തിരിച്ചു വരവ് : ഭാഗം 2

തിരിച്ചു വരവ് : ഭാഗം 2

എഴുത്തുകാരി: അശ്വതി കാർത്തിക

അന്ന് ആരാണ് എന്റെ മനസിൽ ഉള്ളത് എന്ന് പോലും അച്ഛൻ ചോദിച്ചില്ല അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഇങ്ങനെ…. 🌹🌹🌹🌹🌹🌹🌹 എല്ലാം മറന്നത് ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും, പൂർവാധികം ശക്തമായി അത്‌ മനസ്സിൽ തന്നെ നിൽക്കുക ആണ്… പഴയത് ഒക്കെ മറന്നു എന്ന് എത്ര ഒക്കെ പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ അത്‌ എവിടെയെങ്കിലും ഉണ്ടാവും. ഒരു സന്ദർഭം വന്നാൽ നമ്മുടെ ഹൃദയം കുത്തി കീറി അത്‌ പുറത്തു വരുക തന്നെ ചെയ്യും… പഴയ ഓർമ്മകൾ എല്ലാം കുഴിച്ചു മൂടി എന്ന് ഞാൻ എന്നെ തന്നെ വിശ്വസപ്പിക്കുക ആയിരുന്നു ഈ മൂന്ന് വർഷം… പക്ഷെ അതൊന്നും അത്ര എളുപ്പം അല്ല… ഓരോന്നും ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല. 🌹❣🌹❣🌹❣

നീ ടിക്കറ്റ് ബുക്ക്‌ ചെയ്തോ? ഇല്ലാ ചെയ്യണം… ന്നാ എനിക്കും കൂടെ ചെയ്തോ.. ഒറ്റക്ക് പോവണ്ട… നാട്ടിൽ പോയിട്ട് കുറെ ആയി ഞാനും. ഒരുമിച്ചു പോവാം….. ✈✈✈✈✈✈ എയർപോർട്ടിൽ നിന്നും ടാക്സി എടുത്തു അവർ നേരെ സേതുവിന്റ വീട്ടിലേക്കു ആണ് പോയത്.അവിടെ സേതുവിന്റെ അച്ഛൻ രാമൻ അമ്മ ഗംഗ പിന്നെ അനിയത്തി സീതലക്ഷ്മി ഇത്രയും പേരാണ് ഉള്ളത്… സേതുവിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് ജാനിയും അവർക്ക്. സ്വന്തം മകളായി തന്നെയാണ് അവർ അവളെ കാണുന്നത്.. പഴയ കാര്യങ്ങൾ പറഞ്ഞു പങ്കുവെച്ചും വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു അവർ ഇന്നത്തെ ദിവസം അവിടെ കൂടി.. ഞാൻ നാളെ ഗിരിഏട്ടന്റെ വീട്ടിലേക്ക് പോവും.. നീ അച്ഛനോട് പറഞ്ഞു എനിക്ക് ഒരു വണ്ടി ശരിയാക്കി തരുമോ.. ന്തായാലും കുറച്ചു ദിവസം ഇവിടെ ഉണ്ടാകും.

അപ്പോൾ എനിക്ക് എന്റെ തായ ആവശ്യങ്ങൾക്ക് പുറത്തുപോകാൻ അവരുടെ കാൽ പിടിക്കേണ്ടല്ലോ.. പിന്നെ ഇടയ്ക്ക് എനിക്ക് ഇങ്ങോട്ടും വരാല്ലോ.. കാർ റെൻഡിന് കൊടുക്കുന്ന ആൾക്കാർ ഉണ്ടാവില്ലേ അങ്ങനെ എന്തെങ്കിലും മതി.. #സേതു : ഇവിടെ വേറെ വണ്ടി ഉണ്ടല്ലോ. അത് എടുത്തൂടെ നിനക്ക്. ഇവിടെ ഇപ്പോ വല്യ അത്യാവശ്യം ഒന്നുമില്ല.. പിന്നെ വേണെങ്കിൽ സ്കൂട്ടർ ഉണ്ടല്ലോ… ഞാൻ അച്ഛനോട് പറഞ്ഞു അതിന്റെ ചാവി മേടിച്ചു തരാം.. രാവിലെ എല്ലാരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ജാനി വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞു.. #സേതുവിന്റ അച്ചൻ : നിനക്ക് അവിടെ എന്ത് ആവശ്യം വന്നാലും ഞങ്ങളോട് പറയാൻ മടിക്കരുത്.അച്ഛനുമമ്മയും ഇല്ല എന്നുള്ള വിചാരം ഒന്നും വേണ്ട.അവരുടെ സ്ഥാനത്ത് ഇന്ന് ഞങ്ങൾ ഉണ്ട്. ആരുടേം കാലുപിടിച്ച് അവിടെ കയറാൻ ഒന്നും നോക്കണ്ട. അവർ എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല..

#അമ്മ : ശരിയാണ് മോളെ അവിടെ ചെല്ലുമ്പോൾ അവർ ചിലപ്പോൾ ഇറക്കി വിടാൻ സാധ്യതയുണ്ട്. അവരുടെ മുന്നിൽ കരഞ്ഞു കാലു പിടിക്കാൻ ഒന്നും നിൽക്കണ്ട… #ജാനി : നിങ്ങൾ ആരും പേടിക്കണ്ട. അവരാരും എന്നെ സ്വീകരിക്കാൻ ഒന്നും നിക്കില്ല എന്ന് എനിക്ക് നന്നായിട്ടറിയാം. അതുകൊണ്ട് മുൻകരുതൽ എടുത്തോക്കെയാണ് ഞാൻ പോവാൻ പോകുന്നത് അച്ഛനും അമ്മയും അതൊന്നും ഓർത്ത് പേടിക്കേണ്ട.. #അച്ഛൻ : ശരി… മോൾക്ക് വണ്ടി വേണമെന്ന് സേതു പറഞ്ഞിരുന്നു താക്കോല് അമ്മയുടെ കയ്യിൽ നിന്നും മേടിച്ചോ. പിന്നെ ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മടിക്കാതെ അച്ഛനെ വിളിക്കണം.. #ജാനി : ഞാൻ വരാതിരിക്കോ അച്ഛാ.. പിന്നേ അമ്മാവനും കുടുംബം ഒക്കെ രണ്ട് ദിവസം കഴിഞ്ഞു തറവാട്ടിലേക്ക് മാറും. വീടൊക്കെ ഒന്നു പെയിന്റ് ഒക്കെ അടിക്കണം…. പിന്നേം കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്….

അച്ഛന്റെ സഹായം വേണ്ടി വരും. ഞാൻ ശല്യം ആക്കിക്കോളാം.. ആയിക്കോട്ടെ എന്നും പറഞ്ഞു അച്ഛൻ ജാനിയുടെ തലയിൽ തലോടി പോയി… #അമ്മ :മോളെപ്പോ ഇറങ്ങുന്നേ… ഉച്ചകഴിഞ്ഞു ഉള്ളു. എനിക്ക് ഒന്നു ടൗണിൽ പോണം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട് പിന്നെ ഒന്നു രണ്ട് പേരെ കാണാൻ ഉണ്ട്. അത്‌ കഴിഞ്ഞു നേരെ അവിടേക്ക്…. #സേതു : ഞാൻ വരണോ..? വേണ്ടാ ഞാൻ ഒറ്റക്ക് പൊക്കോളാം. അവിടെ ചെന്നു എല്ലാം ഒന്നു സെറ്റ് ആക്കിയിട്ടു നിന്നെ വിളിക്കാം… 🌹🌹🌹🌹🌹 ടൗണിൽ പോയി തിരിച്ചു ഉച്ചകഴിഞ്ഞു ഗിരിയേട്ടന്റെ വീട്ടിലേക്ക് പോയി.. അവിടെ ചെല്ലുമ്പോൾ എങ്ങനെ പെരുമാറും എന്ന് ആലോചിച്ച് ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു.. എന്തു നേരിടാൻ ഉറപ്പിച്ച് തന്നെ വീട്ടിലേക്ക് പോയി… ❣❣❣❣❣❣❣

മൂന്നു വർഷങ്ങൾ കൊണ്ട് വീടിന് ആകെ മാറ്റം സംഭവിച്ചിരിക്കുന്നു.. ഞാൻ വന്നു കേറുമ്പോൾ പഴയ നാലുകെട്ട് പോലെ ഒരു വീട് ആയിരുന്നു. ഇപ്പോ അതൊക്കെ മാറ്റി പുതിയ മോഡൽ ആക്കിയിരിക്കുന്നു. മുറ്റത്ത് ഉണ്ടായിരുന്ന വലിയ മാവും ഒക്കെ പോയി.. പകരം പുതിയ തരത്തിലുള്ള ചെടികളും മരങ്ങളും ഒക്കെ അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു.. കാറിൽ നിന്നിറങ്ങുമ്പോൾ മൂന്ന് വർഷം മുന്നേ കല്യാണം കഴിഞ്ഞു വന്നിറങ്ങുന്ന മാനസികാവസ്ഥ തന്നെയാണ് മനസ്സിൽ.. ചുറ്റും നോക്കി മുഴുവൻ മാറിയിരിക്കുന്നു. ഞാനും മാറിയില്ലേ അതിലും വലുത് അല്ല ഇതൊന്നും.. സൈഡിൽ ഒരു കുളം ഉണ്ടായിരുന്നു അത്‌ കളഞ്ഞോ എന്തോ… പിന്നെ വലിയ ഒരു കിളിക്കൂട് ഉണ്ടായിരുന്നു അതിൽ നിറയെ ലൗബേർഡ്സും അതും ഇപ്പൊ ഇല്ല..

അന്നത്തെ എന്റെ മെയിൻ പരിപാടികളിൽ ഒന്നായിരുന്നു കുളക്കടവിൽ പോയിരിക്കലും കിളികളോടും കിന്നാരം ചൊല്ലലും.പരുപാടി എന്നല്ല. എന്റെ ആകെ ഉള്ള ഒരു ആശ്വാസം അത്‌ ആയിരുന്നു… ഞാൻ കരഞ്ഞു തീർത്ത കണ്ണുനീർ മുഴുവൻ കണ്ടത് അവരൊക്കെ ആണ്.. എന്റെ സങ്കടങ്ങൾ കേട്ടതും അവർ മാത്രം ആയിരുന്നു… ഇന്ന് ഇപ്പൊ അതൊക്ക വെറും ഓർമകൾ മാത്രം… കുറച്ചു നേരം മുറ്റത്ത് നിന്നു… കാളിങ് ബെൽ അടിക്കാൻ പോയപ്പോഴേക്കും ആരാ എന്നുള്ള ചോദ്യം പുറകിൽ കേട്ടു….. തിരിഞ്ഞു നോക്കുമ്പോൾ അമ്മ ആണ്.. എന്നെ കണ്ടിട്ട് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. അമ്മയെ കുറ്റം പറയാനാവില്ല അന്ന് പോകുമ്പോൾ ഉള്ള കോലം ഒന്നുമല്ല ഇപ്പോൾ എനിക്ക്..

എന്നെത്തന്നെ കുറച്ചുനേരം സൂക്ഷിച്ചുനോക്കി… ജാനകി…. ജാനകി അല്ലെ….. അപ്പോൾ ആ മുഖത്ത് കണ്ട ഭാവം എന്തായിരുന്നു എന്ന് എനിക്ക് തിരിച്ചു അറിയാൻ പറ്റുന്നില്ല… എന്നോട് എന്തോ പറയാൻ വന്നപ്പോഴേക്കും ആരാവന്നത് എന്നും ചോദിച്ചു അകത്തു നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു… ഏട്ടത്തി ആണ്… എന്നെ കണ്ടു ഒരു നിമിഷം നിന്നു. എന്റെ മാറ്റം കണ്ടു ഉള്ള അത്ഭുതം ആ കണ്ണുകളിൽ ഞാൻ കണ്ടു. പിന്നെ ഒരിക്കലും തിരിച്ചു വരില്ല എന്ന് ഉള്ള ധാരണ തെറ്റിയതിൽ ഉള്ള അമർഷവും… നീ യോ?…. നിനക്ക് എന്താ ഇവിടെ കാര്യം… ആരെ കാണാനാണ് നീ ഇപ്പോൾ വന്നത്… നിന്നെ ഇവിടെ നിന്നും ചവിട്ടി പുറത്താക്കി ഇല്ലേ പിന്നെയും വലിഞ്ഞു കേറി വരാൻ നിനക്ക് നാണമില്ലേ..

#ജാനി : ഞാൻ വന്നത് എന്തിനാണെന്നോ ആരെ കാണാൻ ആണെന്നോ ഒന്നും നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല… അതും പറഞ്ഞ് വണ്ടിയിൽനിന്ന് ബാഗുമെടുത്ത് ജാനി അകത്തേക്ക് കയറാൻ തുടങ്ങി.. നിൽക്കേടി അവിടെ. നീ എവിടേക്കാണ് പോകുന്നത്…. ഞാൻ പറഞ്ഞില്ലേ എനിക്കൊരു വഴക്കിനു താൽപര്യമില്ല. പിന്നെ നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യവും… എന്നെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ഏട്ടത്തി ഫോണെടുത്ത് ആരെയൊക്കെയോ വിളിച്ചുപറഞ്ഞു.. എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല അമ്മയുടെ മാറ്റമായിരുന്നു… അമ്മ എനിക്കെതിരായി ഒന്നും സംസാരിക്കുന്നില്ല… കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ഒന്ന് രണ്ടു വണ്ടികൾ വീട്ടിൽവന്ന് നിന്നു… തുടരും

തിരിച്ചു വരവ് : ഭാഗം 1

Share this story