ആദിശൈലം: ഭാഗം 24

ആദിശൈലം:  ഭാഗം 24

എഴുത്തുകാരി: നിരഞ്ജന R.N

കാത്തിരുന്ന ഫോൺ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് കണ്ണൻ പുച്ഛത്തോടെ സംസാരിക്കാൻ തുടങ്ങി………… അതെന്താടോ താൻ അങ്ങെനെ പറഞ്ഞത്..??? മദ്യം ആരോമലിന്റെ നാവിനെ കുഴക്കിയിരുന്നു…… ഹഹഹഹ……… വാർത്ത നമ്മളും കാണും സാറെ……… ഒരു ലോഡ് പുച്ഛം നിറച്ച് കണ്ണൻ മറുപടി പറഞ്ഞു……… ചതിയാടോ….. നല്ല ഒന്നാതരം ചതി…. ആരോഒരാൾ ഞങ്ങളുടെ പിന്നിലുള്ളത് പോലെ… കുറച്ച് നാളായി അങ്ങെനെയൊരു തോന്നൽ….. ഒരു ദീർഘനിശ്വാസത്തോടൊപ്പം ആരോമൽ പറഞ്ഞു നിർത്തി…… ഹേ? ആരോമൽ മേനോനും അച്ഛൻ മാധവമേനോനും ശത്രുക്കളോ… വിശ്വസിക്കാൻ വയ്യല്ലോ………… നീ എന്താ കളിയാക്കുകയാണോ…??? കണ്ണന്റെ മറുപടി അവനത്ര രസിച്ചില്ല………. ഹഹഹഹ… പിന്നെയല്ലാതെ….

ശത്രുക്കളെ തിരിച്ചറിയാനും നശിപ്പിക്കാനും നിങ്ങൾക്ക് ആരും പറഞ്ഞ് തരേണ്ടകാര്യമില്ലല്ലോ… അത് മാത്രമല്ല നിങ്ങൾക്കെതിരെ കളിക്കാൻ ആരാ തയ്യാറാവുന്നെ???? നിങ്ങളെ ഭയമല്ലേ ശത്രുക്കൾക്ക് പോലും……………. അല്പം ഭയം കലർത്തിയുള്ള കണ്ണന്റെ സംസാരം കേട്ട് അവൻ ആർത്ത് ചിരിച്ചു…. ഒരു രാക്ഷസനെപോലെ….. പക്ഷെ ആ ചിരി കണ്ണൻ കേട്ടത് അണയാൻ പോകുന്ന ഒരുത്തന്റെ ആളിക്കത്തലായിട്ടാ…….. അല്ല, ഈ വിളിക്കുള്ള ഉദ്ദേശ്യം എന്താണാവോ??? പരിഹാസം കണ്ണന്റെ ഓരോ വാക്കിലും നിറഞ്ഞു.. പക്ഷെ പാതിബോധം പോലുമില്ലാത്ത അവന് അതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല………….. തന്നോട് കുറച്ച് കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്.. നാളെയൊന്ന് ഇവിടേക്ക് വരാമോ?????

അവന്റെ ക്ഷണം നിരസിക്കാൻ അലോകിന് കഴിഞ്ഞില്ല….. വരുമെന്നുള്ള ഉറപ്പ് അവൻ കൊടുത്തു….. ഓക്കേ ബൈ സീ യൂ ടുമോറോ…… ആ ഫോൺ കട്ട് ആയതും ബെഡിലേക്ക് കണ്ണൻ വീണു…………..മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തുമ്പോഴും മിഴികളിൽ നിറഞ്ഞിരുന്നത് ഒരേഒരു മുഖം……………. കാതുകളിൽ അലയടിച്ചിരുന്നത് ഒരേ ഒരു ശബ്ദം…………….. പെട്ടെന്നാണ് അവനെ ഞെട്ടിച്ചുകൊണ്ട് ഒരിക്കൽ കൂടി ഫോൺ റിങ് ചെയ്യുന്നത്….. ആദ്യമൊന്ന് എടുക്കാൻ മടിച്ചെങ്കിലും എത്തിപിടിച്ച് ഫോൺ കയ്യിലെടുത്തപ്പോഴേക്കും അത് കട്ട് ആയി…. ഡിസ്‌പ്ലേയിൽ ജോയിച്ചൻ എന്ന് കണ്ടതും തിരിച്ചുവിളിച്ചു….. എവിടെപ്പോയി കിടക്കുവായിരുന്നെടാ…….

ഒരു ഹലോ പറയും മുൻപേ ഇങ്ങോട്ട് ചീത്തവിളി തുടങ്ങി………. എന്റെ പൊന്ന് ജോയിച്ചാ നീ ഒന്നടങ്ങ്…. ഒരു കാൾ ചെയ്ത് കിട്ടാഞ്ഞിട്ടാണോ നീ എന്നെ കൊല്ലാൻ വരണേ……. ഹോ…. ഒന്ന് സമാധാനിക്ക് നീ ആദ്യം… ഡാ പന്നെ…. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്… ഓരോന്നും വരുത്തിവെച്ചിട്ട് ഇപ്പോൾ സമാധാനിപ്പിക്കാൻ വന്നേക്കുന്ന്…. ജോയിച്ചന്റെ ശബ്ദത്തിലെ ഗൗരവം അവന്റെ വാക്കുകളിലൂടെ അലോകിന് മനസ്സിലായി….. എന്താടാ.. എന്താ പറ്റിയെ???? അവൻ കാര്യം തിരക്കി…… ഇതിൽ കൂടുതൽ എന്താവാനാ…? എന്റെ ചങ്കൊരുത്തൻ ഗോവയിൽ നിന്ന് ഒരുത്തന്റെ പണിയും തീർത്തിട്ടാണല്ലോ ഇങ്ങോട്ട് വന്നേക്കുന്നെ, അതിന്റെ പുകില് തന്നെ……. ഹേ.. എന്ത്? ജോയിച്ചൻ പറഞ്ഞത് അലോകിനങ്ങോട്ട് വ്യക്തമായില്ല…….. ഡാ കോപ്പേ…..

ആ കരൺഛെത്രയുടെ കാര്യമാ ഞാൻ പറയുന്നേ….നിന്റെ കയ്യിലിരിപ്പ് നല്ലതായതുകൊണ്ട് അവന്റെ പതിനാറ് ആയിരുന്നു കഴിഞ്ഞ ആഴ്ച………. ആറ് ദിവസമാ അവൻ വെന്റിലേയ്റ്ററിൽ കിടന്നത്.. അതിന്റെ ഓരോ നാഡീഞരമ്പുകളും നീ വരഞ്ഞുവിട്ടില്ലേ…………….. ഹഹഹഹഹഹഹഹ………… ജോയുടെ പറച്ചിൽ അവനിലൊരു വല്ലാത്ത ലഹരി നിറച്ചു……. ഗോവയിലെ ആ രാത്രി അവന്റെ ഓർമകളിലേക്ക് ഓടിയെത്തി………. കോടീശ്വരപുത്രന്റെ മരണം….. അതും ഈ കൈകൊണ്ട്…. അവനൊന്ന് ആർത്ത് ചിരിച്ചു……. നീ ചിരിക്കെടാ.. ചിരിക്ക്.. ഇവിടെ മറ്റുള്ളവർക്കല്ലേ പ്രോബ്ലം…

അന്ന് നിന്നെ അവിടെനിന്ന് മാറ്റി തെളിവുകളും ഇല്ലാതാക്കി ഏതോ ഒരു കൊട്ടേഷൻ ടീമിന്റെ പണിയായി ഞാൻ അത് എഴുതിത്തള്ളിയതുകൊണ്ടും ഒരു കേസ് ആയാൽ ആ കുടുംബത്തിന്റെ പല കള്ളത്തരങ്ങളും പുറത്താകുമെന്നുള്ളതുകൊണ്ടും അതിന്റെ പിന്നാലെ ആരും വന്നില്ല…….. അല്ലേലും അവനെ കേസിൽ ജയിപ്പിച്ച അഡ്വക്കേറ്റിനെ ആരും സംശയിക്കില്ലല്ലോ….. നീ ആരാടാ ചിന്താമണി കൊലക്കേസിലെ സുരേഷ്‌ഗോപിയോ?? തെറ്റ് ചെയ്യുന്നവരെ കൊല്ലാൻ…???? ജോയുടെ ശബ്ദം അവന്റെ കാതിൽ അലതല്ലി………. അവന്റെ കണ്ണുകളിലെ നിഷ്കളങ്കത ആ നിമിഷം മാഞ്ഞു…. ക്രൗര്യത മുഖത്ത് പടർന്നു….. സുരേഷ്ഗോപിയോ ജയനോ ആരുമല്ലെടാ ഞാൻ…. അലോകാ…അലോക്‌നാഥ്…… !!!!എനിക്ക് ശെരിയെന്നുള്ളത് മാത്രം ചെയ്യുന്നവൻ.. അതിന് ആരുടെ തലെടുക്കേണ്ടിവന്നാലും എടുക്കും ഞാൻ…. പിന്നെ കരൺ… അവനിൽ തുടങ്ങിയിട്ടേയുള്ളൂ ഞാൻ, തീർക്കാൻ ഇനിയുമുണ്ട് കണക്കുകൾ…. എല്ലാം കൂട്ടികിഴിച്ചും ഒരിഞ്ചുപോലും കുറയാതെ സമയത്ത് തന്നെ കൊടുക്കും അലോക്…

കടലിന്റെ അടിത്തട്ടിൽ പോയി ഒളിച്ചാലും അവന്റെയൊക്കെ അന്തകനായി അവതരിച്ചിരിക്കും അലോക്….. !!!!!!!!അത് ഞാൻ എന്റെ ജൂഹിയ്ക്ക് കൊടുത്ത വാക്കാ…… കണ്ണന്റെ ശബ്ദത്തിലെ ശൗര്യത്തേക്കാൾ അവന്റെ വാക്കിലെ വേദനയെ ജോയ് പെട്ടെന്ന് തിരിച്ചറിഞ്ഞു… അതവനിലും ഒരു വിങ്ങൽ സൃഷ്ട്ടിച്ചു….. അല്ലൂ……. ഡാ .. ഞാൻ ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…. എന്നെ കുറച്ച് മുൻപ് ഗോവയിലെ എന്റെയൊരു ഫ്രണ്ട് വിളിച്ചിരുന്നു… ഇന്ന് ഈവെനിംഗ് ആ ആരോമൽമേനോൻ അവനെ വിളിച്ചിരുന്നു, കരണിന്റെ കേസിനെകുറിച്ചറിയാൻ……

അയാൾക്ക് എന്തൊക്കയോ സംശയങ്ങൾ ഉള്ളതുപോലെ അവന് തോന്നി…… എങ്കിലും നമ്മൾ ഫാബ്രിക്കേറ്റ് ചെയ്ത കഥ വിശ്വസിച്ചിട്ടുണ്ട്… എങ്കിലും എനിക്കൊരു ടെൻഷൻ…. അയാൾ, അയാൾ എല്ലാമറിഞ്ഞാൽ പിന്നെ…… ജോയുടെ ശ്വാസവും ശബ്ദവും നേർത്തതായി………………….. ഓഹോ.. അപ്പോൾ അതാണ് കാര്യമല്ലേ… എന്നെ മുൻപ് ആരോമൽ വിളിച്ചിരുന്നു.. അവനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം എന്നെയല്ലേ……… നാളെ കാണണമെന്ന്…. ഈ കാര്യം സംസാരിക്കാനായിരിക്കും…… ഡാ… വേണ്ടെടാ പോകേണ്ട.. ചിലപ്പോൾ അയാൾ എല്ലാം മനസ്സിലാക്കിയിട്ടുണ്ടെങ്കിലോ??? അലോക് പറഞ്ഞ് തീരുംമുന്പേ ജോയ് അവന്റെ ആകുലത വ്യക്തമാക്കി…..

അങ്ങെനെ ഒരുകാര്യം നടന്നിട്ടുണ്ടെങ്കിൽ നാളത്തോടെ അവന്റെ ആയുസ്സും തീർന്നെന്ന് കരുതാം…………… പുച്ഛത്തോടെ കണ്ണൻ പറഞ്ഞത് കേട്ട് ജോയ് നടുങ്ങി……… അവന്റെ അല്ലുവിന്റെ ഉള്ളിലെ കനൽ ആളിക്കത്തുകയാണെന്ന് അവൻ തിരിച്ചറിയുന്നുണ്ട്.. എങ്കിലും…….. അല്ലൂ… ഡാ…. വേണ്ടാ ജോയിച്ചാ…. എനിക്കറിയാം നീ പറയാൻവരുന്നത്……………………. എല്ലാം എല്ലാം ഞാൻ മറക്കണം………..തിരഞ്ഞെടുത്ത പുതിയ ജീവിതത്തിൽ ആനന്ദം കണ്ടെത്തി സന്തോഷമായിട്ട് ജീവിക്കണം അല്ലെ? നീ പറയുന്നതുപോലെ ഞാൻ ജീവിക്കാം, പക്ഷെ നിനക്ക്, എനിക്ക് നഷ്ടപ്പെട്ട എന്റെ ജൂഹിയെ തിരികെ തരാൻ പറ്റുമോ? എന്റെ പഴയ സന്തോഷങ്ങളെ തിരികെതരാൻ കഴിയുമോ?

അവളുടെ കളിചിരിയും ഭയ്യാ എന്നുവിളിച്ചുകൊണ്ടുള്ള കൊഞ്ചലും തിരികെ തരാൻ പറ്റുമോ…..??? എങ്കിൽ എങ്കിൽ ഞാൻ നിന്റെ പഴയ അല്ലുവാകാം……….. അല്ലൂ….. എന്ത് പറയണമെന്നറിയാതെ അവൻ കുഴങ്ങി… ഇല്ല അല്ലെ…….. നിനക്ക് തിരികെതരാൻ ആകില്ല അല്ലെ…….. നിനക്കെന്നല്ല ആർക്കും തിരികെതരാൻ കഴിയില്ല അതൊന്നും……. അതുകൊണ്ട് എനിക്ക് നഷ്ട്പ്പെട്ടതൊക്കെ മറക്കണമെങ്കിൽ അത് നഷ്ടപ്പെടുത്തിയവരുടെ ജീവൻ പകരം കൊടുക്കണമെനിക്ക്………………… നീ പേടിക്കേണ്ട ജോയ്…… ഈ ശ്വാസം നിലയ്ക്കുന്നതിന്റെ അരമിനിറ്റ് മുൻപേ എന്റെ ശത്രുക്കളുടെ നെഞ്ചിടിപ്പ് നിന്നിരിക്കും……… അത് ഉറപ്പാക്കിയിട്ടേ ഞാനും കണ്ണടയ്ക്കൂ……. മതി നിർത്ത്…………. ജോയ് അലറി……….ഞാൻ ഫോൺ കട്ട്‌ ചെയ്യുവാ.. നീ എന്നാന്നുവെച്ചാൽ ചെയ്യ്… കൂടെ ഞാനുണ്ടാകും…..

ഇടറിയശബ്ദത്തോടെ ഫോൺ കട്ട് ചെയ്യുമ്പോൾ ജോയുടെ കണ്ണുകൾ നിറഞ്ഞിരുന്നു……………..സ്നേഹിക്കുന്നവർക്ക് വേണ്ടി പ്രാണൻ പോലും കളയാൻ തയ്യാറുള്ള അവനെകുറിച്ചോർത്ത് ജോയ് കണ്ണുകൾ അടച്ചു… പക്ഷെ, കണ്മുൻപിൽ ഓടിവന്നത് മറ്റൊരു രൂപമായിരുന്നു…….ആ നിമിഷം അവന്റെ കൈകൾ അറിയാതെ നെറ്റിയിലെ മുറിപ്പാടിലേക്ക് നീങ്ങി… എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും ആ ഓർമകൾ അവനെ വീണ്ടും വന്നുപുൽകി………. ഇതേസമയം ജോയുടെ ഫോൺ കട്ട് ആയതിന് പിന്നാലെ അലോക് ബാൽക്കണിയിലേക്ക് നടന്നു….. അവിടെ അവനെ പ്രതീക്ഷിച്ചെന്നപോലെ ഒരു നക്ഷത്രം ആകാശത്ത് മിന്നി……. മോളെ ജൂഹി…….. അലോകിന്റെ നേർത്തശബ്ദത്തിന് മറുപടിയെന്നോണം ചന്ദനത്തിന്റെ മണമുള്ള ഒരു കാറ്റ് വീശി….

ഞാൻ ചെയ്യുന്നത് ശെരിയല്ലേ മോളെ???? നമ്മുടെയെല്ലാം സന്തോഷങ്ങളും തകർത്ത് നിന്നെ എന്നിൽനിന്നകറ്റിയവരെ വെറുതെ വിടണോ നിന്റെ ഭയ്യാ???? അലോകിന്റെ കണ്ണുകൾ നിറഞ്ഞു……………. എന്നാൽ, അവനുള്ള സാന്ത്വനമെന്നപോലെ എങ്ങുനിന്നോഒരു അപ്പൂപ്പൻതാടി പറന്നുവന്നു…ചന്ദനം മണക്കുന്ന കാറ്റിനോടൊപ്പം അതും അവനെ തലോടി കടന്നുപോയി……………… അറിയാം, എനിക്ക് നീയും ആഗ്രഹിക്കുന്നത് അവരുടെ നാശമാണെന്ന്…………. അവരുടെ ജീവനാണെന്ന്… !!!!!……ചെയ്തിരിക്കും ഞാൻ അത്………. അതിനിനി എനിക്ക് പ്രിയപ്പെട്ടവയൊക്കെ നഷ്ടപെടുത്തേണ്ടിവന്നാലും നെഞ്ചിൽകോരിയിട്ട തീക്കനൽ അവരുടെ രക്തത്തിന്റെ ലഹരികൊണ്ട് അണയ്ക്കും ഞാൻ…. !!!!!!!!!!!

അത്രയും പറഞ്ഞുകൊണ്ട് അവൻ ആകാശത്തേക്ക് നോക്കി…. അവനുള്ള പ്രചോദനം പോലെ ആ നക്ഷത്രം പതിവിലും കൂടുതലായി മിന്നിതിളങ്ങി….. പതിയെ അവൻ താഴേക്ക് ഊർന്നിരുന്നു…… കണ്ണുകളടച്ചു…. പഴയതൊക്കെ ഓർത്തെടുക്കാൻ മനസ്സ് വെമ്പിയപ്പോൾ വേണ്ടെന്ന്പറയാൻ അവനും കഴിഞ്ഞില്ല…………… മനസ്സ് കാലങ്ങൾ പിന്നിലേക്ക് പോയി, തൻ്റെ ഫോർത്ഇയർ കോളേജ് ലൈഫിലേക്ക്…………  ബാംഗ്ലൂരിലായിരുന്നു ജോയും അലോകും പഠിച്ചിരുന്നത്………… ഫൈനൽഇയർ ആയപോഴേ ജോ ഡ്രോപ്ഔട്ട്‌ ചെയ്ത് സിവിൽസർവീസിന് പിന്നാലെ പോയി.. അവന്റെ അപ്പച്ചന്റെ ആഗ്രഹമായിരുന്നു അത്… അപ്പച്ചൻ മരിച്ചപ്പോൾ അത് നിറവേറ്റാനായി അവൻ തന്റെ ലോകോളേജ് പഠനം നിർത്തി….. അവരുടെ തേർഡ്ഇയർ കാലം…… ഒരു ദിവസം,, ഇന്നാണ് ഫസ്റ്റ് ഇയർസ് കോളേജിൽ ആദ്യമായി വരുന്നത്…… രാവിലെ തന്നെ സകലമാന തെണ്ടികളും ഗേറ്റിന് മുൻപിൽ ഹാജർ വെച്ചു… ഡാ അലോകെത്തിയില്ലേ………. ജോയോട് കൂട്ടുകാർ തിരക്കി….. അതിന് കൈമലർത്തി കാണിച്ചുകൊണ്ട് അവൻ കോളേജ്ബ്യുട്ടിഎന്ന് പറഞ്ഞുനടക്കുന്ന ദിയയുടെ പിന്നാലെപോയി………….. അളിയാ,,,

ഉഗ്രൻ പീസാണല്ലോ എല്ലാം…. ഹോ……….. ഫൈനൽ ഇയേർസ്‌ ബാച്ചിലെ ഗാങ് ലീഡറായ ഋതിക് കൂടെനിൽക്കുന്നവന്മാരുടെകൂടെ കൂടി മോശമായി പെൺകുട്ടികളെകുറിച്ച് കമെന്റടിക്കാൻ തുടങ്ങി….. ശെരിയാടാ അളിയാ… എല്ലാം ഒന്നിനൊന്ന് മെച്ചം… ഹോ….. കൂടെനിന്നവൻ അവന് സപ്പോർടട്ട് കൊടുത്തതും എന്തോ വലിയകാര്യം ചെയ്തപ്പോൾ കിട്ടിയപ്രശംസപോലെ അവനത് ഏറ്റുവാങ്ങി…….. പിന്നെയും അവന്മാരുടെ കമെന്റടി ശക്തിയായി തുടർന്നു…………കൂടെ ചെറുതായി റാംഗിംഗും………………. ഡാ ഇവന്മാരിത് എന്തൊക്കെയാ കാണിക്കുന്നേ…. ശ്ശെ…………. അവന്മാർ ചെയ്യുന്നതൊക്കെ കണ്ട് ദേഷ്യത്തോടെ ജോയ് തൻവീറിന്റെ ബുള്ളെറ്റിൽ അടിച്ചു….. ഡാ അളിയാ നീ എന്റെ ബുള്ളറ്റ് അടിച്ചുപൊട്ടിച്ചിട്ടൊന്നും കാര്യമില്ല, അവന്മാർ സീനിയേഴ്സാ… നമുക്കൊന്നും ചെയ്യാൻ കഴിയില്ല……….

തൻവീർ നുരഞ്ഞുപൊന്തിയ ജോയുടെ ദേഷ്യം അടക്കാനായ് പറഞ്ഞു…എങ്കിലും ജോയുടെ രക്തം തിളച്ചുകൊണ്ടിരുന്നു….. കുറേഏറെപേർ വന്നുകഴിഞ്ഞു… ഇനി നിന്നിട്ട് വലിയപ്രയോജനമൊന്നുമില്ലെന്ന് തോന്നി ഋതികും കൂട്ടരും അവിടെനിന്ന് പോകാൻ എണീറ്റതും ഒരു ഓട്ടോ വന്നുനിന്നു….. അതിൽനിന്നും ഒരു പെൺകുട്ടിഇറങ്ങി…………. സ്ലീവ്‌ലെസ് ഷോർട്സൽവാറും ദുപ്പട്ടയുമായിരുന്നു വേഷം…. ഒറ്റയടിക്ക് കണ്ടാൽ ഒരു നോർത്ത്ഇന്ത്യൻ ഡ്രസ്സ്കോഡ്…… മുടി അഴിച്ചിട്ടിരിക്കുകയാണ്…. കാറ്റിനോടൊപ്പം അത് ഓളം തല്ലുന്നു…. ആ പൂച്ചകണ്ണുകൾ അവിടെ മുഴുവൻ നോക്കികാണുകയായിരുന്നു….. മുക്കൂത്തിയുടെ തിളക്കം ഋതിക്കിന്റെ കണ്ണിലാണ് പ്രകാശിച്ചത്….. എന്തോ ഇരയെ കണ്ട വേട്ടക്കാരന്റെ ആവേശത്തോടെ അവൻ അവളുടെയടുക്കലേക്ക് ചെന്നു…………

തന്റെ അടുത്തേക്ക് വരുന്ന ഒരു ഹാൻഡ്‌സം ചേട്ടനെ കണ്ട് അവളൊന്ന് വണ്ടർഅടിച്ചു…. ഹേയ് ഭയ്യാ…… പ്രിൻസിപ്പൽറൂം കഹാം ഹേ??? അവൻ അടുത്തെത്തിയതും അവൾ വെപ്രാളത്തിൽ ചോദിച്ചു…. പെട്ടെന്ന് അബദ്ധം പറ്റിയതുപോലെ നാക്ക് കടിച്ച് തലയ്ക്കിട്ടൊരു കിഴുക്കും കൊടുത്ത് അവൾ അവന്റെ മുഖത്ത് നോക്കി….. സോറി ബ്രദർ, വെയർ ഈസ്‌ ദി പ്രിൻസിപ്പൽ റൂം??? അവളുടെ സംസാരത്തിലെ മാധുര്യം അവനങ്ങ് ഇഷ്ടായി……പ്രിൻസിപ്പൽ റൂം പറഞ്ഞുകൊടുക്കാനെന്ന് പറഞ്ഞ് അവളോട് ചേർന്ന്നിന്ന് അവളിലെ ഗന്ധം അവൻ ആസ്വദിക്കാൻ തുടങ്ങി… എന്തോ അവന്റെ പ്രവൃത്തി അവൾക്ക് അരോചകമായി തോന്നി…. ഒന്നും പറയാതെ അവൾ മുന്നോട്ട് നടന്നതും ദുപ്പട്ടയിൽ അവന്റെ പിടിവീണു…… നിൽക്കേഡീ അവിടെ… !!!നിനക്ക് പ്രിൻസിപ്പൽ റൂം കാണണ്ടേ…

ചേട്ടൻ കാണിച്ചുതരാം… മോള്‌ വാ…………….. അവൻ ആ ദുപ്പട്ടയിൽ പിടിച്ച് വലിച്ചു………..അവൾ പിന്നിലേക്ക് വീഴാനാഞ്ഞതും പെട്ടെന്ന് അവളെ ആരോ പിടിച്ചുനിർത്തി…… കൂടെ ഋതിക്കിനെ പിന്നിലേക്ക് ഒന്ന് തള്ളുകയുംചെയ്തു….. ഡാ….. അവൻ അലറി…. ഒന്ന് പോടാ ചെക്കാ…….. കൊച്ചേ ദോ ആ ബിൽഡിംഗിന്റെ ഫസ്റ്റ് ഫ്ലോറിലാ പ്രിൻസിപ്പൽ റൂം….. നീ അങ്ങോട്ട് പോ……….. ദൂരേക്ക് ഒരു ബിൽഡിംഗിലേക്ക് കൈചൂണ്ടി അത്രയും പറഞ്ഞ് അവൻ തിരിഞ്ഞതും പെട്ടെന്ന് പിറകിൽ നിന്നൊരു ചവിട്ട് കിട്ടി നിയന്ത്രണം കിട്ടാതെ അവൻ താഴേക്ക് വീണു……… ജോയിച്ചാ…………… ഇടിനാദം പോലെ ആ ശബ്ദം മുഴങ്ങി… താഴെവീണ ജോയിയും ഋതിക് അവളും ഉൾപ്പെടെ എല്ലാരും അങ്ങോട്ടേക്ക് നോക്കി…. അവിടെ കണ്ണുകൾ ചുവന്ന് കലങ്ങി മുഷ്ടിചുരുട്ടി നിൽക്കുന്ന രൂപത്തെകണ്ട് ജോയുടെ ചുണ്ടിൽ ചിരിപടർന്നു.. അല്ലൂ…… അവൻ ആ പേര് ഉരുവിട്ടപ്പോഴേക്കും ഋതിക് താഴെ വീണിരുന്നു……. മൂക്കിൽ ടൊമാറ്റോസോസുമായി 🤭🤭🤭🤭…. തുടരും

ആദിശൈലം: ഭാഗം 23

Share this story