സ്മൃതിപദം: ഭാഗം 33

സ്മൃതിപദം: ഭാഗം 33

എഴുത്തുകാരി: Jaani Jaani

പിറ്റേന്ന് മുതൽ അച്ചുവിനെ കൊണ്ട് രേണുക ഓരോ പണിയും ചെയ്യിക്കാൻ തുടങ്ങി. തറയിൽ ഒരു പായ വിരിച്ചാണ് അച്ചു കിടന്നത് അതിന്റെതായ കുറച്ചു പ്രശ്നവും അവൾക്കുണ്ട്. പുറം വേദനയും ശെരിക്കും ഉറങ്ങാൻ കഴിയാത്തത് കൊണ്ട് നല്ല തലവേദനയും . അഞ്ചരക്ക് അച്ചുവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു അവളെ കുളിക്കാൻ പറഞ്ഞു വിട്ടു. 8 മണിക്ക് എഴുന്നേറ്റ് കുളിക്കാതെ പോകുന്ന അച്ചുവിനെയാണ് രേണുക കുളിക്കാൻ പറഞ്ഞുവിട്ടതെന്ന് ഓർക്കണം. അച്ചു മനസ്സില്ലാമനസ്സോടെ അവരെ രണ്ട് തെറിയും വിളിച്ചിട്ടാണ് പോയത് മനസിലാണെന്ന് മാത്രം ഇനി എന്നും ഈ സമയത്ത് തന്നെ എഴുന്നേൽക്കണം ഞാൻ വന്നു വിളിക്കാൻ കാക്കരുത് അച്ചു കുളിച്ചു വന്നതിന് ശേഷം മറുപടി പറഞ്ഞു .

അച്ചു അതിന് മറുപടിയൊന്നും പറയാതെ അവരെ തുറിച്ചു നോക്കി എന്നെ നോക്കി പേടിപ്പിച്ചിട്ടൊന്നും കാര്യമില്ല നിന്നെ പോലെ കുറെയെണ്ണത്തിനെ കണ്ടിട്ട് തന്നെയാ ഞാൻ ഇവിടെ വരെ എത്തിയത് ഇനി പോയി മുറ്റം അടിച്ചുവാരിയിട്ട വാ . ഞാനോ . നീ അല്ലാതെ ഇപ്പൊ വേറെ ആരും ഇവിടെ ഇല്ലല്ലോ . അത് ചെയ്യാനൊക്കെ ജോലിക്കാർ ഇല്ലേ . അവരോട് ഇനി കുറച്ചു നാളത്തേക്ക് അതൊന്നും ചെയ്യേണ്ട എന്ന് പരഞ്ഞിട്ടുണ്ട് പുതിയ ജോലിക്കാരി ഇന്ന് മുതൽ ചാർജ് എടുക്കുകയല്ലേ രേണുക അല്പം പരിഹാസത്തോടെ പറഞ്ഞു എനിക്ക് ഇതൊന്നും ചെയ്ത് ശീലമില്ല ഇങ്ങനെയൊക്കെ അല്ലെ ഓരോന്ന് ശീലമാവുന്നെ . എന്നെ ഇവിടെ കെട്ടി കൊണ്ട് വന്നത് ഇവിടുത്തെ വേലക്കാരി ആക്കാനാണോ .

ഒരിക്കലുമല്ല പക്ഷെ എന്ത് ചെയ്യാം നിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ളതല്ലേ തരാൻ കഴിയു ഞാൻ ഞാൻ ഇനി വേണ്ടാത്ത കാര്യങ്ങളിൽ ഒന്നും ഇടപെടില്ല നല്ലയൊരു ഭാര്യയായി കഴിഞ്ഞോളം ഇനി പറഞ്ഞിട്ടൊന്നും രക്ഷയില്ല എന്ന് കണ്ട് അച്ചു അടവ് മാറ്റി തുടങ്ങി അയ്യോടാ അതെന്റെ മോൾക്ക് ബുദ്ധിമുട്ട് ആവില്ലേ. ആദ്യം പറഞ്ഞ പണി പോയി ചെയ്യടി . പിന്നെ ഈ ഗേറ്റ് കടന്ന് പുറത്ത് പോകാമെന്നുള്ള അതിമോഹം ഒന്നും മോൾക്ക് വേണ്ട കേട്ടല്ലോ ഞാൻ പറയാതെ നീ ഈ ഗേറ്റ് കടന്നാൽ പിന്നെ ഒരിക്കലും നീ ആ ഗേറ്റ് കടന്ന് അകത്തേക്ക് വരില്ല അത് ഓർത്തു വേണം ഓരോന്നും ചെയ്യാൻ . അച്ചുവിനോട അത്രയും പറഞ്ഞു രേണുക പൂമുഖത്തു പോയി ഇരുന്നു .

നേരം വെളുത്ത വരുന്നതേയുള്ളൂ മഞ്ഞു വീഴുന്നത് കൊണ്ട് തന്നെ നല്ല തണുപ്പും ഉണ്ടായിരുന്നു അച്ചു വിറച്ചു വിറച്ചു കൊണ്ടാണ് ചൂലും എടുത്ത് വന്നത് . അതെ ഇങ്ങനെ അനങ്ങി അനങ്ങി നടന്നാൽ ഇന്ന് ഉച്ചയായാലും നീ അടിച്ചു കഴിയില്ലല്ലോ . അച്ചുവിന്റെ നടതം കണ്ട് രേണുക പറഞ്ഞു . മനസ്സിൽ അവരുടെ പിതാമഹന്മാരെയൊക്കെ സ്മരിച്ചു കൊണ്ട് അച്ചു അടിച്ചു വാരാൻ തുടങ്ങി . അതെ ആ ഇലക്ക് ഒന്നും വേദന എടുക്കില്ല ഒന്ന് ആഞ്ഞു വീശി അടിക്ക് . രേണുക അവിടെ ഇരുന്ന് ഓരോ കമന്റ് പറയാൻ തുടങ്ങി അത് കേട്ട് അച്ചു സ്പീഡിൽ അടിച്ചു വാരാൻ തുടങ്ങി ഇന്റർലോക്ക് ആയത് കൊണ്ട് അടിക്കാൻ പണിയൊന്നുമില്ല വേഗം അടിച്ചു വരാൻ കഴിയുന്നതേയുള്ളൂ പക്ഷെ അത്രയും വലിയ മുറ്റമാണെന്നുള്ള ഒരു ചെറിയ പ്രശ്നമേയുള്ളു .

അവിടെയൊക്കെ ഇല വീണു കിടക്കുന്നത് നീ കാണുന്നില്ലേ വൃത്തിക്ക് അടിച്ചുവാര് ഓ ഒരു പണി മര്യാദക്ക് ചെയ്യാൻ അറിയില്ല എന്ന പിന്നെ നിങ്ങൾക്ക് തന്നെ അടിച്ചു വാരിക്കൂടെ അച്ചു പിറുപിറുത്തു കൊണ്ട് അവളുടെ ജോലി ചെയ്തു . എന്താ ഭവതി എന്തേലും മൊഴിഞ്ഞായിരുന്നോ അച്ചുവിന്റെ ചുണ്ടിന്റെ അനക്കം കണ്ടപ്പോൾ തന്നെ രേണുകക്ക് മനസിലായി തന്നെ നന്നായി സ്മരിക്കുന്നുണ്ടെന്ന് അതാണ് ചോദിച്ചത് . ഇല്ല അച്ചു തലയാട്ടി പറഞ്ഞു . ഇനി ഇവിടെ തന്റെ പഴയ സ്വഭാവം എടുത്താൽ ഇതിനേക്കാൾ ഉഗ്രൻ പണി തരുമെന്ന് അറിയാവുന്നത് കൊണ്ട് അച്ചു മൗനം പാലിച്ചു . അച്ചു അടിച്ചു വാരി കഴിഞ്ഞു അടുക്കളയിൽ എത്തിയപ്പോൾ രേണുകയും അവിടെ കിച്ചണിൽ നിൽക്കുന്ന ഒരു സ്ത്രീയുമുണ്ട് .

ഭദ്രേ(ജോലിക്കാരി) ആ കാപ്പി എടുത്ത് അച്ചുവിന് കൊടുത്തേക്ക് . അവര് വേഗം അച്ചുവിന് എടുത്ത് കൊടുത്ത് അച്ചു അത്ഭുതത്തോടെ അവരെ നോക്കി രേണുക അവളെ മൈൻഡ് ചെയ്യാതെ കാപ്പി കുടിക്കുന്ന തിരക്കിലാണ് ഭദ്രേ എല്ലാ റൂമിലെയും കഴുകി ഇടാനുള്ള ഡ്രെസ്സ് എടുത്തോ . ആ എല്ലാം വാഷിംഗ്‌ മെഷീന്റെ അവിടെ വച്ചിട്ടുണ്ട് ഞാൻ ദോശയാക്കി കഴിഞ്ഞ് മെഷീനിൽ ഇട്ടോളാം. വേണ്ട ഇന്ന് മുതൽ ആ ജോലി അച്ചുവിനാണ് . അച്ചു കുടിച്ചു കൊണ്ടിരിക്കുന്ന ചായ തരിപ്പിൽ കേറി. രേണുക അവളുടെ അടുത്ത് ചെന്ന് പതിയെ തലയിൽ കൊട്ടി കൊടുത്തു വേഗം പോയി ഡ്രെസ്സ് എല്ലാം കഴുകി ഇട്ടിട്ട് വാ എന്നിട്ട് രാവിലത്തെ ബ്രെക്ഫാസ്റ് കഴിക്കാം .

ഹ്മ്മ് അച്ചു ചായ കുടിച്ചു കപ്പ്‌ അവിടെ വച്ചതിനു ശേഷം ഡ്രെസ്സ് എടുത്ത് വാഷിങ് മെഷീനിൽ ഇടാൻ പോയി അച്ചു അതിൽ അല്ല . പിന്നെ അച്ചു സംശയത്തോടെ അവരെ നോക്കി . പുറകു വശത്തു ഒരു അലക്ക്കല്ലുണ്ട് അവിടെ പോയി കഴുകി ഇട്ടാൽ മതി . അച്ചു ഞെട്ടി അവരെ നോക്കി ജനിച്ചിട്ട് ഇതുവരെ സ്വന്തം ഡ്രെസ്സ് പോലും കഴുകി ഇടാത്തവളാണ് അതൊക്കെ ഐഷുവിന്റെ ജോലിയാണ പുതിയ പുതിയ ഡ്രെസ്സ് എടുത്ത് ഇടും അല്ലാതെ അത് വാഷ് ചെയ്യാനൊന്നും അച്ചുവിന് അറിയത്തില്ല . . എന്താ ഞാൻ പറഞ്ഞത് കേട്ടില്ലേ. അവിടെ അനങ്ങാതെ നിൽക്കുന്ന അച്ചുവിനെ കണ്ട് ചോദിച്ചു . ഞാൻ..ഞാൻ ഇതുവരെ അതിലൊന്നും അലക്കിയിട്ടില്ല . നിന്റെ വീട്ടിൽ വാഷിംഗ്‌ മെഷീനുണ്ടോ .

ഇല്ല പിന്നെ എങ്ങനെയ ഡ്രെസ്സ് കഴുകി ഇടുന്നത് . .അത് അതൊക്കെ ഐഷുവാണ് ചെയുന്നത് ആ അപ്പൊ നിന്നെ പറഞ്ഞിട്ട് കാര്യമില്ല അമ്മമാർ നന്നായാൽ അല്ലെ മക്കൾ നന്നാവൂ . അമ്മയെ പറഞ്ഞിട്ടും അച്ചുവിന് അധികം കുലുക്കമൊന്നും ഉണ്ടായില്ല രേണുകക്ക് അത് കണ്ടപ്പോൾ അത്ഭുതം തോന്നി എത്രയൊക്കെ പറഞ്ഞാലും സ്വന്തം അമ്മയെ പറയുമ്പോൾ എല്ലാ മക്കളും പ്രതികരിക്കില്ലെ പക്ഷെ ഇവിടെ . എനിക്ക് അതൊന്നും അറിയേണ്ട ആവശ്യമില്ല പെട്ടെന്ന് കഴുകി ഇട്ടിട്ട് വാ. പിന്നെ എന്നോടുള്ള ദേഷ്യം അതിലെ ഏതെങ്കിലും ഡ്രെസ്സിനോട് തീർത്താൽ ഒരു വാണിങ് കൊടുത്തിട്ട് അവര് അങ്ങ് പോയി . അച്ചു അത്രയും ഡ്രെസ്സ് കണ്ട് ദയനീയമായി രേണുക പോയ വഴിയേ നോക്കി പിന്നെ പറഞ്ഞിട്ടൊന്നും കാര്യമില്ലാത്ത കൊണ്ട് അതും എടുത്ത് അലക്ക് കല്ലിന്റെ അരികിലേക്ക് പോയി .

എന്നാലും സന്ദീപ് ഇത്രയും നേരമായിട്ടും എന്നെ ഒന്ന് അന്വേഷിച്ചില്ലല്ലോ. അല്ലെങ്കിലും അവന് അവന്റെ അമ്മ പറയുന്നതാണല്ലോ വേദവാഘ്യം അവനെ ഒരു അമ്മയുള്ളു എന്നാണ് വിചാരം ഇതൊക്കെ നീ മാറ്റി പറയുന്ന ഒരു സമയം വരും സന്ദീപേ അതിനായാണ് ഞാൻ കാത്തിരിക്കുന്നത് . അമ്മയും മകനെയും എങ്ങനെയെങ്കിലും പിരിക്കണം രണ്ടാളും ചേരുന്നത് എനിക്ക് ദോഷമാണ് . ജോലി ചെയുന്നതിന്റെ ഇടക്കും സന്ദീപിനെയും അമ്മയെയും എങ്ങനെ തെറ്റിക്കാം എന്നാണ് അച്ചുവിന്റെ ചിന്ത . ഇതൊന്നും അറിയാതെ സന്ദീപ് തന്റെ ബെഡ്റൂമിൽ വെറും നിലത്തു ഒരു ഷീറ്റ് പോലും വിരിക്കാതെ കിടക്കുകയാണ് എന്തിനാ അച്ചു നീ ഇങ്ങനെയൊക്കെ ചെയുന്നത് ഞാൻ എത്ര വിഷമിക്കുന്നുണ്ടെന്ന് നിനക്ക് അറിയോ.. കണ്ണും തുറന്ന് വച്ചു കൈ രണ്ടും തലക്ക് പിറകിൽ വച്ച കിടക്കുകയാണ് കക്ഷി .

നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ ബാഹ്യ സൗന്ദര്യം കണ്ടിട്ട് തന്നെയാണ് പക്ഷെ പിന്നെ എന്റെ നിറഞ്ഞ മനസ്സോടെ ആത്മാർത്ഥമായി തന്നെയല്ലേ നിന്നെ സ്നേഹിക്കുന്നെ പക്ഷെ നീയോ . സന്ദീപ് ഓരോ ചിന്തയിലായിരുന്നു. അമ്മ അവളോട് തറയിൽ കിടക്കാൻ പറഞ്ഞത് കൊണ്ട് സന്ദീപും ബെഡിൽ കിടക്കാതെ തറയിൽ തന്നെ കിടക്കുന്നത് എത്രയൊക്കെ അവളുടെ പ്രവർത്തിയിൽ ദേഷ്യമുണ്ടെങ്കിലും സന്ദീപിന് അവളെ ജീവനാണ് എന്നാ അച്ചു നീ എന്നെ മനസിലാക്കുന്നത് അച്ചുവിനെ പറ്റി ഓർക്കുമ്പോ അവന്റെ നെഞ്ച് പിടയുന്നുണ്ട് അതിന്റെ പ്രതിഫലനമെന്നോണം കണ്ണീരും അവന്റെ കവിളുകളെ തലോടി . 💙💙💙💙💙💙💙💙💙💙💙

കുഞ്ഞുസേ….. കാർത്തിയുടെ വിളി കേട്ടാണ് ഐഷു എഴുന്നേറ്റത് ഐഷുവിന്റെ അരികിലായി ഇരുന്നു അവളുടെ മുടിയിൽ തലോടുകയാണ് കാർത്തി ആ.. ഐഷു പതിയെ എഴുന്നേൽക്കാൻ നോക്കി. വലുത് കൈ അറിയാതെ അമർത്തിയപ്പോൾ തന്നെ ഐഷുവിന് നന്നായി വേദനിച്ചു എന്താ ടാ നോക്കി എഴുന്നേൽക്ക കാർത്തി പെട്ടെന്ന് തന്നെ അവളെ എഴുന്നേൽക്കാൻ സഹായിച്ചു . കാർത്തി അവളുടെ വലത് കൈയുടെ ഷോൾഡറിൽ പിടിച്ചു ഊതി കൊടുത്തു. പൊള്ളിയ സ്ഥലത്തു കാറ്റ് തട്ടിയപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി അവനെ നോക്കി ഒന്ന് ചിരിച്ചു അവന്റെ ഷോൾഡറിൽ പതിയെ ചാഞ്ഞു. അപ്പോഴാണ് നെറ്റിയിൽ എന്തോ പോലെ ഐഷുവിന് തോന്നിയത്. അവള് അത് എടുത്ത് മാറ്റി വെള്ള തുണി നെറ്റിയിൽ ഉണ്ടായിരുന്നു . ഇതെന്താ കണ്ണേട്ടാ…

ഐഷു അത് കൈയിൽ എടുത്ത് കൊണ്ട് ചോദിച്ചു . എന്താണെന്നോ ഇന്നലെ ഞാൻ എന്ത് മാത്രം പേടിച്ചു എന്ന് അറിയോ ഒരു മണിയൊക്കെ ആയപ്പോൾ നിനക്ക് നന്നായി വിറക്കാനും എന്തൊക്കെയോ പറയാനും തുടങ്ങി പിന്നെ ദേഹം തൊട്ട് നോക്കിയപ്പോൾ പൊള്ളുന്ന ചൂടും. . ആദ്യം എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല നിന്നെ തനിച്ചാക്കി അടുത്ത റൂമിലേക്ക് പോകാൻ തന്നെ തോന്നിയില്ല അതോണ്ട് വേഗം കിച്ചുവിനെ വിളിച്ചു അവൻ അമ്മയെയും വിളിച്ചു . അമ്മവേഗം ഒരു തുണിയും വെള്ളവും കൊണ്ട് വന്നു നെറ്റിയിൽ ഇടാൻ പറഞ്ഞു പിന്നെ നിന്റെ ഉള്ളം കൈയും കാലുമൊക്കെ അമ്മ തടവി. കുറച്ചു കഴിഞ്ഞപ്പോൾ നീ ഒന്ന് ശാന്തമായി ഉറങ്ങി. ഹോ എനിക്ക് ഓർക്കാൻ കൂടെ വയ്യാ അമ്മ ഇവിടെ ഉള്ളത് ഭാഗ്യം എന്റെ അതെ അവസ്ഥയിൽ ആയിരുന്നു കിച്ചുവും അനുവും എന്ത ചെയ്യേണ്ടതെന്ന് അറിയാതെ അവളോട് അത്രയും പറഞ്ഞു അവളെ ചേര്ത്ത നിർത്തി നെറ്റിയിൽ ഒന്ന് നുകർന്നു.

ഞാൻ തട്ടി പോകുമെന്ന് കരുതിയോ . ഐഷു ഒരു ചിരിയോടെ ചോദിച്ചു . പക്ഷെ കാർത്തിക്ക് അത് കേട്ടപ്പോൾ ദേഷ്യമാണ് വന്നത് അവളെ അവനിൽ നിന്ന് അടർത്തി മാറ്റി ഡോറും തുറന്ന് പോയി. പിന്നെയാണ് പറയേണ്ടിയിരുന്നില്ല എന്ന് ഐഷുവിന് തോന്നിയത് . ആ മോളെ പല്ല് തേച്ചോ ഇല്ല അമ്മേ കിടക്കയിൽ നേരത്തെ കാർത്തി ഇരുത്തിയ അതെ പൊസിഷനിൽ തന്നെ ഇരിക്കുകയാണ് ഐഷു . ഇപ്പൊ പണിയൊക്കെ മാറി ഐഷുവിന്റെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി സുമ പറഞ്ഞു . ഇന്നലെ ഉറക്കം പോയി അല്ലെ കാർത്തി മോൻ നല്ലോണം പേടിച്ചു മോൾടെ അവസ്ഥ കണ്ട് സത്യം പറയട്ടെ ഞാൻ വരുമ്പോൾ നിന്നെയും ചേര്ത്ത ഇരുത്തി കരയുകയായിരുന്നു ഞാൻ വന്നപ്പോഴാ കുറച്ചു ആശ്വാസമായത് എന്നിട്ടും നിന്നെ അടർത്തി മാറ്റാതെ നെഞ്ചോട് ചേര്ത്ത പിടിച്ചിരുന്നു . ഹ്മ്മ് .

ഐഷുവിനും അത് കേട്ടപ്പോൾ സങ്കടമായി അവനോട് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി . വാ മോളെ ഞാൻ പല്ല് തേപ്പിച്ചു തരാം മോൾക്ക് എന്തായാലും ആ കൈ കൊണ്ട് ചെയ്യാൻ കഴിയില്ലല്ലോ . അത് അമ്മേ അല്ല കിച്ചുവും അനുവും എവിടെ . അവരൊക്കെ പോയല്ലോ . ങേ പോയോ ഇത്രയും നേരത്തെയോ നേരത്തെയോ സമയം 9 അര കഴിഞ്ഞു . ആണോ ഞാൻ ഉറങ്ങി പോയി . ആ ഇന്നലെ ക്ഷീണം കാണും വാ നീ പല്ല് തേച്ചിട്ട് വന്നാൽ അല്ലെ കാർത്തി മോനും കഴിക്കു . അമ്മ കഴിച്ചോ . ആ കാർത്തി അവരുടെ കൂടെ എന്നെ നിര്ബന്ധിച്ചിരുത്തി ആ അത് ഏതായാലും നന്നായി അമ്മക്ക് പ്രേഷറിന്റെ ഗുളികയൊക്കെ കഴിക്കുന്നത് അല്ലെ . ഹാ അമ്മേ കണ്ണേട്ടനെ വിളിക്കോ ഏട്ടൻ ചെയ്ത് തന്നോളും ഐഷു ഒരു മടിയോടെ പറഞ്ഞു .

ആ സുമ ഒരു ചിരിയോടെ അതും പറഞ്ഞു പോകാൻ നിന്നതും കാർത്തി റൂമിലേക്ക് വന്നു ആ അമ്മ ഇവിടെ ഉണ്ടായിരുന്നോ ഞാൻ എന്നിട്ട് പുറത്തൊക്കെ നോക്കി . എന്താ മോനെ എന്തേലും ആവശ്യമുണ്ടോ . ഏയ്യ് ഇല്ല കാണാത്തത് കൊണ്ട് നോക്കിയതാ. . ഹ്മ്മ് എന്ന ഞാൻ നിങ്ങൾക് കഴിക്കാൻ എടുത്ത് വെക്കാം വേഗം ഒന്ന് പല്ലൊക്കെ തേച്ചിട്ട് വാ . സുമ പോയതും കാർത്തി ഐഷുവിനെ എടുത്ത് ബാത്റൂമിൽ കൊണ്ട് പോയി. കാർത്തിയുടെ മുഖം ദേഷ്യത്തിൽ അല്ലെങ്കിലും ചിരിയൊന്നുമില്ല. ഐഷു അവന്റെ കൈയിൽ കിടന്ന് കൊണ്ട് അവന്റെ മീശ പിരിച്ചു വച്ചു. കാർത്തി അവളെ നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ലാ . അവിടെ ഒരു സ്റ്റൂൾ ഇട്ട് ഐഷുവിനെ അതില് ഇരുത്തി.

കാർത്തി അവളുടെ ബ്രഷ് എടുത്ത് പല്ല് തേപ്പിച്ചു കൊടുത്തു. ഐഷു അനുസരണയുള്ള കുട്ടിയെ പോലെ വായും തുറന്ന് ഇരുന്ന് കൊടുത്തു. ഐഷുവിന്റെ മുഖമൊക്കെ കഴുകി കാർത്തി അവളെ കൈയിൽ എടുത്ത് കൊണ്ട് തന്നെ ബെഡിൽ ഇരുത്തി. മുടിയൊക്കെ കെട്ടി കൊടുത്തു . ഇനി പറയില്ല കണ്ണേട്ടാ അറിയാതെ പറഞ്ഞു പോയതാ അവളെ റെഡിയാക്കി തിരിഞ്ഞു പോകാൻ പോയ കാർത്തിയെ കൈയിൽ പിടിച്ചു നിർത്തി . ഐഷു നിനക്ക് അറിയില്ല ഞാൻ ഇന്നലെ അനുഭവിച്ച വേദന. എന്റെ കണ്മുന്നിൽ വച്ചാണ് എന്റെ അമ്മ പോയത് അറിയോ അതും ഇത്‌ പോലെ പനിച്ചു വിറച്ചു എന്ത് ചെയ്യണമെന്ന് പോലും അറിയാതെ ഞാൻ ഐഷുവിന്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന് അവളുടെ മടിയിൽ കിടന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു .

അമ്മക്ക് കാൻസർ ആയിരുന്നു കീമോ ഒക്കെ ചെയുന്നത് കൊണ്ട് ജീവൻ നിലനിർത്തി വന്നു പക്ഷെ അമ്മക്ക് അന്ന് പെട്ടെന്നൊരു പനി വന്നു. ഞാനെ ഇവിടെ ഉണ്ടായിരുന്നുള്ളൂ അച്ഛനോ ആരുമില്ല. അമ്മയുടെ അവസ്ഥ കണ്ട് ഒന്ന് നിലവിളിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല ആകെ ആകെ ഒരു മരവിച്ച അവസ്ഥ . കാർത്തിയുടെ ഏങ്ങലടികൾ ആ മുറി മുഴുവൻ പ്രധിധ്വനിച്ചു…..തുടരും….

സ്മൃതിപദം: ഭാഗം 32

Share this story