ആദിശൈലം: ഭാഗം 7

ആദിശൈലം:  ഭാഗം 7

എഴുത്തുകാരി: നിരഞ്ജന R.N

അവളുടെ വിരലുകൾ അവന്റെ ഇടനെഞ്ചിലെ ഓം എന്ന ടാറ്റുവിലേക്ക് നീങ്ങി ….. പതിയെഅവൻ അവളെ എണീപ്പിച്ചുനിർത്തി ……… ആർ യു ഓക്കേ???? മ്മ്മ്മ്……….. ആ ഒരു മൂളലിൽ നഷ്ടപ്പെട്ട എന്തോ ഒന്ന് തന്നിലേക്ക് വന്നെത്തിയതുപോലെ ഒരു അനുഭൂതി അവനുണ്ടായി………………. പതിയെ അവൾ താൻ നേരത്തെ ഇരുന്ന ഇരിപ്പിടത്തിലേക്ക് പോകാനൊരുങ്ങി… പക്ഷേ അതിന്മുൻപേ ആ കൈകളിൽ അവന്റെ കൈ അമർന്നു ……………. എങ്ങോട്ടാ…. അതിനുത്തരമെന്നോണം അവൾ ആ ഇരിപ്പിടത്തിലേക്ക് നോക്കി……… മതിയായില്ലേ ഈ ആചാരമൊക്കെ…. തളർന്ന ഈ ശരീരവുമായി ഇനിയും എന്തിനാ…………

ആ ശബ്ദം കാരണമില്ലാതെ ഇടറി…………. അവനിലെ ആ മാറ്റം സുമിത്രയ്ക്കും കുടുംബത്തിനും അത്ഭുതമായിരുന്നു…. അതിനേക്കാൾ അത്ഭുതം ആദിശൈലത്തിലെ അംഗങ്ങൾക്കായിരുന്നു…. ഇന്നുവരെ ഭഗവതിയായി കുളിച്ചുപൊങ്ങിയാൽ പിന്നെ ആ ശക്തി വിട്ട്പോകുന്നതുവരെ അവളുടെ ശരീരത്തിൽ സ്പർശിക്കാൻ ഒരാൾക്കും കഴിയില്ലായിരുന്നു…. അവളിലെ ശക്തിയെ നിയന്ത്രിക്കാൻ പാടുപെടുന്ന സ്ത്രീജനങ്ങൾ പോലും അവളിലെ ശരീരതാപത്തിൽ ഓരോ തവണയും കൈപിൻവലിക്കാറുണ്ട്……..

ആദ്യമായി ഒരാൾക്ക് അവളെ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിൽ അതവന് മാത്രമാണെന്ന അത്ഭുതം കൂടിനിന്ന എല്ലാംകണ്ണുകളിലും നിറഞ്ഞു…………… കുഞ്ഞേ, ചടങ്ങ് പൂർത്തിയാക്കുക…….. എന്തൊക്കെയോ അർത്ഥം വെച്ചുള്ള മന്ദഹാസത്തോടെ പൂജാരി പറഞ്ഞതും അവനിലെ പിടിവിട്ട് അവൾ നടന്നു.. തിരികെ ആ ഇരിപ്പിടത്തിലമരുന്നതിന് മുൻപ് അനുവാദമെന്നോണം അവനിലേക്കവളുടെ കണ്ണ് ചലിച്ചു…………………………. ഭാവഭേദമില്ലാത്ത ആ മുഖം അവൾക്കുള്ള അനുവാദമായിരുന്നു………………………

അതുവരെ ഒരിറ്റുവെള്ളം പോലും കുടിക്കാതിരുന്ന അവൾക്ക് നേരെ പൊങ്കാലപായസം പൂജാരി നീട്ടി……. അതിൽ നിന്ന് കുറച്ച് കഴിച്ചതും അവൾക്ക് നേരെ അനേകം കൈകൾനീണ്ടു,…………..വയറുനിറയും വരേ അവളെ ഊട്ടാൻ ആ നാട് മത്സരിച്ചു…….. അപ്പോഴും ആ കണ്ണുകൾഇണചേരുകയായിരുന്നു………… ഒടുവിൽ ചടങ്ങെല്ലാം പൂർത്തിയായതും കലശത്തിലെ തീർത്ഥം അവളുടെ മൂർദ്ധാവിൽ അഭിഷേകം ചെയ്തുകൊണ്ട് ആചാരങ്ങൾ അവസാനിപ്പിച്ചു…………………..

തന്നിൽ നിന്നും എന്തോ ഒന്ന് അകന്നുപോകുന്നതായി അവൾക്ക് തോന്നി..പതിയെ കണ്ണുകളടഞ്ഞുവന്നു …………. ശ്രീ………… അടുത്തേക്കോടി വന്ന ആൾകൂട്ടത്തിന്റെ മുൻപിൽ അവനായിരുന്നു…. തന്നിൽ വന്ന മാറ്റം പോലും ശ്രദ്ധിക്കാതെ അവളെ കൈകളിൽ കോരിയെടുക്കുമ്പോൾ ആ ഹൃദയമിടിപ്പ് അവൾക്കായി ഉയർന്നു………………….. നേരം കുറച്ച് കഴിഞ്ഞിട്ടാണ് ശ്രീ കണ്ണ് തുറന്നത്….. നോക്കുമ്പോൾ അവൾ അവളുടെ റൂമിലാണ്………. അടുത്ത് തന്നെ നന്ദയുണ്ട്…… അവളുടെ കൈ ശ്രീയുടെ കൈകളെ അമർത്തിപിടിച്ചിരിക്കുന്നു………… അത് കണ്ടതും ശ്രീയിൽ ഒരു ചെറുപുഞ്ചിരി വിടർന്നു……..

ഞാനൊരുപാട് ഓവർ ആയിരുന്നോ ചേച്ചി???? പെട്ടെന്നുള്ള ശബ്ദം നന്ദയെ ഒന്ന് ഞെട്ടിച്ചെങ്കിലും ശ്രീയ്ക്ക് ബോധം വന്നെന്നറിഞ്ഞതും ആ ഞെട്ടൽ ഒരു കെട്ടിപിടിത്തത്തിലേക്ക് വഴിമാറി…………. ദിവസമൊരുപാടായി കാണാതിരുന്നതിന്റെയും ഇന്നവൾ അനുഭവിച്ച വേദനയുടെയും ഓർമകൾ നന്ദയെ കൂടുതൽ നൊമ്പരപ്പെടുത്തി…. ഡീ ചേച്ചി… എന്നേ ശ്വാസംമുട്ടിച്ചു കൊല്ലുവോ? അതൊക്കെ നിന്റെ കെട്ടിയോനെ ചെയ്താൽ മതി……… അവളെ സമാധാനിപ്പിക്കാനായി ശരീരമാസകലം വേദനിച്ചിട്ടും മുഖത്ത് കുസൃതിയുടെ പൊയ്മുഖം അണിഞ്ഞു ശ്രാവണി……. നിനക്ക് വേദനയുണ്ടോ കുഞ്ഞൂസേ………..

കുഞ്ഞൂസ്, നന്ദയ്ക്ക് മാത്രമുള്ള ഒരാവകാശമാണ് അത്,, സ്നേഹം കൂടുമ്പോഴും സങ്കടം വരുമ്പോഴും ശ്രീയെ അവൾ അങ്ങെനെയാണ് വിളിക്കുന്നത്…… ഏയ്,, നല്ല സുഖല്ലേ….. കൈയിലെ പൊള്ളലിലേക്ക് നോക്കി അവൾ പറഞ്ഞതും നന്ദയിൽ ഒരു ഏങ്ങൽ ഉയർന്നു….. എന്റെ പൊട്ടികാളി……. ഇതൊക്കെ എല്ലാംതവണയും ഉണ്ടാകുന്നതല്ലേ.. പിന്നെ എന്താ………….. ആ തക്കുടു കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് ശ്രീ പറഞ്ഞു…… ഹാ മതി,, നീ പോയി ഒന്ന് ഫ്രഷ് ആയിവാ…. അമ്മ കഴിക്കാൻ എടുത്തുവെച്ചിട്ടുണ്ട്……….

അത്രയും പറഞ്ഞ് ടവ്വൽ തോളിലിട്ട് അവളെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് പറഞ്ഞുവിട്ടു, ശേഷം, ബെഡ്ഷീറ്റും പുതപ്പുമൊക്കെ കഴുകാനായിഇട്ടിട്ട് നന്ദ താഴേക്ക് ചെന്നു….. കൊടുമ്പിരികൊണ്ട ചർച്ചയാണ് താഴെ ആണുങ്ങളെല്ലാം കൂടി……………… ഡോ, ഇന്നിനി ഈ രാത്രി അതുമീ മഴയത്ത് ഇനി ഒരു യാത്ര വേണ്ടാ… നാളെ കാലത്ത് പോകാം….. പോകാനിറങ്ങിയ ദേവനെ വിശ്വൻ തടഞ്ഞു…. അത് ശെരിയല്ല, നിശ്ചയം പോലും കഴിയാതിരിക്കുമ്പോൾ ഇങ്ങെനെ താമസിക്കുന്നത് ശെരിയല്ല വിശ്വാ…..

എന്തോ അതൊരു അപമാനമായി ദേവന് തോന്നി ….. നമ്മളിപ്പോൾ നല്ല സുഹൃത്തുക്കളല്ലെടോ? അപ്പോൾ സുഹൃത്തിന്റെ വീട്ടിൽ താമസിക്കാൻ അപമാനം തോന്നണോ…….. ഡോ എന്നാലും അത്……….. ഒരെന്നാലുമില്ല നിങ്ങൾ ഇന്ന് പോകുന്നില്ല.. എല്ലാവരും കൂടി ഒത്തുകൂടിയ ദിവസമാ നമുക്കങ്ങ് ആഘോഷിക്കാഡോ…. സാധനം സ്റ്റോക്കാ…………. ആഹാ… എങ്കിൽ പിന്നെ കൂടിയിട്ടേയുള്ളൂ കാര്യം… വീട്ടിലാണേല് കെട്ടിയോള് എനിക്ക് റേഷൻ വെച്ചേക്കുവാ……….. ഹാ ഇവിടെയും അതാടോ…. ആകെയുള്ള ഒരു പ്രതീക്ഷ എന്റെ ശ്രീ മാത്രമാ. ബാക്കി രണ്ടും അമ്മേടെ കൂടെയാ….

തനിക്കവളെങ്കിലും ഉണ്ടല്ലോ… എനിക്കുള്ള രണ്ടും ഈ കാര്യത്തിൽ അമൂൽബേബികളാ…… അത് കേട്ടതും വിശ്വൻ ആർത്ത് ചിരിക്കാൻ തുടങ്ങി, കൂടെ ദേവനും……………… പിള്ളേർസെറ്റെല്ലാം കൂടി ഉമ്മറത്ത് കൂടി…. കണ്ണൻ വളരെ പെട്ടെന്ന് തന്നെ എല്ലാരോടും കൂട്ടായി…… മാധുവിനെ ചേട്ടായീ എന്നുവിളിച്ചുനടന്ന ആഷി ഇപ്പോൾ കണ്ണന് പിന്നാലെയാ…. അവനും അവൾ സ്വന്തം പെങ്ങളൂട്ടിയായി…എപ്പോഴോ തങ്ങളെ വിട്ടുപോയ ഒരു ചെറുനൊമ്പരം അവളെ കാണുമ്പോഴെല്ലാം അവന്റെ നെഞ്ചിൽ വിങ്ങി…. ചേട്ടായീ.. എന്തോ…… ഞാൻ ഈൗ ചേട്ടായിയെ വിളിച്ചേ……

വിളികേട്ട മാധുവിനോട് അടുത്തിരിക്കുന്ന കണ്ണനെ ചൂണ്ടിക്കൊണ്ട് ആഷി പറഞ്ഞതും അവൻ ചുണ്ട് കൂർപ്പിച്ചു….. ഓ… ഇവനെ കിട്ടിയപ്പോൾ നമ്മളെ വേണ്ടല്ലോ ആയിക്കോട്ടെ.. ഹും…….. അവനവളോട് കപടദേശ്യം കാണിച്ചതും അതിനൊരു പിടി ഡോസ് കൂട്ടാനായി ദേവികയും ജാൻവിയും മാധുവിനരികിൽ വന്നിരുന്നു… അവൾക്ക് വേണ്ടെങ്കിൽ എന്താ… ഞങ്ങൾക്ക് വേണം ഏട്ടനെ……. രണ്ട് വശത്തുമിരുന്ന് അവന്റെ രണ്ട് കൈകളിലും പിടിച്ച് അവളുമാർ പറഞ്ഞതും ആഷിയുടെ മുഖം കുശുമ്പാൽ ചുവന്നു….

ഇത് എന്റെ ചേട്ടായിയാ……… അവൾ അവന് നേരെ കൈ ചൂണ്ടിക്കൊണ്ട് അവരോടായി പറഞ്ഞു…. നിനക്ക് ദോ ആ ചേട്ടനെ പോരെ….. ഇത് ഞങ്ങൾ എടുത്തു……. ഹും, അതും ഇതും എന്റെ ചേട്ടായീയാ ആർക്കും തരില്ല ഞാൻ…….. രണ്ടുപേരുടെയും കൈകൾ കൂട്ടിപ്പിടിച്ചു അവൾ…. ഓഹോ, ഇത് കൊള്ളാലോ രണ്ട് ചേട്ടന്മാരെയും നിനക്ക് വേണോ….. ഹാ… എനിക്ക് രണ്ട് ചേച്ചിമാരില്ലേ… അതുകൊണ്ട് രണ്ടുചേട്ടന്മാരും വേണം…….. അവളത് ചുമ്മാ പറഞ്ഞതാണെങ്കിലും കേട്ട് വന്ന അമ്മമാരിൽ അതൊരു ചിന്ത ഉണർത്തി… മാധു, ഇന്ന് നമ്മൾ പോണില്ല… നാളെ പോകാട്ടോ………..

ആർത്തലച്ചുപെയ്യുന്ന മഴ നോക്കികൊണ്ട് ദേവൻ പറഞ്ഞതും മാധുവിന്റെ മുഖത്ത് 100വാൾട്ട് ബൾബ് മിന്നി……………………….. അത്താഴത്തിനായി നന്ദിനി എല്ലാവരെയും ക്ഷണിച്ചു…… നന്ദേ, ശ്രീ എണീറ്റില്ലേ………. അത്താഴം വിളമ്പുന്നതിനിടയിൽ വിശ്വൻ ചോദിച്ചതും ഒരു പാദസ്വരകിലുക്കം കേട്ടതുമൊരുമിച്ചായിരുന്നു…….. അച്ഛനുള്ള ചോദ്യത്തിനുത്തരമായി അവൾ മുകളിലേക്ക് കണ്ണ് കാണിച്ചതും ആ ശബ്ദം അടുത്തടുത്തായി വന്നു…………….. വെള്ളത്തുള്ളികൾ ഇറ്റിറ്റുവീഴുന്നമുടി വിടർത്തിയിട്ട് ഒരു കുഞ്ഞുപൊട്ടും കഴുത്തിൽ ദേവീയുടെ ലോക്കറ്റുള്ള ഒരു ചെയിനുംഅണിഞ്ഞിറങ്ങിവന്ന അവളെ കണ്ണെടുക്കാതെ നോക്കിനിന്നുപോയി എല്ലാവരും….

സത്യം പറഞ്ഞാൽ നമ്മുടെ കണ്ണനും ആകെ കിളിപോയി…. ശത്രുവാണ് മുൻപിൽ നിൽക്കുന്നത് പോലും അവനോർത്തില്ല…. ആ സൗന്ദര്യത്തിൽ മതിമറന്നുപോയി പാവം…… ആഹാ മോളെണീറ്റോ…… വാ ഇരിക്ക്… തന്റെ അടുത്തുള്ള കസേര അവൾക്കായി നീട്ടിയിട്ടുകൊണ്ട് സുമിത്ര അവളെ അടുത്തേക്ക് വിളിച്ചു…….. പക്ഷേ, അപരിചിതമായ മുഖങ്ങളെ കണ്ടുള്ള അമ്പരപ്പിലായിരുന്നു ശ്രീ…….. ശ്രീ, ഇത് മാധവിന്റെ ഫാമിലിയാ…. ഇത് സുമിത്ര ഹൈകോർട് വക്കീൽ, അത് അച്ഛൻ പുള്ളിക്കാരൻ മാധവം ഇൻഡസ്ട്രിയൽസിന്റെ എംഡി ദേവരാജൻ… പിന്നെ ഇത്……

അപ്പോഴേക്കും ശ്രീ നന്ദിനിയുടെ വാ പൊത്തിപിടിച്ചു……………. മതിയമ്മേ… ബാക്കി ഞാൻ പറയാം, അപ്പോൾ ഇതാണല്ലേ എന്റെ ചേച്ചികുട്ടിയെ ആജീവനാന്തം സഹിക്കാൻ പോകുന്ന പാവം… Dr. മാധവ് കൃഷ്ണ??? മാധവിന്റെ തലമുടിയിൽ തട്ടികൊണ്ട് അവൾ പറഞ്ഞതും നന്ദയുടെ വക ഒരു മ്യുട്ട് അടിച്ച സ്നേഹോപഹാരം അവൾക്ക് കിട്ടി….. എന്റെ പൊന്നുച്ചേച്ചി…… ഒന്ന് മയത്തിൽ വിളിക്കെടി…. ശ്രീ കൈകൾകൂപ്പി പറഞ്ഞതും നീ മേലേക്ക് വാ ട്ടോ….. എന്നും പറഞ്ഞുകൊണ്ട് നന്ദ അടുക്കളയിലേക്ക് പോയി…….. ശ്രീയേച്ചി……….. എന്താ ആഷി…….. അപ്പോൾ ഇതാരാണെന്ന് പറഞ്ഞെ………

തന്റെ അപ്പുറം ഇരുന്ന കണ്ണനെ അവൾക്ക് കാണാൻ പാകത്തിന് തല ഒതുക്കി ആഷി പറഞ്ഞതും അവൾ ആ ഭാഗത്തേക്കുനോക്കി…. അതുവരെ അവളുടെ കണ്ണിൽ പെടാതിരുന്ന മുഖം ആ കണ്മുന്നിൽ എത്തിയതും ഒരു നിമിഷമവൾ സ്തബ്ധമായി….. അവനും………. ആ വേള എന്താണ് ആ മനസ്സിലൂടെ കടന്നുപോയതെന്നറിയില്ല, പക്ഷേ തൊട്ടടുത്തനിമിഷം അവളുടെ കണ്ണിൽ രാവിലെ നടന്ന സംഭവങ്ങൾ അരങ്ങേറി ക്ഷേത്രത്തിലൊഴികെയുള്ളത്…………… അതങ്ങെനെയാണ്,, ആ സംഭവങ്ങൾ അവൾക്കൊരിക്കലും പിന്നീട് ഓർത്തെടുക്കാൻ കഴിയില്ല… അതിന് തൊട്ട് മുൻപ് വരെയുള്ള ഓർമകൾ മാത്രം അവളിലെ തലച്ചോറിൽ വരുള്ളൂ……………..

അവന്റെ അലസമായ മുടിയും ആ കുസൃതിയും കലിപ്പും നിറഞ്ഞ കണ്ണുകളും അവളെ ആ ജാടസ്വഭാവത്തെ ഓർമിപ്പിച്ചു……… ഈ ജാടതെണ്ടി എന്താ ഇവിടെ??? ഇവനാരാ മേലേപ്പാടം വഴി പറഞ്ഞുകൊടുത്തെ….. അവൾ ഒന്ന് ആത്മഗതിച്ചു… പക്ഷേ അത് കൃത്യമായി അവൻ കേട്ടിരുന്നു, കാരണം അവളെ കണ്ട ആ അമ്പരപ്പ് മാറിയതും അവനിലും അവളോടുള്ള ദേഷ്യം നിറഞ്ഞിരുന്നു………… മോളെ, ഇത് എന്റെ രണ്ടാമത്തെമോനാ… കണ്ണൻ, ഹോ അല്ല അലോക്‌നാദ്‌………. സുമിത്ര അവനെ അവൾക്ക് പരിചയപ്പെടുത്തി………

അലോക് നാഥോ… ഇവനോ …. എന്റെ മഹാദേവാ നിന്റെ പേര് ഈ ജാടയ്ക്ക് എങ്ങെനെ ചേരുന്നു?? മുകളിലേക്ക് നോക്കി അവൾ ഒന്നുകൂടി ഒന്ന് ആത്മഗതിച്ചു……….. പക്ഷേ, അത് അവന് മനസിലായില്ല… ഇതേ സമയം അവൻ പല്ല് ഞെരിക്കുകയായിരുന്നു…….. ശ്രീയായാലും ലക്ഷ്മിയായാലും ഈ അലോകിന്റെ മുൻപിൽ നീ മുട്ട് മടക്കും……… അവന്റെ കണ്ണുകൾ അവളെ പോരിന് വിളിച്ചു…. തിരിച്ചവളും…. മൗനമായി പരസ്പരം പോർവിളി കൂട്ടിയ ആ ശക്തികൾ അറിയുന്നുണ്ടായിരുന്നില്ല ജീവിതത്തിൽ അനിവാര്യമായ ചിലതിന്റെയെല്ലാം തുടക്കമാണ് ഈ കണ്ടുമുട്ടൽ എന്ന്…….. തുടരും

Share this story