി അല്ലെ അത് ഓർക്കുമ്പോഴാ ഐഷു ഒരു വല്ലായ്മയോടെ പറഞ്ഞു ആ ഒരു കാര്യം അവൾക്കും അറിയാലോ എന്നിട്ട് അതൊന്നും ഓർക്കാതെയല്ലേ എന്റെ കുഞ്ഞേച്ചിയെ എന്തൊക്കെയോ വിളിച്ചു പറഞ്ഞത് അനു കൈ മുഷ്ടി ചുരുട്ടി പറഞ്ഞു അല്ല അനു ഇനി ഞാൻ കാരണം ചേച്ചിയുടെ കല്യാണം മുടങ്ങുമോ ഐഷു സങ്കടത്തോടെ ചോദിച്ചു

അങ്ങനെ ഒരു അവസ്ഥ വന്നാൽ ചേച്ചി കാർത്തിയേട്ടനെ ഒഴിവാക്കി സിദ്ധാർഥ് ഏട്ടനെ വിവാഹം ചെയ്യാൻ സമ്മതിക്കുമോ ഇല്ലാ ഐഷു നിറഞ്ഞ കണ്ണുകളോടെ ഇല്ലാന്ന് തലയാട്ടി ദേ കുഞ്ഞേച്ചി ആ അച്ചു സ്നേഹിച്ചു കല്യാണം കഴിക്കുന്നതാ പിന്നെ അനിയന് വേണ്ടി സന്ദീപ ഏട്ടൻ ചേച്ചിയെ ഉപേക്ഷിച്ചാൽ അവര് തമ്മില് എന്ത് സ്നേഹമാണുള്ളത് അതോണ്ട് അതൊന്നും ഓർത്തു എന്റെ കുഞ്ഞേച്ചി പേടിക്കേണ്ട ഇവിടെ ഇരുന്ന് കാർത്തിയേട്ടനെ സ്വപ്നം കണ്ടോ ഞാൻ പോയി ടീവീ കാണട്ടെ അതും പറഞ്ഞു അനു പോയി അനു പറഞ്ഞതൊക്കെ ആലോചിക്കുകയായിരുന്നു ഐഷു അപ്പോഴാണ് അവളുടെ കൈയിലിരുന്ന ഫോൺ റിങ് ചെയുന്നത് കണ്ണേട്ടൻ കോളിംഗ് അവള് ഒന്ന് സംശയിച്ചു

ആരാ ഈ കണ്ണേട്ടൻ എന്ന്, കുറച്ചു സമയം റിങ് ചെയ്തതിന് ശേഷമാണ് ഫോൺ എടുത്തത് എന്താണ് എന്റെ കുഞ്ഞന് ഫോൺ എടുക്കാൻ ഇത്ര താമസം കാർത്തിയുടെ സൗണ്ട് കേട്ടപ്പോൾ സന്തോഷം തോന്നി അവൾക്കും വിളിക്കണമെന്ന് ഉണ്ടായിരുന്നു പക്ഷെ ഓട്ടത്തിൽ ആണെങ്കിലോ എന്ന് വിചാരിച്ചു വിളിക്കാതിരുന്നതാ എന്താ ഒന്നും മിണ്ടാതെ കണ്ണേട്ടൻ ആരാണെന്ന് ആലോചിക്കുകയാണോ ഹ്മ്മ് നേരിട്ട് കാണുമ്പോൾ സംസാരിക്കുമെങ്കിലും ആദ്യമായി ഫോണിൽ സംസാരിക്കുമ്പോൾ അവൾക്ക് വാക്കുകളൊന്നും കിട്ടീല എന്റെ കുഞ്ഞാ നിന്റെ സംസാരം കേൾക്കാൻ അല്ലെ ഞാൻ വിളിച്ചത് എന്നിട്ട് ഇങ്ങനെ മൂളിയാൽ എങ്ങനെയാ ശെരിയാവുക്ക് അവന്റെ പരിഭവം നിറഞ്ഞ സംസാരം കേട്ടപ്പോൾ അവൾക്ക് ചിരി വന്നു

ആരാ കണ്ണേട്ടൻ ഞാൻ തന്നെ ആണോ ആ ഡീ അമ്മ എന്നെ ചെറുപ്പത്തിൽ കണ്ണാ എന്നാ വിളിച്ചിരുന്നത് ഇപ്പൊ വിളിക്കാൻ ആരുമില്ലല്ലോ കിച്ചു ഏട്ടാന്ന് മാത്രമാ വിളിക്കുന്നെ എന്തോ നിന്റെ നാവിൽ നിന്ന് കണ്ണേട്ടാന്നുള്ള വിളി കേൾക്കാനൊരു കൊതി. അമ്മയുടെ കണ്ണാ എന്നുള്ള വിളി എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു അമ്മയോട് എത്ര വഴക്കിട്ടാലും അമ്മയുടെ കണ്ണാ എന്നുള്ള വിളിയിൽ തീരും എന്റെ പരിഭവമെല്ലാം പക്ഷെ അവന് പിന്നെ പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല കണ്ണേട്ടാ… അവന്റെ ഉള്ളിലെ വിഷമം മനസിലാക്കി അവള് വിളിച്ചു ഹ്മ്മ് എന്നോട് മൂളരുതെന്ന് പറഞ്ഞിട്ട് അവളും ചെറിയ പരിഭവത്തോടെ പറഞ്ഞു ഇല്ല ഡീ പെണ്ണെ നീ പറ കണ്ണേട്ടാ അവള് ഒരു ചിരിയോടെ വിളിച്ചു

ആ ചിരി അവന്റെ ചുണ്ടിലും ഉണ്ടായിരുന്നു എന്താ ഡീ അവൻ കൃത്രിമ ദേഷ്യത്തോടെ വിളിച്ചു ചൂട് ആവല്ലേ കണ്ണേട്ടാ കുഞ്ഞു പിള്ളേരെ പോലുള്ള അവളുടെ സംസാരം കേട്ട് കാർത്തി പൊട്ടിചിരിച്ചു എന്തിനാ ചിരിക്കൂന്നേ അവന്റെ ചിരി കേട്ടപ്പോൾ അവൾക്കും സന്തോഷമായി എങ്കിലും പരിഭവത്തോടെ അവള് ചോദിച്ചു എന്റെ കുഞ്ഞാ നിന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് കുഞ്ഞു കുട്ടികളെയാ ഓർമ വരുന്നേ ഞാനും കുഞ്ഞു കുട്ടി അല്ലെ പിന്നെ നീ എന്റെ കുഞ്ഞുസ് അല്ലെ, അന്ന് നിന്നെ പെണ്ണ് കാണാൻ വന്നപ്പോൾ പോലും എനിക്ക് ഒരു കുഞ്ഞു കുട്ടിയായ തോന്നിയെ അതാ ഞാൻ വയസ്സ് ചോദിച്ചേ എന്നാ ഞാൻ അത്ര കുഞ്ഞി കുട്ടിയൊന്നുമല്ല വലിയ കുട്ടി തന്നെയാ ആണോ നോക്കാം

കല്യാണം കഴിയട്ടെ കിച്ചു ഇന്ന് പോയില്ലേ അവള് വേഗം സംസാരം മാറ്റി ഹാ പോയി ഹ്മ്മ് പിന്നെ ഓട്ടം ഒന്നുമില്ലേ ഇല്ലാ ഇപ്പൊ സ്റ്റാൻഡിലാണ് ഉള്ളത് അയ്യോ അപ്പൊ അവിടെ നിറയെ ആളുണ്ടാവുമല്ലോ ഇല്ലേ ഡീ പെണ്ണെ ഞാൻ മാറി നിന്ന സംസാരിക്കുന്നെ നീ എവിടെയാ ഞാൻ റൂമിലാ എന്നാലും നീ എന്ത് കടിയാ കടിച്ചത് മുകളിലെയും താഴത്തേയും പല്ല് ശെരിക്കും പതിഞ്ഞിട്ടുണ്ട് അത് വേണ്ടാത്തത് പറഞോണ്ടല്ലേ പക്ഷെ എനിക്ക് ഇഷ്ടായിട്ടോ ഇത്‌ പോലെ ഞാനും തരുന്നുണ്ട് കണ്ണേട്ടാ അവള് ദയനീയമായി വിളിച്ചു ഇപ്പോൾ അല്ലേടി കല്യാണം കഴിയട്ടെ നീ തന്ന സ്ഥലത്തു തന്നെ നിനക്കും ഞാൻ തരും അവന്റെ സംസാരം കേട്ട് അവൾക്ക് എന്തോ പോലെയായി

എങ്കിലും ചുണ്ടിൽ ഒരു ചിരിയുണ്ട് അയ്യേ എന്തൊക്കെയാ കണ്ണേട്ടാ ഈ പറയുന്നേ നാണമില്ലേ ഞാൻ എന്റെ പെണ്ണിനോട് അല്ലെ പറയുന്നേ കണ്ണേട്ടാ എന്തോ ഒന്നുമില്ല എന്നാ വെക്കട്ടെ ഹ്മ്മ് പിന്നെ കിച്ചുവിന്റെ നമ്പർ ആ ഞാൻ അതില് സേവ് ചെയ്ത് വച്ചിട്ടുണ്ട് നീ ആ ഫോൺ നോക്കിയില്ലേ ഇല്ലാ ആ അന്ന് എടുത്ത ഫോട്ടോസ് ഒക്കെയുണ്ട്, അതൊക്കെ നോക്കി ഇരിക്ക എന്റെ കുഞ്ഞൻ ഞാൻ പിന്നെ വിളിക്കാം ആ ഫോൺ വച്ചതിനു ശേഷം അവള് എന്തോ ഓർത്തു പുഞ്ചിരിച്ചു മുഖം പൊത്തി പിന്നെ ഓരോ ഫോട്ടോസും നോക്കി ഇരുന്നു ——

അച്ചു നീ എന്താ സന്ദീപിനോട് പറഞ്ഞെ സുമ അച്ചുവിന്റെ റൂമിൽ വന്നു ചോദിച്ചു സിദ്ധു റൂമിൽ നിന്ന് പുറത്ത് ഇറങ്ങുന്നില്ല എന്നാ പറഞ്ഞെ അവനെ ഒന്ന് ഓക്കേ ആക്കിയിട്ട് എന്താ വച്ചാൽ ചെയ്യാമെന്ന് ഹ്മ്മ് എന്നാലും ആ ഓട്ടോക്കാരന് അവളോടുള്ള സ്നേഹം കാണുമ്പോൾ അച്ചു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു നീ എന്തിനാ അവരുടെ കാര്യം നോക്കുന്നെ അവള് സന്തോഷിക്കുന്നത് എനിക്ക് ഇഷ്ടമല്ല അച്ചു നീ വേണ്ടാത്തത് ഒന്നും ചെയ്യേണ്ട ഹ്മ്മ് ഇന്ന് അവളെ സ്നേഹത്തോടെ ചേര്ത്ത നിർത്തിയ കാർത്തിക്ക് നാളെ അവന്റെ കൈ കൊണ്ട് തന്നെ തള്ളി ഇടുന്നത് ഞാൻ കാണിച്ചു തരാം അച്ചു ഞാൻ പറയുന്നത് കേൾക്ക് ഇപ്പോ ഒന്നും ചെയ്യേണ്ട നിനക്ക് ഇന്ന് കിട്ടിയ അടിയുടെ കാര്യം ഓർമയുണ്ടല്ലോ

അതൊന്നും ഞാൻ മറന്നിട്ടില്ല അവൻ അടിച്ച രണ്ട് കവിളിലും അവള് ഒന്ന് തലോടി അമ്മ നോക്കിക്കോ ആ കാർത്തിയെ കൊണ്ട് ഞാൻ എന്റെ കവിളിൽ തലോടിക്കും അച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ നിനക്ക് പ്രാന്ത് ആയോ ഇല്ലാ അവൻ അവൾക്ക് കൊടുക്കുന്ന സ്നേഹം കാണുമ്പോൾ കൊതിയാവുന്നു സന്ദീപ് ഒരിക്കലും ഇങ്ങനെ സ്നേഹത്തോടെ ചേര്ത്ത നിർത്തിയിട്ടില്ല പിന്നെ ഞാനും അവനെ ആത്മാർത്ഥമായി പ്രേമിക്കുന്നൊന്നുമില്ല അവന്റെ സ്വത്തും അധികാരവുമൊക്കെ കണ്ടിട്ട് തന്നെയാ പ്രേമിച്ചത് അവള് ഒരു പുച്ഛത്തോടെ പറഞ്ഞു മകളുടെ ഭാവ മാറ്റം കണ്ട് സുമ ഒന്ന് പേടിച്ചു പിന്നെ സന്ദീപിനെ ഞാൻ ഒഴിവാക്കുകയൊന്നുമില്ല അവനെയും എനിക്ക് വേണം

പിന്നെ കാർത്തിയെയും ഗൂഢമായ പുഞ്ചിരിയോടെ പറഞ്ഞു സുമ എന്തൊക്കെയോ ആലോചിച്ചു പുറത്തേക്ക് പോയി അവർക്ക് എന്താ ചെയ്യേണ്ടത്തെന്ന ഒരു പിടിയുമില്ല മകളുടെ യഥാർത്ഥ സ്വഭാവം കണ്ട് ഷോക്ക് ആയിട്ടാണുള്ളത് —— ഐഷു വൈകുന്നേരം കിച്ചുവിനെ വിളിച്ചു സംസാരിച്ചു പിന്നെ അനുവിനെയും പരിചയപ്പെടുത്തി കൊടുത്തു രണ്ട് പേരും വേഗം കൂട്ടായി രാത്രി കാർത്തിയും വിളിച്ചു സംസാരിച്ചു അവന്റെ സംസാരത്തിൽ മുഴുവനും നിറഞ്ഞു നിന്നത് അമ്മയാണ് പതിനഞ്ചാം വയസ്സിൽ അമ്മയെ നഷ്ടപെട്ട അവന്റെ വേദന അവളെക്കാൾ കൂടുതൽ ആർക്കുമറിയില്ലല്ലോ എങ്കിലും തന്റെ കാര്യം ഐഷു അവനോട് പറഞ്ഞില്ല നേരിട്ട് പറയാമെന്നു വച്ചു.

രാവിലെ ഐഷു ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ അഞ്ജുവിന്റെ വക ഇന്നലെ വരാത്തതിന് നല്ലോണം കിട്ടി പിന്നെ ഫോൺ കിട്ടിയതൊക്കെ പറഞ്ഞപ്പോൾ അഞ്ജുവും ഹാപ്പിയായി ഇനി വരുന്നില്ലെങ്കിൽ വിളിച്ചു പറയാലോ ഐഷു സിധുവേട്ടന്റെ കാര്യം ആകെ കഷ്ടത്തിലാ ആരോടും മിണ്ടാതെ ഫുൾ ടൈമ് മുറി അടച്ചു ഇരിക്കുകയാ അരുൺ പറഞ്ഞത് അഞ്ചു ഐഷുവിനോടും പറഞ്ഞു ഹ്മ്മ് അവള് ഒന്ന് മൂളി കൊടുത്തത് അല്ലാതെ ഒന്നും പറഞ്ഞില്ല കോളേജ് ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ കണ്ടു കാറും ചാരി നിൽക്കുന്ന സിധുവിനെ അവൻ ആളാകെ മാറിയിരുന്നു അന്ന് കണ്ട സിദ്ധുവേ അല്ല

മുടിയൊക്കെ പാറി പറന്നു ഷർട്ട്‌ ഒന്നും ഇന്സൈഡ് ചെയ്യാതെ ആകെ ഒരു വിഷാദ രോഗം ബാധിച്ചത് പോലെ. അവന്റെ അവസ്ഥ കണ്ട് ഐഷുവിന്റെ മനസ്സ് അസ്വസ്ഥമായി താൻ കാരണമാണ് അവൻ ഇങ്ങനെ ആയത് എന്ന ചിന്ത അവളെ അലട്ടി കൊണ്ടേയിരുന്നു ഐഷുവിനെ കണ്ട ഉടനെ സിദ്ധു അവൾക്ക് അരികിലേക്ക് നീങ്ങി ഈശ്വരാ ഇനി നിന്റെ മേലെ ആസിഡ് ഒഴിക്കാനാണോ വരുന്നത് സിദ്ധു വരുന്നത് കണ്ട് അഞ്ചു ഐഷുവിനോട് പറഞ്ഞു ഏയ്യ് കയ്യിൽ കുപ്പിയൊന്നും ഇല്ലാ അഞ്ചു ആശ്വാസത്തോടെ ഉത്തരവും പറഞ്ഞു ഇനി തട്ടി കൊണ്ട് പോകാനാണോ അല്ലെങ്കിൽ പെട്ടെന്ന് ഒരു താലി ഇവിടെ വെച്ചു കെട്ടുമോ അഞ്ചു പറഞ്ഞത് കേട്ട് ഐഷു ദയനീയമായി അവളെ നോക്കി. ഐഷുവിന്റെ കണ്ണിലും പേടി നിറഞ്ഞിരുന്നു… തുടരും

സ്മൃതിപദം: ഭാഗം 7

Share this story