പ്രണയവസന്തം : ഭാഗം 25

പ്രണയവസന്തം : ഭാഗം 25

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഒരാഴ്ച കൊണ്ട് തന്നെ ആ സ്ഥലവുമായി ഇണങ്ങാൻ കഴിഞ്ഞിരുന്നു ജൻസിക്ക്……….. അടുത്ത് തന്നെ ഒരു നല്ല കുടുംബകാരെ കൂട്ടിനു കിട്ടി……. രാജീവ്‌ ചേട്ടനും ഭാര്യ ശോഭയും അവരുടെ പത്തിൽ പഠിക്കുന്ന മകളും…… അവളുടെ വേദനകൾ മറക്കാനായി അവൾ ആവോളം ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ രാത്രിയിൽ അത് തന്നെ വേദനിപ്പിക്കാനായി ഓടി വരാറുണ്ട്……………. ഓർമ്മകളിലും സ്വപ്നങ്ങളിലും എല്ലാം ആൽവിന്റെ ചിരിക്കുന്ന മുഖം മാത്രം ആണ് എന്ന് വേദനയോടെ അവൾ ഓർത്തു……. ഈ വിരഹം ആണ് അവനോട് ഉള്ള പ്രണയം എത്ര തീവ്രമായിരുന്നു എന്ന് അവൾക്ക് മനസിലായത്……… തന്റെ സന്തോഷങ്ങളുടെ ഉടയോൻ ആയിരുന്നു അവൻ……. തന്റെ പ്രാണന്റെ തുടിപ്പ് പോലും അവനായി മാത്രം ആണ്……….

അവിടെ അടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിൽ രാജീവ് ലിൻസിക്ക് ഒരു ജോലി ശരിയാക്കി കൊടുത്തിരുന്നു……….. അത് കുറച്ച് ആശ്വാസകരം ആയിരുന്നു ജാൻസിക്ക് ……….. അവിടെ അടുത്തു തന്നെയുള്ള ഒരു മഠത്തിൽ വീട്ടുജോലിക്കായി ജാൻസിക്കും ഒരു അവസരം ലഭിച്ചിരുന്നു…………. ആഴ്ചയിൽ ഉള്ള സേവ്യറിന്റെ അധികാരവും വരവും ഒഴിച്ചാൽ ജീവിതം വളരെ സുഖമായി തന്നെ മുൻപോട്ടു പോകുന്നുണ്ടായിരുന്നു…….. പക്ഷെ എരിയുന്ന തീചൂള പോലെ ആൽവിൻ ഉള്ളിൽ മനസ്സിൽ ചോര പൊടിയുന്ന ഒരു ഓർമ ആണ്……….. മഠവും പള്ളിയും പരിസരവും അവിടത്തെ കുട്ടികളുടെ ചോറുവയ്പ്പും ഒക്കെയായി ജാൻസിയും തന്റെ വേദനകളെ മറക്കാൻ ഒരു പരിധിവരെ ശ്രമിച്ചിരുന്നു…………. 🥀🥀🌼

താമസവും മറ്റും പെട്ടെന്ന് തന്നെ ശരിയാക്കിയിട്ട് വീട്ടിലേക്ക് വന്നതായിരുന്നു ആൽവിൻ……… അവനെ കണ്ടതും ഒരു പുച്ഛ ചിരിയായിരുന്നു ആൻറണിയുടെ മുഖത്ത് ഉണ്ടായിരുന്നത്……… അത് ശ്രദ്ധിക്കാതെ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേക്ക് പോകുന്നത് കണ്ടു…….. അവൻ പോകുന്നത് ജാൻസിയുടെ അടുത്തേക്ക് ആയിരിക്കും എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു……….. ആൽവിൻ ചെല്ലുമ്പോൾ വീട് അടഞ്ഞുകിടക്കുകയാണ്…….. അവൻ പുറത്തേക്കിറങ്ങി നോക്കിയപ്പോൾ വീടിൻറെ പരിസരം ചെറുതായി കാടുകയറാൻ തുടങ്ങിയിരുന്നു………… കരയിലെ നിറഞ്ഞ മുറ്റം ആയിരുന്നു………. കുറേ ദിവസമായി ആൾപാർപ്പില്ലാത്ത പോലെയായിരുന്നു അവിടം………

അവന്റെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി…….. അവൻ പെട്ടെന്ന് അവിടെയെല്ലാം ആകെ നിരീക്ഷിച്ചു……….. പെട്ടെന്ന് അടുത്ത് കണ്ട വീട്ടിലേക്ക് കയറി ചോദിച്ചു………. ഈ വീട്ടിൽ താമസിച്ചവരൊക്കെ എന്തിയെ……..? അവിടുത്തെ ജാൻസി കൊച്ചിന്റെ കല്യാണം കഴിഞ്ഞായിരുന്നു……… പമ്പാവാലിയിൽ ഉള്ള ഏതോ ഒരു ചെറുക്കന്…….. ഇവിടെ ഉള്ളോർ എല്ലാം അവരുടെ വീട്ടിലാണ്……… അയൽവക്കത്തെ ആമിനാത്ത ശ്രദ്ധയോടെ അവനോട് പറഞ്ഞു……… അധികം ആരെയും അറിയിക്കാതെ ഉള്ള കല്യാണം ആയിരുന്നു……. അവര് വന്നു കണ്ടു മൂന്നു ദിവസത്തിനുള്ളിൽ തന്നെ കല്യാണം ഉറപ്പിച്ചു……. അങ്ങനെയായിരുന്നു……. ഞങ്ങളോട് പോലും പറഞ്ഞിട്ടില്ല…….

പോകുമ്പോൾ എന്നോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ……… അവർ പറഞ്ഞു……. ഇത്രയും പറഞ്ഞതിന് അവർക്ക് ആൻറണി മുതലാളി കൊടുത്തത് ഇരുപത്തി അയ്യായിരം രൂപയായിരുന്നു…… ഒരാഴ്ച കൊണ്ട് കല്യാണം കഴിഞ്ഞന്നോ……? അവന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നിയിരുന്നു…….. അവൻറെ ചെന്നിയിൽ നിന്നും ദേഷ്യത്തിന്റെ ഞരമ്പുകൾ തെളിയാൻ തുടങ്ങി…….. അവൻ പെട്ടെന്ന് തന്നെ വണ്ടിയെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു……. അവിടെ ഉമ്മറത്തു തന്നെ കണക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു ആൻറണി…… അവനെ കണ്ടപ്പോഴും അയാൾ ബുക്കിൽ നിന്നും മുഖം എടുക്കാതെ തന്നെ അവിടെ ഇരുന്നു…… എവിടേക്കാ……. ജാൻസിയെ മാറ്റിയത്…..?

അവൻറെ ഹൃദയം തകർന്നു ഉള്ള ചോദ്യമായിരുന്നു അത്‌…… എന്താ…..? ദേഷ്യത്തോടെ തന്നെയായിരുന്നു അയാൾ ചോദിച്ചത്…… ഞാൻ എന്തിനാ അവളെ മാറ്റുന്നത്…….. ഇതിന് പിന്നിൽ അപ്പച്ചനാണ്…… എനിക്ക് നന്നായി അറിയാം……… അവളെ ഈ ലോകത്തിലെ ഏത് കോണിൽ കൊണ്ടുപോയി ഒളിപ്പിച്ചാലും ഞാൻ കണ്ടുപിടിക്കും……. നീ കണ്ടുപിടിക്ക്…….. അവന് ദേഷ്യം തോന്നി എങ്കിലും മാനസികാവസ്ഥ ശരി ആയിരുന്നില്ല……. എങ്കിലും കുറച്ചുകൂടി വിശ്വസനീയമായ കഥ ആകാമായിരുന്നു അപ്പച്ചാ….. അവൾ കല്യാണം കഴിച്ചു പോയി എന്ന് പറഞ്ഞാൽ ഞാൻ അത്‌ വെള്ളം തൊടാതെ വിശ്വസിക്കുമെന്ന് നിങ്ങൾ കരുതിയടത് തെറ്റി പോയി…….. വേറെ എന്താണെങ്കിലും ഞാൻ വിശ്വസിച്ചേനെ……. പക്ഷേ ഇതുമാത്രം ഞാൻ വിശ്വസിക്കില്ല……….

എന്നെ മറന്ന് മറ്റൊരാളെ കല്യാണം കഴിക്കാൻ അവൾ സമ്മതിച്ചാൽ അതിനു അർത്ഥം അവളുടെ ശരീരത്തിൽ നിന്ന് ജീവൻ പോയി എന്നാണ്……….. നിങ്ങൾ അവളെ എവിടേക്ക് മാറ്റിയാലും ഞാൻ കണ്ടുപിടിച്ചിരിക്കും……. അവൾക്ക് ഒരു പോറൽ എങ്കിലും സംഭവിച്ചാൽ ആൽവിൻ പിന്നെ ജീവിച്ചിരിക്കില്ല……… നിങ്ങൾ ഓർത്തോ…… മകന്റെ മരണത്തിന്റെ കാരണം നിങ്ങൾ ആകാതെ ഇരിക്കട്ടെ……. ചങ്ക് തകർന്നായിരുന്നു അവൻ അത്‌ പറഞ്ഞത്……… നീ കണ്ടുപിടിക്കടാ……. കണ്ടു പിടിക്കും…… എന്നിട്ട് സ്വന്തമാക്കും……. ഒരു മിന്നും കെട്ടി നിങ്ങളുടെ മുമ്പിൽ കൊണ്ടുവന്നു നിർത്തും ഞാൻ……. എന്നെ തോൽപ്പിക്കാം എന്ന് നീ കരുതണ്ട…… . നിങ്ങൾ എപ്പോഴേ തോറ്റു അപ്പച്ചാ……

അവൾ എന്റെ ആരാന്ന് നിങ്ങൾക്ക് അറിയോ…… നിയമപരമായി എന്റെ കെട്ടിയോൾ. ആണ് ……. അരമനയിലെ മരുമകൾ………. സംശയം ഉണ്ടെങ്കിൽ പോയി രജിസ്റ്റർ ഓഫീസിൽ പോയി നോക്ക്….. ഒന്നും പറയാതെ അപ്പോൾ തന്നെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മകൻ ഏല്പിച്ച പ്രഹാരത്തിന്റെ ഞെട്ടലിൽ ആയിരുന്നു ആന്റണി…… ഒരു വാതിൽ മറവിനപ്പുറം നിന്ന ക്ലാരയ്ക്ക് മാത്രം അത്‌ കേട്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി…….. എങ്കിലും അവർ മോനെ എന്ന് കരഞ്ഞുകൊണ്ട് അവന് പിന്നാലെ പോയെങ്കിലും അവൻ പുറത്തേക്ക് പോയി……….. 🥀🥀🌼

കുറച്ചു ചെന്നപോയപ്പോഴേക്കും അവൻ വണ്ടി നിർത്തി……. അപ്പോഴേക്കും ആകെ തളർന്നു പോയിരുന്നു…….. ഇങ്ങനെയൊരു അവസ്ഥയെപ്പറ്റി താൻ ചിന്തിച്ചിരുന്നില്ല…… ഒരുവേള അവളെ തനിച്ചാക്കി പോയത് ശരിയായിരുന്നില്ല എന്ന് ആൽവിൻ ഓർത്തു……. അന്ന് കണ്ട മാത്രയിൽ തന്നെ അവളെയും ഒപ്പം കൂട്ടേണ്ടത് ആയിരുന്നു……. അവൾ ഏത് നിമിഷം വേണമെങ്കിലും നഷ്ടപ്പെട്ടു പോകാം എന്ന് താൻ ചിന്തിക്കേണ്ടിയിരുന്നു……… എങ്കിലും അവൾക്ക് തന്നെ മറക്കാൻ കഴിയുമോ……? ഒരിക്കലും തന്നെ മറക്കാൻ കഴിയാത്ത പ്രണയ നിമിഷങ്ങൾ താൻ അവൾക്ക് നൽകിയിട്ടില്ലേ…..? അവൻ അവനോടു തന്നെ ചോദിച്ചു……. ഇല്ല എവിടെയാണെങ്കിലും അവൾക്ക് തന്നെ മറക്കാൻ കഴിയില്ല…….

ഇനി അപ്പച്ചൻ അവളെ അപകടപെടുത്തിയിട്ടുണ്ടാകുമോ……? ഹേയ്…… അത്രക്ക് ക്രൂരത അപ്പച്ചൻ ചെയ്യില്ല……. ശത്രുകളോട് പോലും…… അവൾ സ്വയം ഒഴിഞ്ഞു മാറാൻ ആണ് സാധ്യത……. അവൾക്ക് അങ്ങനെ ചെയ്യാനേ കഴിയൂ….. കാരണം ജാൻസി എന്നും സ്നേഹബന്ധങ്ങൾക്ക് വില നൽകുന്നവൾ ആണ്……. ഒരിക്കലും അപ്പച്ചൻ ഭീഷണിക്ക് മുന്നിൽ തളർന്നു പോയ ആൾ ആയിരിക്കില്ല അവൾ……….. സ്നേഹത്തിൻറെ ഭാഷയിൽ ആയിരിക്കും അപ്പച്ചൻ അവളെ തന്നിൽ നിന്നും അകറ്റിയത്…………. സ്നേഹിക്കുന്നവരുടെ മുൻപിൽ മാത്രമേ അവൾ തോറ്റുകൊടുക്കാറുള്ളു…….. കുറച്ചുകാലം കൊണ്ടുതന്നെ തനിക്ക് മനസ്സിലായതാണ് അവളെ……. അവന് വല്ലാത്ത വേദന തോന്നിയിരുന്നു…….

എങ്ങനെ ഒക്കെയോ പാലക്കാട് എത്തി……. കുറെ പ്രാവശ്യം ഫോൺ അടിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്………. കുറെ നേരമായി അവന് ബോധം ഇല്ലായിരുന്നു എന്ന് അപ്പോഴാണ് അവൻ ഓർക്കുന്നത്…….. അവളെ നഷ്ടപ്പെട്ടു എന്ന ഓർമ്മയിൽ തിരിച്ചു വന്നപ്പോൾ മുതൽ മദ്യപാനം തുടങ്ങിയതാണ്…… ഫോൺ എടുത്തപ്പോൾ ടെസ്സ ആണ്…… അവൻ കോൾ അറ്റൻഡ് ചെയ്തു…… ഹലോ…. കുഴഞ്ഞ ശബ്ദം കേട്ടപ്പോൾ തന്നെ ടെസ്സക്ക് കാര്യം മനസ്സിലായി……. എന്താടാ………. എന്താ നിൻറെ ശബ്ദം വല്ലാതെ ഇരിക്കുന്നത്…… അവൾ വീണ്ടും ചോദിച്ചു….. എല്ലാം നഷ്ടപ്പെട്ടടി…… എനിക്ക് എല്ലാം നഷ്ടപ്പെട്ടു…… അവൾ വീണ്ടും തോല്പിച്ചു…….. അല്ലെങ്കിലും എപ്പോഴും അവള് ജയിച്ചിട്ടല്ലേ ഉള്ളു……… തോറ്റത് ഞാനാ……..

ഇപ്പോഴും ഞാൻ തോറ്റു……. ഞാൻ നിഴലിനോട് ആയിരുന്നു യുദ്ധം ചെയ്തത്….. എന്താ പറ്റിയത് ആട…. ഒരുവിധത്തിൽ അവൻ ബോധത്തോടെയും അർത്ഥ ബോധത്തോടെയും സംഭവിച്ചത് പലതും അവളോട് പറഞ്ഞു…… നീ ഇങ്ങനെ തളർന്നു പോവല്ലേ……. നമുക്ക് എങ്ങനെയും അവളെ കണ്ടുപിടിക്കാം…… ഒരു സന്തോഷവാർത്ത നിന്നോട് പറയാൻ ആയിരുന്നു ഞാൻ വിളിച്ചത്…….. ഇനി ഏതായാലും പറയുന്നില്ല…… നീ പറ……… എൻറെ സന്തോഷമോ പോയി……. നിൻറെ എങ്കിലും അറിയട്ടെ…….. അവൻ കുഴഞ്ഞ ശബ്ദത്തോടെ പറഞ്ഞു……. മറ്റൊന്നുമല്ല……. എൻറെ കല്യാണം ഉറപ്പിച്ചു……. ആള് ഡോക്ടറാണ്……. ലണ്ടനിൽ ആണ്……… കേൾക്കുമ്പോൾ നിനക്ക് സന്തോഷം ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു……

ആ നല്ല കാര്യം…….. എനിക്ക് സന്തോഷമായി……. നീ വെച്ചോ……. അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു…… എത്ര മദ്യപിച്ചിട്ടും ഉപബോധമനസ്സിൽ നശിക്കാത്ത ഒരു ഓർമ്മയായി ജാൻസി നിറഞ്ഞു നിൽപ്പുണ്ടായിരുന്നു……. ഏതു ലഹരിക്കും അവളുടെ പ്രണയത്തെ തന്നിൽ നിന്നും എരിച്ച് കളയാൻ കഴിയില്ല എന്ന് ആ നിമിഷം ആൽവിൽ മനസ്സിലാക്കുകയായിരുന്നു……. അവളായിരുന്നു തന്റെ ലഹരി……. അവളുടെ പ്രണയം ആയിരുന്നു തന്റെ ഉന്മാദം…… 🌺🌻🌺🌻

3 മാസം പെട്ടന്ന് കടന്നു പോയി…… വൈകുന്നേരം ബോർഡിങ്ങിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ചായ ഇട്ടു കൊണ്ട് നിൽക്കുമ്പോഴാണ് ജാൻസിക്ക് തലയ്ക്ക് ഒരു ചുറ്റൽ പോലെ തോന്നുന്നത്….. ആദ്യം അവള് കാര്യമാക്കിയില്ലെങ്കിലും പിന്നീട് കണ്ണിൽ നിന്നും എല്ലാം മാഞ്ഞു പോകുന്നതായി അവർക്ക് തോന്നിയിരുന്നു…… ഒരു ആശ്രയതിനായി അവർ പലയിടത്തും പിടിച്ചെങ്കിലും അതിന് കഴിഞ്ഞില്ല പെട്ടെന്ന് തന്നെ അവൾ തലകറങ്ങി വീഴാൻ തുടങ്ങി …….. പെട്ടെന്ന് എലിസബത്ത് സിസ്റ്റർ താങ്ങിപ്പിടിച്ചു…… അതുകൊണ്ട് അവൾ താഴേക്ക് വീണില്ല….. എന്നാ പറ്റി കൊച്ചേ….. സിസ്റ്റർ ആധിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…. അറിയില്ല സിസ്റ്റർ……. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ല ചിലപ്പോൾ അതുകൊണ്ടാവും……..

തലകറങ്ങുന്നതുപോലെ തോന്നി….. നീ അവിടെ ഇരിക്ക്….. കുറച്ച് വെള്ളം കുടിക്കു… സിസ്റ്റർ കുറച്ചു വെള്ളം എടുത്തു കൊണ്ട് അവളുടെ അരികിലേക്ക് നടന്നു……. ആ വെള്ളം കുടിച്ചപ്പോൾ കുറച്ച് ആശ്വാസം തോന്നിയിരുന്നു….. സിസ്റ്റർ ഒരു പ്ലേറ്റിൽ അല്പം ഇലയപ്പം ആയി അവൾക്ക് അരികിലേക്ക് വന്നു…… ഇല തുറന്നതും ഇലയുടെ മണം മൂക്കിലേക്ക് അടിച്ചു കയറിയതും അവൾക്ക് ഓക്കാനം വരുന്നത് പോലെ തോന്നി……. അവൾ പെട്ടെന്ന് തന്നെ വേണ്ട എന്ന് പറഞ്ഞു പുറത്തേക്കോടി അപ്പോൾ തന്നെ ചർദ്ദിക്കുകയും ചെയ്തു…… എന്താ കൊച്ചേ നിൻറെ കണ്ണൊക്കെ വല്ലാതെ കുഴിഞ്ഞു കിടക്കുന്നു……

നീ പോയി മഞ്ഞപ്പിത്തം ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക്…… എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അപ്പോഴല്ലേ അറിയാൻ പറ്റു….. സിസ്റ്റർ പറഞ്ഞപ്പോൾ അവൾ സമ്മത പൂർവ്വം തലയാട്ടി….. നാളെ ആശുപത്രിയിൽ ഒക്കെ പോയി എന്താണെന്ന് നോക്കിയിട്ട് വന്നാൽമതി…… നീ ഇങ്ങനെ എപ്പോഴും ജോലി ചെയ്യുവല്ലേ……. ഒരു കാര്യത്തിലും നീ നിൻറെ കാര്യം ശ്രദ്ധിക്കുന്നില്ല…. ഭക്ഷണമൊന്നും നീ നേരെചൊവ്വേ കഴിയുന്നുണ്ടാവില്ല…… അതുകൊണ്ടാകും…… സിസ്റ്റർ പറഞ്ഞു…… രണ്ടുമാസം കൊണ്ട് തന്നെ അവൾ സിസ്റ്റർക്ക് വളരെയധികം പ്രിയപ്പെട്ടവളായി കഴിഞ്ഞിരുന്നു…… ജാൻസിയെ കാണുമ്പോൾ വല്ലാത്തൊരു വാത്സല്യമാണ് എലിസബത്ത് സിസ്റ്റർക്ക്……

ഭയങ്കര ഇഷ്ടമായിരുന്നു അവളുടെ പ്രവർത്തികളും മറ്റു സിസ്റ്ററിന്……. അവർ പെട്ടെന്ന് തന്നെ മുറിയിൽ പോയി കുറച്ച് കാശ് എടുത്ത് അവളുടെ കയ്യിൽ വെച്ച് കൊടുത്തു…… ” ബ്ലഡും യൂറിനും ഒക്കെ ടെസ്റ്റ് ചെയ്യണം കേട്ടോ…. അവളുടെ കയ്യിൽ കാശ് കൊടുത്തു കൊണ്ട് അവർ പറഞ്ഞു….. ഇത് വേണ്ട സിസ്റ്റർ….. എൻറെ കയ്യിൽ ഇരിപ്പുണ്ട്….. ശമ്പളം കിട്ടിയിട്ട് അധികം ആയില്ലല്ലോ…… അവൾ വിനയപൂർവ്വം പറഞ്ഞു……. അത് സാരമില്ല…… ഇത് നിൻറെ കയ്യിൽ ഇരിക്കട്ടെ…… അവർ നിർബന്ധിച്ച് അത് അവളുടെ കയ്യിൽ തന്നെ വെച്ചു….. അന്ന് വൈകുന്നേരം വീട്ടിലേക്ക് ചെന്നെങ്കിലും അവൾക്ക് ഒരു അസ്വസ്ഥയായിരുന്നു….. ആകെ മൊത്തത്തിൽ ശരീരത്തിൽ ഒരു ക്ഷീണം പോലെ……

എന്താണെങ്കിലും നാളെ തന്നെ ഹോസ്പിറ്റലിൽ പോയി ഒന്ന് ചെക്ക് ചെയ്യണം എന്ന് അവൾ തീരുമാനിച്ചിരുന്നു…… രാവിലെ തന്നെ റെഡിയായി ഹോസ്പിറ്റലിലേക്ക് പോയിരുന്നു……. ചെറിയ സ്ഥലമായതുകൊണ്ട് എപ്പോഴും ഹോസ്പിറ്റലിൽ ഡോക്ടർ ഉണ്ടാവില്ല…….. ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമേ ഉണ്ടാവുകയുള്ളൂ…… അവർ അവളെ പരിശോധിച്ച് കണ്ണു നോക്കിയതിനു ശേഷം പറഞ്ഞു……. പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ല….. എച്ച് ബി കുറവാണ് എന്ന് തോന്നുന്നു……….. ഏതായാലും ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്തോളു…….. ഇവിടെ അതിനുള്ള സൗകര്യം ഇല്ല……. പുറത്ത് ചെയ്യണം……. അവൾ സമ്മതിച്ചു….. നേരെ തന്നെ അടുത്ത കണ്ട ലബോറട്ടറിയിൽ കയറി……. ബ്ലഡും യൂറിനും കൊടുത്തു…..

കുറേനേരം ടെസ്റ്റ്‌ റിസൾട്ടിനു വേണ്ടി കാത്തിരിക്കണം ആയിരുന്നു…….. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവർ പേര് വിളിച്ചു….. ഭംഗിയായി ചിരിച്ച ഒരു ചന്ദനക്കുറി വരച്ച ഒരു പെൺകുട്ടിയായിരുന്നു…… അവൾ കവർ കയ്യിലേക്ക് തന്നു….. മഞ്ഞപ്പിത്തം പോസിറ്റീവ് ആണോ……..? അവൾ ആധിയോടെ അവരോട് ചോദിച്ചു….. ഹേയ് ഇത് മഞ്ഞപ്പിത്തം ഒന്നുമല്ല…… സന്തോഷിക്കാനുള്ള വകയാണ്…… ജാൻസി കാര്യം മനസ്സിലാവാതെ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി…… രണ്ടരമാസം പ്രഗ്നൻറ് ആണ്…….? ആ പെൺകുട്ടി പറഞ്ഞ വാക്കുകൾ അവൾ ശരിക്ക് കേട്ടില്ല ….. ഞെട്ടി പോയിരുന്നു അവൾ………… (തുടരും )

പ്രണയവസന്തം : ഭാഗം 24

Share this story