സ്മൃതിപദം: ഭാഗം 12

സ്മൃതിപദം: ഭാഗം 12

എഴുത്തുകാരി: Jaani Jaani

കോളേജിന്റെ ഒരു സൈഡിൽ ബൈക്ക് നിർത്തി, കോളേജിന്റെ ഓപ്പോസിറ്റുള്ള റെസ്റ്റോറന്റിലേക്ക് നടന്നു അപ്പൊ ചേച്ചിയെ കാണാൻ അല്ലെ വന്നത് ആലോചിച്ചു നിൽക്കുമ്പോഴേക്കും വിളി വന്നു അവിടെ നിന്ന് ആലോചിക്കാതെ വാ കുഞ്ഞാ ഞാൻ വേഗം കണ്ണേട്ടന്റെ കൂടെ നടന്നു ഇവിടെ എന്താ കണ്ണേട്ടാ റെസ്റ്റോറന്റിലെ ഒരു സൈഡിലെ ഭാഗത്തു പോയി ഇരുന്നു 11 മണി സമയമായത് കൊണ്ടാണെന്നു തോനുന്നു ആളുകളൊക്കെ കുറവാണ് അതോ ഒരാളെ കാണാൻ ആരെ വരുമ്പോൾ കണ്ടോ അത്ര വരെ എന്റെ കുഞ്ഞുസ് ഇവിടെ ഇരുന്ന് ആലോചിച്ചോ കണ്ണേട്ടാ അവള് കൊഞ്ചലോടെ വിളിച്ചു എന്താ കുഞ്ഞുസേ അവനു അതു പോലെ വിളിച്ചു എന്നെ കളിയാക്കിയാലുണ്ടല്ലോ അത് കൃത്രിമ ദേഷ്യത്തോടെയാണ് ചോദിച്ചത്

കളിയാക്കിയാൽ മെല്ലെ താടി തടവി കൊണ്ട് ചോദിച്ചു എനിക്കെ ചോദിക്കാനും പറയാനുമൊക്കെ രണ്ട് ആളുണ്ട് അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു അത് ആരാ രണ്ട് ആള് അവൻ സംശയത്തോടെ ചോദിച്ചു എന്റെ രണ്ട് അനിയന്മാർ അവള് ഒരു പുരികം പൊക്കി കൊണ്ട് പറഞ്ഞു അപ്പൊ ഞാനോ അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചി ചെവിയിൽ ചോദിച്ചു ഐഷു ഇരുന്നിടത്തു നിന്ന് ഒന്ന് ഞെട്ടി ഒരു പകപ്പോടെ കാർത്തിയെ നോക്കി ഒറ്റ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു ഐഷു അവനെ നോക്കിയതിന് ശേഷം ചുറ്റും ഒന്ന് നോക്കി ആരെങ്കിലും കാണുന്നുണ്ടോ എന്ന് ആരും കാണുന്നില്ല എന്ന് കണ്ടതോടെ അവള് നെഞ്ചിൽ കൈ വച്ചു ശ്വാസം വിട്ടു

കുഞ്ഞുസേ നിനക്ക് എന്താ വേണ്ടേ ഒന്നും വേണ്ട അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു എന്താ കുഞ്ഞുസേ വേദനയുണ്ടോ വീണ്ടും അവളുടെ ചെവിയിൽ ചോദിച്ചു ഇല്ലാ അവനെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു ഞാൻ തടവി തരണോ ങേ കേട്ടത് വിശ്വസിക്കാനാവാതെ അവള് അവനെ നോക്കി അല്ല വേദനയുണ്ടെങ്കിൽ ഞാൻ എന്ന് പറഞ്ഞു അവളുടെ അരികിലേക്ക് നീങ്ങിയതും മടിയിലുണ്ടായിരുന്ന ബാഗ് എടുത്ത് സൈഡിൽ വച്ചു എനിക്കെ വേദനയില്ല എന്നാൽ ഈ ബാഗ് എടുത്ത് മാറ്റ് അവൻ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു അത് ഇവിടെ ഇരിക്കുന്നതാ നല്ലത് കുറച്ചു വഷളത്തരം കൂടി വരുന്നുണ്ട് നിന്റെ അടുത്തല്ലേ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റു

അവൻ പരിഭവത്തോടെ പറഞ്ഞു അത് വിചാരിച്ചു ഇതൊരു പബ്ലിക് പ്ലെസ് അല്ലെ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും അവള് സങ്കടത്തോടെ പറഞ്ഞു അയ്യോ എന്റെ കുഞ്ഞുസേ ഇനി ആ കണ്ണീർ ടാപ് തുറക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല അങ്ങനെ വഴിക്ക് വാ ഒരു കുസൃതി ചിരിയോടെ ഐഷു പറഞ്ഞു ഓ എന്നെ പരീക്ഷിച്ചതാണ് അല്ലെ അവളെ അവനെ നോക്കി ഇളിച്ചു കാണിച്ചു നിനക്ക് ഞാൻ വച്ചിട്ടുണ്ട് കുഞ്ഞുസേ ആ ബാഗ് മാറ്റി അവൾക്ക് അരികിലേക്ക് വീണ്ടും നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു കാർത്തിക് മുന്നിൽ ഒരാള് വന്നു നിന്ന് വിളിച്ചപ്പോഴാണ് കാർത്തിയും ഐഷുവും നോട്ടം പിൻവലിച്ചത് വന്ന ആളെ കണ്ട് ഐഷു ഒന്ന് ഞെട്ടി വേഗം എഴുന്നേറ്റ് കാർത്തിയെ നോക്കി കാർത്തിക് ചിരിച്ചു കൊണ്ട് കാർത്തി കൈ കൊടുത്തു

സന്ദീപ് ആയാളും തിരിച്ചു കൈ കൊടുത്തു കൊണ്ട് പറഞ്ഞു സന്ദീപ് കാർത്തിയുടെയും ഐഷുവിന്റെയും ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു ഹേ താൻ ഇരിക്കേടോ അവിടെ തന്നെ നിൽക്കുന്ന ഐശുനെ കണ്ട് സന്ദീപ് പറഞ്ഞു കാർത്തി അവളുടെ കൈ പിടിച്ചു അവിടെ ഇരുത്തി എന്താ കാർത്തി കാണണമെന്ന് പറഞ്ഞത് അത് കാർത്തി എന്തോ പറയാൻ പോകുമ്പോഴേക്കും ഫോൺ റിങ് ചെയ്തു അവരോട് ഒരു മിനിറ്റ് എന്ന് പറഞ്ഞു കാർത്തി അവിടുന്ന് എഴുന്നേറ്റു ആയുഷ്‌കാ എന്നല്ലേ തന്റെ പേര് തന്നെ നോക്കാതെ താഴെ നോക്കി ഇരിക്കുന്ന ഐഷുവിനോട് സന്ദീപ് ചോദിച്ചു ഹ്മ്മ് അവള് അവനെ നോക്കി ഒന്ന് മൂളി ഇന്ന് കോളേജിൽ പോയില്ലേ ഇല്ലാ ഉച്ചക്ക് ശേഷം കയറണം ഹ്മ്മ്

വീണ്ടും രണ്ട് പേർക്കിടയിലും മൗനം എന്നോട് ദേഷ്യമുണ്ടോ മടിച്ചുഅടിച്ചു ഐഷു ചോദിച്ചു എന്തിന് സന്ദീപ് അവളെ അമ്പരപ്പോടെ നോക്കി അല്ല സിദ്ധാർഥ് ഏട്ടൻ ഞാൻ കാരണം അവള് അവനെ നോക്കാതെ പറഞ്ഞു താൻ കാരണമൊന്നും അല്ലെടോ ആദ്യം എനിക്കും ആ തെറ്റിദ്ധാരണ ഉണ്ടായിരുന്നു പക്ഷെ സിദ്ധു തന്നെ അത് മാറ്റി സോറി വെറുതെ അല്ല അവന് തന്നെ ഇഷ്ടമായത് ഇത്രയും പാവമായിരുന്നു താൻ എന്ന് ഞാൻ വിചാരിച്ചില്ല സന്ദീപ് ചിരിച്ചു കൊണ്ട് പറഞ്ഞു ഐഷു ഒന്നും മറുപടി കൊടുക്കാതെ ഇരുന്നു . അന്ന് സിദ്ധു കുടിച്ചിട്ട് വന്ന ദിവസം തന്നോട് നല്ല ദേഷ്യം തോന്നിയിരുന്നു അവന്റെ വിഷമവും എല്ലാം കണ്ടപ്പോൾ തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.

പിന്നെ എന്റെ അനിയന്റെ സന്തോഷത്തിന് വേണ്ടി ഞാൻ എന്ത് ചെയ്യാനും തയ്യാറാണ് അതാണ് തന്റെ കല്യാണം നിശ്ചയിച്ചതാണെന്ന് അറിഞ്ഞിട്ടും അച്ചുവിനെ വിളിച്ചു അങ്ങനെ പറഞ്ഞത് ഐശു ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു പിന്നെ എല്ലാം സിദ്ധു പറഞ്ഞപ്പോഴാണ് അറിഞ്ഞത് ചിരിയോടെ സന്ദീപ് പറഞ്ഞു നിർത്തിയതും കാണുന്നത് ദേഷ്യത്തോടെ അവരെ നോക്കുന്ന അച്ചുവിനെയാണ് ഡീ വന്നു വന്നു എന്റെ ചെക്കനെ പോലും നീ വെറുതെ വിടില്ലെന്നായോ നാണമുണ്ടോടി നിനക്ക് ചെ അച്ചുവിനെ കണ്ടതും ഐഷു പെട്ടെന്ന് അവിടുന്ന് എഴുന്നേറ്റു അച്ചു സന്ദീപിനെ പറയാൻ സമ്മതിക്കാതെ അച്ചു ഐഷുവിനെ പറയാൻ തുടങ്ങി ഓ എല്ലാവരുടെ മുന്നിലും നല്ല പിള്ള ചമഞ്ഞിട്ട് കണ്ടില്ലേ ആണുങ്ങളെ വശീകരിക്കാൻ നിൽക്കുന്നത് നിന്നെയൊക്കെ ഉണ്ടല്ലോ അതും പറഞ്ഞു ഐഷുവിന് നേരെ കൈ വീശയിയതും കാർത്തി അത് പിടിച്ചു

കാർത്തിയെ കണ്ട് അച്ചു ഞെട്ടി അതിനു മുന്നേ കാർത്തിയുടെ കൈ അച്ചുവിന്റെ കവിളിൽ പതിഞ്ഞിരുന്നു ഇത്‌ എന്റെ പെണ്ണിനെ കുറിച്ച് അനാവശ്യം പറഞ്ഞതിന് കാർത്തി സന്ദീപ് അവനെ വിളിച്ചു സോറി സന്ദീപ് എന്ന് പറഞ്ഞു കൊണ്ട് അച്ചുവിന്റെ മറ്റേ കവിളിലും കൊടുത്തു ഒരെണ്ണം ഇത്‌ ഇന്നലെ എന്റെ പെണ്ണിനെ കരയിച്ചതിന് വീണ്ടും കൊടുത്തു കൈ വീശി ഒരെണ്ണം ഇത്‌ ഇനി മേലാൽ എന്റെ പെണ്ണിനെ അനാവശ്യം പറയാതിരിക്കാനും അവളെ കരയിക്കാതിരിക്കാനും. പിന്നെ ഈ അടി ഞാൻ സന്ദീപിന്റെ മുന്നിൽ നിന്ന് തന്നെ തരണം എന്ന് എനിക്ക് നിര്ബന്ധമുണ്ടായിരുന്നു അത്കൊണ്ടാണ് അവനെ വിളിച്ചു വരുത്തിയത് അത് എന്തിനാണെന്ന് വെച്ചാൽ ആരുടെ മുന്നിൽ നിന്ന് ആയാലും എനിക്ക് പ്രവർത്തിക്കാൻ ഒരു മടിയുമില്ലെന്ന് കാണിക്കാൻ അവളെ നോക്കി താക്കീതോടെ പറഞ്ഞു

പിന്നെ സന്ദീപിന് നേരെ തിരിഞ്ഞു ഒരു പ്രാവശ്യം ഞാൻ ഇവൾക്ക് മുന്നറിയിപ്പ് കൊടുത്തതാണ് പക്ഷെ ഇവള് കേട്ടില്ല എന്റെ പെണ്ണിനെ കരയിച്ചാൽ ഞാൻ ക്ഷേമിക്കില്ല. അതും പോരാഞ് ഇവിടെ വന്നു ഒടുക്കത്തെ ഷോ ഒരു പുച്ഛത്തോടെ കാർത്തി പറഞ്ഞു എല്ലാം കൊണ്ടും അച്ചു ആകെ തറഞ്ഞു നിൽക്കുകയാ സന്ദീപ് പ്രതികരിക്കാത്തത് അവളുടെ ഉള്ളിലെ പകയും കൂടി പിന്നെ ഐഷുവിന്റെ മുന്നിൽ നാണം കെട്ടതും എനിക്ക് മനസിലാവും കാർത്തി ആദ്യത്തെ അടി അവള് ചോദിച്ചു വാങ്ങിയതാ സ്വന്തം അനിയതിയാണെന്ന് പോലും നോക്കാതെ ഇവള് എന്തൊക്കെയാ പറഞ്ഞത് വെറുപ്പോടെ സന്ദീപ് പറഞ്ഞു

ആദ്യത്തേത് മാത്രമല്ല രണ്ടാമത്തേതും മൂന്നാമതെത്തും ചോദിച്ചു വാങ്ങിയത് തന്നെയാണ് കാർത്തി അച്ചുവിനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു നീ ഇത്രയും തരം താഴ്ന്നവളാണെന്ന് ഞാൻ അറിഞ്ഞില്ല ചെ ഇനി എനിക്ക് ഒന്ന് കൂടെ ആലോചിക്കണം ഈ കല്യാണം വേണോ എന്ന് അച്ചുവിനെ നോക്കി ഒരു തരം സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു. സന്ദീപിന് അത്ര ഇഷ്ടമായിരുന്നു അവളെ ആയുഷ്‌കാ സോറി ഞാൻ കൂടെ കരണമാണല്ലോ തനിക്ക് ഇങ്ങനെ ഒരു അപമാനം നേരിടേണ്ടി വന്നത് സോറി ഐഷു അരുതെന്ന് തലയാട്ടി കാർത്തിയെ നോക്കി കണ്ണ് കൊണ്ട് യാത്ര പറഞ്ഞു അച്ചുവിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ സന്ദീപ് പോയി അച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ സന്ദീപ് പോകുന്നത് ഒരു നിർവികാരതയോടെ നോക്കി നിന്നു

എങ്കിലും അച്ചുവിനെ നോക്കുന്ന ആ കണ്ണുകളിൽ പക ആളി കൊണ്ടേയിരുന്നു കാർത്തി ഐഷുവിനെ വലിച്ചു അവന്റെ നെഞ്ചോടു ചേര്ത്ത നിർത്തി ഇന്ന് നിനക്ക് ഞാൻ ഒരു പാഠം പഠിപ്പിച്ചു തന്നതാണ് ഈ കാർത്തികിന് ആരെയും പേടിയില്ല എന്ന് എവിടെ വച്ചായാലും ആരുടെ മുന്നിൽ നിന്നായാലും ഞാൻ കൊടുക്കേണ്ടത് കൊടുക്കും അത് നിനക്ക് കിട്ടി ബോധിച്ചപ്പോൾ മനസിലായല്ലോ ഇനി എന്റെ പെണ്ണിനെ കറയിച്ചാൽ നീ ജീവനോടെ ഉണ്ടാവില്ല. അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്ത ഒരു അനാഥയെയാണ് നീ ഈ എന്റെ പെണ്ണ് എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നവൾ അത് അറിയോ ഒരു പുച്ഛത്തോടെ പറഞ്ഞു

കാർത്തി ഐഷുവിനെ മാറ്റി നിർത്തി വീണ്ടും അവളുടെ കവിളിൽ ഒന്ന് കൊടുത്തു ഇനി മേലിൽ എന്റെ പെണ്ണിനെ അനാഥയെന്ന് പറഞ്ഞു പോകരുത് അവൾക്ക് ഞാനുണ്ടെടി എന്റെ അനിയനും, അവളുടെ സ്വന്തം അനുവും പിന്നെ എങ്ങനെയാ ഡീ ഇവളെ അനാഥയാവുന്നെ അച്ചുവിന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ചൂണ്ട് പൊട്ടി ചോര വരുന്നുണ്ട് കണ്ണുകളൊക്കെ നിറഞ്ഞു ഒഴുകി. അച്ചുവിന്റെ അവസ്ഥ കണ്ട് ഐഷുവിന് സങ്കടം തോന്നി വീണ്ടും എന്തോ പറയാൻ തുടങ്ങിയ കാർത്തിയെ ഐഷു പിടിച്ചു വെച്ച വേണ്ടെന്ന് തലയാട്ടി ഐഷുവിന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.

ഇതോടെ നന്നായാൽ നിനക്ക് നല്ലത് അതും പറഞ്ഞു ഐഷുവിന്റെ കൈ പിടിച്ചു കാർത്തി നടന്നു റെസ്റ്റോറന്റിലെ രണ്ട് മൂന്നു ആൾക്കാർ അവളെ നോക്കുന്നുണ്ടായിരുന്നു അവള് ആകെ നാണംകെട്ട അവസ്ഥയിൽ ആയത് കൊണ്ട് ആരെയും നോക്കാതെ പുറത്തേക്ക് പോയി കാർത്തി ഐഷുവിനെ അവളുടെ കോളേജിൽ ഡ്രോപ്പ് ചെയ്തു ഇപ്പൊ ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള സമയമായിട്ടുണ്ട് ഇനി എവിടെക്കാ രണ്ട് മണിക്ക് ഒരു ട്രിപ്പുണ്ട് അവരാ നേരത്തെ വിളിച്ചത് നേരെ വീട്ടിൽ പോയി ബൈക്ക് അവിടെ വെക്കണം എന്നിട്ട് ചോറും കഴിച്ചു പോകും ഹ്മ്മ് അവള് മൂളി കൊണ്ട് അവളുടെ ബാഗ് തുറന്ന് ഉച്ചക്ക് അവൾക് കഴിക്കാൻ കൊണ്ട് വന്ന വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണം അവന് നൽകി

അവൻ സംശയത്തോടെ അവളെ നോക്കി ഒന്നും വച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് ഇത്‌ കഴിച്ചിട്ട് പോയാൽ മതി അപ്പോൾ നീയോ ഞാൻ അഞ്ജുവിന്റെ കൂടെ കഴിച്ചോളാം അത് വേണ്ട നീ ഇത്‌ കഴിച്ചോ അവൻ സ്നേഹത്തോടെ നിരസിച്ചു ഞാൻ കഴിച്ചോളാം ഞാൻ ഉണ്ടാക്കിയ കറികളാണ് കഴിച്ചു നോക്കിയിട്ട് എങ്ങനെയുണ്ടെന്നു പറയണം അവന്റെ കൈയിൽ ആ പൊതി വച്ചു കൊടുത്തു കൊണ്ട് അവന്റെ മറുപടി പോലും കേൾക്കാതെ അവള് നടന്നു നീങ്ങി ഈ പെണ്ണ് അവള് പോകുന്നത ചിരിയോടെ നോക്കി അവനും പോയി അമ്മേ…..

വീട്ടിൽ എത്തിയയുടനെ അച്ചു സുമയെ വിളിച്ചു അകത്തു കേറി ശബ്ദം ഉയർത്തിയപ്പോൾ അവൾക്ക് നന്നായി വേദനിച്ചു എന്താ സുമ വന്നു ചോദിച്ചു ആ ഐഷു അവൾക്ക് ഇന്ന് നല്ലോണം കൊടുക്കണം അവന്റെ കൂടെ കറങ്ങി നടക്കുകയാ അവള് അച്ചു പറഞ്ഞിട്ടും സുമ ഒന്നും മിണ്ടിയില്ല ഞാൻ എന്ത് പറയാനാ കാർത്തിക് എന്നെ വിളിച്ചു പറഞ്ഞിരുന്നു അവളെയും കൂട്ടി പോകണമെന്ന് ഉച്ചവരെ അതോണ്ട് കോളേജിൽ കേറില്ലയെന്ന നിങ്ങള് എന്തിനാ വിട്ടത് അച്ചു ദേഷ്യത്തോടെ ചോദിച്ചു അവൻ അനുവാദം ചോദിച്ചതല്ല ഇങ്ങോട്ട് പറഞ്ഞെന്നേയുള്ളൂ ഇനി ആരെങ്കിലും കണ്ടിട്ട് പറഞ്ഞു അവളെ തെറ്റിദ്ധരിക്കേണ്ട എന്ന് പറയാനാണ് വിളിച്ചു പറഞ്ഞത് സുമ നെടുവീർപ്പോടെ പറഞ്ഞു എല്ലാം കേൾക്കുംതോറും അച്ചുവിന് ദേഷ്യം വന്നു. കൂടാതെ സന്ദീപിനെ വിളിച്ചു കോൾ എടുക്കുന്നുമില്ല അവൾക്ക് ആകെ നിരാശയും തോന്നി….തുടരും…..

സ്മൃതിപദം: ഭാഗം 11

Share this story