സ്മൃതിപദം: ഭാഗം 38

സ്മൃതിപദം: ഭാഗം 38

എഴുത്തുകാരി: Jaani Jaani

രാവിലെ കിച്ചുവിനെ കാർത്തിയാണ് ക്ലബ്ബിലാക്കിയത്. ക്ലബ്ബിനടുത്തുള്ള ഗ്രൗണ്ടിലാണ് അവർക്ക് പോകാനുള്ള ബസ് ഉള്ളത്, കാർത്തി കുറച്ചു പേരോട് കിച്ചുവിനെ പ്രതേകം ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ടാണ് അവനെ യാത്രയാക്കിയത്. തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും കാണുന്നത് ഹാളിൽ വീണു കിടക്കുന്ന ഐഷുവിനെയാണ്. കാർത്തി അവളെ എടുത്ത് സോഫയിൽ കിടത്തി കുറച്ചു വെള്ളം എടുത്ത് അവളുടെ മുഖത്തു കുടഞ്ഞു. ഐഷു മെല്ലെ കണ്ണുകൾ തുറക്കാൻ നോക്കിയെങ്കിലും കണ്ണ് പോളകൾക്ക് വല്ലാത്ത ഭാരം അനുഭവപെട്ടത് പോലെ അവൾക്ക് തോന്നി. കണ്ണുകൾ മെല്ലെ ചലിക്കുന്നത് കണ്ടതും കാർത്തി വെപ്രാളത്തോടെ അവളെ നെഞ്ചോട് ചേര്ത്ത. അത്രക്കും പേടിച്ചു പോയിരുന്നു അവൻ.

എന്താ ടാ പറ്റിയെ കാർത്തി മെല്ലെ അവളെ സോഫയിൽ കിടത്തി കവിളിൽ തട്ടി കൊണ്ട് ചോദിച്ചു . ഐഷു പതിയെ എഴുന്നെറ്റിരിക്കാൻ നോക്കി പക്ഷെ വേദന കൊണ്ട് അവൾക്ക് അതിന് സാധിച്ചില്ല . എന്താ പറ്റിയെ പറ നമുക്ക് ഹോസ്പിറ്റലിൽ പോകാം അവളുടെ വേദന കണ്ട് നിൽക്കാൻ കഴിയാതെ കാർത്തി പറഞ്ഞു . ഏയ്‌ ഇതിന് ഡോക്ടറുടെ അടുത്തൊന്നും പോകേണ്ട പീരിയഡ്സ് ആയതിന്റെയാണ് ഐഷു വയറിൽ കൈ അമർത്തി കൊണ്ട് പറഞ്ഞു . ഡേറ്റ് ആയില്ലല്ലോ കാർത്തിക്ക് ആയിരുന്നു ടെൻഷൻ മുഴുവൻ . മ്മ്ഹമ് നല്ല വേദനയുണ്ട് നേരത്തെ ആയത്തിന്റേതാണെന്ന് തോനുന്നു .

ഐഷു കണ്ണ് അടച്ചു അവിടെ തന്നെ കിടന്നു പെട്ടെന്ന് ഐഷു എഴുന്നേറ്റ് പെട്ടെന്നായത് കൊണ്ട് അവൾക്ക് ബാലൻസ് പോകുന്നത് പോലെ തോന്നി, ശര്ദിച്ചത് മുഴുവൻ തറയിലായിരുന്നു എന്താ ടാ ഇത്‌ നമുക്ക് ഹോസ്പിറ്റലിൽ പോകാം വാ. വേണ്ട കണ്ണേട്ടാ കുറച്ചു സമയം കിടന്നാൽ മതി അത് പറഞ്ഞു കഴിഞ്ഞതും ഐഷു ഒരിക്കെ കൂടെ ശർദിച്ചു . കാർത്തി പതിയെ അവളെ എഴുന്നേല്പിച് വാഷ് ബേസിന്റെ അവിടുന്ന് മുഖം കഴുകി കൊടുത്തു. ഐഷു അവന്റെ തോളിൽ പതിയെ ചാരി അത്രക്കും അവശയായിരുന്നു അവള്. കാർത്തി ഐഷുവിനെ കോരിയെടുത്തു റൂമിൽ കൊണ്ട് പോയി കിടത്തി. കാർത്തി പോകാൻ തുടങ്ങിയപ്പോഴേക്കും ഐഷു അവന്റെ കൈ പിടിച്ചു . ഞാൻ കുറച്ചു വെള്ളം എടുത്തിട്ട് വരാം കുഞ്ഞുസേ വേണ്ട എന്നവൾ തലയാട്ടി എന്റെ അടുത്ത് കുറച്ചു സമയം ഇരിക്ക് കണ്ണേട്ടാ…

കാർത്തി അവളുടെ അരികിലായി ഇരുന്ന് മുടിയിൽ തലോടി. അവളുടെ മുഖത്തു നിന്ന് തന്നെ അവന് മനസിലായി നല്ല വേദനയുണ്ടെന്ന് കാർത്തി പതിയെ അവളുടെ നടുവിലും മസ്സാജ് ചെയ്ത് കൊടുത്തു ഐഷു കാർത്തിയെ മുഖമുയർത്തി നോക്കിയപ്പോൾ അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു ഐഷു അവന്റെ കൈയിൽ മുറുകെ പിടിച്ചു പതിയെ മയക്കത്തിലേക്ക് വീണു ഐഷു ഉറങ്ങിയെന്നു മനസിലായതും അവൻ വേഗം ഹാളിൽ പോയി അവിടെയൊക്കെ വൃത്തിയാക്കി. രാവിലെ തന്നെ ഐഷുവിന്റെ പണിയൊക്കെ ഒരുങ്ങിയത് കൊണ്ട് കാർത്തിക്ക് ആ ഭാഗം ചിന്തിക്കേണ്ടതായി വന്നില്ല. അതുമല്ല ഇന്ന് രാത്രിയാണ് അവര് ട്രിപ്പ്‌ പോകാൻ തീരുമാനിച്ചത്.

ഐഷുവിന്റെ അവസ്ഥ കണ്ട് കാർത്തി തന്നെ സന്ദീപിനെ വിളിച്ചു പറഞ്ഞു. ഏറ്റവും സങ്കടം സന്ദീപിന് ആയിരുന്നു അവൻ അത്ര മാത്രം ആഗ്രഹിച്ചിരുന്നു അവര് എല്ലാവരും കൂടെ ഒരു യാത്ര. ഉച്ചക്ക് കാർത്തി ഐഷുവിനെ വിളിച്ചു ഉണർത്തുകയാണ് ചെയ്തത്. അത്രയും നേരം ഐഷു സുഖമായി ഒന്ന് മയങ്ങി. എഴുന്നേറ്റ ഉടനെ ഐഷുവിന് ഉലുവ വെള്ളമൊക്കെ കൊടുത്തു. ഉലുവ വെള്ളം കുടിച്ചപ്പോൾ ഐഷുവിന് കുറച്ചു ആശ്വാസം തോന്നി. അതിന് ശേഷം കാർത്തി അവൾക്ക് കഞ്ഞി കൊടുത്തു കൂടെ കാർത്തിയും കഴിച്ചു. പ്ലേറ്റ് അടുക്കളയിൽ കൊണ്ട് വെക്കുമ്പോഴാണ് ഐഷു വീണ്ടും ശര്ദിച്ചത് സൗണ്ട് കേട്ട ഉടനെ കാർത്തി റൂമിലേക്ക് പോയി അപ്പോഴേക്കും ഐഷു തളർന്നു കാർത്തിയുടെ കൈയിൽ വീണിരുന്നു.

വിളിച്ചിട്ടും വിളിച്ചിട്ടും ഐഷു കണ്ണ് തുറന്നില്ല. മുഖത്തു വെള്ളം കുടഞ്ഞിട്ട് പോലും ഐഷുവിന് മാറ്റമൊന്നും ഉണ്ടായില്ല. കാർത്തി ഉടനെ അവന്റെ ഫ്രണ്ടിനെ വിളിച്ചു ഓട്ടോയുമായി വരാൻ പറഞ്ഞു. അവൻ അപ്പോൾ ഓട്ടോ ഓടിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല, പൾസ്‌ റേറ്റ് ചെക് ചെയ്ത് നോക്കിയപ്പോഴാണ് അവൻ ഒന്ന് ആശ്വാസമായത്. ഓട്ടോ വരുമ്പോഴേക്കും കാർത്തി അവളെ കൈയിൽ താങ്ങി എടുത്തിരുന്നു. ഓട്ടോയിൽ നിന്ന് പോലും അവൻ അവളെ ഒന്ന് വിളിച്ചു നോക്കി ഒരു ഞെരക്കം മാത്രം അവളിൽ നിന്ന് ഉണ്ടായി. ബിപി ലോ ആയത് കൊണ്ട് ഐഷുവിനെ ഡ്രിപ് ഇട്ട് കിടത്തി, നല്ല പോലെ വിളർച്ചയുമുണ്ടെന്ന് പറഞ്ഞു ഡോക്ടർ കുറച്ചു ടാബ്ലറ്റ്സും കൊടുത്തു. ഡ്രിപ് തീർന്നതിന് ശേഷം വീട്ടിലേക്ക് പോയി. ഐഷുവിന് വീട്ടിൽ എത്തിയിട്ടും ക്ഷീണമൊന്നും മാറിയില്ല കുറച്ചു കഞ്ഞി വെള്ളം മാത്രം കുടിച്ചു അവള് കിടന്നു . 💙💙💙

എന്ത് പറ്റി സന്ദീപ് കാർത്തി വരാൻ കഴിയില്ലാ എന്ന് പറഞ്ഞത് കൊണ്ട് പോകണോ വേണ്ടയോ എന്ന് ആലോചിച്ചു ഇരിക്കുകയാണ് സന്ദീപ് അവര് വരുന്നില്ല എന്ന് പറഞ്ഞു . ആര് നമ്മുടെ കൂടെ ട്രിപ്പ്‌ വരാമെന്ന് പറഞ്ഞ ഫ്രണ്ടും വൈഫുമാണോ . ആ (ഇപ്പൊ എല്ലാവർക്കും മനസിലായല്ലോ അച്ചു ഒന്നും അറിഞ്ഞിട്ടില്ല 😁പാവം എന്റെ അച്ചുവിനെ സംശയിച്ചു). എന്ത് പറ്റി ഇപ്പൊ പ്ലാൻ മാറ്റാൻ . അവന്റെ വൈഫിന് സുഖമില്ല . ഓ അല്ല ദീപു എന്നാലും ആ ഫ്രണ്ടും വൈഫും ആരാ എനിക്ക് സർപ്രൈസ് ആണെന്നുള്ളത് കൊണ്ട് ആരാണെന്ന് പറഞ്ഞില്ലല്ലോ ഇനി പറ . വേറെ ആരുമല്ല കാർത്തിയും ഐഷുവും . സന്ദീപ് നിനക്ക് അവരെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ കൂടെ കൂട്ടാൻ . അവർക്ക് എന്താ അച്ചു കുഴപ്പം .

അവര്ക്ക് എന്താ കുഴപ്പമില്ലാത്തത് . അച്ചു നീ വീണ്ടും നിന്റെ പഴയ സ്വഭാവം പുറത്ത് എടുക്കുകയാണോ . എനിക്ക് അവരെ ഇഷ്ടമല്ല എന്ന് ninakm അറിയില്ലേ സന്ദീപ് പിന്നെ നീ എന്തിനാ അവരെ ഇങ്ങനെ നമ്മുടെ ഇടയിലേക്ക് വലിച്ചിഴക്കുന്നത് . ഈ ട്രിപ്പോടെ നിനക്ക് അവരോടുള്ള പിണക്കമൊക്കെ മാറ്റണമെന്ന് കരുതിയതാണ് നിന്റെ സ്വഭാവത്തിലെ മാറ്റം കണ്ടപ്പോൾ ഐഷുവിനോട് ഇനി നിനക്ക് ദേഷ്യമൊന്നും ഇല്ല എന്ന് കരുതി . ആര് പറഞ്ഞു എനിക്ക് അവളെ ഇഷ്ടമല്ല അത് ഇനി മാറാനും പോകുന്നില്ല ഐ ഹേറ്റ് ഹേർ നമ്മുടെ ഇടയിൽ അവളുടെയും അവന്റെയും പേര് കേൾക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല .

അത്രയും പറഞ്ഞു അച്ചു അവിടുന്ന് ഇറങ്ങി പോയി . സന്ദീപ് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. അച്ചുവിന്റെ മാറ്റം കണ്ടപ്പോൾ അവരുടെ ഇടയിലുള്ള വഴക്ക് ഒക്കെ മാറ്റി ഒരു നല്ല തുടക്കം കുറിക്കാം എന്ന് കരുതിയതാണ് പക്ഷെ ഇപ്പൊ . ഇനിയും അച്ചുവിനെ മാറ്റി നിർത്താൻ കഴിയാത്തത് കൊണ്ട് അവളുടെ പിണക്കവും മൂടും മാറ്റാനും ആ ട്രിപ്പ്‌ പോകാമെന്നു ഉറപ്പിച്ചു. ഇനി അച്ചു കാരണം അവർക്ക് ഒരു പ്രശ്നം ഉണ്ടാകാതെയിരിക്കാൻ അവരെ മാറ്റി നിർത്താനും സന്ദീപ് വിചാരിച്ചു. 💙💙💙

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി . കുഞ്ഞുസേ…… ഐഷുവിന്റെ അരികിലായി കിടന്ന് അവളെ ഇടുപ്പിലൂടെ കൈ ചുറ്റി ചെവിയിൽ പതിയെ വിളിച്ചു ഹ്മ്മ് ഐഷു അവന്റെ ശ്വാസത്തിൽ ഒന്ന് പൊള്ളി പിടഞ്ഞു കൊണ്ട് മൂളി. ഐഷുവിന് നന്നായി വിറക്കുന്നുണ്ടായിരുന്നു . പേടിയുണ്ടോ അവന്റെ ആ ചോദ്യത്തിന് ഐഷു അവന് നേരെ തിരിഞ്ഞു കിടന്നു . എന്തിന് ഐഷുവിന് ആദ്യം ഒരു പതർച്ചയുണ്ടായിരുന്നെങ്കിലും പിന്നെ ഒരു കള്ള ചിരിയോടെ ചോദിച്ചു കാർത്തി അതിന് മറുപടി ഒന്നും പറയാതെ അവളെ നോക്കി മീശ പിരിച്ചു ചുണ്ട് കടിച്ചു പിടിച്ചു കണ്ണിറുക്കി കാണിച്ചു ഐഷു ചിരിയോടെ അവനെ നോക്കി കിടന്നു ഇനിയെന്താണ് എന്റെ കുഞ്ഞുസിന്റെ ഭാവി പരിപാടി .

ഇന്ന് ഐഷുവിന്റെ 6ത് സെമിലെ അവസാന പരീക്ഷയും വൈവയുമൊക്കെ കഴിഞ്ഞു അതിന്റെ സമാധാനത്തിലാണ് കക്ഷി അതോ ഇനി ഫുൾ റസ്റ്റാണ് കുറെ കാലമായില്ലേ പഠിക്കുന്നെ ഒരു ചിന്ന ബ്രേക്ക്‌ എടുക്കാം എന്തെ ഐഷു അവനെ കണ്ണിറുക്കി കാണിച്ചു കൊണ്ട് ചോദിച്ചു . അയ്യടാ എന്റെ കുഞ്ഞുസ് ആ പൂതി അങ്ങ് എടുത്ത് കളഞ്ഞേക്ക് അത് എന്തായാലും നടക്കുല . കാർത്തിയും അവന്റെ അഭിപ്രായം പറഞ്ഞു . എന്താണ് കണ്ണേട്ടാ എന്നോട് ഒരു സ്നേഹമില്ലാതെ . ഐഷു പരിഭവത്തോടെ പറഞ്ഞു . എന്റെ കുട്ടി സെന്റി അടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല ഒന്നുകിൽ പിജി അല്ലെങ്കിൽ ബിഎഡ് അത് നിന്റെ ഇഷ്ടം . ഐഷു അവനെ നോക്കി മുഖവും വീർപ്പിച്ചു തിരിഞ്ഞു കിടന്നു .

പിന്നെ ഇത്രയും നാള് നിനക്ക് എക്സമൊക്കെ ഉള്ളത് കൊണ്ടാണ് ട്യൂഷന്റെ കാര്യം ഞാൻ വിട്ടത്. മെയ്‌ മുതൽ അവിടെ ക്ലബ്ബിൽ കുട്ടികൾക്ക് ട്യൂഷൻ തുടങ്ങും 6 മുതൽ +2 വരെയുള്ള കുട്ടികളുണ്ട് എന്റെ കുഞ്ഞുസ് അവരെ പഠിപ്പിക്കാൻ പോയിക്കോട്ടാ അവൻ അവളെ അവന നേരെ തിരിച്ചു കിടത്തി കൊണ്ട് പറഞ്ഞു . അത് പോകാം ബട്ട്‌ ഒരു വര്ഷം എനിക്ക് ഗ്യാപ് തന്നെ പറ്റു എന്നിട്ട് പിജിക്ക് ജോയിൻ ചെയ്തോളാം . അത് വേണ്ട നീ ഇപ്പ്രാവശ്യം തന്നെ ചേരണം എന്തിനാ വെറുതെ ഒരു കൊല്ലം കളയുന്നെ . കണ്ണേട്ടാ പ്ലീസ്.. ഒരു പ്ലീസും ഇല്ല . എന്നാ ഞാൻ ഡിസ്റ്റൻസായി പേടിച്ചോളാം റെഗുലർ വേണ്ട . അത് നമുക്ക് ആലോചിക്കാം . ആലോചിക്കാം എന്നല്ല അങ്ങനെ മതി ഹും. ഐഷു അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു .

ഐഷു വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും കാർത്തി ഐഷുവിന്റെ ചുണ്ടുകൾ കവർന്നിരുന്നു. ആദ്യം അവനെ തട്ടി മാറ്റാൻ നോക്കിയെങ്കിലും പിന്നെ ഐഷു അവന് വിദേയമായി കൊടുത്തു. കുറച്ചു സമയത്തിന് ശേഷം കാർത്തി അവളിൽ നിന്ന് പിൻവാങ്ങി ഐഷു അവന്റെ നെഞ്ചിൽ മുഖമർത്തി കിടന്ന് ശ്വാസം എടുത്തു . ഐഷു മെല്ലെ തലയുയർത്തി നോക്കിയപ്പോൾ കാർത്തി അവളെ ഇമ വെട്ടാതെ നോക്കി കിടക്കുന്നതാണ് കണ്ടത്. ഐഷു വേഗം അവന്റെ നെഞ്ചിലേക്ക് തന്നെ മുഖമർത്തി, പിന്നെ ഒരു കള്ള ചിരിയോടെ അവന്റെ നെഞ്ചിൽ കടിച്ചു.

കാർത്തി പെട്ടെന്ന് തന്നെ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി അവളുടെ കണ്ണിലേക്കു നോട്ടം പായിച്ചു. ഐഷുവിന്റെ കണ്ണിലെ പിടച്ചലും ഒപ്പമുള്ള കുസൃതി ചിരിയും അവനിലും ആവേശം പകർന്നു. . പതിയെ ചുംബനങ്ങൾ നൽകിയും വിരലുകൾ കൊണ്ട് തൊട്ട് ഉണർത്തിയും അവർ പ്രണയത്തിന്റെ പുതിയ ഭാവത്തിൽ മുങ്ങി താണു എല്ലാ അർത്ഥത്തിലും പ്രണയം പങ്കിട്ടു ഇരുവരും പരസ്പരം പുണർന്നു രാത്രിയുടെ അവസാന യാമത്തിൽ നിദ്രയെ പുൽകി .. 💙💙💙

രാവിലെ ആദ്യം ഉണർന്നത് കാർത്തിയാണ്, ഐഷു നല്ല ഉറക്കത്തിലായിരുന്നു എങ്കിലും അവളുടെ ചൊടികളിൽ പുഞ്ചിരി വിടരുന്നുണ്ട്. കാർത്തി ഒരു കൗതുകത്തോടെ അവളെ നോക്കി കിടന്നു, ആ പുഞ്ചിരി വിരിയുന്ന ചൊടിയിൽ പതിയെ ഒരു മുത്തം കൊടുത്തു, മുടിയിൽ തലോടി . കുഞ്ഞുസേ… ഐഷു അവളുടെ കാതിനരികിൽ ചെന്ന് വിളിച്ചു . ഹ്മ്മ് ഉറക്കത്തിൽ അവള് ഒന്ന് മൂളി . എഴുന്നേൽക്കുന്നില്ലേ അവളുടെ കവിളിൽ തട്ടി വിളിച്ചു . ഇല്ല എന്ന് തലയാട്ടി ഐഷു വീണ്ടും പുതച്ചു കിടന്നു. പെട്ടെന്ന് ബോധം വന്നത് പോലെ ഐഷു ഞെട്ടി കാർത്തിയെ നോക്കി.

അവളെ നോക്കി ചിരിച്ചു കൊണ്ട് നിന്ന കാർത്തിയെ ഐഷുവിനെ കുറുമ്പൊടെ നോക്കി അവന്റെ കണ്ണുകൾ കൈ കൊണ്ട് പൊത്തി. കണ്ണേട്ടാ പ്ലീസ് ഇങ്ങനെ നോക്കല്ലേ . എന്റെ കുഞ്ഞുസിനെ അല്ലെ ഞാൻ നോക്കുന്നെ അവളുടെ കൈ മാറ്റി കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു . ആവു നിന്ന് കൊഞ്ചാതെ എഴുന്നേൽക്ക പെണ്ണെ . സമയം എത്രയായി ഏഴു മണി കഴിഞ്ഞു ഇരുപത് മിനിറ്റായി . അയ്യോ ഇത്രയും ആയോ എന്നിട്ട് എന്താ എന്നെ വിളിക്കാഞ്ഞേ . കുറച്ചു നേരം ഉറങ്ങിക്കോട്ടെ എന്ന് കരുതി . നന്നായി ഇനി എപ്പോ തീരാനാ പണിയൊക്കെ ഐഷു അതും പറഞ്ഞു എഴുന്നേറ്റു . 💙💙💙

കണ്ണേട്ടാ… എന്താ ഡാ . ഇന്ന് പുട്ടിന് കറി ഒന്നുമില്ലാട്ടോ പപ്പടവും പഴവും മതിയോ ആ എന്റെ പെണ്ണെ നീ ഇങ്ങനെ തിടുക്കം കാണിക്കേണ്ട പതിയെ ചെയ്താൽ മതി അവളെ പിന്നിലൂടെ പുണർന്നു പുറം കഴുത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു . സമയം എത്രയായിന്ന് വല്ല വിചാരവും ഉണ്ടോ 8 അര കഴിഞ്ഞു ആ കിച്ചു ഇനിയും എഴുന്നേറ്റില്ലേ ആ അവനെ കുത്തി പൊക്കി വിട്ടിട്ടുണ്ട് ഒന്ന് മാറിക്കെ കണ്ണേട്ടാ നിന്ന് തിരിയാൻ സമയമില്ല കൊഞ്ചാതെ പോയെ . അയ്യോ എന്റെ പൊണ്ടാട്ടി അത്ര ബിസിയാണോ ഞാൻ ഹെല്പ് ചെയ്യാടോ പറ ഞാൻ എന്താ ചെയ്യേണ്ടത് അവൻ ഇടുപ്പിൽ കൈ കുത്തി കൊണ്ട് ചോദിച്ചു . തല്ക്കാലം ആ പപ്പടം ഒന്ന് കാച്ചി താ . ഓക്കേ ഡിയർ 😘 ഏട്ടത്തിയമ്മേ…. ഗുഡ്മോർണിംഗ് കിച്ചൂസ് .

ഇന്ന് എന്താ ഏട്ടത്തിയമ്മ ലേറ്റ് ആയോ അല്ലെങ്കിൽ എന്നെ വിളിച്ചു എഴുന്നേൽപ്പിക്കുന്നത് ഏട്ടത്തിയമ്മ അല്ലെ. കിച്ചു സ്ലാബിൽ കേറി ഇരുന്ന് കാർത്തി വാട്ടി വച്ച പപ്പടത്തിൽ നിന്ന് ഒന്ന് എടുത്തു കൊണ്ട് ചോദിച്ചു . എന്താ ഞാൻ വിളിച്ചിട്ട് ഇപ്പൊ നിനക്ക് എന്തേലും പറ്റിയോ . കാർത്തി പുരികം പൊക്കി ചോദിച്ചു . ഏയ്യ് ഏട്ടത്തിയമ്മ എന്റെ ലക്കി ചാം അല്ലെ ഞാൻ എപ്പോഴും കണികാണുന്നത് തന്നെ ഏട്ടത്തിയമ്മയെയാ. ഓഹോ അല്ല കിച്ചു നിനക്ക് എപ്പോഴാ എക്സാം . നെക്സ്റ് വീക്ക് ഹ്മ്മ് ഏടത്തിയമ്മയുടെ ഭാഗ്യം എക്സാം ഒക്കെ കഴിഞ്ഞ് ഫ്രീ ആയില്ലേ ഇനി പേടിക്കാൻ ഒന്നുമില്ലല്ലോ .

ഹാ അവള് ഒന്ന് നെടുവീർപ്പിട്ടു കാർത്തിയെ നോക്കി അവൻ അവൾക്ക് കണ്ണിറുക്കി കാണിച്ചു . ഐഷു രാവിലെ നിന്റെ പണിയൊക്കെ കഴിഞ്ഞതിന് ശേഷം ദാ ഇവനെ നോക്കിക്കോണം ആ തിയറി പേപ്പർ ഒന്നും ഇവൻ ശെരിക്ക് നോക്കാറില്ല ഞാൻ നോക്കാരൊക്കെയുണ്ട് . ആ അത് മോഡൽ എക്‌സാമിന് ഞാൻ കണ്ടു തീയറി പേപ്പർ വായിക്കണം എന്നാലേ എഴുതാൻ കഴിയു ഹാ കിച്ചു അതും പറഞ്ഞു മുഖവും വീർപ്പിച്ചു ഹാളിൽ പോയി ഇരുന്ന് ടിവി ഓൺ ചെയ്തു ഐഷുവും കാർത്തിയും അത് ചിരിയോടെ നോക്കി നിന്നു …..തുടരും….

സ്മൃതിപദം: ഭാഗം 37

Share this story