സിന്ദൂരരേഖയിൽ: ഭാഗം 23 – അവസാനിച്ചു

സിന്ദൂരരേഖയിൽ: ഭാഗം 23 – അവസാനിച്ചു

എഴുത്തുകാരി: സിദ്ധവേണി

കണ്ടത് അവളുടെ പിറകെയായി നിൽക്കുന്ന മനുവിനെയും അവന്റെ കൈയിൽ ഇരിക്കുന്ന ദേവൂട്ടിയെയും ആണ്… കുഞ്ഞിനെ പിടിക്ക് അമ്മു… അങ്ങേരെ കാര്യം ഞാൻ നോക്കിക്കൊള്ളാം.. അതും പറഞ്ഞു കുഞ്ഞിനെ അമ്മുവിന്റെ കൈയിൽ കൊടുത്തു… അവൾ കുഞ്ഞിനെ വേഗം വാങ്ങി മാറോട് ചേർത്തു തുരു തുരെ ഉമ്മവച്ചു… അതിനിടയിൽ തന്നെ മനു ഓടി ചെന്ന് അഗ്നിയുടെ കഴുത്തിൽ കൈ ചുറ്റി പിറകിലേക്ക് വലിച്ചുകൊണ്ടിരുന്നു… അപ്പോഴേക്കും വസുവിന്റെ കഴുത്തിൽ നിന്നും അഗ്നിയുടെ കൈ ഒന്ന് അയഞ്ഞു.. ആ തക്കത്തിന് വസു അവനെ പിറകിലേക്ക് തള്ളി മാറി നിന്നു എന്നിട്ട് കഴുത്ത് ഒന്ന് പിടിച്ചു നോക്കി.. വിച്ചേട്ടാ…

അതും വിളിച്ചു അമ്മു അവന്റെ അടുത്തേക്ക് ഓടി വന്നു.. കൊഴപ്പം എന്തേലും? ഇല്ല നീ… നീ കുഞ്ഞിനെ കൊണ്ട് താഴേക്ക് പൊക്കോ… വേഗം… മ്മ് പൊക്കോ ഏട്ടാ അതുപിന്നെ… നിങ്ങൾ ഒറ്റക്ക്.. വേണ്ട ഇവിടെ നിൽക്കണ്ട അങ്ങേരുടെ തലക്ക് വട്ട് പിടിച്ചിരിക്കുവാ… ഏട്ടാ… എനിക്ക് പേടി.. പറഞ്ഞാൽ കെട്ടുടെ അമ്മു… പ്ലീസ് താഴേക്ക് പൊക്കോ… മ്മ്… സൂക്ഷിക്കണേ ഏട്ടാ… മനുവേട്ടനോട് കൂടെ ഒന്ന് പറഞ്ഞേക്ക്… മ്മ്മ്… ണീ പൊക്കോ താഴെ നമ്മുടെ കാർ കിടപ്പുണ്ട് അതിലേക്ക് കേറി ഇരുന്നോ… അതും പറഞ്ഞു വസു നേരെ അഗ്നിയെ ലക്ഷ്യമാക്കി അടുത്തു… മനുവിന്റെ കൊളറിൽ അഗ്നി കുത്തി പിടിച്ചു അവനെ ഇടിക്കുവായിരുന്നു…

പിറകെ ചെന്ന് അഗ്നിയെ വട്ടം ചുറ്റി പിടിച്ചു വസു അവനെ മനുവിൽ നിന്ന് അടർത്തി മാറ്റി… അവന്റെ അടിയിൽ തളർന്ന മനു ചുമരിൽ കൂടെ ഊർന്ന് താഴേക്ക് ഇരുന്നു.. വസു… വിട്… വിടാൻ… വസുവിന്റെ കൈ വിടുവിക്കാൻ ശ്രേമിച്ചുകൊണ്ട് അഗ്നി അലറി… ഒരു തരത്തിലും അവനു വസുവിന്റെ കൈയിൽ നിന്ന് മാറാൻ പറ്റാതെ വന്നപ്പോ ഒരു ആശ്രയം എന്നോണം അവന്റെ രണ്ട് കൈമുട്ട് കൊണ്ട് വസുവിന്റെ വയറിലേക്ക് ഇടിച്ചു… പ്രതീക്ഷിക്കാതെ വീണ ഇടി ആയതുകൊണ്ട് വസു പിറകിലേക്ക് മലർന്നടിച്ചു വീണു… പറഞ്ഞില്ലേ വസു ഇന്ന് നിനക്ക് എന്റെ കൈയിൽ നിന്ന് മോചനം ഇല്ലെന്ന് 😏

ഇന്ന് നിന്റെയും അമ്മുവിന്റെയും മരണം ദൈവം പോലും കണക്ക് കൂട്ടിയിട്ടുണ്ട് അതുകൊണ്ടാ നിങ്ങളുടെ ഒരടിക്ക് മുന്നിൽ പോലും ഞാൻ പതറാതെ… പിന്നെ ഇവൻ… മനു… ഇവനെയും ഞാൻ തീർക്കും ഒരിക്കൽ ഇവനോട് ഞാൻ പറഞ്ഞതാ അവളെയും കൊണ്ട് ദൂരേക്ക് എവിടേലും പൊക്കോളാൻ… എന്നിട്ടും അവൻ കേട്ടില്ല… അത് കേട്ടിരുന്നെങ്കിൽ അവനും ഇന്ന് സ്വർഗം പുൽക്കേണ്ടി വരില്ലായിരുന്നു…😏 ഏട്ടാ വേണ്ട… വെറുതെ വിട്ടേക്ക്… ഏട്ടന് ആവിശ്യം ഉള്ള സ്വത്തുക്കളും എല്ലാം ഞാൻ എഴുതി തന്നില്ലേ ഇനിയെങ്കിലും എന്നേ വെറുതെ വിട്ടേക്ക്… Pls.. ഹ്മ്മ്… ഇല്ല വസു… വിടില്ല സ്വത്തിനേക്കാളും ഒക്കെ എനിക്ക് ആവിശ്യം നിന്റെയും അവളുടെയും മരണം ആണ് 😏

അതാ എനിക്ക് വേണ്ടത്… തന്നോട് പറഞ്ഞാൽ മനസിലാവില്ലേ… കൊറേ നേരം കൊണ്ട് സഹിക്കുന്നു… അതും പറഞ്ഞു വസു നേരെ വന്ന് താഴെ വീണ് കിടന്ന ഒപ്പിട്ട പേപ്പർ എടുത്ത് ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു… ടാ….😠 അലറിക്കൊണ്ട് വസുവിന്റെ അടുത്തേക്ക് പാഞ്ഞടുത്തു അഗ്നി.. നിമിഷ നേരം കൊണ്ട് കൈമടക്കി വസു അഗ്നിയുടെ താടിക്ക് ശക്തിയോടെ ഇടിച്ചു… ഏട്ടനായിട്ട് മാത്രെ കണ്ടിട്ടുള്ളു… ഇന്നേവരെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ എന്റെ നല്ലതിന് മാത്രമേ എന്തും ചെയ്യാത്തൊള്ളൂ എന്ന് കരുതിപ്പോയി..തെറ്റ് അതെന്റെ തെറ്റ്… നിങ്ങളുടെ മനസ്സിൽ ഇത്രക്കും വലിയൊരു പക എന്നോട് ഉണ്ടെന്ന് കരുതിയില്ല…

നീ എന്തൊക്കെ പറഞ്ഞാലും എന്റെ മനസ്സ് മാറില്ല വസു… ചീ… സ്വന്തം അച്ഛനെപോലെ കാണേണ്ട മനുഷ്യനെ കൊന്നവനാ നിങ്ങൾ.. അത് കേട്ടപ്പോ തോട്ട് എനിക്ക് മനസിലായി താൻ ഒരിക്കലും മാറില്ല എന്ന്… വസു പോകാം നമ്മൾക്ക്… വാ… വസുന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് മനു താഴേക്ക് പോകാനായി വിളിച്ചു… എനിക്ക് ഇങ്ങനൊരു ഏട്ടൻ ഇല്ല… നിങ്ങൾ മരിച്ചതായി ഞാൻ കണക്കാക്കികോളാം… ഇനി മേലിൽ എന്റെ ജീവിതത്തിൽ ഒരു കരടായി വന്നാൽ ഉണ്ടല്ലോ തീർക്കും.. എവിടേക്ക് എന്ന് വച്ചാൽ പൊക്കോ… നിങ്ങൾ… കാണണ്ട ഇങ്ങനൊരു ഏട്ടനെ… അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ വസുവിന്റെ കൈയിൽ പിടിച്ചു അഗ്നി ശക്തിയായി വലിച്ചു…

ആതിന്റെ പ്രതിഫലനം എന്നോണം അവൻ പിറകിലേക്ക് മലർന്നടിച്ചു വീണു… അത് കണ്ട പാടെ മനു ഓടി അഗ്നിയിടെ അടുത്തേക്ക് വന്ന് അവനെ തള്ളി മാറ്റി വീണ് കിടന്ന വസുവിനെ വലിച്ചു എണീപ്പിച്ചു… പറഞ്ഞാൽ മനസിലാവില്ല എന്ന് പറഞ്ഞാൽ… ഒരു തരത്തിലും ജീവിക്കാൻ വിടില്ല എന്ന് കച്ചകേട്ടി ഇറങ്ങിയേക്കുവാ ഈ മനുഷ്യൻ… ഇങ്ങേരെ ഞാൻ… അതും പറഞ്ഞു അഗ്നിക്ക് നേരെ പാഞ്ഞാടുക്കാൻ നിന്ന് വസുവിനെ മനു തടഞ്ഞു… വേണ്ടടാ.. നിനക്ക് ഇനിയും എന്തേലും പറ്റിയാൽ അമ്മു… അവൾ തളർന്നു പോകും.. വേണ്ട… വാ പോവാം ഇനി ഇവിടെ നിൽക്കണ്ട… വസുവിനെ പിറകിൽ നിന്ന് തള്ളി കൊണ്ട് മനു നടന്നു…

ടാ…. പെട്ടന്ന് പ്രതീക്ഷിക്കാതെയാണ് അഗ്നി വസുവിനെ ലക്ഷ്യമാക്കി പഞ്ഞടുത്തത്… അത് മനസ്സിലാക്കി മനു വസുവിനെ മുന്നിലേക്ക് ശക്തിയോടെ തള്ളി മാറ്റി അഗ്നിയുടെ ദേഹത്ത് പിടിച്ചു പിറകിലേക്ക് ആഞ്ഞു തള്ളി.. ബാലൻസ് പോയ അഗ്നി ഒരു ആശ്രയത്തിനായി മനുവിന്റെ കൈയിൽ പിടിക്കുകയും ചെയ്തു.. രണ്ടും ബാലൻസ് തെറ്റി നേരെ ടെറസ്സിന്റെ റെയിലിങ്ങ് വഴി താഴേക്ക് വീഴുകയും ചെയ്തു.. മനു….😳😳 പെട്ടന്ന് എന്താ ചെയ്യേണ്ടത് എന്ന് മനസിലാവാതെ വസു ഓടി റെയിലിങിന്റെ അടുത്തേക്ക് വന്നു… ** **

താഴെ കാറിൽ കുഞ്ഞിനേയും മാറോട് ചേർത്ത് പിടിച്ചു അമ്മു ഇരിക്കുവായിരുന്നു… കുഞ്ഞിന്റെ ദേഹം നല്ല പോലെ പൊള്ളുന്നും ഉണ്ട്… അച്ഛാ… ഇപ്പോ വരുല്ലോ വാവേ… എന്നിട്ട് അസുത്രിയിൽ പുവാല്ലോ… കരയല്ലേ… അമ്മയുടെ ദേവൂട്ടി കരയല്ലേ… അപ്പോഴാണ് താഴെക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടത്… കൂടാത്തതിന് ആരുടെയോ വിളിയും കേൾകാം… വെളിയിലേക്ക് ഇറങ്ങിയ അമ്മു കണ്ടത്.. ചോരയിൽ കുളിച്ചു കിടക്കുന്ന മനുവും അവന്റെ തൊട്ട് അപ്പുറത്തായി കിടക്കുന്ന അഗ്നിയേയും ആണ്… മ… മനു… മനുവേട്ടാ… ഓടി അവന്റെ അടുത്തേക്ക് വന്ന അമ്മു അവിടെ ഇരുന്ന് അവന്റെ തലഎടുത്ത് മടിയിലേക്ക് വച്ചു…

അപ്പോഴേക്കും അവനിൽ നിന്നും ചെറിയ ചില ഞെരുക്കങ്ങൾ കേൾക്കാമായിരുന്നു… വിച്ചേട്ടാ… ഇടറിയ ശബ്ദത്തോടെ അവൾ ചുറ്റും നോക്കി വിളിച്ചുകൊണ്ടു ഇരുന്നു… വേഗം തന്നെ മേളിൽ നിന്ന് വസു ഇറങ്ങി വന്നു… ഏട്ടാ… മനുവേട്ടൻ…. അ… അ… മ്മു… ഒന്നുല്ല… ഒന്നുല്ല മനുവേട്ടാ… ഒന്നുല്ല… അ… ഗ്നി… ഏട്ടൻ… അത് കേട്ടപ്പോഴാ എല്ലാരും അയാളെ കുറിച്ച് ആലോചിച്ചത്… വസു അപ്പോ തന്നെ ഓടി അവിടേക്ക് പോയി കമന്ന് കിടക്കുന്ന അഗ്നിയെ തിരിച്ചു.. ഒരു അനക്കം പോലും ഇല്ലാതെ കിടക്കുന്ന അഗ്നിയെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… എ… ഏട്ടാ… അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് വസു വീണ്ടും വീണ്ടും വിളിച്ചു… പക്ഷെ ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല…

വിച്ചേട്ടാ… ഹോസ്പിറ്റലിൽ പോണ്ടേ ഏട്ടാ… വേം വണ്ടി വിളിക്ക്… ഇപ്പൊ ഇപ്പൊ വരും അമ്മു ഞാൻ… ഞാൻ വിളിച്ചു… വിതുമ്പി കൊണ്ട് അവൻ പറഞ്ഞു… ഒരു 5 മിനിറ്റിന് ഇപ്പുറം രണ്ട് ആംബുലൻസ് അവരുടെ മുന്നിലായി വന്ന് നിന്നു… ഒരുമിച്ചു തന്നെ രണ്ട് പേരെയും അവർ ആംബുലൻസിൽ കേറ്റി.. വാ… വസു… എന്താ… മനു… ഒന്നുല്ല നിനക്ക്… ഒന്നും വരില്ല… അ… മ്മ… നോക്കണെടാ… ഒന്നും പറ്റില്ല മനു.. വാക്കാണ്… ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല… അകത്തേക്ക് പോകും നേരവും വസുവിന്റെ കൈയിൽ മനു മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… അമ്മു ആണെങ്കിൽ തളർന്നു ഇരിപ്പുണ്ട്…

ദേവൂനെ നെഞ്ചോട് ചേർത്ത് മുറുകെ പിടിച്ചിട്ടും ഉണ്ട്… എന്തോ അവളുടെ മനസ്സിൽ ഭയങ്കര ഭയം ആയിരുന്നു എന്തോ ഒന്ന് സംഭവിക്കാൻ പോകും പോലെ… സ്വബോധം നഷ്ടപെട്ട പോലെ എന്തൊക്കെ ആലോചിച്ചു ഇരുന്ന അമ്മുവിന്റെ വസു വിളിച്ചു പക്ഷെ അവൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല… അമ്മു…. ഏട്ടാ… അവർക്കു രണ്ടുപേർക്കും ഒന്നും ഉണ്ടാകില്ലല്ലോ അല്ലെ… ഇല്ല… ഒന്നും വരുത്തില്ല… പേടിക്കണ്ട… അത് പറഞ്ഞു തീർന്നതും അമ്മു അവന്റെ വയറിൽ കൂടെ കൈ ചുറ്റി നെഞ്ചിലേക്ക് മുഖം അമർത്തി… ***

ദിവസങ്ങൾ ഒരുപാട് കടന്ന് പോയി.. മനുവിന്റെ തലയിൽ നല്ല പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും ബ്ലഡ്‌ ക്ലോട്ട് ആവാത്തതുകൊണ്ട് സർജറി വേഗം തന്നെ നടന്നു ഒരുവിധം വല്യ കംപ്ലിക്കേഷൻസ് ഒന്നും ഉണ്ടായില്ല…കൈയിലും കാലിലും നല്ല പൊട്ടലും ഒക്കെ ഉണ്ടായിരുന്നു എങ്കിലും അത്ര പ്രശ്നം ഉള്ളതായിരുന്നില്ല… പക്ഷെ അഗ്നിയുടെ കാര്യം ഒന്നും പറയാൻ പറ്റതാ അവസ്ഥയാണ് medicine ആയിട്ടൊന്നും body react ചെയ്യുന്നില്ല… ചെയ്ത ഒരു സർജറി ആണെങ്കിൽ 60% മാത്രമെ success ആയിട്ടുള്ളു… പോരാത്തതിന് spinal cord ആണെകിൽ വീണ വീഴ്ചയിൽ പൊട്ടി ലങ്ക്സ് ലേക്ക് കേറിയിട്ടും ഉണ്ട്…

ഒരുപാട് ബ്ലഡ്‌ ലോസ്സും സംഭവിച്ചു കഴിഞ്ഞിരുന്നു ഹോസ്പിറ്റലിൽ എത്തുന്നതിനു മുന്നേ… കോമ സ്റ്റേജിൽ ആണ് എന്ന് ഡോക്ടർ പറയുന്നുണ്ട്… വെന്റിലേറ്ററിൽ കിടക്കുന്നത് കൊണ്ട് ജീവൻ ഉണ്ട് എന്ന് മാത്രം പറയാം… Icu വിന്റെ മുന്നിൽ അഗ്നിയുടെ ആവിശ്യങ്ങൾക്ക് ഓടി നടന്നത് വസു തന്നെയായിരുന്നു… അത് നിഷയുടെ മനസ്സിൽ വല്ലാത്തൊരു വേദന ഉണ്ടാക്കി.. കാരണം ഇത്രയും നാളും എങ്ങനെയൊക്കെ അവനെ ദ്രോഹിക്കാൻ പറ്റുമോ അതൊക്കെ ചെയ്തിട്ടും അവൻ ഒരിക്കൽ പോലും അതൊന്നും മനസ്സിൽ വച്ചു അവളോട് പെരുമാറിയിട്ടില്ല.. ഒരു അനിയന്റെ സ്ഥാനത് നിന്ന് അവൻ അഗ്നിയുടെ കാര്യങ്ങൾക്ക് ഒക്കെ ഓടി നടക്കുന്നുണ്ട്.. ഏട്ടത്തി…

നമ്മൾക്ക് ഏട്ടനെ ഇവിടന്ന് മാറ്റാമോ??? ഇതിലും മികച്ച ട്രീറ്റ്മെന്റ് ഉള്ള ഒരുപാട് സ്ഥലങ്ങൾ ഇല്ലേ??? അവിടെ എവിടേക്ക് എങ്കിലും??? തിരിച്ചു കിട്ടുമോ വസു എനിക്ക് എന്റെ ഭർത്താവിനെ പഴയത് പോലെ??? ഒരിറ്റ് ജീവൻ മതി… എന്റെ താലിയുടെ അവകാശി ജീവനോടെ ഉണ്ട് എന്ന് സമാധാനിക്കാൻ.. ഈ ജന്മം മുഴുവൻ ഞാൻ നോക്കിക്കോളാം ഒരു കുഞ്ഞിനെ പോലെ… ഏട്ടത്തി… ഉറപ്പ് ഇല്ലല്ലേ…🙂 അല്ലെങ്കിലും ഒരുപാട് തെറ്റ് ചെയ്തതല്ലേ നിന്നോടും അമ്മുവിനോടും..🙂 ദൈവം അതൊക്കെ കണ്ടിട്ടുണ്ടാകും… ഏട്ടത്തി അങ്ങനെയൊന്നും… വേണ്ട വസു പറയണ്ട… തെറ്റാണ് ചെയ്തത് മുഴുവൻ തെറ്റാണ്… മാപ്പ് പോലും അർഹിക്കാത്ത തെറ്റ്…

അറിഞ്ഞുകൊണ്ട് ആണെങ്കിലും ഞാനും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്… ഏട്ടത്തി… ക്ഷമിക്കണം എന്ന് പറയാൻ ഉള്ള അർഹത ഉണ്ടോ എന്നറിയില്ല… അപ്പോഴേക്കും dr icu തുറന്ന് വെളിയിലേക്ക് വന്നു.. വസു… ഡോക്ടർ ഏട്ടന്… തന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട് കുറച്ച് അങ്ങോട്ട് മാറി നിന്നാൽ… Yes… Of course… കുറച്ചു അപ്പുറത്തേക്കായി അവർ മാറി നിന്നു.. നിങ്ങൾക്ക് അറിയാമായിരുന്നല്ലോ അയാളുടെ കണ്ടിഷൻ… May be അയാൾക്ക് ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല… ഉണ്ടാകില്ല എന്നല്ല ഇല്ല… ഡോക്ടർ..😳 Yes… He is breathing only with the help of ventilator… As soon as it’s removed he’ll die… ഡോക്ടർ…

പക്ഷെ ഇന്നലെ നിങ്ങൾ അങ്ങനെ അല്ലലോ പറഞ്ഞത്??? വസിഷ്ട് തനിക്ക് നല്ല പോലെ അറിയാം അയാളുടെ കണ്ടിഷൻ… Even surgery പോലും success ആയിട്ടില്ല… പിന്നെ എന്ത് അർത്ഥത്തിൽ ആണ് അയാൾ ജീവിക്കും എന്ന് തനിക്ക് പറയാൻ കഴിയുന്നത്??? We’ve taken oru maximum potential… ഇനി ഒന്നും ചെയ്യാനില്ല… We’re sorry.. വേറേ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ എന്തേലും മാർഗം??? ഇല്ല…എങ്ങനെയൊക്കെ ആയാലും His death is confirmed… Even miracle’s won’t happen in his case… ഡോക്ടർ… വസു… Maybe one or two hours… അത്രയേ പറയാൻ പറ്റു… All his organ’s stopped it’s functions.. അത് കേട്ടതും അവന്റെ മനസ്സിൽ എന്തെന്നില്ലാതാ വിഷമം നിറഞ്ഞു… പറയാൻ ഉള്ളതൊക്കെ തന്നോട് പറഞ്ഞിട്ടുണ്ട്… ഇനി എനിക്ക് ഒന്നും ചെയ്യാനില്ല… I’m sorry… മ്മ്മ്… Oke ഡോക്ടർ എനിക്ക് മനസ്സിലാക്കും…🙂

പിന്നെ മനു… രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ അയാളെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും… അയാളുടെ കാര്യത്തിൽ പേടിക്കാൻ ഒന്നുമില്ല… He overcome the critical condition… മ്മ്മ്… Thanks doctor… അത് പറഞ്ഞുകൊണ്ട് നിന്നതിന്റെ ഇടക്കാൻ ഒരു nurse icu വിൽ നിന്ന് ഓടി വെളിയിലേക്ക് ഇറങ്ങി വന്നത്… ഡോക്ടർ… വേഗം വരണം… അയാൾക്ക്.. അത് കേൾക്കേണ്ട താമസം dr ഓടി അകത്തേക്ക് കേറി വസു അയാളുടെ പിന്നിൽ തന്നെ ഉണ്ടായിരുന്നു… അവൻ അതിൽ കൂടെ അകത്തേക്ക് നോക്കുന്നുണ്ട് എങ്കിലും ഒന്നും കാണാൻ പറ്റിയില്ല പിന്നെ പതിയെ വെളിയിലേക്ക് ഇറങ്ങി… വസു ഏട്ടന് എങ്ങനെ ഉണ്ട്??? ഏട്ടത്തി… അത് പിന്നെ… തിരിച്ചു വരില്ല അല്ലെ…🙂🥺

അങ്ങനല്ല… മ്മ്മ്…. ഒരു 10 മിനിറ്റിന് ശേഷം വെളിയിലേക്ക് dr ഇറങ്ങി വന്നു… Sry വസു… ഞാൻ പറഞ്ഞില്ലേ.. There’s nothing more we can do… Sry… He’s gone… അത് കേട്ടതും അടുത്ത് നിന്ന നിഷ ഉടനെ വസുവിന്റെ കൈയിൽ പിടിച്ചു… ഏട്ടത്തി.. ഒന്ന്… ഒന്നുല്ല… എനിക്ക് കൊഴപ്പമില്ലടാ… ഞാൻ… ഞാൻ അവിടെയൊന്ന് ഇരിക്കട്ടെ… കാല് തളരും പോലെ തോന്നുന്നു..🙂 പെട്ടന്നുള്ള അവളുടെ മാനസികാവസ്ഥ കണ്ട് വസുവിനും വരെ എന്തോ ഒരു പേടി തോന്നി… ഒന്ന് കാണാൻ പറ്റുമോ ഏട്ടനെ?? ഇപ്പൊ ബോഡി കൊണ്ട് വരും എന്ന് പറഞ്ഞിരുന്നു… മ്മ്മ്… അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ട് എങ്കിലും അവളിവിടെ അല്ലെന്ന് അവന് മനസിലായി… അപ്പോഴേക്കും കാര്യങ്ങളൊക്കെ അറിഞ്ഞു അമ്മുവും അവിടെ എത്തിയിരുന്നു… കൂടെ നിഷയുടെ അച്ഛനും ഉണ്ട്… വിച്ചേട്ടാ…ഏട്ടത്തി??

അവന്റെ അടുത്തേക്ക് ഓടി വന്ന് അമ്മു അത് ചോദിച്ചതും വസു കണ്ണ് കൊണ്ട് നിഷ ഇരിക്കുന്ന ഇടത്തേക്ക് കാണിച്ചു കൊടുത്തു… അവളുടെ അവസ്ഥ കണ്ടതും അവൾക്ക് ഓർമ്മ വന്നത് ഇതുപോലെ 3 വർഷം മുന്നേ താൻ അനുഭവിച്ച അവസ്ഥ ആണ്… അത് ഓർത്തതും അവൾ വേഗം അവന്റെ കൈയിലേക്ക് മുറുകെ പിടിച്ചു… എനിക്ക്… പേടി ആവുന്നുണ്ടേ ഏട്ടാ… അന്ന് ഇതുപോലെ ഞാനും… വേണ്ട… കേൾക്കണ്ട അമ്മു… ഞാനിപ്പോ നേരിട്ട് കണ്ടോണ്ട് ഇരിക്കുവാ… ഇനി നീ പറഞ്ഞാൽ ഞാൻ ഇങ്ങനെ നിന്നു എന്ന് വരില്ല.. ഇടറിയ ശബ്ദത്തോടെ അവൻ പറഞ്ഞവസാനിപ്പിച്ചതും icu വിൽ നിന്ന് അഗ്നിയുടെ ബോഡി വെളിയിലേക്ക് ഇറക്കിയതും ഒരുമിച്ചായിരുന്നു…

അത് കണ്ടതും നിഷ ഓടി ചെന്ന് അവന്റെ നെഞ്ചിൽ വീണിരുന്നു… എ… ന്നെ.. ഒറ്റ…ക്ക് ആക്കി…ല്ലേ?? ഇങ്ങനെ കാണാൻ വേണ്ടിയാണോ ന്നോട്… ന്നോട് ഒരു സർപ്രൈസ് ഉണ്ടെന്ന്… പറഞ്ഞെ??? മുഖത്ത് നിന്ന് വെള്ളതുണി മാറ്റി അവൾ അവന്റെ നെറ്റിയിൽ ഒന്നമർത്തി മുത്തി… അവസാനമായിട്ട് എനിക്ക്… നിക്ക് തരാൻ ഇതേ… ഇതേ ഉള്ളു.. അത് പറഞ്ഞു കഴിഞ്ഞതും അവൾ കുഴഞ്ഞു വസുവിന്റെ കൈയിൽ വീണിരുന്നു… ഏട്ടത്തി… നിഷേ… മോളെ.. അപ്പോഴേക്കും എല്ലാരും ഓടി വന്ന് അവളെ റൂമിലേക്ക് മാറ്റിയിരുന്നു… ഉച്ചയോടെ അവന്റെ ബോഡി അടക്കം ചെയ്യാനുള്ള എല്ലാം വസു ശെരിയാക്കി… അപ്പോഴും ഇതൊന്നും അറിയാതെ നിഷ ഹോസ്പിറ്റലിൽ തന്നെയായിരുന്നു.. കൂട്ടിന് അമ്മുവും..

ബാക്കി എല്ലാരും അഗ്നിയുടെ അടക്കതിനു വേണ്ടി ശാന്തികവാടത്തിൽ എത്തിച്ചേർന്നിരുന്നു… കൂടപ്പിറപ്പ് അല്ലെങ്കിലും ഇത്രയും നാളും അഗ്നി വസുവിന് ഏട്ടൻ തന്നെയായിരുന്നു… അതുകൊണ്ട് അവനോട് തന്നെ എല്ലാരും ആ കർമ്മം ചെയ്യാൻ ആവശ്യപെട്ടു.. അങ്ങനെ ഏട്ടന്റെ ചിതക്ക് അവന്റെ കൈകൊണ്ട് തന്നെ കർമ്മങ്ങളും ചെയ്തു.. അവസാനം അവന്റെ കൈകൊണ്ട് തന്റെ ചിതക്ക് തീയും വച്ചു.. അവന്റെ ഓർമ്മ അപ്പോഴും പണ്ടത്തെ കാലത്തേക്ക് പോയി.. തന്നെ ഒരു അമ്മ കിളിയെ പോലെ കൊണ്ട് നടന്ന ആ പഴയ അഗ്നിയിലേക്ക്… ഒരുപ്പാട് ഇഷ്ടമായിരുന്നു… പിന്നെ ഇടക്ക് വച്ചു എപ്പോഴൊക്കെ ഒരു അകലം…

മനഃപൂർവം അല്ലെങ്കിലും അവരുടെ ഇടയിൽ ഉണ്ടായ ഓരോ കാര്യങ്ങൾ അവന്റെ മനസ്സിൽ കൂടെ കടന്ന് പോയി… അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു… എല്ലാം കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങിയതും അവന്റെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു… നോക്കിയപ്പോ അമ്മു.. അത് കാണേണ്ട താമസം അവൻ ഫോൺ അറ്റൻഡ് ചെയ്തു… ഏട്ടത്തി?? ന്തേലും പ്രശ്നം??? അത് പിന്നെ… ഏട്ടത്തി പ്രേഗ്നെന്റ ആണ്… What??😳 അതേയ്… ഇപോഴാ dr ചെക്ക് ചെയ്യാൻ വന്നേ… ബോധം വന്നായിരുന്നോ ഏട്ടത്തിക്ക്??? ഇല്ല… ഇതുവരെയില്ല ഡ്രിപ്പ് ഇട്ടേക്കുവാ… മ്മ്മ് ഞങ്ങൾ വേഗം എത്താം…

ഏട്ടത്തിയെ സൂക്ഷിച്ചോ എല്ലാം തകർന്ന് നിൽകുവാ… മ്മ്മ്…. എത്രയും വേഗം വരാൻ പറ്റുമോ അത്രയും വേഗം തന്നെ വസുയും നിമിയുടെ അച്ഛനും പറന്നു എത്തി ഹോസ്പിറ്റലിൽ.. അമ്മു… ആ… ഏട്ടാ… ഏട്ടത്തി?? ഇടക്ക് ഒന്ന് കണ്ണ് തുറന്നു… പക്ഷെ വീണ്ടും ഉറങ്ങി… അറിഞ്ഞോ??? പ്രേഗ്നെന്റ ആണെന്ന്?? ഉഹും.. ഇല്ലെന്ന് അവൾ തല കുലുക്കി… പിന്നേ ഓരോ കാര്യങ്ങയായി ഓടി നടന്നു എല്ലാരും… പിറ്റേന്ന് ബോധം വീണ നിഷയെ എല്ലാരും കൂടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കി.. ബോഡി വീക്ക് ആണ് ഒന്നാമത്തെ അതിന്റെ ഇടയിൽ ഇനിയും വിഷമിച്ചാൽ കുഞ്ഞിന് ദോഷമാണ് എന്നുള്ളത് കൊണ്ട് എല്ലാരും അവളുടെ കൂടെ തന്നെ ഉണ്ട്…

അങ്ങനെ പോകെ പോകെ മാസങ്ങൾ ഒക്കെ കടന്ന് പോക്കൊണ്ടേ ഇരുന്നു.. അതിന്റെ ഇടയിൽ ഒരു പരിധിവരെ നിഷ എല്ലാം മറന്നു എന്ന് വേണം പറയാൻ… ഇപ്പോ എന്തിനും ഏതിനും അമ്മു മാത്രം മതി അവൾക്ക്.. അവളോടും ദേവൂട്ടിയോടും കൂടെ ഇരുന്നാൽ സമയം പോകുന്നത് അറിയില്ലെന്ന് അതോണ്ട് നിഷയുടെ വീട്ടുകാരും ഒക്കെ അവരുടെ കൂടെ തന്നെ ഉണ്ട്… മനു വീണ്ടും പഴയത് പോലെ ആയി തുടങ്ങി.എങ്കിലും 6 മാസത്തെ ബെഡ് റസ്റ്റ്‌ പറഞ്ഞിട്ടുണ്ട്… അതുകൊണ്ട് അവനും വസുവിന്റെ കൂടെ വീട്ടിൽ തന്നെയുണ്ട്… **

3 വർഷത്തിന് ഇപ്പുറം ഒരു രാവിലെ… അമ്മു… ആാാ… ന്താ ഏട്ടാ… ഇങ് വന്നേ… ഞാൻ ഇവിടെ പെട്ട് ഇരിക്കുവാ… അവരൊക്കെ ഇപ്പൊ എയർപോർട്ടിൽ വന്നിറങ്ങിയിട്ടുണ്ടാകും… ഇപ്പോ തന്നെ നേരം ഒരുപാടായി അമ്മുസേ… വാ ശെടാ… നിങ്ങളെ ഞാൻ പിടിച്ചു വച്ചിരിക്കും പോലെയാണല്ലോ ഈ പറയുന്നേ??? പിന്നേ അല്ലെ??? പിടിച്ചു വച്ചിട്ടുണ്ട് പക്ഷെ നീ അല്ല നിന്റെ മക്കൾ.. ആഹാ… താഴെത്തേ മുറിയിൽ നിന്നും അമ്മുവും മേളിലത്തേ മുറിയിൽ നിന്നും വസുവിന്റെയും ശബ്ദം ആ വീട്ടിൽ മിഴങ്ങി കേട്ടു… ഏട്ടത്തി ഞാനിപ്പോ വരാമേ…😁 ഇല്ലെങ്കിൽ അച്ഛനും മക്കളും ഒക്കെ വീടിനെ തലകുത്തി നിർത്തും… പോയിട്ട് വാ… കൂടെ ആ ചെക്കനെ കൂടെ കൂട്ടിക്കോ രാവിലെ ഒരു ഗ്ലാസ്സ് പാല് മാത്രം കുടിച്ചതാ…

ഒരു വസ്തു കഴിച്ചിട്ടില്ല… ആരാ പറഞ്ഞെ??? ഞാൻ നേരുത്തേ അവന് ഇഡലി കൊടുത്തതാണല്ലോ??🤔 ആഹാ അപ്പോ കഴിച്ചോ അ അസ്സത്? ദേ ഏട്ടത്തി എന്റെ കുഞ്ഞനെ വല്ലതും പറഞ്ഞാൽ ഉണ്ടെല്ലോ… ഇല്ലേ ഞാൻ ഒന്നും പറയുന്നില്ലേ…😌 പോയിട്ട് വരാം… ദേ ഇപ്പൊ അവരൊക്കെ ഇങ് എത്തും.. നിമി വേഗം ഇറങ്ങിക്കോട്ടോ 😁🤭🤭 ദേ ഞാൻ ഇറങ്ങി ഇനി നീ വേഗം വാ പിള്ളേരെ വിളിച്ചോണ്ട്… ആഹ് പോകുവാ… അവരെ നോക്കി പറഞ്ഞുകൊണ്ട് അവൾ സ്റ്റെപ് കേറി… മുറിയിലേക്ക് കേറി വന്നതും അവൾ കണ്ടത് കട്ടിലിൽ കിടക്കുന്ന് വസുനെ ആണ്.. അവന്റെ നെഞ്ചിലായി രണ്ടെണ്ണവും ഇരിപ്പുണ്ട്… ആഹാ രണ്ടും കൂടെ അച്ഛനെ കൊല്ലുവാണല്ലോ.. അമ്മുഷേ…

അകത്തേക്ക് കേറി അമ്മു വിളിച്ചതും കുഞ്ഞൻ അവളെ നോക്കി കൈകാട്ടി… ആഹാ അപ്പൊ ഇത്രയും നേരം നോക്കിയ ഞാൻ ആരായി?? ഒരു കുറുമ്പൊടെ വസു അവളെയും അവളുടെ കൈയിൽ ഇരുന്നു ചിരിക്കുന്ന കുഞ്ഞന്റെ മുഖത്തേക്കും മാറി മാറി നോക്കി… നീ വാ ദേവൂസെ.. നമ്മൾക്ക് പോകാം… ദേവൂനെ എടുത്തുകൊണ്ടു വസുവും എണീറ്റ് നിന്നു… പോണ്ടേ ഏട്ടാ ഇപ്പൊ??? വേണ്ടെടി അവർ വിളിച്ചിരുന്നു ഇങ്ങോട്ട് തിരിച്ചു എന്നാ പറഞ്ഞെ… ദേവൂസെ നിഷമ്മ താഴെ കുഞ്ഞനെ അന്വേഷിക്കുവാ… അവനെ കൊണ്ട് താഴേക്ക് പൊക്കോ… കുഞ്ഞാ വാ… പോകാം… വസുവിന്റെ കൈയിൽ നിന്ന് ഊർന്ന് താഴേക്ക് ഇറങ്ങി അവൾ കുഞ്ഞനെ വിളിച്ചു… അത് കേൾക്കേണ്ട താമസം അവനും ചാടി ഇറങ്ങി അവളുടെ പിറകെ ഓടി..

ഓടല്ലേ മക്കളേ വീഴും പയ്യെ പോ… അതും വിളിച്ചു പറഞ്ഞു അമ്മു കട്ടിലിലേക്ക് ഒന്ന് ഇരുന്നു… നീയെന്തിനാ എപ്പോഴും ഈ സ്റ്റെപ്പൊക്കെ വലിഞ്ഞു കേറുന്നേ??? ദേ നിങ്ങളല്ലേ മനുഷ്യാ താഴെ നിന്ന എന്നേ വിളിച്ചു വരുത്തിയത്… 😬😬 രാവിലെ തൊട്ട് അന്വേഷിക്കുവല്ലേ… നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ അമ്മുക്കുട്ടി… അത് പിന്നെ തിരക്കല്ലേ ഏട്ടാ… ഇങ്ങോട്ട് വന്നേ… അതും പറഞ്ഞു അവളെ വലിച്ചു അവൻ നെഞ്ചിലേക്ക് ഇട്ട്… നെറ്റി അവളുടെ നെറ്റിയിൽ മുട്ടി വച്ചിട്ടുണ്ട്… അമ്മുഷേ… ദേ വാങ്ങും കേട്ടോ… നിങ്ങൾ ഇങ്ങനെ വിളിക്കുന്നത് കേട്ടാ ആ രണ്ട് കുഞ്ഞി പിള്ളേരും അങ്ങനെ വിളിക്കുന്നത്… അത് പിന്നേ നിന്നെ കുഞ്ഞൻ അങ്ങനെ വിളിക്കുന്നത് കേക്കാൻ നല്ല രസമാ 😁😁😁 മ്മ്മ്…

ന്താണ് നന്നായി പതപ്പിക്കുന്നുണ്ടല്ലോ വസിഷ്ഠമുനി 🤭🤭 അത് പിന്നേ ഇന്ന് നിക്ക് വളരെ സന്തോഷം അല്ലെ 😁😁 ആണല്ലോ… അപ്പോഴാണ് താഴേക്ക് ഒരു കാർ വന്ന് നിന്ന സൗണ്ട് കേട്ടത്… ഒന്നുങ്കിൽ സേവിച്ചൻ ആകും ഇല്ലേൽ മനുവേട്ടൻ… ഞാൻ താഴേക്ക് പോട്ടെ… വേണ്ട വേണ്ട അവർ വന്നാൽ കേറി അകത്തേക്ക് ഇരിക്കും നീ ഇനി അനയിക്കാൻ കുറച്ച് താമസിച്ചു പോയാലും മതി 😁 ഒരു കള്ള ചിരിയോടെ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് അവൻ കെട്ടി പിടിച്ചു… അമ്മു… മ്മ്മ് 😁 നീയെന്നെ വിട്ടിട്ട് പോകുമോടി?? മ്മ് പോകുമല്ലോ നിങ്ങളെ കാളും നല്ലൊരു ചെക്കൻ വന്നാൽ എപ്പോ നിങ്ങളെ തഴഞ്ഞു എന്ന് ചോദിച്ചാൽ പോരെ..,😌 ടി… വിട് വിട് ചെവിയിൽ നിന്ന് വിട്… വിടാം എന്നാൽ മോൾ പറ എന്നേ ഒറ്റക്ക് ആകില്ല എന്ന്…😁 ശരി…

ഞാൻ നിങ്ങളെ വിട്ട് പോവേ ഇല്ല… ആഹ് അങ്ങനെ… ശെടാ ഇങ്ങേരെ കാര്യം 😬 അപ്പൊ by ദുഫായി നിങ്ങൾ ആലോചിക്കുന്നുണ്ടാകും എന്താ ഇവിടെ എന്ന് 😁😁😁 അങ്ങനെ എങ്കിൽ കഴിഞ്ഞ 3 വർഷത്തിൽ നടന്നത് പറയണം 😁 നിഷയുടെ പ്രെഗ്നൻസി അറിഞ്ഞതിനു ശേഷം പിന്നേ അമ്മു അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു എന്തിനും ഏതിനും.. അങ്ങനെ രണ്ടുപേരും നല്ല കൂടായി… അങ്ങനെ നമ്മിടെ നിഷ ഒരു ചുന്ദരൻ വാവക്ക് ജന്മം കൊടുത്തു.. അതാണ് നമ്മുടെ ആഞ്ജനെയ് വൈദ്യനാഥ്… എല്ലാരുടെയും കുഞ്ഞൻ… നിഷയുടെ product ആണെങ്കിലും അവൻ എപ്പോഴും അമ്മുഷേ എന്ന് വിളിച്ചു അവളുടെ പിറകെ തന്നെയാണ്.. അവന്റെ കണ്ണിൽ വസു ആണ് അവന്റെ അച്ഛൻ..

അങ്ങനെ അല്ല എന്ന് ആരും തിരുത്തിയില്ല കാരണം അങ്ങനെയാണ് കുഞ്ഞനും വസുവും തമ്മിലുള്ള ബന്ധം… ദേവൂസ് ഇപ്പൊ 4 വയസായി… കുഞ്ഞൻ ആണെങ്കിൽ 3 വയസാവാൻ പോകുന്നു… ഇതിനിടയിൽ നിഷയെ കാണാൻ വന്ന് വന്ന് നമ്മുടെ മനുവും നിമിയും തമ്മിൽ ലൈൻ വലിച്ചു… അവസാനം മനു അവളെ തലയിൽ എടുത്ത് വെക്കാൻ തീരുമാനം ആയി.. അതിന്റെ ഉറപ്പിക്കൽ ആണ് ഇന്ന് ഇവിടെ നടക്കാൻ പോകുന്നത്.. മനു ഇപ്പൊ പഴയത് പോലെ ഒക്കെ ആയി.. കൈ ഒടിഞ്ഞതുക ചത്തഞ്ഞതും ഒക്കെ ഒരു വർഷം കൊണ്ട് നേരെ ആയി.. വസുന്റെ അമ്മയുടെ കാര്യം ആണെങ്കിൽ വല്യ പുരോഗതി ഒന്നുമില്ല എങ്കിലും ഒരുപാട് മാറി അവരുടെ അവസ്ഥ..

ഇപ്പോ എല്ലാരേയും നോക്കി ചിരിക്കുകയും ഒക്കെ ചെയ്യും…❤ പിന്നേ പറയികയാണെങ്കിൽ നമ്മുടെ സേവിച്ചൻ… നിങ്ങൾക്കൊക്കെ ഓർമ്മ ഉണ്ടോ എന്തോ 😁😁. അവന്റെ നട്ടേലിന്റെ കാര്യത്തിലും എകദേശം തീരുമാനം ആയി… തടവലും ആയുർവേദ ചികിത്സഒക്കെ ചെയ്ത് അവന്റെ വീൽചെയറിൽ നിന്നുള്ള സഹവാസം മാറി ഇപ്പൊ വോക്കിങ് സ്റ്റിക്കിലേക്ക് മാറി 😁😁 അതിന്റെ ഒക്കെ ചെറിയ support ഉണ്ടെങ്കിലേ നടക്കാൻ പറ്റു… ഇപ്പൊ മാളുവും സേവിക്കും ഒരു കുസൃതി കുടുക്ക കൂടെ ഉണ്ട്.. ഒരു വയസ്സ് ആയെ ഉള്ളു… നേഹ ഫെലിക്സ് സേവിയർ… ഇന്ന് നമ്മുടെ നിമിയുടെയും മനുവിന്റെയും വിവാഹം ഉറപ്പീര് ആണ് അതിന്റെ മേളം ആണ് ഇവിടെ നടക്കുന്നത്.. 😁😁😁 അളിയോ…

താഴെ നിന്ന് മനുവിന്റെ സൗണ്ടാണ് അമ്മുവിനെ ഉണർത്തിയത്… അതുവരെ വസുവിന്റെ തോളിൽ ചാരി ഇരിപ്പുണ്ടായിരുന്നു അവൾ.. എന്തായിരുന്നു വൈഫീ ആലോചന?? ങ്ങുഹും ഒന്നുല്ല എന്ന് ചുമൽ കുലുക്കി അവൾ പറഞ്ഞു.. അത് കേട്ടതും വസു അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി മുത്തി… അപ്പോ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളുടെ സിന്ദൂരരേഖയിൽ വീണ് ചിതറി.. ഇനി പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ അവർ ജീവിക്കട്ടെ അല്ലെ..😁 അവിടെ ഒളിഞ്ഞു നോക്കുന്നത് തെറ്റാണ്..🙈🙈🙈 ❤❤❤❤❤❤❤❤❤❤❤❤ അവസാനിച്ചു

സിന്ദൂരരേഖയിൽ: ഭാഗം 22

Share this story