ആദിശൈലം: ഭാഗം 10

ആദിശൈലം:  ഭാഗം 10

എഴുത്തുകാരി: നിരഞ്ജന R.N

പാറിപ്പറക്കുന്ന പഞ്ഞികൂട്ടങ്ങൾ അവരെ ആ മുറിയിലേക്ക് വരവേറ്റു……….. തലയിണയും മെത്തയും ആകെ കുത്തികീറിഇട്ടിരിക്കുന്നു…… എല്ലാം അതിന്റെ സ്ഥാനം തെറ്റി താഴെ ചിന്നിച്ചിതറി കിടപ്പുണ്ട് …. ഭിത്തിയിലെ ഫോട്ടോസുകളെല്ലാം അടർന്നുവീണ ഇലകൾപോലെ റൂമിന്റെ ഓരോഭാഗത്തും വീണുകിടക്കുന്നു…………….. വിശ്വന് പിന്നാലെ ശ്വാസം അടക്കിപ്പിടിച്ച് റൂമിലേക്ക് കയറിയവരെ ഞെട്ടിക്കുന്നതായിരുന്നു ഈ കാഴ്ചകൾ…….. ഏട്ടാ എന്റെ മോള്……. വിശ്വന്റെ തോളിൽ കൈവെച്ച് ആ അമ്മ നിശ്ശബ്ദമായി തേങ്ങുകയായിരുന്നു, ഒപ്പം മകളെ ആ കണ്ണുകൾ തേടിക്കൊണ്ടിരുന്നു……….

ചെറിയച്ഛ…… ധ്യാനിന്റെ വിളികേട്ട് നോക്കിയ വിശ്വൻ അവൻ കൈ നീട്ടിപ്പിടിച്ച ഭാഗത്തേക്ക് നോക്കി….അവിടെയാകെ രക്തവും അതിലൂടെ നടന്ന കാല്പാടുകൾ… ഒരുപക്ഷെ അത് ഈ പൊട്ടിച്ചിതറിയ ഫോട്ടോസുകളിൽ നിന്നും ഉണ്ടായ മുറിവുകളിൽനിന്നാകാമെന്ന് അവർ ഊഹിച്ചു …. അതോടെ നന്ദിനി തളർന്നുപോയി…… വലിയ വായിൽ അവർ കരയാൻ തുടങ്ങി…….. അപ്പോഴും അവിടെ നിശബ്ദനായി അവൻ നിന്നു, ഒരു ശില കണക്കെ.. !!!!!!!!! ചേച്ചി….. ആഷിയുടെ വിളികേട്ട് ഒരു ഞരക്കം കേട്ടതും എല്ലാരുടെയും നോട്ടം അവിടെതങ്ങിനിന്നു….. പതിയെ വിശ്വൻ മുന്നോട്ട് നടക്കാൻ തുടങ്ങി… പിറകെ വരുന്നവരെ വിലക്കി…….. അതോടെ അവരെല്ലാം അവിടെത്തന്നെ നിന്നു….

മുൻപിലേക്ക് പോയ അയാൾ ഷെൽഫിന്റെ മറുവശത്ത് ചെന്ന്നിന്നു… അവിടെ കണ്ട രൂപം ആ അച്ഛന്റെ കണ്ണിനെയും ഈറനണിയിച്ചു……. കാലുകൾ മുഖത്തോടടുപ്പിച്ഛ്കൈകൾ അവയിൽ ചുറ്റിപ്പിടിച്ഛ് മുഖം കാൽമുട്ടുകളിൽ ചേർത്ത് പാറിപ്പറക്കുന്ന മുടിയിഴകളോട് കൂടി അവൾ, ശ്രാവണി……. !!!!!!!!!!!! മോളെ…….. പതിയെയുള്ള ആ അച്ഛന്റെ വിളി അവളിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല…. അപ്പോഴേക്കും എല്ലാവരും അവിടേക്കെത്തിയിരുന്നു….. അവളുടെ ഈ ഭ്രാന്താവസ്ഥ എല്ലാവരിലും പരിഭ്രാന്തി പടർത്തി…….. നന്ദേ…….

അച്ഛന്റെ വിളിയിൽ അമ്മയെ താങ്ങിപിടിച്ചുനിന്നിരുന്ന അവൾ മുൻപിലേക്ക് വന്നു…. എന്റെ കുഞ്ഞ്………… എന്താ എന്താ പറ്റിയെ… ആ അച്ഛനെ മോളുടെ അവസ്ഥ അത്രയ്ക്ക് തകർത്തിരുന്നു……. അറിയില്ലച്ഛാ….. എനിക്കൊന്നും……………….. അവളിലും ആകെ ഒരു മരവിപ്പ് പടർന്നിരുന്നു.. കൂടുതൽ ഒന്നുമെനിക്കറിയേണ്ട എന്റെ കുഞ്ഞിനെ എനിക്ക് പഴയതുപോലെ വേണം … നോക്ക് നീ……ഡോക്ടറല്ലേ നീ കൊടുക്കെന്താന്നുവെച്ചാൽ, ഒന്നുമാത്രം,, ഒന്നുമാത്രം എനിക്ക് എന്റെ ശ്രീയേ തിരിച്ചുവേണം…………. വിശ്വന്റെ ശബ്ദം ഇടറി. മകളുടെ ഈ അവസ്ഥ കണ്ടുനിൽക്കാൻ ത്രാണിയില്ലാതെ അയാളുടെ മനസ്സും പതറി….

വേച്ചുവേച്ച് അവളുടെയടുക്കൽ നടന്നതും തലചുറ്റുന്നതുപോലെ തോന്നി……. പെട്ടെന്ന് മാധു പിടിച്ചില്ലായിരുന്നുവെങ്കിൽ ഷെൽഫിലെ പിടിയിൽ തല അടിക്കുമായിരുന്നു….. അങ്കിൾ…….. അവന്റെ വിളിയിൽ അയാൾക്ക് ബോധം വന്നു….. ഒന്നുമില്ല മോനെ.. ഒന്നുമില്ല….. വിടെന്നെ, എന്റെ മോൾടെ അടുത്തേക്ക് ഞാൻ പോട്ടെ…… തന്നെ പിടിച്ചുവെച്ചേക്കുന്ന മാധുവിന്റെ കൈകൾ വിടുവിച്ചുകൊണ്ടയാൾ വീണ്ടും അവൾക്കരികിലേക്ക് നടന്നു…….. മുട്ടുകുത്തി അവളുടെ സമീപമിരുന്നു…. മോളെ……. മറുപറിയൊന്നുമുണ്ടായില്ല ….. വീണ്ടും ശക്തിയിൽ വിളിച്ചതും ആ ശിരസ്സുയർന്നു……..

കരഞ്ഞുകലങ്ങിയ കണ്ണുകളിലെ നീർവീക്കം ആ മനസ്സിലെ വേദനയെ തുറന്നുകാട്ടി…………. കണ്ണീർ നിലയ്ക്കാത്ത മിഴികളും ഇപ്പോഴും ചാലുകളായി കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരും കണ്ടുനിന്നവരുടെയെല്ലാം നെഞ്ചിൽ കത്തികുത്തികേറ്റിയ വേദനസൃഷ്ടിച്ചു………….. ശ്രീ………… അച്ഛന്റെ വിളികേട്ടതും അവൾ ഒരു ഭയത്തോടെ ചുറ്റും നോക്കി….. എന്നിട്ടെന്തിനെയോ ആരെയോ ഭയക്കുന്നതുപോലെ പെട്ടെന്നവിടെനിന്ന് ചാടിയെണീറ്റു…………. മോളെ…..വിശ്വൻ അവൾക്കഭിമുഖമായി എണീറ്റ്നിന്നതും അവൾ അലറിവിളിക്കാൻ തുടങ്ങി….. തൊടരുതെന്നേ…. ഞാൻ….

ഞാൻ ചീത്തപെണ്ണാ…. കൊള്ളില്ല എന്നെ……………… അങ്ങെനെയെന്തൊക്കെയോ അവൾ പിച്ചുംപേയും പറയാൻ തുടങ്ങി…. അവളുടെ വാക്കുകളിൽ നിറഞ്ഞ മൂർച്ച അവന്റെ ജീവനെടുക്കുന്നുണ്ടായിരുന്നു……….. കണ്ണിൽ നിറഞ്ഞ മിഴിനീര് ആരും കാണാതെഒളിപ്പിക്കുമ്പോൾ അവളുടെ ഈ അവസ്ഥയ്ക്ക് കാരണം താനാണെന്നുള്ള കുറ്റബോധത്താൽ ആ തല താണുപോയി…… എന്താ മോളെ… നീ എന്തൊക്കെയാ പറയുന്നത്…….. അവളുടെ തോളിൽ കൈവെച്ച് വിശ്വൻ ചോദിച്ചപ്പോഴേക്കും ആ കൈ തട്ടിമാറ്റി അവൾ അവിടെനിന്നും ഓടാൻ ശ്രമിച്ചു…..

എല്ലവരെയും തട്ടിമാറ്റി മുൻപോട്ട് പോയ ശ്രീ കാലിൽ എന്തോ കുത്തികയറിയ വേദനയിൽ വാതിൽക്കൽ നിശ്ച്ചലമായി…. കാലിൽ നിന്നും കൈകളിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം ആ റൂമിനെ മുഴുവനായും ചുവപ്പിച്ചു…………………….. അപ്പോഴേക്കും തന്റെ റൂമിൽ പോയി തിരികെവന്നിരുന്നു നന്ദ… കൈയിൽ ഒരു സിറിഞ്ചുമായി…….. . ആഷി… നന്ദ വിളിച്ചതും, അവൾ ഓടിവന്ന് ശ്രീയെപിടിച്ചു…….. തളർച്ച ആ ശരീരത്തെ ബാധികൊണ്ടായിരിക്കണം കൂടുതൽ ബലം പിടിക്കാൻ ശ്രീയ്ക്കായില്ല…. ഈ സമയം ആ സിറിഞ്ച് അവളിലേക്ക് ഇൻജെക്ട് ചെയ്യുകയായിരുന്നു നന്ദ…………

പതിയെ ബോധം മറഞ്ഞ അവളെ ധ്യാൻ കൈകളിലേന്തി….. അച്ഛാ, എനിക്കിവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം………… അവിടെച്ചെന്നാലെ എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റൂ…… നന്ദയുടെ വാക്കുകൾ വിശ്വന്റെ മനസ്സ് ഉൾക്കൊണ്ടു… അപ്പോഴേക്കും മാധു കാർ സ്റ്റാർട്ട് ചെയ്തിരുന്നു… പിന്നെ ഒന്നുനോക്കിയില്ല നന്ദയും ധ്യാനും കൂടി ശ്രീയെ കാറിൽ കയറ്റി, മുൻപിൽ വിശ്വനും കേറി… അതോടെ കാർ നന്ദയുടെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു… പിന്നാലെ മറ്റൊരു കാറിൽ സുമിത്രയും നന്ദിനിയും ആഷിയും കണ്ണനും കൂടി അങ്ങോട്ടേക്ക് തിരിച്ചു… അഖിലായിരുന്നു ഡ്രൈവ് ചെയ്തത്… സുമിത്രയുടെ തോളിൽ തലചേർത്ത് നന്ദിനി ഏങ്ങലടിച്ചുകൊണ്ടിരുന്നു……..

ആരോടും ഒന്നും പറയാതെ പുറത്തേക്ക്നോക്കിനിൽക്കുന്ന ആഷിയുടെ കണ്ണിൽ നിറഞ്ഞ വിഷാദാവസ്ഥ മിററിലൂടെ കണ്ണൻ കാണുന്നുണ്ടായിരുന്നു.. എന്തോ അത് കാണും തോറും കഴിഞ്ഞുപോയ നിമിഷങ്ങൾ അവന്റെ കുറ്റബോധത്തെ ഇരട്ടിപ്പിടിച്ചു……. പാടില്ലായിരുന്നു…… ഒരിക്കലും അങ്ങെനെയൊന്നും പാടില്ലായിരുന്നു…….. അവളെ തന്നിൽനിന്നകറ്റണമെന്നെ ഉണ്ടായിരുന്നുള്ളൂ, അതിനുവേണ്ടിയാണ് അങ്ങെനെയൊക്കെ…. പക്ഷെ, അത് കാരണം അവൾക്ക്…………… അവന്റെ മനസ്സും കൈവിട്ടുപോകുന്നതായി തോന്നി….. തന്റെ മുന്നിൽ പ്രണയത്തിരമാലകൾ ആഞ്ഞടിച്ചിരുന്ന കണ്ണുകളിൽ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടതിന്റെ ആശ്ചര്യം അവനെ ഞെട്ടിച്ചു………

എന്റെ വാക്കുകൾ അവളിൽ ഇത്രയും സ്ഫോടനമുണ്ടാക്കിയോ… അതിനർത്ഥം,…… ചോദ്യങ്ങൾ കുന്നുകൂടുമ്പോഴും ഉത്തരങ്ങളില്ലാതെ അതവന്റെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു…. ആംബുലൻസിനേക്കാൾ വേഗതയിൽ കാർ ധ്യാൻ പറപ്പിച്ചു……… നന്ദയുടെ മടിയിൽ എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞ് കിടക്കുവായിരുന്ന ശ്രീയിലേക്ക് ഇടയ്ക്കിടയ്ക്ക് വിശ്വന്റെ നോട്ടം പോകുന്നുണ്ടായിരുന്നു.. ……………..പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലെത്തി… നന്ദ നേരത്തെ വിവരമറിയിച്ചതിനെ തുടർന്ന് അവിടെയെല്ലാം സജ്ജമായിരുന്നു.. പെട്ടെന്ന് തന്നെ ശ്രീയെ consult റൂമിലേക്ക് മാറ്റി………..

അപ്പോഴേക്കും അവർക്ക് പിന്നാലെഇറങ്ങിയ കാറും അവിടെയെത്തിയിരുന്നു….. എല്ലാവരെയും പുറത്ത് കാത്ത്നിർത്തി നന്ദ ക്യാബിനിലേക്ക് കയറി…………. ഒരു ചേച്ചി എന്നതിനേക്കാൾ അവൾ ആ നിമിഷം ഒരു ഡോക്ടർ ആയി മാറിയിരുന്നു………………… ചുറ്റും ഓടുകയും നടക്കുകയും ഓരോ വികൃതികൾ കാണിക്കുകയും ചെയ്യുന്ന ആളുകളെ കണ്ട് ആ അച്ഛനമ്മമാർ തകർന്നുപോയി….. ഒരു പ്രതീക്ഷയെന്നപോൽ നന്ദിനി വിശ്വന്റെ കൈയിൽ പിടിമുറുക്കി…. ചേട്ടായി, എന്റെ ശ്രീ ചേച്ചിയും ഇതുപോലെയാകുമോ 😢😢

അടുത്തൂടെപോയ ഒരു രോഗിയെനോക്കി ആഷി ചോദിച്ചതും മാധു അവളെ നെഞ്ചോട് ചേർത്തു……. ഏയ് അങ്ങെനയൊന്നുമില്ല മോളെ, ചേച്ചിയ്ക്ക് ചെറിയൊരു വയ്യായ്മ, അത്രേയേയുള്ളു, അതിപ്പോൾ നിന്റെ നന്ദേച്ചി മാറ്റിത്തരില്ലേ…. അതുകഴിഞ്ഞ് പഴയശ്രാവണിയായി അവളിങ്ങ് വരും……. അവളെ മാറോടണച്ച് അത് പറയുമ്പോഴും കണ്ണന്റെ മനസ്സ് കലങ്ങിമറിഞ്ഞുകൊണ്ടിരുന്നു…. തളർന്നിരിക്കുന്ന നന്ദിനിയെയും വിശ്വനെയും സമാധാനിപ്പിക്കാൻ മാധുവും സുമിത്രയും ധ്യാനും ദേവനുമൊക്കെ പരിശ്രമിച്ചുകൊണ്ടേയിരുന്നു…………..

എന്നാലും എന്റെ കുഞ്ഞിന് ഈ ഗതി വന്നല്ലോ… എന്ത് തെറ്റാ ഭഗവതി അവൾ ചെയ്തേ? ഇനിയും തീർന്നില്ലേ പരീക്ഷണങ്ങളൊന്നും…………. സ്വയം തലയ്ക്കടിച്ച് ആ അമ്മ വിലപിച്ചുകൊണ്ടേയിരുന്നു……….. ആ വാക്കുകളെല്ലാം സ്വയം ശാപമായി ഏറ്റുവാങ്ങി ഒരു ശിലകണക്കെ അവിടെനിന്ന കണ്ണനെ സുമിത്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ആഷിയെ നന്ദിനിയുടെ അടുത്തിരുത്തി അവർ കണ്ണനരികിലേക്ക് ചെന്നു…… കണ്ണാ…….. തലയ്ക്ക് കൈയും വെച്ച് നിന്ന അവന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും കിട്ടാതായപ്പോൾ അവർ അവനെ തട്ടിവിളിച്ചു… ആ നിമിഷം സ്വന്തം മകന്റെ രൂപം ആ അമ്മയ്ക്ക് അന്യമായിരുന്നു………. കണ്ണ് കലങ്ങിയിരിക്കുന്നു…….

മുഖത്തെ പുഞ്ചിരിയ്ക്ക് പകരം വിഷാദം നിഴലിക്കുന്നു…. എന്താ മോനെ… എന്താടാ……. എന്ന് ചോദിക്കണമെന്നുണ്ട് അവർക്ക് പക്ഷെ, എന്തോ ഒന്നാലോചിച്ച് അവർ തിരിഞ്ഞുനടന്നു……… ദേവേട്ടാ…. മ്മ് മ്മ്… ഞാനും കണ്ണനും കൂടി വീട്ടിലേക്ക് പോയിട്ട് വരാം…. സുമിത്രേ അത്…….. ദേവൻ എന്തോ തടസ്സം പറയാനൊരുങ്ങിയതും കണ്ണുകൊണ്ട് അവനെ നോക്കാൻ ആംഗ്യം കാണിച്ചു അവൾ…….. അവന്റെ ആ നിൽപ് അയാളിലും എന്തൊക്കെയോ അസ്വസ്ഥത ഉണ്ടാക്കി… മൗനം കൊണ്ട് അനുവാദം നൽകി അയാൾ വിശ്വന്റെ അരികിലേക്ക് നടന്നു…. നന്ദിനി, ഞാൻ വീടുവരെ പോയിവരാം…കണ്ണന് എന്തൊക്കെയോ ഫയൽഎടുക്കണമെന്ന്… തിരികെ വരുമ്പോൾ എല്ലാർക്കുമുള്ള ആഹാരവും കൂടികൊണ്ടുവരാലോ……..

നിങ്ങൾക്കൊക്കെ ബുദ്ധിമുട്ടായി അല്ലെ… നന്ദിനിയെ തലോടിയ സുമിത്രയുടെ കൈകൾ പിടിച്ച് അവർ പറഞ്ഞതും സുമിത്രയുടെ മുഖഭാവം മാറി…. പിന്നെ ഭയങ്കര ബുദ്ധിമുട്ടായി എന്തെ…… ആശുപത്രിയായിപോയി അല്ലെങ്കിൽ ഇതിനുള്ള ഉത്തരം ഞാൻ തന്നേനെ………… ആഷിയുടെ തലമുടികളിലൂടെ തലോടി അവർ അവിടെനിന്നും പോയി…. കണ്ണാ… വാ…….. എവിടേക്ക്….. നിന്നോട് വരാൻ പറഞ്ഞില്ലേ…….. അനങ്ങാതെ നിന്ന അവനെ പിടിച്ചുവലിച്ച് കൊണ്ടുപോയി സുമിത്ര… കാറിലേക്ക് കയറാൻ പറഞ്ഞ് അവർ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി… മടിച്ച് മടിച്ച് അവൻ കാറിൽ കയറിയതും ആ കാർ മാധവത്തിലേക്ക് പാഞ്ഞു…………….

കണ്ണാ ഇറങ്ങ്……. വീടെത്തിയതും സുമിത്ര കണ്ണനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു…… എതിർത്തൊന്നും പറയാതെ അവൻ ഇറങ്ങി, വീട് തുറന്നവർ അകത്തേക്ക്കടന്നതും അവനും പിന്നാലെ നടന്നു. ……………………… അടുക്കളയിലേക്ക് കയറാൻ പോയ സുമിത്രയെ പിറകെകൂടിപോയി കെട്ടിപ്പിടിച്ച അവന്റെ ആ നീക്കം അവർ പ്രതീക്ഷിച്ചതുപോലെ നിന്നു………….. കണ്ണാ……. മറുപടിയായി ഒരേങ്ങൽ കേട്ടതും അവർ മകനെ നെഞ്ചിലേക്ക് ചായ്ച്ചു….. എന്താടാ… എന്താ അമ്മേടെ മോന് പറ്റിയെ….എന്തായാലും നീ പറ… ഈ അമ്മയുണ്ട് എന്റെ കുഞ്ഞിന്റെ കൂടെ……..

തലമുടികളിലൂടെ കൈവിരലുകളോടിച്ച് ‘അമ്മ പറഞ്ഞ വാക്കുകൾ അവനിൽ ആശ്വാസകുളിർമയേകിയെങ്കിലും അവളുടെ ഭ്രാന്തമായ ആ മുഖം ഒരോനിമിഷവും അവന്റെ നെഞ്ചം തകർത്തുകൊണ്ടിരുന്നു……….. അമ്മേ…. ഞാൻ ഞാൻ കാരണമാ, അവൾ ഇങ്ങനേ…. കണ്ണീരാൽ ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞതും അവനെ തലോടിയ കൈകൾ പെട്ടെന്ന് നിശ്ചലമായി……….. എന്താ നീ പറഞ്ഞെ…… തന്നിൽ നിന്നും അവനെ അടർത്തിമാറ്റി വിശ്വസിക്കാൻകഴിയാതെ സുമിത്ര ചോദിച്ചതും നടന്നതൊക്കെ അവൻ കുറ്റബോധതാൽ താഴ്ന്ന മുഖത്തോടുകൂടി പറഞ്ഞു, അത് മാത്രമല്ല അവളെ കണ്ടനിമിഷം മുതലുള്ള കാര്യങ്ങളും ………..

ഒക്കെ കേട്ട് കഴിഞ്ഞ് തൊട്ടടുത്തുള്ള തൂണിൽ ചാരി നിന്നുപോയി ആ സ്ത്രീ….. തന്റെ മകനാൽ ഒരു പെൺകുട്ടി ഇന്ന് ആ മെന്റൽ ഹോസ്പിറ്റലിൽ……. എന്തോ അതവർക്ക് താങ്ങാനായില്ല…. കണ്ണീരോടെ അവർ ജീവച്ഛവമായി നിന്നു…. അമ്മേ….. അവന്റെ വിളിപോലും കേട്ടില്ലെന്ന് നടിച്ചു……. എത്ര നേരം ആ നിൽപ്നിന്നെന്നറിയില്ല, ഒടുവിൽ എന്തൊക്കെയോ തീരുമാനിച്ച് കണ്ണുകൾ തുടച്ച് അവർ അടുക്കളയിലേക്ക് പോയി……………… അമ്മയുടെ ഈ പ്രതികരണം അവനെ വല്ലാതെ ബാധിച്ചു……… ഒരടിയോ ശകാരമോ അമ്മയിൽ നിന്നുണ്ടാകാൻ ആഗ്രഹിച്ചുപോയി അവൻ, പക്ഷെ അവർ നിശബ്ദമായി ആശുപത്രിയിലുള്ളവർക്ക് കഴിക്കാനായി ആഹാരം ഉണ്ടാക്കി….. എല്ലാം പാക്ക് ചെയ്ത് ഡൈനിങ്ടേബിളിൽ വെക്കുമ്പോഴും അവരുടെ ഭാഗത്തുനിന്ന് ഒരു നോട്ടം അവന് നേർക്ക് വീണില്ല……… എന്തോ എല്ലാംകൂടിയായപ്പോൾ എവിടേക്കെങ്കിലും ഓടിപോയാലോ എന്നവന് തോന്നിപോയി……… ഞാനൊന്ന് ഫ്രഷ് ആയിവരാം, ഹോസ്പിറ്റലിലേക്ക് പോകണം….

ബുദ്ധിമുട്ടില്ലെങ്കിൽ എന്നെ ഒന്ന് അവിടേക്ക് ഡ്രോപ്പ് ചെയ്താൽ കൊള്ളാം, ചെറിയ തലവേദനകാരണം ഡ്രൈവ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ്………… ഏതോ ഒരു പരിചയക്കാരനോട് പറയുംപോലെയുള്ള അവരുടെ ആ അറുത്തുമുറിച്ചുള്ള സംസാരം മുറിവിൽ എരിവ് പുരട്ടിയതുപോലെ അവന് നീറി……………… ഒന്നും പറയാതെ, ഒരുങ്ങിവന്ന സുമിത്രയെയും കൊണ്ടവൻ ഹോസ്പിറ്റലിലേക്ക് പോയി…….. ഇതേ സമയം മറ്റൊരിടത്ത് മന്ത്രിയാകാൻ പോകുന്ന നിമിഷത്തെകുറിച്ചോർത്ത് ആർമാദിക്കുകയായിരുന്നു അയാൾ…..

പെണ്ണും കള്ളും കഞ്ചാവുമൊക്കെയായി അയാൾ ആ ആഘോഷത്തിന് കൊഴുപ്പുകൂട്ടിയപ്പോൾ അയാൾ പോലുമറിയാതെ ആ നീക്കങ്ങളെയെല്ലാം അവന്റെ ആ നക്ഷത്രകണ്ണ് നിരീക്ഷിച്ചുകൊണ്ടേയിരുന്നു… തന്റെ ശത്രുവിന്റെ ഉന്മൂലനാശം മനസ്സിൽകണ്ട അവന്റെ ചുണ്ടിൽ ഒരു കൊലച്ചിരി വിടർന്നു…. തന്റെ ആഘോഷത്തിന്റെയും ജീവന്റെയും ആയുസ്സ് തീരാറായി മേനോനെ…………അത് തീർക്കാനാ ഈ രുദ്രന്റെ ജന്മം………. !!!!!!!!!!!!!!! പക ആളിക്കത്തുന്ന കണ്ണുകളോടെ അവൻ ആകാശംവിറങ്ങലിക്കുംവിധം അലറിവിളിച്ചു……. തുടരും

Share this story