ഗായത്രി: ഭാഗം 15

ഗായത്രി: ഭാഗം 15

എഴുത്തുകാരി: അശ്വതി കാർത്തിക

അമ്മയെന്നും വിളിച്ച് തല ഉയർത്തി നോക്കിയ ഗായത്രി കണ്ടത് അമ്മയ്ക്ക് പുറകിൽ നിൽക്കുന്ന ശരത്തിനെ ആണ് ❣❣❣❣❣❣ വീട്ടിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് പുറത്ത് ഒരു വണ്ടി കിടക്കുന്നത് കണ്ടത്….. ഉമ്മറത്തു കുറെ ചെരിപ്പുകളും കണ്ടു……. വീട്ടിലേക്ക് കേറുന്നേ മുന്നേ പ്രിയപ്പെട്ട ആരോ അവിടെ ഉണ്ടെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു….. പക്ഷേ ഗായത്രി അവളെ ഒട്ടും ഇവിടെ പ്രതീക്ഷിച്ചില്ല…… വീട്ടിൽ ഉണ്ടായ ബഹളങ്ങളും അവൾ വഴക്കുണ്ടാക്കിയ പോയതും ഒക്കെ നിഖിൽ പറഞ്ഞെങ്കിലും ഇത്രപെട്ടെന്ന് അവൾ തേടി വരും എന്ന് ഞാനും വിചാരിച്ചില്ല…..

അമ്മയോട് ഓരോന്നും പറഞ്ഞ് കരയുന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ സങ്കടമാണ് വന്നത്….. അവളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ കണ്ണുനീരും തന്റെ നെഞ്ചിലേക്ക് ഓരോ കൂരമ്പുകൾ പോലെ തറച്ചു കയറുന്നത് ശരത് അറിഞ്ഞു…. ചേർത്തുനിർത്തി ഉള്ളിലെ സങ്കടങ്ങൾ ഒക്കെ എന്റെ നെഞ്ചിൽ കരഞ്ഞു തീർത്തോളാൻ പറയണമെന്ന് മനസ്സ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്….. അപ്പോഴൊക്കെ വെള്ള പുതച്ചുകിടക്കുന്ന അച്ഛന്റെ മുഖം ആണ് ഓർമ്മ വരുന്നത്…… ❣🌹❣🌹 തല ഉയർത്തി നോക്കിയ ഗായത്രി കണ്ടത് ശരത്തിനെ ആണ്……. ഗായത്രി എണീറ്റു അവന്റെ അടുത്തേക്ക് ചെന്നു….. ശരത്…….. വെറുപ്പാണോ എന്നോട്…. പറ… ഇത്രയും നാളും എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ….

മറന്നോ എന്നെ….. വേണ്ടാതായോ…. കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിക്കൊണ്ടിരുന്നു……. ഗായത്രിയുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ ഒരു പ്രളയം തന്നെ സൃഷ്ടിക്കുമോ എന്ന് അവിടെ നിന്നവർക്ക് പേടിയായി…… അന്ന് അമ്പലത്തിൽ വച്ച് കണ്ടിട്ട് എന്നോട് ഒന്നും മിണ്ടാൻ പോലും ചെയ്യാതെ എവിടെ പോയതാണ്…. എന്നോട് എന്തെങ്കിലും ഒന്നും മിണ്ടു നീ പ്ലീസ് ശരത്….. എനിക്കിനിയും പിടിച്ചുനിൽക്കാൻ പറ്റില്ല…… നെഞ്ചോക്കെ പൊട്ടി പോകുന്ന പോലെ തോന്നുന്നു….. താങ്ങാവുന്നതിലും അപ്പുറമാണ് ഈ അവഗണന…… ഞാനൊന്നും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞില്ലേ…..

എന്നോട് ദേഷ്യമാണോ….. എന്നെ ഒന്ന് നോക്ക്…. ഗായത്രി ശരത്തിന്റെ ഷർട്ട് കോളറിൽ പിടിച്ചു കുലുക്കി കൊണ്ട് അവനോടു ചോദിച്ചു…… ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല……. എല്ലാം അറിഞ്ഞപ്പോൾ ഒരുപാട് വൈകി…. നന്തേട്ടനും എന്നോട് ഒന്നും പറഞ്ഞില്ല….. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഓടി വന്നേനെ….. എന്തേ എന്നെ ഒന്നും അറിയിച്ചില്ല…. അത്രയ്ക്കും വേണ്ടാതായോ എന്നെ…. ആരും അല്ലെ ഞാൻ…. നിനക്ക്…. അതാണോ ഇങ്ങനെ പെരുമാറുന്നെ… ഗായത്രി കരഞ്ഞുകൊണ്ട് ശരത്തിനോട് ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു ഗായത്രി ശരത്തിൽ നിന്നും മാറി അവന്റെ അമ്മയുടെ അടുത്തേക്ക് വന്നു…. അമ്മേ ഒന്ന് പറയമ്മേ….. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല……

ആരെങ്കിലും എന്നെ ഒന്ന് മനസ്സിലാക്ക്…… അല്ലെങ്കിൽ എല്ലാരും കൂടി എന്നെ ഒന്നു കൊന്നു താ…… മടുത്തു വീട്ടുകാർക്കും മനസ്സിലാക്കാൻ പറ്റുന്നില്ല പ്രാണനെ പോലെ സ്നേഹിച്ച പുരുഷനും മനസ്സിലാവുന്നില്ല….. ചാവാൻ നോക്കി അതിനു പോലും ദൈവം സമ്മതിക്കുന്നില്ല…… സന്തോഷമായി ജീവിക്കുന്ന എത്ര പേരെ ദൈവം അങ്ങോട്ട് വിളിക്കുന്നു…. അതിനുപകരം ആർക്കും വേണ്ട എന്നെ വിളിച്ചൂടെ…… മതിയായി എനിക്ക്….. ഇവിടെ വരുന്നവരെ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു…… ഇപ്പൊ അതും ഇല്ല……. അവളുടെ വാക്കുകൾ……. തന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി അവനു……. ഒന്നും മിണ്ടാതെ നിൽക്കുന്ന ശരത്തിന്റെ അടുത്തേക്ക് ചെന്നു…… ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും…..

എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ലേ … എന്റെ സ്നേഹം നീ അറിയുന്നില്ലേ…… കുറച്ചു നേരം ഒന്നും മിണ്ടാതെ ഗായത്രി അവിടെ.നിന്നു… ഇനി ഒരിക്കലും വരില്ല……. മരണംവരെ ഈ നെഞ്ചിൽ തന്നെ നിങ്ങൾ ഉണ്ടാവും……. ഇനിയൊരു ജന്മം കിട്ടുമോ എന്നറിയില്ല……. കിട്ടുവാണെങ്കിൽ എന്റെ പ്രാണൻ ആയിട്ട് നിങ്ങൾ തന്നെ തരണം എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും….. പോട്ടെ…….. ഗായത്രി ആരോടും മിണ്ടാതെ ആ മുറിയിൽ നിന്നും ഇറങ്ങി…… എന്തു ചെയ്യും എന്ന് ആർക്കും ഒരു നിശ്ചയവുമില്ല……. ശരത് അമ്മയുടെ അടുത്ത് ചെന്ന് മടിയിൽ തല വെച്ചു…… അമ്മ പതുക്കെ ശരത്തിന്റെ തലയിലൂടെ വിരലോടിച്ചു……

.എന്നിട്ട് പറഞ്ഞു…. ആ കുട്ടിയെ തിരിച്ചു വിളിക്കു….. അല്ലെങ്കിൽ അത് എന്റെ മോൻ ചെയ്യുന്ന വലിയൊരു മഹാപാപം ആകും…. അവളെ നിന്റെ ജീവിതത്തിലേക്ക് വിളിച്ചു വച്ച് അച്ഛനു നിന്നോട് ദേഷ്യം ഒന്നും തോന്നില്ല….. പകരം ഇഷ്ടം കൂടുകയുള്ളൂ…… അമ്മയാ പറയുന്ന എന്റെ മോൻ കുഞ്ഞിനെ വിളിച്ചോണ്ട് വാ….. അതിന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല…. അവളുടെ കണ്ണീർ വീണ ഭാഗങ്ങളൊക്കെ പോള്ളുകയാണ് എനിക്ക്….. ഉമ്മറത്ത് എന്തോ അടിക്കുന്ന ശബ്ദം കേട്ടാണ് എല്ലാവരും അവിടേക്ക് ഓടിയത്…. നോക്കുമ്പോൾ ഗായത്രി ഭീത്തിയിൽ സ്വന്തം തല വച്ചു ഇടിക്കുക ആണ്…

തല പൊട്ടി ചോര ഒഴുകുന്നുണ്ട്…. ശരത് ഓടിച്ചെന്ന് അവളെ പിടിച്ചു മാറ്റി…… ഗായത്രി…….. എന്ത് ഭ്രാന്താണ് ഈ കാണിക്കുന്നേ….. നീ ഇങ്ങനെ കാണിക്കുമ്പോൾ ഒക്കെ നോവുന്നത് എനിക്കാണ്……. ശരത് ഗായത്രിയേ അവന്റെ നേർക്ക് പിടിച്ചുനിർത്തി….. നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല നീയൊന്നു മനസ്സിലാക്കു എന്നെ…. അച്ഛന്റെ മുഖം ഓർമ്മയിൽ വരുമ്പോൾ ഞാൻ നിസ്സഹായനായി പോവുകയാണ് …… അല്ലാതെ നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല നീ എന്റെ ജീവനും ജീവിതവും അല്ലേ…. ഗായത്രി അല്ലാതെ ശരത്തിന് പൂർണ്ണത ഉണ്ടോ…… അച്ഛന്റെ മരണം അതോർക്കുമ്പോൾ എനിക്ക് ആകപ്പാടെ മനസ്സിൽ ഒരു മരവിപ്പാണ്……

സമനില തെറ്റുന്ന പോലെ തോന്നും……. ഞാൻ എന്താണ് ചെയ്യേണ്ടത്…… ഈ നിമിഷം വരെ നിന്നെ ഞാൻ വെറുത്തിട്ടില്ല…. എന്റെ ശ്വാസം നിലയ്ക്കുന്ന വരെ അതിന് കഴിയുകയുമില്ല….. എന്റെ ശരീരത്തിലെ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്നത് നീയാണ് പെണ്ണെ……. ശരത് ഗായത്രിയുടെ നെറ്റിയിൽ തലോടി….. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലെ മുറിവുകൾക്ക്‌ മരുന്നായി….. എന്തിനാണ് നി ഇങ്ങനെ ചെയ്തത്…..

#ഗായത്രി ::: എന്റെ സങ്കടം ഇങ്ങനെ തീർത്തില്ലെങ്കിൽ ചിലപ്പോൾ ഞാനൊരു മുഴുഭ്രാന്തി ആയി മാറും……. ഇവിടെവച്ച് നിന്റെ മുൻപിൽ വച്ച് തീരുകയാണെങ്കിൽ തീരട്ടെ എന്ന് വിചാരിച്ചു…….. ഇനി എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല അതുകൊണ്ടാണ്…….. ഗായത്രി ശരത്തിന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു….. ശരത് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി………. ചുറ്റും കൂടി നിൽക്കുന്നവരൊക്കെ മറന്നു രണ്ടാളും അവരുടെ സങ്കടങ്ങൾ ഒഴുക്കിക്കളഞ്ഞു…….. തുടരും………

ഗായത്രി: ഭാഗം 14

Share this story