സ്മൃതിപദം: ഭാഗം 16

സ്മൃതിപദം: ഭാഗം 16

എഴുത്തുകാരി: Jaani Jaani

പർച്ചേസ് ഒക്കെ കഴിഞ്ഞില്ലേ ഇനി ബില്ല് ആക്കാം കാർത്തി എല്ലാവരോടുമായി പറഞ്ഞു കണ്ണേട്ടാ…… എന്താ ഡാ എന്തേലും വാങ്ങിക്കാൻ മറന്നോ കാർത്തി അവളോട് ചോദിച്ചു അത് വല്യമ്മയുടെ മക്കൾ ഇല്ലേ അവർക്ക് വാങ്ങണ്ടേ കണ്ണേട്ടന്റെ പെങ്ങള്മാര് അല്ലെ ഐഷു അവനോട് പതിയെ ചോദിച്ചു കാരണം ഇന്നേ വരെ അവരെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല പിന്നെ അവർക്ക് വാങ്ങാത്തത്തിന്റെ കുറവേയുള്ളു രണ്ടും അഹങ്കാരം തലക്ക് പിടിച്ചു നടക്കുന്നവരാണ്, ഇനി വാങ്ങി കൊടുത്താലും മതി കുറ്റം അല്ലാതെ ഒരു നല്ല വാക്ക് അവര് പറയില്ല അതോണ്ട് അവർക്കൊന്നും വാങ്ങേണ്ട കിച്ചുവാണ് ഐഷു ചോദിച്ചതിനുള്ള മറുപടി കൊടുത്തത്.

കിച്ചു എന്തൊക്കെ പറഞ്ഞാലും അവര് നിങ്ങളുടെ പെങ്ങളാണ് അത് ഒരിക്കലും മറക്കരുത് അതോണ്ട് അവർക്കും ഡ്രെസ്സ് എടുക്കാം കിച്ചുവിനെ നോക്കിയാണ് പറഞ്ഞതെങ്കിലും പറഞ്ഞു അവസാനിപ്പിച്ചത് കാർത്തിയുടെ മുഖത്തു നോക്കിയാണ് കാർത്തി അവളെ തന്നെ നോക്കി നിൽക്കുകയാണ്. എന്ന പിന്നെ കുറക്കേണ്ട അവരുടെ ഭർത്താക്കന്മാർക്കും മക്കൾക്കും കൂടെ എടുത്തോ കിച്ചു ദേഷ്യത്തോടെ പറഞ്ഞിട്ട് പോയി. അവർക്ക് എത്ര മക്കളാ കണ്ണേട്ടാ മൂത്ത ആൾക്ക് ഒരാണും ഒരു പെണ്ണുമാണ് ട്വിൻസാണ് ഇപ്പൊ ഒന്നാം ക്ലാസ്സിലാണ് പിന്നെ ഇളയ ആൾക്ക് ഒരു മോളാണ് ഇപ്പൊ മൂന്നു വയസ്സായി.

ആണോ എന്നാ മക്കൾക്ക് മാത്രം എടുക്കാം ഒരു നിമിഷം ചിന്തിച്ചതിന് ശേഷം അവള് പറഞ്ഞു ഹ്മ്മ് ചെറു ചിരിയോടെ കാർത്തി മൂളി, കുട്ടികളാക്കാണ് എടുക്കന്നതെന്ന് അറിഞ്ഞപ്പോൾ കിച്ചുവിന് ആശ്വാസമായി പിന്നെ എല്ലാവരും ചേർന്ന് മൂന്നു കുട്ടികൾക്കുമുള്ള ഡ്രെസ്സ് എടുത്തു ബില്ല് ആക്കാൻ നിൽക്കുമ്പോഴാണ് സന്ദീപ് അവരുടെ അടുത്തേക്ക് വന്നത് കൂടെ അച്ചുവുമുണ്ട്. ഹേയ് കാർത്തി ബില്ല് അടക്കേണ്ട ഇതെന്റെയും സിധുവിന്റെയും വകയുള്ള വെഡിങ് ഗിഫ്റ്റ് ആയിക്കോട്ടെ നിങ്ങളുടെ ഇന്നത്തെ പർച്ചേസ് സന്ദീപ് കാർത്തിയോട് പറഞ്ഞു.

അത് വേണ്ട സന്ദീപ് ബിസിനസും ബന്ധവും കൂട്ടി ചേർക്കേണ്ട അവനെ മുഷുപ്പിക്കാതെ ചിരിയോടെ കാർത്തി പറഞ്ഞു അതല്ല കാർത്തി വേണ്ട സന്ദീപ് എങ്ങനെയായാലും ഞാൻ വാങ്ങിയതിന്റെ കാശ് ഞാൻ പേ ചെയ്തോളാം പ്ലീസ് ഓക്കേ എങ്കിൽ തന്റെ ഇഷ്ടം പോലെ കാർത്തിയുടെ ഷോൾഡറിൽ തട്ടി പറഞ്ഞു അച്ചു അത് ഇങ് താ സന്ദീപ് അച്ചുവിനെ നേരെ കൈ നീട്ടി. അച്ചു അവന്റെ കൈയിൽ ആ ബോക്സ് കൊടുത്തു ഐഷുവിനാണ് സിധുവിന്റെ വക ഐഷുവിന് നേരെ ആ ബോക്സ് നീട്ടി കൊണ്ട് പറഞ്ഞു ഐഷു കാർത്തിയെ നോക്കി അവൻ ചിരിയോടെ അവളോട് വാങ്ങിക്കോ എന്ന് പറഞ്ഞു.

അതെ ഇനി ഇതിന്റെ ബില്ല് പേ ചെയ്യേണ്ട കേട്ടോ ചിരിയോടെ സന്ദീപ് പറഞ്ഞു ഇല്ലേ കാർത്തിയും ചിരിയോടെ മറുപടി പറഞ്ഞു എങ്കിൽ ഞങ്ങള് അങ്ങോട്ട് പോകാം പർച്ചേസ് കഴിഞ്ഞില്ല ഓക്കേ സന്ദീപ് പിന്നെ കാണാം കാർത്തി അവന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു സന്ദീപ് ഐഷുവിനോടും അനുവിനോടും കിച്ചുവിനോടും യാത്ര പറഞ്ഞു പോയി അച്ചു പിന്നെ ഐഷുവിന് നേരെ പുച്ഛവും വാരി വിതറി പോയി നിന്റെ വല്യേച്ചിക്ക് ഈ ഒരു ഭാവമേ അറിയൂ തിരിച്ചു പോകുന്ന അച്ചുവിനെ നോക്കി കിച്ചു ചോദിച്ചു ഏയ്യ് മാത്രമല്ല കുശുമ്പ് അസൂയ ദേഷ്യം ഈ ഭാവവും അറിയാം ഭയങ്കരം തന്നെ അനു പറഞ്ഞതിനെ ആക്കി പറഞ്ഞു കൊണ്ട് രണ്ടും പൊട്ടി ചിരിച്ചു പുറത്തേക്ക് ഇറങ്ങി.

അപ്പോഴേക്കും കാർത്തിയും ഐഷുവും ബില്ല് പേ ചെയ്ത് വന്നു ഇനി എന്താ പരിപാടി കാർത്തി കാറിൽ കേറി മൂന്നു പേരെയും നോക്കി ചോദിച്ചു. അനുവും കിച്ചുവും ബാക്കിൽ കേറി ഐഷുവിനെ കിച്ചു നിർബന്ധിച്ചു മുന്നിൽ കേറ്റി അത് എന്താ ഇത്ര ചോദിക്കാൻ നേരെ ഏതേലും ഹോട്ടലിലേക്ക് വിട് ചേട്ടാ വിശക്കുന്നു കിച്ചു ആവേശത്തോടെ പറഞ്ഞു ഞങ്ങളെ വീട്ടിൽ ആക്കിയ… പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ കാർത്തി അവളെ രൂക്ഷമായി ഒന്ന് നോക്കി. ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അനുവും കിച്ചുവും ഫോണിൽ നോക്കി എന്തോ പറയുന്ന തിരക്കിലായത് കൊണ്ട് അവര് ഒന്നും കേട്ടില്ല എന്താ വേണ്ടത് നാല് പേരും കൈ കഴുകി വന്നു ഇരുന്നതിന് ശേഷം കാർത്തി ചോദിച്ചു.

കാർത്തിയുടെ അടുത്ത് ഐഷുവും അനുവും കിച്ചുവും ഒന്നിച്ചാണ് ഇരുന്നത്. ഈ സമയമത്രയും കാർത്തി ഐഷുവിനെ നോക്കിയതേ ഇല്ലാ, നേരത്തെ അവള് പറഞ്ഞത് അവന് ഇഷ്ടമായില്ല എനിക്ക് ചിക്കൻ ഫ്രൈഡ് റൈസ് കിച്ചു ആദ്യം പറഞ്ഞു. കാർത്തി പിന്നെ അനുവിനെ നോക്കി, അനു ഐഷുവിനെ നോക്കുകയാണ് നീ അവളെ നോക്കുകയൊന്നും വേണ്ട നിനക്ക് ഇഷ്ടമുള്ളത് പറഞ്ഞോ നീ അല്ലെ കഴിക്കേണ്ടത് കാർത്തി അനുവിന്റെ നോട്ടം മനസിലായത് പോലെ ഒരു ശാസനയോടെ പറഞ്ഞു എങ്കിൽ എനിക്കും ചിക്കൻ ഫ്രൈഡ് റൈസ് മതി കാർത്തിയുടെ സ്നേഹത്തോടെയുള്ള ശാസന അവനും ഇഷ്ടപ്പെട്ടിരുന്നു ഹ്മ്മ് അടുത്ത നോട്ടം ഐശുവിലേക്ക് ആയിരുന്നു അവള് ഒന്നും പറയാതെ അവനെ നോക്കി ഇരുന്നു അത് കണ്ട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നെങ്കിലും അവളെ നോക്കി കണ്ണുരുട്ടി.

വെയ്റ്ററോട് രണ്ട് ഫ്രൈഡ് റൈസിനും രണ്ട് ചിക്കൻ ബിരിയാണിക്കും ഓർഡർ കൊടുത്തു അവൾക്ക് അതാണ് ഇഷ്ടമെന്ന് അവന് അറിയാം, ആരും തെറ്റിദ്ധരിക്കേണ്ട ഫോൺ വിളിച്ചപ്പോൾ എപ്പോഴോ പറഞ്ഞതാണ് 😁 കണ്ണേട്ടാ… കൈ കഴുകാൻ വാഷ് റൂമിൽ പോയപ്പോൾ അവള് വിളിച്ചു അവൻ തിരിഞ്ഞു നോക്കിയില്ല കണ്ണേട്ടാ സോറി അവള് അവനോടുചേർന്ന്‌ നിന്ന് പറഞ്ഞു, ചുറ്റും നോക്കി ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി കൊണ്ടാണ് ഐഷു അവനോട് ചേർന്ന് നിന്നത് കാർത്തി അവളെ തിരിഞ്ഞു നോക്കി ടവൽ എടുത്ത് മുഖം തുടച്ചു. കണ്ണേ.. പോയി കൈ കഴുക പെണ്ണെ അവളെ പറയാൻ അനുവദിക്കാതെ അവൻ പറഞ്ഞു കൈ കഴുകുന്നതിനിടയിലും അവള് അവനെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു.

അവൻ അവളെ ഒറ്റക്കാകുമോ എന്ന് പേടിച്ചു ഡീ മര്യാദക്ക് അങ്ങോട്ട് നോക്കി കൈയും മുഖവും കഴുക ഞാൻ എവിടെയും പോകില്ല അവള് അവനെ നോക്കി ചമ്മിയ ചിരി ചിരിച്ചു മര്യാദക്ക് കൈയും മുഖവും കഴുകി അവളുടെ കൈയിൽ ടവൽ ഇല്ലാത്തത് കൊണ്ട് അവന് നേരെ കൈ നീട്ടി ഇത്‌ ഞാൻ മുഖം തുടച്ചതാ അത് സാരില്ല അവനോട് കുറുമ്പൊടെ പറഞ്ഞു കൈയിൽ നിന്നും വാങ്ങി അവൻ അവളെ മൈൻഡ് ചെയ്യാതെ നിന്നു അനുവും കിച്ചുവും നേരത്തെ കഴിച്ചു എഴുന്നേറ്റിരുന്നു. കണ്ണേട്ടാ ഒരുപാട് പൈസയായി കാണില്ലേ അതാ ഞാൻ ഇനി വീട്ടിലേക്ക് പോകാമെന്നു പറഞ്ഞത് അവനെ നോക്കാതെ തല കുനിച്ചു പറഞ്ഞു .

നിന്നോട് ആരാ പറഞ്ഞെ ഒരുപാട് പൈസയായി എന്ന് കല്യാണമാകുമ്പോൾ അത്യാവശ്യം ചിലവൊക്കെ ഉണ്ടാകുമെന്ന് എനിക്ക് അറിയാം ഞാൻ അതൊക്കെ കരുതിയിട്ട തന്നെയാണ് വന്നത് അതോണ്ട് എന്റെ മോള് അതോർത്തു വിഷമിക്കേണ്ട ഹ്മ്മ് എന്ത് കും ഈ മൂളൽ കേൾക്കുമ്പോ എനിക്ക് ദേഷ്യം വരും. അതും പറഞ്ഞു അവൻ മുന്നിലേക്ക് നടന്നു അവള് ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ തൂങ്ങി. അവൻ നോക്കിയപ്പോൾ അവള് അവന്റെ കൈയിൽ ചുംബിച്ചിരുന്നു.

അവൻ ചിരിയോടെ അവളുടെ തലയിൽ ഒന്ന് കൊട്ടി. അനുവിന്റെയും കിച്ചുവിന്റെയും അരികിൽ എത്തുമ്പോഴേക്കും അവള് കൈ വിട്ടിരുന്നു ഏട്ടാ ഏതായാലും ഇത്ര വരെ വന്നതല്ലേ അതുകൊണ്ട് കിച്ചു പറഞ്ഞു നിർത്തി കാർത്തിയെ നോക്കി കാർത്തി സംശയത്തോടെ നെറ്റി ചുളിച്ചു അവനെ നോക്കി.

നമുക്ക് ഒരു സിനിമ കാണാൻ പോയാലോ രണ്ടരക്ക് ഷോ ഇല്ലേ കിച്ചു പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു അനുവിനും അത് കേട്ടപ്പോൾ സന്തോഷമായി, കാർത്തി ഐഷുവിനെ ഒന്ന് നോക്കി അവൾക്ക് മാത്രം ഒരു സന്തോഷവുമില്ല കാർത്തി നോക്കുന്നത് കണ്ട് ഐഷുവും അവനെ നോക്കി അനുവും കിച്ചുവും അവളുടെ അഭിപ്രായത്തിനു കാതോർത്തു നിൽക്കുകയാ ഞാൻ ഇല്ലാ കണ്ണേട്ടാ എനിക് ഈ തീയറ്ററിൽ ഒന്ന് പോയി കാണുന്നത് ഇഷ്ടമല്ല ഫുൾ ഇരുട്ട് ആയിരിക്കില്ലേ അങ്ങനെ കാണുമ്പോൾ ഒരു രസവും ഇല്ലാ അവള് അവനെ നോക്കി സങ്കടത്തോടെ പറഞ്ഞു അവളുടെ സംസാരം കെട്ട് അവന് ചിരി വന്നു കാരണം അത്രയും ദയനീയമായി ആണ് അവൾ പറഞ്ഞത്,

ഇതെന്താ ഇങ്ങനെ എന്ന രീതിയിൽ കിച്ചു ഐഷുവിനെ നോക്കി, ഇതുതന്നെയായിരിക്കും ഐഷുവിന്റെ മറുപടി എന്ന് അറിയാവുന്നത് കൊണ്ട് അനുവിന്റെ മുഖത്തു മാത്രം യാതൊരു ഭാവവും ഇല്ലാ. എന്റെ ഏട്ടത്തി ഇരുട്ട് ആയത് കൊണ്ട് തീയറ്ററിൽ പോകാൻ ഇഷ്ടല്ലാത്ത ആളെ ഞാൻ ആദ്യമായി കാണുകയാ അങ്ങനെ കാണുമ്പോൾ അല്ലെ രസം. എനിക്ക് അതൊന്നും ഇഷ്ടല്ല കിച്ചു കണ്ണേട്ടാ ഏതായാലും ഇവരെയും കൂട്ടി കണ്ണേട്ടൻ പോയിക്കോ ഞാൻ ഇവിടുന്ന് ബസ് പിടിച്ചു വീട്ടിലേക്ക് പോയിക്കോളാം അവള് കാർത്തിയോട് പറഞ്ഞു പറഞ്ഞത് ഇഷ്ടമായില്ലെന്ന് അവന്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട് കാർത്തി ഒന്നും പറയാതെ തീയേറ്ററിലേക്ക് വിട്ടു അനുവിനെയും കിച്ചുവിനെയും അവിടെ ഇറക്കി അവർക്കുള്ള ടിക്കറ്റിന്റെ പൈസയും സ്നാക്സിന്റെ പൈസയും കൊടുത്തു.

സിനിമ തീരുമ്പോഴേക്കും ഞങ്ങള് എത്തിക്കോളാം അവരോട് അത്രയും പറഞ്ഞു കാർത്തി നേരെ ബീച്ചിലേക്ക് വിട്ടു. കാർത്തി ഇറങ്ങിയതിന് പിന്നാലെ ഐഷുവും ഇറങ്ങി. അവള് അത്ഭുതത്തോടെ ചുറ്റും നോക്കി കൊണ്ട് അവന്റെ കൈയിൽ പിടിച്ചു. കൗതുകത്തോടെ ഓരോന്നും നോക്കുന്ന ഐഷുവിനെ കണ്ട് കാർത്തി അവളുടെ കൈ വിട്ട ഷോള്ഡറില് പിടിച്ച അവളെ അവനോട് അടുപ്പിച്ചു നടന്നു. കുഞ്ഞു കുട്ടികൾ തിരയിൽ കളിക്കുന്നതും, ഐസ് ക്രീമിന് വേണ്ടി വാശി പിടിക്കുന്നതും തോളോട് തോൾ ചേർന്ന് പോകുന്നു നവമിഥുനങ്ങളെയും നോക്കി അവര് ഒരു ബെഞ്ചിൽ ഇരുന്നു.

ഐഷു കാർത്തിയുടെ കൈയിൽ അമർത്തി പിടിച്ചു, അവളുടെ സന്തോഷമാണ് അതെന്ന് അവന് മനസ്സിലായിരുന്നു. ഓരോ കാഴചയും അവൾ നോക്കുമ്പോൾ കാർത്തി നോക്കിയത് അവളെയാണ് ഓരോന്നും വിടർന്ന കണ്ണുകളോടെ നോക്കുന്ന ഐഷുവിനെ കുറച്ചു കഴിഞ്ഞപ്പോൾ ആ കണ്ണിലെ തിളക്കം കണ്ട് അവൻ അവളെ നെഞ്ചോട് ചേര്ത്ത പിടിച്ചു കണ്ണേട്ടാ… ഞാൻ ഒരുപാട് ആശിച്ചിട്ടുണ്ട് ഇവിടെ വരണമെന്ന് ടൂർ പോയി വന്നു കൂട്ടുകാർ ഓരോ വിശേഷങ്ങൾ പറയുമ്പോൾ കൗതുകത്തോടെ കെട്ട് നിന്നിട്ടുണ്ട്. ഇപ്പോഴാണ് എനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചത് എന്റെ എന്റെ കണ്ണേട്ടൻ കാരണം.

അവള് അവനെ മുറുക്കെ കെട്ടിപിടിച്ചു കുഞ്ഞുസേ നിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ അല്ലെ ഞാൻ ഇവിടെ നിൽക്കുന്നത് അവളുടെ നെറ്റിയിൽ ചൂണ്ട് ചേര്ത്ത കൊണ്ട് പറഞ്ഞു കണ്ണേട്ടന് ഒരു കാര്യം അറിയുമോ ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഒരു ടെക്സ്റ്റിൽസിൽ പോയത്. എനിക്ക് വേണ്ടുന്നതൊക്കെ അമ്മയും അച്ഛനും കൊണ്ട് തരും ഇതുവരെ എന്നെ കൂട്ടി പോയിട്ടില്ല, അച്ഛൻ എന്നെ നിര്ബന്ധിക്കാറുണ്ട് പക്ഷെ തലേന്ന് തന്നെ ചേച്ചി പറയും എനിക്ക് തലവേദനയാണെന്നോ വയറുവേദനയാണെന്നോ അച്ഛൻ ചോദിക്കുമ്പോൾ പറയണമെന്ന്,അനു എന്റെ കൂടെ നിൽക്കാമെന്ന് പറഞ്ഞു വാശി പിടിക്കും പക്ഷെ ഞാൻ തന്നെ അവനെ പറഞ്ഞു വിടും, അവര് ഭക്ഷണമൊക്കെ കഴിച്ചിട്ടേ വരു വരുമ്പോ എനിക്ക് അച്ചൻ പാർസൽ വാങ്ങി കൊണ്ട് വരും.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത് പോലെ എന്റെ ആദ്യത്തെ അനുഭവമാണ് അവന്റെ നെഞ്ചിൽ മുഖമർത്തി പറയുമ്പോൾ ഓരോ വാക്കും ഇടറുന്നുണ്ടായിരുന്നു കുഞ്ഞുസേ കരയല്ലേ ഡാ അവന്റെ മിഴികളും അത് പറയുമ്പോൾ നിറഞ്ഞിരുന്നു കണ്ണേട്ടാ ഞാൻ ഒരു പാഴ് ജന്മമാണല്ലേ എന്നെ എന്നെ വേണോ.. അവൻറെ നെഞ്ചിൽ ഒരിക്കൽ കൂടെ ചേർന്ന് കൊണ്ടാണ് ചോദിച്ചത് എനിക്കല്ലാതെ നിന്നെ വേറെ ആർക്കാണ് വേണ്ടത് നീ എന്റെ കുഞ്ഞുസ് അല്ലെ ഡീ എനിക്കായി പിറന്നവൾ അതോണ്ട് എന്റെ മോള് ഒരു പാഴ്ജന്മവുമല്ല എന്റെ ജീവിതത്തിൽ നിറം പകരാൻ വന്ന എന്റെ മാത്രം കുഞ്ഞുസേ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു

എന്നെ വേണ്ടെന്ന് വെക്കുമോ ഇനി ഇമ്മാതിരി ചോദ്യം ചോദിച്ചാൽ ഈ കടലിൽ വലിച്ചു എറിയും ഞാൻ എന്നിട്ട് കണ്ണേട്ടനും ചാടുമോ അവള് കുറുമ്പൊടെ ചോദിച്ചു ചാടാതെ വഴിയില്ലല്ലോ ഈ കുഞ്ഞുസ് ഇല്ലാതെ എനിക്ക് ഇനി പറ്റില്ലല്ലോ അവിടുന്ന് നിന്നെയും പൊക്കി വന്നു നേരെ എന്റെ വീട്ടിലേക്ക് കൂട്ടി പോകും അയ്യടാ താലി കെട്ടാതെ ഞാൻ വരില്ല അവന്റെ നെഞ്ചിൽ മുഖം ഇട്ട് ഉരച്ചു കൊണ്ട് പറഞ്ഞു അയ്യടാ താലി കെട്ടാതെ ഞാൻ നിന്നെ കൂട്ടുകയൊന്നുമില്ല അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു വാ അവൻ അവൾക്ക് നേരെ കൈ നീട്ടി അവന്റെ കൈയും പിടിച്ചു തിരയിലൂടെ നടന്നു. ഓരോ തിര വരുമ്പോഴും അവള് അവനെയും വലിച്ചു പിന്നിലേക്ക് മാറും വീണ്ടും മുന്നിലേക്ക് പോകും.

അവൻ അവളുടെ കൂടെ തന്നെ അവൾ ചെയ്യുന്നതും നോക്കി നിന്നു കുഞ്ഞു കുട്ടികളുടെ പ്രക്ര്തമായിരുന്നു അവൾക്ക് അപ്പോൾ വെള്ളം മുഖത്തേക്ക് തെറിപ്പിച്ചുമൊക്കെ കളിച്ചു. പിന്നെ അവനോടൊപ്പം പോയി ഐസ്ക്രീമും കഴിച്ചു. അവന്റെ തോളിൽ ചാഞ്ഞു ഒരു ബെഞ്ചിൽ ഇരുന്നു കണ്ണേട്ടാ ഞാൻ ഞാൻ ഇന്ന് ഒരുപാട് സന്തോഷവതിയാണ് എനിക്ക് അറിയില്ല എങ്ങനെ അത് പ്രകടിപ്പിക്കണമെന്ന് അവന്റെ കൈക്കുള്ളിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തന്ന സന്തോഷം പ്രകടിപ്പിച്ചോ അവൻ കള്ളചിരിയോടെ പറഞ്ഞു അവള് വേഗം എഴുന്നേറ്റു അവന്റെ മുന്നിൽ വന്നു അവനെ ഇറുക്കെ കെട്ടിപിടിച്ചു നെറ്റിയിൽ ചൂണ്ട് അമർത്തി. കുറച്ചു സമയം അത് പോലെ തന്നെ നിന്നു.

പിന്നെ അവനിൽ നിന്ന് അടർന്ന മാറി അവനരികിൽ പോയി ഇരുന്നു. കാർത്തി ചിരിച്ചു കൊണ്ട് അവളുടെ ഷോള്ഡറില് പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു. സന്തോഷം വന്നാലും സങ്കടം വന്നാലും അത് പ്രകടിപ്പിക്കണം പിന്നെ ഇതുപോലെ സന്തോഷം വരുമ്പോൾ എന്നോട് മാത്രം പ്രകടിപ്പിച്ചാൽ മതി അവളുടെ മൂഡ് മാറ്റാൻ എന്നോണം അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു. ഐഷു അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു എനിക്ക് കൊതിയാവുന്നു ഐഷു അവനെ നോക്കാതെ മുന്നോട്ട് നോക്കി പറഞ്ഞു എന്തിന് ഈ കണ്ണേട്ടന്റെ സ്വന്തമാകുവാൻ നീ ഇപ്പോഴും എന്റെ സ്വന്തമല്ലേ കുഞ്ഞുസേ

ഹ്മ്മ് എന്നാലും ഏട്ടന്റെ താലി വീഴാനുള്ള കാത്തിരിപ്പാണ് കാത്തിരിപ്പ് അവസാനിക്കാൻ പോവുകയല്ലേ കുഞ്ഞുസേ ഇനി ദിവസങ്ങൾ അല്ലേയുള്ളു ഹ്മ്മ് സന്ദീപ് ഏട്ടനെ കാണാൻ പോയിരുന്നു അല്ലെ അവളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഒന്ന് ഞെട്ടി പിന്നെ സ്വതസിദ്ധമായ ചിരിയോടെ ആ മീശ പിരിച്ചു കൊണ്ട് പറഞ്ഞു എന്റെ കുഞ്ഞുസ ആദ്യമായി പറഞ്ഞതല്ലേ നമ്മള് കാരണം ആരുടെ ജീവിതവും തകരേണ്ട എന്ന് വിചാരിച്ചു…….തുടരും…..

സ്മൃതിപദം: ഭാഗം 15

Share this story